Malayalam: translationNotes Print

Updated ? hours ago # views See on WACS

2 തെസ്സലോനിക്യര്‍ക്കുള്ള മുഖവുര

ഭാഗം1.പൊതുവായ മുഖവുര

2 തെസ്സലോനിക്യരുടെ പുസ്തകത്തിനുള്ള രൂപരേഖ

  1. ആശംസകളും നന്ദിപ്രകാ ശനവും(1:1-3)
  • അവര്‍ ദൈവരാജ്യത്തിനും പരിശോധനകളില്‍ നിന്നുള്ള വിടുതലിനും യോഗ്യര്‍ ആകുന്നു (1:4-7)
  1. ചില വിശ്വാ സികളുടെ ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍
  • ക്രിസ്തുവിന്‍റെ മടങ്ങിവരവ് ഇത് വരെയും സംഭവിച്ചിട്ടില്ല (2:1-2)
  1. ക്രിസ്തുവിന്‍റെ മടങ്ങി വരവിനു മുന്നോടിയായി സംഭവിക്കുവാന്‍ ഉള്ള സംഭവങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ (2:3-12)
  2. തെസ്സലോനിക്യന്‍ ക്രിസ്ത്യാനികളെ ദൈവം രക്ഷിക്കും എന്നുള്ള പൌലോസിന്‍റെ ഉറപ്പ്
  • “ഉറച്ചു നില്‍ക്കുക” എന്നുള്ള തന്‍റെ ആഹ്വാനം (2:13-15)
  • ദൈവം അവരെ ആശ്വസിപ്പിക്കും എന്നുള്ള തന്‍റെ പ്രാര്‍ത്ഥന. (2:16-17)
  1. തെസ്സലോനിക്യന്‍ വിശ്വാസികള്‍ തനിക്കു വേണ്ടി പ്രാര്‍ഥിക്കണം എന്നു പൌലോസ് അഭ്യര്‍ത്ഥിക്കുന്നു (3:16-17)
2തെസ്സലോനിക്യര്‍ ആര് എഴുതി?

2 തെസ്സലോനിക്യര്‍ പൗലോസ്‌ എഴുതി. അദ്ദേഹം തര്‍സോസ് പട്ടണത്തില്‍ നിന്നുള്ള വ്യക്തി ആയിരുന്നു. പ്രാരംഭ കാലത്തില്‍ അദ്ദേഹം ശൌല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഒരു ക്രിസ്ത്യാനിയായി തീരുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. അദ്ദേഹം ക്രിസ്ത്യാ നികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ക്രിസ്ത്യാനിയായി തീര്‍ന്ന ശേഷം, റോമര്‍ സാമ്രാജ്യത്തില്‍ ഉടനീളം പലതവണ യാത്ര ചെയ്യുകയും ജനത്തോടു യേശുവിനെ കുറിച്ച് പറയുകയും ചെയ്തു.

പൌലോസ് കൊരിന്തു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ ആണ് ഈ കത്ത് എഴുതുന്നത്‌.

എന്തിനെ കുറിച്ചാണ് 2 തെസ്സലോനിക്യര്‍ പുസ്തകം പ്രതിപാദിക്കു ന്നത്? പൌലോസ് ഈ ലേഖനം തെസ്സലോനിക്യ പട്ടണത്തില്‍ ഉള്ള വിശ്വാസികള്‍ക്ക് എഴുതി. അവര്‍ പീഡനത്തില്‍ ആയിരുന്നതിനാല്‍ അദ്ദേഹം ആ വിശ്വാസികളെ ധൈര്യപ്പെടുത്തി. അദ്ദേഹം അവരോടു ദൈവത്തിനു പ്രസാദ കരം ആയ ജീവിതം നയിക്കുന്നതില്‍ തുടരണം എന്ന് പ്രബോധിപ്പിച്ചു. വീണ്ടും അവരെ ക്രിസ്തുവിന്‍റെ മടങ്ങി വരവിനെ കുറിച്ച് പഠിപ്പിക്കുവാന്‍ ആഗ്രഹിച്ചു.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം? പരിഭാഷകര്‍ക്ക് ഇതിന്‍റെ പരമ്പരാഗതം ആയ ശീര്‍ഷകം “2 തെസ്സലോനിക്യര്‍” അല്ലെങ്കില്‍ “രണ്ടാം തെസ്സലോനിക്യര്‍” എന്ന് വിളിക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന ശീര്‍ഷകമായ “തെസ്സലോനിക്യയില്‍ ഉള്ള സഭക്ക് വേണ്ടിയുള്ള പൌലോസിന്‍റെ രണ്ടാം ലേഖനം” അല്ലെങ്കില്‍ “തെസ്സലോനിക്യയില്‍ ഉള്ള ക്രിസ്ത്യാനി കള്‍ക്ക് വേണ്ടിയുള്ള രണ്ടാം ലേഖനം” എന്നുള്ളത് തിരഞ്ഞെടുക്കാം. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

ഭാഗം 2: പ്രധാന മതപരമായതും സാംസ്കാരികവുമായ ആശയങ്ങള്‍

“യേശുവിന്‍റെ രണ്ടാം വരവ്” എന്നാല്‍ എന്തു?

പൌലോസ് ഈ ലേഖനത്തില്‍ യേശുവിന്‍റെ ആത്യന്തികമായ ഭൂമിയിലേ ക്കുള്ള മടങ്ങി വരവിനെ കുറിച്ച് വളരെ അധികം പ്രതിപാദിക്കുന്നു. യേശു മടങ്ങി വരുമ്പോള്‍, അവിടുന്ന് സകല മാനവ രാശിയെയും ന്യായം വിധിക്കും. സകല സൃഷ്ടിയെയും ഭരിക്കുകയും ചെയ്യും. എല്ലാ ഇടങ്ങളിലും സമാധാനം ഉണ്ടാകു വാന്‍ ഇടവരുത്തും. ക്രിസ്തുവിന്‍റെ മടങ്ങി വരവിനു മുന്‍പേ “അധര്‍മ മൂര്‍ത്തി” വരുമെന്നും പൌലോസ് വിശദീകരിക്കുന്നു. ഈ വ്യക്തി സാത്താനെ അനുസരിക്കു കയും നിരവധി ജനത്തെ ദൈവത്തോട് എതിര്‍ക്കുവാന്‍ ഇടവരുത്തുകയും ചെയ്യും. എന്നാല്‍ യേശു താന്‍ മടങ്ങി വരുമ്പോള്‍ ഈ വ്യക്തിയെ നശിപ്പിക്കും.

ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍:

“ക്രിസ്തുവില്‍,” “കര്‍ത്താവില്‍” തുടങ്ങിയ പദങ്ങള്‍ കൊണ്ട് പൌലോസ് ഉദ്യേശിക്കു ന്നത് എന്തായിരുന്നു?

പൌലോസ് പ്രദര്‍ശിപ്പിക്കുവാന്‍ ഉദ്ദേശിച്ച ആശയം എന്നത് ക്രിസ്തുവിനും വിശ്വാസികള്‍ക്കും ഉള്ളതായ വളരെ അഭേദ്യമായ ബന്ധത്തെ ആകുന്നു. ഇപ്രകാരമുള്ള പദപ്രയോഗ ത്തിന്‍റെ കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി റോമാ ലേഖനത്തിന്‍റെ മുഖവുര കാണുക.

2 തെസ്സലോനിക്യര്‍ പുസ്തകത്തിലെ പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണ്?

തുടര്‍ന്നു നല്‍കിയിട്ടുള്ള വാക്യങ്ങള്‍ക്കു, ആധുനിക ദൈവവചന ഭാഷാന്തരം പുരാതന ഭാഷന്താരങ്ങളില്‍ നിന്നും വ്യത്യസ്തം ആയിരിക്കുന്നു. ULT വചനഭാഗം ആധുനിക വായന ഉള്ളതും പുരാതന വായന ഒരു അടിക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ളതും ആകുന്നു. പൊതുവായ മേഖലയില്‍ ഒരു ദൈവവചന പരിഭാഷ നിലവില്‍ ഉണ്ടെങ്കില്‍ പരിഭാഷകര്‍ ആ വചനങ്ങള്‍ വായനക്കായി ഉപയോഗിക്കുന്നത് പരിഗണനയില്‍ എടുക്കണം. അല്ലാത്ത പക്ഷം പരിഭാഷകര്‍ ആധുനിക വായന പിന്തുടരണം എന്ന് ആലോചന നല്‍കുന്നു.

  • “അധര്‍മ്മമൂര്‍ത്തി വെളിപ്പെടും”(2:3). ULT, UST, മറ്റും മിക്കവാറും ആധുനിക ഭാഷാന്തരങ്ങള്‍ എല്ലാം തന്നെ ഇപ്രകാരം ഉള്ള രീതിയില്‍ വായിക്കുന്നു. പുരാതന ഭാഷാന്തരങ്ങളില്‍ “പാപത്തിന്‍റെ വക്താവായ വ്യക്തി വെളിപ്പെടുന്നു” എന്നാണ് ഉള്ളത്.
  • “ദൈവം നിങ്ങളെ രക്ഷക്കായി ആദ്യഫലങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നു” (2:13) ULT,UST മറ്റും വേറെ ചില ഭാഷാന്തരങ്ങള്‍ ഇപ്രകാരം വായിക്കുന്നു. ഇതര ഭാഷാന്തരങ്ങളില്‍, “ദൈവം നിങ്ങളെ രക്ഷക്കായി ആദ്യന്മാരില്‍ നിന്നും നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു”

(കാണുക;https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-textvariants)

2 Thessalonians 1

2 തെസ്സലോനിക്യര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വാക്യങ്ങള്‍ 1-2 ഈ ലേഖനത്തിനു ഔപചാരികമായ മുഖവുര നല്‍കുന്നു. പുരാതന കിഴക്കന്‍ പ്രദേശങ്ങളിലെ കത്തുകളില്‍ ഈ വിധത്തില്‍ ഉള്ള മുഖുവുരകള്‍ സാധാരണം ആയിരുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ പ്രയാസങ്ങള്‍

വിരോധാഭാസം

ഒരു വിരോധാഭാസം എന്ന് പറയുന്നത് വിവരിക്കുവാന്‍ അസാദ്ധ്യം എന്ന് തോന്നുന്നു എങ്കിലും വാസ്തവമായ പ്രസ്താവന ആകുന്നു. 4-5 വാക്യങ്ങളില്‍ ഇപ്രകാരം ഉള്ള ഒരു വിരോധാഭാസം സംഭവിക്കുന്നു: “നിങ്ങളുടെ സകല പീഡനങ്ങളിലും നിങ്ങള്‍ക്ക് ഉണ്ടായിരുന്ന ദീര്‍ഘക്ഷമയെയും വിശ്വാസത്തെയും കുറിച്ച് ഞങ്ങള്‍ സംസാരിക്കുന്നു. നിങ്ങള്‍ സഹിച്ച സകല ദുരിതങ്ങളേയും കുറിച്ച് ഞങ്ങള്‍ സംസാരിക്കുന്നു.ഇത് ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധിയുടെ ഒരു അടയാളം ആകുന്നു.” സാധാരണയായി ജനങ്ങള്‍ പീഡനങ്ങള്‍ നേരിടുമ്പോള്‍ ദൈവത്തില്‍ വിശ്വസിക്കുക എന്നുള്ളത് ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധിയുടെ അടയാളം ആകുന്നു എന്ന് കരുതാറില്ല. എന്നാല്‍ 5-10 വാക്യങ്ങളില്‍ പൌലോസ് വിശദീകരിക്കുന്നത് തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കുന്നു എന്നും അവരെ ഉപദ്രവിക്കുന്നവര്‍ക്ക് അവിടുന്ന് എപ്രകാരം ന്യായവിധി നടത്തുന്നു എന്നും ആകുന്നു.(2 തെസ്സലൊനിക്യര്‍ 1:4-5)

2 Thessalonians 1:1

General Information:

ഈ ലേഖനത്തിന്‍റെ രചയിതാവ് പൌലോസ് ആകുന്നു, എന്നാല്‍ ഈ കത്തയക്കുന്നതില്‍ അദ്ദേഹം സില്വാനൊസിനെയും തിമൊഥെയോസിനെയും കൂടെ വേറെ സൂചന അല്ലാത്ത പക്ഷം ഉള്‍പ്പെടുത്തുന്നു. കൂടാതെ, “നിങ്ങള്‍” എന്ന പദം ബഹുവചനവും തെസ്സലോനിക്യ സഭയിലെ വിശ്വാസികളെ ഉള്‍പ്പെടുത്തുന്നതും ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-youഉം)

Silvanus

ഇത് “ശീലാസ്” എന്നുള്ളതിന്‍റെ ലത്തീന്‍ രൂപം ആകുന്നു. അപ്പോസ്തല പ്രവര്‍ത്തികളില്‍ പൌലോസിന്‍റെ സഹ യാത്രികനായി സൂചിപ്പിച്ചിട്ടുള്ള അതേ വ്യക്തിയാണ് ഇദ്ദേഹം.

2 Thessalonians 1:2

Grace to you

പൌലോസ് സാധാരണയായി തന്‍റെ ലേഖനങ്ങളില്‍ ഈ ആശംസ ഉപയോഗിക്കുന്നു.

2 Thessalonians 1:3

General Information:

പൌലോസ് തെസ്സലോനിക്യയില്‍ ഉള്ള വിശ്വാസികള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.

We should always give thanks to God

“അടിക്കടി” അല്ലെങ്കില്‍ “സാധാരണയായി” എന്നുള്ള അര്‍ത്ഥം നല്‍കുന്നതിനായി “എല്ലായ്പ്പോഴും” എന്ന പദം പൌലോസ് ഉപയോഗിക്കുന്നു. ഈ വാക്യം ദൈവം തെസ്സലോനിക്യന്‍ വിശ്വാസികളുടെ ജീവിതത്തില്‍ ചെയ്തു വരുന്ന മഹത്വമായ കാര്യങ്ങളെ ഊന്നി പറയുന്നു. മറു പരിഭാഷ: “നാം ദൈവത്തിനു ഇപ്പോഴും നന്ദി പ്രകാശിപ്പിക്കുന്നവര്‍ ആയിരിക്കണം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hyperbole)

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍പ്പെടെ ഉള്ള സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരികളും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

This is appropriate

ഇത് ചെയ്യുവാന്‍ യോഗ്യമായ കാര്യം ആകുന്നു അല്ലെങ്കില്‍ :ഇത് നല്ലത് ആകുന്നു”

the love each of you has for one another increases

നിങ്ങള്‍ ഒരുവനോട് ഒരുവന്‍ ആത്മാര്‍ഥമായി സ്നേഹിക്കുന്നു

one another

ഇവിടെ “ഒരുവനോട് ഒരുവന്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു.

2 Thessalonians 1:4

we ourselves

ഇവിടെ “ഞങ്ങള്‍” എന്നുള്ളത് പൌലോസിന്‍റെ പ്രശംസിക്കലിനെ ഊന്നി പറയുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rpronouns)

2 Thessalonians 1:5

You will be considered worthy of the kingdom of God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം നിങ്ങളെ തന്‍റെ രാജ്യത്തിന്‍റെ ഭാഗമാകുവാന്‍ യോഗ്യരായി പരിഗണിക്കും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

2 Thessalonians 1:6

Connecting Statement:

അപ്രകാരം പൌലോസ് തുടര്‍ന്നു കൊണ്ടിരിക്കെ, താന്‍ ദൈവം നീതിമാന്‍ എന്ന് പ്രസ്താവിക്കുന്നു.

it is righteous for God

ദൈവം നീതിയുള്ളവന്‍ അല്ലെങ്കില്‍ “ദൈവം നീതിമാന്‍”

for God to return affliction to those who afflict you

ഇവിടെ “പകരം നല്‍കുവാന്‍” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് അവര്‍ വേറൊരുവന് ചെയ്‌തതായ കാര്യം അവര്‍ക്ക് തന്നെ അതെ അനുഭവം ഉണ്ടാകുന്നതിനെ അര്‍ത്ഥമാക്കുന്ന രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് ദൈവം ഉപദ്രവം നല്‍കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

2 Thessalonians 1:7

and relief to you

ഈ പദങ്ങള്‍ ദൈവം ആ ജനങ്ങള്‍ക്ക് “പകരം നല്‍കുവാന്‍” തക്കവണ്ണം (വാക്യം 6) നീതിമാന്‍ ആകുന്നു എന്ന വിശദീകരണം തുടരുന്നതായി കാണാം. ഇത് ഒരുവന്‍ മറ്റുള്ള ഒരുവന് ചെയ്ത അതേ കാര്യം തനിക്കു തിരികെ അനുഭവം ആകുന്നതിനെ സൂചിപ്പിക്കുന്ന ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ക്ക് ആശ്വാസം ആകുവാന്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

relief to you

ആശ്വാസം പ്രദാനം ചെയ്യുന്നവന്‍ ദൈവം ആകുന്നു എന്ന് നിങ്ങള്‍ക്ക് വ്യക്തം ആക്കാവുന്നതാണ്. മറു പരിഭാഷ: “ദൈവം നിങ്ങള്‍ക്ക് ആശ്വാസം നല്‍കുമാറാകട്ടെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsis)

the angels of his power

അവിടുത്തെ ശക്തന്മാരായ ദൂതന്മാര്‍

2 Thessalonians 1:8

In flaming fire he will take vengeance on those who do not know God and on those who

ദൈവത്തെ അറിയാത്തവരെയും മറ്റുള്ളവരെയും ജ്വലിക്കുന്ന അഗ്നിയാല്‍ ദൈവം ശിക്ഷിക്കും അല്ലെങ്കില്‍ “അനന്തരം ജ്വലിക്കുന്ന അഗ്നിയോടുകൂടെ അവിടുന്ന് ദൈവത്തെ അറിയാത്തവരെയും മറ്റുള്ളവരെയും ശിക്ഷിക്കുവാന്‍ ഇടയാകും”

2 Thessalonians 1:9

They will be punished

ഇവിടെ “അവര്‍” എന്നുള്ളത് സുവിശേഷത്തെ അനുസരിക്കാത്തവരെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “കര്‍ത്താവ്‌ അവരെ ശിക്ഷിക്കും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

2 Thessalonians 1:10

when he comes on that day

ഇവിടെ “ആ ദിവസം” എന്നുള്ളത് യേശു ഈ ലോകത്തിലേക്ക് മടങ്ങി വരുന്ന ദിവസം ആകുന്നു.

to be glorified by his people and to be marveled at by all those who believed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “അവിടുത്തെ ജനം തന്നെ മഹത്വപ്പെടുത്തുകയും അവനില്‍ വിശ്വസിച്ചിരുന്നവര്‍ എല്ലാവരും അവിടുത്തെ സന്നിധിയില്‍ ഭയത്തോടുകൂടെ നില്‍ക്കുകയും ചെയ്യുമ്പോള്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

2 Thessalonians 1:11

we also pray continually for you

പൌലോസ് അവര്‍ക്കു വേണ്ടി തുടര്‍മാനമായി പ്രാര്‍ഥിക്കുന്നതിനെ ഊന്നല്‍ നല്‍കി പറയുന്നു. മറു പരിഭാഷ: ഞങ്ങളും നിങ്ങള്‍ക്കായി ക്രമമായി പ്രാര്‍ഥിച്ചു വരുന്നു അല്ലെങ്കില്‍ “ഞങ്ങള്‍ തുടര്‍മാനമായി നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു”

calling

ഇവിടെ “വിളി” എന്നുള്ളത് ദൈവം ജനത്തെ തന്‍റെ മക്കളായും ദാസന്മാരായും നിയമിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുന്നതിനെ സൂചിപ്പിക്കുന്നതും, യേശുവില്‍ കൂടെയുള്ള തന്‍റെ രക്ഷയുടെ സന്ദേശം പ്രഖ്യാപിക്കുന്നതും ആകുന്നു.

fulfill every desire of goodness

നിങ്ങള്‍ ആഗ്രഹിക്കുന്ന വിധം എല്ലാ രീതിയിലും നന്മ ചെയ്യുവാന്‍ ദൈവം നിങ്ങളെ പ്രാപ്തര്‍ ആക്കേണ്ടതിനു

2 Thessalonians 1:12

that the name of our Lord Jesus may be glorified by you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “നിങ്ങള്‍ കര്‍ത്താവായ യേശുവിന്‍റെ നാമം മഹത്വീകരിക്കുവാന്‍ ഇട വരേണ്ടതിനു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

you will be glorified by him

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “യേശു നിങ്ങളെ മഹത്വപ്പെടുത്തും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

because of the grace of our God

ദൈവത്തിന്‍റെ കൃപ നിമിത്തം

2 Thessalonians 2

2 തെസ്സലോനിക്യര്‍ 02 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

“അവിടുത്തോടു കൂടെ ആയിരിക്കേണ്ടതിനു ഒരുമിച്ചു കൂട്ടി ചേര്‍ക്കപ്പെട്ടതായ”

ഈ വചന ഭാഗം സൂചിപ്പിക്കുന്നത് തന്നില്‍ വിശ്വസിച്ചവരെ കൂട്ടിച്ചേര്‍ക്കുവാനായി യേശു തന്‍റെ അടുക്കലേക്കു അവരെ വിളിക്കുന്നതായ സമയത്തെ സൂചിപ്പിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ക്രിസ്തുവിന്‍റെ അവസാനത്തെ മഹത്വ പ്രത്യക്ഷത ആയിരിക്കുമോ അല്ലയോ എന്നതില്‍ പണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ട്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#believe)

അധര്‍മ്മ മൂര്‍ത്തി

ഇത് തന്നെയാണ് “വിനാശക പുത്രന്‍” എന്നും “അക്രമകാരി” എന്നും ഈ അധ്യായത്തില്‍ രേഖപ്പെടുത്തി ഇരിക്കുന്നത്. പൌലോസ് ഇവനെ സാത്താനോടുകൂടെ വളരെ ക്രിയാത്മകമായി ലോകത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുവനായി ബന്ധപ്പെടുത്തിയിരിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#antichrist)

ദൈവാലയത്തില്‍ ഇരിക്കുന്നു.

പൌലോസ് ഈ ലേഖനം എഴുതി പല വര്‍ഷങ്ങള്‍ക്കു ശേഷം റോമക്കാര്‍ യെരുശലേം ദേവാലയം നശിപ്പിച്ചതിനെ അദ്ദേഹം സൂചിപ്പിക്കുന്നതായിരിക്കാം. അല്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്ന ഒരു അക്ഷരീക ദേവാലയത്തെ താന്‍ സൂചിപ്പിക്കുന്നതാകാം, അല്ലെങ്കില്‍ ആത്മീയ ദേവാലയം ആകുന്ന ദൈവസഭയെ സൂചിപ്പികുന്നതും ആകാം. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

2 Thessalonians 2:1

General Information:

യേശു മടങ്ങി വരുവാന്‍ പോകുന്ന ദിവസം സംബന്ധിച്ച് വിശ്വാസികള്‍ വഞ്ചിക്കപ്പെട്ടു പോകരുതെന്ന് പൌലോസ് പ്രബോധിപ്പിക്കുന്നു.

Now

“ഇപ്പോള്‍” എന്ന പദം പൌലോസിന്‍റെ നിര്‍ദേശങ്ങള്‍ നല്‍കുന്ന വിഷയത്തിന്‍റെ മാറ്റത്തെ അടയാളപ്പെടുത്തുന്നു.

brothers

ഇവിടെ സഹോദരന്മാര്‍ എന്നുള്ളത് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരിമാരും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

2 Thessalonians 2:2

that you not be easily disturbed or troubled

അതായത് നിങ്ങള്‍ വളരെ എളുപ്പത്തില്‍ കലങ്ങിപ്പോകരുത്

by a message, or by a letter that seems to be coming from us

ഞങ്ങളില്‍ നിന്നും പുറപ്പെട്ടു വന്നതെന്ന ഭാവത്തില്‍ സംസാരിച്ച വചനത്താലോ എഴുതപ്പെട്ട ലേഖനത്താലോ

to the effect that

പറയുന്നത് എന്തെന്നാല്‍

the day of the Lord

ഇത് സകല വിശ്വാസികള്‍ക്കും വേണ്ടി യേശു ഭൂമിയിലേക്ക്‌ മടങ്ങി വരുന്നതായ സമയത്തെ സൂചിപ്പിക്കുന്നു.

2 Thessalonians 2:3

General Information:

പൌലോസ് അധര്‍മ്മ മൂര്‍ത്തിയെ കുറിച്ച് പഠിപ്പിക്കുന്നു.

it will not come

കര്‍ത്താവിന്‍റെ ദിവസം വരികയില്ല

the falling away

ഇത് നിരവധി ആളുകള്‍ ദൈവത്തില്‍ നിന്നും അകന്നു പോകുന്ന ഭാവിയിലെ ഒരു സമയത്തെ സൂചിപ്പിക്കുന്നു.

the man of lawlessness is revealed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം അധര്‍മ്മ മൂര്‍ത്തിയെ വെളിപ്പെടുത്തും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

the son of destruction

പൌലോസ് നാശത്തെ കുറിച്ചു പറയുമ്പോള്‍ ഒരു വ്യക്തി സകലത്തെയും നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഉള്ള ഒരു മകനെ ജനിപ്പിച്ചതിനു സമാനം എന്ന് പറയുന്നു. മറു പരിഭാഷ: “തന്നാല്‍ സാധ്യമായ സകലത്തെയും നശിപ്പിക്കുന്ന ഒരുവന്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

2 Thessalonians 2:4

all that is called God or that is worshiped

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ജനം ദൈവം എന്ന് സകലവും അല്ലെങ്കില്‍ ജനം ആരാധിക്കുന്ന സകലവും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

exhibits himself as God

തന്നെത്തന്നെ സ്വയം ദൈവം എന്ന് കാണിക്കുന്നവന്‍

2 Thessalonians 2:5

Do you not remember ... these things?

പൌലോസ് മുന്‍പേ അവരോടുകൂടെ ആയിരുന്നപ്പോള്‍ തന്‍റെ ഉപദേശത്തില്‍ പറഞ്ഞവകളെ ഒരു ഏകോത്തര ചോദ്യം ഉന്നയിച്ചു അവരെ ഓര്‍മ്മപ്പെടുത്തുന്നു. ഇത് ഒരു പ്രസ്താവനയായി പ്രകടിപ്പിക്കാം. മറു പരിഭാഷ: “നിങ്ങള്‍ ഓര്‍ക്കുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്...ഈ കാര്യങ്ങള്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

these things

ഇത് യേശുവിന്‍റെ മടങ്ങി വരവിനേയും, കര്‍ത്താവിന്‍റെ ദിവസത്തെയും, അധര്‍മ്മ മൂര്‍ത്തിയെയും സൂചിപ്പിക്കുന്നു.

2 Thessalonians 2:6

he will be revealed only at the right time

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: :”കൃത്യ സമയം ആഗതം ആകുമ്പോള്‍ ദൈവം അധര്‍മ്മ മൂര്‍ത്തിയെ വെളിപ്പെടുത്തും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

2 Thessalonians 2:7

mystery of lawlessness

ഇത് ദൈവം മാത്രം അറിഞ്ഞിരിക്കുന്ന ഒരു വിശുദ്ധ മര്‍മ്മം ആകുന്നു എന്ന് സൂചിപ്പിക്കുന്നു.

who restrains him

ഒരുവന്‍ വിട്ടുനില്‍ക്കുക എന്ന് പറയുന്നത് അവര്‍ ചെയ്യേണ്ടതായ പ്രവര്‍ത്തി ചെയ്യുന്നതില്‍ നിന്നും മാറി നില്‍ക്കുക എന്ന് പറയുന്നു.

2 Thessalonians 2:8

Then the lawless one will be revealed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “അനന്തരം ദൈവം അധര്‍മ്മ മൂര്‍ത്തി തന്നെ സ്വയം പ്രദര്‍ശിപ്പിക്കുവാന്‍ അനുവദിക്കും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

with the breath of his mouth

ഇവിടെ “ശ്വാസം"" എന്നുള്ളത് ദൈവത്തിന്‍റെ ശക്തിയെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “തന്‍റെ പ്രസ്താവിക്കപ്പെട്ട വചനത്തിന്‍റെ ശക്തിയാല്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

bring him to nothing by the revelation of his coming

യേശു ഭൂമിയിലേക്ക്‌ മടങ്ങി വരികയും, തന്നെ സ്വയം പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍, അവിടുന്ന് അധര്‍മ്മ മൂര്‍ത്തിയെ പരാജയപ്പെടുത്തും.

2 Thessalonians 2:9

with all power, signs, and false wonders

എല്ലാ വിധത്തില്‍ ഉള്ള അധികാരത്തോടും, അടയാളങ്ങളോടും, വ്യാജ അത്ഭുതങ്ങളോടും കൂടെ

2 Thessalonians 2:10

with all deceit of unrighteousness

ഈ വ്യക്തി ജനത്തെ വഞ്ചിക്കുവാനായി സകല വിധത്തില്‍ ഉള്ള തിന്മകളെയും ഉപയോഗിക്കുകയും ദൈവത്തില്‍ ആശ്രയിക്കുന്നതിനു പകരം തന്നില്‍ വിശ്വസിക്കുവാന്‍ ഇടവരുത്തുകയും ചെയ്യും.

These things will be for those who are perishing

ഈ വ്യക്തി സാത്താനാല്‍ അധികാരം നല്‍കപ്പെട്ടവനായി യേശുവില്‍ വിശ്വസിക്കാത്ത സകല ആളുകളെയും വഞ്ചിക്കും.

who are perishing

ഇവിടെ “നശിക്കുന്ന” എന്നതിന് എന്നെന്നേക്കും ഉള്ള അല്ലെങ്കില്‍ നിത്യമായ നാശം എന്ന ആശയം ഉണ്ട്.

2 Thessalonians 2:11

For this reason

ജനം സത്യത്തെ സ്നേഹിക്കാത്തത് നിമിത്തം

God is sending them a work of error so that they would believe a lie

പൌലോസ് പറയുന്നത് ദൈവം തന്നെ ജനത്തിനു ചിലത് സംഭവിക്കുവാനായി അനുവദിക്കുന്നത് ദൈവം തന്നെ അവയെ അയക്കുന്നതിനു സമാനമായ നിലയില്‍ ആണ്. മറു പരിഭാഷ: “ദൈവം തന്നെ അധര്‍മ്മ മൂര്‍ത്തിയെ അനുവദിക്കുന്നത് അവരെ വഞ്ചിക്കുവാന്‍ വേണ്ടിയാണ്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

2 Thessalonians 2:12

they will all be judged

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം അവര്‍ എല്ലാവരെയും ന്യായം വിധിക്കും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

those who did not believe the truth but instead took pleasure in unrighteousness

അനീതിയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ എന്തുകൊണ്ടെന്നാല്‍ സത്യത്തില്‍ വിശ്വസിക്കായ്ക നിമിത്തം അപ്രകാരം ആകുന്നു.

2 Thessalonians 2:13

General Information:

വിശ്വാസികള്‍ നിമിത്തം പൌലോസ് ദൈവത്തിനു നന്ദി അര്‍പ്പിക്കുകയും അവരെ ധൈര്യപ്പെടുത്തുകയും ചെയ്യുന്നു.

Connecting Statement:

പൌലോസ് ഇപ്പോള്‍ വിഷയം മാറ്റുന്നു.

But

പൌലോസ് ഇവിടെ ഈ പദം വിഷയത്തില്‍ മാറ്റം വന്നതിനെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്.

we should always give thanks

“എല്ലായ്പ്പോഴും” എന്നുള്ള പദം ഒരു സാധാരണീകരണം ആകുന്നു. മറു പരിഭാഷ: “നാം തുടര്‍മാനമായി നന്ദി അര്‍പ്പിക്കണം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hyperbole)

we should

ഇവിടെ “ഞങ്ങള്‍” എന്നുള്ളത് പൌലോസ്, സില്വാനൊസ്, മറ്റും തിമൊഥെയോസിനെ സൂചിപ്പിക്കുന്നു.

brothers loved by the Lord

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “സഹോദരന്മാരേ, കര്‍ത്താവ് നിങ്ങളെ സ്നേഹിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

brothers

ഇവിടെ “സഹോദരന്മാര്‍” എന്നതിന്‍റെ അര്‍ത്ഥം സഹ ക്രിസ്ത്യാനികള്‍, പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഉള്ളവര്‍ എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരിമാരും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

as the firstfruits for salvation in sanctification of the Spirit and belief in the truth

രക്ഷിക്കപ്പെടുവാന്‍ ഉള്ള ആദ്യ ജനത്തില്‍ ഉണ്ടായിരിക്കുക എന്ന് പറഞ്ഞിരിക്കുന്നത് തെസ്സലോനിക്യന്‍ വിശ്വാസികള്‍ “ആദ്യ ജാതന്മാര്‍” ആകുന്നു എന്ന നിലയില്‍ ആണ്. ഇത് സര്‍വ നാമങ്ങള്‍ ആയ “രക്ഷ,” “വിശുദ്ധീകരണം,” “വിശ്വാസം,” “സത്യം,” ആദിയായവ നീക്കം ചെയ്യുവാന്‍ വേണ്ടിയും പ്രസ്താവിക്കാം. മറു പരിഭാഷ: “സത്യമായത്‌ വിശ്വസിച്ചരില്‍ ആദ്യ ജനമായും, ദൈവം രക്ഷിച്ചവരും അവിടുത്തെ ആത്മാവിനാല്‍ തനിക്കു വേണ്ടി വേര്‍തിരിക്കപ്പെട്ടവരും ആയവരുടെ ഇടയില്‍ ആദ്യ ജനം ആയിരിക്കുന്നവര്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnounsഉം)

2 Thessalonians 2:15

So then, brothers, stand firm

പൌലോസ് യേശുവില്‍ ഉള്ള അവരുടെ വിശ്വാസത്തെ മുറുകെ പിടിച്ചു കൊള്ളുവാന്‍ വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.

hold tightly to the traditions

ഇവിടെ “പാരമ്പര്യങ്ങള്‍” എന്നുള്ളത് പൌലോസും മറ്റു അപ്പൊസ്തലന്മാരും ക്രിസ്തുവിന്‍റെ സത്യങ്ങള്‍ പഠിപ്പിച്ചതിനെ സൂചിപ്പിക്കുന്നു. പൌലോസ് അവരെ കുറിച്ച് പറയുന്നത് തന്‍റെ വായനക്കാര്‍ അവയെ തങ്ങളുടെ കരങ്ങള്‍ കൊണ്ട് മുറുകെ പിടിക്കണം എന്നാണ്. മറു പരിഭാഷ: “പാരമ്പര്യങ്ങളെ ഓര്‍ക്കുക” അല്ലെങ്കില്‍ സത്യങ്ങളെ വിശ്വസിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

you were taught

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

whether by word or by our letter

വാക്കിനാല്‍ എന്നുള്ളത് ഇവിടെ “നിര്‍ദേശങ്ങളാല്‍” അല്ലെങ്കില്‍ “ഉപദേശങ്ങളാല്‍” എന്നുള്ളതിന് ഉള്ള ഒരു ഉപലക്ഷണാലങ്കാര പദം ആകുന്നു. ഇതിന്‍റെ വ്യക്തമായ വിവരണം നിങ്ങള്‍ക്ക് വ്യക്തമാക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ഞങ്ങള്‍ വ്യക്തിപരമായോ അല്ലെങ്കില്‍ ഒരു ലേഖനം എഴുതിയോ നിങ്ങളെ ഉപദേശിച്ചവ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdocheഉം)

2 Thessalonians 2:16

Connecting Statement:

പൌലോസ് ദൈവത്തില്‍ നിന്നുള്ള അനുഗ്രഹ വചസ്സോടെ അവസാനിപ്പിക്കുന്നു.

Now

വിഷയത്തില്‍ ഒരു വ്യതിയാനം അടയാളപ്പെടുത്തുവാനായി പൌലോസ് ഈ പദം ഇവിടെ ഉപയോഗിക്കുന്നു.

may our Lord ... who loved us and gave us

“നമ്മുടെ” എന്നും “നമ്മെ” എന്നും ഉള്ള പദങ്ങള്‍ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

Lord Jesus Christ himself

ഇവിടെ “അവനെ” എന്നുള്ള പദം “കര്‍ത്താവായ യേശു ക്രിസ്തുവിനെ” എന്ന പദസഞ്ചയത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്നു.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rpronouns)

2 Thessalonians 2:17

comfort and establish your hearts in

ഇവിടെ “ഹൃദയങ്ങള്‍” എന്നത് വികാരങ്ങളുടെ ഇരിപ്പിടത്തെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “നിങ്ങളെ ആശ്വസിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുമാറാകട്ടെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

every good work and word

നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതും പറയുന്നതും ആയ ഓരോ നല്ല കാര്യവും

2 Thessalonians 3

2 തെസ്സലോനിക്യര്‍ 03 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

മാന്ദ്യവും അലസതയും ഉള്ള വ്യക്തികള്‍

തെസ്സലോനിക്യയില്‍, പ്രത്യക്ഷമായ നിലയില്‍ സഭയില്‍ ഉള്ള ജനങ്ങളില്‍ ഒരു പ്രശ്നം ഉണ്ടായിരുന്നു അത് ജോലി ചെയ്യുവാന്‍ കഴിവ് ഉണ്ടായിട്ടും ജോലി ചെയ്യുവാന്‍ വിസ്സമ്മതിക്കുക എന്നുള്ളതു ആയിരുന്നു.(കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

നിങ്ങളുടെ സഹോദരന്‍ പാപം ചെയ്‌താല്‍ നിങ്ങള്‍ എന്തു ചെയ്യണം?

ഈ അധ്യായത്തില്‍, പൌലോസ് പഠിപ്പിക്കുന്നത് ക്രിസ്ത്യാനി കള്‍ ദൈവത്തെ ബഹുമാനിക്കത്തക്ക രീതിയില്‍ ഉള്ള ജീവിതം നയിക്കേണ്ടത് ആവശ്യം ആയിരിക്കുന്നു. ക്രിസ്ത്യാനികള്‍ പരസ്പരം ഓരോരുത്തരും ഉത്തേജനം പകരുന്നവരും പരസ്പരം താങ്ങുകയും അവരവര്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ കണക്കു ബോധിപ്പിക്കേണ്ടവരും ആകുന്നു.സഭയും വിശ്വാസികള്‍ പാപം ചെയ്‌താല്‍ അവര്‍ മാനസ്സാന്തരപ്പെടു വാനായി പ്രോത്സാഹിപ്പിക്കുവാന്‍ ഉത്തരവാദിത്വം ഉള്ളതും ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#repentഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#sinഉം)

2 Thessalonians 3:1

General Information:

പൌലോസ് വിശ്വാസികളോട് തനിക്കു വേണ്ടിയും തന്‍റെ കൂട്ടാളികള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുവാനായി അഭ്യര്‍ത്ഥിക്കുന്നു.

Now

പൌലോസ് വിഷയത്തില്‍ ഒരു വ്യതിയാനം വരുന്നതിനെ സൂചിപ്പിക്കു വാന്‍ വേണ്ടി “ഇപ്പോള്‍” എന്ന പദം ഉപയോഗിക്കുന്നു.

brothers

ഇവിടെ “സഹോദരന്മാര്‍” എന്നുള്ളത് പുരുഷന്മാരും സ്ത്രീകളും ഇരുകൂട്ടരും ഉള്‍പ്പെടുന്ന സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരിമാരും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

that the word of the Lord may rush and be glorified, as it also is with you

പൌലോസ് ദൈവത്തിന്‍റെ വചനം ഒരു സ്ഥലത്ത് നിന്നും വേറെ ഒരു സ്ഥലത്തേക്ക് പാഞ്ഞു ചെല്ലുന്നതു പോലെ വ്യാപിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയുന്നു. ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “അതായത് അധികമധികം ആളുകള്‍ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനെ കുറിച്ചുള്ള സന്ദേശം കേള്‍ക്കയും യേശുവിനെ ബഹുമാനിക്കു കയും, നിങ്ങള്‍ക്ക് സംഭവിച്ചത് പോലെ തന്നെ.” (https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

2 Thessalonians 3:2

that we may be delivered

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “അതുകൊണ്ട് ദൈവം നമ്മെ രക്ഷിക്കട്ടെ” അല്ലെങ്കില്‍ “അതുകൊണ്ട് ദൈവം നമ്മെ വീണ്ടെടുക്കട്ടെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

for not all have faith

നിരവധി ജനങ്ങള്‍ യേശുവില്‍ വിശ്വസിച്ചില്ല

2 Thessalonians 3:3

who will establish you

നിങ്ങളെ ശക്തീകരിക്കുന്നവന്‍

the evil one

സാത്താന്‍

2 Thessalonians 3:4

We have confidence

ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ട് അല്ലെങ്കില്‍ “ഞങ്ങള്‍ ആശ്രയിക്കുന്നു”

2 Thessalonians 3:5

direct your hearts

ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തകള്‍ അല്ലെങ്കില്‍ മനസ്സിന് ഉള്ളതായ ഒരു ഉപലക്ഷണാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ ഗ്രഹിക്കുവാന്‍ ഇടയാക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

to the love of God and to the endurance of Christ

പൌലോസ് ദൈവത്തിന്‍റെ സ്നേഹത്തെയും ക്രിസ്തുവിന്‍റെ സഹിഷ്ണുതയെയും ഒരു പാതയില്‍ ഉള്ള ലക്ഷ്യസ്ഥാനങ്ങള്‍ ആയി കണക്കാക്കുന്നു. മറു പരിഭാഷ: ദൈവം നിങ്ങളെ എന്തുമാത്രം സ്നേഹിക്കുന്നു എന്നും ക്രിസ്തു നിങ്ങള്‍ക്ക് വേണ്ടി എത്രമാത്രം സഹിഷ്ണുതയോട് നിലകൊള്ളുന്നു എന്നും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

2 Thessalonians 3:6

General Information:

പൌലോസ് വിശ്വാസികള്‍ക്ക് ജോലി ചെയ്യുന്നതിനെയും അലസത ഇല്ലാതെ ഇരിക്കേണ്ടുന്നതിനെയും കുറിച്ച് ചില അവസാന നിര്‍ദേശങ്ങള്‍ നല്‍കുന്നു.

Now

പൌലോസ് ഈ പദം വിഷയത്തിന്‍റെ മാറ്റത്തെ അടയാളപ്പെടുത്തേണ്ടതിനായി ഉപയോഗിക്കുന്നു.

brothers

ഇവിടെ “സഹോദരന്മാര്‍” എന്നതിന്‍റെ അര്‍ത്ഥം പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഉള്ള സഹ ക്രിസ്ത്യാനികള്‍ എന്നാണ്. മറു പരിഭാഷ: “സഹോദരന്മാരും സഹോദരികളും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

in the name of our Lord Jesus Christ

നാമം എന്നുള്ളത് യേശുക്രിസ്തു എന്ന വ്യക്തിയ്ക്കു വേണ്ടിയുള്ള ഒരു ഉപലക്ഷണാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നമ്മുടെ കര്‍ത്താവായ ക്രിസ്തു തന്നെ സംസാരിക്കുന്നതായി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

our Lord

ഇവിടെ “നമ്മുടെ” എന്നുള്ളത് സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

2 Thessalonians 3:7

to imitate us

എന്‍റെ സഹ പ്രവര്‍ത്തകരും ഞാനും പ്രവര്‍ത്തിച്ചതു പോലെ ഉള്ള രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍

We did not live among you as those who had no discipline

പൌലോസ് ഒരു ഇരട്ടി നിഷേധാത്മക പ്രയോഗം ക്രിയാത്മക രൂപത്തെ ഊന്നി പറയുവാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഇത് ഒരു ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ഏറ്റവും അച്ചടക്കം ഉള്ളവരായി ജീവിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublenegatives)

2 Thessalonians 3:8

we worked night and day

ഞങ്ങള്‍ രാത്രിയിലും പകലിലും അധ്വാനിച്ചു. ഇവിടെ “രാത്രി” എന്നതും “പകല്‍” എന്നതും ഒരു ദ്വയാര്‍ത്ഥപ്രയോഗവും അവ “എല്ലാ സമയവും” എന്ന് അര്‍ത്ഥം നല്‍കുന്നതും ആകുന്നു. മറു പരിഭാഷ: “ഞങ്ങള്‍ സദാ സമയവും ജോലി ചെയ്തു വന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-merism)

in difficult labor and hardship

തന്‍റെ സാഹചര്യങ്ങള്‍ എന്തുമാത്രം കഠിനം ആയിരുന്നു എന്ന് പൌലോസ് തറപ്പിച്ചു പറയുന്നു. കഠിന പ്രയത്നം എന്നത് ആ പ്രവര്‍ത്തി എന്തുമാത്രം വന്‍ പരിശ്രമം വേണ്ടതായിരുന്നു എന്ന് സൂചിപ്പിക്കുന്നു. കഠിന പരിശ്രമം എന്നത് അവര്‍ എന്തുമാത്രം വേദനയും ദുരിതവും സഹിച്ചു എന്ന് സൂചിപ്പിക്കുന്നു. മറു പരിഭാഷ: “വളരെ പ്രയാസം ഏറിയ സാഹചര്യങ്ങള്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

2 Thessalonians 3:9

We did this not because we have no authority. Instead, we did

പൌലോസ് ഒരു ഇരട്ടി നിഷേധാത്മക പ്രയോഗം ക്രിയാത്മക രൂപത്തെ ഊന്നി പറയുവാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഇത് ഒരു ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഞങ്ങള്‍ക്ക് നിങ്ങളുടെ പക്കല്‍ നിന്നും ഭക്ഷണം സീകരിക്കുവാന്‍ അവകാശം ഉണ്ട്, എന്നാല്‍ പകരമായി ഞങ്ങളുടെ ഭക്ഷണത്തിനു വേണ്ടി ഞങ്ങള്‍ അദ്ധ്വാനിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublenegatives)

2 Thessalonians 3:10

The one who is unwilling to work must not eat

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഒരുവന്‍ ഭക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, അവന്‍ അദ്ധ്വാനിക്കേണ്ടത് ആവശ്യം ആകുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublenegatives)

2 Thessalonians 3:11

some walk idly

ഇവിടെ “നടപ്പ്” എന്നുള്ളത് ജിവിതത്തില്‍ ഉള്ള സ്വഭാവത്തെ കാണിക്കുന്നു. മറു പരിഭാഷ: “ചിലര്‍ അലസ ജിവിതം ജീവിക്കുന്നു” അല്ലെങ്കില്‍ “ചിലര്‍ മടിയന്മാര്‍ ആയിരിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

but are instead meddlers

ഇടര്‍ച്ചക്കാര്‍ എന്നത് മറ്റുള്ളവര്‍ സഹായം അഭ്യര്‍ഥിക്കാതെ തന്നെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നവര്‍

2 Thessalonians 3:12

with quietness

ശാന്തമായ, സമാധാന പൂര്‍വമായ, മൃദുല രീതിയില്‍. പൌലോസ് ഇടര്‍ച്ചക്കാരോട് മറ്റുള്ള ആളുകളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തുവാന്‍ പ്രബോധിപ്പിക്കുന്നു.

2 Thessalonians 3:13

But

പൌലോസ് ഈ പദം ഉപയോഗിക്കുന്നത് മടിയന്മാരായ വിശ്വാസികളെ കഠിനമായി അധ്വാനിക്കുന്ന വിശ്വാസികളില്‍ നിന്നും വേര്‍തിരിച്ചു കാണിക്കുവാന്‍ വേണ്ടിയാണ്.

you, brothers

“നിങ്ങള്‍” എന്ന പദം സകല തെസ്സലോനിക്യന്‍ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

brothers

ഇവിടെ “സഹോദരന്മാര്‍” എന്നതിന്‍റെ അര്‍ത്ഥം പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഉള്ള സഹ ക്രിസ്ത്യാനികള്‍ എന്നാണ്. മറു പരിഭാഷ: “സഹോദരന്മാരും സഹോദരികളും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

2 Thessalonians 3:14

if anyone does not obey our word

ആരെങ്കിലും ഞങ്ങളുടെ നിര്‍ദേശങ്ങളെ അനുസരിക്കുന്നില്ല എങ്കില്‍

take note of him

അവന്‍ ആരെന്നു ശ്രദ്ധിക്കുക. മറു പരിഭാഷ: “ആ വ്യക്തിയെ പരസ്യമായി അടയാളം കാണിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

so that he may be ashamed

പൌലോസ് വിശ്വാസികളോട് അലസന്മാരായ വിശ്വാസികളെ ഒരു അച്ചടക്ക നടപടി എന്ന നിലയില്‍ അകറ്റി നിര്‍ത്തുവാന്‍ നിര്‍ദേശിക്കുന്നു.

2 Thessalonians 3:16

General Information:

പൌലോസ് തെസ്സലോനിക്യയില്‍ ഉള്ള വിശ്വാസികള്‍ക്ക് അന്തിമ സൂചനകള്‍ നല്‍കുന്നു.

may the Lord of peace himself give you

ഇത് തെസ്സലോനിക്യര്‍ക്ക് വേണ്ടിയുള്ള പൌലോസിന്‍റെ പ്രാര്‍ത്ഥന ആകുന്നു എന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കാവുന്നതാണ്. മറു പരിഭാഷ: “ഞാന്‍ പ്രാര്‍ഥിക്കുന്നത് സമാധാനത്തിന്‍റെ കര്‍ത്താവ്‌ തന്നെ നിങ്ങള്‍ക്ക് നല്‍കട്ടെ എന്നാണ്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

the Lord of peace himself

ഇവിടെ “അവിടുന്നു തന്നെ” എന്നുള്ളത് കര്‍ത്താവ്‌ തന്നെ വിശ്വാസികള്‍ക്ക് വ്യക്തിപരമായി സമാധാനം നല്‍കുമാറാകട്ടെ എന്ന് ഊന്നല്‍ നല്‍കുവാന്‍ വേണ്ടിയാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rpronouns)

2 Thessalonians 3:17

This is my greeting, Paul, with my own hand, which is the sign in every letter

പൌലോസ് ആയ, ഞാന്‍, എന്‍റെ സ്വന്ത കരങ്ങളാല്‍ ഈ ആശംസ എഴുതുന്നു, അത് ഞാന്‍ എല്ലാ ലേഖനങ്ങളിലും ചെയ്യുന്നു, അത് ഈ ലേഖനം സത്യമായും എന്‍റെ പക്കല്‍ നിന്നും ഉള്ളതു തന്നെ എന്നതിനുള്ള ഒരു അടയാളം ആകുന്നു

This is how I write

പൌലോസ് വ്യക്തമാക്കുന്നത് ഈ ലേഖനം തന്‍റെ പക്കല്‍ നിന്നും ഉള്ളത് തന്നെയാണ്, ഇത് ഒരു വ്യാജം അല്ല എന്നാണ്.