Malayalam: translationNotes Print

Updated ? hours ago # views See on WACS

ഗലാത്യ ലേഖനത്തിനു മുഖവുര

ഭാഗം 1; പൊതു മുഖവുര

ഗലാത്യ ലേഖന സംഗ്രഹം

  1. .യേശുക്രിസ്തുവിന്‍റെ അപ്പോസ്തലന്‍ എന്ന നിലയില്‍ തനിക്കുള്ള അധികാരത്തെ പൌലോസ് പ്രഖ്യാപിക്കുന്നു: മറ്റുള്ള ജനങ്ങളില്‍ നിന്നുള്ള ദുരുപദേശങ്ങളെ ഗലാത്യയില്‍ ഉള്ള ക്രിസ്ത്യാനികള്‍ സ്വീകരിച്ചതിനെ കുറിച്ച് താന്‍ ആശ്ച്ചര്യപ്പെടുന്നതിനെ കുറിച്ച് പറയുന്നു (1:1-10)
  2. പൌലോസ് പറയുന്നത് ജനം രക്ഷിക്കപ്പെടുന്നത് ക്രിസ്തുവില്‍ ആശ്രയിക്കുന്നതു മൂലം മാത്രമാണ്, ന്യായപ്രമാണം അനുസരിക്കുന്നത് മൂലം അല്ല (1:11-2:21).
  3. ജനം ക്രിസ്തുവില്‍ ആശ്രയിക്കുന്നതു മൂലം മാത്രമാണ് ദൈവം അവരെ തന്നോടു കൂടെ ഇരുത്തുന്നത്‌; അബ്രഹാമിന്‍റെ ഉദാഹരണം; ന്യായപ്രമാണം കൊണ്ടു വരുന്ന ശാപം (രക്ഷയ്ക്ക് കാരണം ആകുന്ന ഒരു മുഖാ ന്തിരം അല്ല); അടിമത്തവും സ്വാതന്ത്ര്യവും ഹാഗാറും സാറയും തമ്മില്‍ ഉള്ള താരതമ്യം ചെയ്യലിലും ചിത്രീകരണത്തിലും കൂടെ കാണുന്നു (3:1-4:31)
  4. ജനം യേശുവിനോട് കൂടെ ചേരുമ്പോള്‍, അവര്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കേണ്ടുന്നതില്‍ നിന്നും സ്വതന്ത്രര്‍ ആയിത്തീരുന്നു. അതുകൂടാതെ അവര്‍ പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിനു ഒത്തവണ്ണം ജീവിക്കുവാന്‍ സ്വാതന്ത്ര്യം ഉള്ളവരും ആകുന്നു. അവര്‍ പാപത്തിന്‍റെ നിബന്ധനകളെ നിഷേധിക്കുവാന്‍ സ്വാതന്ത്ര്യം ഉള്ളവര്‍ ആയിത്തീരുന്നു. അവര്‍ പരസ്പരം മറ്റുള്ളവരുടെ ഭാരങ്ങള്‍ ചുമക്കുവാന്‍ സ്വതന്ത്രര്‍ ആകുന്നു. (5:1-6:10)
  5. പൌലോസ് ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് എന്തെന്നാല്‍ അവര്‍ പരിച്ഛേദനയിലും മോശെയുടെ പ്രമാണങ്ങള്‍ പിന്‍പറ്റുന്നതിലും ആശ്രയിക്കുവാന്‍ പാടില്ല എന്നുള്ളതാണ്. പകരമായി, അവര്‍ ക്രിസ്തുവില്‍ ആശ്രയിക്കുന്നവര്‍ ആയിരിക്കണം(6:11-18).

ഗലാത്യ ലേഖനം എഴുതിയത് ആരാകുന്നു?

തര്‍സോസ് പട്ടണത്തില്‍ നിന്നുള്ള പൌലോസ് ആകുന്നു ഗ്രന്ഥകാരന്‍ തന്‍റെ പ്രാരംഭ കാലത്ത് ശൌല്‍ എന്ന പേരില്‍ താന്‍ അറിയപ്പെട്ടു വന്നിരുന്നു. ഒരു ക്രിസ്ത്യാനി ആകുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനിയായി തീര്‍ന്നതിനു ശേഷം, റോമന്‍ സാമ്രാജ്യം മുഴുവന്‍ പല തവണ യാത്ര ചെയ്തു ജനങ്ങളോട് യേശുവിനെ കുറിച്ച് സംസാരിച്ചു വന്നു.

പൌലോസ് എപ്പോഴാണ് ഈ ലേഖനം എഴുതിയത് എന്നും എവിടെ വെച്ചാണ് എഴുതിയത് എന്നും ഉള്ളത് നിശ്ചയം ഇല്ല. ചില പണ്ഡിതന്മാര്‍ ചിന്തിക്കുന്നത് പൌലോസ് താന്‍ രണ്ടാം തവണ യേശുവിനെ കുറിച്ച് ജനങ്ങളോട് പറയേണ്ടതിനായി യാത്ര ചെയ്തു വരവേ എഫേസോസ് പട്ടണത്തില്‍ ആയിരുന്ന സമയം എഴുതി എന്നാണ്. മറ്റു പണ്ഡിതന്മാര്‍ ചിന്തിക്കുന്നത് തന്‍റെ ആദ്യ യാത്ര അവസാനിച്ച ഉടനെ സിറിയയില്‍ ഉള്ള അന്ത്യോക്യയില്‍ വെച്ച് ഈ ലേഖനം എഴുതി എന്നാണ്.

ഗലാത്യ ലേഖനം എന്തിനെ കുറിച്ച് ഉള്ളതാണ്”

പൌലോസ് ഈ ലേഖനം എഴുതിയത് ഗലാത്യ പ്രദേശത്ത് ഉള്ള യഹൂദന്മാരും യഹൂദന്മാര്‍ അല്ലാത്തവരും ആയ ക്രിസ്ത്യാനികള്‍ക്ക് എഴുതുന്നു. അദ്ദേഹം ക്രിസ്ത്യാനികള്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കണം എന്ന് പറയുന്ന ദുരുപദേഷ്ടാക്കന്മാര്‍ക്ക് എതിരായി എഴുതുവാന്‍ ഇടയായി. ഒരു വ്യക്തി യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതു മൂലം രക്ഷിക്കപ്പെടുന്നു എന്ന് വിശദീകരിച്ചുകൊണ്ട് സുവിശേഷത്തെ പ്രതിരോധിക്കുന്നു. ജനം രക്ഷിക്കപ്പെടുന്നത് ദൈവം ദയ ഉള്ളവന്‍ ആയതിന്‍റെ പരിണിത ഫലം കൊണ്ടാണ് മറിച്ച് ജനം ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ നിമിത്തം അല്ല. ഒരു വ്യക്തിക്കും ന്യായപ്രമാണം ഉല്‍കൃഷ്ടമായി അനുസരിക്കുവാന്‍ സാധ്യമല്ല. മോശെയുടെ ന്യായപ്രമാണം അനുസരിക്കുക മൂലം ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ അത് ദൈവം അവരെ കുറ്റം വിധിക്കുന്നതില്‍ മാത്രമേ അവസാനിക്കുകയുള്ളൂ. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#goodnewsഉം, https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#saveഉം, https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#faithഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#lawofmosesഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#worksഉം)

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യണം?

പരിഭാഷകര്‍ ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗതം ആയ ശീര്‍ഷകം “ഗലാത്യര്‍” എന്ന് വിളിക്കുന്നത്‌ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്ന “ഗലാത്യയില്‍ ഉള്ള സഭയ്ക്ക് പൌലോസിന്‍റെ ലേഖനം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

ഭാഗം 2: പ്രധാനപ്പെട്ട മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

“യഹൂദന്മാരെ പോലെ ജീവിക്കുക (2:14) എന്ന് പറയുന്നതിന്‍റെ അര്‍ത്ഥം എന്താണ്? യഹൂദന്മാരെ പോലെ ജീവിക്കുക എന്നുള്ളതിന്‍റെ അര്‍ത്ഥം ഒരുവന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു എങ്കില്‍ പോലും മോശെയുടെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കുന്നവര്‍ എന്നാണ് അര്‍ത്ഥം നല്‍കുന്നത്. ആദ്യകാല ക്രിസ്ത്യാനികളുടെ ഇടയില്‍ ഇപ്രകാരം ആയിരിക്കേണ്ടത് ആവശ്യം ആയിരിക്കുന്നു എന്ന് പഠിപ്പിക്കുന്നവരെ “യഹൂദാ മതാനുസാരികള്‍” എന്ന് വിളിക്കുന്നു.

ഭാഗം 3. ഈ ഭാഗത്തെ പ്രധാന പരിഭാഷ വിഷയങ്ങള്‍

പൌലോസ് “ന്യായപ്രമാണം” എന്നും “കൃപ” എന്നും ഉള്ള പദങ്ങള്‍ ഗലാത്യ ലേഖനത്തില്‍ എപ്രകാരമാണ് ഉപയോഗിച്ചിരിക്കുന്നതു? ഈ പദങ്ങള്‍ ഗലാത്യരില്‍ ഒരു വിശിഷ്ട രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു. ഗലാത്യ ലേഖനത്തില്‍ ക്രിസ്തീയ ജീവിതം സംബന്ധിച്ച ഒരു പ്രധാന ഉപദേശം ഉണ്ട്. മോശെയുടെ ന്യായപ്രമാണത്തിന്‍ കീഴില്‍, നീതി ഉള്ള അല്ലെങ്കില്‍ വിശുദ്ധം ആയ ജീവിതം ഒരു വ്യക്തി നയിക്കുവാനായി ഒരു പറ്റം നിയമങ്ങളും ചട്ടങ്ങളും ആ വ്യക്തി അനുസരിക്കേണ്ടതായി ഇരിക്കുന്നു. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, വിശുദ്ധ ജീവിതം എന്നത്, ഇപ്പോള്‍ കൃപ നിമിത്തം പ്രചോദിപ്പിക്കപ്പെടുന്നു. ഇതിന്‍റെ അര്‍ത്ഥം ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവില്‍ സ്വാതന്ത്ര്യം ഉണ്ട്. അവര്‍ ഒരു നിര്‍ദ്ധിഷ്ട നിയമങ്ങളുടെ ഒരു സംഹിത പിന്‍പറ്റെണ്ടതായ ആവശ്യം ഇല്ല. പകരം ആയി, ക്രിസ്ത്യാനികള്‍ ദൈവം അവരോടു വളരെ ദയാപരന്‍ ആകയാല്‍ അവര്‍ നന്ദി ഉള്ളവര്‍ ആയിരിക്കുന്നത് കൊണ്ട് ക്രിസ്ത്യാനികള്‍ ഒരു വിശുദ്ധ ജീവിതം നയിക്കേണ്ടവര്‍ ആയിരിക്കുന്നു. ഇതിനെ “ക്രിസ്തുവിന്‍റെ പ്രമാണം” എന്ന് വിളിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#righteousഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#holyഉം)

“ക്രിസ്തുവില്‍” എന്നും “കര്‍ത്താവില്‍” എന്നും തുടങ്ങിയ പദപ്രയോഗങ്ങളാല്‍ പൌലോസ് എന്താണ് അര്‍ത്ഥമാക്കുന്നത്?

ഈ വിധത്തില്‍ ഉള്ള പദപ്രയോഗങ്ങള്‍ 1:22; 2:4,17; 3:4,26,28; 5:6,10 എന്നീ വാക്യങ്ങളില്‍ കാണപ്പെടുന്നു. ക്രിസ്തുവും വിശ്വാസികളും തമ്മില്‍ ഉള്ള വളരെ അടുത്ത ഐക്യബന്ധം എന്ന ആശയത്തെ പ്രകടമാക്കുന്ന വിധം പൌലോസ് അര്‍ത്ഥം നല്‍കുന്നു. അതേ സമയം അദ്ദേഹം ഇടയ്ക്കിടെ മറ്റുള്ള അര്‍ത്ഥങ്ങളും ഉദ്ദേശിക്കുന്നുണ്ട്. ഉദാഹരണം ആയി കാണുക, “നമ്മെ ക്രിസ്തുവില്‍ നീതീകരിക്കുവാന്‍ വേണ്ടി നാം ദൈവത്തെ അന്വേഷിക്കുമ്പോള്‍ (2:17), അവിടെ ക്രിസ്തു മുഖാന്തിരം നീതിമാന്മാര്‍ ആകുന്നതിനെ കുറിച്ച് പൌലോസ് സംസാരിക്കുന്നു.

ഈ വിധത്തില്‍ ഉള്ള പദപ്രയോഗത്തിന്‍റെ കൂടുതല്‍ വിശദീകരണം കാണുവാന്‍ റോമ ലേഖനത്തിന്‍റെ മുഖവുര ദയവായി കാണുക.

ഗലാത്യ ലേഖനത്തിന്‍റെ പ്രധാന പ്രതിപാദ വിഷയങ്ങള്‍ എന്തൊക്കെയാണ്?

  • ബുദ്ധിയില്ലാത്ത ഗലാത്യരേ, ആരുടെ ദോഷദൃഷ്ടിയാണ് നിങ്ങള്‍ക്ക് ദോഷം വരുത്തിയത്? യേശു ക്രിസ്തുവിനെ ക്രൂശിക്കപ്പെട്ടവന്‍ ആയി നിങ്ങളുടെ കണ്ണുകളുടെ മുന്‍പില്‍ വരച്ചു കാട്ടിയില്ലേ” (3:1)? ULT, UST, മറ്റിതര ആധുനിക ഭാഷാന്തരങ്ങളില്‍ ഇപ്രകാരം വായിക്കുന്നുണ്ട്. എന്നിരുന്നാലും ദൈവവചനത്തിന്‍റെ പുരാതന പതിപ്പുകളില്‍ “(അതിനാല്‍) നിങ്ങള്‍ സത്യത്തെ അനുസരിക്കാതവണ്ണം” എന്ന് എഴുതിയിട്ടുണ്ട്. പരിഭാഷകരോട് ഈ പദപ്രയോഗം ഉള്‍പ്പെടുത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. എങ്കില്‍ തന്നെയും, പരിഭാഷകരുടെ മേഖലയില്‍ ഈ വചന ഭാഗം ഉള്ള പുരാതന പതിപ്പുകള്‍ പ്രചാരത്തില്‍ ഉണ്ടെങ്കില്‍, പരിഭാഷകര്‍ക്ക് അത് ഉള്‍പ്പെടുത്താവുന്നത് ആകുന്നു. അത് ചിഹ്നത്തിനു അകത്ത് പരിഭാഷ ചെയ്യുന്നു എങ്കില്‍, അത് ചതുര ആവരണ ചിഹ്നത്തിനു അകത്ത് നല്‍കുകയും അത് ഗലാത്യ ലേഖനത്തിന്‍റെ യഥാര്‍ത്ഥ ഭാഗം ആയിരിക്കുവാന്‍ സാധ്യത ഇല്ല എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-textvariants)

(കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-textvariants)

Galatians 1

ഗലാത്യര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

പൌലോസ് തന്‍റെ മറ്റുള്ള ലേഖനങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലയില്‍ ഈ ലേഖനം ആരംഭിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത് എന്തെന്നാല്‍ താന്‍ “മനുഷ്യരില്‍ നിന്നോ മനുഷ്യ മുഖാന്തിരങ്ങള്‍ മൂലമോ അപ്പോസ്തലന്‍ ആയതു അല്ല, പ്രത്യുത യേശു ക്രിസ്തു മുഖാന്തിരവും അവനെ മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിച്ച പിതാവായ ദൈവം മുഖാന്തിരവും ആകുന്നു” എന്നാണ്. മിക്കവാറും പൌലോസ് ഈ വാക്കുകള്‍ ഉള്‍പ്പെടുത്തുവാന്‍ കാരണം എന്തെന്നാല്‍ ദുരുപദേഷ്ടാക്കന്മാര്‍ തന്നെ എതിര്‍ക്കുകയും തന്‍റെ അധികാരത്തെ തരം താഴ്ത്തുവാന്‍ ശ്രമിക്കയും ചെയ്തു വന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍.

ദുരുപദേശം.യഥാര്‍ത്ഥം ആയ, ദൈവവചന അധിഷ്ടിതം ആയ, സുവിശേഷം മൂലം മാത്രമേ ദൈവം ജനത്തെ നിത്യമായി രക്ഷിക്കുന്നുള്ളൂ. ദൈവം സുവിശേഷത്തിന്‍റെ മറ്റു ഏതു ഭാഷാന്തരങ്ങളെയും കുറ്റം വിധിക്കുന്നു. പൌലോസ് ദൈവത്തോട് അപേക്ഷിക്കുന്നത് ഭോഷ്ക്കായ സുവിശേഷത്തെ ഉപദേശിക്കുന്നവരെ ശപിക്കണം എന്നാണ്. അവര്‍ രക്ഷിക്കപ്പെടുവാന്‍ ഇട വരരുത്. അവരെ അക്രൈസ്തവര്‍ ആയി പരിഗണിക്കണം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#save, https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#eternity, https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#goodnewsഉം, https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#condemnഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#curseഉം)

പൌലോസിന്‍റെ യോഗ്യതകള്‍

ആദ്യകാല സഭയില്‍ ഉണ്ടായിരുന്ന ചിലര്‍ പഠിപ്പിച്ചു വന്നിരുന്നത്‌ ജാതികള്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കേണ്ടി ഇരിക്കുന്നു എന്നാണ്. ഈ ഉപദേശത്തെ പ്രതിരോധിക്കുവാന്‍ വേണ്ടി 13-16 വാക്യങ്ങളില്‍ പൌലോസ് വിശദീകരിക്കുന്നത് താന്‍ മുന്‍ കാലത്തില്‍ എപ്രകാരം തീഷ്ണത ഉള്ള യഹൂദന്‍ ആയിരുന്നു എന്നാണ്. എന്നാല്‍ ദൈവം തന്നെയും രക്ഷിക്കേണ്ടതും സത്യ സുവിശേഷം പ്രദര്‍ശിപ്പിക്കേണ്ടതും ആവശ്യം ആയിരുന്നു. ഒരു യഹൂദന്‍ എന്ന നിലയിലും, ജാതികള്‍ ആയവര്‍ക്കുള്ള ഒരു അപ്പോസ്തലന്‍ എന്ന നിലയിലും, പൌലോസ് ഈ വിഷയത്തെ കുറിച്ച് പ്രസ്താവിക്കുവാന്‍ പ്രത്യേക നിലയില്‍ യോഗ്യന്‍ ആയിരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#lawofmoses)

ഈ അധ്യായത്തില്‍ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍

“നിങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വേറൊരു സുവിശേഷത്തിലേക്കു തിരിയുന്നു”

തിരുവെഴുത്തുകളില്‍ പൌലോസിന്‍റെ ആദ്യ ലേഖനങ്ങളില്‍ ഒന്നാണ് ഗലാത്യ ലേഖന പുസ്തകം. ഇത് കാണിക്കുന്നത് ദുരുപദേശങ്ങള്‍ ആദ്യകാല സഭയെ പോലും പ്രശ്നങ്ങള്‍ക്ക് അധീനമാക്കി ഇരുന്നു എന്നാണ്.

Galatians 1:1

General Information:

പൌലോസ്, ഒരു അപ്പോസ്തലന്‍, ഗലാത്യ പ്രദേശങ്ങളില്‍ ഉള്ള സഭകള്‍ക്ക് ഈ ലേഖനം എഴുതുന്നു. പ്രത്യേകമായി സൂചന നല്‍കിയിട്ടില്ല എങ്കില്‍, “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും സൂചന നല്‍കിയിട്ടുള്ള എല്ലാ സന്ദര്‍ഭങ്ങളും ഈ ലേഖനത്തില്‍ ഗലാത്യരെ സൂചിപ്പിക്കുന്നതും ബഹുവചനത്തില്‍ ഉള്ളതും ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

who raised him

അവനെ വീണ്ടും ജീവിക്കുവാന്‍ ഇട വരുത്തിയവന്‍

Galatians 1:2

brothers

ഇവിടെ ഇത് സൂചിപ്പിക്കുന്നത് സഹ ക്രിസ്ത്യാനികള്‍, പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഉള്ള ഇരുകൂട്ടരും, ക്രിസ്തുവില്‍ ഉള്ള എല്ലാ വിശ്വാസികളും ഒരേ ആത്മീയ കുടുംബത്തില്‍, ദൈവം അവരുടെ സ്വര്‍ഗ്ഗീയ പിതാവായി ഉള്ളവര്‍ ആയിരിക്കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരിമാരും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

Galatians 1:4

for our sins

പാപങ്ങള്‍ എന്നത് പാപത്തിനു ഉള്ളതായ ശിക്ഷയ്ക്കുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നമ്മുടെ പാപങ്ങള്‍ നിമിത്തം വഹിക്കേണ്ടതിനു അര്‍ഹമായ ശിക്ഷ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

that he might deliver us from this present evil age

ഇവിടെ “ഈ ... കാലഘട്ടം” എന്നത് ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശക്തികളെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ഇന്നത്തെ ലോകത്തില്‍ ക്രിയ ചെയ്തു കൊണ്ടിരിക്കുന്ന ദുഷ്ട ശക്തികളില്‍ നിന്ന് നമുക്ക് ഒരു സുരക്ഷിത സ്ഥലം അവിടുന്ന് കൊണ്ടുവരേണ്ടതിനു വേണ്ടി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

our God and Father

ഇത് “നമ്മുടെ പിതാവായ ദൈവത്തെ” സൂചിപ്പിക്കുന്നു. അവിടുന്ന് നമ്മുടെ ദൈവവും നമ്മുടെ പിതാവും ആകുന്നു.

Galatians 1:6

Connecting Statement:

പൌലോസ് ഈ ലേഖനം എഴുതുവാന്‍ ഉണ്ടായ തന്‍റെ കാരണം നല്‍കുന്നു: അവര്‍ സുവിശേഷം ഗ്രഹിക്കുന്നതില്‍ തുടര്‍ന്നു കൊണ്ടിരിക്കണം എന്ന് അവരെ ഓര്‍മ്മിപ്പിക്കുന്നു.

I am amazed

ഞാന്‍ ആശ്ചര്യപ്പെട്ടു “അല്ലെങ്കില്‍ ഞാന്‍ ഞെട്ടിപ്പോയി.” അവര്‍ ഇപ്രകാരം ചെയ്തു വന്നതു നിമിത്തം പൌലോസ് നിരാശന്‍ ആയി.

you are turning away so quickly from him

ഇവിടെ “അവനില്‍ നിന്നും ... മാറിപ്പോകുക” എന്നുള്ളത് സംശയിക്കുവാന്‍ തുടങ്ങുകയോ അല്ലെങ്കില്‍ തുടര്‍ന്നു ദൈവത്തെ ആശ്രയിക്കുവാന്‍ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നതിന് ഉള്ളതായ ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ വളരെ പെട്ടെന്ന് തന്നെ അവനെ സംശയിക്കുവാന്‍ തുടങ്ങുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

him who called you

നിങ്ങളെ വിളിച്ചവന്‍ ആയ, ദൈവം

called

ഇവിടെ ഇത് അര്‍ത്ഥം നല്‍കുന്നത് തന്നെ സേവിക്കുവാനും, യേശു ക്രിസ്തുവില്‍ കൂടെ ഉള്ളതായ രക്ഷ പ്രസിദ്ധം ആക്കുവാനും വേണ്ടി ദൈവം നിയമിച്ചു അല്ലെങ്കില്‍ തന്‍റെ മക്കള്‍ ആകുവാന്‍ തിരഞ്ഞെടുത്തു എന്നാണ്.

by the grace of Christ

ക്രിസ്തുവിന്‍റെ കൃപ നിമിത്തം അല്ലെങ്കില്‍ “ക്രിസ്തുവിന്‍റെ കൃപാധന പ്രകാരം ഉള്ള യാഗം നിമിത്തം”

you are turning to a different gospel

ഇവിടെ “ലേക്ക് തിരിയുക” എന്നുള്ളത് എന്തിനെ എങ്കിലും വിശ്വസിക്കുവാന്‍ ആരംഭിക്കുക എന്നതിന് ഉള്ളതായ ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ പകരമായി വേറൊരു വ്യത്യസ്ത സുവിശേഷം വിശ്വസിക്കുവാന്‍ തുടങ്ങുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor).

Galatians 1:7

some men

ചില ആളുകള്‍

Galatians 1:8

should proclaim

ഇത് സംഭവിച്ചിട്ടില്ലാത്തതും സംഭവിക്കുവാന്‍ പാടില്ലാത്തതും ആയ എന്തോ ഒന്നിനെ സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “പ്രസ്താവിക്കും” അല്ലെങ്കില്‍ പ്രസ്താവിക്കുവാന്‍ ആയിരിക്കുക ആയിരുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hypo)

other than the one

സുവിശേഷത്തില്‍ നിന്നും വ്യത്യസ്തം ആയ അല്ലെങ്കില്‍ “സന്ദേശത്തില്‍ നിന്നും വ്യത്യസ്തം ആയ”

let him be cursed

ദൈവം ആ വ്യക്തിയെ എന്നെന്നേക്കുമായി ശിക്ഷിക്കണം. നിങ്ങളുടെ ഭാഷയില്‍ ആരുടെ മേല്‍ എങ്കിലും ഒരു ശാപം പറയുവാന്‍ സാധാരണയായ ഒരു ശൈലി ഉണ്ടെങ്കില്‍, നിങ്ങള്‍ അത് ഉപയോഗിക്കണം.

Galatians 1:10

For am I now seeking the approval of men or God? Am I seeking to please men?

ഈ എകോത്തര ചോദ്യങ്ങള്‍ “ഇല്ല” എന്നുള്ള ഉത്തരം ആണ് പ്രതീക്ഷിക്കുന്നത്.” മറു പരിഭാഷ: “ഞാന്‍ മനുഷ്യരുടെ അംഗീകാരം അന്വേഷിക്കുന്നില്ല, എന്നാല്‍ പകരം ആയി ഞാന്‍ ദൈവത്തിന്‍റെ അംഗീകാരം അന്വേഷിക്കുന്നു. ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നത് അന്വേഷിക്കുന്നില്ല.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

If I am still trying to please men, I am not a servant of Christ

“എങ്കില്‍” എന്ന പദസഞ്ചയവും “അനന്തരം” എന്ന പസഞ്ചയവും വാസ്തവം ആയതിനു വിരുദ്ധം ആയവ ആകുന്നു. “ഞാന്‍ ഇപ്പോഴും മനുഷ്യനെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നില്ല” ഞാന്‍ ക്രിസ്തുവിന്‍റെ ഒരു ദാസന്‍ ആകുന്നു” അല്ലെങ്കില്‍ “ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നു എങ്കില്‍, ഞാന്‍ ക്രിസ്തുവിന്‍റെ ഒരു ദാസന്‍ ആയിരിക്കുവാന്‍ ഇടയാകുകയില്ല”

Galatians 1:11

Connecting Statement:

പൌലോസ് വിശദീകരിക്കുന്നത് താന്‍ മറ്റുള്ളവരില്‍ നിന്നും സുവിശേഷം പഠിച്ചിട്ടില്ല എന്നാണ്; താന്‍ അത് യേശുക്രിസ്തുവില്‍ നിന്നാണ് പഠിച്ചത്.

brothers

ഇത് നിങ്ങള്‍ [ഗലാത്യര്‍ 1:2] (../01/02.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക

not man's gospel

ഈ പദസഞ്ചയം ഉപയോഗിച്ചു കൊണ്ട്, യേശു തന്നെ ഒരു മനുഷ്യന്‍ ആയിരുന്നില്ല എന്നല്ല പൌലോസ് പറയുവാനായി ശ്രമിച്ചത്. എന്തുകൊണ്ടെന്നാല്‍ ക്രിസ്തു മനുഷ്യനും ദൈവവും, രണ്ടും ആയിരുന്നു, എന്നിരുന്നാലും, അവിടുന്ന് ഒരു പാപിയായ മനുഷ്യന്‍ ആയിരുന്നില്ല. സുവിശേഷം എവിടെ നിന്ന് വന്നു എന്ന് പൌലോസ് എഴുതുകയാണ്; അത് പാപം നിറഞ്ഞ ഏതൊരു മനുഷ്യനില്‍ നിന്നും അല്ല, എന്നാല്‍ അത് യേശു ക്രിസ്തുവില്‍ നിന്ന് തന്നെയാണ് വന്നത്.

Galatians 1:12

it was by revelation of Jesus Christ to me

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “യേശു ക്രിസ്തു തന്നെയാണ് സുവിശേഷത്തെ എനിക്ക് വെളിപ്പെടുത്തി തന്നത്” അല്ലെങ്കില്‍ 2) “യേശു ക്രിസ്തു ആരായിരുന്നു എന്ന് ദൈവം എനിക്ക് പ്രദര്‍ശനം ചെയ്തപ്പോള്‍ അവിടുന്ന് എനിക്ക് സുവിശേഷം എന്തെന്ന് അറിയിച്ചു തന്നു.”

Galatians 1:13

former life

ഒരു കാലത്തെ സ്വഭാവം അല്ലെങ്കില്‍ “മുന്‍കാല ജീവിതം” അല്ലെങ്കില്‍ “മുന്‍പിലത്തെ ജീവിതം”

Galatians 1:14

I advanced

ഈ ഉപമാനം ചിത്രീകരിക്കുന്നത് തന്‍റെ പ്രായത്തില്‍ ഉള്ള ഇതര യഹൂദന്മാര്‍ ഉത്തമ യഹൂദന്മാര്‍ ആകണം എന്നുള്ള അവരുടെ ലക്ഷ്യത്തെക്കാള്‍ പൌലോസ് ഏറെ മുന്‍പില്‍ ആയിരുന്നു എന്നാണ്.

those who were my own age

ഞാന്‍ ആയിരിക്കുന്ന അതേ പ്രായത്തില്‍ ഉള്ള യഹൂദ ജനം

my fathers

എന്‍റെ പൂര്‍വ്വ പിതാക്കന്മാര്‍

Galatians 1:15

who called me through his grace

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവം കരുണാ സമ്പന്നന്‍ ആയതിനാല്‍ അവിടുത്തെ സേവിക്കുവാന്‍ വേണ്ടി എന്നെ വിളിച്ചു” അല്ലെങ്കില്‍ 2) “തന്‍റെ കരുണ നിമിത്തം എന്നെ അവിടുന്ന് വിളിച്ചു.”

Galatians 1:16

to reveal his Son in me

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “അവിടുത്തെ പുത്രനെ ഞാന്‍ അറിയുവാന്‍ അനുവദിച്ചു കൊണ്ട് “ അല്ലെങ്കില്‍ 2) “യേശു ദൈവത്തിന്‍റെ പുത്രന്‍ എന്ന് എന്നില്‍ കൂടെ ലോകത്തിനു പ്രദര്‍ശിപ്പിക്കുവാന്‍.”

Son

ദൈവ പുത്രന്‍ ആയ, യേശുവിനു നല്‍കപ്പെട്ടിട്ടുള്ള ഒരു പ്രധാന നാമം ആകുന്നു ഇത്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#guidelines-sonofgodprinciples)

preach him

അവിടുന്ന് ദൈവത്തിന്‍റെ പുത്രന്‍ ആകുന്നു എന്ന് പ്രസംഗിക്കുവാന്‍ അല്ലെങ്കില്‍, “ദൈവത്തിന്‍റെ പുത്രനെ സംബന്ധിച്ച സുവാര്‍ത്ത പ്രസംഗിക്കുവാന്‍”

consult with flesh and blood

മറ്റു ജനങ്ങളോടു കൂടെ സംസാരിക്കുന്നു എന്നുള്ള അര്‍ത്ഥം പ്രകടിപ്പിക്കുന്ന ഒന്നാകുന്നു ഇത്. മറു പരിഭാഷ: “സന്ദേശം ഞാന്‍ ഗ്രഹിക്കേണ്ടതിനായി എന്നെ സഹായിക്കേണ്ടതിനു ജനത്തോടു ആവശ്യപ്പെടുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

Galatians 1:17

go up to Jerusalem

യെരുശലേമിലേക്കു പോകുക. യെരുശലേം എന്നത് ഉയര്‍ന്ന കുന്നിന്‍ പ്രദേശത്ത് ആയിരുന്നു, അവിടെ എത്തേണ്ടതിനു പല കുന്നുകള്‍ കയറേണ്ടത് ആവശ്യം ആയിരുന്നു, ആയതിനാല്‍ യെരുശലേമിലേക്ക് പോകുക എന്ന് പറഞ്ഞാല്‍ “യെരുശലേമിലേക്ക് കയറി പോകുക” എന്ന് വിശദീകരിക്കുന്നത് സാധാരണ ആയിരുന്നു.

Galatians 1:19

I saw none of the other apostles except James

ഈ ഇരട്ട നിഷേധാത്മക പ്രയോഗം ഊന്നല്‍ നല്‍കി പറയുന്നത് പൌലോസ് കണ്ടതായ ഏക അപ്പോസ്തലന്‍ യാക്കോബ് മാത്രം ആയിരുന്നു എന്നാണ്. മറു പരിഭാഷ: “ഞാന്‍ കണ്ട ഒരു വേറെ അപ്പോസ്തലന്‍ യാക്കോബ് മാത്രം ആയിരുന്നു” എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublenegatives)

Galatians 1:20

before God

പൌലോസ് പൂര്‍ണ്ണമായി വളരെ ഗൌരവത്തോടെ ആണെന്ന് ഗലാത്യക്കാര്‍ ഗ്രഹിച്ചിരിക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എങ്ങനെ എന്നാല്‍ താന്‍ പറയുന്നത് ദൈവം ശ്രവിക്കുന്നു എന്നും താന്‍ സത്യം യഥാര്‍ത്ഥമായി പറഞ്ഞില്ലെങ്കില്‍ ദൈവം ന്യായം വിധിക്കും എന്നും താന്‍ പറയുന്നു.

In what I write to you, I assure you before God, that I am not lying

താന്‍ സത്യം ആണ് പറയുന്നത് എന്ന് ഊന്നല്‍ നല്‍കുവാന്‍ വേണ്ടി പൌലോസ് ഇവിടെ വിരോധോക്തി ഉപയോഗിക്കുന്നു. “ഞാന്‍ നിങ്ങള്‍ക്ക് എഴുതിയ സന്ദേശങ്ങളില്‍ കൂടെ ഭോഷ്കല്ല നിങ്ങളോട് പ്രസ്താവിച്ചു വന്നിരുന്നത്” അല്ലെങ്കില്‍ “ഞാന്‍ നിങ്ങള്‍ക്ക് എഴുതിയ വസ്തുതകളില്‍ ഞാന്‍ നിങ്ങളോട് സത്യം പ്രസ്താവിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-litotes)

Galatians 1:21

regions of

ലോകത്തിലെ ഒരു ഭാഗം വിളിച്ചിരുന്നത്

Galatians 1:22

I was still not personally known to the churches of Judea that are in Christ

യഹൂദ്യയില്‍ ഉള്ള ക്രിസ്തുവില്‍ ഉള്ളതായ സഭകളില്‍ ആരും തന്നെ ഒരിക്കലും എന്നെ കണ്ടുമുട്ടിയിരുന്നില്ല

Galatians 1:23

They only heard it being said

എന്നാല്‍ മറ്റുള്ളവര്‍ എന്നെക്കുറിച്ച് പറയുന്നത് മൂലം അവര്‍ എന്നെ സംബന്ധിച്ച് അറിഞ്ഞിരുന്നു

Galatians 2

ഗലാത്യര്‍ 02 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

പൌലോസ് സത്യസുവിശേഷത്തെ പ്രതിരോധിക്കുന്നതില്‍ തുടരുന്നു. ഇത് [ഗലാത്യര്‍ 1:11] (../../gal/01/11.md)ല്‍ ആരംഭം കുറിച്ചത് ആകുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

സ്വാതന്ത്ര്യവും അടിമത്തവും

ഈ ലേഖനത്തില്‍ ഉടനീളം, പൌലോസ് സ്വാതന്ത്ര്യവും അടിമത്തവും തമ്മില്‍ ഉള്ള വൈരുദ്ധ്യത്തെ കുറിച്ച് തുടര്‍ന്നു കൊണ്ടിരിക്കുന്നു. ക്രിസ്ത്യാനി ക്രിസ്തുവില്‍ നിരവധി വൈവിധ്യം ഉള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ സ്വാതന്ത്ര്യം ഉള്ളവന്‍ ആകുന്നു. എന്നാല്‍ മോശെയുടെ ന്യായപ്രമാണം പിന്തുടരുവാന്‍ ശ്രമിക്കുന്നവര്‍ ന്യായപ്രമാണം മുഴുവന്‍ പിന്‍പറ്റെണ്ടതായി വരും. പൌലോസ് വിവരിക്കുന്നതു ന്യായപ്രമാണം പിന്തുടരുക എന്നുള്ളത് ഒരു തരം അടിമത്തം തന്നെ ആകുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#lawofmoses)

ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍

“ഞാന്‍ ദൈവത്തിന്‍റെ കൃപയെ വൃഥാവാക്കുന്നില്ല”

പൌലോസ് പഠിപ്പിക്കുന്നത്‌ എന്തെന്നാല്‍, ഒരു ക്രിസ്ത്യാനി മോശെയുടെ ന്യായപ്രമാണം പിന്തുടരുവാന്‍ ശ്രമിച്ചാല്‍, ദൈവം അവര്‍ക്ക് പ്രകാശിപ്പിച്ചതായ കൃപ എന്തെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇത് അടിസ്ഥാനപരം ആയ ഒരു പിഴവ് ആകുന്നു. എന്നാല്‍ പൌലോസ് “ഞാന്‍ ദൈവത്തിന്‍റെ കൃപയെ വൃഥാവാക്കുന്നില്ല” എന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരു അനുമാന മാത്രമായ സാഹചര്യത്തിന്‍റെ രീതിയില്‍ ആണ്. ഈ പ്രസ്താവനയുടെ ആവശ്യകതയെ കാണുവാന്‍ കഴിയുന്നത്‌ “ന്യായപ്രമാണത്തെ പിന്തുടരുന്നതിനാല്‍ നിങ്ങള്‍ക്ക് രക്ഷിക്കപ്പെടുവാന്‍ കഴിയുമായിരുന്നു എങ്കില്‍, അപ്പോള്‍ അത് ദൈവത്തിന്‍റെ കൃപയെ വൃഥാവാക്കുന്നതു ആകുമല്ലോ.”(കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#graceഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hypoഉം)

Galatians 2:1

Connecting Statement:

അപ്പൊസ്തലന്മാരില്‍ നിന്നല്ല, ദൈവത്തിങ്കല്‍ നിന്ന് തന്നെ താന്‍ എപ്രകാരം സുവിശേഷം പഠിച്ചു എന്നുള്ള ചരിത്രം പൌലോസ് തുടര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്നു.

went up

യാത്ര ചെയ്തു. യെരുശലേം ഒരു മല പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. യഹൂദന്മാര്‍ യെരുശലേമിനെ ഭൂമിയില്‍ സ്വര്‍ഗ്ഗത്തോട് ഏറ്റവും അടുത്ത ഒരു സ്ഥലമായി കണ്ടുവരുന്നു, ആയതിനാല്‍ പൌലോസ്, മലമുകളിലേക്ക് ഉള്ള യാത്ര, യെരുശലേമില്‍ എത്തി ചേരുക എന്നുള്ളത്, അത് പ്രയാസം ഉള്ളത് ആയിരിക്കുന്നു എന്നു പ്രതിഫലിപ്പിക്കുന്നതായി ഇരിക്കുന്നു എന്ന് ഉപമാന രീതിയില്‍ സംസാരിക്കുക ആയിരിക്കാം.

Galatians 2:2

those who seemed to be important

വിശ്വാസികളുടെ ഇടയില്‍ ഉള്ള ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാര്‍

I was not running—or had not run—in vain

ഓടുക എന്നുള്ളതിനെ അദ്ധ്വാനിക്കുക എന്നതിന് ഉള്ള ഒരു ഉപമാനം ആയി പൌലോസ് ഉപയോഗിക്കുന്നു, കൂടാതെ അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തി ആദായകരം ആയിരുന്നു എന്ന് ഊന്നി പറയുന്നതിനായി താന്‍ ഒരു ഇരട്ട നിഷേധാത്മക പ്രയോഗം ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഞാന്‍ ലാഭകരം ആയ പ്രവര്‍ത്തി ചെയ്യുക ആയിരുന്നു, അല്ലെങ്കില്‍ ചെയ്തു കഴിഞ്ഞു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublenegativesഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം)

in vain

ലാഭകരം അല്ല അല്ലെങ്കില്‍ “ഒന്നും അല്ലാത്തതിനു”

Galatians 2:3

to be circumcised

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അവനെ ആരെങ്കിലും പരിച്ചേദന ചെയ്യണം ആയിരുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Galatians 2:4

The false brothers came in secretly

ക്രിസ്ത്യാനികള്‍ എന്ന് അഭിനയിക്കുന്ന ആളുകള്‍ സഭയിലേക്ക് കടന്നു വന്നു, അല്ലെങ്കില്‍ “ക്രിസ്ത്യാനികള്‍ എന്ന് നിരൂപിക്കുന്ന ആളുകള്‍ ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു”

spy on the liberty

അവര്‍ സ്വാതന്ത്ര്യത്തില്‍ എപ്രകാരം ജീവിക്കുന്നു എന്ന് രഹസ്യമായി നോക്കിക്കാണുവാന്‍ വേണ്ടി

liberty

സ്വാതന്ത്ര്യം

to make us slaves

നമ്മെ ന്യായപ്രമാണത്തിനു അടിമകള്‍ ആക്കുന്നതിനു വേണ്ടി. ന്യായപ്രമാണം കല്പ്പിക്കുന്നതായ യഹൂദ ആചാരങ്ങളെ പിന്തുടരുവാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നതിനെ കുറിച്ച് പൌലോസ് സംസാരിക്കുന്നു. അദ്ദേഹം ഇതിനെ കുറിച്ച് പറയുന്നത് അത് അടിമത്തം ആകുന്നു എന്നാണ്. ഏറ്റവും പ്രധാനപ്പെട്ട ആചാരം പരിച്ചേദന പ്രാപിക്കുക എന്നുളത് ആയിരുന്നു. മറു പരിഭാഷ: “നമ്മെ ന്യായപ്രമാണം അനുസരിക്കുവാന്‍ നിര്‍ബന്ധിക്കുന്നതിനു വേണ്ടി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം)

Galatians 2:5

yield in submission

സമര്‍പ്പിക്കുക അല്ലെങ്കില്‍ “ശ്രദ്ധിക്കുക”

Galatians 2:6

added nothing to me

“എന്നെ” എന്നുള്ള പദം ഇവിടെ പൌലോസ് പഠിപ്പിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ഞാന്‍ പഠിപ്പിക്കുന്നതിനോട് യാതൊന്നും കൂട്ടി ചേര്‍ക്കുവാന്‍ പാടില്ല” അല്ലെങ്കില്‍ “ഞാന്‍ ഉപദേശിക്കുന്നതിനോടു കൂടെ യാതൊന്നും കൂട്ടിച്ചേര്‍ക്കുവാന്‍ പറഞ്ഞിരുന്നില്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Galatians 2:7

On the contrary

പകരം ആയി അല്ലെങ്കില്‍ “മറിച്ച്”

I had been entrusted

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം എന്നെ ഭരമേല്‍പ്പിച്ചു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Galatians 2:9

built up the church

അവര്‍ ജനത്തെ യേശുവിനെ കുറിച്ച് പഠിപ്പിച്ചവരും ജനത്തെ യേശുവില്‍ വിശ്വസിക്കുവാന്‍ തക്ക വിധം പ്രേരിപ്പിച്ചവരും ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

understood the grace that had been given to me

“കൃപ” എന്ന സര്‍വ്വ നാമം “ദയ ഉള്ളവന്‍ ആയിരിക്കുക” എന്ന ക്രിയയായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “ദൈവം എന്നോട് ദയ ഉള്ളവന്‍ ആയിരുന്നു എന്ന് ഗ്രഹിച്ചു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

the grace that had been given to me

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പ്രസ്താവന: “എനിക്ക് ദൈവത്താല്‍ നല്‍കപ്പെട്ട കൃപ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

gave ... the right hand of fellowship

വലംകൈ പിടിക്കുകയും കുലുക്കുകയും ചെയ്യുന്നത് കൂട്ടായ്മയുടെ ഒരു അടയാളം ആകുന്നു. മറു പരിഭാഷ: “കൂട്ടു പ്രവര്‍ത്തകര്‍ ആയി ... സ്വീകരിച്ചു” അല്ലെങ്കില്‍ “ബഹുമാന പൂര്‍വ്വം ... സ്വീകരിച്ചു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-symaction)

the right hand

അവരുടെ വലതു കരങ്ങള്‍

Galatians 2:10

remember the poor

ദരിദ്രരെ കുറിച്ച് താന്‍ എന്താണ് ഓര്‍ത്തിരിക്കണം എന്ന് നിങ്ങള്‍ വ്യക്തമാക്കേണ്ടതു ആവശ്യം ആയിരിക്കുന്നു. മറു പരിഭാഷ: “ദരിദ്രര്‍ ആയ ആളുകളുടെ ആവശ്യങ്ങളില്‍ കരുതുവാന്‍ ഓര്‍ക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Galatians 2:11

I opposed him to his face

“അവന്‍റെ മുഖത്തേക്ക്” എന്നുള്ള പദങ്ങള്‍ “അവനു എന്നെ കാണുവാനും കേള്‍ക്കുവാനും സാധ്യമായി ഉള്ളത്.” മറു പരിഭാഷ: “ഞാന്‍ അവനുമായി വ്യക്തിപരമായി അഭിമുഖീകരിച്ചു” അല്ലെങ്കില്‍ “ഞാന്‍ അവന്‍റെ പ്രവര്‍ത്തികളെ വ്യക്തിപരമായി തന്നെ വെല്ലുവിളിച്ചു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Galatians 2:12

Before

സമയവുമായി ബന്ധപ്പെട്ട്

he stopped

അവന്‍ അവരോടു കൂടെ ഭക്ഷിക്കുന്നത് നിര്‍ത്തി

He was afraid of those who were demanding circumcision

കേഫാവ് ഭയപ്പെടുവാന്‍ ഉണ്ടായിരുന്ന കാരണത്തെ വ്യക്തമായി പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “താന്‍ ഭയപ്പെട്ടിരുന്നത് എന്തെന്നാല്‍ പരിച്ചേദന ആവശ്യപ്പെട്ടിരുന്ന ആളുകള്‍ താന്‍ ചെയ്യുന്നത് തെറ്റായ സംഗതി ആണെന്ന് വിധി എഴുതുവാന്‍ ഇടയാകും” അല്ലെങ്കില്‍ “അദ്ദേഹം ഭയപ്പെട്ടിരുന്നത് പരിച്ചേദന ആവശ്യപ്പെട്ടിരുന്ന ഈ ആളുകള്‍ തന്നെ എന്തോ തെറ്റു ചെയ്തു എന്ന് കുറ്റാരോപണം ചെയ്യും എന്ന് ആയിരുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

those who were demanding circumcision

ക്രിസ്ത്യാനികളായി തീര്‍ന്ന യഹൂദന്മാര്‍, എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ യഹൂദ മര്യാദകള്‍ പ്രകാരം ജീവിക്കണം എന്ന് ആവശ്യം ഉന്നയിച്ചവര്‍

kept away from

നിന്നും അകന്നു പോയവര്‍ അല്ലെങ്കില്‍ “ഒഴിവാക്കിയവര്‍”

Galatians 2:14

not following the truth of the gospel

അവര്‍ സുവിശേഷം വിശ്വസിക്കുന്ന ആളുകളെ പോലെ ജീവിക്കുന്നവര്‍ ആയിരുന്നില്ല അല്ലെങ്കില്‍ “അവര്‍ സുവിശേഷം വിശ്വസിക്കാതിരുന്ന ആളുകള്‍ ജീവിക്കുന്നതിനു സമാനം ആയി ജീവിക്കുന്നവര്‍ ആയിരുന്നു”

how can you force the Gentiles to live like Jews?

ഈ ഏകോത്തര ചോദ്യം ഒരു ശാസന ആയിരുന്നു കൂടാതെ ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യാവുന്നതും ആയിരിക്കുന്നു. “നീ” എന്ന പദം ഏകവചനവും പത്രോസിനെ സൂചിപ്പിക്കുന്നതും ആയിരുന്നു. മറു പരിഭാഷ: “നീ ജാതികളെ യഹൂദന്മാര്‍ ജീവിക്കുന്നതു പോലെ ജീവിക്കുവാന്‍ നിര്‍ബന്ധം നല്‍കുന്നത് തെറ്റ് ആകുന്നു.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestionഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-youഉം)

force

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) വാക്കുകള്‍ ഉപയോഗിച്ച് നിര്‍ബന്ധിക്കുക അല്ലെങ്കില്‍ 2) പ്രേരണ നല്‍കുക.

Galatians 2:15

Connecting Statement:

പൌലോസ് വിശ്വാസികളോട് പറയുന്നത് എന്തെന്നാല്‍ ന്യായ പ്രമാണം അറിയുന്ന യഹൂദന്മാര്‍ ആയാലും ശരി, ന്യായ പ്രമാണം അറിയാത്ത ജാതികള്‍ ആയിരുന്നാലും ശരി, ക്രിസ്തുവില്‍ ഉള്ള വിശ്വാസത്താല്‍ മാതം ആണ് രക്ഷിക്കപ്പെടുന്നത് മറിച്ച് ന്യായപ്രമാണം പിന്‍തുടരുന്നതിനാല്‍ അല്ല.

not Gentile sinners

യഹൂദന്മാരാല്‍ ജാതികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പാപികള്‍ അല്ല

Galatians 2:16

We also came to faith in Christ Jesus

നാം ക്രിസ്തു യേശുവില്‍ വിശ്വസിച്ചു

we

ഇത് മിക്കവാറും പൌലൊസിനെയും മറ്റുള്ളവരെയും സൂചിപ്പിക്കുന്നത്‌ ആയിരിക്കും എന്നാല്‍ അടിസ്ഥാന പരമായി ജാതികള്‍ ആയ ഗലാത്യരെ അല്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

no flesh

“ജഡം” എന്നുള്ള വാക്ക് മുഴുവന്‍ വ്യക്തി എന്ന് ഉള്ളതിന് ഉള്ള ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. മറു പരിഭാഷ: “ഒരു വ്യക്തിയും അല്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdoche)

Galatians 2:17

while we seek to be justified in Christ

“ക്രിസ്തുവില്‍ നീതീകരിക്കപ്പെട്ടു” എന്നുള്ള പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് നാം ക്രിസ്തുവിനോട് എകീകരിക്കപ്പെട്ടതിനാല്‍ നീതീകരിക്കപ്പെട്ടു എന്നും ക്രിസ്തു മുഖാന്തിരം നീതീകരിക്കപ്പെട്ടു എന്നും ആകുന്നു.

we too, were found to be sinners

“ആയിരിക്കുന്നു എന്ന് കണ്ടു” എന്നുള്ള പദങ്ങള്‍ “നാം” തീര്‍ച്ചയായും പാപികള്‍ ആകുന്നു എന്നുള്ളതിനെ ഊന്നി പറയുന്നതായ ഒരു ഭാഷാശൈലി ആകുന്നു. മറു പരിഭാഷ: “തീര്‍ച്ചയായും നാമും പാപികള്‍ ആകുന്നു എന്ന് നാം കാണുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

Absolutely not!

തീര്‍ച്ചയായും, അത് സത്യം അല്ല! ഈ പദപ്രയോഗം തുടര്‍ന്നു വരുന്നതായ ഏകോത്തര ചോദ്യമായ “ക്രിസ്തു പാപത്തിനു ശുശ്രൂഷക്കാരനായി തീര്‍ന്നിരിക്കുന്നുവോ?” എന്നുള്ള ചോദ്യത്തിനു ഏറ്റവും ശക്തമായി സാധ്യമായ ഒരു നിഷേധാത്മക ഉത്തരം നല്‍കുന്നതായി കാണപ്പെടുന്നു. നിങ്ങളുടെ ഭാഷയില്‍ തത്തുല്യമായ പദപ്രയോഗം ഉണ്ടായിരിക്കാം എങ്കില്‍ അത് ഇവിടെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നത് ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

Galatians 2:20

Son of God

ഇത് യേശുവിനു ഉള്ള പ്രാധാന്യം അര്‍ഹിക്കുന്ന ഒരു നാമം ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#guidelines-sonofgodprinciples)

Galatians 2:21

I do not set aside

ഒരു ക്രിയാത്മകത്തെ ഊന്നി പ്പറയുവാന്‍ വേണ്ടി പൌലോസ് ഒരു നിഷേധാത്മകത്തെ പ്രസ്താവിക്കുന്നു. മറു പരിഭാഷ: “അതിന്‍റെ മൂല്യം ഞാന്‍ ഉറപ്പാക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-litotes)

if righteousness could be gained through the law, then Christ died for nothing

ഒരിക്കലും ഉണ്ടാകാത്തതായ ഒരു സാഹചര്യത്തെ പൌലോസ് വിവരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hypo)

if righteousness could be gained through the law

ന്യായപ്രമാണം അനുസരിക്കുക മൂലം ജനത്തിനു നീതികരിക്കപ്പെട്ടവര്‍ ആകുവാന്‍ കഴിയുമായിരുന്നു എങ്കില്‍

then Christ died for nothing

അനന്തരം ക്രിസ്തു മരിക്കുക മൂലം ഒന്നും തന്നെ പൂര്‍ത്തീകരിക്കുന്നതായി ഇല്ല

Galatians 3

ഗലാത്യര്‍ 03 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

ക്രിസ്തുവില്‍ ഉള്ള സമത്വം

സകല ക്രിസ്ത്യാനികളും ക്രിസ്തുവിനോട് തുല്യം ആയി ഐക്യപ്പെട്ടിരിക്കുന്നു. പുരാതനത്വം, ലിംഗഭേദം, സ്ഥാനമാനം എന്നിവ ഒന്നും തന്നെ കാര്യം ആകുന്നില്ല. എല്ലാവരും പരസ്പരം തുല്യര്‍ ആകുന്നു. സകല ആളുകളും ദൈവ ദൃഷ്ടിയില്‍ തുല്യര്‍ ആകുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

ഏകോത്തര ചോദ്യങ്ങള്‍

ഈ അധ്യായത്തില്‍ പൌലോസ് നിരവധി വ്യത്യസ്ത ഏകോത്തര ചോദ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.അദ്ദേഹം ഇവ ഉപയോഗിക്കുന്നത് ഗലാത്യരെ അവരുടെ പാപങ്ങളെ കുറിച്ച് ബോധവാന്മാര്‍ ആക്കേണ്ടതിനു വേണ്ടിയാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestionഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#sinഉം)

ഈ അധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍

ജഡം

ഇത് ഒരു സങ്കീര്‍ണ്ണം ആയ വിഷയം ആകുന്നു. “ജഡം” എന്നത് നമ്മുടെ പാപമയം ആയ പ്രകൃതിയെ സൂചിപ്പിക്കുവാന്‍ സാധ്യത ഉള്ള ഒരു ഉപമാനം ആകാം. മനുഷ്യന്‍റെ ശാരീരികം ആയ ഭാഗം പാപം എന്ന് പൌലോസ് പഠിപ്പിക്കുന്നില്ല. “ജഡം” എന്ന് ഈ അധ്യായത്തില്‍ ഉപയോഗിച്ച് ഇരിക്കുന്നത് ആത്മീകം ആയതിനു വിരുദ്ധം ആയതു എന്ന നിലയില്‍ ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#flesh)

“വിശ്വാസം ഉള്ളവര്‍ അബ്രഹാമിന്‍റെ സന്തതി”

ഇത് എന്താണ് അര്‍ത്ഥം നല്‍കുന്നത് എന്നതില്‍ പണ്ഡിതന്മാര്‍ അഭിപ്രായ ഭിന്നത ഉള്ളവര്‍ ആകുന്നു. ചിലര്‍ വിശ്വസിക്കുന്നത് ക്രിസ്ത്യാനികള്‍ അബ്രഹാമിനു ദൈവം നല്‍കിയ വാഗ്ദത്തങ്ങള്‍ ക്രിസ്ത്യാനികള്‍ അവകാശം ആക്കുമെന്ന് ആകുന്നു, അതിനാല്‍ ക്രിസ്ത്യാനികള്‍ ഇസ്രായേലിന്‍റെ ഭൌതിക സന്തതികള്‍ക്ക് പകരക്കാര്‍ ആകും എന്നാണ്. വേറെ ചിലര്‍ വിശ്വസിക്കുന്നത് ക്രിസ്ത്യാനികള്‍ ആത്മീയമായി അബ്രഹാമിനെ പിന്തുടരും, എന്നാല്‍ അബ്രഹാമിന് ദൈവം നല്‍കിയ വാഗ്ദത്തങ്ങള്‍ അവകാശം ആക്കുകയില്ല എന്നാണ്. പൌലോസിനെ മറ്റു പടിപ്പിക്കലുകളും ഇവിടത്തെ സാഹചര്യവും നല്‍കുന്ന വെളിച്ചത്തിന്‍റെ അടിസ്ഥാനത്തില്‍, പൌലോസ് എഴുതുന്നത്‌ യഹൂദന്മാരും വിജാതിയരും ആയ ക്രിസ്ത്യാനികള്‍ ഒരുപോലെ അബ്രഹാം ചെയ്തത് പോലെയുള്ള അതേ വിശ്വാസത്തെ പങ്കിടുന്നവര്‍ ആയിരിക്കും എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#spiritഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം)

Galatians 3:1

General Information:

ഏകോത്തര ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പൌലോസ് ഗലാത്യരെ ശാസിക്കുന്നു.

Connecting Statement:

പൌലോസ് ഗലാത്യയില്‍ ഉള്ള വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌ ദൈവം ദൈവത്തിന്‍റെ ആത്മാവിനെ അവര്‍ക്ക് നല്‍കിയത് അവര്‍ സുവിശേഷത്തെ വിശ്വാസത്താല്‍ വിശ്വസിച്ചത് കൊണ്ടാണ്, മറിച്ച് അവര്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തി ചെയ്തത് കൊണ്ടല്ല.

Who has put a spell on you?

പൌലോസ് വിപരീതാര്‍ത്ഥ പ്രയോഗവും ഏകോത്തര ചോദ്യവും കൊണ്ട് പറയുന്നത് ഗലാത്യക്കാര്‍ ആരോ അവരുടെ മേല്‍ ക്ഷുദ്രപ്രയോഗം നടത്തിയതു പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ്. അദ്ദേഹം വാസ്തവമായി ആരെങ്കിലും അവരുടെ മേല്‍ ക്ഷുദ്രപ്രയോഗം നടത്തി എന്ന് വിശ്വസിക്കുന്നില്ല. മറു പരിഭാഷ: “നിങ്ങള്‍ ആരോ നിങ്ങളുടെ മേല്‍ ക്ഷുദ്രപ്രയോഗം നടത്തിയതു പോലെ പ്രതികരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ironyഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestionഉം)

put a spell on you

നിങ്ങളുടെ മേല്‍ മന്ത്രം പ്രയോഗിച്ചു അല്ലെങ്കില്‍ “നിങ്ങളുടെ മേല്‍ ക്ഷുദ്രപ്രയോഗം നടത്തിയതു”

It was before your eyes that Jesus Christ was publicly displayed as crucified

പൌലോസ് യേശു ക്രൂശിക്കപ്പെട്ടതു സംബന്ധിച്ച തന്‍റെ വ്യക്തമായ പഠിപ്പിക്കല്‍ പറയുന്നത് യേശുവിനെ ക്രൂശിച്ചതിന്‍റെ ഒരു ചിത്രം പരസ്യമായി പ്രദര്‍ശിപ്പിച്ചത് പോലെ ആയിരിക്കുന്നു എന്നാണ്. മാത്രമല്ല ഗലാത്യര്‍ തന്‍റെ പഠിപ്പിക്കല്‍ ശ്രവിച്ചത് ആ ചിത്രം വരച്ചത് കാണുന്നത് പോലെ തന്നെ ആയിരുന്നു എന്നാണ്. മറു പരിഭാഷ: “നിങ്ങള്‍ തന്നെ യേശു ക്രൂശിക്കപ്പെട്ടവന്‍ എന്നുള്ള ഉപദേശം വളരെ വ്യക്തമായി കേട്ടവര്‍ ആകുന്നു.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 3:2

This is the only thing I want to learn from you

ഇത് വാക്യം 1ല്‍ നിന്നുള്ള വിപരീതാര്‍ത്ഥ പ്രയോഗം തുടരുന്നു. പൌലോസിനു താന്‍ ചോദിക്കുവാന്‍ പോകുന്ന ഏകോത്തര ചോദ്യത്തിന് ഉള്ള ഉത്തരങ്ങള്‍ അറിയാം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-irony)

Did you receive the Spirit by the works of the law or by believing what you heard?

ഈ ഏകോത്തര ചോദ്യത്തെ നിങ്ങള്‍ക്ക് സാധ്യം എങ്കില്‍ ഒരു ചോദ്യമായി പരിഭാഷ ചെയ്യുക, എന്തുകൊണ്ടെന്നാല്‍ വായനക്കാരന്‍ ഇവിടെ ഒരു ചോദ്യം പ്രതീക്ഷിക്കുന്നുണ്ടാകും. മാത്രമല്ല, വായനക്കാരന്‍ ഈ ചോദ്യത്തിനു ഉള്ളതായ ഉത്തരം “നിങ്ങള്‍ കേട്ടത് വിശ്വസിക്കുന്നത് നിമിത്തം ആകുന്നു,” അല്ലാതെ “ന്യായപ്രമാണം പറയുന്നത് ചെയ്യുക നിമിത്തം അല്ല” എന്നുള്ളതു ആകുന്നു എന്നും അറിഞ്ഞിരിക്കണം. മറു പരിഭാഷ: “നിങ്ങള്‍ക്ക് ആത്മാവിനെ ലഭിച്ചത്, ന്യായപ്രമാണം പറയുന്നത് ചെയ്യുക നിമിത്തം അല്ല, പ്രത്യുത നിങ്ങള്‍ കേട്ടത് വിശ്വസിച്ചതു കൊണ്ട് ആകുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

Galatians 3:3

Are you so foolish?

ഈ ഏകോത്തര ചോദ്യം കാണിക്കുന്നത് ഗലാത്യര്‍ വിഡ്ഢികള്‍ ആയിപ്പോയതിനാല്‍ പൌലോസ് ആശ്ചര്യപ്പെടുകയും ദ്വേഷ്യപ്പെടുകപോലും ചെയ്യുന്നു എന്നതാണ്. മറു പരിഭാഷ: “നിങ്ങള്‍ വളരെ വിഡ്ഢികള്‍ ആയി പോയല്ലോ!” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

by the flesh

“ജഡം” എന്ന പദം ഒരു പരിശ്രമം എന്നുള്ളതിന് ഉള്ളതായ ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ സ്വന്ത പരിശ്രമം കൊണ്ട്” അല്ലെങ്കില്‍ “നിങ്ങളുടെ സ്വന്ത പ്രവര്‍ത്തി കൊണ്ട്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Galatians 3:4

Have you suffered so many things for nothing ... ?

ഗലാത്യര്‍ കഷ്ടത അനുഭവിക്കുന്ന സമയം അവരെ ഒര്‍മ്മപ്പെടുത്തുവാന്‍ വേണ്ടി പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നത്, അവര്‍ വിശ്വസിച്ചിരുന്നത് അവര്‍ക്ക് ചില നന്മകള്‍ ലഭിക്കും എന്നായിരുന്നു. മറു പരിഭാഷ: “തീര്‍ച്ചയായും നിങ്ങള്‍ നിരവധി കഷ്ടതകള്‍ അനുഭവിക്കുന്നതു കൊണ്ട് യാതൊരു ഫലവും ഇല്ല എന്ന് വിശ്വസിച്ചിരുന്നില്ല...!” അല്ലെങ്കില്‍ “നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരുന്നത് ഇപ്രകരം നിരവധി കാര്യങ്ങള്‍ കഷ്ടതയായി അനുഭവിക്കുന്നതു നിമിത്തം ചില നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ആകുന്നു എന്ന് നിങ്ങള്‍ വാസ്തവമായും അറിഞ്ഞിരിക്കുന്നു...!” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

Have you suffered so many things for nothing

ഇവിടെ വ്യക്തമായി പ്രസ്താവിക്കാവുന്നത് എന്തെന്നാല്‍ അവരുടെ ക്രിസ്തുവില്‍ ഉള്ള വിശ്വാസം നിമിത്തം ആണ് അവരെ എതിര്‍ക്കുന്നവരാല്‍ അവര്‍ക്ക് ഈ പ്രയാസങ്ങള്‍ എല്ലാം അനുഭവിക്കേണ്ടി വന്നത്. മറു പരിഭാഷ: “നിങ്ങള്‍ നിരവധി ആയി കഷ്ടതകള്‍ നിങ്ങളുടെ ക്രിസ്തുവില്‍ ഉള്ള വിശ്വാസം നിമിത്തം നിങ്ങളെ എതിര്‍ക്കുന്നവരാല്‍ അനുഭവിക്കുവാന്‍ ഇടയായത് വെറുതെ ആയിപ്പോയി എന്നാണോ” അല്ലെങ്കില്‍ “നിങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു, നിങ്ങള്‍ നിരവധി കഷ്ടതകള്‍ ക്രിസ്തുവിനെ വിരോധിക്കുന്നവരാല്‍ സഹിച്ചു. നിങ്ങളുടെ വിശ്വാസവും കഷ്ടത അനുഭവിച്ചതും വെറുതെ ആയിപ്പോയോ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

for nothing

അപ്രയോജനകരം അല്ലെങ്കില്‍ “എന്തെങ്കിലും നന്മയായത് പ്രാപിക്കും എന്ന പ്രത്യാശ ഇല്ലാതെ”

if indeed it was for nothing?

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) പൌലോസ് ഈ ഏകോത്തര ചോദ്യം ഉപയോഗിക്കുന്നത് അവരുടെ അനുഭവത്തെ അപ്രയോജനകരം ആയ ഒന്നിന് വേണ്ടി വിട്ടു കളയരുത് എന്നാണ്. മറു പരിഭാഷ: “ഒന്നും അല്ലാത്തതിനു വേണ്ടി അതിനെ വിട്ടുകളയരുതു!” അല്ലെങ്കില്‍ “നിങ്ങള്‍ യേശു ക്രിസ്തുവിനെ വിശ്വസിക്കുന്നത് നിര്‍ത്തി കളയുകയും നിങ്ങളുടെ കഷ്ടത സഹിച്ചത് ഒന്നും ഇല്ലാത്തതായി തീരുകയും ചെയ്യരുത്.” അല്ലെങ്കില്‍ 2) പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നത് അവര്‍ക്ക് അവരുടെ കഷ്ടതകള്‍ അനുഭവിച്ചത് വെറുതെ ആയിരിക്കുന്നില്ല എന്നുള്ള ഉറപ്പു നല്‍കുവാന്‍ വേണ്ടിയാണ്. മറു പരിഭാഷ: തീര്‍ച്ചയായും അത് വെറുതെ ആയിരിക്കുന്നില്ല!” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

Galatians 3:5

Does he ... do so by the works of the law, or by hearing with faith?

പൌലോസ് അവരോടു വേറൊരു ഏകോത്തര ചോദ്യം ചോദിച്ചു കൊണ്ട് ഗലാത്യരെ ഓര്‍മ്മപ്പെടുത്തുന്നത്‌ ജനം ആത്മാവിനെ പ്രാപിച്ചത് എപ്രകാരം ആകുന്നു എന്നാണ്. മറു പരിഭാഷ: “അവിടുന്നു ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ അപ്രകാരം ചെയ്തില്ല; അവിടുന്ന് അതു ചെയ്തത് വിശ്വാസത്താല്‍ അത് ശ്രവിച്ചത് കൊണ്ടാണ്.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

by the works of the law

ഇത് പ്രതിനിധീകരിക്കുന്നത് ജനം ന്യായപ്രമാണം ആവശ്യപ്പെടുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്നാണ്. മറു പരിഭാഷ: “നിങ്ങള്‍ ന്യായപ്രമാണം നമ്മോടു ചെയ്യുവാന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ട്”

by hearing with faith

നിങ്ങളുടെ ഭാഷയില്‍ ജനം ശ്രവിച്ചത് എന്താണ് എന്നും അവര്‍ ആരെയാണ് വിശ്വസിച്ചതു എന്നും വ്യക്തമായി പ്രസ്താവിക്കേണ്ടത് ആവശ്യമായി വന്നേക്കാം. മറു പരിഭാഷ: “നിങ്ങള്‍ സന്ദേശം ശ്രവിച്ചതു കൊണ്ടും യേശുവില്‍ വിശ്വാസം അര്‍പ്പിച്ചത് കൊണ്ടും” അല്ലെങ്കില്‍ “നിങ്ങള്‍ സന്ദേശത്തിനു ചെവി ചായ്ച്ചതു കൊണ്ടും യേശുവില്‍ ആശ്രയിച്ചത് കൊണ്ടും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Galatians 3:6

Connecting Statement:

പൌലോസ് ഗലാത്യ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ അബ്രഹാം പോലും നീതീകരണം പ്രാപിച്ചത് വിശ്വാസം മൂലം ആണ് അല്ലാതെ ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ അല്ല.

it was credited to him as righteousness

ദൈവം അബ്രഹാമിന് ദൈവത്തില്‍ ഉള്ളതായ വിശ്വാസത്തെ കണ്ടു, അതുകൊണ്ട് ദൈവം അത് അബ്രഹാമിന് നീതിയായി പരിഗണിക്കുവാന്‍ ഇടയായി.

Galatians 3:7

those of faith

വിശ്വാസം ഉള്ള ആളുകള്‍ക്കു വേണ്ടി. “വിശ്വാസം” എന്ന നാമപദത്തിന്‍റെ അര്‍ത്ഥം “വിശ്വസിക്കുക” എന്ന ക്രിയാപദത്താല്‍ പ്രകടിപ്പിക്കാം. മറു പരിഭാഷ: “വിശ്വസിക്കുന്ന ആളുകള്‍ക്കു വേണ്ടി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

children of Abraham

ഇത് പ്രതിനിധീകരിക്കുന്നത് ദൈവം അബ്രഹാമിനെ വീക്ഷിച്ചത് പോലെ ജനങ്ങളെ വീക്ഷിക്കുന്നു എന്നാണ്. മറു പരിഭാഷ: അബ്രഹാമിനെപ്പോലെ നീതികരിക്കപ്പെട്ട അതേ രീതിയില്‍ തന്നെ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 3:8

foreseeing

ദൈവം അബ്രഹാമിനോടു കൂടെ വാഗ്ദത്തം ചെയ്തതു കൊണ്ടും ക്രിസ്തുവില്‍ കൂടെ ആ വാഗ്ദത്തം വരുന്നതിനു മുന്‍പ് തന്നെ, തിരുവെഴുത്ത് ഭാവിയെ കുറിച്ച് അത് സംഭവിക്കുന്നത്‌ എപ്രകാരം എന്ന് നന്നായി മുന്‍പേ അറിയുന്നവര്‍ എഴുതിയതിനു സമാനമായും കാണപ്പെടുന്നു. മറു പരിഭാഷ: “മുന്‍പ് കൂട്ടി പ്രസ്താവിച്ചു” അല്ലെങ്കില്‍ “അത് സംഭവിക്കുന്നതിന് മുന്‍പ് തന്നെ കണ്ടു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personification).

In you

നിങ്ങള്‍ ചെയ്തത് നിമിത്തം അല്ലെങ്കില്‍ “ഞാന്‍ നിങ്ങളെ അനുഗ്രഹിച്ചത് നിമിത്തം.” “നിങ്ങള്‍” എന്ന പദം സൂചിപ്പിക്കുന്നത് അബ്രഹാമിനെയും അത് ഏകവചനവും ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

all the nations

ലോകത്തില്‍ ഉള്ള സകല ജനവിഭാഗങ്ങളും. ദൈവം ഊന്നല്‍ നല്‍കി പറയുന്നത് എന്തെന്നാല്‍ അവിടുന്ന് തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗം ആയ യഹൂദ ജനത്തെ മാത്രം പരിഗണിക്കുക ആയിരുന്നില്ല എന്നാണ്. അവിടുത്തെ രക്ഷയുടെ പദ്ധതി യഹൂദന്മാരും യഹൂദന്മാര്‍ അല്ലാത്തവര്‍ക്കും രണ്ടു കൂട്ടര്‍ക്കും കൂടെ ഉള്ളതായിരുന്നു.

Galatians 3:10

All who rely on ... the law are under a curse

ശാപത്തിന്‍ കീഴെ ആയിരുന്നു എന്നുള്ളത് ശപിക്കപ്പെട്ടവര്‍ ആയിരുന്നു എന്നാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ ഇത് സൂചിപ്പിക്കുന്നത് നിത്യമായി ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ എന്നാണ്. “ന്യായപ്രമാണത്തിനു ... ആശ്രയം വെക്കുന്നവര്‍ ശപിക്കപ്പെട്ടവര്‍” അല്ലെങ്കില്‍ “ന്യായപ്രമാണത്തെ ... ആശ്രയിക്കുന്നവരെ ദൈവം നിത്യമായി ശിക്ഷയ്ക്ക് വിധിക്കും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം)

the works of the law

ന്യായപ്രമാണം പറയുന്നത് എന്താണോ അത് നാം ചെയ്തിരിക്കണം

Galatians 3:11

Now it is clear

വ്യക്തമായി ഇരിക്കുന്നത് എന്താകുന്നുവോ അത് വ്യക്തമായി പ്രസ്താവിക്കണം. AT “തിരുവെഴുത്ത് വ്യക്തമായത് ആകുന്നു” അല്ലെങ്കില്‍ “തിരുവെഴുത്ത് വ്യക്തമായി പഠിപ്പിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

no one is justified before God by the law

ഇത് ഒരു കര്‍ത്തരി ക്രിയാപദം കൊണ്ട് പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം ന്യായപ്രമാണം കൊണ്ട് ആരെയും തന്നെ നീതീകരിക്കുന്നില്ല“

no one is justified before God by the law

പൌലോസ് അവരുടെ വിശ്വാസത്തെ തെറ്റുതിരുത്തുന്നത് എങ്ങനെ എന്നാല്‍ അവര്‍ ന്യായപ്രമാണത്തെ അനുസരിച്ചിരുന്നു എങ്കില്‍, ദൈവം അവരെ നീതീകരിക്കുമായിരുന്നു. മറു പരിഭാഷ: “ന്യായപ്രമാണം അനുസരിക്കുന്നതു മൂലം ആരും തന്നെ ദൈവ മുന്‍പാകെ നീതീകരിക്കപ്പെടുന്നില്ല” അല്ലെങ്കില്‍ “ദൈവം ആരെയും തന്നെ അവരുടെ ന്യായപ്രമാണത്തോടുള്ള അനുസരണം നിമിത്തം അവരെ നീതീകരിക്കുന്നില്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

the righteous will live by faith

“നീതിമാന്‍” എന്ന സാമാന്യ സര്‍വനാമം സൂചിപ്പിക്കുന്നത് നീതിയുള്ള ജനം എന്നാണ്. മറു പരിഭാഷ: “നീതിയുള്ള ജനം വിശ്വാസത്താല്‍ ജീവിക്കും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-nominaladj)

Galatians 3:12

must live by them

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “അവയെ എല്ലാം അനുസരിക്കണം” അല്ലെങ്കില്‍ 2) “ന്യായപ്രമാണം ചെയ്യുവാന്‍ ആവശ്യപ്പെടുന്ന പ്രകാരം തന്‍റെ കഴിവിന് അനുസരിച്ച് ന്യായം വിധിക്കും.”

Galatians 3:13

Connecting Statement:

പൌലോസ് ഈ വിശ്വാസികളെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്‌ ന്യായ പ്രമാണം അനുസരിക്കുന്നത് മൂലം ഒരു വ്യക്തിയെ രക്ഷിക്കുവാന്‍ സാധ്യം അല്ല എന്നും അബ്രഹാമിന് നല്‍കപ്പെട്ട വിശ്വാസം മൂലം ഉള്ള വാഗ്ദത്തത്തോടു കൂടെ പുതിയ ഒരു നിബന്ധന കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയുകയില്ല എന്നും ആകുന്നു.

from the curse of the law

“ശാപം” എന്നുള്ള നാമത്തോടു കൂടെ “ശപിക്കുക” എന്നുള്ള ക്രിയാപദം പ്രകടിപ്പിക്കാം. മറു പരിഭാഷ: “ന്യായപ്രമാണം ഹേതുവായി ശപിക്കപ്പെട്ടവര്‍ ആകുന്നതില്‍ നിന്ന്” അല്ലെങ്കില്‍ “ന്യായപ്രമാണം അനുസരിക്കാത്തതു മൂലം ശാപഗ്രസ്തം ആകുന്നതില്‍ നിന്ന്”

from the curse of the law ... becoming a curse for us ... Cursed is everyone

“ശാപം” എന്ന പദം ഇവിടെ ദൈവം ശപിച്ച വ്യക്തിയെ കുറ്റവാളി എന്നു സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: നാം ന്യായപ്രമാണത്തെ ലംഘിച്ചത് നിമിത്തം നമ്മില്‍ നിന്ന് ദൈവം നമ്മെ കുറ്റം വിധിച്ചിരിക്കയാല്‍ ... ദൈവം അവനെ നമുക്ക് പകരം ആയി കുറ്റം വിധിച്ചിരിക്കുന്നു ... ദൈവം എല്ലാവരെയും കുറ്റം വിധിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

hangs on a tree

പൌലോസ് പ്രതീക്ഷിക്കുന്നത് തന്‍റെ ശ്രോതാക്കള്‍ താന്‍ യേശുവിനെ ക്രൂശില്‍ തൂങ്ങുന്നവനായി സൂചിപ്പിക്കുന്നു എന്നത് മനസ്സിലാക്കണം എന്നത് ആകുന്നു

Galatians 3:14

so that the blessing of Abraham might come

ക്രിസ്തു നമുക്ക് വേണ്ടി ഒരു ശാപം ആയി തീര്‍ന്നത് നിമിത്തം, അബ്രഹാമിന്‍റെ അനുഗ്രഹം വരും എന്നാണ്.

so that by faith we might receive

ക്രിസ്തു നമുക്ക് വേണ്ടി ശാപമായി തീര്‍ന്നത് കൊണ്ട്, വിശ്വാസത്താല്‍ നാം അത് പ്രാപിക്കും

we

“നാം” എന്ന പദം ഈ ലേഖനം വായിക്കുന്ന ഏവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത് കൊണ്ട് ഇത് ഉള്‍പ്പെടുത്തലും ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

Galatians 3:15

Brothers

നിങ്ങള്‍ ഇത് ഗലാത്യര്‍ 1:2ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

in human terms

ഒരു വ്യക്തി എന്ന നിലയില്‍ അല്ലെങ്കില്‍ “ഭൂരിഭാഗം ജനങ്ങളും ഗ്രഹിക്കുന്നതായ കാര്യങ്ങളെ കുറിച്ച്”

Galatians 3:16

Now

ഈ പദം കാണിക്കുന്നത് പൌലോസ് ഒരു പൊതുവായ തത്വം പ്രസ്താവിക്കുന്നു എന്നതും അത് ഇപ്പോള്‍ ഒരു പ്രത്യേക വിഷയം പരിചയപ്പെടുത്തുവാന്‍ പോകുന്നു എന്നതും ആകുന്നു.

referring to many

അനവധി സന്തതികളെ സൂചിപ്പിക്കുന്നു.

to your descendant

“നിന്‍റെ” എന്നുള്ള പദം ഏകവചനവും ഒരു പ്രത്യേക വ്യക്തിയെ സൂചിപ്പിക്കുന്നതും ആകുന്നു, അത് അബ്രഹാമിന്‍റെ നിര്‍ദ്ധിഷ്ട സന്തതിയും ആകുന്നു (ആ സന്തതി “ക്രിസ്തു” ആകുന്നു എന്ന് അടയാളപ്പെടുത്തി ഇരിക്കുന്നു). (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Galatians 3:17

430 years

നാന്നൂറ്റി മുപ്പതു വര്‍ഷങ്ങള്‍ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-numbers)

Galatians 3:18

For if the inheritance comes by the law, then it no longer comes by promise

പൌലോസ് നിലവില്‍ ഇല്ലാത്തതായ ഒരു സാഹചര്യത്തെ കുറിച്ച് സംസാരിക്കുന്നു അത് അവകാശം എന്നത് വാഗ്ദത്തത്താല്‍ മാത്രം വരുന്നതായ ഒന്ന് ആകുന്നു എന്ന് ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാകുന്നു. മറു പരിഭാഷ: “വാഗ്ദത്തം മുഖാന്തിരം ആണ് അവകാശം നമുക്ക് വരുന്നത്, എന്തു കൊണ്ടെന്നാല്‍ നമുക്ക് ദൈവത്തിന്‍റെ ന്യായപ്രമാണം ആവശ്യപ്പെടുന്നത് ഒന്നും പിന്‍പറ്റുവാന്‍ സാധ്യം അല്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hypo)

inheritance

ദൈവം വിശ്വാസികള്‍ക്ക് വാഗ്ദത്തം ചെയ്തത് പ്രാപിക്കുക എന്നുള്ളത് ഒരു കുടുംബാംഗത്തില്‍ നിന്ന് സ്വത്തിന്‍റെയും ധനത്തിന്‍റയും ഒരു അവകാശം ആക്കുന്നതു പോലെ; നിത്യമായ അനുഗ്രഹങ്ങളും വീണ്ടെടുപ്പും എന്ന് പറയപ്പെട്ടിരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 3:19

Connecting Statement:

ദൈവം എന്തുകൊണ്ടാണ് ന്യായപ്രമാണം നല്‍കിയത് എന്ന് പൌലോസ് ഗലാത്യയില്‍ ഉള്ള വിശ്വാസികളോട് പറയുന്നു.

What, then, was the purpose of the law?

താന്‍ തുടര്‍ന്നു സംഭാഷണം നടത്തുവാന്‍ ഉദ്ദേശ്യം വെച്ചിട്ടുള്ള വിഷയത്തെ പരിചയപ്പെടുത്തേണ്ടതിനു വേണ്ടി പൌലോസ് ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. അത് ഒരു പ്രസ്താവന ആയും പരിഭാഷ ചെയ്യാം. മറു പരിഭാഷ: “ന്യായപ്രമാണത്തിന്‍റെ ആവശ്യകത എന്തായിരുന്നു എന്ന് ഞാന്‍ നിങ്ങളോട് പ്രസ്താവിക്കാം” അല്ലെങ്കില്‍ “ദൈവം എന്തുകൊണ്ടാണ് ന്യായപ്രമാണം നല്‍കിയത് എന്ന് ഞാന്‍ നിങ്ങളോട് പറയാം.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

It was added

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം: മറു പരിഭാഷ: “ദൈവം അത് കൂട്ടിച്ചേര്‍ത്തു” അല്ലെങ്കില്‍ “ദൈവം ന്യായപ്രമാണത്തെ കൂട്ടിച്ചേര്‍ത്തു.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

The law was put into force through angels by a mediator

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം ദൂതന്മാരുടെ സഹായത്തോടു കൂടെ ന്യായപ്രമാണം നല്‍കുവാന്‍ ഇടയായി, ഒരു മദ്ധ്യസ്ഥന്‍ അത് പ്രാബല്യത്തില്‍ വരുത്തി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

a mediator

ഒരു പ്രതിനിധി

Galatians 3:20

Now a mediator implies more than one person, but God is one

ദൈവം അബ്രഹാമിന് വാഗ്ദത്തം നല്‍കിയത് ഒരു മദ്ധ്യസ്ഥനെ കൂടാതെ ആയിരുന്നു, എന്നാല്‍ മോശെക്കു ന്യായപ്രമാണം നല്‍കിയത് ഒരു മദ്ധ്യസ്ഥന്‍ മുഖാന്തിരം ആയിരുന്നു. അതിന്‍റെ ഫലമായി, പൌലോസിന്‍റെ വായനക്കാര്‍ ന്യായപ്രമാണം ഏതെങ്കിലും വിധത്തില്‍ വാഗ്ദത്തത്തെ ഫലം ഇല്ലാത്തതാക്കി തീര്‍ത്തു എന്ന് ചിന്തിച്ചിരിക്കുവാന്‍ ഇടയുണ്ട്. പൌലോസ് പ്രസ്താവിക്കുന്നത് തന്‍റെ വായനക്കാര്‍ ഇവിടെ ചിന്തിക്കുവാന്‍ ഇടയുള്ളതും, താന്‍ അവരോടു പ്രതികരിക്കുവാന്‍ ഉള്ളതും തുടര്‍ന്നു വരുന്ന വാക്യങ്ങളില്‍ കാണുന്നു.

Galatians 3:21

General Information:

“നാം” എന്ന പദം ഈ ഭാഗത്ത് സൂചിപ്പിച്ചിട്ടുള്ളത് എല്ലാം തന്നെ എല്ലാ ക്രിസ്ത്യാനികളെയും ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

against the promises

വാഗ്ദത്തങ്ങള്‍ക്ക് എതിരായിട്ടു ഉള്ളത് അല്ലെങ്കില്‍ “വാഗ്ദത്തങ്ങളോടു വൈരുദ്ധ്യം ഉള്ളതായി”

if a law had been given that could give life

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നതും, അതിന്‍റെ സര്‍വ നാമം ആയ “ജീവന്‍” എന്നുള്ളത് ക്രിയയായി “ജീവിക്കുക” എന്നും പരിഭാഷ ചെയ്യാം. മറു പരിഭാഷ: “ദൈവം അത് പാലിക്കുന്ന ആളുകളെ ജീവിക്കുവാന്‍ ശക്തീകരിക്കുന്ന ഒരു നിയമം നല്‍കിയിരുന്നു എങ്കില്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnounsഉം)

righteousness would certainly have come by the law

നാം ന്യായപ്രമാണം അനുസരിക്കുക മൂലം നീതിമാന്മാര്‍ ആകുവാന്‍ കഴിയും ആയിരുന്നു

Galatians 3:22

scripture imprisoned everything under sin. God did this so that the promise to save us by faith in Jesus Christ might be given to those who believe

സാധ്യത ഉള്ള ഇതര അര്‍ത്ഥങ്ങള്‍ 1) “നാം എല്ലാവരും പാപം ചെയ്യുന്നവര്‍ ആയതിനാല്‍, ദൈവം സകലത്തെയും ന്യായപ്രമാണത്തിന്‍റെ കീഴില്‍ അടച്ചു കളഞ്ഞു, ആയതിനാല്‍ അവിടുന്ന് ക്രിസ്തുവില്‍ വിശ്വാസം ഉള്ളവര്‍ക്ക് വാഗ്ദത്തം ചെയ്തിട്ടുള്ളവ അവിടുന്നു വിശ്വസിക്കുന്നവര്‍ക്ക് നല്‍കുവാന്‍ ഇടയാകും” അല്ലെങ്കില്‍ 2) “നാം പാപം ചെയ്യുന്നതു കൊണ്ട്, ദൈവം സകല കാര്യങ്ങളെയും ന്യായപ്രമാണത്തിന്‍റെ കീഴില്‍, അവയെ ഒരു കാരാഗ്രഹത്തില്‍ അടച്ചു കളയുന്നതു പോലെ അടച്ചു കളഞ്ഞു. അവിടുന്ന് ഇത് ചെയ്തത് എന്തു കൊണ്ടെന്നാല്‍ ക്രിസ്തുയേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവിടുന്ന് വാഗ്ദത്തം ചെയ്തത് പോലെ, വിശ്വസിക്കുന്നവര്‍ക്ക് അവന്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നു.”

scripture

പൌലോസ് തിരുവെഴുത്തുകളെ പരിഗണിക്കുന്നത് ഒരു വ്യക്തി, തിരുവെഴുത്തുകളെ എഴുതിയവന്‍ എന്നപോലെ ദൈവത്തോട് സംസാരിക്കുന്നത് പോലെ, പരിഗണിക്കുന്നു. മറു പരിഭാഷ: “ദൈവം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personification)

Galatians 3:23

Connecting Statement:

ഗലാത്യയില്‍ ഉള്ളവരെ ഓര്‍മ്മപ്പെടുത്തുന്നത് എന്തെന്നാല്‍ ദൈവത്തിന്‍റെ കുടുംബത്തില്‍ വിശ്വാസികള്‍ സ്വതന്ത്രര്‍ ആകുന്നു, അവര്‍ ന്യായപ്രമാണത്തിന്‍ കീഴെ അടിമകള്‍ ആയിരിക്കുന്നില്ല.

we were held captive under the law, imprisoned

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ന്യായപ്രമാണം നമ്മെ ബന്ധിതര്‍ ആക്കുകയും നാം കാരാഗൃഹത്തില്‍ ആകുകയും ചെയ്തിരുന്നു” അല്ലെങ്കില്‍ “ന്യായപ്രമാണം നമ്മെ കാരാഗൃഹത്തില്‍ ബന്ധിതരാക്കി വെച്ചു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

we were held captive under the law, imprisoned

ന്യായപ്രമാണം നമ്മെ നിയന്ത്രിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ന്യായപ്രമാണം ഒരു കാരാഗൃഹ കാവല്‍ക്കാരന്‍ നമ്മെ തടവുകാര്‍ ആയി പിടിച്ചു വെച്ചിരിക്കുന്നതിനു സമാനം ആയിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “ന്യായപ്രമാണം നമ്മെ ഒരു കാരാഗൃഹ കാവല്‍ക്കാരന്‍ എന്നപോലെ നമ്മെ നിയന്ത്രിച്ചു കൊണ്ടിരുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

until faith should be revealed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുകയും, ആരാണ് ഈ വിശ്വാസത്തില്‍ ഉള്ളത് എന്നതിനെ വ്യക്തമായി പ്രസ്താവിക്കുകയും ചെയ്യാം. മറു പരിഭാഷ: “അവിടുന്ന് ക്രിസ്തുവില്‍ വിശ്വാസം ഉള്ളവരെ നീതീകരിക്കുന്നു എന്ന് വെളിപ്പെടുന്നത് വരെയും” അല്ലെങ്കില്‍ ദൈവം വെളിപ്പെടുത്തുന്നത് എന്തെന്നാല്‍ ക്രിസ്തുവില്‍ ആശ്രയം വെക്കുന്നവരെ ദൈവം നീതീകരിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതു വരെയും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം)

Galatians 3:24

guardian

ഏറ്റവും ലളിതമായി, “ഒരുവന്‍ ഒരു ശിശുവിനെ മേല്‍നോട്ടം ചെയ്യുന്നതു പോലെ,” ഇത് സാധാരണയായി ഒരു ദാസന്‍ മാതാപിതാക്കന്മാര്‍ നല്‍കുന്ന നിയമങ്ങളും സ്വഭാവരീതികളും നടപ്പില്‍ വരുത്തുവാന്‍ ഉത്തരവാദിത്വം ഉള്ളവനും താന്‍ ശിശുവിന്‍റെ നടപടികളെ കുറിച്ച് മാതാപിതാക്കന്മാര്‍ക്ക് വിവരണം നല്‍കുകയും വേണം.

until Christ came

ക്രിസ്തു വരുന്നതായ സമയം വരെയും

so that we might be justified

ക്രിസ്തു വരുന്നതിനു മുന്‍പ്, ദൈവം നമ്മെ നീതീകരിക്കുവാന്‍ ആസൂത്രണം ചെയ്തിരുന്നു. ക്രിസ്തു വന്നപ്പോള്‍, നമ്മെ നീതീകരിക്കുക എന്ന അവിടുത്തെ പദ്ധതി നടപ്പില്‍ വരുത്തി. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ആയതു കൊണ്ട് ദൈവം നമ്മെ നീതിമാന്മാര്‍ എന്ന് പ്രഖ്യാപിക്കും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Galatians 3:27

For as many of you who were baptized into Christ

ക്രിസ്തുവിലേക്ക് സ്നാനം സ്വീകരിച്ചതായ നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി

have clothed yourselves with Christ

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് അവര്‍ ക്രിസ്തുവിനോട് ഐക്യരൂപം പ്രാപിച്ചിരിക്കുന്നു എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “ക്രിസ്തുവിനോട് കൂടെ ഐക്യപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “ക്രിസ്തുവിനു ഉള്‍പ്പെട്ടവര്‍” അല്ലെങ്കില്‍ 2) അവര്‍ “ക്രിസ്തുവിനെ പോലെ ആയിത്തീരുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 3:28

There is neither Jew nor Greek, there is neither slave nor free, there is neither male nor female

ദൈവം യഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും, അടിമയ്ക്കും സ്വതന്ത്രനും, പുരുഷനും സ്ത്രീക്കും ഇടയില്‍ യാതൊരു വ്യത്യാസവും കാണുന്നില്ല

Galatians 3:29

heirs

ദൈവം വാഗ്ദത്തം ചെയ്ത ജനത്തെ കുറിച്ചു പറഞ്ഞിരിക്കുന്നത് അവര്‍ ഒരു കുടുംബാംഗത്തില്‍ നിന്നും വസ്തുവും ധനവും അവകാശം ആക്കുന്നതിനെ കുറിച്ച് ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 4

ഗലാത്യര്‍ 04 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വായന സുഗമം ആക്കുന്നതിനു വേണ്ടി ചില പരിഭാഷകള്‍ പദ്യത്തിന്‍റെ ഓരോ വരിയും ശേഷം ഉള്ള വചനഭാഗത്തിന്‍റെ ഏറ്റവും വലത്ത് ഭാഗത്തോടു ചേര്‍ത്തു ക്രമീകരിക്കുന്നു. ULT വാക്യം 27ല്‍, ഇപ്രകാരം പഴയ നിയമത്തില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

പുത്രത്വം

പുത്രത്വം എന്നുള്ളത് സങ്കീര്‍ണ്ണമായ വിഷയം ആകുന്നു. യിസ്രായേലിലെ പുത്രത്വം എന്നുള്ളതിനെ കുറിച്ച് പണ്ഡിതന്മാരുടെ ഇടയില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ട്. പൌലോസ് പുത്രത്വം എന്നുള്ളതിനെ ഉപയോഗിച്ചു കൊണ്ട് ന്യായപ്രമാണത്തിന്‍ കീഴെ ആയിരിക്കുന്നത് ക്രിസ്തുവില്‍ സ്വതന്ത്രര്‍ ആയിരിക്കുക എന്നുള്ളതില്‍ നിന്നും എപ്രകാരം വ്യത്യസ്തത ഉള്ളത് ആയിരിക്കുന്നു എന്ന് പഠിപ്പിക്കുന്നു. അബ്രഹാമിന്‍റെ എല്ലാ ഭൌതിക സന്തതികളും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ അവനു വേണ്ടി അവകാശം ആക്കിയിരുന്നില്ല. യിസഹാക്കില്‍ നിന്നും യാക്കോബില്‍ നിന്നും ഉള്ള തന്‍റെ സന്തതികള്‍ മാത്രമേ വാഗ്ദത്തം അവകാശം ആക്കിയുള്ളൂ. കൂടാതെ ദൈവം അബ്രഹാമിന്‍റെ ആത്മീയതയെ വിശ്വാസത്താല്‍ പിന്തുടരുന്നവരെ മാത്രമേ തന്‍റെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നുള്ളൂ. അവര്‍ അവകാശത്തോടു കൂടിയ ദൈവത്തിന്‍റെ മക്കള്‍ ആകുന്നു. പൌലോസ് അവരെ “വാഗ്ദത്തത്തിന്‍റെ മക്കള്‍” എന്ന് അഭിസംബോധന ചെയ്യുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#inherit, https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#promise, https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#spirit, https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#faith, ഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#adoptionഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-transliterateഉം)

ഈ അധ്യായത്തില്‍ സാധ്യതയുള്ള ഇതര പരിഭാഷ വിഷമതകള്‍

അബ്ബ, പിതാവ്

“അബ്ബ” എന്നുള്ളത് ഒരു അരാമ്യ പദം ആകുന്നു. പുരാതന യിസ്രയേലില്‍, ഇത് അവരുടെ പിതാക്കന്മാരെ സൂചിപ്പിക്കുന്നതിന് വേണ്ടി ജനങ്ങള്‍ ഉപയോഗിക്കുക പതിവായിരുന്നു. പൌലോസ് ഇതിന്‍റെ ഉച്ചാരണങ്ങളെ ഗ്രീക്ക് അക്ഷരങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ലിപ്യന്തരണം ചെയ്യുന്നു. (കാണുക: @)

Galatians 4:1

Connecting Statement:

പൌലോസ് തുടര്‍ന്നു ഗലാത്യ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ ക്രിസ്തു ന്യായപ്രമാണത്തിന്‍റെ കീഴില്‍ ഉള്ളവരെ വീണ്ടെടുക്കുവാന്‍ വേണ്ടി വന്നു എന്നും, ഇനിമേല്‍ അവരെ അടിമകള്‍ അല്ല പുത്രന്മാര്‍ ആക്കുകയും ചെയ്തു.

no different from

അതുപോലെ തന്നെ

Galatians 4:2

guardians

മക്കളെ കുറിച്ചുള്ള നിയമപരം ആയ ഉത്തരവാദിത്വം ഉള്ളവര്‍ ആയി

trustees

ജനം വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ വിശ്വസ്തരായി കാണുന്ന ആളുകള്‍

Galatians 4:3

General Information:

ഇവിടെ “നാം” എന്നുള്ള പദം പൌലോസിന്‍റെ വായനക്കാര്‍ ഉള്‍പ്പെടെ ഉള്ള സകല ക്രിസ്ത്യാനികളെയും സൂചിപ്പിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

when we were children

ഇവിടെ “ശിശുക്കള്‍” എന്നുള്ള ഉപമാനം ആത്മീയമായി അപക്വത ഉള്ളവരെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നാം ശിശുക്കള്‍ ആയിരുന്നപ്പോള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

we were enslaved to the elemental principles of the world

ഇവിടെ “അടിമയാക്കപ്പെട്ടു” എന്നുള്ള ഉപമാനം ഒരു വ്യക്തിക്ക് അവന്‍റെ സ്വയമായ പ്രവര്‍ത്തിക്കു അസാദ്ധ്യം ആയുള്ള സ്ഥിതിയെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ലോകത്തിന്‍റെ പ്രാഥമിക തത്വങ്ങള്‍ നമ്മെ നിയന്ത്രിച്ചു വന്നിരുന്നു” അല്ലെങ്കില്‍ “നാം അടിമകള്‍ ആയിരുന്നത് കൊണ്ട് ലോകത്തിന്‍റെ പ്രാഥമിക തത്വങ്ങള്‍ അനുസരിക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍ ആയിരുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

the elemental principles of the world

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് ലോകത്തിന്‍റെ നിയമങ്ങളെ അല്ലെങ്കില്‍ ധാര്‍മിക തത്വങ്ങളെ സൂചിപ്പിക്കുന്നു, അല്ലെങ്കില്‍ 2) ഇത് ചില ആളുകള്‍ ചിന്തിക്കുന്നതു പോലെ ഭൂമിയില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ മേല്‍ അധികാരം ഉള്ള ചില ആത്മീയ ശക്തികളെ സൂചിപ്പിക്കുന്നത് ആകുന്നു.

Galatians 4:4

Son

ദൈവപുത്രന്‍ എന്നുള്ളത്, യേശുവിനു നല്‍കപ്പെട്ടിട്ടുള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#guidelines-sonofgodprinciples)

Galatians 4:5

redeem

പൌലോസ് ഒരു വ്യക്തി നഷ്ടപ്പെട്ടു പോയ വസ്തു തിരികെ വാങ്ങുന്നതു പോലെയും അല്ലെങ്കില്‍ ഒരു അടിമയുടെ സ്വാതന്ത്ര്യത്തെ വിലയ്ക്ക് വാങ്ങുന്നതു പോലെയും ഉള്ള ചിത്രമായി യേശു കുരിശില്‍ തന്‍റെ ജനത്തിന്‍റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം നല്‍കി മരിക്കുന്നതിനു രൂപകം ആയി ഉപയോഗിക്കുന്നു.

Galatians 4:6

you are sons

പൌലോസ് ഇവിടെ ഒരു ആണ്‍കുട്ടിയുടെ പദം ഉപയോഗിക്കുന്നു എന്തുകൊണ്ടെന്നാല്‍ ഇവിടത്തെ വിഷയം അവകാശം ആകുന്നു. തന്‍റെയും തന്‍റെ വായനക്കാരുടെയും സംസ്കാരത്തില്‍, ഏറ്റവും സാധാരണയായി, എന്നാല്‍ എല്ലായ്പ്പോഴും അല്ല താനും, അവകാശം ആണ്‍മക്കള്‍ക്കു ആയിരുന്നു നല്‍കി വന്നിരുന്നത്. അദ്ദേഹം പെണ്മക്കളെ ഇവിടെ സൂചിപ്പിക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുന്നില്ല.

God has sent the Spirit of his Son into our hearts, who calls out, ""Abba, Father.

“അബ്ബ, പിതാവേ” എന്ന് ഉറക്കെ വിളിക്കുന്നതു മൂലം ആത്മാവ് നമുക്ക് ഉറപ്പു നല്‍കുന്നത് നാം ദൈവത്തിന്‍റെ മക്കള്‍ ആകുന്നു എന്നും അവിടുന്ന് നമ്മെ സ്നേഹിക്കുന്നു എന്നും ആകുന്നു.

sent the Spirit of his Son into our hearts

ഹൃദയം എന്നുള്ളത് ഒരു വ്യക്തി ചിന്തിക്കുകയും ഉണരുകയും ചെയ്യുന്ന ഭാഗത്തെ സൂചിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ നാം എപ്രകാരം ചിന്തിക്കണം എന്നും പ്രവര്‍ത്തിക്കണം എന്നും കാണിക്കുവാനായി തന്‍റെ പുത്രന്‍റെ ആത്മാവിനെ നമുക്ക് നല്‍കി.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

his Son

ഇത് ദൈവ പുത്രന്‍ ആയ യേശുവിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#guidelines-sonofgodprinciples)

who calls

ആത്മാവ് ആകുന്നു വിളിക്കുന്നവന്‍.

Abba, Father

പൌലോസിന്‍റെ സ്വന്ത ഭാഷയില്‍ ഒരു ചെറിയ കുഞ്ഞു തന്‍റെ പിതാവിനെ അഭിസംബോധന ചെയ്യുന്ന രീതി ഇപ്രകാരം ആയിരുന്നു, എന്നാല്‍ ഗലാത്യരുടെ ഭാഷയില്‍ അപ്രകാരം ആയിരുന്നില്ല. ഒരു വിദേശ ഭാഷയുടെ ഭാവം ഉള്‍ക്കൊള്ളേണ്ടതിനു, ഈ വാക്കിനെ അത് ഉച്ചാരണം നല്‍കുന്നത് പോലെ നിങ്ങളുടെ ഭാഷ അനുവദിക്കുന്ന പ്രകാരം “അബ്ബാ” എന്ന് പരിഭാഷ ചെയ്യാം.

Galatians 4:7

you are no longer a slave, but a son

പൌലോസ് ഇവിടെ ആണ്‍കുട്ടിക്ക് ഉള്ളതായ പദം ഉപയോഗിക്കുന്നു എന്തുകൊണ്ടെന്നാല്‍ ഇവിടത്തെ വിഷയം അവകാശം എന്നുള്ളത് ആകുന്നു. തന്‍റെ സംസ്കാരത്തിലും തന്‍റെ വായനക്കാരുടെ സംസ്കാര ത്തിലും അവകാശം എന്നത് മിക്കവാറും സാധാരണയായി, എന്നാല്‍ എല്ലായ്പ്പോഴും അല്ല താനും, ആണ്‍ മക്കളെ സൂചിപ്പിക്കുന്നു. അദ്ദേഹം ഇവിടെ പെണ്മക്കളെ സൂചിപ്പിക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുന്നില്ല.

you are no longer a slave ... you are also an heir

പൌലോസ് തന്‍റെ വായനക്കാരെ അവര്‍ ഒരു വ്യക്തിയോടു എന്ന നിലയില്‍ അഭിസംബോധന ചെയ്തു സംസാരിക്കുന്നു, അതുകൊണ്ട് “നീ” എന്നതു ഇവിടെ ഏകവചനം ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

heir

ദൈവം വാഗ്ദത്തം ചെയ്‌തതായ ജനങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവര്‍ ഒരു കുടുംബാംഗത്തിന്‍റെ പക്കല്‍ നിന്നും വസ്തുവും ധനവും അവകാശപ്പെടുത്തുന്നതിനു സമാനം ആയി എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 4:8

General Information:

അദ്ദേഹം ഗലാത്യക്കാരോട് ഏകോത്തര ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് ശാസിക്കുന്നത് തുടരുന്നു.

Connecting Statement:

പൌലോസ് ഗലാത്യ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ അവര്‍ വീണ്ടും ജീവിക്കുവാന്‍ വേണ്ടി ശ്രമിക്കുന്നത് വിശ്വാസത്താല്‍ ജീവിക്കുക എന്നുള്ളതിനേക്കാള്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍ കീഴില്‍ ജീവിക്കുവാന്‍ വേണ്ടിയാണ്.

those who are

ആ വക കാര്യങ്ങള്‍ ആകുന്നതു അല്ലെങ്കില്‍ “ആ ആത്മാക്കള്‍ ആകുന്നവര്‍”

Galatians 4:9

you are known by God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം നിങ്ങളെ അറിയുന്നു.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

how is it that you are turning back to ... principles?

ഇവിടെ “പിന്തിരിഞ്ഞു വരിക” എന്ന് ഉള്ളതു എന്തെങ്കിലും ഒന്നിലേക്ക് വീണ്ടും ശ്രദ്ധ പതിപ്പിക്കുവാന്‍ ആരംഭിക്കുക എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. ഇത് രണ്ടു ഏകോത്തര ചോദ്യങ്ങളില്‍ ആദ്യത്തേത് ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ ബലഹീനവും മൂല്യം ഇല്ലാത്തതും ആയ ബാലപാഠങ്ങള്‍ ആയ തത്വങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുവാന്‍ ആരംഭിക്കരുത്” അല്ലെങ്കില്‍ “നിങ്ങള്‍ ബലഹീനവും മൂല്യം ഇല്ലാത്തതും ആയ പ്രാരംഭം ആയ തത്വങ്ങളെ കുറിച്ച് ആശങ്കപ്പെടരുത്.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestionഉം)

elemental principles

നിങ്ങള്‍ ഈ പദസഞ്ചയം എപ്രകാരം ഗലാത്യര്‍ 4:3ല്‍ പരിഭാഷ ചെയ്തു എന്ന് കാണുക.

Do you want to be enslaved all over again?

പൌലോസ് ഈ ചോദ്യം ഉപയോഗിച്ചു കൊണ്ട് ജനങ്ങള്‍ അവരെ അടിമകള്‍ ആകുവാന്‍ തക്കവിധം ഉള്ള രീതിയില്‍ പ്രതികരിക്കുന്നതിനെ ശാസിക്കുന്നു. “നിങ്ങള്‍ വീണ്ടും അടിമകള്‍ ആകുവാന്‍ തക്കവിധം ആഗ്രഹിക്കുന്നതായി കാണപ്പെടുന്നു” അല്ലെങ്കില്‍ “നിങ്ങള്‍ വീണ്ടും അടിമകള്‍ ആകുവാന്‍ തക്കവിധം ആഗ്രഹിക്കുന്നതായി നിങ്ങള്‍ പ്രതികരിക്കുന്നു.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

Do you want to be enslaved all over again?

ഇവിടെ “അടിമകള്‍” ആയിരിക്കുക എന്നത് ചില നിശ്ചിത നിയമങ്ങള്‍ അല്ലെങ്കില്‍ ആചാരങ്ങള്‍ അനുസരിക്കുവാന്‍ വിധേയരായി കഴിയുക എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ഒരു അടിമ യജമാനനെ അനുസരിക്കുന്നതു പോലെ വീണ്ടും നിയമങ്ങളെ അനുസരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?” അല്ലെങ്കില്‍ “നിങ്ങള്‍ വീണ്ടും പൂര്‍ണ്ണമായി നിയന്ത്രണ വിധേയമായി തീരുവാന്‍ ആഗ്രഹിക്കുന്നതായി കാണപ്പെടുന്നു!” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 4:10

You observe days and new moons and seasons and years

അവര്‍ ചില പ്രത്യേക ദിവസങ്ങള്‍ ആചരിക്കുന്നതിനു അവര്‍ വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കുന്നതിനെ കുറിച്ച് പൌലോസ് സംസാരിക്കുന്നു, അവര്‍ അപ്രകാരം ചെയ്യുന്നത് അവരെ ദൈവമുന്‍പാകെ നീതിമാന്മാര്‍ ആക്കുമെന്ന് ചിന്തിക്കുന്നു. മറു പരിഭാഷ: “നിങ്ങള്‍ വളരെ സൂക്ഷ്മതയോടെ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും ആചരിക്കുന്നു.”

Galatians 4:11

may have been for nothing

പ്രയോജന രഹിതം ആയിരിക്കുവാന്‍ ഇടയായിരിക്കും അല്ലെങ്കില്‍ “യാതൊരു പ്രയോജനവും ഇല്ലാതെ ആയിരിക്കുന്നു”

Galatians 4:12

Connecting Statement:

പൌലോസ് ഗലാത്യ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ താന്‍ അവരോടു കൂടെ ആയിരുന്നപ്പോള്‍ അവര്‍ അദ്ദേഹത്തെ എത്രമാത്രം ദയാപൂര്‍വ്വം ശുശ്രൂഷിച്ചു എന്നാണ്, കൂടാതെ താന്‍ അവരോടു കൂടെ ഇല്ലാതെ ഇരിക്കുമ്പോഴും അവര്‍ക്ക് തന്നെ തുടര്‍ന്നു വിശ്വസിക്കാം എന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

beg

ഇവിടെ ഇത് അര്‍ത്ഥമാക്കുന്നത് ശക്തമായി ചോദിക്കുക അല്ലെങ്കില്‍ നിര്‍ബന്ധിക്കുക എന്നാണ്. ഇത് പണം, അല്ലെങ്കില്‍ ഭക്ഷണം അല്ലെങ്കില്‍ ഭൌതിക വസ്തുക്കള്‍ ആവശ്യപ്പെട്ടു കൊണ്ട് ചോദിക്കുന്ന പദം അല്ല ഉപയോഗിച്ചിരിക്കുന്നത്‌.

brothers

ഇത് ഗലാത്യര്‍ 1:2ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

You did me no wrong

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ എന്നെ നന്നായി ശുശ്രുഷിച്ചു” അല്ലെങ്കില്‍ “നിങ്ങള്‍ ശുശ്രൂഷിക്കാവുന്ന രീതിയില്‍ നിങ്ങള്‍ എന്നെ ശുശ്രൂഷിച്ചു”

Galatians 4:14

Though my physical condition put you to the test

ഞാന്‍ ശാരീരികമായി വളരെ രോഗിയായ നിലയില്‍ കാണപ്പെടുന്നത് നിങ്ങള്‍ക്ക് പ്രയാസം ഉളവാക്കുന്നതായി കാണപ്പെട്ടിരുന്നു എങ്കിലും

despise

വളരെ അധികം വെറുക്കുന്നു

Galatians 4:17

to win you over

അവരോടു കൂടെ ചേര്‍ന്നു

to shut you out

ഞങ്ങളില്‍ നിന്നും നിങ്ങളെ അടച്ചു കളയുവാന്‍ അല്ലെങ്കില്‍ “നിങ്ങള്‍ ഞങ്ങളോട് അനുഭാവം ഉള്ളവര്‍ ആയിരിക്കുന്നതിനെ തടുക്കുവാന്‍ വേണ്ടി”

zealous for them

അവര്‍ നിങ്ങളോട് ചെയ്യുവാന്‍ പറയുന്നതിനെ നിങ്ങള്‍ തീഷ്ണതയോടു കൂടെ ചെയ്യേണ്ടതിനു

Galatians 4:19

Connecting Statement:

പൌലോസ് വിശ്വാസികളോട് പറയുന്നത് കൃപയും ന്യായപ്രമാണവും ഒന്നിനോട് ഒന്ന് യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല എന്നാണ്.

My little children

ഇത് ശിഷ്യന്മാരെ അല്ലെങ്കില്‍ അനുഗാമികളെ സൂചിപ്പിക്കുന്ന ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “എന്‍റെ നിമിത്തം ശിഷ്യന്മാര്‍ ആയ നിങ്ങള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

I am in the pains of childbirth for you until Christ is formed in you

ഗലാത്യരെ കുറിച്ചുള്ള തന്‍റെ ചിന്ത സംബന്ധിച്ചു പൌലോസ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനെ ഉപമാനമായി ഉപയോഗിച്ച് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “ഒരു സ്ത്രീ കുഞ്ഞിനെ പ്രസവിക്കുവാന്‍ അനുഭവിക്കുന്ന വേദനയ്ക്കു സമാനമായി ഞാന്‍ വേദനപ്പെടുന്നു, കൂടാതെ ക്രിസ്തു നിങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിക്കുവോളവും ഞാന്‍ ആ വേദനയില്‍ തുടരുക തന്നെ ചെയ്യും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 4:21

Tell me

ഞാന്‍ ഒരു ചോദ്യം ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു അല്ലെങ്കില്‍ “ഞാന്‍ നിങ്ങളോട് ചിലത് പറയുവാന്‍ ആഗ്രഹിക്കുന്നു”

do you not listen to the law?

പൌലോസ് അടുത്തതായി പറയുവാന്‍ പോകുന്ന കാര്യം പൌലോസ് പരിചയപ്പെടുത്തുന്നു. മറു പരിഭാഷ: “ന്യായപ്രമാണം വാസ്തവമായി പറയുന്ന കാര്യം നിങ്ങള്‍ പഠിക്കേണ്ടത് ആവശ്യം ആയിരിക്കുന്നു” അല്ലെങ്കില്‍ “ന്യായപ്രമാണം വാസ്തവമായി പറയുന്നത് ഞാന്‍ നിങ്ങളോട് പ്രസ്താവിക്കട്ടെ.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

Galatians 4:24

Connecting Statement:

ഒരു സത്യത്തെ വിശദീകരിക്കുവാന്‍ വേണ്ടി പൌലോസ് ഒരു കഥ പറയുവാന്‍ തുടങ്ങുന്നു- അതായത് ന്യായപ്രമാണവും കൃപയും ഒരുമിച്ചു നിലകൊള്ളുവാന്‍ സാധ്യം അല്ല.

These things may be interpreted as an allegory

രണ്ടു പുത്രന്മാരുടെ ഈ കഥ ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പറയുവാന്‍ പോകുന്ന കാര്യത്തിന്‍റെ ഒരു ചിത്രം പോലെ ഉള്ളത് ആകുന്നു

as an allegory

ഒരു “ദൃഷ്ടാന്ത കഥ” എന്നുള്ളത് അതില്‍ വരുന്ന വ്യക്തികളും വസ്തുക്കളും വേറെ കാര്യങ്ങളെ പ്രതിനിധീകരിക്കുന്നതായ ഒരു കഥ ആകുന്നു. പൌലോസിന്‍റെ ദൃഷ്ടാന്ത കഥയില്‍, ഗലാത്യര്‍ 4:22 ല്‍ കാണപ്പെടുന്ന രണ്ടു സ്ത്രീകള്‍ രണ്ടു ഉടമ്പടികളെ പ്രതിനിധീകരിക്കുന്നു.

women represent

സ്ത്രീകള്‍ ഒരു ചിത്രം ആകുന്നു

Mount Sinai

സീനായി മല എന്നത് യിസ്രായേല്‍ ജനതയ്ക്ക് മോശെ നല്‍കിയിരുന്നതായ ന്യായപ്രമാണത്തിനു ഉള്ള ഒരു ഉപലക്ഷണാലങ്കാരം ആയി ഇവിടെ കാണപ്പെടുന്നു. മറു പരിഭാഷ: “സീനായ് മല, മോശെ യിസ്രായേല്‍ മക്കള്‍ക്ക്‌ ന്യായപ്രമാണം കൊടുത്തതായ സ്ഥലം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdoche)

she gives birth to children who are slaves

പൌലോസ് ന്യായപ്രമാണത്തെ ഒരു വ്യക്തിയെ എന്നപോലെ പരിഗണിക്കുന്നു. മറു പരിഭാഷ: “ഈ ഉടമ്പടിയുടെ കീഴില്‍ ഉള്ള ആളുകള്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ നിയമിക്കപ്പെട്ട അടിമകളെ പോലെ ഇരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personificationഉം)

Galatians 4:25

she represents

അവള്‍ ഒരു ചിത്രം ആയിരിക്കുന്നു

she is in slavery with her children

ഹാഗാര്‍ ഒരു അടിമയും അവളുടെ മക്കള്‍ അവളോട്‌ കൂടെ അടിമകളും ആകുന്നു. മറു പരിഭാഷ: “യെരുശലേം, ഹാഗാറിനെ പോലെ, ഒരു അടിമയായും, അവളുടെ മക്കള അവളോട്‌ കൂടെ അടിമകളായും ഇരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 4:26

is free

ബന്ധിക്കപ്പെട്ടതായി ഇരിക്കുന്നില്ല അല്ലെങ്കില്‍ “ഒരു അടിമ ആയിരിക്കുന്നില്ല”

Galatians 4:27

Rejoice

സന്തോഷിക്കുക

you barren one ... you who are not suffering

ഇവിടെ “നീ” എന്നുള്ളത് ഒരു വന്ധ്യയായ സ്ത്രീയെ സൂചിപ്പിക്കുന്നത് ആകുന്നു അത് ഏകവചനവും ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Galatians 4:28

brothers

ഇത് ഗലാത്യര്‍1:2ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

children of promise

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ എന്തെന്നാല്‍ ഗലാത്യര്‍ ദൈവത്തിന്‍റെ മക്കള്‍ ആയിത്തീര്‍ന്നു 1) ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ വിശ്വസിച്ചതു മൂലം അല്ലെങ്കില്‍ 2) ദൈവം അബ്രാഹാമിനോട് ചെയ്ത വാഗ്ദത്തങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത് മൂലം, ആദ്യമായി അബ്രഹാമിന് ഒരു പുത്രനെ നല്‍കുക മൂലവും അനന്തരം ഗലാത്യരെ അബ്രഹാമിന്‍റെ മക്കള്‍ ആക്കി തീര്‍ക്കുകയും തദ്വാരാ ദൈവമക്കള്‍ ആക്കുകയും ചെയ്യുക മൂലവും.

Galatians 4:29

according to the flesh

ഇത് സൂചിപ്പിക്കുന്നത് ഹാഗാറിനെ ഭാര്യയായി എടുക്കുക വഴി അബ്രഹാം ഇശ്മായേലിന്‍റെ പിതാവ് ആയി തീര്‍ന്നതിനെ ആകുന്നു. മറു പരിഭാഷ: “മാനുഷിക പ്രവര്‍ത്തിയുടെ മുഖാന്തിരം മൂലം” അല്ലെങ്കില്‍ “ജനം ചെയ്‌തതായ പ്രവര്‍ത്തികള്‍ നിമിത്തം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

according to the Spirit

എന്തുകൊണ്ടെന്നാല്‍ ആത്മാവ് ചെയ്ത ഏതോ കാര്യം നിമിത്തം

Galatians 4:31

brothers

നിങ്ങള്‍ ഇത് ഗലാത്യര്‍ 1:2ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

but of the free woman

“നാം മക്കള്‍ ആകുന്നു” എന്നുള്ള പദങ്ങള്‍ മുന്‍ പദസഞ്ചയത്തില്‍ നിന്നും ഗ്രഹിച്ചിരിക്കുന്നു. ഇത് പ്രത്യേക വാചകം ആയി പരിഭാഷ ചെയ്യുവാന്‍ സാധിക്കും. മറു പരിഭാഷ: “മറിച്ച്, നാം സ്വതന്ത്രയായ സ്ത്രീയുടെ മക്കള്‍ ആകുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsis)

Galatians 5

ഗലാത്യര്‍ 05 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

പൌലോസ് മോശെയുടെ ന്യായപ്രമാണത്തെ കുറിച്ച് അത് ഒരു മനുഷ്യനെ അടിമപ്പെടുത്തുന്ന അല്ലെങ്കില്‍ ഒരു വ്യക്തിയെ അടിമപ്പെടുത്തുന്ന ഒന്നായി കാണപ്പെടുന്നു എന്ന് എഴുതുന്നത്‌ തുടരുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#lawofmoses)

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ആത്മാവിന്‍റെ ഫലം

“ആത്മാവിന്‍റെ ഫലം” എന്ന പദസഞ്ചയം അത് പലവിധ വസ്തുതകളുടെ ഒരു പട്ടിക നല്‍കിക്കൊണ്ട് ആരംഭിക്കുന്നെങ്കിലും, അത് ബഹുവചനം അല്ല. പരിഭാഷകര്‍ സാധ്യമാകുവോളം ഏകവചന രൂപം നിലനിര്‍ത്തുവാന്‍ സൂക്ഷിക്കണം.(കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/other.html#fruit)

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

ചിത്രസഹിത വിശദീകരണം

പൌലോസ് ഈ അദ്ധ്യായത്തില്‍ നിരവധി രൂപകങ്ങള്‍ ഉപയോഗിച്ചു തന്‍റെ സൂചികകള്‍ ചിത്രീകരിക്കുകയും സങ്കീര്‍ണ്ണമായ വിഷയങ്ങളെ വിശദീകരിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

ഈ അദ്ധ്യായത്തില്‍ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍

“ന്യായപ്രമാണം മൂലം നീതീകരിക്കപ്പെടുവാന്‍ ഇരിക്കുന്ന നിങ്ങള്‍ ക്രിസ്തുവില്‍ നിന്നും വിച്ചേദിക്കപ്പെട്ടു പോയി; നിങ്ങള്‍ ഇനിമേല്‍ കൃപ അനുഭവിക്കുന്നില്ല.”

ചില പണ്ഡിതന്മാര്‍ കരുതുന്നതു പരിച്ചേദന സ്വീകരിക്കുക മൂലം ഒരു വ്യക്തി തനിക്കു ലഭിച്ച രക്ഷയെ നഷ്ടപ്പെടുത്തുവാന്‍ ഇട വരുന്നു എന്ന് പൌലോസ് പഠിപ്പിക്കുന്നു എന്നാണ്. മറ്റുള്ള പണ്ഡിതന്മാര്‍ ചിന്തിക്കുന്നത് പൌലോസ് അര്‍ത്ഥമാക്കുന്നത് ന്യായപ്രമാണം അനുസരിക്കുക മൂലം ദൈവത്തോട് സമാധാനം പ്രാപിക്കുവാന്‍ ശ്രമിക്കുന്നതു ഒരു വ്യക്തിയെ കൃപയാല്‍ പ്രാപിക്കുന്ന രക്ഷയില്‍ നിന്നും അകറ്റി കളയുന്നു എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#grace)

Galatians 5:1

Connecting Statement:

പൌലോസ് ഈ ദൃഷ്ടാന്തകഥ പ്രയോഗിക്കുന്നത് വിശ്വാസികളെ അവരുടെ ക്രിസ്തുവില്‍ ഉള്ള സ്വാതന്ത്ര്യത്തെ അവര്‍ ഉപയോഗിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുവാന്‍ വേണ്ടിയാണ് എന്തുകൊണ്ടെന്നാല്‍ സകല ന്യായപ്രമാണവും അയല്‍ക്കാരെ നമ്മെ പോലെ സ്നേഹിക്കുന്നത് മൂലം നിറവേറ്റപ്പെടുന്നു.

For freedom Christ has set us free

ഇത് ഇപ്രകാരം ആയിരിക്കുന്നത് എങ്ങനെ എന്ന് വെച്ചാല്‍ ക്രിസ്തു നമ്മെ സ്വതന്ത്രര്‍ ആക്കിയതിനാല്‍ ആകുന്നു. ഇത് സൂചിപ്പിക്കുന്നത് ക്രിസ്തു വിശ്വാസികളെ പഴയ നിയമ ഉടമ്പടിയില്‍ നിന്ന് സ്വതന്ത്രര്‍ ആക്കുന്നു എന്നാണ്. ഇവിടെ പഴയ ഉടമ്പടിയില്‍ നിന്ന് സ്വാതന്ത്ര്യം എന്നുള്ളത് അത് അനുസരിക്കുവാന്‍ ബാധ്യത ഉള്ളവര്‍ ആയിരിക്കുന്നില്ല എന്നുള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ക്രിസ്തു നമ്മെ പഴയ ഉടമ്പടിയില്‍ നിന്ന് സ്വതന്ത്രര്‍ ആക്കിയിരിക്കുന്നു ആയതിനാല്‍ നാം സ്വതന്ത്രര്‍ ആയിരിക്കേണ്ടത് ആകുന്നു” അല്ലെങ്കില്‍ “ക്രിസ്തു നമ്മെ സ്വതന്ത്രര്‍ ആക്കിയിരിക്കുന്നു ആയതിനാല്‍ നാം സ്വാതന്ത്ര്യം ഉള്ള ജനമായി ജീവിക്കേണ്ടത് ആവശ്യം ആകുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം)

Stand firm

ഉറച്ചു നില്‍ക്കുക എന്നുള്ളത് ഇവിടെ പ്രതിനിധീകരിക്കുന്നത് വ്യതിയാനപ്പെടുവാന്‍ തീരുമാനിച്ചിട്ടില്ല എന്നുള്ളതിനെ ആകുന്നു. അവര്‍ എപ്രകാരം മാറുവാന്‍ ഉദ്ദേശിക്കുന്നില്ല എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കാം. മറു പരിഭാഷ: “വേറെ വിധമായി ഉപദേശിക്കുന്ന ആളുകളുടെ തര്‍ക്കങ്ങളില്‍ ഇടപെടുവാന്‍ പാടില്ല” അല്ലെങ്കില്‍ “സ്വതന്ത്രരായി ഇരിപ്പാന്‍ ഉറച്ചിരിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം)

do not again be put under the control of a yoke of slavery

ഇവിടെ അടിമത്വത്തിന്‍റെ ഒരു നുകത്തിന്‍ കീഴില്‍ ആയിരിക്കുക എന്നുള്ളത് ന്യായപ്രമാണം അനുസരിക്കുവാന്‍ വിധേയത്വം ഉള്ളവന്‍ ആയിരിക്കുക എന്നതാണ്. മറു പരിഭാഷ: “ഒരു നുകത്തിന്‍റെ അടിമത്വത്തിന്‍റെ നിയന്ത്രണത്തിനു വിധേയനായി ഒരു വ്യക്തി ജീവിക്കുന്നതു പോലെ ന്യായപ്രമാണത്തിനു ആയിരിക്കരുത്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം)

Galatians 5:2

if you let yourselves be circumcised

പൌലോസ് പരിച്ഛേദനയെ യഹൂദ മതത്തിനു ഒരു കാവ്യാലങ്കാര പദം ആയി ഉപയോഗിക്കുന്നു. മറു പരിഭാഷ: “നിങ്ങള്‍ യഹൂദ മതത്തിലേക്ക് തിരിയുന്നു എങ്കില്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Galatians 5:3

I testify

ഞാന്‍ പ്രഖ്യാപിക്കുന്നു അല്ലെങ്കില്‍ “ഞാന്‍ ഒരു സാക്ഷിയായി സേവിക്കുന്നു’

to every man who lets himself be circumcised

പൌലോസ് പരിച്ഛേദനയെ യഹൂദന്‍ ആയിരിക്കുന്നതിനു ഒരു കാവ്യാലങ്കാര പദം ആയി ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഒരു യഹൂദന്‍ ആയി തീര്‍ന്ന ഓരോ വ്യക്തിക്കും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

he is obligated to obey

അവന്‍ അനുസരിക്കേണ്ടി ഇരിക്കുന്നു

Galatians 5:4

You are cut off from Christ

ഇവിടെ “വിച്ചേദിക്കുക” എന്നുള്ളത് ക്രിസ്തുവില്‍ നിന്നും വേര്‍പെടുക എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ ക്രിസ്തുവുമായുള്ള നിങ്ങളുടെ ബന്ധം അവസാനിപ്പിച്ചിരിക്കുന്നു” അല്ലെങ്കില്‍ “നിങ്ങള്‍ തുടര്‍ന്നു ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുന്നില്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

you who would be justified by the law

പൌലോസ് ഇവിടെ വിപരീതാര്‍ത്ഥ പ്രയോഗത്തില്‍ സംസാരിക്കുന്നു. അദ്ദേഹം ഇവിടെ വാസ്തവത്തില്‍ പഠിപ്പിക്കുന്നത്‌ ന്യായപ്രമാണം ചെയ്യണമെന്നു ആവശ്യപ്പെടുന്ന പ്രവര്‍ത്തികള്‍ ചെയ്തു പരിശ്രമിക്കുന്നതിനാല്‍ ആര്‍ക്കും തന്നെ നീതീകരിക്കപ്പെടുവാന്‍ കഴിയുന്നതല്ല എന്നാണ്. മറു പരിഭാഷ: “ന്യായപ്രമാണം ആവശ്യപ്പെടുന്ന പ്രവര്‍ത്തികള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് നീതീകരിക്കപ്പെടുവാന്‍ സാധിക്കും എന്ന് ചിന്തിക്കുന്ന നിങ്ങള്‍ എല്ലാവര്‍ക്കും” അല്ലെങ്കില്‍ “ന്യായപ്രമാണം നിമിത്തം നീതീകരിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-irony)

you no longer experience grace

കൃപ കടന്നു വരുന്നവനില്‍ നിന്നും എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കാവുന്നതാണ്. മറു പരിഭാഷ: “ദൈവം നിങ്ങളോട് കൃപ ഉള്ളവന്‍ ആയിരിക്കുക ഇല്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Galatians 5:5

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം സൂചിപ്പിക്കുന്നത് പൌലോസും ക്രിസ്ത്യാനികളുടെ പരിച്ഛേദനയെ എതിര്‍ക്കുന്നവരും എന്നാണ്. അദ്ദേഹം മിക്കവാറും ഗലാത്യരെ ഉള്‍പ്പെടുത്തുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

For through the Spirit

ഇത് എന്തുകൊണ്ടെന്നാല്‍ ആത്മാവിനാല്‍ ആകുന്നു

by faith, we eagerly wait for the hope of righteousness

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഞങ്ങള്‍ നീതിമാന്മാരുടെ പ്രത്യാശയ്ക്കു വേണ്ടി വിശ്വാസത്താല്‍ കാത്തു കൊണ്ടിരിക്കുന്നു” അല്ലെങ്കില്‍ 2) “ഞങ്ങള്‍ വിശ്വാസത്താല്‍ വരുന്ന നീതിമാന്മാരുടെ പ്രത്യാശയ്ക്കു വേണ്ടി കാത്തിരിക്കുന്നു.”

we eagerly wait for the hope of righteousness

ഞങ്ങള്‍ ദീര്‍ഘക്ഷമയോടു കൂടെ കാത്തിരുന്നു കൊണ്ട് വളരെ ആകാംക്ഷയോടെ ദൈവത്തോടു കൂടെ എന്നെന്നേക്കും ആയിരിക്കുന്നതിനായി, അവിടുന്നു അപ്രകാരം തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Galatians 5:6

neither circumcision nor uncircumcision

ഒരു യെഹൂദനോ യെഹൂദന്‍ അല്ലാത്തവനോ ആയിരിക്കുന്നതിനുള്ള ഉപലക്ഷണാലങ്കാര പദങ്ങള്‍ ആയി ഇവ കാണപ്പെടുന്നു. മറു പരിഭാഷ: “ഒന്നുകില്‍ ഒരു യഹൂദന്‍ ആയിരിക്കുകയോ അല്ലെങ്കില്‍ ഒരു യഹൂദന്‍ അല്ലാതെ ആയിരിക്കുകയോ ചെയ്യുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

but only faith working through love

ഏറെക്കുറെ, ദൈവം തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന നമ്മുടെ വിശ്വാസത്തെ കുറിച്ച്, നാം മറ്റുള്ളവരെ സ്നേഹിക്കുന്നതു മൂലം പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ചു തന്നെ ചിന്താഭാരം ഉള്ളവന്‍ ആയിരിക്കുന്നു.

means anything

പ്രയോജന പ്രദം ആകുന്നു.

Galatians 5:7

You were running

യേശു പഠിപ്പിച്ചതിനെ ആയിരുന്നു നിങ്ങള്‍ പ്രായോഗികം ആക്കിയത്

Galatians 5:8

This persuasion does not come from him who calls you

നിങ്ങളെ അപ്രകാരം ചെയ്യുവാനായി പ്രേരിപ്പിക്കുന്ന വ്യക്തി ദൈവം അല്ല, നിങ്ങളെ വിളിക്കുന്നതായ ഒരുവന്‍

him who calls you

അവരെ അവിടുന്ന് വിളിക്കുന്നവനായി എന്നുള്ളത് വ്യക്തമായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “തന്‍റെ ജനമായി തീരുവാന്‍ വേണ്ടി നിങ്ങളെ വിളിക്കുന്നവന്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

persuasion

ഒരു വ്യക്തിയെ നിര്‍ബന്ധിക്കുക എന്നത് താന്‍ വിശ്വസിക്കുന്നതില്‍ നിന്നും അവനെ വ്യതിചലിപ്പിക്കുക എന്നതും അതിനാല്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കുക എന്നതും ആകുന്നു.

Galatians 5:10

you will take no other view

ഞാന്‍ നിങ്ങളോട് പറയുന്നതില്‍ നിന്നും വ്യത്യസ്തമായി നിങ്ങള്‍ യാതൊന്നും വിശ്വസിക്കുക ഇല്ല.

The one who is troubling you will pay the penalty

നിങ്ങളെ ഉപദ്രവിക്കുന്നവരെ ദൈവം ശിക്ഷിക്കും

is troubling you

സത്യം എന്താണോ അതിനെ കുറിച്ച് നിങ്ങള്‍ക്ക് അനിശ്ചിതത്വം ഉളവാക്കുവാന്‍ ഇടയാക്കുന്നു അല്ലെങ്കില്‍ “നിങ്ങളുടെ ഇടയില്‍ പ്രശ്നങ്ങള്‍ ഉളവാക്കുന്നു”

whoever he is

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഗലാത്യയില്‍ ഉള്ള വിശ്വാസികളോട് അവര്‍ മോശെയുടെ ന്യായപ്രമാണത്തെ അനുസരിക്കേണ്ടത് ആവശ്യം ആയിരിക്കുന്നു എന്ന് പറഞ്ഞ ആളുകളുടെ പേരുകള്‍ പൌലോസിനു അറിയുകയില്ല അല്ലെങ്കില്‍ 2) ഗലാത്യ വിശ്വാസികള്‍ അവരെ “കലക്കുന്ന” ആളുകള്‍ ആരായിരുന്നാലും ശരി, അവര്‍ ധനികരോ ദരിദ്രരോ അല്ലെങ്കില്‍ മഹാന്മാരോ ചെറിയവരോ അല്ലെങ്കില്‍ മതഭക്തരോ അല്ലെങ്കില്‍ മത ഭക്തി ഇല്ലാത്തവരോ ആരാണെങ്കിലും അവരെ ശ്രദ്ധിക്കേണ്ടതില്ല എന്ന് പൌലോസ് പറയുന്നു.

Galatians 5:11

Brothers, if I still proclaim circumcision, why am I still being persecuted?

പൌലോസ് നിലവില്‍ ഇല്ലാത്തതായ ഒരു സാഹചര്യത്തെ കുറിച്ച് വിവരിച്ചു കൊണ്ട് ആ ആളുകള്‍ താന്‍ ജനത്തെ യഹൂദന്മാര്‍ ആകേണ്ട ആവശ്യം ഉണ്ടെന്നു പ്രസംഗിക്കാത്തത്‌ കൊണ്ട് ജനം അവനെ പീഡിപ്പിക്കുന്നു എന്ന് ഊന്നി പറയുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “സഹോദരന്മാരെ, യഹൂദന്മാര്‍ എന്നെ പീഡിപ്പിക്കുന്നത് നിമിത്തം ഞാന്‍ ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നില്ല എന്നുള്ളത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestionഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hypoഉം)

Brothers

നിങ്ങള്‍ ഇത് ഗലാത്യര്‍ 1:2ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

In that case the stumbling block of the cross has been removed

പൌലോസ് നിലവില്‍ ഇല്ലാത്തതായ ഒരു സാഹചര്യത്തെ കുറിച്ച് വിവരിച്ചു കൊണ്ട് ജനം അവനെ പീഡിപ്പിക്കുന്നതു എന്തുകൊണ്ടെന്നാല്‍ താന്‍ പ്രസംഗിച്ചു വരുന്നത് യേശു ക്രൂശിന്മേല്‍ ചെയ്‌തതായ പ്രവര്‍ത്തി നിമിത്തം ദൈവം ജനത്തെ ക്ഷമിക്കുന്നു എന്ന് ഊന്നി പറയുക കൊണ്ടാണ് എന്ന് പറയുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hypo)

In that case

ജനം യഹൂദന്മാര്‍ ആകണം എന്ന് ഞാന്‍ പറയുന്നത്‌ തുടരുക ആയിരുന്നെങ്കില്‍

the stumbling block of the cross has been removed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ക്രൂശിനെ കുറിച്ചുള്ള ഉപദേശം ഇടര്‍ച്ച കല്ല്‌ ആകുകയില്ല” അല്ലെങ്കില്‍ “ക്രൂശിനെ കുറിച്ചുള്ള ഉപദേശത്തില്‍ ജനത്തിനു ഇടര്‍ച്ച വരുന്ന യാതൊരു കാര്യവും ഇല്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

the stumbling block of the cross has been removed

ഇടര്‍ച്ച സംഭവിക്കുക എന്നുള്ളത്‌ പാപം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്നു, ഇടര്‍ച്ച കല്ല്‌ എന്നുള്ളത് ജനത്തെ പാപം ചെയ്യുവാന്‍ ഇട വരുത്തുന്ന എന്തിനെ എങ്കിലും സൂചിപ്പിക്കുന്നതായും ഇരിക്കുന്നു. ഈ വിഷയത്തില്‍ പാപം എന്ന് പറയുന്നത് ദൈവവുമായി നിരപ്പ് പ്രാപിക്കുന്നതിന് വേണ്ടി, ജനം ചെയ്യേണ്ട ഏക കാര്യം യേശു നമുക്ക് വേണ്ടി ക്രൂശില്‍ മരിച്ചു എന്ന് വിശ്വസിക്കുക മാത്രം ചെയ്‌താല്‍ മതി എന്നുള്ള ഉപദേശത്തെ നിരാകരിക്കുന്നത് ആകുന്നു. മറു പരിഭാഷ: “ജനം സത്യത്തെ നിഷേധിക്കുന്നു എന്നതു വാസ്തവം ആകുന്നു എന്ന ഉപദേശത്തെ ക്രൂശിനെ കുറിച്ചുള്ള ഉപദേശം നീക്കം ചെയ്യുന്നു” അല്ലെങ്കില്‍ “ഉപദേശത്തെ നിഷേധിക്കുവാനായി ജനത്തെ നയിക്കുന്ന യാതൊന്നും തന്നെ യേശുവിന്‍റെ ക്രൂശിലെ മരണം എന്ന ഉപദേശത്തില്‍ ഇല്ല” (കാണുക:: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 5:12

castrate themselves

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)അക്ഷരീകമായി, അവരുടെ പുരുഷ അവയവങ്ങളെ ഷണ്ഡന്‍മാര്‍ ആകത്തക്ക വിധം മുറിച്ചു നീക്കം ചെയ്യുന്നത് അല്ലെങ്കില്‍ 2)ആലങ്കാരികമായി, ക്രിസ്തീയ സമൂഹത്തില്‍ നിന്നു പൂര്‍ണ്ണമായി പിന്മാറുക. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 5:13

For

പൌലോസ് തന്‍റെ വാക്കുകള്‍ക്കു ഉള്ളതായ കാരണം എന്തെന്ന് ഗലാത്യര്‍ 5:12ല്‍ നല്‍കുന്നു.

you were called to freedom

ഇത് ഒരു കര്‍ത്തരി രൂപത്തില്‍ പദപ്രയോഗം നടത്താം. മറു പരിഭാഷ: “ക്രിസ്തു നിങ്ങളെ സ്വാതന്ത്ര്യത്തിനായി വിളിച്ചിരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

you were called to freedom

ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് ക്രിസ്തു വിശ്വാസികളെ പഴയ ഉടമ്പടിയില്‍ നിന്നും സ്വതന്ത്രര്‍ ആക്കിയിരിക്കുന്നു എന്നാണ്. ഇവിടെ പഴയ ഉടമ്പടിയില്‍ നിന്നും സ്വാതന്ത്ര്യം എന്നുള്ളത് അതിനു വിധേയപ്പെട്ടു അനുസരിക്കേണ്ടത്‌ ഇല്ല എന്ന് ഉള്ളതിനുള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ പഴയ ഉടമ്പടിയില്‍ നിന്നും സ്വതന്ത്രര്‍ ആകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “ക്രിസ്തു നിങ്ങളെ പഴയ ഉടമ്പടിക്ക് വിധേയപ്പെട്ടവര്‍ ആകാതെ ഇരിക്കേണ്ടതിന് ക്രിസ്തു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

brothers

നിങ്ങള്‍ ഇത് [ഗലാത്യര്‍ 1:2] (../01/02.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

an opportunity for the sinful nature

അവസരത്തിനും പാപ സ്വഭാവത്തിനും ഇടയില്‍ ഉള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വ്യക്തം ആയി പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “നിങ്ങളുടെ പാപ സ്വഭാവത്തിന് അനുസൃതമായി പ്രതികരിക്കുവാന്‍ നിങ്ങള്‍ക്ക് ലഭ്യം ആകുന്ന ഒരു അവസരം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Galatians 5:14

the whole law is fulfilled in one command

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “നിങ്ങള്‍ക്ക് മുഴുവന്‍ ന്യായപ്രമാണത്തെയും ഒരേ ഒരു കല്‍പ്പനയില്‍ പ്രസ്താവന ചെയ്യുവാന്‍ സാധിക്കും, അത് ഇത് ആകുന്നു” അല്ലെങ്കില്‍ 2) “ഒരു കല്‍പ്പന അനുസരിക്കുന്നത് കൊണ്ട്, നിങ്ങള്‍ എല്ലാ കല്‍പ്പനകളും അനുസരിക്കുന്നവര്‍ ആകുന്നു, ആ ഒരു കല്‍പ്പന ഇതു ആകുന്നു.”

You must love your neighbor as yourself

“നീ” എന്നും “നിന്‍റെ” എന്നും “നീ തന്നെ” എന്നും ഉള്ള പദങ്ങള്‍ എല്ലാം എകവചനങ്ങള്‍ ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Galatians 5:16

Connecting Statement:

പൌലോസ് പാപത്തിന്‍ മീതെ ആത്മാവിനു എപ്രകാരം നിയന്ത്രണം നല്‍കുവാന്‍ കഴിയും എന്ന് വിശദീകരിക്കുന്നു.

walk by the Spirit

നടക്കുക എന്നുള്ളത് ജീവിക്കുക എന്നുള്ളതിന് ഉള്ള ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ ജീവിതത്തെ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നടത്തുക” അല്ലെങ്കില്‍ “നിങ്ങളുടെ ജീവിതത്തെ ആത്മാവിന്‍റെ ആശ്രയത്തില്‍ ഉള്ളത് പ്രകാരം നയിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

you will not carry out the desires of the sinful nature

“ആരുടെ എങ്കിലും ആഗ്രഹം നടപ്പില്‍ ആക്കുക” എന്നുള്ള പദസഞ്ചയം “ആരുടെ എങ്കിലും ആഗ്രഹങ്ങള്‍ ചെയ്യുക” എന്ന് അര്‍ത്ഥം നല്‍കുന്ന ഭാഷാശൈലി ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ നിങ്ങളുടെ പാപസ്വഭാവത്തിന്‍റെ ആഗ്രഹങ്ങള്‍ ചെയ്യുക ഇല്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

the desires of the sinful nature

പാപ സ്വഭാവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് ഒരു വ്യക്തി എന്ന പോലെയും അത് പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എന്നത് പോലെയും ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ പാപ സ്വഭാവം നിമിത്തം നിങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍” അല്ലെങ്കില്‍ “നിങ്ങള്‍ പാപം നിറഞ്ഞവര്‍ ആയതിനാല്‍ നിങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന വസ്തുതകള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personification)

Galatians 5:18

not under the law

മോശെയുടെ ന്യായപ്രമാണം നിവര്‍ത്തിക്കുവാന്‍ ബാധ്യസ്ഥര്‍ ആകുന്നില്ല

Galatians 5:19

the works of the sinful nature

“പ്രവര്‍ത്തികള്‍” എന്നുള്ള സര്‍വ്വ നാമം “പ്രവര്‍ത്തിക്കുന്നു” എന്നുള്ള ക്രിയയായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “പാപ സ്വഭാവം ചെയ്യുന്നത് എന്തെന്നാല്‍”

the works of the sinful nature

പാപ സ്വഭാവം എന്നുള്ളതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് എന്തെന്നാല്‍ അത് ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങള്‍ എന്നപോലെ ആകുന്നു. മറു പരിഭാഷ: “ജനം അവരുടെ പാപ സ്വഭാവം നിമിത്തം ചെയ്യുന്നവ എന്തെന്നാല്‍” അല്ലെങ്കില്‍ “ജനം പാപം നിറഞ്ഞവര്‍ ആയതു കൊണ്ട് അവര്‍ ചെയ്യുന്നതായ കാര്യങ്ങള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personification)

Galatians 5:21

inherit

വിശ്വാസികള്‍ക്ക് ദൈവം വാഗ്ദത്തം ചെയ്തവ പ്രാപിക്കുക എന്നുള്ളതിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഒരു കുടുംബാംഗത്തില്‍ നിന്ന് വസ്തുവും സ്വത്തും അവകാശം ആക്കുന്നതിനു സമാനം ആയിട്ട് ആകുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 5:22

the fruit of the Spirit is love ... faith

ഇവിടെ “ഫലം” എന്നുള്ളത് “പരിണതഫലം” അല്ലെങ്കില്‍ “അനന്തര ഫലം” എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആയിട്ടാണ്. മറു പരിഭാഷ: “ആത്മാവ് പുറപ്പെടുവിക്കുന്നത് എന്തെന്നാല്‍ സ്നേഹം ... വിശ്വാസം അല്ലെങ്കില്‍ “ആത്മാവ് ദൈവത്തിന്‍റെ ജനങ്ങളില്‍ പുറപ്പെടുവിക്കുന്നവ ... വിശ്വാസം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 5:23

gentleness ... self-control

“ആത്മാവിന്‍റെ ഫലം” എന്നുള്ളതിന്‍റെ പട്ടിക “സ്നേഹം, സന്തോഷം, സമാധാനം എന്നീ പദങ്ങളോടു കൂടെ പ്രാരംഭം കുറിക്കുന്നതു ഇവിടെ അവസാനിക്കുന്നു. ഇവിടെ “ഫലം” എന്നുള്ളത് “പരിണതഫലം” അല്ലെങ്കില്‍ “അനന്തര ഫലം” ആദിയായവയ്ക്ക് ഉള്ള ഉപമാനം ആകുന്നു. മറു പരിഭാഷ: “ആത്മാവ് പുറപ്പെടുവിക്കുന്നവ ഏവ എന്നാല്‍ സ്നേഹം, സന്തോഷം, സമാധാനം ... സൌമ്യത ... ഇന്ദ്രിയജയം” അല്ലെങ്കില്‍ “ആത്മാവ് ദൈവത്തിന്‍റെ ജനത്തില്‍ സ്നേഹം, സന്തോഷം, സമാധാനം ... സൌമ്യത ... ഇന്ദ്രിയജയം ആദിയായവ പുറപ്പെടുവിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 5:24

have crucified the sinful nature with its passions and desires

പൌലോസ് തങ്ങളുടെ പാപ സ്വഭാവത്തിന് അധീനമായ നിലയില്‍ ജീവിക്കുവാന്‍ വിസ്സമ്മതിക്കുന്ന ക്രിസ്ത്യാനികളെ കുറിച്ച് പറയുന്നത് ഒരു വ്യക്തി ആണെന്നും അവര്‍ അതിനെ ക്രൂശില്‍ തറച്ചു കൊന്നു എന്നും ആകുന്നു. മറു പരിഭാഷ: അവര്‍ ഒരു കുരിശില്‍ അതിനെ തറച്ചു കൊന്നതിനു സമാനം ആയി, അതിന്‍റെ പാപ സ്വഭാവത്തിനും ആഗ്രഹങ്ങള്‍ക്കും ഒത്തവണ്ണം ജീവിക്കുവാന്‍ വിസ്സമ്മതിക്കുന്നു എന്നാണ്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personificationഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം)

the sinful nature with its passions and desires

പാപ സ്വഭാവം എന്നുള്ളതിനെ ഇവിടെ പ്രസ്താവിച്ചിരിക്കുന്നത് ഇത് ഒരു വ്യക്തി എന്നനിലയില്‍ അതിനു ആശകളും ആഗ്രഹങ്ങളും ഉണ്ട് എന്നാണ്. മറു പരിഭാഷ: “അവരുടെ പാപമയം ആയ പ്രകൃതിയും, അതു നിമിത്തം അവര്‍ ശക്തമായി ചെയ്യുവാന്‍ ആഗ്രഹിക്കുന്നതായ വസ്തുതകളും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personification)

Galatians 5:25

If we live by the Spirit

ദൈവത്തിന്‍റെ ആത്മാവ് നമ്മെ ജീവന്‍ ഉള്ളവര്‍ ആകുവാന്‍ ഇടവരുത്തിയത് കൊണ്ട്

walk by the Spirit

ഓരോ ദിവസവും ജീവിക്കുന്നതിനു ഉപമാനം ആയിട്ടാണ് നടക്കുക എന്നുള്ളത് ഇവിടെ ആയിരിക്കുന്നത്. മറു പരിഭാഷ: “പരിശുദ്ധാത്മാവ് നമ്മെ നയിക്കുവാന്‍ വേണ്ടി അനുവദിക്കുക അത് നിമിത്തം നാം ദൈവം പ്രസാദിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും ആയ കാര്യങ്ങള്‍ ചെയ്യുവാന്‍ ഇടയാകും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Galatians 5:26

Let us

നാം ആയിരിക്കണം

Galatians 6

ഗലാത്യര്‍ 06 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഈ അദ്ധ്യായം പൌലോസിന്‍റെ ലേഖനത്തിന് പര്യവസാനം നല്‍കുന്നു. തന്‍റെ അന്ത്യ വാചകങ്ങള്‍ ഈ ലേഖനത്തിന്‍റെ ഇതര ഭാഗങ്ങളുമായി ബന്ധം ഇല്ലാത്ത ചില വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതായി കാണപ്പെടുന്നു.

സഹോദരന്മാര്‍

പൌലോസ് ഈ അദ്ധ്യായത്തിലെ പദങ്ങളെ ക്രിസ്ത്യാനികള്‍ക്ക് എഴുതുന്നു. അവരെ “സഹോദരന്മാര്‍” എന്ന് അഭിസംബോധന ചെയ്യുന്നു. ഇത് സൂചിപ്പിക്കുന്നത് പൌലോസിന്‍റെ ക്രിസ്തീയ സഹോദരന്മാരെ ആണ് മറിച്ച് തന്‍റെ യഹൂദരായ സഹോദരന്മാരെ അല്ല.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

പുതിയ സൃഷ്ടി

വീണ്ടും ജനനം പ്രാപിച്ച ആളുകള്‍ ക്രിസ്തുവില്‍ പുതിയ സൃഷ്ടി ആകുന്നു. ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവില്‍ നവജീവന്‍ നല്‍കപ്പെട്ടിരിക്കുന്നു. അവര്‍ ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തിലേക്ക് വന്ന ശേഷം അവരില്‍ ഒരു പുതിയ പ്രകൃതി ഉണ്ടാകുന്നു. പൌലോസിനു, ഇത് ഒരു വ്യക്തിയുടെ പുരാതനത്വത്തെക്കാള്‍ കൂടുതല്‍ സുപ്രധാനം ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#bornagainഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#faithഉം)

ഈ അദ്ധ്യായത്തില്‍ ഉള്ള മറ്റു പരിഭാഷ വിഷമതകള്‍

ജഡം

ഇത് ഒരു സങ്കീര്‍ണ്ണം ആയ വിഷയം ആകുന്നു. “ജഡം” എന്ന് പറയുന്നത് “ആത്മാവിനു” വിരുദ്ധം ആയതു ആകുന്നു. ഈ അദ്ധ്യായത്തില്‍ ജഡം എന്നുള്ളത് ഭൌതിക ശരീരത്തെയും സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#fleshഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#sinഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#spiritഉം)

Galatians 6:1

Connecting Statement:

പൌലോസ് വിശ്വാസികളെ പഠിപ്പിക്കുന്നത്‌ അവര്‍ എപ്രകാരം മറ്റു വിശ്വാസികളെ പരിഗണിക്കണം എന്നുള്ളതും ദൈവം അവര്‍ക്ക് എപ്രകാരം പ്രതിഫലം നല്‍കുന്നു എന്നും ആകുന്നു.

Brothers

ഇത് നിങ്ങള്‍ ഗലാത്യര്‍ 1:2ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

if someone

നിങ്ങളുടെ ഇടയില്‍ ഉള്ള ആരെങ്കിലും

if someone is caught in any trespass

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ആ വ്യക്തി പ്രവര്‍ത്തിയില്‍ ആയിരിക്കുന്നത് വേറെ ആരെങ്കിലും കണ്ടുപിടിച്ചു. മറു പരിഭാഷ: “പാപത്തിന്‍റെ പ്രവര്‍ത്തിയില്‍ ആരെങ്കിലും കണ്ടു പിടിക്കപ്പെട്ടാല്‍” അല്ലെങ്കില്‍ 2) തിന്മ ചെയ്യണം എന്ന ഉദ്ദേശ്യത്തോടു കൂടെ അല്ലാതെ ആ വ്യക്തി പാപം ചെയ്തത്. മറു പരിഭാഷ: “ആരെങ്കിലും ഒരാള്‍ വിട്ടു കൊടുക്കുകയും പാപം ചെയ്യുകയും ചെയ്താല്‍”

you who are spiritual

ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ആയവരായ നിങ്ങള്‍ അല്ലെങ്കില്‍ “ആത്മാവിന്‍റെ നടത്തിപ്പില്‍ ജീവിക്കുന്നവര്‍ ആയ നിങ്ങള്‍”

restore him

പാപം ചെയ്‌തതായ വ്യക്തിയെ ശരി ചെയ്യുവാന്‍ അല്ലെങ്കില്‍ “പാപം ചെയ്‌തതായ വ്യക്തി ദൈവവുമായി ശരിയായ ബന്ധത്തില്‍ കടന്നു വരുവാന്‍ വേണ്ടി ആ വ്യക്തിയെ പ്രബോധിപ്പിക്കുക”

in a spirit of gentleness

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) തിരുത്തല്‍ നല്‍കുന്ന വ്യക്തിയെ ആത്മാവ് നയിച്ചു കൊണ്ട് പോകുവാന്‍ അല്ലെങ്കില്‍ 2) “സൌമ്യതയുടെ മനോഭാവത്തോടു കൂടിയ” അല്ലെങ്കില്‍ “ദയാപൂര്‍വ്വം ആയ രീതിയില്‍”

Be concerned about yourself

ഈ പദങ്ങള്‍ ഗലാത്യരെ അവര്‍ എല്ലാവരും കൂടെ ഒരു വ്യക്തി ആയിരിക്കുന്നു എന്ന നിലയില്‍ അവര്‍ എല്ലാവരോടും ഓരോ വ്യക്തിയോട് കൂടെയും സംസാരിക്കുന്നതു പോലെ സംസാരിക്കുന്നതായി ഊന്നി പറയുന്നു. മറു പരിഭാഷ: “നിങ്ങളെ കുറിച്ച് കരുതല്‍ ഉള്ളവര്‍ ആയിരിക്കുക” അല്ലെങ്കില്‍ “നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ പറയുന്നത്, ‘നിങ്ങളെ കുറിച്ച് കരുതല്‍ ഉള്ളവര്‍ ആയിരിക്കുക”’” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

so you also may not be tempted

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ആയതിനാല്‍ യാതൊന്നും തന്നെ നിങ്ങളെയും പാപം ചെയ്യുവാന്‍ തക്കവണ്ണം പരീക്ഷിക്കുക ഇല്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Galatians 6:3

For if

അപ്രകാരം ആണെങ്കില്‍. തുടര്‍ന്നു വരുന്ന വാക്കുകള്‍ എന്തുകൊണ്ട് ഗലാത്യര്‍ ആയിരിക്കേണ്ടുന്ന വിധം 1) “ഒരാളുടെ ഭാരം വേറൊരു ആള്‍ ചുമക്കണം” (ഗലാത്യര്‍ 6:2) അല്ലെങ്കില്‍ 2) അവര്‍ തന്നെയും പരീക്ഷയില്‍ അകപ്പെടാത്ത വിധം സൂക്ഷ്മതയായി ഇരിക്കുക (ഗലാത്യര്‍ 6:1) അല്ലെങ്കില്‍ 3) “വൃഥാ അഭിമാനികള്‍ ആകരുത്” (ഗലാത്യര്‍ 5:26).

he is something

അവന്‍ ഏതോ പ്രാധാന്യം ഉള്ളവന്‍ അല്ലെങ്കില്‍ “അവന്‍ മറ്റുള്ളവരേക്കാള്‍ ഉത്തമന്‍”

he is nothing

അവന്‍ പ്രാധാന്യം ഉള്ളവന്‍ അല്ലെങ്കില്‍ “അവന്‍ മറ്റുള്ളവരേക്കാള്‍ ഉത്തമന്‍ അല്ല”

Galatians 6:4

Each one should

ഓരോ വ്യക്തികളും ആയിരിക്കണം

Galatians 6:5

each one will carry his own load

ഓരോ വ്യക്തിയും തന്‍റെ സ്വന്തം പ്രവര്‍ത്തി നിമിത്തം മാത്രം ന്യായം വിധിക്കപ്പെടും, അല്ലെങ്കില്‍ “ഓരോ വ്യക്തിയും തന്‍റെ സ്വന്തം പ്രവര്‍ത്തിക്കു മാത്രം ഉത്തരവാദിത്വം ഉള്ളവന്‍ ആയിരിക്കും”

each one will

ഓരോ വ്യക്തിയും ആയിരിക്കും

Galatians 6:6

The one

പഠിപ്പിക്കുന്നതായ വ്യക്തിയോട് കൂടെ

the word

ആ സന്ദേശം, ദൈവം അരുളി ചെയ്‌തതായ അല്ലെങ്കില്‍ കല്‍പ്പിച്ചതായ സകലവും

Galatians 6:7

for whatever a man plants, that he will also gather in

നടുക എന്നുള്ളത് എതെങ്കിലും വിധത്തില്‍ ഉള്ള ഫലം നല്‍കുന്നതില്‍ അവസാനിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു, കൂട്ടിച്ചേര്‍ക്കുക എന്നുള്ളത് ഒരുവന്‍ ചെയ്‌തതായ പ്രവര്‍ത്തിയുടെ അനന്തര ഫലം അനുഭവിക്കുന്നതിനെ പ്രതിനിധീകരിക്കുന്നതായും ഇരിക്കുന്നു. മറു പരിഭാഷ: “ഒരു കൃഷിക്കാരന്‍ താന്‍ വിതച്ചതായ വിത്തുകളില്‍ നിന്നും അതിന്‍റേതായ ഫലം ശേഖരിക്കുന്നത് പോലെ, ഓരോരുത്തരും അവരവര്‍ ചെയ്‌തതായ പ്രവര്‍ത്തിക്കു തക്കതായ ഫലങ്ങള്‍ അനുഭവിക്കുവാന്‍ ഇടയായി തീരും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

whatever a man plants

പൌലോസ് ഇവിടെ പുരുഷന്മാരെ കുറിപ്പിടുന്നില്ല. മറു പരിഭാഷ: “ഒരു വ്യക്തി നടുന്നത് എന്താണെങ്കിലും” അല്ലെങ്കില്‍ “ഒരുവന്‍ നടുന്നത് എന്താണെങ്കിലും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

Galatians 6:8

plants seed to his own sinful nature

വിത്തുകള്‍ നടുക എന്നുള്ളത് പില്‍ക്കാലത്ത് അനന്തര ഫലങ്ങള്‍ ഉളവാക്കുന്ന വിധം ചെയ്യുന്ന പ്രവര്‍ത്തികളെ സൂചിപ്പിക്കുന്ന ഒരു രൂപകം ആകുന്നു. ഈ വിഷയത്തില്‍, ആ വ്യക്തി പാപം നിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്യുന്നത് എന്തു കൊണ്ടെന്നാല്‍ തന്‍റെ പാപം നിറഞ്ഞ പ്രകൃതി നിമിത്തം ആകുന്നു”. മറു പരിഭാഷ “തന്‍റെ പാപം നിറഞ്ഞ പ്രകൃതി നിമിത്തം താന്‍ ആഗ്രഹിക്കുന്നതുപോലെ വിത്തുകള്‍ വിതക്കുന്നു” അല്ലെങ്കില്‍ “തന്‍റെ പാപം നിറഞ്ഞ പ്രാകൃതമായ സ്വഭാവം അത് ആവശ്യപ്പെടുക നിമിത്തം താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

will gather in destruction

ദൈവം ആ വ്യക്തിയെ ശിക്ഷിക്കുന്നു എന്ന് പറയുന്നത് ആ വ്യക്തി ഒരു കൊയ്ത്തു നടത്തുക ആയിരുന്നു എന്നാണ്. മറു പരിഭാഷ: “അവന്‍ ചെയ്തതു എന്താണോ അതിനു ഉള്ളതായ ശിക്ഷ ലഭ്യമാകും എന്നാണ്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

plants seed to the Spirit

വിത്തുകള്‍ നടുക എന്നുള്ളത് ചെയ്യുന്നതായ പ്രവര്‍ത്തികള്‍ക്ക് പില്‍ക്കാലത്ത് അനന്തര ഫലം ഉണ്ടാകും എന്നുള്ളതാണ്. ഈ വിഷയത്തില്‍, ആ വ്യക്തി ദൈവത്തിന്‍റെ ആത്മാവിനെ ശ്രവിക്കുന്നതു കൊണ്ട് നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നു. മറു പരിഭാഷ: “ദൈവത്തിന്‍റെ ആത്മാവ് പ്രിയപ്പെടുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

will gather in eternal life from the Spirit

ദൈവത്തിന്‍റെ ആത്മാവിന്‍റെ പക്കല്‍ നിന്നും പ്രതിഫലമായി നിത്യ ജീവനെ പ്രാപിക്കും

Galatians 6:9

Let us not become weary in doing good

നാം നന്മ ചെയ്യുന്നത് തുടര്‍ന്ന് കൊണ്ടിരിക്കണം

doing good

മറ്റുള്ളവര്‍ക്ക് അവരുടെ ക്ഷേമത്തിനായി നല്ലത് ചെയ്യുക

for at the right time

തക്ക സമയത്തു തന്നെ അല്ലെങ്കില്‍ “എന്തുകൊണ്ടെന്നാല്‍ ദൈവം തിരഞ്ഞെടുത്തതായ സമയത്ത്”

Galatians 6:10

So then

ഇതിന്‍റെ പരിണിതഫലമായി അല്ലെങ്കില്‍ “ഇത് നിമിത്തം” ...

especially ... to those

മിക്കവാറും എല്ലാവര്‍ക്കും .... അവര്‍ക്ക് അല്ലെങ്കില്‍ “പ്രത്യേകമായി ...അവര്‍ക്ക്”

those who belong to the household of faith

ക്രിസ്തുവില്‍ ഉള്ള വിശ്വാസം മൂലം ദൈവത്തിന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ ആയവര്‍ക്ക്

Galatians 6:11

Connecting Statement:

പൌലോസ് ഈ ലേഖനം പര്യവസാനിക്കുവാന്‍ പോകവേ, അദ്ദേഹം കൂടുതലായി ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ ന്യായപ്രമാണം രക്ഷിക്കുന്നില്ല ആയതിനാല്‍ അവര്‍ ക്രിസ്തുവിന്‍റെ ക്രൂശിനെ ഓര്‍ക്കേണ്ടത് ആവശ്യമായിരിക്കുന്നു

large letters

ഇത് അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ പൌലോസ് ഊന്നല്‍ നല്‍കുവാന്‍ ആവശ്യപ്പെടുന്നത് 1) തുടര്‍ന്നു വരുന്നതായ പ്രസ്താവനകള്‍ അല്ലെങ്കില്‍ 2) ഈ ലേഖനം അദേഹത്തിന്‍റെ പക്കല്‍ നിന്നും വന്നു.

with my own hand

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) പൌലോസ് പറഞ്ഞു കൊടുക്കുമ്പോള്‍ താന്‍ പറഞ്ഞു കൊടുക്കുന്നത് എന്താണോ അത് എഴുതുവാന്‍ തക്കവിധം തനിക്കു സഹായിയായി ഒരു വ്യക്തി ഉണ്ടായിരിക്കണം, എന്നാല്‍ ലേഖനത്തിന്‍റെ ഈ ഭാഗം പൌലോസ് തന്നെ എഴുതി അല്ലെങ്കില്‍ 2) പൌലോസ് തന്നെ സ്വയമായി ഈ ലേഖനം മുഴുവനും എഴുതി.

Galatians 6:12

make a good impression

അവരെ കുറിച്ച് നല്ല രീതിയില്‍ ചിന്തിക്കുവാന്‍ ഇടവരുത്തുക അല്ലെങ്കില്‍ “അവര്‍ നല്ല ആളുകള്‍ ആകുന്നു എന്ന് മറ്റുള്ളവര്‍ ചിന്തിക്കുവാന്‍ ഇടവരുത്തുക“

in the flesh

പ്രത്യക്ഷമായ തെളിവോടു കൂടെ അല്ലെങ്കില്‍ “അവരുടെ സ്വന്തം പരിശ്രമ ഫലമായി”

to compel

നിര്‍ബന്ധം ചെലുത്തുക അല്ലെങ്കില്‍ “ശക്തമായി സ്വാധീനം ചെലുത്തുക”

only to avoid being persecuted for the cross of Christ

ജനത്തെ രക്ഷിക്കുന്നത് ക്രിസ്തുവിന്‍റെ ക്രൂശു മാത്രം ആകുന്നു എന്ന് അവകാശപ്പെടുക നിമിത്തം യഹൂദന്മാര്‍ അവരെ പീഡിപ്പിക്കാതെ ഇരിക്കുവാന്‍ വേണ്ടി

the cross

കുരിശു എന്നത് ക്രിസ്തു കുരിശില്‍ മരിച്ചപ്പോള്‍ അവിടുന്നു എന്താണോ നമുക്കു വേണ്ടി ചെയ്തത് അതിനെ ഇവിടെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “യേശു കുരിശില്‍ നിവര്‍ത്തിച്ച പ്രവര്‍ത്തി” അല്ലെങ്കില്‍ “യേശുവിന്‍റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Galatians 6:13

they want

നിങ്ങള്‍ പരിച്ഛേദന സ്വീകരിക്കണം എന്ന് നിങ്ങളെ നിര്‍ബന്ധിക്കുന്ന ആളുകള്‍ ആവശ്യപ്പെടുന്നത്

so that they may boast about your flesh

അതുനിമിത്തം ന്യായപ്രമാണം ആചരിക്കുവാന്‍ പരിശ്രമിക്കുന്ന ആളുകള്‍ നിങ്ങളെയും അവരോടു കൂടെ ചേര്‍ത്തു എന്ന് അഭിമാനിക്കുവാന്‍

Galatians 6:14

But may I never boast except in the cross

എനിക്കോ ക്രൂശില്‍ അല്ലാതെ വേറെ ഒന്നിലും തന്നെ ഒരിക്കലും പ്രശംസിക്കുവാന്‍ ആവശ്യം ഇല്ല അല്ലെങ്കില്‍ “ഞാന്‍ ക്രൂശില്‍ മാത്രം പ്രശംസിക്കുവാന്‍ ഇടയാകട്ടെ”

the world has been crucified to me

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. “ലോകം എനിക്ക് മുന്‍പേ തന്നെ മരിച്ചതായി ഞാന്‍ ചിന്തിക്കുന്നു” അല്ലെങ്കില്‍ “ദൈവം ക്രൂശില്‍ വധിച്ചതായ ഒരു കുറ്റവാളി എന്നപോലെ ഞാന്‍ ലോകത്തെ കരുതുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

I to the world

“ക്രൂശിക്കപ്പെട്ടിരിക്കുന്നു” എന്ന പദം ഇതിനു മുന്‍പായി ചേര്‍ത്തിരിക്കുന്ന പദസഞ്ചയം മൂലം ഗ്രഹിക്കുവാന്‍ കഴിയുന്നതാണ്. മറു പരിഭാഷ: “ഞാന്‍ ലോകത്തിനു ക്രൂശിക്കപ്പെട്ടവന്‍ ആയിരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsis)

I to the world

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ലോകം എന്നെക്കുറിച്ച് ഞാന്‍ മരിച്ചവന്‍ എന്നപോലെ ചിന്തിക്കുന്നു” അല്ലെങ്കില്‍ 2) “ലോകം എന്നെ ദൈവം കുരിശില്‍ കൊന്ന ഒരു കുറ്റവാളിയോടു എന്ന പോലെ പെരുമാറുന്നു”

the world

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ലോകത്തിലെ ജനം, ദൈവത്തെ കുറിച്ച് യാതൊന്നും തന്നെ ചിന്തിക്കാത്തവര്‍ അല്ലെങ്കില്‍ 2) ദൈവത്തെ കുറിച്ച് യാതൊന്നും തന്നെ കരുതാത്തവര്‍, പ്രാധാന്യം ഉള്ളവ എന്ന് ചിന്തിക്കുന്ന വസ്തുതകള്‍.

Galatians 6:15

counts for anything

ദൈവത്തിനു പ്രാധാന്യം ഉള്ളവ ആകുന്നു.

a new creation

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ക്രിസ്തു യേശുവില്‍ ഉള്ള ഒരു പുതിയ വിശ്വാസി അല്ലെങ്കില്‍ 2) ഒരു വിശ്വാസിയുടെ പുതിയ ജീവിതം.

Galatians 6:16

peace and mercy be upon them, even upon the Israel of God

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) പൊതുവെ വിശ്വാസികള്‍ എന്നാല്‍ ദൈവത്തിന്‍റെ യിസ്രായേല്‍ ആകുന്നു അല്ലെങ്കില്‍ 2) “ജാതീയ വിശ്വാസികളുടെ മേല്‍ സമാധാനവും കരുണയും ഉണ്ടാകട്ടെ അതുപോലെ ദൈവത്തിന്‍റെ യിസ്രായേലിന്‍റെ മേലും ഉണ്ടാകട്ടെ” അല്ലെങ്കില്‍ 3) “കല്‍പ്പന പിന്തുടരുന്നവരുടെ മേല്‍ സമാധാനം ഉണ്ടാകുമാറാകട്ടെ, ദൈവത്തിന്‍റെ യിസ്രായേലിന്‍റെ മേലും കരുണ ഉണ്ടാകുമാറാകട്ടെ.”

Galatians 6:17

From now on

ഇത് “അവസാനമായി” എന്നും അല്ലെങ്കില്‍ “ഞാന്‍ ഈ ലേഖനം പര്യവസാനിപ്പിക്കട്ടെ” എന്നും അര്‍ത്ഥം നല്‍കാം.

let no one trouble me

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)പൌലോസ് ഗലാത്യരോട് തനിക്ക് പ്രശ്നം ഒന്നും ഉണ്ടാക്കരുത് എന്ന് കല്‍പ്പിക്കുന്നു, “ഞാന്‍ നിങ്ങളോട് ഇത് കല്‍പ്പിക്കുന്നു: എനിക്ക് പ്രശ്നം ഉണ്ടാക്കരുത്,” അല്ലെങ്കില്‍ 2)പൌലോസ് ഗലാത്യരോട് പറയുന്നത് എന്തെന്നാല്‍ താന്‍ സകല ആളുകളോടും കല്‍പ്പിക്കുന്നത് ആരും തന്നെ അദ്ദേഹത്തെ പ്രയാസപ്പെടുത്തരുത് എന്നാണ്, “എല്ലാവരോടും ഞാന്‍ ഇത് കല്‍പ്പിക്കുന്നു: എനിക്ക് പ്രയാസം ഉണ്ടാക്കരുത്,” അല്ലെങ്കില്‍ 3) പൌലോസ് ഒരു ആഗ്രഹം പ്രകടിപ്പിക്കുന്നു, “ആരും തന്നെ എന്നെ പ്രയാസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

trouble me

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “എന്നോട് ഈ കാര്യങ്ങള്‍ സംസാരിക്കുന്നത്” അല്ലെങ്കില്‍ 2) “എനിക്ക് കഠിനാധ്വാനം ഉണ്ടാക്കുന്നത്‌” അല്ലെങ്കില്‍ “എനിക്ക് കഠിനമായ പ്രവര്‍ത്തി നല്‍കുക.”

for I carry on my body the marks of Jesus

ഈ അടയാളങ്ങള്‍ പൌലോസ് യേശുവിനെ കുറിച്ച് ഉപദേശിക്കുന്നത് ഇഷ്ടപ്പെടാത്തതിനാല്‍ ജനം അദ്ദേഹത്തെ അടിച്ചതിന്‍റെയും ചാട്ടവാര്‍ പ്രയോഗിച്ചതിന്‍റെയും തഴമ്പുകള്‍ ആകുന്നു. മറു പരിഭാഷ: “എന്‍റെ ശരീരത്തില്‍ കാണപ്പെടുന്ന തഴമ്പുകള്‍ ഞാന്‍ യേശുവിനെ സേവിക്കുന്നു എന്നതിനെ കാണിക്കുന്നു.

Galatians 6:18

May the grace of our Lord Jesus Christ be with your spirit

കര്‍ത്താവായ യേശു നിങ്ങളുടെ ആത്മാവിനോട് ദയ ഉള്ളവന്‍ ആകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

brothers

നിങ്ങള്‍ ഇത് ഗലാത്യര്‍ 1:2ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നുവെന്ന് കാണുക.