Malayalam: translationNotes Print

Updated ? hours ago # views See on WACS

പൊതുവായ മുഖവുര

യോഹന്നാന്‍ 3-)o പുസ്തകത്തിനു സംഗ്രഹം

  1. മുഖവുര(1:1) 1.ആതിഥ്യമര്യാദ കാണിക്കുവാന്‍ ഉള്ള പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും(1:2-8) 1.ദിയോത്രെഫോസും ദിമെത്രിയോസും(1:9-12) 1.ഉപസംഹാരം (1:13-14)

യോഹന്നാന്‍റെ പുസ്തകം ആരെഴുതി?

ലേഖനം രചയിതാവിന്‍റെ പേര് നല്‍കുന്നില്ല. രചയിതാവ് തന്നെ “മൂപ്പന്‍” എന്ന് മാത്രം അടയാളപ്പെടുത്തുന്നു (1:1). ഈ ലേഖനം മിക്കവാറും അപ്പോസ്തലനായ യോഹന്നാന്‍ തന്‍റെ ജീവിത അവസാന കാലത്തില്‍ എഴുതിയിരിക്കാം.

യോഹന്നാന്‍റെ മൂന്നാം പുസ്തകം എന്തിനെക്കുറിച്ചുള്ളത് ആയിരിക്കാം?

യോഹന്നാന്‍ ഗായോസ് എന്ന് പേരുള്ള ഒരു വിശ്വാസിക്ക് ഈ ലേഖനം എഴുതി. തന്‍റെ പ്രദേശത്തുകൂടി യാത്ര ചെയ്യുന്ന സഹ വിശ്വാസികള്‍ക്ക് താന്‍ ആതിഥ്യമര്യാദ ചെയ്യണം എന്ന് നിര്‍ദേശം നല്‍കി.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം?

പരിഭാഷകര്‍ ഈ പുസ്തകത്തിന്‍റെ പരമ്പരാഗത ശീര്‍ഷകമായ “3യോഹന്നാന്‍” അല്ലെങ്കില്‍ “മൂന്നാം യോഹന്നാന്‍” എന്ന് വിളിക്കുന്നു. അല്ലെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വ്യക്തമായ ശീര്‍ഷകമായി, യോഹന്നാന്‍ എഴുതിയ മൂന്നാം ലേഖനം” അല്ലെങ്കില്‍ “യോഹന്നാനില്‍ നിന്നുള്ള മൂന്നാം ലേഖനം” എന്നിങ്ങനെ തിരഞ്ഞെടുക്കാം. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

ഭാഗം2:പ്രധാന മതപരവും സാംസ്കാരികവുമായ ആശയങ്ങള്‍

അതിഥി സല്‍ക്കാരം എന്നാല്‍ എന്തു?

പാശ്ചാത്യ കിഴക്കന്‍ രാജ്യങ്ങളില്‍ അതിഥിസല്‍ക്കാരം വളരെ പ്രധാനമായ ഒരു ആശയമായിരുന്നു. വിദേശികള്‍ക്കും അല്ലെങ്കില്‍ പുറമേ ഉള്ളവര്‍ക്കും സഹായം ആവശ്യമെങ്കില്‍ നല്‍കേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. 2 യോഹന്നാനില്‍, യോഹന്നാന്‍ ക്രിസ്ത്യാനികളെ ദുരുപദേഷ്ടാക്കന്മാര്‍ക്ക് അതിഥിസല്‍ക്കാരം ചെയ്യുന്നതിനെ നിരുല്‍സാഹപ്പെടുത്തിയിരുന്നു. 3 യോഹന്നാനില്‍, യോഹന്നാന്‍ ക്രിസ്ത്യാനികള്‍ക്ക് വിശ്വസ്തരായ ഉപദേഷ്ടാക്കന്മാര്‍ക്ക് അതിഥിസല്‍ക്കാരം ചെയ്യുവാന്‍ ഉല്‍സാഹപ്പെടുത്തുന്നു.

ഭാഗം 3:പ്രധാന പരിഭാഷ വിഷയങ്ങള്‍;

ഗ്രന്ഥകര്‍ത്താവ് കുടുംബ ബന്ധങ്ങളെ തന്‍റെ ലേഖനത്തില്‍ എപ്രകാരം ഉപയോഗിക്കുന്നു?

ലേഖകന്‍ “സഹോദരന്‍”, “മക്കള്‍” എന്നീ പദങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കത്തക്ക വിധം ഉപയോഗിക്കുന്നു. തിരുവെഴുത്തുകള്‍ അടിക്കടി യഹൂദന്മാരെ സൂചിപ്പിക്കുവാനായി “സഹോദരന്മാര്‍” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ ലേഖനത്തില്‍ യോഹന്നാന്‍ ഈ പദം ക്രിസ്ത്യാനികളെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു. കൂടാതെ, യോഹന്നാന്‍ ചില വിശ്വാസികളെ തന്‍റെ “മക്കള്‍” എന്നും വിളിക്കുന്നു. ഇവര്‍ ക്രിസ്തുവിനെ അനുസരിക്കുവാനായി താന്‍ ഉപദേശിച്ച വിശ്വാസികള്‍ ആണ്.

യോഹന്നാന്‍ “പുറംജാതികള്‍” എന്ന പദവും ഉപയോഗിച്ചിട്ടുള്ളത് ആശയക്കുഴപ്പം ഉണ്ടാക്കാവുന്ന രീതിയില്‍ ആണ്. തിരുവെഴുത്തുകള്‍ “പുറംജാതികള്‍” എന്ന പദം സാധാരണയായി യഹൂദന്മാര്‍ അല്ലാത്ത ജനത്തെ സൂചിക്കുവാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഈ ലേഖനത്തില്‍, യോഹന്നാന്‍ ഈ വാക്ക് യേശുവില്‍ വിശ്വസിക്കാത്തവരെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നു.

3 John 1

3 John 1:1

General Information:

ഇത് യോഹന്നാനില്‍ നിന്നും ഗായോസിനുള്ള ഒരു വ്യക്തിപരമായ കത്താണ്. “നീ” “നിന്‍റെ” എന്ന് സൂചിപ്പിച്ചിട്ടുള്ള എല്ലാ ഭാഗവും ഗായോസിനെ സൂചിപ്പിക്കുന്നതും ഏകവചനവും ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

The elder

ഇത് അപ്പൊസ്തലനും യേശുവിന്‍റെ ശിഷ്യനുമായ യോഹന്നാനെ സൂചിപ്പിക്കുന്നു. അദ്ദേഹം തന്നെ “മൂപ്പന്‍” എന്ന് തന്‍റെ പ്രായം നിമിത്തമോ അല്ലെങ്കില്‍ സഭയിലെ ഒരു നേതാവ് എന്നതുകൊണ്ടോ സൂചിപ്പിക്കുന്നു. എഴുത്തുകാരന്‍റെ പേര് വ്യക്തമാക്കുന്നുണ്ട്: ഞാന്‍ മൂപ്പനായ യോഹന്നാന്‍, എഴുതുന്നു.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Gaius

യോഹന്നാന്‍ ഈ ലേഖനം എഴുതുന്നത്‌ സഹവിശ്വാസിയായ ആള്‍ക്കാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

whom I love in truth

ഞാന്‍ വാസ്തവമായും സ്നേഹിക്കുന്ന

3 John 1:2

all may go well with you and that you may be healthy

നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കണം

just as it is well with your soul

നീ ആത്മീയമായി ശുഭാമായിരിക്കുന്നത് പോലെ

3 John 1:3

brothers came

സഹ വിശ്വാസികള്‍ വന്നു. ഈ ആളുകള്‍ മിക്കവാറും പുരുഷന്മാര്‍ ആയിരിക്കും.

you walk in truth

പാതയില്‍ നടക്കുക എന്നത് ഒരു വ്യക്തി തന്‍റെ ജീവിതം എപ്രകാരം നയിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “നിങ്ങള്‍ നിങ്ങളുടെ ജീവിതം ദൈവത്തിന്‍റെ സത്യം അനുസരിച്ച് ജീവിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

3 John 1:4

my children

യോഹന്നാന്‍ താന്‍ യേശുവിനെ വിശ്വസിക്കണം എന്ന് പഠിപ്പിച്ചവരെ തന്‍റെ മക്കള്‍ എന്ന നിലയില്‍ സംസാരിക്കുന്നു. ഇത് അവരോടുള്ള തന്‍റെ സ്നേഹത്തിനും കരുതലിനും ഊന്നല്‍ നല്‍കുന്നു. ഇത് മിക്കവാറും താന്‍ തന്നെയായിരിക്കും അവരെ ക്രിസ്തുവിലേക്ക് നയിച്ചത്. മറ്റൊരു പരിഭാഷ: “എന്‍റെ ആത്മീയ മക്കള്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

3 John 1:5

General Information:

ഇവിടെ “നാം” എന്ന പദം യോഹന്നാനെയും തന്നോടൊപ്പം ഉള്ളവരെയും സൂചിപ്പിക്കുന്നു, സകല വിശ്വാസികളെയും ഉള്‍ക്കൊള്ളിക്കുവാനും സാധ്യതയുണ്ട്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

Connecting Statement:

സഞ്ചാരികളായ തിരുവചന ഉപദേഷ്ടാക്കന്മാരെ ഗായോസ് കരുതിയ വിധത്തെ പ്രശംസിക്കുക എന്നുള്ളതാണ് ഈ എഴുത്തു കൊണ്ടുള്ള യോഹന്നാന്‍റെ ഉദ്ദേശ്യം; തുടര്‍ന്നു അദ്ദേഹം രണ്ടു പേരെ കുറിച്ച് സംസാരിക്കുന്നു, ഒന്ന് തിന്മയുള്ളവര്‍ മറ്റൊന്നു നല്ലവര്‍.

Beloved

ഇവിടെ ഇത് സഹ വിശ്വാസികളോടുള്ള പ്രീതിഭാവത്തെ സൂചിപ്പിക്കുന്ന ഒരു പദമായി ഉപയോഗിച്ചിരിക്കുന്നു.

you practice faithfulness

നിങ്ങള്‍ ദൈവത്തോട് വിശ്വസ്തതയുള്ള കാര്യം ചെയ്തിരിക്കുന്നു അല്ലെങ്കില്‍ “നിങ്ങള്‍ ദൈവത്തോട് അനുഭാവം ഉള്ളവര്‍ ആയിരിക്കുന്നു”

work for the brothers and for strangers

നിങ്ങള്‍ക്ക് പരിചയമില്ലാത്തവരായ സഹ വിശ്വാസികളെയും സഹായിക്കുക

3 John 1:6

who have borne witness of your love in the presence of the church

ഈ പദങ്ങള്‍ “അപരിചിതര്‍” എന്ന് വിവരിക്കുന്നു(വാക്യം 5). “സഭയിലുള്ള വിശ്വാസികളോട് അപരിചിതരായവര്‍ പറഞ്ഞത് നിങ്ങള്‍ അവരെ എന്തുമാത്രം സ്നേഹിച്ചു എന്നാണ്”

You do well to send them

യോഹന്നാന്‍ ചിന്തിക്കുന്നത് ഈ വിശ്വാസികളെ സഹായിക്കുന്ന ഗായോസിന്‍റെ സ്വാഭാവികമായ ശീലത്തെയാണ്.

3 John 1:7

because it was for the sake of the name that they went out

ഇവിടെ “നാമം” എന്നത് യേശുവിനെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “അവര്‍ ജനത്തോടു യേശുവിനെക്കുറിച്ച് പ്രസ്താവിക്കുവാനായി പുറപ്പെട്ടു പോയി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

taking nothing

ദാനങ്ങളോ സഹായമോ കൈപ്പറ്റിയിരുന്നില്ല

the Gentiles

ഇവിടെ “പുറജാതികള്‍” എന്നുള്ളത് യഹൂദരല്ലാത്ത ജനങ്ങളെയല്ല അര്‍ത്ഥമാക്കുന്നത്. ഇത് യേശുവില്‍ ആശ്രയിക്കാത്ത ജനങ്ങളെ സൂചിപ്പിക്കുന്നു.

3 John 1:8

so that we will be fellow workers for the truth

ആയതിനാല്‍ ദൈവത്തിന്‍റെ സത്യം ജനങ്ങളോട് അറിയിക്കുന്നതില്‍ ഞങ്ങള്‍ അവരോടു സഹകരിക്കും

3 John 1:9

General Information:

“ഞങ്ങള്‍” എന്ന പദം ഗായോസ് ഒഴികെ യോഹന്നാനെയും തന്നോടൊപ്പം ഉള്ള വിശ്വാസികളുടെ സംഘത്തെയും സൂചിപ്പിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

congregation

ഇത് ഗായോസിനെയും ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ചു കൂടിവരുന്ന വിശ്വാസികളുടെ സംഘത്തെയും സൂചിപ്പിക്കുന്നു.

Diotrephes

അദ്ദേഹം സഭയിലെ ഒരു അംഗം ആയിരുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

who loves to be first among them

അവരുടെ ഇടയില്‍ വളരെ പ്രധാനിയാകുവാന്‍ ആഗ്രഹിച്ചവന്‍ അല്ലെങ്കില്‍ “അവരുടെ നേതാവായി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ “

3 John 1:10

talking wicked nonsense against us

താന്‍ ഞങ്ങളെക്കുറിച്ച്‌ പറയുന്ന തിന്മയായ കാര്യങ്ങള്‍ തീര്‍ച്ചയായും സത്യമല്ല

refused to welcome the brothers

സഹ വിശ്വാസികളെ സ്വീകരിച്ചിരുന്നില്ല

stops those who want to welcome them

വിശ്വാസികളെ സ്വീകരിക്കുവാന്‍ ഒരുക്കമുള്ളവരെ തടുക്കുകയും ചെയ്യുന്നു

puts them out of the church

അവര്‍ സഭ വിട്ടുപോകുവാന്‍ നിര്‍ബന്ധിക്കുന്നു

3 John 1:11

Beloved

ഇത് സഹ വിശ്വാസികളോടുള്ള പ്രീതിഭാവത്തെ കുറിക്കുന്ന ഒരു പദമായി ഉപയോഗിച്ചിരിക്കുന്നു. ഇത് നിങ്ങള്‍ [3യോഹന്നാന്‍ 1:5] (../01/05.md.)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.

do not imitate what is evil

ജനം ചെയ്യുന്ന തിന്മയായ കാര്യങ്ങള്‍ പകര്‍ത്തരുത്

but what is good

പദങ്ങള്‍ വിട്ടുകളഞ്ഞിട്ടുണ്ട് എന്നാല്‍ അവ ഇവിടെ ഗ്രാഹ്യമാണ്. മറ്റൊരു പരിഭാഷ: എന്നാല്‍ ജനം ചെയ്യുന്ന നല്ല കാര്യങ്ങള്‍ അനുകരിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsis)

is of God

ദൈവത്തിനു ഉള്‍പ്പെട്ടവര്‍

has not seen God

ദൈവത്തിനു ഉള്‍പ്പെടാത്തവര്‍ അല്ലെങ്കില്‍ “ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവര്‍”

3 John 1:12

General Information:

ഇവിടെ “ഞങ്ങള്‍” എന്നത് ഗായോസ് ഉള്‍പ്പെടാതെ യോഹന്നാനും തന്നോടൊപ്പം ഉള്ളവരും എന്ന് സൂചന നല്‍കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

Demetrius is borne witness to by all

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം: മറ്റൊരു പരിഭാഷ: “ദിമെത്രിയോസിനെ അറിയാവുന്ന എല്ലാവരും തനിക്കു സാക്ഷ്യം വഹിക്കുന്നു” അല്ലെങ്കില്‍ ദിമെത്രിയോസിനെ അറിയുന്ന എല്ലാ വിശ്വാസികളും അദ്ദേഹത്തെ കുറിച്ച് നല്ലത് പറയുന്നു.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Demetrius

ഇത് മിക്കവാറും സന്ദര്‍ശനത്തിനായി വരുമ്പോള്‍ ഗായോസും സഭയും സ്വീകരിക്കേണമെന്നു യോഹന്നാന്‍ ആവശ്യപ്പെടുന്ന ഒരു മനുഷ്യന്‍ ആയിരിക്കും. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

by the truth itself

സത്യം തന്നെയും അദ്ദേഹത്തെ കുറിച്ച് നല്ലത് സംസാരിക്കുന്നു. ഇവിടെ “സത്യം” എന്നത് ഒരു വ്യക്തി സംസാരിക്കുന്നതിനു സമാനമായി വിവരിക്കുന്നു. മറ്റൊരു പരിഭാഷ: “സത്യം അറിയാവുന്ന എല്ലാവരും തന്നെ അദ്ദേഹം ഒരു നല്ല വ്യക്തി ആണെന്ന് അറിയുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personificationഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം)

We also bear witness

യോഹന്നാന്‍ ഉറപ്പാക്കുന്നതിനെ സ്ഥാപിക്കുകയും അതിനെ ഇവിടെ സ്പഷ്ടമാക്കുകയും ചെയ്യുന്നു. മറ്റൊരു പരിഭാഷ: “ഞങ്ങളും ദിമെത്രിയോസിനെ കുറിച്ച് നല്ലത് സംസാരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rpronouns)

3 John 1:13

General Information:

ഇത് ഗായോസിനുള്ള യോഹന്നാന്‍റെ കത്തിന്‍റെ അവസാന ഭാഗമാണ്. അദ്ദേഹം ചില അന്തിമ കുറിപ്പുകള്‍ നല്‍കുകയും വന്ദനത്തോട് കൂടെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

I do not wish to write them to you with pen and ink

യോഹന്നാന്‍ മറ്റുള്ള യാതൊരു കാര്യങ്ങളും എഴുതുവാന്‍ ആഗ്രഹിക്കുന്നില്ല. പേനയും മഷിയും കൊണ്ടല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിച്ച് എഴുതണം എന്നല്ല താന്‍ ഇവിടെ പറയുന്നത്.

3 John 1:14

face to face

മുഖാമുഖം എന്ന ഇവിടത്തെ ഭാഷാശൈലി, അര്‍ത്ഥമാക്കുന്നത് “വ്യക്തിപരമായി” എന്നാണ്. മറ്റൊരു പരിഭാഷ: “വ്യക്തിപരമായി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsis)

3 John 1:15

May peace be with you

ദൈവം നിങ്ങള്‍ക്ക് സമാധാനം നല്‍കുമാറാകട്ടെ

The friends greet you

ഇവിടത്തെ സ്നേഹിതന്മാര്‍ നിങ്ങളെ വന്ദനം ചെയ്യുന്നു.

Greet our friends there by name

എനിക്ക് വേണ്ടി അവിടെയുള്ള ഓരോ വിശ്വാസികളെയും വന്ദനം ചെയ്യുവീന്‍.