Malayalam: translationNotes Print

Updated ? hours ago # views See on WACS

തീത്തോസിന് ആമുഖം

ഭാഗം 1: പൊതുവായ ആമുഖം

തീത്തോസിന്‍റെ പുസ്തകത്തിന്‍റെ സംക്ഷേപം

  1. ദൈവഭക്തരായ നേതാക്കളെ നിയമിക്കാൻ പലോസ് തീത്തൊസിനോട് നിർദ്ദേശിക്കുന്നു (1: 1-16)
  2. ദൈവിക ജീവിതം നയിക്കാൻ ആളുകളെ പരിശീലിപ്പിക്കാൻ പൌലോസ് തീത്തൊസിനോട് നിർദ്ദേശിക്കുന്നു (2: 1-3: 11)
  3. തന്‍റെ ചില പദ്ധതികൾ പങ്കുവെക്കുകയും വിവിധ വിശ്വാസികൾക്ക് ആശംസകൾ അയയ്ക്കുകയും ചെയ്തുകൊണ്ടാണ് പൌലോസ് അവസാനിപ്പിക്കുന്നത് (3: 12-15)

തീത്തൊസിന്‍റെ പുസ്തകം എഴുതിയത് ആര്‍?

പൗലോസാണ് തീത്തൊസിന്‍റെ പുസ്തകം എഴുതിയത്. പൌലോസ് തർസ്സോസ് നഗരത്തിൽ നിന്നുള്ളവനാകുന്നു. ആദ്യകാലങ്ങളിൽ അവൻ ശൌല്‍ എന്നറിയപ്പെട്ടിരുന്നു. ക്രിസ്ത്യാനിയാകുന്നതിനുമുമ്പ് പൌലോസ് ഒരു പരീശനായിരുന്നു. അവൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു. താന്‍ ക്രിസ്ത്യാനിയായതിനുശേഷം, റോമൻ സാമ്രാജ്യത്തിലുടനീളം യേശുവിനെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട് പലതവണ സഞ്ചരിച്ചു.

തീത്തൊസിന്‍റെ പുസ്തകം എന്തിനെക്കുറിച്ചാണ്?

ക്രേത്ത ദ്വീപിലെ സഭകളെ നയിക്കുന്ന തന്‍റെ സഹപ്രവർത്തകനായ തീത്തോസിന് പൌലോസ് ഈ ലേഖനം എഴുതി. സഭാ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പൌലോസ് അദ്ദേഹത്തിന് നിർദ്ദേശം നൽകി. വിശ്വാസികൾ പരസ്പരം എങ്ങനെ പെരുമാറണം എന്നും പൌലോസ് വിവരിച്ചു. ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ ജീവിക്കാൻ അവൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.

ഈ പുസ്തകത്തിന്‍റെ തലക്കെട്ട് എങ്ങനെ വിവർത്തനം ചെയ്യണം?

പരിഭാഷകർക്ക് ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗത തലക്കെട്ടായ തീത്തോസ് എന്ന് വിളിക്കാം. അല്ലെങ്കിൽ തീത്തോസിനുള്ള പൗലോസിന്‍റെ ലേഖനം അല്ലെങ്കിൽ തീത്തൊസിനുള്ള ഒരു കത്ത് പോലെയുള്ള വ്യക്തമായ തലക്കെട്ട് അവർക്ക് തിരഞ്ഞെടുക്കാം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

ഭാഗം 2: സുപ്രധാന മത-സാംസ്കാരിക ആശയങ്ങൾ

സഭയുടെ ശുശ്രൂഷയില്‍ ജനത്തിന് ഏതൊക്കെ രീതിയില്‍ പങ്കാളികളാകാം? ഒരു സ്ത്രീയോ ഭാര്യയെ ഉപേക്ഷിച്ചവനോ സഭാ നേതൃത്വത്തിലേക്ക് വരുന്നതിനെക്കുറിച്ച് തീത്തോസിന്‍റെ പുസ്തകത്തിൽ ചില പഠനങ്ങള്‍ ഉണ്ട്. ഇവയുടെ അർത്ഥത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു. ഈ പുസ്തകം വിവർത്തനം ചെയ്യുന്നതിനുമുമ്പ് ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമായി വന്നേക്കാം.

ഭാഗം 3: പ്രധാനപ്പെട്ട വിവർത്തന സമസ്യകൾ

ഏകവും ബഹുവചനവുമായ നിങ്ങൾ ­­­ഈ പുസ്തകത്തിൽ ഞാൻ എന്ന വാക്ക് പൗലോസിനെ സൂചിപ്പിക്കുന്നു. കൂടാതെ, നിങ്ങൾ എന്ന വാക്ക് എല്ലായ്പ്പോഴും ഏകവചനവും തീത്തോസിനെയും സൂചിപ്പിക്കുന്നു. വ്യത്യസ്തമായ ഒരു വാക്യം 3:15 ആണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive, https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

നമ്മുടെ രക്ഷകനായ ദൈവം എന്നതിന്‍റെ അർത്ഥമെന്താണ്?

ഇത് ഈ കത്തിലെ ഒരു സാധാരണ വാക്യമാണ്. തനിക്കെതിരായി ചെയ്ത പാപത്തെ ദൈവം ക്രിസ്തുവിൽ അവരോട് എങ്ങനെ ക്ഷമിച്ചുവെന്ന് വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കുക എന്നാണ് പൌലോസ് ഉദ്ദേശിച്ചത്.അവരോടു ക്ഷമിച്ചത് നിമിത്തം അവര്‍ ന്യായ വിധിയില്‍ നിന്നും ഒഴിവുള്ളവരായി തീര്‍ന്നു. ഈ കത്തിലെ സമാനമായ ഒരു വാചകം നമ്മുടെ ശ്രേഷ്ഠ ദൈവവും രക്ഷകനുമായ യേശുക്രിസ്തു രീതിയിൽ‌ വിവർ‌ത്തനം ചെയ്തിരിക്കുന്നു.

Titus 1

തീത്തോസ് 01 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

1-4 വാക്യങ്ങളിൽ പൗലോസ് ഔദ്യോഗികമായി ഈ കത്ത് അവതരിപ്പിക്കുന്നു. പുരാതന പൌരസ്ത്യ ദേശങ്ങളില്‍ എഴുത്തുകാർ പലപ്പോഴും ഈ രീതിയിൽ കത്തുകൾ ആരംഭിക്കുക പതിവായിരുന്നു. 6-9 വാക്യങ്ങളിൽ, സഭയിൽ ഒരു മൂപ്പനായിരിക്കണമെങ്കിൽ ഒരു മനുഷ്യന് ഉണ്ടായിരിക്കേണ്ട നിരവധി ഗുണങ്ങൾ പൌലോസ് നിരത്തുന്നു. (കാണുക: rc: // en / ta / man / translate / figs-abstractnouns) 1 തിമൊഥെയൊസ്‌ 3-ൽ പൗലോസ്‌ സമാനമായ ഒരു പട്ടിക നൽകുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

മൂപ്പന്മാർ

സഭാ നേതാക്കൾക്ക് വ്യത്യസ്ത പദവികള്‍ സഭ കല്പിച്ചു നല്‍കിയിരുന്നു. ചില പദവികള്‍ മേൽവിചാരകൻ, മൂപ്പൻ, പാസ്റ്റർ, ബിഷപ്പ് എന്നിവ ഉൾപ്പെടുന്നു.

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകൾ

ആകണം, ആയിരിക്കട്ടെ, ആയിരിക്കണം

കടപ്പാടുകളും കടമകളും സൂചിപ്പിക്കുന്ന വ്യത്യസ്ത പദങ്ങൾ ULTയില്‍ ഉപയോഗിക്കുന്നു. ഈ ക്രിയകൾക്ക് അവയുമായി ബന്ധപ്പെട്ട വ്യത്യസ്ത അര്‍ത്ഥതലങ്ങളുണ്ട്. സൂക്ഷ്മമായ വ്യത്യാസങ്ങൾ വിവർത്തനം ചെയ്യുക ബുദ്ധിമുട്ടായിരിക്കും. UST ഈ ക്രിയകളെ കൂടുതൽ‌ പൊതുവായ രീതിയിൽ‌ വിവർ‌ത്തനം ചെയ്യുന്നു.

Titus 1:1

for the faith of

വിശ്വാസം ശക്തിപ്പെടുത്തുന്നതിന്

that agrees with godliness

അത് ദൈവത്തെ ആദരിക്കാൻ അനുയോജ്യമാണ്

Titus 1:2

before all the ages of time

സമയം ആരംഭിക്കുന്നതിന് മുമ്പ്

Titus 1:3

At the right time

ഉചിതമായ സമയത്ത്

he revealed his word

ദൈവിക സന്ദേശത്തെക്കുറിച്ച് പൗലോസ് പറയുന്നത്, അത് ആളുകൾക്ക് ദൃശ്യമായ കാണാവുന്ന ഒരു വസ്തുവെന്നാണ്. സമാന പരിഭാഷ: അവൻ എന്നെ തന്‍റെ സന്ദേശം ഗ്രഹിക്കുവാന്‍ ഇടയാക്കി (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

he trusted me to deliver

കൊണ്ടുപോകുന്നതില്‍ അവൻ എന്നെ വിശ്വസിച്ചു അല്ലെങ്കിൽ ""പ്രസംഗിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം എനിക്ക് നൽകി

God our Savior

നമ്മെ രക്ഷിക്കുന്ന ദൈവം

Titus 1:4

a true son

തീത്തൊസ്‌ പൗലോസിന്‍റെ സ്വന്ത പുത്രനായിരുന്നില്ലെങ്കിലും, അവർ ക്രിസ്തുവിൽ ഒരു പൊതു വിശ്വാസം പങ്കുവെക്കുന്നു. അങ്ങനെ, ക്രിസ്തുവിൽ പൌലോസ് തീത്തൊസിനെ സ്വന്തം മകനായി കാണുന്നു. സമാന പരിഭാഷ: നീ എനിക്ക് ഒരു മകനെപ്പോലെയാണ് (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

our common faith

ക്രിസ്തുവിലുള്ള വിശ്വാസമാണ് പൌലോസ്പ്രകടിപ്പിക്കുന്നത്. സമാന പരിഭാഷ: ""ഞങ്ങൾ രണ്ടുപേരും വിശ്വസിക്കുന്ന ഉപദേശങ്ങള്‍

Grace and peace

പൌലോസ് സാധാരണമായി ഉപയോഗിച്ച ഒരു അഭിവാദ്യമായിരുന്നു ഇത്. മനസിലാക്കിയ വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമായി പ്രസ്താവിക്കാം. സമാന പരിഭാഷ: നിങ്ങൾക്ക് ദയയും സമാധാനവും അനുഭവപ്പെടട്ടെ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsis)

Christ Jesus our Savior

നമ്മുടെ രക്ഷകനായ ക്രിസ്തുയേശു

Titus 1:5

For this purpose

ഇതാണ് കാരണം

I left you in Crete

ക്രേത്തയില്‍ താമസിക്കാൻ ഞാൻ നിങ്ങളോട് പറഞ്ഞു

that you might set in order things not yet complete

അതിനാൽ ചെയ്യേണ്ട കാര്യങ്ങൾ ക്രമീകരിക്കുന്നത് നിങ്ങൾ പൂർത്തിയാക്കും

ordain elders

മൂപ്പന്മാരെ നിയമിക്കുക അല്ലെങ്കിൽ ""മൂപ്പന്മാരെ നിയോഗിക്കുക

elders

ആദ്യകാല ക്രൈസ്തവ സഭകളിൽ, ക്രിസ്ത്യൻ മൂപ്പന്മാർ വിശ്വാസികളുടെ യോഗങ്ങൾക്ക് ആത്മീയ നേതൃത്വം നൽകി.

Titus 1:6

Connecting Statement:

ക്രേത്ത ദ്വീപിലെ എല്ലാ നഗരങ്ങളിലും മൂപ്പന്മാരെ നിയമിക്കാൻ തീത്തൊസിനോട് പറഞ്ഞ പൌലോസ് മൂപ്പന്മാർക്കു വേണ്ട യോഗ്യതകളെപ്പറ്റി പറയുന്നു.

An elder must be without blame, the husband

കുറ്റമില്ലാത്ത"" എന്നത് മോശമായ കാര്യങ്ങൾ ചെയ്യാത്ത ഒരു വ്യക്തിയായി അറിയപ്പെടണം. സമാന പരിഭാഷ: ""ഒരു മൂപ്പന് ചീത്തപ്പേരുണ്ടായിരിക്കരുത്, ഭർത്താവായിരിക്കണം

the husband of one wife

ഇതിനർത്ഥം അദ്ദേഹത്തിന് ഏക ഭാര്യ മാത്രമേയുള്ളൂ, അതായത് അയാൾക്ക് മറ്റ് ഭാര്യമാരോ വെപ്പാട്ടികളോ ഇല്ല. അയാൾ വ്യഭിചാരം ചെയ്യുന്നില്ലെന്നും മുൻ ഭാര്യയെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും ഇത് സൂചിപ്പിക്കാം. സമാന പരിഭാഷ: ഒരു സ്ത്രീ മാത്രമുള്ള പുരുഷൻ അല്ലെങ്കിൽ ഭാര്യയോട് വിശ്വസ്തനായ പുരുഷൻ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

faithful children

സാധ്യതയുള്ള അർത്ഥങ്ങൾ 1) യേശുവിൽ വിശ്വസിക്കുന്ന മക്കള്‍ അല്ലെങ്കിൽ 2) വിശ്വസനീയരായ മക്കൾ.

Titus 1:7

overseer

1: 6-ൽ പൗലോസ് “മൂപ്പൻ” എന്ന് വിശേഷിപ്പിച്ച ആത്മീയ നേതൃത്വ സ്ഥാനത്തിന്‍റെ മറ്റൊരു പേരാണിത്.

God's household manager

പൌലോസ് സഭയെ ദൈവത്തിന്‍റെ കുടുംബമായും താന്‍ അതിന്‍റെ കാര്യവിചാരത്വം നടത്തുന്ന ദാസനെപ്പോലെയാണ് എന്നും പറയുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

not addicted to wine

മദ്യപാനി ആകരുത് അല്ലെങ്കിൽ ""കൂടുതൽ വീഞ്ഞ് കുടിക്കുന്നവനാകരുത്

not a brawler

അക്രമാസക്തനോ ""യുദ്ധം ചെയ്യാൻ ഇഷ്ടപ്പെടുന്നവനോ ആകരുത്

Titus 1:8

Instead

ഒരു മൂപ്പൻ എന്തായിരിക്കരുത് എന്നതിൽ നിന്നും ഒരു മൂപ്പൻ എന്തായിരിക്കണം എന്നതിലേക്ക് പൌലോസ്തന്‍റെ വാദത്തെ മാറ്റുകയാണ്.

a friend of what is good

നല്ലതിനെ സ്നേഹിക്കുന്ന ഒരു വ്യക്തി”

Titus 1:9

hold tightly to

ക്രിസ്തീയ വിശ്വാസത്തോടുള്ള ഭക്തിയെക്കുറിച്ച്, ഒരാള്‍ ആ വിശ്വാസത്തെ കയ്യില്‍ പിടിച്ചിരിക്കുന്നത് എന്നവിധത്തില്‍ പൌലോസ് സംസാരിക്കുന്നു. സമാന പരിഭാഷ: ഇതിനായി സമർപ്പിക്കുക അല്ലെങ്കിൽ നന്നായി അറിയുക (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

good teaching

ദൈവത്തെക്കുറിച്ചും മറ്റ് ആത്മീയ കാര്യങ്ങളെക്കുറിച്ചും സത്യമായത് അവൻ പഠിപ്പിക്കണം

Titus 1:10

Connecting Statement:

ദൈവവചനത്തെ എതിർക്കുന്നവർ നിമിത്തം, ദൈവവചനം പ്രസംഗിക്കാൻ പൗലോസ് തീത്തൊസിന് കാരണങ്ങൾ നൽകുകയും വ്യാജോപദേഷ്ടന്മാരെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

rebellious people

പൗലോസിന്‍റെ സുവിശേഷ സന്ദേശത്തെ എതിർക്കുന്ന വിമതരാണ് ഇവർ.

empty talkers and deceivers

ഈ വാചകം മുമ്പത്തെ വാക്യത്തിൽ പരാമർശിച്ച വിമതരെ വിവരിക്കുന്നു. ഇവിടെ വ്യര്‍ത്ഥത എന്നത് ഉപയോഗശൂന്യമായ എന്നതിന്‍റെ ഒരു രൂപകമാണ്, കൂടാതെ "" വൃഥാ വാചാലന്മാര്‍"" എന്നത് ഉപയോഗശൂന്യമോ വിഡ്ഡിത്തമോ ആയ കാര്യങ്ങൾ പറയുന്ന ആളുകളാണ്. സമാന പരിഭാഷ: ഉപയോഗശൂന്യമായ കാര്യങ്ങൾ പറയുകയും മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്യുന്ന ആളുകൾ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

those of the circumcision

ക്രിസ്ത്യാനിയായിത്തീരുവാന്‍ പരിച്ഛേദനയേല്‍ക്കണമെന്നു പഠിപ്പിച്ച യഹൂദ ക്രിസ്ത്യാനികളെ ഇത് സൂചിപ്പിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Titus 1:11

It is necessary to stop them

അവരുടെ ഉപദേശം പ്രചരിപ്പിക്കുന്നതിൽ നിന്ന് അവരെ തടയണം അല്ലെങ്കിൽ ""അവരുടെ വാക്കുകളില്‍ വശീകരിക്കപ്പെടുന്നതിൽ നിന്ന് മറ്റുള്ളവരെ തടയണം

what they should not teach

ക്രിസ്തുവിനെയും ന്യായപ്രമാണത്തെയും കുറിച്ച് പഠിപ്പിക്കാൻ ഉചിതമല്ലാത്ത കാര്യങ്ങളാണിവ.

for shameful profit

മാന്യമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിലൂടെ ആളുകൾ നേടുന്ന ലാഭത്തെ ഇത് സൂചിപ്പിക്കുന്നു.

are upsetting whole families

മുഴുവൻ കുടുംബങ്ങളെയും നശിപ്പിക്കുകയാണ്. അവര്‍ കുടുംബങ്ങളില്‍ അലോസരം സൃഷ്ടിച്ചു അവരുടെ വിശ്വാസം തകര്‍ക്കുകയായിരുന്നു അവിടുത്തെ പ്രശ്നം. ഇത് കുടുംബങ്ങളിലെ അംഗങ്ങൾ പരസ്പരം തർക്കിക്കാൻ കാരണമായിരിക്കാം.

Titus 1:12

One of their own prophets

ക്രേത്തയില്‍ നിന്നുള്ള ഒരു പ്രവാചകൻ അല്ലെങ്കിൽ ""അവർ സ്വയം ഒരു പ്രവാചകനായി കരുതുന്ന ഒരു ക്രേത്തന്‍

Cretans are always liars

ക്രേത്തര്‍ എല്ലായ്പ്പോഴും നുണപറയുന്നു. ഇത് ഒരു അതിശയോക്തിയാണ്, അതിനർത്ഥം പല ക്രേത്തരും ധാരാളം നുണ പറഞ്ഞിരുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hyperbole)

evil beasts

ഈ രൂപകം ക്രേത്തരെ അപകടകാരികളായ വന്യമൃഗങ്ങളുമായി താരതമ്യപ്പെടുത്തുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Titus 1:13

Therefore, correct them severely

നിങ്ങൾ തിരുത്തുമ്പോൾ ക്രേത്തർക്ക് മനസ്സിലാകുന്ന ശക്തമായ ഭാഷ നിങ്ങൾ ഉപയോഗിക്കണം

so that they may be sound in the faith

അതിനാൽ അവർക്ക് നല്ല വിശ്വാസം ഉണ്ടാകും അല്ലെങ്കിൽ ""അതിനാൽ അവരുടെ വിശ്വാസം യഥാര്‍ത്ഥമായി തീരാം

Titus 1:14

Jewish myths

ഇത് യഹൂദരുടെ തെറ്റായ പഠിപ്പിക്കലിനെ സൂചിപ്പിക്കുന്നു.

turn away from the truth

ഒരാൾക്ക് നിരാകരിക്കുവാനോ ഒഴിവാക്കാനോ കഴിയുന്ന ഒരു വസ്തുവായിട്ടാണ് പൌലോസ് സത്യത്തെക്കുറിച്ച് സംസാരിക്കുന്നത്. സമാന പരിഭാഷ: സത്യം നിരസിക്കുക (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Titus 1:15

To those who are pure, all things are pure

ആളുകൾ‌ ഉള്ളില്‍ ശുദ്ധരാണെങ്കിൽ‌, അവർ‌ ചെയ്യുന്നതെല്ലാം ശുദ്ധമായിരിക്കും

To those who are pure

ദൈവത്തിന് സ്വീകാര്യരായവർക്ക്

to those who are corrupt and unbelieving, nothing is pure

പാപികളെ ശാരീരിക ശുദ്ധിയില്ലാത്തവരെന്ന രീതിയില്‍ പൌലോസ് വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ആളുകൾ ധാർമ്മികമായി അശുദ്ധരാകുകയും വിശ്വസിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവർക്ക് ശുദ്ധമായത് ഒന്നും ചെയ്യാൻ കഴിയില്ല (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Titus 1:16

they deny him by their actions

അവർ എങ്ങനെ ജീവിക്കുന്നു എന്നുള്ളത് അവനെക്കുറിച്ചുള്ള അവരുടെ അറിവിനെ വെളിപ്പെടുത്തുന്നു.

They are detestable

അവ വെറുപ്പുളവാക്കുന്നതാണ്

Titus 2

തീത്തോസ് 02 പൊതു നിരീക്ഷണങ്ങൾ

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ലിംഗപരമായ ധര്‍മ്മങ്ങള്‍

ഈ ഭാഗം അതിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലത്തിൽ എങ്ങനെ മനസ്സിലാക്കാമെന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായമുണ്ട്. ചില പണ്ഡിതന്മാർ വിശ്വസിക്കുന്നത് പുരുഷന്മാരും സ്ത്രീകളും എല്ലാ കാര്യങ്ങളിലും തുല്യരാണെന്നാണ്. വിവാഹത്തിലും സഭയിലും തികച്ചും വ്യത്യസ്തമായ നിലകളിൽ സേവിക്കാനാണ് ദൈവം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിച്ചതെന്ന് മറ്റ് പണ്ഡിതന്മാർ വിശ്വസിക്കുന്നു. ഈ വിഷയം അവർ എങ്ങനെ മനസ്സിലാക്കുന്നുവെന്നത് വിവർത്തകർ ശ്രദ്ധിക്കേണ്ടതാണ്.കാരണം അത് ഈ ഭാഗത്തിന്‍റെ പരിഭാഷയെ ബാധിക്കുന്നു.

അടിമത്തം

അടിമത്തം നല്ലതാണോ ചീത്തയാണോ എന്നതിനെക്കുറിച്ച് ഈ അദ്ധ്യായത്തിൽ പൌലോസ്എഴുതുന്നില്ല. യജമാനന്മാരെ വിശ്വസ്തതയോടെ സേവിക്കാൻ പൌലോസ്അടിമകളെ ഉപദേശിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും ദൈവഭക്തിയില്‍ ശരിയായി ജീവിക്കാന്‍ അവൻ എല്ലാ വിശ്വാസികളെയും പഠിപ്പിക്കുന്നു.

Titus 2:1

Connecting Statement:

ദൈവവചനം പ്രസംഗിക്കാൻ പൗലോസ് തീത്തൊസിന് തുടര്‍ന്നും പ്രചോദനം നല്‍കുന്നു കൂടാതെ പ്രായമായ പുരുഷന്മാർ, പ്രായമായ സ്ത്രീകൾ, ചെറുപ്പക്കാർ, അടിമകൾ അല്ലെങ്കിൽ ദാസന്മാർ എങ്ങനെ വിശ്വാസികളായി ജീവിക്കണം എന്ന് വിശദീകരിക്കുന്നു.

But you, speak what fits

ഇതിന്‍റെ താരതമ്യമാണ്‌ പൌലോസ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: എന്നാൽ തീത്തോസേ നീ, വ്യാജ ഉപദേഷ്ടാക്കന്മാരില്‍ നിന്ന് വ്യത്യസ്തനായി, ശരിയായ കാര്യങ്ങൾ പഠിപ്പിക്കുന്നു എന്ന് ഉറപ്പ് വരുത്തുക (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

with faithful instruction

അരോഗ്യകരമായ ഉപദേശത്തോടെ അല്ലെങ്കിൽ ""ശരിയായ പഠിപ്പിക്കലുകളോടെ

Titus 2:2

to be temperate

ശാന്തമനസ്സോടെ അല്ലെങ്കിൽ ""സ്വയം നിയന്ത്രിതനായി

to be ... sensible

... അവരുടെ ആഗ്രഹങ്ങൾ നിയന്ത്രിക്കുക

sound in faith, in love, and in perseverance

ഇവിടെ ആരോഗ്യകരമായ എന്ന വാക്കിന്‍റെ അർത്ഥം ഉറച്ചതും അചഞ്ചലവും എന്നാകുന്നു. വിശ്വാസം, സ്നേഹം, സ്ഥിരോത്സാഹം എന്നീ അമൂർത്ത നാമങ്ങൾ ക്രിയകളായി പ്രസ്താവിക്കാം. സമാന പരിഭാഷ: അവർ ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ പഠനങ്ങളില്‍ ഉറച്ചു വിശ്വസിക്കുകയും, മറ്റുള്ളവരെ യഥാർഥത്തിൽ സ്നേഹിക്കുകയും, പ്രതിസന്ധികളില്‍പോലും നിരന്തരം ദൈവത്തെ സേവിക്കുകയും വേണം (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

Titus 2:3

Teach older women likewise

അതുപോലെ, പ്രായമായ സ്ത്രീകളെ പഠിപ്പിക്കുക അല്ലെങ്കിൽ ""പ്രായമായ സ്ത്രീകളെയും പഠിപ്പിക്കുക

slanderers

മറ്റുള്ളവരെക്കുറിച്ച് മോശമായി പറയുന്ന ആളുകൾ ശരിയോ തെറ്റോ എന്ന് ഈ പദം സൂചിപ്പിക്കുന്നു.

or being slaves to much wine

അമിതമായി വീഞ്ഞു കുടിക്കുകയും സ്വയം നിയന്ത്രണമില്ലാത്തവനും ആയ ഒരു വ്യക്തിയെ വീഞ്ഞിന്‍റെ അടിമയാണെന്ന് പൌലോസ് വിശേഷിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: കൂടാതെ കൂടുതൽ വീഞ്ഞ് കുടിക്കരുത് അല്ലെങ്കിൽ വീഞ്ഞിന് അടിമയാകരുത് (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorand https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Titus 2:5

so that God's word may not be insulted

ഇവിടെയുള്ള വാക്ക് സന്ദേശത്തിന്‍റെ ഒരു പര്യായമാണ്, അത് ദൈവത്തിന്‍റെ തന്നെ പര്യായമാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: അതിനാൽ, ആരും ദൈവവചനത്തെ അപമാനിക്കരുത് അല്ലെങ്കിൽ അതിനാൽ അവന്‍റെ സന്ദേശത്തെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞ് ആരും ദൈവത്തെ അപമാനിക്കരുത് (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveand https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Titus 2:6

In the same way

പ്രായമായവരെ പരിശീലിപ്പിക്കുന്നതുപോലെ ചെറുപ്പക്കാരെ പരിശീലിപ്പിക്കുകയായിരുന്നു തീത്തോസ്.

Titus 2:7

present yourself as

സ്വയം ആയിത്തീരുക

an example of good works

ശരിയായതും ഉചിതമായ കാര്യങ്ങൾ ചെയ്യുന്ന ഒരു വ്യക്തിക്ക് ഉദാഹരണം

Titus 2:8

so that anyone who opposes you may be ashamed

ഇത് ഒരുവന്‍ തീത്തോസിനെ എതിർക്കുകയും പിന്നീടു അങ്ങനെ ചെയ്‌തതിൽ ലജ്ജിക്കുകയും ചെയ്യുന്ന ഒരു സാങ്കൽപ്പിക സാഹചര്യത്തെ അവതരിപ്പിക്കുന്നു. സമാന പരിഭാഷ: അതിനാൽ ആരെങ്കിലും നിങ്ങളെ എതിർത്താൽ അവൻ ലജ്ജിക്കട്ടെ അല്ലെങ്കിൽ ആളുകൾ നിങ്ങളെ എതിർക്കുകയാണെങ്കിൽ അവർ ലജ്ജിക്കട്ടെ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hypo)

Titus 2:9

their masters

അവരുടെ സ്വന്തം യജമാനന്മാർ

in everything

എല്ലാ സാഹചര്യങ്ങളിലും അല്ലെങ്കിൽ ""എല്ലായ്പ്പോഴും

please them

യജമാനന്മാരെ സന്തോഷിപ്പിക്കുക അല്ലെങ്കിൽ ""യജമാനന്മാരെ തൃപ്തിപ്പെടുത്തുക

Titus 2:10

demonstrate all good faith

യജമാനന്മാരുടെ വിശ്വാസത്തിന് അവർ യോഗ്യരാണെന്ന് കാണിക്കുക

in every way

അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും

they may bring credit to the teaching about God our Savior

അവർ നമ്മുടെ രക്ഷകനായ ദൈവത്തെക്കുറിച്ചുള്ള പഠനത്തെ ആകർഷകമാക്കിയേക്കാം അല്ലെങ്കിൽ ""നമ്മുടെ രക്ഷകനായ ദൈവത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ നല്ലതാണെന്ന് ആളുകൾ മനസ്സിലാക്കാൻ ഇടയാക്കിയേക്കാം

God our Savior

നമ്മെ രക്ഷിക്കുന്ന നമ്മുടെ ദൈവം

Titus 2:11

Connecting Statement:

യേശുവിന്‍റെ വരവിനെ കാത്തിരിക്കുവാനും യേശുവിലൂടെയുള്ള തന്‍റെ അധികാരത്തെ മറക്കാതിരിക്കുവാന്‍ പൌലോസ് തീത്തൊസിനെ പ്രോത്സാഹിപ്പിക്കുന്നു.

the grace of God has appeared

ദൈവകൃപയെക്കുറിച്ച് മറ്റുള്ളവരുടെ അടുത്തേക്ക് പോകുന്ന ഒരു വ്യക്തിയെന്ന പോലെ പൌലോസ് സംസാരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personification)

Titus 2:12

trains us

ദൈവകൃപയെക്കുറിച്ച് ([തീത്തോസ് 2:11] (./11.md)) ഒരു വ്യക്തി മറ്റുള്ളവരുടെ അടുത്ത് ചെന്ന് വിശുദ്ധ ജീവിതം നയിക്കാൻ അവരെ പരിശീലിപ്പിക്കുന്ന ഒന്ന് എന്ന പോലെ പൌലോസ് സംസാരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personification)

trains us to reject godlessness

ദൈവത്തെ അപമാനിക്കരുതെന്ന് നമ്മെ പഠിപ്പിക്കുന്നു

worldly passions

ഈ ലോകത്തിലെ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ മോഹങ്ങൾ അല്ലെങ്കിൽ ""പാപപൂർണമായ സുഖങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ ആഗ്രഹങ്ങൾ

in this age

നമ്മൾ ഈ ലോകത്ത് ജീവിക്കുമ്പോൾ അല്ലെങ്കിൽ ""ഈ സമയത്ത്

Titus 2:13

we look forward to receiving

സ്വാഗതം ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുന്നു

our blessed hope, the appearance of the glory of our great God and Savior Jesus Christ

ഇവിടെ തേജസ്സ് മഹത്വത്തോടെ പ്രത്യക്ഷപ്പെടുന്ന യേശുവിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ഞങ്ങൾ പ്രതീക്ഷിക്കുന്ന നല്ല കാര്യം, അതായത്, നമ്മുടെ മഹാദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ തേജസ്സുള്ള രൂപം (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Titus 2:14

gave himself for us

യേശു മനസ്സോടെയാണ് മരിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: നമുക്കുവേണ്ടി മരിക്കാൻ സ്വയം ഏല്പിച്ചു (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

to redeem us from all lawlessness

അടിമകളെ തങ്ങളുടെ ദുഷ്ടനായ യജമാനനിൽ നിന്ന് മോചിപ്പിക്കുന്നതുപോലെ പൌലോസ് യേശുവിനെക്കുറിച്ച് പറയുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

a special people

അദ്ദേഹം അമൂല്യമായി കരുതുന്ന ഒരു കൂട്ടം ആളുകൾ.

are eager

ശക്തമായ ആഗ്രഹം പുലർത്തുക

Titus 2:15

give correction with all authority

ഈ പ്രസ്താവന സ്പഷ്ടമാക്കാം. സമാന പരിഭാഷ: ഇവ ചെയ്യാത്തവരെ എല്ലാ അധികാരത്തോടെയും തിരുത്തുക (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Let no one

ആരെയും അനുവദിക്കരുത്

disregard you

ഈ പ്രസ്താവന സ്പഷ്ടമാക്കാം. സമാന പരിഭാഷ: നിങ്ങളുടെ വാക്കുകൾ കേൾക്കാൻ വിസമ്മതിക്കുക അല്ലെങ്കിൽ നിങ്ങളെ ബഹുമാനിക്കാൻ വിസമ്മതിക്കുക (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Titus 3

തീത്തോസ് 03 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായത്തിൽ പൌലോസ് തീത്തോസിന് വ്യക്തിപരമായ നിർദ്ദേശങ്ങൾ നൽകുന്നു. പുരാതന പൌരസ്ത്യ ദേശങ്ങളില്‍ ഒരു കത്ത് അവസാനിപ്പിക്കുന്നതിനുള്ള ഒരു പൊതു രീതിയാണിത്.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

വംശാവലി

ഒരു വ്യക്തിയുടെ പൂർവ്വികരെയോ പിൻഗാമികളെയോ രേഖപ്പെടുത്തുന്ന പട്ടികയാണ് വംശാവലി. രാജാവിനെ തിരഞ്ഞെടുക്കാൻ യഹൂദന്മാർ വംശാവലി ഉപയോഗിച്ചു. ഒരു രാജാവിന്‍റെ മകന് മാത്രമേ സാധാരണ രാജാവാകാൻ കഴിയൂ എന്നതിനാലാണ് അവർ ഇത് ചെയ്തത്. ഏത് ഗോത്രത്തിൽ നിന്നും കുടുംബത്തിൽ നിന്നും വന്നവരാണെന്നു അവ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, പുരോഹിതന്മാർ ലേവി ഗോത്രത്തിൽ നിന്നും അഹരോന്‍റെ കുടുംബത്തിൽ നിന്നും വന്നു.

Titus 3:1

Connecting Statement:

ക്രേത്തയില്‍ തന്‍റെ സംരക്ഷണയിലുള്ള മൂപ്പന്മാരെയും ആളുകളെയും എങ്ങനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച് പൗലോസ് തീത്തൊസിന് നിർദ്ദേശങ്ങൾ നൽകുന്നത് തുടരുന്നു.

Remind them to submit

നമ്മുടെ ആളുകളോട് ഇതിനകം അറിയുന്ന കാര്യങ്ങൾ വീണ്ടും പറയുക, സമർപ്പിക്കാൻ അല്ലെങ്കിൽ ""ഏല്‍പിച്ചു കൊടുക്കുവാന്‍ അവരെ തുടര്‍ന്നും ഓർമ്മപ്പെടുത്തുക

submit to rulers and authorities, to obey them

രാഷ്ട്രീയ ഭരണാധികാരികളും സർക്കാർ അധികാരികളും പറയുന്നതുപോലെ ചെയ്യുക

rulers and authorities

ഈ പദങ്ങൾക്ക് സമാനമായ അർത്ഥങ്ങളുണ്ട്, മാത്രമല്ല സർക്കാരിൽ അധികാരമുള്ള എല്ലാവരെയും ഉൾപ്പെടുത്താൻ അവ ഒരുമിച്ച് ഉപയോഗിക്കുന്നു.

be ready for every good work

അവസരം ലഭിക്കുമ്പോഴെല്ലാം നന്മ ചെയ്യാൻ ഒരുങ്ങിയിരിക്കുകക

Titus 3:2

to revile

തിന്മ സംസാരിക്കാൻ

Titus 3:3

For once we ourselves

നമ്മൾ ഒരിക്കൽ ഉണ്ടായിരുന്നതിനാലാണിത്

once

മുമ്പ് അല്ലെങ്കിൽ കുറച്ച് സമയത്ത് അല്ലെങ്കിൽ ""മുമ്പ്

we ourselves

ഞങ്ങളോ ""ഞങ്ങളും

were thoughtless

വിഡ്ഡികളോ ""വിവേകമില്ലാത്തവരോ

We were led astray and enslaved by various passions and pleasures

അഭിനിവേശവും ആനന്ദവും സംസാരിക്കുന്നത് അവർ ആളുകളെ യജമാനന്മാരാണെന്നും അവരോട് കള്ളം പറഞ്ഞ് ആ ആളുകളെ അടിമകളാക്കിയതായും ആണ്. ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: വിവിധ അഭിനിവേശങ്ങളും ആനന്ദങ്ങളും ഞങ്ങളോട് കള്ളം പറയുകയും ഞങ്ങളെ വഴിതെറ്റിക്കുകയും ചെയ്തു അല്ലെങ്കിൽ ""വിവിധ അഭിനിവേശങ്ങളും ആനന്ദങ്ങളും നമ്മെ സന്തോഷിപ്പിക്കുമെന്ന നുണ വിശ്വസിക്കാൻ ഞങ്ങൾ ഞങ്ങളെ അനുവദിച്ചിരുന്നു, തുടർന്ന് ഞങ്ങൾക്ക് ഞങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാനോ അല്ലെങ്കിൽ നിർത്താനോ കഴിഞ്ഞില്ല ഞങ്ങൾക്ക് സന്തോഷം നൽകുമെന്ന് ഞങ്ങൾ കരുതിയ കാര്യങ്ങൾ ""(കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personificationand https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

passions

മോഹങ്ങൾ അല്ലെങ്കിൽ ""മോഹങ്ങൾ

We lived in evil and envy

ഇവിടെ തിന്മ, അസൂയ എന്നിവ പാപത്തിന് സമാനമായ പദങ്ങളാണ്. സമാന പരിഭാഷ: ഞങ്ങൾ എല്ലായ്‌പ്പോഴും തിന്മ ചെയ്യുകയായിരുന്നു, മറ്റുള്ളവർക്ക് എന്താണുള്ളത് (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hendiadys)

We were detestable

മറ്റുള്ളവർ ഞങ്ങളെ വെറുക്കാൻ കാരണമായി

Titus 3:4

when the kindness of God our Savior and his love for mankind appeared

ദൈവത്തിന്‍റെ ദയയെയും സ്നേഹത്തെയും കുറിച്ച് പൌലോസ് സംസാരിക്കുന്നു, അവർ നമ്മുടെ കാഴ്ചയിൽ വന്ന ആളുകളാണെന്ന മട്ടിൽ. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personification)

Titus 3:5

by his mercy

അവൻ ഞങ്ങളോട് കരുണ കാണിച്ചു

washing of new birth

പാപികളോടു ദൈവം ക്ഷമിക്കുന്നതിനെ പൌലോസ് ഒരുപക്ഷേ ശാരീരികമായി കഴുകുന്നതുപോലെ സംസാരിക്കുന്നു. ദൈവത്തോട് പ്രതികരിക്കുന്ന പാപികളെക്കുറിച്ച് അവർ വീണ്ടും ജനിച്ചവര്‍ എന്ന വിധം സംസാരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Titus 3:6

whom God richly poured on us

പുതിയനിയമ എഴുത്തുകാർ, ദൈവത്തിന് വലിയ അളവിൽ പകരാൻ കഴിയുന്ന ഒരു ദ്രാവകം എന്നവിധം പരിശുദ്ധാത്മാവിനെപ്പറ്റി സംസാരിക്കുന്നത് സാധാരണമാണ്,. സമാന പരിഭാഷ: ദൈവം നമുക്ക് ഉദാരമായി നൽകിയവൻ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

through our Savior Jesus Christ

യേശു നമ്മെ രക്ഷിച്ചപ്പോൾ

Titus 3:7

having been justified

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ദൈവം നമ്മെ പാപമില്ലാത്തവരാണെന്ന് പ്രഖ്യാപിച്ചതിനാൽ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

we might become heirs with the certain hope of eternal life

ദൈവം വാഗ്‌ദാനങ്ങൾ നൽകിയിട്ടുള്ള ആളുകളെ, അവര്‍ ഒരു കുടുംബാംഗത്തിൽ നിന്ന് സ്വത്തും സമ്പത്തും അവകാശമായി സ്വീകരിക്കുന്നതുപോലെ സംസാരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Titus 3:8

This message

[തീത്തോസ് 3: 7] (../03/07.md) ൽ യേശു മുഖാന്തരം ദൈവം വിശ്വാസികൾക്ക് പരിശുദ്ധാത്മാവിനെ നൽകുന്നതിനെ ഇത് സൂചിപ്പിക്കുന്നു.

may be careful to engage themselves in good works

സൽപ്രവൃത്തികൾ ചെയ്യാൻ ശ്രമിച്ചേക്കാം

Titus 3:9

Connecting Statement:

തീത്തൊസ്‌ ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശ്വാസികൾക്കിടയിൽ തർക്കമുണ്ടാക്കുന്നവരോട് എങ്ങനെ പെരുമാറണമെന്നും പൌലോസ് വിശദീകരിക്കുന്നു.

But avoid

അതിനാൽ ഒഴിവാക്കുക അല്ലെങ്കിൽ ""അതുകൊണ്ട്, ഒഴിവാക്കുക”

foolish debates

അപ്രധാനമായ കാര്യങ്ങളെക്കുറിച്ചുള്ള വാദങ്ങൾ

genealogies

കുടുംബ രക്തബന്ധ ബന്ധങ്ങളെക്കുറിച്ചുള്ള പഠനമാണിത്.

strife

വാദങ്ങൾ അല്ലെങ്കിൽ വഴക്കുകൾ

the law

മോശെയുടെ ന്യായപ്രമാണം

Titus 3:10

Reject anyone

ആരിൽ നിന്നും അകന്നുനിൽക്കുക

after one or two warnings

ഒന്നോ രണ്ടോ തവണ ആ വ്യക്തിക്ക് മുന്നറിയിപ്പ് നൽകിയ ശേഷം

Titus 3:11

such a person

അതുപോലുള്ള ഒരു വ്യക്തി

has turned from the right way

താൻ നടന്നുപോയ വഴിയിൽ നിന്ന് പുറത്തുപോകുന്നതുപോലെ തെറ്റുകൾ വരുത്തുന്ന ഒരാളെക്കുറിച്ച് പൌലോസ് പറയുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

condemns himself

സ്വയം ന്യായവിധി നടത്തുന്നു

Titus 3:12

Connecting Statement:

ക്രേത്തയില്‍ മൂപ്പന്മാരെ നിയമിച്ച ശേഷം എന്തുചെയ്യണമെന്ന് തീത്തൊസിനോട് പറഞ്ഞുകൊണ്ടും കൂടെയുള്ളവരിൽ നിന്ന് ആശംസകൾ അറിയിച്ചുകൊണ്ടും പൌലോസ് കത്ത് അവസാനിപ്പിക്കുന്നു.

When I send

ഞാൻ അയച്ചതിനുശേഷം

Artemas ... Tychicus

ഇവ പുരുഷന്മാരുടെ പേരുകളാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

hurry and come

വേഗത്തിൽ വരിക

spend the winter

ശീതകാലം താമസിക്കുക

Titus 3:13

Zenas

ഇതൊരു മനുഷ്യന്‍റെ പേരാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

Do everything you can to send

അയയ്‌ക്കുന്നതിൽ കാലതാമസം വരുത്തരുത്

and Apollos

അപ്പൊല്ലോസിനെയും അയയ്ക്കുക

Titus 3:14

Connecting Statement:

സേനാസിനും അപ്പൊല്ലോസിനും കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പൌലോസ് വിശദീകരിക്കുന്നു.

Our people

ക്രേത്തയിലെ വിശ്വാസികളെക്കുറിച്ചാണ് പൌലോസ് പരാമർശിക്കുന്നത്.

that provide for urgent needs

പ്രധാനപ്പെട്ട കാര്യങ്ങൾ ഉടനടി ആവശ്യമുള്ള ആളുകളെ സഹായിക്കാൻ അത് അവരെ പ്രാപ്‌തരാക്കുന്നു.

needs, and so not be unfruitful

നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ നല്ല ഫലം കായ്ക്കുന്ന മരങ്ങൾ പോലെയാണ് എന്ന് പൌലോസ് പറയുന്നു. ഈ ഇരട്ട നിഷേധ പ്രയോഗത്തിന്‍റെ അർത്ഥം അവ ഫലപ്രദമോ ഉൽ‌പാദനപരമോ ആയിരിക്കണം. സമാന പരിഭാഷ: ആവശ്യങ്ങൾ; ഈ രീതിയിൽ അവ ഫലപ്രദമാകും അല്ലെങ്കിൽ ആവശ്യങ്ങൾ, അതിനാൽ അവർ സത്പ്രവൃത്തികൾ ചെയ്യും (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublenegatives)

Titus 3:15

General Information:

പൌലോസ് തീത്തൊസിനുള്ള കത്ത് അവസാനിപ്പിക്കുന്നു.

All those

സകല ജനങ്ങളും

those who love us in faith

സാധ്യതയുള്ള അർത്ഥങ്ങൾ 1) നമ്മെ സ്നേഹിക്കുന്ന വിശ്വാസികൾ അല്ലെങ്കിൽ 2) ""ഒരേ വിശ്വാസം പങ്കിടുന്നതിനാൽ നമ്മെ സ്നേഹിക്കുന്ന വിശ്വാസികൾ.

Grace be with all of you

ഇതൊരു സാധാരണ ക്രൈസ്തവ അഭിവാദ്യമായിരുന്നു. സമാന പരിഭാഷ: ദൈവകൃപ നിങ്ങളോടൊപ്പമുണ്ടാകട്ടെ അല്ലെങ്കിൽ ""ദൈവം എല്ലാവരോടും കൃപ കാണിക്കണമെന്ന് ഞാൻ ചോദിക്കുന്നു