Malayalam: translationNotes Print

Updated ? hours ago # views See on WACS

ഫിലിപ്പ്യര്‍ക്കു ഉള്ള മുഖവുര

ഭാഗം 1: പൊതു മുഖവുര

ഫിലിപ്പ്യ ലേഖനത്തിന്‍റെ സംഗ്രഹം

  1. വന്ദനം, നന്ദിപ്രകാശനം, പ്രാര്‍ഥനയും (1:1-11)
  2. തന്‍റെ ശുശ്രൂഷയെ സംബന്ധിച്ച പൌലോസിന്‍റെ വിവരണം: (1:12-26)
  3. നിര്‍ദ്ദേശങ്ങള്‍
  • ഏകാഗ്രത ഉള്ളവര്‍ ആയിരിക്കുക (1:27-30) -ഐക്യം ആയിരിക്കുക (2:1-2) -താഴ്മ ഉള്ളവര്‍ ആയിരിക്കുക (2:3-11)
  • ദൈവം നിങ്ങളില്‍ പ്രവര്‍ത്തിക്കുക മൂലം നിങ്ങളുടെ രക്ഷയെ പ്രാവര്‍ത്തികം ആക്കുക (2:12-13)
  • നിഷ്കളങ്കരും പ്രകാശം ഉള്ളവരും ആയിരിക്കുവിന്‍ (2:14-18)
  • തിമൊഥെയൊസും എപ്പഫ്രൊദിത്തോസും (2:19-30)
  1. ദുരുപദേഷ്ടാക്കന്മാരെ കുറിച്ചുള്ള മുന്നറിയിപ്പ് (3:1-4:1)
  2. വ്യക്തിഗതം ആയ നിര്‍ദ്ദേശങ്ങള്‍ (4:2-5)
  3. സന്തോഷം ഉള്ളവര്‍ ആയിരിക്കുകയും ഒന്നിനെ കുറിച്ചും ആകുല ചിന്ത ഇല്ലാത്തവരും ആയിരിക്കുക (4:4-6)
  4. അന്തിമ നിരൂപണങ്ങള്‍ -മൂല്യങ്ങള്‍ (4:8-9)
  • സന്തുഷ്ടി (4:10-20)
  1. ഉപസംഹാര വന്ദനങ്ങള്‍ (4:21-23)

ഫിലിപ്പ്യരുടെ ലേഖനം ആരാണ് എഴുതിയത്?

ഫിലിപ്പ്യ ലേഖനം എഴുതിയത് പൌലോസ് ആകുന്നു. പൌലോസ് തര്‍സോസ് പട്ടണത്തില്‍ നിന്നുള്ള വ്യക്തി ആകുന്നു. തന്‍റെ പ്രാരംഭ നാളുകളില്‍ താന്‍ ശൌല്‍ എന്നാണ് അറിയപ്പെട്ടു വന്നിരുന്നത്. ഒരു ക്രിസ്ത്യാനി ആയി തീരുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനി ആയി തീര്‍ന്നതിനു ശേഷം, നിരവധി തവണ റോമന്‍ സാമ്രാജ്യത്തില്‍ ഉടനീളം പല തവണ യാത്ര ചെയ്യുകയും യേശുവിനെ കുറിച്ച് ജനങ്ങളോടു പറയുകയും ചെയ്തിരുന്നു.

പൌലോസ് ഈ ലേഖനം റോമില്‍ തടവില്‍ ആയിരിക്കുമ്പോള്‍ ആണ് എഴുതിയത്.

ഫിലിപ്പ്യ ലേഖനം എന്തിനെ കുറിച്ചു ഉള്ളതാണ്?

പൌലോസ് ഈ ലേഖനം മക്കദോന്യയില്‍ ഉള്ള, ഫിലിപ്പിയിലെ വിശ്വാസികള്‍ക്ക് എഴുതിയിട്ടുളത് ആകുന്നു. അദ്ദേഹം ഇത് എഴുതിയത് ഫിലിപ്പ്യയില്‍ ഉള്ളവര്‍ അദ്ദേഹത്തിനു അയച്ചു കൊടുത്ത സമ്മാനം നിമിത്തം നന്ദി പ്രകാശിപ്പിക്കുവാന്‍ വേണ്ടി ആണ്. താന്‍ കാരാഗ്രഹത്തില്‍ എപ്രകാരം ആയിരിക്കുന്നു എന്നു പറയുവാനും അവര്‍ ദുരിതങ്ങള്‍ സഹിക്കേണ്ടി വന്നാലും സന്തോഷിക്കുവാനായി അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടും ഇത് എഴുതുവാന്‍ ഇടയായി. അത് മാത്രം അല്ല അവര്‍ക്ക് എഴുതിയപ്പോള്‍, എപ്പഫ്രൊദിത്തോസ് എന്ന് പേരുള്ള ഒരാളെ കുറിച്ചും കൂടെ എഴുതി. അദ്ദേഹം ആകുന്നു പൌലോസിനു സമ്മാനം കൊണ്ട് വന്നു നല്‍കിയ വ്യക്തി. പൌലോസിനെ സന്ദര്‍ശിക്കുവാന്‍ കടന്നു വന്ന സമയത്ത് എപ്പഫ്രൊദിത്തോസ് രോഗിയായി തീര്‍ന്നു. ആയതിനാല്‍, പൌലോസ് അവനെ തിരികെ ഫിലിപ്പ്യയിലേക്ക് മടക്കി അയക്കുവാന്‍ ഇടയായി. എപ്പഫ്രൊദിത്തോസ് മടങ്ങി വരുമ്പോള്‍ അവനെ സ്വീകരിക്കുകയും അവനോടു ദയ ഉള്ളവര്‍ ആയിരിക്കുകയും ചെയ്യേണ്ടതിനു പൌലോസ് പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യണം?

പരിഭാഷകര്‍ ഇതിന്‍റെ പരമ്പരാഗതം ആയ ശീര്‍ഷകം ആയ “ഫിലിപ്പ്യര്‍” എന്ന് വിളിക്കുന്നത്‌ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തത ഉള്ള ശീര്‍ഷകം ആയി “ഫിലിപ്പ്യയിലെ സഭയ്ക്കു വേണ്ടി ഉള്ള പൌലോസിന്‍റെ ലേഖനം”,” അല്ലെങ്കില്‍ ഫിലിപ്പ്യയിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഉള്ള ഒരു ലേഖനം” എന്നിങ്ങനെയും തിരഞ്ഞെടുക്കാം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

ഭാഗം 2: മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

ഫിലിപ്പ്യ പട്ടണം എപ്രകാരം ഉള്ള ഒന്നായിരുന്നു? മഹാന്‍ ആയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിതാവ് ആയ ഫിലിപ്പ് ആണ് മക്കദോന്യ പ്രദേശത്തില്‍ ഫിലിപ്പ്യയെ സ്ഥാപിച്ചത്. ഇതിന്‍റെ അര്‍ത്ഥം ഫിലിപ്പ്യ പൌരന്മാരെ റോമന്‍ പൌരന്മാര്‍ എന്ന് കൂടെ പരിഗണിച്ചു വന്നിരുന്നു. എന്നാല്‍ പൌലോസ് വിശ്വാസികളോട് പറഞ്ഞിരുന്നത് അവര്‍ സ്വര്‍ഗ്ഗീയ പൌരന്മാര്‍ ആകുന്നു എന്നാണ്.(3:20).

ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍

“നിങ്ങള്‍” എന്ന ഏകവചനവും ബഹുവചനവും. ഈ പുസ്തകത്തില്‍, “ഞാന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു. “നിങ്ങള്‍” എന്ന പദം മിക്കവാറും തന്നെ ബഹുവചനവും അത് ഫിലിപ്പ്യയിലെ വിശ്വാസികളെ സൂചിപ്പിക്കുന്നതും ആകുന്നു. അതിനു ഒഴിവു കഴിവ് ഉള്ളത് 4:3 ആകുന്നു (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-youഉം)

ഈ ലേഖനത്തില്‍ ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ ശത്രുക്കള്‍ ആയിരിക്കുന്നവര്‍ (3:18) ആരാണ്?

“ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ ശത്രുക്കള്‍” ആയിരിക്കുന്നവര്‍ മിക്കവാറും അവരെത്തന്നെ വിശ്വാസികള്‍ എന്ന് വിളിക്കുകയും , എന്നാല്‍ ദൈവത്തിന്‍റെ കല്‍പ്പനകള്‍ അനുസരിക്കാതെ വരികയും ചെയ്യുന്നവര്‍ ആയിരിക്കും. അവര്‍ വിചാരിച്ചത് ക്രിസ്തുവില്‍ സ്വതന്ത്രര്‍ എന്നതിന്‍റെ അര്‍ത്ഥം വിശ്വാസികള്‍ അവര്‍ക്ക് ഇഷ്ടം ഉള്ളത് എന്തു വേണമെങ്കിലും ചെയ്യാം ദൈവം അതിനു അവരെ ശിക്ഷിക്കുകയില്ല എന്നായിരുന്നു (3:19)

എന്തുകൊണ്ടാണ് ഈ ലേഖനത്തില്‍ “സന്തോഷം” എന്നും “സന്തോഷികുക” എന്നും ഉള്ള പദങ്ങള്‍ അടിക്കടി ഉപയോഗിച്ചിരിക്കുന്നത്?

ഈ ലേഖനം എഴുതുമ്പോള്‍ പൌലോസ് കാരാഗൃഹത്തില്‍ ആയിരുന്നു(1:7). താന്‍ കഷ്ടത അനുഭവിക്കുക ആയിരുന്നെങ്കിലും, പൌലോസ് അനേക പ്രാവശ്യം പറഞ്ഞിരിക്കുന്നത് യേശുക്രിസ്തു മൂലം ദൈവം തനിക്കു ദയ ഉള്ളവന്‍ ആയിരുന്നതിനാല്‍ താന്‍ സന്തോഷവാന്‍ ആയിരുന്നു എന്നാണ്. താന്‍ തന്‍റെ വായനക്കാരും അപ്രകാരം തന്നെ യേശു ക്രിസ്തുവില്‍ ആശ്രയം ഉള്ളവര്‍ ആയിരിക്കണം എന്നാണ്.(കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-irony)

“ക്രിസ്തുവില്‍” എന്നും “കര്‍ത്താവില്‍” എന്നും ഉള്ള പദങ്ങളാല്‍ പൌലോസ് അര്‍ത്ഥം നല്കുന്നത് എന്താണ്?

ഇപ്രകാരം ഉള്ള പദപ്രയോഗങ്ങള്‍ 1:1, 8, 13, 14, 26, 27; 2:1, 5, 19, 24, 29; 3:1, 3, 9, 14; 4:1, 2, 4, 7, 10, 13, 19, 21 എന്നീ ഭാഗങ്ങളില്‍ കാണുവാന്‍ കഴിയും. പൌലോസ് ക്രിസ്തുവും വിശ്വാസികളും തമ്മില്‍ ഉള്ള വളരെ അടുത്ത ബന്ധം എന്നുള്ള ആശയത്തെ പ്രകടിപ്പിക്കുവാന്‍ ആണ് അര്‍ത്ഥം നല്‍കിയത്. ഇപ്രകാരം ഉള്ള പദപ്രയോഗങ്ങളെ വിശദമായി അറിയുവാന്‍ റോമാ ലേഖനത്തിന്‍റെ മുഖവുര കാണുക.

ഫിലിപ്പ്യ ലേഖനത്തിന്‍റെ വചന ഭാഗത്തു ഉള്ള പ്രധാന വിഷയങ്ങള്‍ എന്തൊക്കെ ആകുന്നു? *ചില ഭാഷാന്തരങ്ങളില്‍ ഈ ലേഖനത്തിലെ അവസാന വാക്യത്തില്‍ (4:23) “ആമേന്‍” എന്നുണ്ട്. ULT, UST, മറ്റിതര ആധുനിക ഭാഷാന്തരങ്ങളില്‍ ഇപ്രകാരം ഇല്ല. “ആമേന്‍” എന്നുള്ളത് ഉള്‍പ്പെടുത്തിയിട്ടുണ്ട് എങ്കില്‍, അത് ഒരു ചതുര ആവരണ ചിഹ്നത്തിന്‍റെ ([]) അകത്ത് അത് മിക്കവാറും ഫിലിപ്പ്യ ലേഖനത്തിന്‍റെ മൂല കൃതിയില്‍ ഇല്ല എന്ന് സൂചിപ്പിക്കുവാനായി ഉപയോഗിക്കണം.

(കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-textvariants)

Philippians 1

ഫിലിപ്പ്യര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഈ ലേഖനത്തിന്‍റെ പ്രാരംഭത്തില്‍ പൌലോസ് ഒരു പ്രാര്‍ത്ഥന ഉള്‍പ്പെടുത്തുന്നു. ആ കാലത്തില്‍, മത നേതാക്കന്മാര്‍ ചില സന്ദര്‍ഭങ്ങളില്‍ ലേഖനങ്ങളില്‍ ഒരു പ്രാര്‍ത്ഥനയോട് കൂടെ ആരംഭിക്കുക പതിവ് ആയിരുന്നു.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

കര്‍ത്താവിന്‍റെ ദിവസം

ഇത് മിക്കവാറും ക്രിസ്തു മടങ്ങി വരുന്നതായ ദിവസത്തെ സൂചിപ്പിക്കുന്നത് ആകുന്നു. പൌലോസ് അടിക്കടി ക്രിസ്തുവിന്‍റെ മടങ്ങി വരവിനെ ദൈവഭക്തി ക്ക് അനുസൃതമായ ജീവിതവുമായി ബന്ധപ്പെടുത്തി പ്രചോദന ദായകമായി പ്രയോഗിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#godly)

ഈ അദ്ധ്യായത്തിലെ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍

വിരോധാഭാസം

ഒരു വിരോധാഭാസം എന്നത് അസാദ്ധ്യം എന്ന് തോന്നുമാറുള്ള ഒരു സംഗതിയെ ഒരു കാര്യത്തെ യഥാര്‍ത്ഥം ആയ ഒന്ന് തന്നെ എന്ന് വിവരിക്കുന്ന പ്രസ്താവന. വാക്യം 21ല്‍ ഉള്ള പ്രസ്താവന ഒരു വിരോധാഭാസം ആകുന്നു: “മരിക്കുന്നത് ലാഭം ആകുന്നു.” വാക്യം 23ല്‍ ഇത് എന്തുകൊണ്ട് ലാഭം ആയിരിക്കുന്നു എന്ന് പൌലോസ് വിശദീകരിക്കുന്നു. (ഫിലിപ്പ്യര്‍ 1:21)

Philippians 1:1

General Information:

പൌലോസും തിമൊഥെയൊസും ഈ ലേഖനം ഫിലിപ്പ്യയില്‍ ഉള്ള ദൈവസഭയ്ക്ക് എഴുതി. പൌലോസ് ഈ ലേഖനത്തിന്‍റെ പിന്നീടുള്ള ഭാഗത്ത് “ഞാന്‍” എന്ന് എഴുതുന്നുണ്ട്, പൊതുവായി അത് അനുമാനിക്കപ്പെടുന്നത് പൌലോസ് ഈ ലേഖനത്തിന്‍റെ രചയിതാവ് ആണെന്നും തിമൊഥെയൊസ് തന്നോടൊപ്പം, പൌലോസ് പറയുംതോറും എഴുതിക്കൊണ്ടിരുന്നു എന്നും ആണ്. “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും ഈ ലേഖനത്തില്‍ ഉള്ള എല്ലാ ഭാഗങ്ങളും ഫിലിപ്പ്യന്‍ സഭയില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നതും ബഹുവചനവും ആകുന്നു. “നമ്മുടെ” എന്നുള്ളത് മിക്കവാറും പൌലോസ്, തിമൊഥെയൊസ് മറ്റും ഫിലിപ്പ്യന്‍ വിശ്വാസികള്‍ ഉള്‍പ്പെടെ ഉള്ള എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-youഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusiveഉം)

Paul and Timothy ... and deacons

നിങ്ങളുടെ ഭാഷയില്‍ ഒരു ലേഖന കര്‍ത്താവിനെ പരിചയപ്പെടുത്തുവാന്‍ വേണ്ടി നിശ്ചിത ശൈലി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുക.

Paul and Timothy, servants of Christ Jesus

തിമൊഥെയൊസ്, ക്രിസ്തു യേശുവിന്‍റെ വേലക്കാര്‍ ആയവര്‍

all those set apart in Christ Jesus

ഇത് സൂചിപ്പിക്കുന്നത് ദൈവം തന്നോട് കൂടെ ഉള്‍പ്പെട്ടവര്‍ ആകുവാന്‍ വേണ്ടി ക്രിസ്തുവിനോടു കൂടെ ഐക്യപ്പെട്ടവര്‍ ആയ ആളുകള്‍. മറു പരിഭാഷ: “ക്രിസ്തു യേശുവില്‍ ഉള്ള സകല ദൈവ ജനവും” അല്ലെങ്കില്‍ “ദൈവത്തിനു ഉള്‍പ്പെട്ടതായ സകല ആളുകളും എന്തുകൊണ്ടെന്നാല്‍ അവര്‍ ക്രിസ്തുവിനോട് കൂടെ ഐക്യപ്പെട്ടവര്‍ ആകയാല്‍”

the overseers and deacons

സഭയുടെ നേതാക്കന്മാര്‍

Philippians 1:3

every time I remember you

ഇവിടെ “നിങ്ങളെ സ്മരിക്കുന്നു” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് താന്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫിലിപ്പ്യരെ കുറിച്ച് ചിന്തിക്കവേ എന്നാണ് അര്‍ത്ഥം നല്‍കുന്നത്. മറു പരിഭാഷ: “ഞാന്‍ നിങ്ങളെ ഓര്‍ക്കുന്ന ഓരോ സമയവും”

Philippians 1:5

because of your partnership in the gospel

ജനത്തെ സുവിശേഷം പഠിപ്പിക്കുന്നതില്‍ ഫിലിപ്പ്യരും തന്നോടു കൂടെ ചേര്‍ന്നിരിക്കുന്നത് മൂലം പൌലോസ് ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുന്നു. അദ്ദേഹം സൂചിപ്പിക്കുന്നത്, അവര്‍ തനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും താന്‍ യാത്ര ചെയ്തു മറ്റുള്ളവരോട് പറയുന്നതിന് വേണ്ടി പണം അയച്ചു കൊടുക്കുകയും ചെയ്യുന്നത് നിമിത്തം ആകാം. മറു പരിഭാഷ: “സുവിശേഷം വിളംബരം ചെയ്യേണ്ടതിനു നിങ്ങള്‍ എന്നെ സഹായിക്കുക നിമിത്തം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Philippians 1:6

I am confident

എനിക്ക് നിശ്ചയം ഉണ്ട്

he who began

പ്രാരംഭം കുറിച്ചവന്‍ ആയ ദൈവം

Philippians 1:7

It is right for me

എനിക്ക് അത് യോഗ്യം ആകുന്നു അല്ലെങ്കില്‍ “എനിക്ക് അത് നല്ലത് ആകുന്നു”

I have you in my heart

ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങളെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. ഈ ശൈലി ശക്തമായ സ്നേഹത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ഞാന്‍ നിങ്ങളെ വളരെ സ്നേഹിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiomഉം)

have been my partners in grace

എന്നോടു കൂടെ കൃപയ്ക്ക് കൂട്ടവകാശികള്‍ ആയവര്‍ അല്ലെങ്കില്‍ “എന്നോടു കൂടെ കൃപയില്‍ പങ്കാളിത്വം വഹിച്ചവര്‍“

Philippians 1:8

God is my witness

ദൈവം അറിയുന്നു അല്ലെങ്കില്‍ “ദൈവം മനസ്സിലാക്കുന്നു”

with the compassion of Christ Jesus

“അനുകമ്പ” എന്ന സര്‍വ നാമം “സ്നേഹിക്കുക” എന്ന ക്രിയയുമായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: ക്രിസ്തു യേശു നമ്മെ എല്ലാവരെയും പ്രിയത്തോടു കൂടെ സ്നേഹിക്കുന്നത് പോലെ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

Philippians 1:9

Connecting Statement:

പൌലോസ് ഫിലിപ്പ്യയില്‍ ഉള്ള വിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും കര്‍ത്താവിനു വേണ്ടി ഉള്ള കഷ്ടപ്പാടുകളില്‍ ഉള്ളതായ സന്തോഷത്തെ കുറിച്ചു സംസാരിക്കുകയും ചെയ്യുന്നു.

may abound

പൌലോസ് സ്നേഹത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ജനം അധികമധികം ആയി പ്രാപിക്കേണ്ടതായ വസ്തുക്കള്‍ എന്നപോലെ ആകുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

in knowledge and all understanding

ഇവിടെ “ഗ്രാഹ്യം” എന്ന് സൂചിപ്പിക്കുന്നത് ദൈവത്തെ കുറിച്ച് ഗ്രഹിച്ചിരിക്കുന്നത് എന്നാണ്. ഇത് വ്യക്തമായി പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവത്തിനു പ്രസാദകരം ആയതു എന്താണ് എന്ന് കൂടുതലായി നിങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യും തോറും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Philippians 1:10

approve

ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ കാര്യങ്ങളെ പരിശോധന ചെയ്യുകയും നല്ലത് ആയിരിക്കുന്നവയെ മാത്രം സ്വീകരിക്കുകയും ചെയ്യുന്നതിനെ ആകുന്നു. മറു പരിഭാഷ: “പരീക്ഷിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുക’’

what is excellent

ദൈവത്തിനു ഏറ്റവും പ്രസാദകരം ആയത്

sincere and blameless

“ആത്മാര്‍ത്ഥവും” “നിര്‍ദോഷവും” എന്നുള്ള പദങ്ങള്‍ അടിസ്ഥാന പരമായി ഒരേ വസ്തുത തന്നെ അര്‍ത്ഥമാക്കുന്നു. പൗലോസ്‌ അവയെ സംയോജിപ്പിച്ചു കൊണ്ട് ധാര്‍മിക വിശുദ്ധിയെ ഊന്നല്‍ നല്‍കുന്നു. മറു പരിഭാഷ: “സമ്പൂര്‍ണ്ണം ആയി കുറ്റമറ്റത്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

Philippians 1:11

filled with the fruit of righteousness that comes through Jesus Christ

എന്തിനാല്‍ എങ്കിലും നിറയുക എന്നുള്ളത് അതിനാല്‍ സ്വഭാവവല്‍ക്കരിക്കപ്പെടുക അല്ലെങ്കില്‍ സ്വാഭാവികമായി തന്നെ അപ്രകാരം ചെയ്യുക എന്നുള്ളതിനെ പ്രതിനിധാനം ചെയ്യുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. “നീതിയുടെ ഫലങ്ങള്‍” എന്നുള്ളതിന് സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് നീതിപൂര്‍വ്വം ആയ സ്വഭാവം എന്നുള്ളതിനു പ്രതിനിധാനം ചെയ്യുന്ന ഒരു ഉപമാനം ആകുന്നു. “യേശുക്രിസ്തു നിങ്ങളെ ശക്തീകരിക്കുന്നതു കൊണ്ട് സ്വാഭാവികം ആയി നീതിയായി ഉള്ളത് ചെയ്യുന്നു” അല്ലെങ്കില്‍ 2) നീതിമാന്‍ ആയിരിക്കുന്നതിനാല്‍ അതിന്‍റെ ഫലമായി നല്ല പ്രവര്‍ത്തികളെ സൂചിപ്പിക്കുന്നതായ ഒരു ഉപമാനം ആയി ഇത് കാണപ്പെടുന്നു. മറു പരിഭാഷ: “യേശു നിങ്ങളെ നീതിമാന്‍ ആക്കുന്നതു കൊണ്ട് സ്വാഭാവികമായി സല്‍പ്രവര്‍ത്തികള്‍ ചെയ്തു വരുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

to the glory and praise of God

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “അനന്തരം മറ്റുള്ള ജനം നിങ്ങള്‍ ദൈവത്തെ എപ്രകാരം ബഹുമാനിക്കുന്നു എന്ന് കാണുവാന്‍ ഇടയാകും” അല്ലെങ്കില്‍ 2) അനന്തരം ജനം ദൈവത്തെ സ്തുതിക്കുവാനും ബഹുമാനം നല്‍കുവാനും ഇടയാകും എന്തു കൊണ്ടെന്നാല്‍ നിങ്ങള്‍ ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ അവര്‍ കാണുന്നതു കൊണ്ട്.” ഈ മറു പരിഭാഷകള്‍ക്ക് ഒരു പുതിയ വാചകം ആവശ്യമായി വരും.

Philippians 1:12

General Information:

“സുവിശേഷത്തിന്‍റെ പുരോഗതി നിമിത്തം” രണ്ടു കാര്യങ്ങള്‍ സംഭവിച്ചതായി പൌലോസ് പ്രസ്താവിക്കുന്നു: അരമനയ്ക്ക് അകത്തും പുറത്തും ഉള്ളതായ നിരവധി ജനങ്ങള്‍ അദ്ദേഹം എന്തുകൊണ്ട് കാരാഗൃഹത്തില്‍ ആകുവാന്‍ ഇടയായി എന്ന് കണ്ടുപിടിക്കുവാന്‍ ഇടയായി, മറ്റുള്ള ക്രിസ്ത്യാനികള്‍ സുവിശേഷം പ്രസംഗിക്കുന്നതിന് തുടര്‍ന്നു ഭയപ്പെടുവാന്‍ ഇടയായതും ഇല്ല.

Now I want

ഇവിടെ “ഇപ്പോള്‍” എന്ന പദം ലേഖനത്തിന്‍റെ ഒരു പുതിയ ഭാഗത്തെ അടയാളപ്പെടുത്തുവാന്‍ വേണ്ടി ഉപയോഗിക്കുന്നു.

brothers

ഇവിടെ ഇത് സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു, എന്തു കൊണ്ടെന്നാല്‍ ക്രിസ്തുവില്‍ ഉള്ള സകല വിശ്വാസികളും ദൈവം അവരുടെ സ്വര്‍ഗ്ഗീയ പിതാവായി, ഒരു ആത്മീയ കുടുംബത്തിലെ അംഗങ്ങള്‍ ആയിരിക്കുകയും ചെയ്യുന്നു.

that what has happened to me

പൌലോസ് കാരാഗൃഹത്തില്‍ ആയിരുന്ന തന്‍റെ സമയം സംബന്ധിച്ച് സംസാരിക്കുന്നു. മറു പരിഭാഷ: “ഞാന്‍ ഈ കാര്യങ്ങള്‍ സഹിച്ചത് എന്തുകൊണ്ടെന്നാല്‍ ഞാന്‍ യേശുവിനെ കുറിച്ച് പ്രസംഗിച്ചത് നിമിത്തം ആകുന്നു കാരാഗൃഹത്തില്‍ ആയിത്തീരുവാന്‍ ഇടയായത്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

has really served to advance the gospel

നിരവധി ആളുകള്‍ സുവിശേഷം കേള്‍ക്കുവാന്‍ കാരണം ആയിത്തീര്‍ന്നു

Philippians 1:13

my chains in Christ came to light

ഇവിടെ ക്രിസ്തുവില്‍ ഉള്ള ചങ്ങല എന്നുള്ളത് ക്രിസ്തു നിമിത്തം കാരാഗൃഹത്തില്‍ ആയിരിക്കുന്നു എന്നുള്ളതിനു ഉള്ള ഒരു കാവ്യാലങ്കാരം ആകുന്നു. “വെളിച്ചത്തിലേക്ക് വന്നു” എന്നുള്ളത് “അറിയപ്പെടുവാന്‍ ഇടയായി” എന്നുള്ളതിന് ഉള്ളതായ ഉപമാനം ആകുന്നു. മറു പരിഭാഷ: “ഞാന്‍ ക്രിസ്തു നിമിത്തം കാരാഗൃഹത്തില്‍ ആയിരിക്കുന്നു എന്ന് അറിയപ്പെടുവാന്‍ ഇടയായി തീര്‍ന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

my chains in Christ came to light ... guard ... everyone else

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അരമന കാവല്‍ക്കാരും റോമില്‍ ഉള്ള നിരവധി മറ്റുള്ള ആളുകളും അറിയുന്നത് ഞാന്‍ ക്രിസ്തു നിമിത്തം ചങ്ങലയില്‍ ആയിരിക്കുന്നു എന്നാണ്.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

my chains in Christ

പൌലോസ് ഇവിടെ അനുബന്ധ പദമായ “ഇല്‍” ഉപയോഗിച്ചിരിക്കുന്നത് “നു വേണ്ടി” എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: എന്‍റെ ചങ്ങലകള്‍ ക്രിസ്തുവിനു വേണ്ടി” അല്ലെങ്കില്‍ “എന്‍റെ ചങ്ങലകള്‍ ഞാന്‍ ക്രിസ്തുവിനെ കുറിച്ച് ജനത്തെ പഠിപ്പിക്കുന്നത്‌ കൊണ്ട്”

my chains

ഇവിടെ “ചങ്ങലകള്‍” എന്ന പദം തടവ്‌ എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “എന്‍റെ തടവ്‌” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

palace guard

ഇത് റോമന്‍ ചക്രവര്‍ത്തിയെ സംരക്ഷിക്കുവാന്‍ സഹായിക്കുന്ന ഒരു സംഘം സൈനികര്‍ ആകുന്നു.

Philippians 1:14

fearlessly speak the word

ദൈവത്തിന്‍റെ സന്ദേശം ഭയം കൂടാതെ സംസാരിക്കുക

Philippians 1:15

Some indeed even proclaim Christ

ചില ആളുകള്‍ ക്രിസ്തുവിനെ കുറിച്ചുള്ള സുവാര്‍ത്ത പ്രസംഗിക്കുന്നു

out of envy and strife

അവര്‍ ജനങ്ങള്‍ എന്നെ ശ്രദ്ധിക്കുവാന്‍ പാടില്ല എന്ന് ആഗ്രഹിച്ചു കൊണ്ട്, അവര്‍ എനിക്ക് ഉപദ്രവം ഉണ്ടാക്കുന്നു

and also others out of good will

എന്നാല്‍ മറ്റു ആളുകള്‍ ദയാപുരസ്സരായും സഹായിക്കണം എന്ന് വെച്ചും അത് ചെയ്തു വരുന്നു

Philippians 1:16

The latter

നല്ല മനസ്സോടു കൂടെ പ്രസംഗിക്കുന്ന ആളുകള്‍

I am put here for the defense of the gospel

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “സുവിശേത്തെ പ്രതിരോധിക്കേണ്ടതിനു ദൈവം എന്നെ തിരഞ്ഞെടുത്തു” അല്ലെങ്കില്‍ 2) “സുവിശേഷത്തെ പ്രതിരോധിക്കുനതിനാല്‍ ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

for the defense of the gospel

യേശുവിന്‍റെ സന്ദേശം സത്യം ആണെന്ന് എല്ലാവരെയും പഠിപ്പിക്കേണ്ടതിനു

Philippians 1:17

But the former

എന്നാല്‍ മറ്റുള്ളവര്‍ അല്ലെങ്കില്‍ “എന്നാല്‍ അസൂയ കൊണ്ടോ കാഠിന്യം കൊണ്ടോ ക്രിസ്തുവിനെ പ്രസംഗിക്കുന്നവര്‍”

while I am in chains

ഇവിടെ “ചങ്ങലയില്‍” എന്നുള്ള പദം കാരാഗൃഹത്തില്‍ ആയിരിക്കുന്നു എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ഞാന്‍ തടവില്‍ ആക്കപ്പെട്ടപ്പോള്‍” അല്ലെങ്കില്‍ “ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുമ്പോള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Philippians 1:18

What then?

പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നത് ഫിലിപ്പ്യര്‍ 15-17ല്‍ താന്‍ എഴുതിയ സാഹചര്യത്തെ സംബന്ധിച്ചു താന്‍ എന്താണ് ചിന്തിക്കുന്നത് എന്ന് പറയുവാന്‍ വേണ്ടിയാണ്. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “അത് കാര്യം ആക്കേണ്ടത് ഇല്ല” എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി അല്ലെങ്കില്‍ 2) “ഞാന്‍ ഇതിനെ കുറിച്ച് ചിന്തിക്കട്ടെ” എന്നുള്ള പദങ്ങള്‍ ആ ചോദ്യത്തിന്‍റെ ഭാഗമായി മനസ്സിലാക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ഇതിനെ കുറിച്ചു ഞാന്‍ ഇപ്രകാരം ആണ് ചിന്തിക്കുന്നത്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestionഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsisഉം)

Only that in every way—whether from false motives or from true—Christ is proclaimed

ജനം ക്രിസ്തുവിനെ കുറിച്ച് പ്രസംഗിച്ചു വരുന്നിടത്തോളം, അവര്‍ നല്ല കാരണങ്ങള്‍ നിമിത്തം ആണോ അല്ല തെറ്റായ കാരണങ്ങള്‍ നിമിത്തം ആണോ അത് ചെയ്യുന്നത് എന്നുള്ളത് കാര്യം ആക്കുന്നില്ല

in this I rejoice

ജനം ക്രിസ്തുവിനെ കുറിച്ച് പ്രസംഗിക്കുന്നത് ആയതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു

I will rejoice

ഞാന്‍ ആഘോഷിക്കും അല്ലെങ്കില്‍ “ഞാന്‍ സന്തോഷവാന്‍ ആയിരിക്കും”

Philippians 1:19

this will result in my deliverance

എന്തുകൊണ്ടെന്നാല്‍ ജനം ക്രിസ്തുവിനെ പ്രസംഗിക്കുന്നതു കൊണ്ട്, ദൈവം എന്നെ വിടുവിക്കും

in my deliverance

വിടുതല്‍ എന്ന് ഇവിടെ കാണുന്ന ഒരു സര്‍വ നാമം സൂചിപ്പിക്കുന്നത് ഒരു വ്യക്തി വേറൊരു വ്യക്തിയെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ട് പോകുന്നതിനെ ആകുന്നു. പൌലോസ് പ്രതീക്ഷിക്കുന്നത് ദൈവം തന്നെ വിടുവിക്കും എന്ന് ആകുന്നു എന്നത് നിങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത് ആവശ്യം ആയിരിക്കുന്നു. മറു പരിഭാഷ: “എന്നെ സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുവരുവാന്‍” അല്ലെങ്കില്‍ “ദൈവത്തില്‍ എന്നെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

through your prayers and the help of the Spirit of Jesus Christ

നിങ്ങള്‍ പ്രാര്‍ത്ഥന ചെയ്യുന്നതു കൊണ്ടും യേശു ക്രിസ്തുവിന്‍റെ ആത്മാവ് എന്നെ സഹായിക്കുന്നതു കൊണ്ടും

Spirit of Jesus Christ

പരിശുദ്ധാത്മാവ്

Philippians 1:20

It is my eager expectation and certain hope

ഇവിടെ “പ്രതീക്ഷ” എന്ന പദവും “പ്രത്യേക പ്രത്യാശ” എന്ന പദ സഞ്ചയവും അടിസ്ഥാന പരമായി ഒരേ വസ്തുത തന്നെയാണ് അര്‍ത്ഥം നല്‍കുന്നത്. പൌലോസ് ഇവയെ ഒരുമിച്ചു ഉപയോഗിച്ചതു തന്‍റെ പ്രതീക്ഷ എത്രമാത്രം ശക്തമാണ് എന്ന് ഊന്നിപ്പറയുവാന്‍ വേണ്ടിയാണ്. മറു പരിഭാഷ: “ഞാന്‍ വളരെ ആഗ്രഹത്തോടു കൂടെയും ഉറപ്പോട് കൂടെയും പ്രത്യാശിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

but that I will have complete boldness

ഇത് പൌലോസിന്‍റെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഭാഗം ആയിരിക്കുന്നു. മറു പരിഭാഷ: “എന്നാല്‍ ഞാന്‍ വളരെ ധൈര്യം ഉള്ളവന്‍ ആയിരിക്കും”

Christ will be exalted in my body

“എന്‍റെ ശരീരം” എന്നുള്ള പദസഞ്ചയം പൌലോസ് തന്‍റെ ശരീരം കൊണ്ട് എന്താണ് ചെയ്യുന്നത് എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തി മുഖാന്തിരം ക്രിസ്തുവിനെ ബഹുമാനിക്കും” അല്ലെങ്കില്‍ 2) “ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തി മുഖാന്തിരം ജനം ക്രിസ്തുവിനെ സ്തുതിക്കുവാന്‍ ഇടയാകും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

whether by life or by death

ഞാന്‍ ജീവിക്കുക ആകട്ടെ അല്ലെങ്കില്‍ മരിക്കുക ആകട്ടെ അല്ലെങ്കില്‍ “ഞാന്‍ ജീവിക്കുക ആണെങ്കിലും അല്ലെങ്കില്‍ മരിക്കുക ആണെങ്കിലും”

Philippians 1:21

For to me

ഈ വാക്കുകള്‍ വളരെ ദൃഢമായവ ആകുന്നു. അവ സൂചിപ്പിക്കുന്നത് ഇത് പൌലോസിന്‍റെ വ്യക്തിഗതം ആയ അനുഭവം ആകുന്നു എന്നാണ്.

to live is Christ

ഇവിടെ ക്രിസ്തുവിനെ പ്രസാദിപ്പിക്കുകയും സേവിക്കുകയും ചെയ്യുക എന്നുള്ളത് പൌലോസ് ജീവിക്കുന്നതിന്‍റെ ഏക ലക്‌ഷ്യം അതാകുന്നു എന്നതു പോലെ പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “ജീവിച്ചു കൊണ്ടിരിക്കുക എന്നുള്ളത് ക്രിസ്തുവിനെ പ്രസാദിപ്പിക്കുവാന്‍ ഉള്ള ഒരു അവസരം ആകുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

to die is gain

ഇവിടെ മരണത്തെ “ആദായം” എന്നത് പോലെ സംസാരിച്ചിരിക്കുന്നു. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) പൌലോസിന്‍റെ മരണം സുവിശേഷത്തിന്‍റെ സന്ദേശം വ്യാപിക്കുവാന്‍ സഹായകരം ആയിരിക്കും അല്ലെങ്കില്‍ 2)പൌലോസ് ഒരു മെച്ചമായ സാഹചര്യത്തില്‍ ആയിത്തീരും. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 1:22

But if I am to live in the flesh

ഇവിടെ “ജഡം” എന്നുള്ളത് ശരീരം എന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദവും, “ജഡത്തില്‍ ജീവിക്കുക” എന്ന് ഉള്ളത് ജീവനോടെ ഇരിക്കുക എന്നതിനുള്ള കാവ്യാലങ്കാര പദവും ആകുന്നു. മറു പരിഭാഷ: “എന്നാല്‍ ഞാന്‍ എന്‍റെ ശരീരത്തില്‍ ജീവനോടെ ശേഷിക്കണം എന്നുള്ളത്” അല്ലെങ്കില്‍ “എന്നാല്‍ ഞാന്‍ ജീവനോടെ തുടരുന്നു എങ്കില്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Yet which to choose?

എന്നാല്‍ ഞാന്‍ എന്താണ് തിരഞ്ഞെടുക്കേണ്ടത്?

that means fruitful labor for me

“ഫലം” എന്നുള്ള പദം ഇവിടെ സൂചിപ്പിക്കുന്നത് പൌലോസിന്‍റെ പ്രവര്‍ത്തിയുടെ സല്‍ഫലങ്ങളെ ആകുന്നു. മറു പരിഭാഷ: “അത് അര്‍ത്ഥം നല്‍കുന്നത് ഞാന്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവ് ഉള്ളവന്‍ ആകും ആ പ്രവര്‍ത്തി സല്‍ഫലങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം)

Philippians 1:23

For I am hard pressed between the two

പാറക്കല്ലുകള്‍ അല്ലെങ്കില്‍ തടികള്‍, ഒരേ സമയത്ത് രണ്ടു എതിര്‍ വശത്ത് നിന്നും ഒരുപോലെ ഞെരുക്കുന്നത് പോലെ, പൌലോസ് പറയുന്നത് തനിക്കു ജീവിക്കുന്നതിനും മരിക്കുന്നതിനും ഇടയില്‍ താന്‍ എന്തു തിരഞ്ഞെടുക്കണം എന്നുള്ളത് രണ്ടു ഭാരം ഉള്ള വസ്തുക്കള്‍ പോലെ കാണപ്പെടുന്നു എന്നാണ്. നിങ്ങളുടെ ഭാഷയില്‍ വസ്തുക്കളെ തള്ളുക എന്നുള്ളതിനേക്കാള്‍ വലിക്കുക എന്നുള്ളതിനു മുന്‍ഗണന നല്‍കുമായിരിക്കും. മറു പരിഭാഷ: “ഞാന്‍ പിരിമുറുക്കത്തില്‍ ആയിരിക്കുന്നു. ഞാന്‍ ജീവിക്കണമോ അല്ലെങ്കില്‍ മരിക്കണമോ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് ഞാന്‍ അറിയുന്നില്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

My desire is to depart and be with Christ

താന്‍ മരണത്തെ കുറിച്ച് ഭയപ്പെടുന്നില്ല എന്നുള്ളത് കാണിക്കുവാന്‍ വേണ്ടി ഒരു ഭവ്യോക്തി പ്രയോഗം പൌലോസ് ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഞാന്‍ മരിക്കുവാന്‍ ഇഷ്ടപ്പെടുന്നു എന്തുകൊണ്ടെന്നാല്‍ ഞാന്‍ ക്രിസ്തുവിനോട് കൂടെ ചേരുവാന്‍ ഇടയാകും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-euphemism)

Philippians 1:25

Being convinced of this

ഞാന്‍ ജീവനോടെ ഇരിക്കുന്നത് നിങ്ങള്‍ക്ക് ഏറെ പ്രയോജനം എന്ന് എനിക്ക് ഉറപ്പ് ഉള്ളതു കൊണ്ട്

I know that I will remain

ഞാന്‍ ജീവനോടു കൂടെ തുടരും എന്ന് ഞാന്‍ അറിയുന്നു അല്ലെങ്കില്‍ “ഞാന്‍ ജീവന്‍ ഉള്ളവനായി തുടരും എന്ന് ഞാന്‍ അറിയുന്നു”

Philippians 1:26

so that in me

അതുകൊണ്ട് എന്‍റെ നിമിത്തം അല്ലെങ്കില്‍ “അതുകൊണ്ട് ഞാന്‍ ചെയ്യുന്നത് എന്തുകൊണ്ടെന്നാല്‍”

Philippians 1:27

that you are standing firm in one spirit, with one mind striving together for the faith of the gospel

“ഏക ആത്മാവിനാല്‍ ഉറച്ചു നിന്നു കൊണ്ട്” എന്നും “ഏക മനസ്സോടു കൂടെ ഒരുമിച്ചു പോരാടിക്കൊണ്ട്” ഇത് പോലെയുള്ള അര്‍ഥങ്ങള്‍ പങ്കുവെക്കുകയും ഐക്യതയുടെ പ്രാധാന്യം ഊന്നി പറയുകയും ചെയ്യുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-parallelism)

with one mind striving together

ഏക മനസ്സോടു കൂടെ ഒരുമിച്ചു പോരാടുക. ഒരുവനോട് ഒരുവന്‍ ഏകാഭിപ്രായം ഉള്ളവര്‍ ആകുക എന്നാല്‍ ഏക മനസ്സ് ഉള്ളവര്‍ ആകുക എന്നാണ് അര്‍ത്ഥം. മറു പരിഭാഷ: “ഒരുവനോട് ഒരുവന്‍ എകാഭിപ്രായം ഉള്ളവര്‍ ആകുകയും ഒരുമിച്ചു പോരാടുകയും ചെയ്യുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

striving together

ഒരുമിച്ചു കഠിനാധ്വാനം ചെയ്യുക

for the faith of the gospel

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) സുവിശേഷത്തില്‍ അധിഷ്ടിതം ആയ വിശ്വാസത്തെ വ്യാപനം ചെയ്യുവാന്‍” അല്ലെങ്കില്‍ 2) സുവിശേഷം നമ്മെ പഠിപ്പിക്കുന്നതു പോലെ വിശ്വസിക്കുവാനും ജീവിക്കുവാനും”

Philippians 1:28

Do not be frightened in any respect

ഇത് ഫിലിപ്പ്യന്‍ വിശ്വാസികളോടു ഉള്ളതായ ഒരു കല്പന ആകുന്നു.നിങ്ങളുടെ ഭാഷയില്‍ ബഹുവചന കല്പന രൂപം ഉണ്ടെങ്കില്‍, അതു ഇവിടെ ഉപയുക്തം ആക്കുക. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

This is a sign to them of their destruction, but of your salvation—and this from God

നിങ്ങളുടെ ധൈര്യം അവരെ കാണിക്കുന്നത് എന്തെന്നാല്‍ ദൈവം അവരെ നശിപ്പിക്കും എന്നുള്ളതാണ്. മാത്രമല്ല അത് നിങ്ങളെ കാണിക്കുന്നത് ദൈവം നിങ്ങളെ രക്ഷിക്കും എന്നാണ്.

and this from God

ഇത് ദൈവത്തില്‍ നിന്നും ഉള്ളതാണ്.സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ “ഇത്” എന്ന പദം സൂചിപ്പിക്കുന്നത് 1) വിശ്വാസികളുടെ ധൈര്യം അല്ലെങ്കില്‍ 2) അടയാളം അല്ലെങ്കില്‍ 3) നാശവും രക്ഷയും.

Philippians 1:30

having the same conflict which you saw in me, and now you hear in me

ഞാന്‍ കഷ്ടത അനുഭവിക്കുന്നതു കണ്ട അതേ രീതിയില്‍ തന്നെ കഷ്ടത അനുഭവിക്കുന്നുവല്ലോ, ഞാന്‍ ഇപ്പോഴും കഷ്ടത അനുഭവിക്കുന്നത് നിങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ.

Philippians 2

ഫിലിപ്പ്യര്‍ 02 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ചില പരിഭാഷകള്‍, ULT പോലെ ഉള്ളത്, 6-11 വാക്യങ്ങള്‍ പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്നു. ഈ വാക്യങ്ങള്‍ ക്രിസ്തുവിന്‍റെ ഉദാഹരണത്തെ വിശദീകരിക്കുന്നു. അവര്‍ യേശു എന്ന വ്യക്തിയെ സംബന്ധിച്ച പ്രധാന സത്യങ്ങള്‍ പഠിപ്പിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

ഈ അദ്ധ്യായത്തില്‍ പൌലോസ് ഫിലിപ്പ്യ സഭക്ക് നിരവധി പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ളതായ ഇതര പരിഭാഷ വിഷമതകള്‍

“അവിടെ എന്തെങ്കിലും ഉണ്ടെങ്കില്‍”

ഇത് ഒരു തരത്തില്‍ ഉള്ള അനുമാന പ്രസ്താവന ആയി കാണപ്പെടുന്നു. എന്നിരുന്നാലും, ഇത് ഒരു അനുമാന പ്രസ്താവന അല്ല, എന്തുകൊണ്ടെന്നാല്‍ ഇത് സത്യമായ ഒരു കാര്യത്തെ പ്രകടമാക്കുന്നു. പരിഭാഷകന്‍ ഈ പദസഞ്ചയത്തെ “അപ്രകാരം ആയിരിക്കുന്നതു കൊണ്ട്” എന്ന് പരിഭാഷ ചെയ്യാവുന്നത് ആകുന്നു.

Philippians 2:1

Connecting Statement:

പൌലോസ് വിശ്വാസികള്‍ക്ക് ക്രിസ്തുവിനെ ഉദാഹരണമായി കാണിച്ചുകൊണ്ട് അവര്‍ ഐക്യതയും താഴ്മയും ഉള്ളവര്‍ ആയിരിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

If there is any encouragement in Christ

ക്രിസ്തു നിങ്ങളെ പ്രോല്‍സാഹിപ്പിച്ചിരിക്കുന്നു എങ്കില്‍ അല്ലെങ്കില്‍ “ക്രിസ്തു നിമിത്തം നിങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടവര്‍ ആയിരിക്കുന്നു”

if there is any comfort provided by love

“സ്നേഹത്താല്‍” എന്ന പദസഞ്ചയം മിക്കവാറും ഫിലിപ്പ്യരോട് ഉള്ളതായ ക്രിസ്തുവിന്‍റെ സ്നേഹത്തെ സൂചിപ്പിക്കുന്നത് ആയിരിക്കും. മറു പരിഭാഷ: “അവന്‍റെ സ്നേഹം നിങ്ങളില്‍ ഏതെങ്കിലും ആശ്വാസം നല്‍കിയിട്ടുണ്ട് എങ്കില്‍” അല്ലെങ്കില്‍ “നിങ്ങള്‍ക്ക് വേണ്ടിയുള്ള തന്‍റെ സ്നേഹം ഏതെങ്കിലും വിധത്തില്‍ നിങ്ങള്‍ക്ക് ആശ്വാസം ആയിട്ടുണ്ടെങ്കില്‍”

if there is any fellowship in the Spirit

നിങ്ങള്‍ക്ക് ആത്മാവുമായി എന്തെങ്കിലും കൂട്ടായ്മ ഉണ്ടെങ്കില്‍

if there are any tender mercies and compassions

നിങ്ങള്‍ ദൈവത്തിന്‍റെ ധാരാളം ആയുള്ള ആര്‍ദ്രതയുടെയും കരുണയുടെയും അനുകമ്പയുടെയും പ്രവര്‍ത്തികള്‍ അനുഭവിച്ചിട്ടുണ്ട് എങ്കില്‍

Philippians 2:2

make my joy full

പൌലോസ് ഇവിടെ സന്തോഷത്തെ കുറിച്ച് പ്രസ്താവിക്കുന്നത് ഇത് ഒരു സംഭരണിയില്‍ നിറക്കുന്നതിനു സമാനം ആയിട്ടാണ്. മറു പരിഭാഷ: “എന്നെ വളരെ അധികമായി സന്തോഷിക്കുവാന്‍ ഇട വരുത്തുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 2:3

Do nothing out of selfishness or empty conceit

നിങ്ങള്‍ നിങ്ങളെ തന്നെ മറ്റുള്ളവരെക്കാള്‍ കൊള്ളാകുന്നവര്‍ എന്ന നിലയില്‍ പരിഗണിക്കുകയോ ചിന്തിക്കുകയോ ചെയ്യുവാന്‍ പാടില്ല.

Philippians 2:4

Let each of you look not only to his own interests, but also to the interests of others

നിങ്ങളുടെ കാര്യങ്ങളെ കുറിച്ച് മാത്രം കരുതുന്നവര്‍ ആയിരിക്കാതെ, മറ്റുള്ളവരുടെ കാര്യങ്ങളെ കുറിച്ചും കൂടെ കരുതല്‍ ഉള്ളവര്‍ ആയിരിക്കണം.

Philippians 2:5

Have this mind in yourselves which also was in Christ Jesus

ക്രിസ്തുയേശുവില്‍ ഉണ്ടായിരുന്ന അതേ ഭാവം തന്നെ ഉണ്ടായിരിക്കട്ടെ അല്ലെങ്കില്‍ “ക്രിസ്തു യേശു എപ്രകാരം മറ്റുള്ളവരെ സംബന്ധിച്ച് ചിന്തിച്ചിരുന്നുവോ പരസ്പരം ആ രീതിയില്‍ തന്നെ ചിന്തിക്കുക”

Philippians 2:6

he existed in the form of God

ദൈവത്തെ സംബന്ധിച്ച് സത്യം ആയിരുന്നത് ഒക്കെയും അവിടുത്തെ സംബന്ധിച്ചും സത്യം ആയിരുന്നു

did not consider his equality with God as something to hold on to

ഇവിടെ “സമത്വം” എന്നുള്ളത് “തുല്ല്യ പദവി” അല്ലെങ്കില്‍ “സമ ബഹുമാനം” എന്നതിനെ സൂചിപ്പിക്കുന്നത് ആകുന്നു. ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കുക എന്നാല്‍ ദൈവം ബഹുമാനിക്കപ്പെടുന്നത് പോലെ തന്നെ താനും ബഹുമാനിക്കപ്പെടണം എന്ന് അവകാശം പറയുക എന്നതായി കാണിക്കുന്നു. ക്രിസ്തു അപ്രകാരം ചെയ്തിരുന്നില്ല. അവിടുന്ന് ദൈവം ആയിരിക്കുന്നതില്‍ നിന്ന് വിരമിച്ചില്ല എങ്കിലും ദൈവത്തെപ്പോലെ പ്രവര്‍ത്തിക്കുന്നതിനു വിരാമം കുറിച്ചു. മറു പരിഭാഷ: “ദൈവത്തെ പോലെ തന്നെ അതേ പദവി വേണം എന്ന് ചിന്തിച്ചിരുന്നില്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 2:7

he emptied himself

ഭൂമിയില്‍ ഉള്ള തന്‍റെ ശുശ്രൂഷ കാലയളവില്‍ തന്‍റെ ദൈവീക അധികാരങ്ങളോടു കൂടെ പ്രവര്‍ത്തിക്കുവാന്‍ ക്രിസ്തു വിസമ്മതിച്ചതിനെ പൌലോസ് പറയുന്നത് ക്രിസ്തു ഒരു സംഭരണിക്ക് സമാനമായി ആയിരുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

he was born in the likeness of men

അവിടുന്ന് ഒരു മനുഷ്യനായി ജനിച്ചു അല്ലെങ്കില്‍ “അവിടുന്ന് ഒരു മനുഷ്യനായി തീര്‍ന്നു”

Philippians 2:8

became obedient to the point of death

പൌലോസ് ഇവിടെ മരണത്തെ കുറിച്ച് ഒരു ആലങ്കാരികം ആയ രീതിയില്‍ പ്രസ്താവിക്കുന്നു. “മരണം എന്ന ഘട്ടം വരെയും” എന്നുള്ളത് സ്ഥലത്തിനു ഉള്ള ഒരു രൂപകം (ക്രിസ്തു മരണം എന്ന ഇടം വരെയും കടന്നു പോയി) അല്ലെങ്കില്‍ സമയത്തിന്‍റെ ഒരു രൂപകം (ക്രിസ്തു മരിക്കുന്നതായ സമയം വരെയും അനുസരണം ഉള്ളവനായി കാണപ്പെട്ടു)” ആയി പരിഭാഷകന് ഗ്രഹിക്കാവുന്നത് ആകുന്നു.

even death of a cross

ഒരു ക്രൂശില്‍ മരിക്കാന്‍പോലും

Philippians 2:9

the name that is above every name

ഇവിടെ “നാമം” എന്നുള്ളത് ഒരു സ്ഥാനം അല്ലെങ്കില്‍ ആദരം എന്നതിനെ സൂചിപ്പിക്കുന്ന ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ഏതൊരു സ്ഥാനത്തേക്കാളും ഉയര്‍ന്നതായ ഒരു സ്ഥാനം” അല്ലെങ്കില്‍ “ഇതൊരു ആദരവിനെക്കാളും ഉയര്‍ന്നതായ ആദരം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

above every name

നാമം എന്നത് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ്, ഏതൊരു നാമത്തെക്കാളും സ്തുത്യര്‍ഹം ആയ നാമം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 2:10

in the name of Jesus every knee should bend

ഇവിടെ “മുഴങ്കാല്‍” എന്നുള്ളത് മുഴുവന്‍ വ്യക്തിയെയും സൂചിപ്പിക്കുന്ന ഉപലക്ഷണാലങ്കാരം ആകുന്നു, മുഴങ്കാല്‍ മടക്കുക എന്നുള്ളത് ആരാധനയ്ക്കു വേണ്ടി നിലത്തു മുഴങ്കാല്‍ മടക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാരം ആകുന്നു. “നാമത്തില്‍” എന്നുള്ളത് ഇവിടെ ഒരു വ്യക്തിയെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാരം, അവര്‍ ആരാധിക്കുന്ന വ്യക്തി ആരെന്നു പറയുന്നതായി ഇരിക്കുന്നു. മറു പരിഭാഷ: സകല വ്യക്തികളും യേശുവിനെ ആരാധിക്കും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdocheഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം)

under the earth

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ജനം മരിക്കുമ്പോള്‍ കടന്നു പോകുന്നതായ സ്ഥലം അല്ലെങ്കില്‍ 2) പിശാചുക്കള്‍ പാര്‍ക്കുന്നതായ സ്ഥലം.

Philippians 2:11

every tongue

ഇവിടെ “നാവ്” എന്നുള്ളത് മുഴുവന്‍ ആളത്വത്തെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ഓരോ വ്യക്തിയും” അല്ലെങ്കില്‍ സകല ആളുകളും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdoche)

to the glory of God the Father

ഇവിടെ “ലേക്ക്” എന്നുള്ള വാക്ക് ഫലത്തെ പ്രകടിപ്പിക്കുന്നു: “ഫലം നിമിത്തം അവര്‍ പിതാവായ ദൈവത്തെ സ്തുതിക്കും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 2:12

Connecting Statement:

പൌലോസ് ഫിലിപ്പ്യന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതും അവരെ കാണിക്കുന്നതും എന്തെന്നാല്‍ മറ്റുള്ളവരുടെ മുന്‍പാകെ ഇപ്രകാരമാണ് ജീവിക്കേണ്ടത് എന്നു തന്‍റെ ദൃഷ്ടാന്തത്തെ കൊണ്ട് അവരെ ഓര്‍മ്മിപ്പിക്കുന്നു.

my beloved

എന്‍റെ പ്രിയ സഹ വിശ്വാസികളേ

in my presence

ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നപ്പോള്‍

in my absence

ഞാന്‍ നിങ്ങളോടു കൂടെ ഇല്ലാതെ ഇരുന്നപ്പോള്‍

work out your own salvation with fear and trembling

“രക്ഷ” എന്ന സര്‍വ നാമം ദൈവം ജനത്തെ രക്ഷിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു പദസഞ്ചയം കൊണ്ട് പ്രകടം ആക്കാം. മറു പരിഭാഷ: “ഭയത്തോടും നടുക്കത്തോടും കൂടെ, ദൈവം രക്ഷിക്കുന്നവര്‍ക്ക് യോഗ്യമായത് പ്രവര്‍ത്തിക്കുവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നതില്‍ തുടരുക” അല്ലെങ്കില്‍ “ദൈവത്തോടുള്ള ഭയത്തോടും ഭക്ത്യാദരവോടു കൂടെയും, സല്‍പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഠിനാധ്വാനം ചെയ്യുന്നത് മൂലം അവിടുന്ന് നിങ്ങളെ രക്ഷിച്ചു എന്ന് പ്രദര്‍ശിപ്പിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

with fear and trembling

പൌലോസ് “ഭയം” എന്നും “നടുക്കം” എന്നും ഉള്ള പദങ്ങള്‍ ഒരുമിച്ചു ഉപയോഗിക്കുന്നത് ജനത്തിനു ദൈവത്തോടുള്ള ഭക്തിയുടെ മനോഭാവം എപ്രകാരം ഉള്ളത് ആയിരിക്കണം എന്ന് പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടിയാണ്. മറു പരിഭാഷ: “ഭയത്തോടു കൂടിയ നടുക്കം” അല്ലെങ്കില്‍ “ആഴമേറിയ ഭക്ത്യാദരവ്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

Philippians 2:13

both to will and to work for his good pleasure

ആയതു നിമിത്തം അവിടുത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നിങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവയും അവിടുത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുന്നവയും

Philippians 2:15

blameless and pure

“നിഷ്കളങ്കം” എന്നും “ശുദ്ധമായ” എന്നും ഉള്ള പദങ്ങള്‍ അര്‍ത്ഥം കൊണ്ട് ഒരുപോലെ ഉള്ളവയും ആശയത്തെ ബലപ്പെടുത്തുവാന്‍ വേണ്ടി ഒരുമിച്ചു ഉപയോഗിക്കുന്നവയും ആകുന്നു. മറു പരിഭാഷ: “പൂര്‍ണ്ണമായും നിഷ്കളങ്കര്‍” ( കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

you may shine as lights in the world

പ്രകാശം എന്നത് നന്മയെയും സത്യത്തെയും പ്രതിനിധീകരിക്കുന്നു. ലോകത്തില്‍ ജ്യോതിസ്സുകളെ പോലെ പ്രകാശിക്കുന്നു എന്നുള്ളത് ദൈവം നല്ലവനും സത്യവാനും ആകുന്നു എന്ന് ലോകത്തില്‍ ഉള്ള ജനം കാണുവാന്‍ തക്കവിധം ഒരു നല്ലതും നീതിപൂര്‍വവും ആയ ജീവിതം നയിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ആയതിനാല്‍ നിങ്ങള്‍ ലോകത്തില്‍ ജ്യോതിസ്സുകളെ പോലെ ആയിരിക്കും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

in the world, in the middle of a crooked and depraved generation

“ലോകം” എന്നുള്ള പദം ഇവിടെ സൂചിപ്പിക്കുന്നത് ലോകത്തിലെ ജനത്തെ ആകുന്നു. “വക്രത” എന്നും “കോട്ടം” എന്നും പദങ്ങള്‍ ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് ജനം അത്രമാത്രം പാപം നിറഞ്ഞവര്‍ ആയിരിക്കുന്നു എന്ന് ഊന്നി പറയുവാന്‍ വേണ്ടി ആകുന്നു. മറു പരിഭാഷ: “ലോകത്തില്‍, പാപം നിറഞ്ഞ ആളുകളുടെ ഇടയില്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

Philippians 2:16

Hold on to the word of life

മുറുകെ പിടിക്കുക എന്നുള്ളത് ഉറപ്പോടെ വിശ്വസിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ജീവന്‍റെ വചനത്തെ ഉറപ്പായി വിശ്വസിക്കുന്നതില്‍ തുടരുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

the word of life

ജീവന്‍ നല്‍കുന്നതായ സന്ദേശം അല്ലെങ്കില്‍ “ദൈവം നിങ്ങളെ കുറിച്ചു ആഗ്രഹിക്കുന്ന നിലയില്‍ നല്ലജീവിതം എപ്രകാരം നയിക്കണം എന്ന് കാണിക്കുന്ന സന്ദേശം”

on the day of Christ

ഇത് സൂചിപ്പിക്കുന്നത് യേശു മടങ്ങി വന്നു തന്‍റെ രാജ്യം സ്ഥാപിക്കുകയും ഭൂമിയില്‍ ഭരണം നടത്തുകയും ചെയ്യുന്നതിനെ ആകുന്നു. മറു പരിഭാഷ: “ക്രിസ്തു മടങ്ങി വരുമ്പോള്‍”

I did not run in vain or labor in vain

“വ്യര്‍ത്ഥമായി ഓടുക” എന്നും “വ്യര്‍ത്ഥമായി അദ്ധ്വാനിക്കുക” എന്നും ഉള്ള പദസഞ്ചയങ്ങള്‍ ഇവിടെ ഒരേ കാര്യം തന്നെ അര്‍ത്ഥം നല്‍കുന്നു. പൌലോസ് ഇവയെ ഒരുമിച്ചു ഉപയോഗിക്കുന്നത് താന്‍ ജനം ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനു സഹായം ആകേണ്ടതിനു എത്ര കഠിനം ആയി അധ്വാനിച്ചു എന്ന് ഊന്നി പറയുന്നതിന് വേണ്ടി ആകുന്നു. മറു പരിഭാഷ: “ഞാന്‍ ഒന്നും അല്ലാത്തതിനു വേണ്ടി കഠിനമായി അധ്വാനിച്ചില്ല.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-parallelism)

run

തിരുവെഴുത്തുകള്‍, നടക്കുക എന്നുള്ള സ്വരൂപത്തെ ഒരു വ്യക്തിയുടെ ജീവിതത്തെ നടത്തുന്നതിനെ പ്രതിനിധാനം ചെയ്യുന്നു. ഓട്ടം എന്നത് ജീവിതം വളരെ കാര്യക്ഷമം ആയി നയിക്കുന്നതു ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 2:17

But even if I am being poured out as an offering on the sacrifice and service of your faith, I am glad and rejoice with you all

പൌലോസ് തന്‍റെ മരണത്തെ കുറിച്ച് പറയുന്നത് എന്തെന്നാല്‍ താന്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി യാഗം ആയി അര്‍പ്പിക്കപ്പെടുന്ന യാഗ മൃഗത്തിന്‍റെ മേല്‍ ഒഴിക്കപ്പെടുന്ന ഒരു പാനീയ യാഗം ആയി കാണപ്പെടുന്നു എന്നാണ്. പൌലോസ് അര്‍ത്ഥം നല്കുന്നത് എന്തെന്നാല്‍ ഫിലിപ്പ്യക്കാര്‍ ദൈവത്തിനു കൂടുതല്‍ പ്രസാദം ഉള്ളവരായി തീരേണ്ടതിനു താന്‍ അവര്‍ക്ക് വേണ്ടി മരിക്കുവാനും സന്തോഷത്തോടു കൂടെ ആയിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “എന്നാല്‍, റോമാക്കാര്‍ എന്നെ വധിക്കുകയും എന്‍റെ രക്തം ഒരു പാനീയ യാഗമായി ഒഴിക്കപ്പെടേണ്ടി വരികയും ചെയ്‌താല്‍ പോലും, എന്‍റെ മരണം നിങ്ങളുടെ വിശ്വാസത്തെയും അനുസരണത്തെയും ദൈവത്തിനു കൂടുതല്‍ പ്രസാദകരം ആകുന്നതു നിമിത്തം നിങ്ങള്‍ എല്ലാവരോടു കൂടെയും ഞാന്‍ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 2:19

Connecting Statement:

പൌലോസ് ഫിലിപ്പ്യന്‍ വിശ്വാസികളോട് താന്‍ തിമൊഥെയോസിനെ വളരെ പെട്ടെന്ന് തന്നെ അവരുടെ അടുക്കലേക്കു അയക്കുവാന്‍ ഉള്ള തന്‍റെ ഉദ്ദേശ്യത്തെ കുറിച്ചും അവര്‍ എപ്പഫ്രൊദിത്തൊസിനെ വളരെ പ്രത്യേകമായി കരുതേണ്ടതിനെ സംബന്ധിച്ചും പറയുന്നു.

But I have hope in the Lord Jesus

എന്നാല്‍ ഞാന്‍ വളരെ നിശ്ചയം ഉള്ളവനായി പ്രതീക്ഷിക്കുന്നത് കര്‍ത്താവായ യേശു എന്നെ അനുവദിക്കും എന്നാണ്

Philippians 2:20

For I have no one else with his same attitude

അവന്‍ നിങ്ങളെ സ്നേഹിക്കുന്നതു പോലെ അത്ര അധികമായി സ്നേഹിക്കുന്നവര്‍ വേറെ ആരും തന്നെ ഇല്ല

Philippians 2:21

For they all

ഇവിടെ “അവര്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് ഫിലിപ്പ്യയിലേക്ക് അയക്കുവാന്‍ തക്കവിധം താന്‍ വിശ്വസിക്കുവാന്‍ കൊള്ളാകുന്ന തരത്തില്‍ ഇല്ലാത്ത ഒരു കൂട്ടം ആളുകളെ ആകുന്നു. കൂടാതെ പൌലോസ് ആ സംഘത്തോടുള്ള തന്‍റെ നീരസത്തെ പ്രകടിപ്പിക്കുന്നത്, അവര്‍ പോകുവാന്‍ കഴിവ് ഉള്ളവര്‍ ആകുന്നു എങ്കിലും, അവര്‍ തങ്ങളുടെ ദൌത്യം പൂര്‍ത്തീകരിക്കും എന്ന് പൌലോസിനു വിശ്വസിക്കുവാന്‍ കഴിയുന്നില്ല.

Philippians 2:22

as a son with his father, so he served with me

പിതാക്കന്മാരും പുത്രന്മാരും അന്യോന്യം സ്നേഹിക്കുകയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തിമൊഥെയോസ് യഥാര്‍ത്ഥത്തില്‍ പൌലോസിന്‍റെ മകന്‍ അല്ല, എങ്കിലും താന്‍ പൌലോസിനോടു കൂടെ ഒരു മകന്‍ തന്‍റെ പിതാവിനോടു കൂടെ പ്രവര്‍ത്തിക്കുന്നതു പോലെ പ്രവര്‍ത്തിച്ചു വന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-simile)

in the gospel

ഇവിടെ “സുവിശേഷം” എന്നുള്ളത് യേശുവിനെ ക്കുറിച്ച് ജനങ്ങളോടു പ്രസ്താവിക്കുന്ന പ്രവര്‍ത്തിയെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. മറു പരിഭാഷ: “ജനത്തോടു സുവിശേശം സംബന്ധിച്ച് സംസാരിക്കുന്നത്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Philippians 2:24

I am confident in the Lord that I myself will also come soon

അത് കര്‍ത്താവിനു ഹിതം ആകുന്നു എങ്കില്‍, ഞാനും വളരെ വേഗത്തില്‍ വരും, എന്ന് എനിക്ക് ഉറപ്പുണ്ട്

Philippians 2:25

Epaphroditus

ഇത് ഫിലിപ്പ്യന്‍ സഭയാല്‍ പൌലോസിനെ കാരാഗൃഹത്തില്‍ ശുശ്രൂഷിക്കുവാന്‍ വേണ്ടി അയയ്ക്കപ്പെട്ട ഒരു വ്യക്തിയുടെ പേര് ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

fellow worker and fellow soldier

ഇവിടെ പൌലോസ് എപ്പഫ്രൊദിത്തോസിനെ കുറിച്ച് താന്‍ ഒരു സൈനികന്‍ എന്നപോലെ സംസാരിക്കുന്നു. അദ്ദേഹം അര്‍ത്ഥം നല്‍കുന്നത്എത്ര വലിയ കഷ്ടത താന്‍ അനുഭവിക്കേണ്ടി വന്നാലും ഗണ്യമാക്കാതെ എപ്പഫ്രൊദിത്തോസ് ദൈവത്തെ സേവിക്കുവാനായി പരിശീലനം ലഭിച്ചവനും സമര്‍പ്പിതനും ആകുന്നു എന്നാണ്. മറു പരിഭാഷ: “ഞങ്ങളോട് കൂടെ പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്തു കൊണ്ടിരിക്കുന്ന സഹ വിശ്വാസി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

your messenger and servant for my needs

നിങ്ങളുടെ സന്ദേശങ്ങള്‍ എനിക്ക് കൊണ്ടുവന്നു നല്‍കുന്നവനും എന്‍റെ ആവശ്യ സമയങ്ങളില്‍ എന്നെ സഹായികുന്നവനും ആയ

Philippians 2:26

he was very distressed, and he longed to be with you all

താന്‍ വളരെ ദു:ഖിക്കുകയും നിങ്ങള്‍ എല്ലാവരോടും കൂടെ ആയിരിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്തു

Philippians 2:27

sorrow upon sorrow

ദു:ഖത്തിന്‍റെ മുഖാന്തിരം എന്താണെന്ന് വ്യക്തമാക്കാവുന്നത് ആകുന്നു. മറു പരിഭാഷ: അവനെ നഷ്ടപ്പെടുക എന്നുള്ളത് ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുന്നു എന്ന സങ്കടത്തോടു കൂടെ ദു:ഖത്തെ കൂട്ടുന്നതായി ഇരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Philippians 2:28

I can be free from anxiety

ഞാന്‍ ആകാംക്ഷ കുറഞ്ഞവന്‍ ആയിരിക്കും അല്ലെങ്കില്‍ “എനിക്കുള്ളതായ ദു:ഖത്തെക്കാള്‍ ഉപരിയായി ഞാന്‍ ദു:ഖിക്കുക ഇല്ല”

Philippians 2:29

Welcome Epaphroditus

എപ്പഫ്രൊദിത്തോസിനെ സന്തോഷ പൂര്‍വ്വം സ്വീകരിക്കുക

in the Lord with all joy

കര്‍ത്താവില്‍ ഒരു കൂട്ടു വിശ്വാസി എന്ന നിലയില്‍ സകല സന്തോഷത്തോടും കൂടെ അല്ലെങ്കില്‍ “കര്‍ത്താവായ യേശു നമ്മെ സ്നേഹിക്കുന്നത് കൊണ്ട് വളരെ വലിയ സന്തോഷത്തോടു കൂടെ ഞങ്ങള്‍”

Philippians 2:30

he came near death

പൌലോസ് ഇവിടെ മരണത്തെ സംബന്ധിച്ച് പറയുന്നത് ഒരു വ്യക്തി കടന്നു പോകേണ്ടതായ ഒരു സ്ഥലം എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

fill up what you could not do in service to me

പൌലോസ് തന്‍റെ ആവശ്യങ്ങളെ കുറിച്ച് പ്രസ്താവിക്കുന്നത് പൌലോസിനു വേണ്ടി എപ്പഫ്രൊദിത്തോസ് നല്ല വസ്തുക്കളാല്‍ നിറച്ചു വെച്ചിരിക്കുന്ന ഒരു സംഭരണി പോലെ ആകുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 3

ഫിലിപ്പ്യര്‍ 03 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

4-8 വാക്യങ്ങളില്‍, തന്ന ഇപ്രകാരം നീതിമാന്‍ ആയ ഒരു യഹൂദന്‍ ആയി യോഗ്യത ഉള്ളവന്‍ ആയിരിക്കുന്നു എന്ന് പരിഗണിക്കപ്പെടുവാന്‍ കഴിയും എന്നതിന്‍റെ ഒരു പട്ടിക നല്‍കുന്നു. എല്ലാ രീതികളിലും, പൌലോസ് ഒരു ഉല്‍കൃഷ്ടന്‍ ആയ ഒരു യഹൂദന്‍ ആയിരുന്നു. എന്നാല്‍ താന്‍ ഇതിനെ യേശുവിനെ അറിയുക എന്നതുമായി വിരുദ്ധത ഉള്ളത് ആയിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#righteous)

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

നായകള്‍

പുരാതന കിഴക്കന്‍ സമീപ പ്രദേശങ്ങളില്‍ ഉള്ള ആളുകള്‍ നായകള്‍ എന്നതിനെ ജനത്തെ ഒരു നിഷേധാത്മക രീതിയില്‍ സൂചിപ്പിക്കുന്നതിനു സാദൃശ്യമായി ഉപയോഗിക്കുന്നു. എല്ലാ സംസ്കാരങ്ങളിലും “നായകള്‍” എന്ന പദം ഈ രീതിയില്‍ ഉപയോഗിക്കുന്നില്ല താനും.

ഉയിര്‍ത്തെഴുന്നേറ്റ ശരീരങ്ങള്‍

ജനം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമ്പോള്‍ ഇതു ഏതു അവസ്ഥയില്‍ ആയിരിക്കും എന്നുള്ളതിനെ സംബന്ധിച്ച് നമുക്ക് പരിമിതം ആയ അറിവ് മാത്രമേ ഉള്ളൂ. പൌലോസ് പഠിപ്പിക്കുന്നത്‌ എന്തെന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക തരത്തില്‍ മഹത്വീകരിക്കപ്പെട്ട ഒരു ശരീരം ഉണ്ടായിരിക്കും എന്നും അത് പാപത്തില്‍ നിന്നും സ്വതന്ത്രം ആക്കപ്പെട്ടതു ആയിരിക്കും എന്നുമാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#heavenഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#sinഉം)

ഈ അദ്ധ്യായത്തിലെ പ്രധാനപ്പെട്ട അലങ്കാര പ്രയോഗങ്ങള്‍

സമ്മാനം

പൌലോസ് വിശദമായ ഒരു ഉദാഹരണത്തില്‍ കൂടെ ക്രിസ്തീയ ജീവിതത്തെ വിശദീകരിക്കുന്നു. ക്രിസ്തീയ ജീവിതത്തിന്‍റെ ലക്‌ഷ്യം തന്നെ ഒരു വ്യക്തി മരണപ്പെടുന്നത് വരെ ക്രിസ്തുവിനെ പോലെ തന്നെ വളരുവാന്‍ പരിശീമം നടത്തി കൊണ്ടിരിക്കുക എന്നുള്ളത് ആകുന്നു. നമുക്ക് ഒരിക്കലും ഈ ലക്‌ഷ്യം ഉല്‍കൃഷ്ടമായി നേടിയെടുക്കുവാന്‍ സാധ്യമല്ല, എങ്കിലും നാം അതിനായി സകല പ്രയത്നവും ചെയ്യണം.

Philippians 3:1

Connecting Statement:

പഴയ നിയമങ്ങളെ പിന്‍തുടരണം എന്ന് അവരെ നിര്‍ബന്ധിക്കുവാന്‍ ശ്രമിക്കുന്ന യഹൂദന്മാരെ കുറിച്ച് സഹ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി, പൌലോസ് താന്‍ എപ്രകാരം ഒരിക്കല്‍ വിശ്വാസികളെ പീഡിപ്പിക്കുന്നവന്‍ ആയിരുന്നു എന്ന തന്‍റെ സ്വന്തം സാക്ഷ്യത്തെ കുറിച്ച് പ്രസ്താവിക്കുന്നു.

Finally, my brothers

സഹോദരന്മാരേ, ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു അല്ലെങ്കില്‍ “എന്‍റെ സഹോദരന്മാരേ, മറ്റു സംഗതികളെ സംബന്ധിച്ചിടത്തോളം”

brothers

ഫിലിപ്പിയര്‍ 1:12ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

rejoice in the Lord

കര്‍ത്താവു ചെയ്തതായ സകലവും നിമിത്തം സന്തോഷം ഉള്ളവര്‍ ആയിരിക്കുക

For me to write these same things again to you is no trouble for me

വീണ്ടും ഇതേ കാര്യങ്ങള്‍ തന്നെ നിങ്ങള്‍ക്ക് എഴുതുന്നതില്‍ എനിക്ക് ബുദ്ധിമുട്ട് ഇല്ല.

and it keeps you safe

ഇവിടെ “ഈ കാര്യങ്ങള്‍” സൂചിപ്പിക്കുന്നതു പൌലോസിന്‍റെ ഉപദേശങ്ങളെ ആകുന്നു. ഈ മറു പരിഭാഷ നിങ്ങള്‍ക്ക് മുന്‍പിലത്തെ വാചകത്തിന്‍റെ അവസാന ഭാഗത്തോടു കൂട്ടി ചേര്‍ക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “സത്യമല്ലാത്തവ പഠിപ്പിക്കുന്നതായ ആളുകളില്‍ നിന്നും ഈ ഉപദേശങ്ങള്‍ നിങ്ങളെ സംരക്ഷണം ചെയ്യുന്നതു കൊണ്ട്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Philippians 3:2

Watch out for

മുന്നറിയിപ്പ് ഉള്ളവര്‍ ആയിരിക്കുക അല്ലെങ്കില്‍ “ശ്രദ്ധാപൂര്‍വ്വം ആയിരിക്കുക”

the dogs ... those evil workers ... those who mutilate the flesh

ഒരേ വിഭാഗത്തില്‍ പെട്ട ദുരുപദേഷ്ടാക്കന്മാരെ വിവരിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന മൂന്നു വിധമായ രീതിയാണ് ഇത്. ഈ യഹൂദ ക്രിസ്തീയ ഉപദേഷ്ടാക്കന്മാരെകുറിച്ച് തനിക്കുള്ള വികാരത്തെ അറിയിക്കുവാന്‍ വേണ്ടി പൌലോസ് ശക്തമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നു.

dogs

“നായകള്‍” എന്നുള്ള പദം യഹൂദന്മാര്‍ യഹൂദന്മാര്‍ അല്ലാത്തവരെ സൂചിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പദം ആയിരുന്നു. അവരെ അശുദ്ധന്മാര്‍ എന്ന് കരുതി വന്നിരുന്നു. പൌലോസ് ദുരുപടദേഷ്ടാക്കന്മാരെ, അവരെ പരിഹസിക്കുവാന്‍ തക്കവണ്ണം നായകള്‍ എന്ന് പറഞ്ഞു. നിങ്ങളുടെ സംസ്കാരത്തില്‍ അശുദ്ധം എന്ന് പരിഗണിക്കുന്ന വേറെ ഏതെങ്കിലും മൃഗം ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ആരുടെ എങ്കിലും പേര്‍ നിന്ദാസൂചകം ആയി ഉപയോഗിക്കുന്നു എങ്കില്‍, നിങ്ങള്‍ക്ക് ഈ മൃഗത്തെ പകരം ആയി ഉപയോഗിക്കാം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ironyഉം)

mutilate

പൌലോസ് ദുരുപദേഷ്ടാക്കന്മാരെ പരിഹസിക്കുവാന്‍ വേണ്ടി പരിച്ചേദന എന്ന പ്രവര്‍ത്തിയെ കുറിച്ച് അതിശയോക്തി ആയ രീതിയില്‍ പ്രസ്താവിക്കുന്നു. ദുരുപദേഷ്ടാക്കന്മാര്‍ പറഞ്ഞിരുന്നത് അഗ്രചര്‍മ്മം നീക്കിയതായ, പരിച്ചേദന സ്വീകരിച്ചതായ ഒരു വ്യക്തിയെ മാത്രമേ ദൈവം രക്ഷിക്കുക ഉള്ളൂ എന്ന് ആയിരുന്നു. ഈ നടപടി മോശെയുടെ ന്യായപ്രമാണം അനുസരിച്ച് എല്ലാ പുരുഷ ഇസ്രയേല്യരും അനുവര്‍ത്തിക്കണം ആയിരുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hyperboleഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം)

Philippians 3:3

For it is we who are

പൌലോസ് “നാം” എന്ന് ഉപയോഗിച്ചിരിക്കുന്നത് തന്നെയും ക്രിസ്തുവില്‍ ഉള്ള സകല സത്യ വിശ്വാസികളെയും, ഫിലിപ്പിയര്‍ ഉള്‍പ്പെടെ ഉള്ളവരെയും സൂചിപ്പിക്കുവാന്‍ വേണ്ടി ആണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

the circumcision

പൌലോസ് ഈ പദസഞ്ചയം ഉപയോഗിക്കുന്നത് ശാരീരികം ആയി പരിച്ചേദന സ്വീകരിച്ചവരെ അല്ല പ്രത്യുത ആത്മീക പരിച്ചേദന സ്വീകരിച്ചവര്‍ ആയ ക്രിസ്തുവില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്, അതിന്‍റെ അര്‍ത്ഥം അവര്‍ വിശ്വാസത്താല്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചവര്‍ ആകുന്നു എന്നാണ്. മറു പരിഭാഷ: “യഥാര്‍ത്ഥമായി പരിച്ചേദന ചെയ്യപ്പെട്ടവര്‍” അല്ലെങ്കില്‍ “വാസ്തവമായും ദൈവത്തിന്‍റെ ജനം”

have no confidence in the flesh

ജഡത്തില്‍ ഛേദനം ഏല്‍ക്കുന്നത് മാത്രം ദൈവത്തെ പ്രസാദിപ്പിക്കുന്നത് ആകും എന്ന് വിശ്വസിക്കരുത്

Philippians 3:4

Even so

അപ്രകാരം ആയിരിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചാല്‍ പോലും. പൌലോസ് ഇവിടെ നിലവില്‍ കാണപ്പെടുവാന്‍ സാധ്യത ഇല്ലാത്തതായ ഒരു സാങ്കല്‍പ്പിക സാഹചര്യത്തെ പരിചയപ്പെടുത്തപ്പെടുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hypo)

I myself could have confidence in the flesh. If anyone thinks he has confidence in the flesh, I could have even more

ഇത് സാധ്യം ആകുമെന്ന് പൌലോസ് വിശ്വസിക്കാത്തതായ ഒരു സാങ്കല്‍പ്പിക സാഹചര്യം ആകുന്നു. പൌലോസ് പറയുന്നത് സാധ്യം ആകുന്നതു ആയിരുന്നു എങ്കില്‍ ജനത്തെ അവര്‍ ചെയ്യുന്ന ക്രിയയുടെ അടിസ്ഥാനത്തില്‍ അവരെ ദൈവം തീര്‍ച്ചയായും രക്ഷിക്കുമായിരുന്നു. മറു പരിഭാഷ: ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ തക്കവണ്ണം മതിയായ വിധത്തില്‍ ആര്‍ക്കും സാദ്ധ്യം അല്ല, എന്നാല്‍ ആര്‍ക്കെങ്കിലും ആ വിധത്തില്‍ അപ്രകാരം ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുമായിരുന്നു എങ്കില്‍, മറ്റാരേക്കാളും അധികമായി എനിക്ക് അധികം സല്‍പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് ദൈവത്തെ ഇതിലും അധികമായി പ്രസാദിപ്പിക്കുവാന്‍ കഴിയുമായിരുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hypo)

I myself

ഊന്നല്‍ നല്‍കുവാന്‍ വേണ്ടി പൌലോസ് “ഞാന്‍ തന്നെ” എന്നു ഉപയോഗിക്കുന്നു. മറു പരിഭാഷ: “തീര്‍ച്ചയായും ഞാന്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rpronouns)

Philippians 3:5

I was circumcised

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: ഒരു പുരോഹിതന്‍ എന്നെ പരിഛേദന കഴിപ്പിച്ചു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

the eighth day

ഞാന്‍ ജനിച്ചു ഏഴു ദിവസം കഴിഞ്ഞ ശേഷം (കാണുക: @)

a Hebrew of Hebrews

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “എബ്രായ മാതാപിതാക്കള്‍ ഉള്ള ഒരു എബ്രായ പുത്രന്‍” അല്ലെങ്കില്‍ 2) “ഏറ്റവും സംശുദ്ധമായ എബ്രായന്‍.”

with regard to the law, a Pharisee

പരീശന്മാര്‍ സകല ന്യായപ്രമാണവും അനുസരിക്കുവാന്‍ സമര്‍പ്പിക്കപ്പെട്ടവര്‍ ആയിരുന്നു. ഒരു പരീശന്‍ എന്ന നിലയില്‍ പൌലോസ് സകല ന്യായപ്രമാണ വ്യവസ്ഥകളും അനുസരിക്കുവാന്‍ ബാധ്യത ഉള്ളവന്‍ ആയിരുന്നു. മറു പരിഭാഷ: ഒരു പരീശന്‍ എന്ന നിലയില്‍, ന്യായപ്രമാണം മുഴുവന്‍ അനുസരിക്കുവാന്‍ ഞാന്‍ സമര്‍പ്പിക്കപ്പെട്ടവന്‍ ആയിരുന്നു.”

Philippians 3:6

As for zeal, I persecuted the church

പൌലോസിന്‍റെ തീഷ്ണത ദൈവത്തെ ബഹുമാനിക്കുവാന്‍ ഉള്ള തന്‍റെ ഉത്സാഹം ആയിരുന്നു. അദ്ദേഹം വിശ്വസിച്ചു വന്നത് സഭയെ ഉപദ്രവിച്ചു വന്നതുകൊണ്ട് താന്‍ ദൈവത്തിനു വേണ്ടി എന്തു മാത്രം തീഷ്ണത ഉള്ളവന്‍ ആയിരിക്കുന്നു എന്ന് തെളിയിക്കുവാന്‍ ഇടയായി എന്നാണ്. മറു പരിഭാഷ: ഞാന്‍ ദൈവത്തെ കുറിച്ച് വളരെ തീഷ്ണത ഉള്ളവന്‍ ആയതിനാല്‍ ഞാന്‍ സഭയെ ഉപദ്രവിച്ചു പോന്നു” അല്ലെങ്കില്‍ “ഞാന്‍ ദൈവത്തെ നന്നായി ബഹുമാനിക്കണം എന്ന് വെച്ച്, സഭയെ ഞാന്‍ പീഡിപ്പിച്ചു വന്നു”

I persecuted the church

ഞാന്‍ ക്രിസ്ത്യാനികളെ ആക്രമിച്ചു

as for righteousness under the law, I was blameless

ന്യായപ്രമാണത്തിന്‍ കീഴില്‍ ഉള്ള നീതി സൂചിപ്പിക്കുന്നത് ന്യായപ്രമാണം അനുസരിക്കുന്നതു മൂലം ഉള്ള നീതികരണം ആകുന്നു. പൌലോസ് ന്യായപ്രമാണം വളരെ സൂക്ഷ്മതയോടു കൂടെ അനുസരിച്ചത് ആര്‍ക്കും തന്നെ, താന്‍ അതില്‍ യാതൊരു അനുസരണക്കേടും കാണിച്ചതായി കണ്ടുപിടിക്കുവാന്‍ സാധിക്കയില്ല എന്ന് വിശ്വസിച്ചിരുന്നു. മറു പരിഭാഷ: ഞാന്‍ കുറ്റവാളി ആകാത്ത വിധം ന്യായപ്രമാണം അനുസരിക്ക കൊണ്ട് ഞാന്‍ ഏറ്റവും നീതിമാന്‍ ആയിരുന്നു”

Philippians 3:7

whatever things were a profit for me

പൌലോസ് ഇവിടെ സൂചിപ്പിക്കുന്നത് താന്‍ ശുഷ്കാന്തി ഉള്ള ഒരു പരീശന്‍ എന്നുള്ള പുകഴ്ച തനിക്കു ലഭിച്ചിരുന്നു എന്നതിനെ ആകുന്നു. അദ്ദേഹം ഈ പുകഴ്ച്ചയെ കുറിച്ച് പറയുന്നത് ഈ പ്രശംസ കഴിഞ്ഞ കാലത്തില്‍ ഒരു കച്ചവടക്കാരന് ലഭിച്ച ലാഭം എന്നപോലെ താന്‍ അതിനെ കണക്കാക്കുന്നു. മറു പരിഭാഷ: “എന്നെക്കുറിച്ച് മറ്റുള്ള യഹൂദന്മാര്‍ പുകഴ്ത്തുന്ന ഏതു കാര്യവും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

profit ... loss

ഇവ സാധാരണയായ വ്യാപാര പദങ്ങള്‍ ആകുന്നു. നിങ്ങളുടെ സംസ്കാരത്തില്‍ ഉള്ള നിരവധി പേര്‍ ഔപചാരികം ആയ വ്യാപാര പദങ്ങള്‍ ഗ്രഹിക്കുന്നില്ല എങ്കില്‍, നിങ്ങള്‍ക്ക് ഈ പദം “എന്‍റെ ജീവിതം മെച്ചപ്പെടുത്തിയ വസ്തുതകളും” “എന്‍റെ ജീവിതം മോശം ആക്കിയ വസ്തുതകളും.”

I have considered them as loss

പൌലോസ് ആ പ്രശംസയെ കുറിച്ച് പറയുന്നത് ഇപ്പോള്‍ അതിനെ കുറിച്ച് കാണുന്നത് ഒരു ലാഭത്തിനു പകരമായി വ്യാപാര നഷ്ടം എന്നാണ്. മറു വാക്കുകളില്‍ പറഞ്ഞാല്‍, പൌലോസ് പറയുന്നത് തന്‍റെ സകല വിധ മതപരം ആയ പ്രവര്‍ത്തികളും ക്രിസ്തുവിന്‍റെ മുന്‍പില്‍ മൂല്യം ഇല്ലാത്തതായി ഇരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 3:8

In fact

വാസ്തവമായി അല്ലെങ്കില്‍ “സത്യമായി”

now I count

“ഇപ്പോള്‍” എന്നുള്ള പദം ഊന്നല്‍ നല്‍കുന്നത് താന്‍ പരീശന്‍ എന്നുള്ളതിനെ വിട്ടുകളയുകയും ക്രിസ്തുവില്‍ ഒരു വിശ്വാസിയായി തീരുകയും ചെയ്തതു മുതല്‍ താന്‍ എപ്രകാരം വ്യത്യാസപ്പെടുവാന്‍ ഇടയായി എന്നുള്ളതാണ്. മറു പരിഭാഷ: “ഇപ്പോള്‍ ഞാന്‍ ക്രിസ്തുവില്‍ ആശ്രയിച്ചിരിക്കുന്നതു ഞാന്‍ എന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

I count all things to be loss

പൌലോസ് തന്‍റെ വ്യാപാര ഉപമാനത്തെ ഫിലിപ്പിയര്‍ 3:7 നിന്നും പറയുന്നത് തുടരുകയാണ്, താന്‍ പറയുന്നത് ക്രിസ്തുവിനെ ഒഴികെ വേറെ എന്തൊന്നില്‍ ആശ്രയിക്കുന്നതും മൂല്യം ഇല്ലാത്തത് ആകുന്നു എന്നാണ്. മറു പരിഭാഷ: “ഞാന്‍ സകലവും വില ഇല്ലാത്തതായി കരുതുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

because of the surpassing value of the knowledge of Christ Jesus my Lord

എന്‍റെ കര്‍ത്താവായ ക്രിസ്തു യേശുവിനെ അറിയുന്നത് ഏറ്റവും മൂല്യമേറിയതാണ്.

so that I may gain Christ

അതിനാല്‍ ഞാന്‍ ക്രിസ്തു മാത്രം ഉള്ളവനായി ഇരിക്കേണ്ടതിന്

Philippians 3:9

be found in him

“കണ്ടു പിടിക്കുക” എന്നുള്ള പദസഞ്ചയം “ആയിരിക്കുക ”എന്നുള്ളതിനെ ഊന്നല്‍ നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു. മറു പരിഭാഷ: “സത്യമായും ക്രിസ്തുവിനോട് കൂടെ ഐക്യമായിരിക്കുക.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

not having a righteousness of my own from the law

ന്യായപ്രമാണം അനുസരിക്കുക മൂലം നീതിമാന്‍ ആയിത്തീരുവാന്‍ സാധ്യം അല്ല എന്നുള്ളത് പൌലോസ് അറിയുന്നു.

but that which is through faith in Christ

“അത്” എന്നുള്ള പദം സൂചിപ്പിക്കുന്നത് നീതിയെ ആകുന്നു. പൌലോസ് അറിയുന്നത് എന്തെന്നാല്‍ തനിക്കു ക്രിസ്തുവില്‍ വിശ്വസിക്കുന്നത് മൂലം മാത്രമേ നീതിമാന്‍ ആകുവാന്‍ കഴിയുകയുള്ളൂ എന്നാണ്. AT: “എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതു മൂലം വരുന്നതായ നീതി ഉള്ളവര്‍”

Philippians 3:10

the power of his resurrection

നമുക്ക് ജീവന്‍ നല്‍കുന്നതായ അവിടുത്തെ ശക്തി

the fellowship of his sufferings

അവന്‍ ഉപദ്രവിക്കപ്പെട്ടത്‌ പോലെ ഉപദ്രവിക്കപ്പെടുക എന്നതിനു അനുരൂപം ആയി അല്ലെങ്കില്‍ “അവനോടു കൂടെ കഷ്ടതകളില്‍ പങ്കെടുക്കുന്നതിനു അനുരൂപം ആയി”

becoming like him in his death

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ക്രിസ്തു മരിച്ചതു പോലെ പൌലോസും ക്രിസ്തുവിനെ പോലെ മരിക്കണം എന്ന് ആഗ്രഹിക്കുന്നു അല്ലെങ്കില്‍ 2) പാപം ചെയ്യാനുള്ള പൌലോസിന്‍റെ ആഗ്രഹം യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനു മുന്‍പ് ആയിരുന്നതുപോലെ ആയിത്തിരാന്‍ ആഗ്രഹിക്കുന്നു . (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം)

Philippians 3:11

so somehow I may experience the resurrection from the dead

“ഇതു വിധേനയും” എന്നുള്ള പദസഞ്ചയം അര്‍ഥം നല്‍കുന്നത് ഈ ജീവിതത്തില്‍ തനിക്കു ഇനി എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന് പൌലോസ് അറിയുന്നില്ല, എന്നാല്‍ എന്തു തന്നെ സംഭവിച്ചാലും, അത് നിത്യജീവനില്‍ അനന്തര ഫലം കാണും. “ആയതു കൊണ്ട്, ഇപ്പോള്‍ എനിക്ക് എന്തു സംഭവിച്ചാലും, ഞാന്‍ മരിച്ച ശേഷം വീണ്ടും ഞാന്‍ ജീവനിലേക്കു മടങ്ങി വരും”

Philippians 3:12

Connecting Statement:

പൌലോസ് ഫിലിപ്പ്യയില്‍ ഉള്ള വിശ്വാസികളെ തന്‍റെ വര്‍ത്തമാന കാല ഉദാഹരണത്തെ പിന്‍ തുടരുവാന്‍ നിര്‍ബന്ധിക്കുന്നത് എന്തു കൊണ്ടെന്നാല്‍ വിശ്വാസികള്‍ക്ക് വേണ്ടി സ്വര്‍ഗ്ഗവും നവ ശരീരങ്ങളും കാത്തു കൊണ്ടിരിക്കുന്നു. അദ്ദേഹം പറയുന്നത് തന്നാല്‍ ആവോളം ക്രിസ്തുവിനെ പോലെ ആകുവാനായി കഠിനമായി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു, എങ്ങനെയെന്നാല്‍ ദൈവം തന്നെ സ്വര്‍ഗ്ഗത്തില്‍ എന്നെന്നേക്കും വസിക്കുവാന്‍ അനുവദിക്കും എന്ന് അറിഞ്ഞുകൊണ്ട്, ഒരു ഓട്ടക്കാരന്‍ പന്തയത്തില്‍ അവസാന ലക്ഷ്യത്തിലേക്ക് കുതിക്കുന്നതു പോലെ താന്‍ ഓടുന്നു എന്നാണ്.

received these things

ഇവ ക്രിസ്തുവിനെ അറിയുക, തന്‍റെ ഉയിര്‍പ്പിന്‍റെ വല്ലഭത്വത്തെ അറിയുക, ക്രിസ്തുവിന്‍റെ കഷ്ടാനുഭവങ്ങളില്‍ പങ്കാളിത്വം വഹിക്കുക, ക്രിസ്തുവിന്‍റെ മരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിലും ഐക്യപ്പെടുക എന്നിങ്ങനെ ഉള്ളവയില്‍ ഉള്‍പ്പെടുക എന്നതാണ് (ഫിലിപ്പിയര്‍ 3:8-11).

or that I have become complete

അതുകൊണ്ട് ഞാന്‍ തികഞ്ഞവന്‍ ആയി തീര്‍ന്നില്ല അല്ലെങ്കില്‍ “അതുകൊണ്ട് ഞാന്‍ ഇനിയും പക്വത പ്രാപിച്ചില്ല”

But I press on

എന്നാല്‍ ഞാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു

I may grasp that for which I was grasped by Christ Jesus

ക്രിസ്തുവില്‍ നിന്നും ആത്മീയ കാര്യങ്ങള്‍ പ്രാപിക്കുക എന്നുള്ളത് പൌലോസിനു കൈകള്‍ കൊണ്ട് എത്തിപ്പിടിക്കുവാന്‍ കഴിയുന്നവ എന്നപോലെ പ്രസ്താവിച്ചിരിക്കുന്നു. കൂടാതെ, യേശു പൌലോസിനെ തനിക്കുള്ളവനായി തിരഞ്ഞെടുത്തിരിക്കുന്നതിനെ യേശു പൌലോസിനെ തന്‍റെ കരങ്ങള്‍ കൊണ്ട് പിടിച്ചിരിക്കുന്നു എന്നപോലെ പ്രസ്താവിച്ചിരിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഞാന്‍ ഈ കാര്യങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകും എന്തുകൊണ്ടെന്നാല്‍ അത് നിമിത്തം ആണ് യേശു എന്നെ തന്‍റെ സ്വന്തം എന്ന് അവകാശം പറഞ്ഞിരിക്കുന്നത്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

Philippians 3:13

Brothers

ഫിലിപ്പിയര്‍1:12ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

I myself have yet grasped it

ക്രിസ്തുവില്‍ നിന്നും ആത്മീയ കാര്യങ്ങള്‍ പ്രാപിക്കുക എന്നുള്ളത് പൌലോസിനു തന്‍റെ കരങ്ങള്‍ കൊണ്ട് പിടിച്ചെടുക്കാവുന്ന സംഗതികള്‍ എന്നപോലെ പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “ഇതുവരെയും ഈ വക വസ്തുതകള്‍ ഒന്നും എന്‍റേത് ആയിട്ടില്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

I forget what is behind and strain for what is ahead

പന്തയശ്ശാലയില്‍ ആയിരിക്കുന്ന ഒരു ഓട്ടക്കാരന്‍ പൂര്‍ത്തീകരിച്ചതായ പന്തയത്തെ കുറിച്ച് ഇനിമേല്‍ ചിന്തിക്കാതെ തനിക്കു മുന്‍പില്‍ ഉള്ളതായ ലക്ഷ്യത്തെ കുറിച്ച് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഇരിക്കുന്നത് പോലെ, പൌലോസ് പറയുന്നത് തന്‍റെ മതപരമായ പ്രവര്‍ത്തികളാല്‍ ഉള്ള നീതികരണത്തെ മാറ്റിവെച്ചിട്ട് തനിക്കു പൂര്‍ത്തീകരിക്കേണ്ടതിനായി ക്രിസ്തു തന്‍റെ മുന്‍പാകെ ക്രമീകരിച്ചു വെച്ചിരിക്കുന്ന ഓട്ടത്തില്‍ മാത്രം ലക്‌ഷ്യം വെച്ചുകൊണ്ട് താന്‍ ആയിരിക്കുന്നു എന്ന് പൌലോസ് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “പൂര്‍വകാലത്തില്‍ ഞാന്‍ എന്തു ചെയ്തു എന്നതിനെ ഞാന്‍ ഗണ്യം ആക്കുന്നില്ല; മുന്‍പില്‍ നിയമിക്കപ്പെട്ടിരിക്കുന്നവയ്ക്കു മാത്രമായി ഞാന്‍ എന്നാല്‍ ആവോളം കഠിനമായി പ്രയത്നിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 3:14

I press on toward the goal to win the prize of the upward calling of God in Christ Jesus

മത്സരത്തില്‍ ജയിക്കണം എന്നുവെച്ചു ഒരു ഓട്ടക്കാരന്‍ മുന്‍പോട്ടു കുതിക്കുന്നതു പോലെ, പൌലോസ് മുന്‍പോട്ടു കുതിച്ചു കൊണ്ട് ക്രിസ്തുവിനെ സേവിക്കുന്നതിലും അനുസരണമായി ജീവിക്കുന്നതിലും ആയിരിക്കുന്നു. മറു പരിഭാഷ: “ഒരു ഓട്ടക്കാരന്‍ അന്തിമ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ ഓടുന്നത് പോലെ ഞാന്‍ ക്രിസ്തുവിനെ പോലെ ആകേണ്ടതിനു എന്നാല്‍ ആവുന്നതെല്ലാം ഞാന്‍ ചെയ്യുന്നു, ഞാന്‍ അവനോടു ചേര്‍ന്നവന്‍ ആകേണ്ടതിനും, ഞാന്‍ മരിച്ചതിനു ശേഷം ദൈവം എന്നെ തന്‍റെ അടുക്കലേക്ക് വിളിച്ചു ചേര്‍ക്കേണ്ടതിനും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

the upward calling

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ എന്തെന്നാല്‍ പൌലോസ് ദൈവത്തോട് കൂടെ നിത്യകാലമായി ജീവിക്കുന്നു എന്നത് ദൈവം പൌലോസിനെ ഉന്നതത്തിലേക്ക് വിളിച്ചിരിക്കുന്നു 1)യേശു ചെയ്തതു പോലെ സ്വര്‍ഗ്ഗത്തിലേക്കു അല്ലെങ്കില്‍ 2) ദൈവത്തെ മുഖാമുഖമായി കണ്ടു കൊണ്ട് നിത്യജീവനെ പ്രാപിക്കുന്നതിനെ വിജയികള്‍ സമ്മാനം വാങ്ങിക്കുവാനായി വിജയ പീഠത്തിലേക്ക് പോകുന്നതിനെ ഉപമാനപ്പെടുത്തിയിരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 3:15

All of us who are mature, let us think this way

പൌലോസ് തന്‍റെ സഹ വിശ്വാസികളും ഫിലിപ്പിയര്‍ 3:811ല്‍ പട്ടികയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം അതേ ആഗ്രഹം ഉള്ളവരായി കാണപ്പെടണം എന്ന് ആഗ്രഹിക്കുന്നു. മറു പരിഭാഷ: വിശ്വാസികളായ എല്ലാവരെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തെന്നാല്‍ വിശ്വാസത്തില്‍ ശക്തരായ നാം എല്ലാവരും ഇതേ രീതിയില്‍ തന്നെ ചിന്തിക്കണം”

God will also reveal that to you

ദൈവം ഇതും നിങ്ങള്‍ക്ക് വ്യക്തമാക്കി തരും അല്ലെങ്കില്‍ “ദൈവം ഇത് നിങ്ങള്‍ അറിയുവാന്‍ തക്കവിധം ഉറപ്പാക്കി തരും”

Philippians 3:16

whatever we have reached, let us hold on to it

ഫിലിപ്പ്യന്‍ വിശ്വാസികളെയും ഉള്‍പ്പെടുത്തേണ്ടതിനു പൌലോസ് “നാം” എന്ന പദം ഉപയോഗിക്കുന്നു. മറു പരിഭാഷ: “നാം പ്രാപിച്ചിരിക്കുന്നതായ അതേ സത്യം അനുസരിച്ചു തന്നെ തുടര്‍മാനമായി നാം എല്ലാവരും അനുസരിച്ചു കൊണ്ടിരിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

Philippians 3:17

Be imitators of me

ഞാന്‍ ചെയ്യുന്നതു തന്നെ ചെയ്യുക അല്ലെങ്കില്‍ “ഞാന്‍ ജീവിക്കുന്നതു പോലെ തന്നെ ജീവിക്കുക”

brothers

ഫിലിപ്പിയര്‍ 1:12ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

those who are walking by the example that you have in us

ഞാന്‍ ജീവിക്കുന്നതു പോലെ തന്നെ ജീവിച്ചു കൊണ്ടിരിക്കുന്നവര്‍ അല്ലെങ്കില്‍ “ഞാന്‍ ചെയ്യുന്നത് പോലെ തന്നെ ചെയ്തു കൊണ്ടിരിക്കുന്നവര്‍”

Philippians 3:18

Many are walking ... as enemies of the cross of Christ

ഈ വാക്യത്തിനു വേണ്ടിയുള്ള പൌലോസിന്‍റെ പ്രധാന ചിന്തയുടെ വാക്കുകള്‍ ആകുന്നു ഇവ.

Many are walking

ഒരു വ്യക്തിയുടെ സ്വഭാവത്തെ ആ വ്യക്തി നടന്നു വരുന്നതായ പാത എന്നപോലെ പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “നിരവധി പേര്‍ ജീവിക്കുന്നു’’ അല്ലെങ്കില്‍ നിരവധി പേര്‍ അവരുടെ ജീവിതം നടത്തി കൊണ്ടിരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

those about whom I have often told you, and now I am telling you with tears

“നിരവധി ആളുകള്‍” എന്ന വിശദീകരണത്തോടു കൂടെ പൌലോസ് തന്‍റെ പ്രധാന ചിന്തയില്‍ ഒരു തടസ്സം ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് ആവശ്യം എങ്കില്‍ അവയെ വാക്യത്തിന്‍റെ ആരംഭത്തിലേക്കോ അല്ലെങ്കില്‍ അവസാനത്തിലേക്കോ മാറ്റാവുന്നത് ആണ്.

I have often told you

ഞാന്‍ നിങ്ങളോട് നിരവധി തവണ പറഞ്ഞിട്ടുണ്ട്

am telling you with tears

വളരെ സങ്കടത്തോടു കൂടെ ഞാന്‍ നിങ്ങളോട് പറയുന്നു

as enemies of the cross of Christ

ഇവിടെ “ക്രിസ്തുവിന്‍റെ കുരിശു” എന്ന് പറയുന്നത് ക്രിസ്തുവിന്‍റെ കഷ്ടതകളെയും മരണത്തെയും സൂചിപ്പിക്കുന്നു. ശത്രുക്കള്‍ എന്ന് പറയുന്നവര്‍ അവര്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ എന്ന് പറയുന്നവര്‍ എങ്കിലും യേശു കഷ്ടത അനുഭവിച്ചതു പോലെ കഷ്ടത അനുഭവിക്കുവാനോ അല്ലെങ്കില്‍ മരിക്കുവാനോ മനസ്സ് ഇല്ലാത്തവര്‍ ആകുന്നു. മറു പരിഭാഷ: “ഒരു പ്രകാരത്തില്‍ അവര്‍ വാസ്തവമായി കഷ്ടത അനുഭവിക്കുവാനും കുരിശില്‍ മരിക്കുവാനും സന്നദ്ധത പ്രകടിപ്പിച്ച യേശുവിനു എതിരായവര്‍ എന്ന് കാണിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Philippians 3:19

Their end is destruction

ഒരു ദിവസം ദൈവം അവരെ നശിപ്പിക്കും. അവസാനമായി അവര്‍ക്ക് സംഭവിക്കുവാന്‍ പോകുന്നത് എന്തെന്നാല്‍ ദൈവം അവരെ നശിപ്പിക്കും എന്നതാണ്.

their god is their stomach

ഇവിടെ “വയറു” എന്ന് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ജഡീക സുഖങ്ങളെ ആകുന്നു. അവരുടെ ദൈവം എന്ന് വിളിക്കുന്നതിന്‍റെ അര്‍ത്ഥം അവര്‍ ദൈവത്തെ അനുസരിക്കുന്നതിനേക്കാള്‍ ഉപരിയായി ഈ സുഖങ്ങളെ ആഗ്രഹിക്കുന്നു എന്നതാണ്. മറു പരിഭാഷ: “അവര്‍ ദൈവത്തെ അനുസരിക്കുന്നതിനേക്കാള്‍ അധികമായി ആഗ്രഹിക്കുന്നത് ഭക്ഷണത്തെയും മറ്റിതര സുഖങ്ങളെയും ആകുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

their pride is in their shame

ഇവിടെ “ലജ്ജാകരം” എന്നുള്ളത് ജനം ചെയ്യുവാന്‍ ലജ്ജിക്കേണ്ടതായ പ്രവര്‍ത്തികള്‍ എന്നാല്‍ അവര്‍ അതിനെ കുറിച്ച് അപ്രകാരം ചെയ്യാത്തവ. മറു പരിഭാഷ: “അവര്‍ക്ക് ലജ്ജ ഉണ്ടാക്കുന്ന കാര്യങ്ങളെ കുറിച്ച് അവര്‍ ദുരഭിമാനം കൊള്ളുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

They think about earthly things

ഇവിടെ “ഭൌമികം ആയ” എന്നുള്ളത് ഭൌതിക സുഖം നല്‍കുന്ന സകലവും എന്നാല്‍ ദൈവത്തിനു മഹത്വം നല്‍കാത്തതും ആയ സകലത്ത്തെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “അവര്‍ എല്ലാവരും ചിന്തിക്കുന്നത് അവര്‍ക്ക് തൃപ്തികരം ആയവയെ കുറിച്ച് മാത്രം മറിച്ച് ദൈവത്തിനു പ്രസാദകരം ആയതിനെ കുറിച്ചല്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Philippians 3:20

General Information:

“നമ്മുടെ” എന്നും “നാം” എന്നും ഇവിടെ പൌലോസ് ഉപയോഗിക്കുന്നതു മൂലം, അദ്ദേഹം തന്നെയും ഫിലിപ്പ്യയില്‍ ഉള്ള സകല വിശ്വാസികളെയും ഉള്‍പ്പെടുത്തുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

our citizenship is in heaven

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “നാം സ്വര്‍ഗ്ഗീയ പൌരന്മാര്‍ ആകുന്നു” അല്ലെങ്കില്‍ 2) നമുടെ സ്വദേശം സ്വര്‍ഗ്ഗം ആകുന്നു” അല്ലെങ്കില്‍ 3) നമ്മുടെ യഥാര്‍ത്ഥമായ ഭവനം സ്വര്‍ഗ്ഗം ആകുന്നു.”

Philippians 3:21

He will transform our lowly bodies

അവിടുന്ന് നമ്മുടെ ബലഹീനം ആയ, ഭൌതിക ശരീരത്തിനു മാറ്റം വരുത്തും

into bodies formed like his glorious body

തന്‍റെ മഹത്വം ഉള്ള ശരീരത്തോടു അനുരൂപമായ ശരീരത്തിലേക്ക്

body, formed by the might of his power to subject all things to himself

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ശരീരം. അവിടുന്ന് നമ്മുടെ ശരീരങ്ങളെ സകലത്തെയും നിയന്ത്രിക്കുവാന്‍ ഉപയോഗിക്കുന്ന അതേ ശക്തി ഉപയോഗിച്ചു കൊണ്ട് നമ്മുടെ ശരീരങ്ങളെ വ്യതിയാനപ്പെടുത്തും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Philippians 4

ഫിലിപ്പിയര്‍ 04 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

“എന്‍റെ സന്തോഷവും കിരീടവും”

പൌലോസ് ഫിലിപ്പിയരെ ആത്മീയമായി പക്വത പ്രാപിക്കുവാന്‍ സഹായിച്ചിരുന്നു. അതിന്‍റെ ഫലമായി, പൌലോസ് സന്തോഷിക്കുകയും ദൈവം തന്നെയും തന്‍റെ പ്രവര്‍ത്തികളെയും മാനിക്കുകയും ചെയ്തു. മറ്റുള്ള ക്രിസ്ത്യാനികളെ ശിഷ്യവല്‍ക്കരിക്കുന്നതും ആത്മീയമായി വളരുന്നതും പരിഗണന നല്‍കി അവരെ ആത്മീയമായി വളരുന്നത് ക്രിസ്തീയ ജീവിതത്തില്‍ പ്രാധാന്യം ഉള്ളതായി പ്രോത്സാഹിപ്പിച്ചു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#spiritഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#discipleഉം)

ഈ അധ്യായത്തില്‍ സാധ്യതയുള്ള ഇതര പരിഭാഷ വിഷമതകള്‍

യുവൊദ്യയും സുന്തുകയും

വ്യക്തമായും ഈ രണ്ടു സ്ത്രീകളും പരസ്പരം സ്വരച്ചേര്‍ച്ച ഇല്ലാത്തവര്‍ ആയിരുന്നു. പൌലോസ് അവരെ പരസ്പരം അംഗീകരിക്കുന്നവര്‍ ആകുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Philippians 4:1

General Information:

“എന്‍റെ യഥാര്‍ത്ഥ സഹകാരി” എന്ന് പൌലോസ് പറയുമ്പോള്‍, “നീ” എന്ന പദം ഏകവചനം ആകുന്നു. പൌലോസ് ആ വ്യക്തിയുടെ പേര് പറയുന്നില്ല. പൌലോസ് ആ വ്യക്തിയെ ഓര്‍മ്മിക്കുന്നത് സുവിശേഷത്തിന്‍റെ വ്യാപ്തിക്കായി താന്‍ പൌലോസിനോട്‌ കൂടെ പ്രവര്‍ത്തിച്ചു വന്നിരുന്നു എന്ന് കാണിക്കുവാന്‍ വേണ്ടിയാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Connecting Statement:

പൌലോസ് ഫിലിപ്പിയയിലെ വിശ്വാസികള്‍ക്ക് ഐക്യതയെ സംബന്ധിച്ച ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് തുടരുകയും അനന്തരം അവര്‍ക്ക് കര്‍ത്താവിനായി ജീവിക്കുവാന്‍ സഹായകരം ആകുന്ന ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

Therefore, my beloved brothers whom I long for

എന്‍റെ കൂട്ടു വിശ്വാസികളേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെ കാണ്മാന്‍ അതിയായ ആഗ്രഹത്തോടു കൂടെ ആയിരിക്കുകയും ചെയ്യുന്നു

brothers

ഫിലിപ്പിയര്‍ 1:12ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

my joy and crown

പൌലോസ് “സന്തോഷം” എന്ന പദം ഉപയോഗിക്കുന്നത് നല്‍കുന്ന അര്‍ത്ഥം ഫിലിപ്പ്യന്‍ സഭ തന്‍റെ സന്തോഷത്തിനു കാരണം ആകുന്നു എന്നാണ്. ഒരു “കിരീടം” എന്നുള്ളത് ഒരു പ്രധാന മത്സരത്തില്‍ വിജയി ആയതിനു ശേഷം തന്നെ മാനിക്കുന്നതിന്‍റെ അടയാളം ആയി തന്‍റെ തലയില്‍ അണിയിക്കുന്ന ഇലകളാല്‍ നിര്‍മ്മിതമായ ഒന്നാണ്. ഇവിടെ “കിരീടം” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് ദൈവ മുന്‍പാകെ ഫിലിപ്പ്യന്‍ സഭ പൌലോസിനു ബഹുമാനംകൊണ്ടു വന്നു എന്നാണ്. മറു പരിഭാഷ:”നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചു എന്നുള്ളതിനാല്‍ നിങ്ങള്‍ എനിക്ക് സന്തോഷം നല്‍കുകയും, നിങ്ങള്‍ എന്‍റെ അധ്വാനത്തിന് എനിക്കുള്ള പ്രതിഫലവും ബഹുമാനവും ആകുകയും ചെയ്യുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

in this way stand firm in the Lord, beloved friends

അതുകൊണ്ട് പ്രിയ സ്നേഹിതന്മാരേ, ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തന്നതായ രീതിയില്‍ തന്നെ കര്‍ത്താവിനായി ജീവിക്കുന്നതില്‍ തുടര്‍ന്നു പോകുക

Philippians 4:2

I am pleading with Euodia, and I am pleading with Syntyche

ഈ സ്ത്രീകള്‍ വിശ്വാസിനികളും ഫിലിപ്പ്യയിലെ സഭയില്‍ പൌലോസിനെ സഹായിച്ചവരും ആയിരുന്നു. മറു പരിഭാഷ: “ഞാന്‍ യുവൊദ്യയോടു യാചിക്കുന്നു, കൂടാതെ സുന്തുകയോടും യാചിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

be of the same mind in the Lord

“ഏക ചിന്തയോട് കൂടെ ആയിരിക്കുക” എന്ന പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് ഒരേ മനോഭാവം അല്ലെങ്കില്‍ അഭിപ്രായം ഉള്ളവര്‍ ആയിരിക്കുക എന്നതാണ്. മറു പരിഭാഷ: “പരസ്പരം സമ്മതിക്കുക എന്തു കൊണ്ടെന്നാല്‍ നിങ്ങള്‍ രണ്ടു പേരും ഒരേ കര്‍ത്താവിനെ തന്നെ വിശ്വസിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Philippians 4:3

Yes, I ask you, my true companion

ഇവിടെ “നീ” എന്നുള്ളത് “യഥാര്‍ത്ഥ സഹ പ്രവര്‍ത്തകന്‍” എന്ന് സൂചിപ്പിക്കുന്നു അത് ഏകവചനവും ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

true companion

ഇത് കാര്‍ഷികവൃത്തിയില്‍ നിന്നുള്ള ഒരു ഉപമാനം ആകുന്നു, അതായത് രണ്ടു മൃഗങ്ങളെ ഒരേ നുകത്തില്‍ ബന്ധിപ്പിച്ചിട്ടു അവയെ പ്രവര്‍ത്തിയില്‍ ഒരുമിച്ചു ഇടപെടുത്തുന്നു. മറു പരിഭാഷ: “സഹ പ്രവര്‍ത്തകന്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

along with Clement

ക്ലെമന്ത് എന്ന് പറയുന്ന വ്യക്തി ഒരു വിശ്വാസിയും ഫിലിപ്പ്യ സഭയില്‍ ഉള്ള ഒരു പ്രവര്‍ത്തകനും ആയിരുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

whose names are in the Book of Life

ദൈവം ജീവപുസ്തകത്തില്‍ പേര്‍ എഴുതിയവരായി കാണപ്പെടുന്നവര്‍

Philippians 4:4

Rejoice in the Lord

കര്‍ത്താവ്‌ ചെയ്‌തതായ സകലവും നിമിത്തം സന്തുഷ്ടി ഉള്ളവര്‍ ആയിരിക്കുവിന്‍. ഫിലിപ്പിയര്‍ 3:1ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

Philippians 4:5

The Lord is near

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ആത്മാവില്‍ കര്‍ത്താവ്‌ വിശ്വാസികളുടെ സമീപേ തന്നെ ആയിരിക്കുന്നു അല്ലെങ്കില്‍ 2) കര്‍ത്താവായ യേശു ഭൂമിയിലേക്ക്‌ മടങ്ങി വരുന്നതായ നാള്‍ സമീപം ആയിരിക്കുന്നു.

Philippians 4:6

in everything by prayer and petition with thanksgiving, let your requests be known to God

നിങ്ങള്‍ക്ക് എന്തു തന്നെ സംഭവിച്ചാലും, നിങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം തന്നെ പ്രാര്‍ത്ഥനയോടും നന്ദി പ്രകാശനത്തോടും കൂടെ ദൈവത്തോട് അപേക്ഷിക്കുവിന്‍

Philippians 4:7

the peace of God

ദൈവം നല്‍കുന്നതായ സമാധാനം

which surpasses all understanding

നാം മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ ആയിരിക്കുന്ന

will guard your hearts and your thoughts in Christ

ഇവിടെ ദൈവത്തിന്‍റെ സമാധാനത്തെ പ്രദര്‍ശിപ്പിക്കുന്നത് ഒരു സൈനികന്‍ നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും ദു:ഖിക്കുന്നതില്‍ നിന്നും സംരക്ഷിക്കുന്നു എന്നതു പോലെ ആകുന്നു. ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങളെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: ഒരു സൈനികനെ പോലെ ആയിരിക്കുകയും നിങ്ങളുടെ വികാരങ്ങളെയും ചിന്തകളെയും ക്രിസ്തുവില്‍ കാവല്‍ കാക്കുകയും ചെയ്യും” അല്ലെങ്കില്‍ “നിങ്ങളെ ക്രിസ്തുവില്‍ സംരക്ഷിക്കുകയും ഈ ജീവിതത്തിലെ പ്രശ്നങ്ങള്‍ നിമിത്തം ഉള്ള ദു:ഖങ്ങളില്‍ നിന്ന് നിങ്ങളെ സൂക്ഷിക്കുകയും ചെയ്യും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personificationഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം)

Philippians 4:8

Finally

പൌലോസ് തന്‍റെ ലേഖനം അവസാനിപ്പിക്കുമ്പോള്‍, വിശ്വാസികള്‍ എപ്രകാരം ദൈവത്തോട് സമാധാനം ഉള്ളവരായി ജീവിക്കണം എന്ന ഒരു സംക്ഷിപ്തം നല്‍കുന്നു.

brothers

ഫിലിപ്പിയര്‍ 1:12ല്‍ ഇത് നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

whatever things are lovely

പ്രസാദകരം ആയ കാര്യങ്ങള്‍ ഏതു ആണെങ്കിലും

whatever things are of good report

ജനം പുകഴുന്നതായ കാര്യങ്ങള്‍ ഏതു ആണെങ്കിലും

if there is anything excellent

അവ ധാര്‍മികമായി നല്ലത് ആണെങ്കില്‍

if there is anything to be praised

അവ ജനം പ്രശംസിക്കുന്നവ ആണെങ്കില്‍

Philippians 4:9

that you have learned and received and heard and seen in me

ഞാന്‍ നിങ്ങളെ പഠിപ്പിക്കുകയും കാണിക്കുകയും ചെയ്ത പ്രകാരം

Philippians 4:10

Connecting Statement:

ഫിലിപ്പിയര്‍ തനിക്കു അയച്ചു തന്നതായ പാരിതോഷികത്തിനു പൌലോസ് അവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ തുടങ്ങുന്നു. വാക്യം 11ല്‍ അദ്ദേഹം വിശദീകരിക്കുന്നതു താന്‍ അവരോടു കൃതജ്ഞത ഉള്ളവന്‍ ആകകൊണ്ടു ആ സമ്മാനം നിമിത്തം അവര്‍ക്ക് നന്ദി പറയുന്നു എന്നാണ്, അല്ലാതെ ഇനിയും കൂടുതലായി അവര്‍ തനിക്കു നല്‍കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടല്ല.

Philippians 4:11

to be content

തൃപ്തനായി ഇരിക്കുക അല്ലെങ്കില്‍ “സന്തോഷവാന്‍ ആയിരിക്കുക”

in all circumstances

എന്‍റെ സാഹചര്യം എന്തായിരുന്നാലും വിഷയം അല്ല

Philippians 4:12

I know what it is to be poor ... to have plenty

ഒന്നും തന്നെ തന്‍റെ പക്കല്‍ ഇല്ലാതെ പോയാലും സകലവും ഉണ്ടായാലും ഏതു സാഹചര്യത്തിലും എപ്രകാരം സന്തുഷ്ടിയോടെ ജീവിക്കണം എന്ന് പൌലോസിനു അറിയാം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

how to be well-fed or to be hungry, and how to have an abundance or to be in need

ഈ രണ്ടു പദസഞ്ചയങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ് അര്‍ത്ഥം നല്‍കുന്നത്. പൌലോസ് അവയെ ഉപയോഗിക്കുന്നത് താന്‍ ഏതു സാഹചര്യത്തിലും സംതൃപ്തിയോടു കൂടെ ഇരിക്കുവാന്‍ പഠിച്ചിരിക്കുന്നു എന്ന് ഊന്നല്‍ നല്‍കി പറയുവാന്‍ വേണ്ടിയാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-parallelismഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-merismഉം)

Philippians 4:13

I can do all things through him who strengthens me

ക്രിസ്തു എനിക്ക് ശക്തി പകരുന്നതിനാല്‍ എനിക്ക് സകല കാര്യങ്ങളും ചെയ്യുവാന്‍ കഴിയും

Philippians 4:14

Connecting Statement:

പൌലോസ് വിശദീകരിക്കുന്നതു തുടരുന്നു എന്തുകൊണ്ടെന്നാല്‍ താന്‍ അവരോടു കൃതജ്ഞത ഉള്ളവന്‍ ആകകൊണ്ടു ആ സമ്മാനം നിമിത്തം അവര്‍ക്ക് നന്ദി പറയുന്നു എന്നാണ്, അല്ലാതെ ഇനിയും കൂടുതലായി അവര്‍ തനിക്കു നല്‍കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടല്ല. (കാണുക ഫിലിപ്പിയര്‍ 3:11).

in my difficulties

പൌലോസ് തന്‍റെ പ്രയാസങ്ങളെ കുറിച്ച് പറയുന്നത് അത് താന്‍ ആയിരുന്ന സ്ഥലങ്ങള്‍ എന്നപോലെ ആണ്. മറു പരിഭാഷ: “കാര്യങ്ങള്‍ വിഷമകരം ആയി തീര്‍ന്നപ്പോള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 4:15

the beginning of the gospel

ഇവിടെ പൌലോസ് സുവിശേഷത്തെ കുറിച്ച് സൂചിപ്പിക്കുന്നത് തന്‍റെ സുവിശേഷ പ്രസംഗം എന്നു അര്‍ത്ഥം നല്‍കിക്കൊണ്ടാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

no church supported me in the matter of giving and receiving except you alone

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “നിങ്ങള്‍ മാത്രം ആയിരുന്നു എനിക്ക് പണം അയച്ചു തന്ന അല്ലെങ്കില്‍ എന്നെ സഹായിച്ച സഭ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublenegatives)

Philippians 4:17

It is not that I seek the gift

പൌലോസ് സമ്മാനങ്ങളെ കുറിച്ച് എഴുതിയതിന്‍റെ കാരണം വിശദീകരിക്കുന്നത് അവര്‍ തനിക്കു കൂടുതലായി സമ്മാനങ്ങള്‍ തരും എന്ന് പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത് കൊണ്ടല്ല. മറു പരിഭാഷ: “ഞാന്‍ ഇത് എഴുതുന്നതിന്‍റെ കാരണം നിങ്ങള്‍ എനിക്ക് ഇനിയും കൂടുതലായി നല്‍കണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നതു കൊണ്ടല്ല”

I seek the fruit that increases to your credit

പൌലോസ് സമ്മാനങ്ങളെ കുറിച്ച് എഴുതാനുള്ള തന്‍റെ കാരണം വിശദീകരിക്കുന്നു. ഇവിടെ “നിങ്ങളുടെ കണക്കിലേക്ക് ഫലം വര്‍ദ്ധിച്ചു വരുവാന്‍ വേണ്ടി ആകുന്നു” എന്നുള്ളത് ഒന്നുകില്‍ ഒരു ഉപമാനം ആകുന്നു 1) ഫിലിപ്പിയര്‍ക്ക് വേണ്ടി കൂടുതല്‍ നല്ല കാര്യങ്ങള്‍ രേഖപ്പെടുത്തുവാന്‍ വേണ്ടി ആകുന്നു. മറു പരിഭാഷ: “മറിച്ച് ഞാന്‍ ആഗ്രഹിക്കുന്നത് ദൈവം നിങ്ങള്‍ ചെയ്യുന്ന വര്‍ദ്ധിതമായ സല്‍പ്രവര്‍ത്തികളെ അംഗീകരിക്കുമാറാകട്ടെ” അല്ലെങ്കില്‍ 2) ഫിലിപ്പിയര്‍ ചെയ്തു വരുന്ന സല്‍പ്രവര്‍ത്തികള്‍ക്ക് കൂടുതലായ അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ. മറു പരിഭാഷ: “മറിച്ച് ഞാന്‍ ആഗ്രഹിക്കുന്നത് ദൈവം നിങ്ങളെ ധാരാളം ആയി അനുഗ്രഹിക്കു മാറാകട്ടെ എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ നിമിത്തം തന്നെ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 4:18

Connecting Statement:

ഫിലിപ്പിയര്‍ നല്‍കിയ ദാനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനു പൌലോസ് വിരാമം കുറിക്കുകയും (കാണുക ഫിലിപ്പിയര്‍ 3:11) ദൈവം അവരുടെ കാര്യങ്ങള്‍ ഉത്തരവാദിത്വം എടുത്തു കൊള്ളുമെന്നു അവര്‍ക്കു ഉറപ്പു നല്‍കുകയും ചെയ്യുന്നു.

I have received everything in full

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഫിലിപ്പിയര്‍ അയച്ചു കൊടുത്തതായ സകലവും പൌലോസ് കൈപ്പറ്റി അല്ലെങ്കില്‍ 2), ഫിലിപ്പിയര്‍ 3:8 ഫിലിപ്പ്യയില്‍ നിന്നുള്ള വ്യാപാരത്തിന്‍റെ ഉപമാനത്തില്‍ നിന്നും പൌലോസ് ഒരു ഹാസ്യം ഉപയോഗിക്കുകയും ലേഖനത്തിന്‍റെ ഈ ഭാഗം എന്നു പറയുന്നത് എപ്പഫ്രൊദിത്തോസ് നല്‍കിയ വാണിജ്യ വസ്തുക്കളുടെ ഒരു രശീത്‌ ആയിട്ടും ആകുന്നു.

even more

പൌലോസ് അര്‍ത്ഥമാക്കുന്നത് തനിക്കു വേണ്ടി വളരെ അധികം കാര്യങ്ങള്‍ ആവശ്യം ആയിരിക്കുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

They are a sweet-smelling aroma, a sacrifice acceptable and pleasing to God

പൌലോസ് ഫിളിപ്പിയന്‍ സഭ നല്‍കിയ ദാനങ്ങളെ കുറിച്ച് പ്രസ്താവിക്കുന്നത് അത് യാഗപീഠത്തില്‍ ദൈവത്തിനു യാഗമായി അര്‍പ്പിച്ച ഒരു വഴിപാട് എന്ന പോലെയാണ്. പൌലോസ് സൂചിപ്പിക്കുന്നത് സഭയുടെ ദാനം പുരോഹിതന്മാര്‍ ദൈവത്തിനു അര്‍പ്പിക്കുന്ന ഹോമയാഗത്തില്‍ നിന്നും, ദൈവത്തിനു പ്രസാദകരം ആയ ഗന്ധം ഉയരുന്നതു പോലെ, ദൈവത്തിനു വളരെ പ്രസാദകരം ആയിരിക്കുന്നു എന്നും ആകുന്നു. മറു പരിഭാഷ: “ഈ ദാനങ്ങള്‍ ദൈവത്തിനു അംഗീകാര യോഗ്യമായി വളരെയധികം പ്രസാദകരം ആയിരിക്കുന്നു എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philippians 4:19

will meet all your needs

വാക്യം 18ല്‍ ഇതേ പദം തന്നെയാണ് “ധാരാളമായി നല്‍കപ്പെടും” എന്ന് പരിഭാഷ ചെയ്തിരിക്കുന്നത്. ഇത് ഒരു ഭാഷാശൈലിയായ അര്‍ത്ഥം ആയി “നിങ്ങള്‍ക്ക് ആവശ്യം ആയതു ഒക്കെയും” നല്‍കും എന്നാണ്.” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

according to his riches in glory in Christ Jesus

തന്‍റെ മഹത്വമാര്‍ന്ന ധനത്തിന്‍റെ ഐശ്വര്യത്തില്‍ നിന്നും ക്രിസ്തു യേശുവില്‍ കൂടെ അവിടുന്ന് നല്‍കുന്നു

Philippians 4:20

Now to our God

“ഇപ്പോള്‍” എന്ന പദം സമാപന പ്രാര്‍ത്ഥനയെയും ഈ ലേഖനത്തിന്‍റെ അവസാന ഭാഗത്തെയും അടയാളപ്പെടുത്തുന്നു.

Philippians 4:21

The brothers

ഇത് സൂചിപ്പിക്കുന്നത് പൌലോസിനോട്‌ കൂടെ ശുശ്രൂഷ ചെയ്യുന്നവരെയോ അല്ലെങ്കില്‍ തനിക്കു ശുശ്രൂഷ ചെയ്യുന്നവരെയോ ആകുന്നു.

brothers

ഫിലിപ്പിയര്‍ 1:12ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക

every believer

ഇത് ചില ഭാഷാന്തരങ്ങളില്‍ “വിശുദ്ധനായ ഓരോ വ്യക്തിക്കും” എന്ന് പരിഭാഷ ചെയ്തിരിക്കുന്നു.

Philippians 4:22

All the believers

ചില ഭാഷാന്തരങ്ങളില്‍ ഇത് “സകല വിശുദ്ധന്മാരായ ജനത്തിനും” എന്ന് പരിഭാഷ ചെയ്തിരിക്കുന്നു.

especially those of Caesar's household

ഇത് കൈസരുടെ അരമനയില്‍ ജോലി ചെയ്തു വന്നതായ ദാസന്മാരെ സൂചിപ്പിക്കുന്നു. “പ്രത്യേകാല്‍ കൈസരുടെ അരമനയില്‍ ജോലി ചെയ്തു വരുന്ന കൂട്ടു വിശ്വാസികള്‍”

Philippians 4:23

with your spirit

വിശ്വാസികളെ പരാമര്‍ശിക്കുന്നതിനാണ് 'ആത്മാവ്' എന്ന പദം പൌലോസ് ഉപയോഗിച്ചിരിക്കുന്നത്. അതാണ്‌ ദൈവത്തോട് ബന്ധപ്പെടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത്. സമാന പരിഭാഷ: നിന്നോട് കൂടെ (കാണുക : https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdoche)