Malayalam: translationNotes Print

Updated ? hours ago # views See on WACS

1തെസ്സലോനിക്യര്‍ക്കുള്ള മുഖവുര

ഭാഗം 1:പൊതു മുഖവുര

1തെസ്സലോനിക്യര്‍ പുസ്തകത്തിന്‍റെ സംഗ്രഹം

  1. വന്ദനം(1:1)
  2. തെസ്സലോനിക്യ വിശ്വാസികള്‍ക്കായുള്ള നന്ദിപ്രകാശന പ്രാര്‍ത്ഥന(1:2-10)
  3. തെസ്സലോനിക്യയിലെ പൌലോസിന്‍റെ ശുശ്രൂഷ(2:1-16)
  4. അവരുടെ ആത്മീയ വളര്‍ച്ച സംബന്ധിച്ച പൌലോസിന്‍റെ താത്പര്യങ്ങള്‍
  • ഒരു മാതാവിനെപ്പോലെ (2:7)
  • ഒരു പിതാവിനെപ്പോലെ(2:11)
  1. പൌലോസ് തിമൊഥെയോസിനെ തെസ്സലോനിക്യയിലേക്ക് അയയ്ക്കുകയും തിമൊഥെയോസ് പൌലോസിനു മറുപടി വിവരണം നല്‍കുകയും ചെയ്യുന്നു(3:1-13)
  2. പ്രായോഗിക നിര്‍ദേശങ്ങള്‍
  • ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ തക്കവിധം ഉള്ള ജീവിതം(4:1-12)
  • മരിച്ചവരെ സംബന്ധിച്ചുള്ള ആശ്വാസം(4:12-28)

1തെസ്സലോനിക്യര്‍ ആരാണ് എഴുതിയത്?

പൌലാസ് ആകുന്നു 1 തെസ്സലോനിക്യര്‍ എഴുതിയത്. പൌലോസ് തര്‍സോസ് പട്ടണത്തില്‍ നിന്നുള്ള വ്യക്തി ആകുന്നു. അദ്ദേഹ ത്തിന്‍റെ ആരംഭ നാളുകളില്‍ അദ്ദേഹം ശൌല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം ഒരു ക്രിസ്ത്യാനി ആകുന്നതിനു മുന്‍പേ, ഒരു പരീശന്‍ ആയിരുന്നു. അദ്ദേഹം ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നു. അദ്ദേഹം ക്രിസ്ത്യാനി ആയതിനു ശേഷം, റോമന്‍ സാമ്രാജ്യം എങ്ങും പല തവണ സഞ്ചരിച്ചു ജനത്തോട് യേശുവിനെ കുറിച്ച് പറഞ്ഞു വന്നു.

കൊരിന്ത് പട്ടണത്തില്‍ ആയിരിക്കുമ്പോഴാണ് പൌലോസ് ഈ ലേഖനം എഴുതിയത്. ദൈവവചനത്തില്‍ ഉള്ള പൌലോസിന്‍റെ ലേഖനങ്ങളില്‍ 1 തെസ്സലോനിക്യര്‍ ആണ് ആദ്യത്തെ ലേഖനം എന്ന് നിരവധി പണ്ഡിതന്മാര്‍ കരുതുന്നു.

1 തെസ്സലോനിക്യര്‍ ലേഖനം എന്തിനെ കുറിച്ചാണ് പ്രതിപാദി ക്കുന്നത്?

പൌലോസ് ഈ ലേഖനം തെസ്സലോനിക്യ പട്ടണത്തില്‍ ഉള്ള വിശ്വാസികള്‍ക്കാണ് എഴുതിയത്. ഈ പട്ടണത്തില്‍ ഉണ്ടായിരുന്ന യഹൂദന്മാര്‍ തന്നെ അവിടം വിട്ടു പോകുവാന്‍ നിര്‍ബന്ധിച്ചു. ഈ ലേഖനത്തില്‍, യഹൂദന്മാര്‍ തന്നെ അവിടം വിട്ടു പോകുവാന്‍ നിര്‍ബന്ധിച്ചെ ങ്കിലും തന്‍റെ സന്ദര്‍ശനം ഒരു വിജയം ആയി പരിഗണിക്കുന്നു എന്ന് പറയുവാന്‍ ഇടയായി.

തെസ്സലോനിക്യ വിശ്വാസികളെ കുറിച്ചുള്ള തിമൊഥെയോസില്‍ നിന്നുള്ള വര്‍ത്തമാനത്തിനു പൌലോസ് പ്രതികരിച്ചു. അവിടെയുള്ള വിശ്വാസികള്‍ ഉപദ്രവിക്കപ്പെട്ടു. അവരെ ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുന്നത് തുടരുവാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ക്രിസ്തു മടങ്ങി വരുന്നതിനു മുന്‍പ് മരിക്കുന്നവര്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് വിശദീകരിച്ചു കൊണ്ട് അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം?

പരിഭാഷകര്‍ ഇതിന്‍റെ പരമ്പരാഗതമായ ശീര്‍ഷകമായ “1 തെസ്സലോനിക്യര്‍” അല്ലെങ്കില്‍ “ഒന്നാം തെസ്സലോനിക്യര്‍” എന്ന് വിളിക്കുന്നത്‌ തിരഞ്ഞെടുക്കുക. അവര്‍ പകരമായി കൂടുതല്‍ വ്യക്തമായ ഒരു ശീര്‍ഷകം “പൌലോസിന്‍റെ തെസ്സലോനിക്യ സഭയിലേക്കുള്ള ഒന്നാം ലേഖനം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

ഭാഗം 2:പ്രധാനപ്പെട്ട മതപരവും സാംസ്കാരികവുമായ ആശയങ്ങള്‍

യേശുവിന്‍റെ “രണ്ടാം വരവ്” എന്നാല്‍ എന്ത്?

പൌലോസ് യേശുവിന്‍റെ ഭൂമിയിലേക്കുള്ള ആത്യന്തികം ആയുള്ള മടങ്ങി വരവിനെക്കുറിച്ച് വളരെ അധികമായി ഈ ലേഖനത്തില്‍ പ്രതിപാദി ക്കുന്നു. യേശു മടങ്ങി വരുമ്പോള്‍, അവിടുന്ന് സകല മാനവരാശിയെയും ന്യായം വിധിക്കും. മാത്രമല്ല അവിടുന്ന് സകല സൃഷ്ടികളുടെ മേലും ഭരണം നടത്തുകയും, എല്ലായിടത്തും സമാധാനം നിലവില്‍ ഉണ്ടാകുകയും ചെയ്യും.

ക്രിസ്തുവിന്‍റെ മടങ്ങി വരവിനു മുന്‍പ് മരിച്ചവര്‍ക്ക് എന്തു സംഭവിക്കും?

പൌലോസ് വ്യക്ത മാക്കിയത് ക്രിസ്തുവിന്‍റെ മടങ്ങി വരവി നു മുന്‍പ് മരിച്ചവര്‍ ജീവന്‍ പ്രാപിക്കുക യും യേശുവിനോടൊപ്പം ആയിരിക്കുകയും ചെയ്യും. അവര്‍ പിന്നീട് ഒരിക്കലും മരിക്കുകയില്ല. തെസ്സലോനിക്യരെ ധൈര്യപ്പെടു ത്തുവാനായി പൌലോസ് ഇത് എഴുതി. അവരില്‍ ചിലര്‍ ക്രിസ്തുവിന്‍റെ മടങ്ങി വരവിന്‍റെ മഹല്‍ ദിനത്തില്‍ മരിച്ചവര്‍ നഷ്ടപ്പെട്ടു പോകുമെന്ന് ദുഖിച്ചിരുന്നു.

ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍

“ക്രിസ്തുവില്‍” എന്നും“കര്‍ത്താവില്‍” എന്നും ഉള്ള പദപ്രയോഗങ്ങള്‍ കൊണ്ട് പൌലോസ് എന്താണ് അര്‍ത്ഥമാക്കിയത്?

പൌലോസ് അര്‍ത്ഥമാക്കിയത് ക്രിസ്തുവിനോടും വിശ്വാസികളോടും ഉള്ള അടുത്ത ഐക്യം എന്ന ആശയം പ്രകടിപ്പിക്കുക എന്നതായിരുന്നു. ഈ വിധത്തിലുള്ള കൂടുതല്‍ ആശയ വിശദീകരണത്തിനായി റോമാ ലേഖനത്തിന്‍റെ മുഖവുര കാണുക.

1 തെസ്സലോനിക്യ പുസ്തകത്തില്‍ ഉള്ള പ്രധാന വിഷയങ്ങള്‍ എന്താണ്?

തുടര്‍ന്നു ള്ള വാക്യങ്ങള്‍ പഴയ ഭാഷാന്തരങ്ങ ളില്‍നിന്നും തിരുവചനത്തിന്‍റെ പുതിയ ഭാഷാന്തരം വ്യത്യാസപ്പെട്ടിരിക്കുന്നു. ULT യില്‍ ആധുനിക വായനയും പുരാതന വായന അടിക്കുറിപ്പിലും ഉണ്ട്. പൊതു മേഖലയില്‍ നിലവില്‍ ബൈബിള്‍ പരിഭാഷ ഉണ്ടെങ്കില്‍, ആ ഭാഷാന്തരങ്ങളില്‍ ഉള്ളതു ഉപയോഗിക്കുന്നത് പരിഭാഷകര്‍ പരിഗണി ക്കണം. അല്ലെങ്കില്‍, പരിഭാഷകര്‍ ആധുനിക വായന പിന്തുടരണമെന്ന് ആലോചന നല്‍കുന്നു

  • “കൃപയും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാകട്ടെ”(1:1). ചില പഴയ തര്‍ജ്ജിമകളില്‍ വായിക്കുന്നത്: “പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിനും കൃപയും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാകട്ടെ” എന്നാണ്”
  • “പകരമായി, ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ഒരു അമ്മ തന്‍റെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നത് പോലെ ആര്‍ദ്രത ഉള്ളവര്‍ ആയിരുന്നു”(2:7). ഇതര ആധുനിക ഭാഷാന്തരങ്ങളിലും പുരാതന ഭാഷാന്തരങ്ങളിലും വായിക്കു ന്നത്, “പകരമായി, ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ഒരു അമ്മ തന്‍റെ സ്വന്തം കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുന്നത് പോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ശിശുക്കളെന്ന പോലെ ആയിരുന്നു,” “തിമൊഥെയൊസ്, നമ്മുടെ സഹോദരനും ദൈവത്തിന്‍റെ കൂട്ടു വേലക്കാരനും” [3:2]. മറ്റു ചില ഭാഷാന്തര ങ്ങളില്‍ വായിക്കുന്നത്: “തിമൊഥെയൊസ്, നമുടെ സഹോദരനും ദൈവത്തിന്‍റെ ദാസനും.”

(കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-textvariants)

1 Thessalonians 1

1 തെസ്സലോനിക്യര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വാക്യം 1 ഈ ലേഖനത്തെ ഔപചാരികമായി പരിചയപ്പെടുത്തുന്നു. പുരാതന പൂര്‍വ ദേശങ്ങളില്‍ സാധാരണയായി കത്തുകള്‍ക്ക് ഇപ്രകാരമുള്ള മുഖവുരകള്‍ കാണാറുണ്ട്‌.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

കഠിനാനുഭവ ങ്ങള്‍

തെസ്സലോനിക്യയില്‍ മറ്റുള്ള ജനം ക്രിസ്ത്യാനികളെ ഉപദ്രവിച്ചു. എന്നാല്‍ അവിടെയുള്ള ക്രിസ്ത്യാനികള്‍ അത് ഉചിതമായ നിലയില്‍ കൈകാര്യം ചെയ്തു.(കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

1 Thessalonians 1:1

General Information:

പൌലോസ് താന്‍ തന്നെയാണ് ഈ ലേഖനത്തിന്‍റെ രചയിതാവ് എന്നും തെസലോനിക്യയില്‍ ഉള്ള സഭയെ വന്ദനം ചെയ്യുകയും ചെയ്യുന്നു.

Paul, Silvanus, and Timothy to the church

UST വ്യക്തമാക്കുന്നത് എന്തെന്നാല്‍ പൌലോസ് ആണ് ഈ ലേഖനം എഴുതിയത് എന്നാണ്.(കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

May grace and peace be to you

“കൃപ” എന്നും “സമാധാനം” എന്നും ഉള്ള പദങ്ങള്‍ ജനത്തോടു ദയയോടും സമാധാനപൂര്‍വമായും പ്രവര്‍ത്തിക്കുന്നവരെ സൂചിപ്പിക്കുന്ന രൂപകങ്ങള്‍ ആകുന്നു. മറു പരിഭാഷ: “ദൈവം നിങ്ങളോട് ദയയുള്ളവനും നിങ്ങള്‍ക്ക് സമാധാനം നല്‍കുന്നവനും ആകട്ടെ” എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

peace be to you

“നിങ്ങള്‍” എന്ന പദം തെസ്സലൊനീക്യന്‍ വിശ്വാസികളെ സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

1 Thessalonians 1:2

General Information:

ഈ ലേഖനത്തില്‍ “ഞങ്ങള്‍” എന്നും “”ഞങ്ങള്‍ക്ക്” എന്നും ഉള്ള പദങ്ങള്‍ മറ്റു കുറിപ്പുകള്‍ ഒന്നുമില്ലെങ്കില്‍ പൌലോസ്, സില്വാനൊസ്, തിമൊഥെയൊസ് എന്നിവരെ സൂചിപ്പിക്കുന്നു. കൂടാതെ, “നിങ്ങള്‍” എന്നതു ബഹുവചനവും തെസ്സലോനിക്യ സഭയില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-youഉം)

We always give thanks to God

ഇവിടെ “എല്ലായ്പ്പോഴും” എന്നത് സൂചിപ്പിക്കുന്നത് പൌലോസ് ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍, അദ്ദേഹം തുടര്‍മാനമായി തെസ്സലോനിക്യരെ തന്‍റെ പ്രാര്‍ത്ഥന കളില്‍ ദൈവ മുന്‍പാകെ സമര്‍പ്പിക്കുന്നു.

we mention you continually in our prayers

ഞങ്ങള്‍ തുടര്‍മാനമായി നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു.

1 Thessalonians 1:3

work of faith

ദൈവത്തില്‍ ഉള്ള ആശ്രയം നിമിത്തം ചെയ്ത പ്രവര്‍ത്തികള്‍

1 Thessalonians 1:4

Connecting Statement:

പൌലോസ് തുടര്‍ച്ചയായി തെസ്സലോനിക്യയില്‍ ഉള്ള വിശ്വാസികള്‍ നിമിത്തം നന്ദി പ്രകാശിപ്പി ക്കുകയും അവര്‍ക്ക് ദൈവത്തില്‍ ഉള്ള വിശ്വാസത്തിനായി അവരെ പ്രശംസിക്കുകയും ചെയ്യുന്നു.

Brothers

ഇവിടെ ഇത് സഹ ക്രിസ്ത്യാനികളെ, പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടെ ഇരു കൂട്ടരെയും സൂചിപ്പിക്കുന്നു.

we know

“ഞങ്ങള്‍” എന്ന പദം പൌലോസ്, സില്വാനൊസ്, മറ്റും തിമൊഥെയോസിനെ സൂചിപ്പിക്കുന്നു എന്നാല്‍ തെസ്സലോനിക്യ വിശ്വാസികളെ അല്ല. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

1 Thessalonians 1:5

not in word only

ഞങ്ങള്‍ പ്രസ്താവിച്ചവയില്‍ മാത്രം അല്ല

but also in power, in the Holy Spirit

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) പരിശുദ്ധാത്മാവ് പൌലോസിനും തന്‍റെ സഹപ്രവര്‍ത്തകര്‍ക്കും സുവിശേഷം ശക്തമായി പ്രസംഗിക്കുവാന്‍ കഴിവ് നല്‍കി അല്ലെങ്കില്‍ 2) പരിശുദ്ധാത്മാവ് സുവിശേഷത്തിന്‍റെ പ്രസംഗത്തെ തെസ്സലോനിക്യ വിശ്വാസികളുടെ ഇടയില്‍ ശക്തമായ ഫലം ഉളവാക്കി അല്ലെങ്കില്‍ 3)പരിശുദ്ധാത്മാവ് സുവിശേഷ പ്രസംഗത്തിന്‍റെ സത്യം അത്ഭുതങ്ങള്‍, അടയാളങ്ങള്‍, അതിശയങ്ങള്‍ മൂലം പ്രദര്‍ശിപ്പിക്കുവാന്‍ ഇടയായി.

in much assurance

“നിശ്ചയം” എന്ന സര്‍വനാമം ഒരു ക്രിയയായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “ദൈവം അത് സത്യം ആണെന്ന ഉറപ്പു നിങ്ങളില്‍ ഉളവാക്കി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

what kind of men

ഞങ്ങള്‍ ഞങ്ങളെത്തന്നെ എപ്രകാരം പ്രാവര്‍ത്തികമാക്കി

1 Thessalonians 1:6

You became imitators

“അനുകരിക്കുക” എന്നതിന്‍റെ അര്‍ത്ഥം പോലെ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ വേറൊരു വ്യക്തിയുടെ സ്വഭാവം അനുകരിക്കുക എന്നാണ് അര്‍ത്ഥം നല്‍കുന്നത്.

received the word

സന്ദേശത്തെ സ്വാഗതം ചെയ്തു അല്ലെങ്കില്‍ “ഞങ്ങള്‍ക്ക് പറയുവാന്‍ ഉള്ളതിനെ സ്വീകരിച്ചു”

in much hardship

മഹാ കഷ്ടതയുടെ സമയത്ത് അല്ലെങ്കില്‍ “വളരെ പീഡനം ഉണ്ടായപ്പോള്‍”

1 Thessalonians 1:7

Achaia

ഇന്നത്തെ ഗ്രീസില്‍ ഉള്ള ഒരു പുരാതന ജില്ലയാണ് ഇത്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

1 Thessalonians 1:8

the word of the Lord

വാക്ക് എന്നുള്ളത് “സന്ദേശം” എന്നുള്ളതിനുള്ള ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “കര്‍ത്താവിന്‍റെ ഉപദേശങ്ങള്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

has rung out

ഇവിടെ പൌലോസ് തെസ്സലോനിക്യയിലെ വിശ്വാസികളാല്‍ ഉളവായ ക്രിസ്തീയ സാക്ഷ്യത്തെ കുറിച്ച് സംസാരിക്കുന്നത് ഒരു മണി നാദം ഉളവായതുപോലെ അല്ലെങ്കില്‍ ഒരു സംഗീത ഉപകരണം വായിച്ചതു പോലെ എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 1:9

For they themselves

പൌലോസ് ഇവിടെ സൂചിപ്പിക്കുന്നത് തെസ്സലോനിക്യന്‍ വിശ്വാസികളെ കുറിച്ച് ശ്രവിച്ചതായ, ആ മേഖലയുടെ ചുറ്റുപാടുകളില്‍ നിലവില്‍ ഉണ്ടായിരുന്ന സഭകളെ കുറിച്ചാണ്.

they themselves

ഇവിടെ “അവരെ” എന്ന പദം ഉപയോഗിച്ചി രിക്കുന്നത് തെസ്സലോനിക്യന്‍ വിശ്വാസികളെ കുറിച്ച് കേട്ടറിഞ്ഞിരിക്കുന്ന ആളുകള്‍ക്ക് ഊന്നല്‍ നല്‍കി പറയുവാന്‍ ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rpronouns)

what kind of reception we had among you

“സ്വീകരണം” എന്ന സര്‍വനാമം “സ്വീകരിക്കുക” അല്ലെങ്കില്‍ സ്വാഗതം ചെയ്യുക” എന്ന ക്രിയയായി പ്രകടിപ്പിക്കാം. മറു പരിഭാഷ: “എത്രമാത്രം ഊഷ്മളമായി നിങ്ങള്‍ ഞങ്ങളെ സ്വീകരിച്ചു” അല്ലെങ്കില്‍ “എത്രമാത്രം ഊഷ്മളമായി നിങ്ങള്‍ ഞങ്ങള്‍ക്ക് സ്വാഗതം അരുളി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

you turned to God from the idols to serve the living and true God

ഇവിടെ “നിന്ന്...ലേക്ക് തിരിഞ്ഞു” എന്നുള്ളത് ഒരാളോട് വിധേയത്വം ഉള്ളത് നിര്‍ത്തിയിട്ടു വേറൊരാളോട് വിധേയത്വം ആരംഭിക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് നിര്‍ത്തിയിട്ടു ജീവനും സത്യവും ഉള്ള ദൈവത്തെ സേവിക്കുവാന്‍ ആരംഭിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 1:10

his Son

ഇത് യേശുവിനു ദൈവവുമായി ഉള്ള ബന്ധത്തെ വിവരിക്കുന്ന അവിടുത്തെ ഒരു പ്രധാന നാമം ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#guidelines-sonofgodprinciples)

whom he raised

തന്നെ ദൈവം വീണ്ടും ജീവിക്കുവാന്‍ ഇടവരുത്തി

from the dead

ആയതിനാല്‍ അവിടുന്ന് തുടര്‍ന്നു മരിച്ചവന്‍ അല്ല. ഈ പദപ്രയോഗം വിവരിക്കുന്നത് മരിച്ചവരായ സകല ജനങ്ങളും അധോലോകത്തില്‍ ആകുന്നു. അവരുടെ ഇടയില്‍ നിന്ന് മടങ്ങി വരുന്നതിനെ വീണ്ടും ജീവിക്കുന്നവര്‍ ആകുക എന്ന് പറയുന്നു.

who frees us

ഇവിടെ പൌലോസ് തെസ്സലോനിക്യന്‍ വിശ്വാസികളെ ഉള്‍പ്പെടുത്തുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

1 Thessalonians 2

1 തെസ്സലോനിക്യര്‍ 02 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ക്രിസ്തീയ സാക്ഷ്യം

സുവിശേഷം സത്യം ആകുന്നു എന്നതിന്‍റെ തെളിവായി പൌലോസ് തന്‍റെ “ക്രിസ്തീയ സാക്ഷ്യ”ത്തെ വിലമതിക്കുന്നു. പൌലോസ് പറയുന്നത് ദൈവഭയം അല്ലെങ്കില്‍ വിശുദ്ധി ഉള്ളവനായിരിക്കുക എന്നാല്‍ ക്രിസ്ത്യാനി അല്ലാത്തരോട് സാക്ഷ്യം വഹിക്കുക എന്നുള്ളതാണ്. തന്‍റെ സാക്ഷ്യത്തിനു കോട്ടം ഭവിക്കാതിരിക്കുവാന്‍ പൌലോസ് തന്‍റെ സ്വഭാവത്തെ പരിരക്ഷിക്കുന്നു.(കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#testimonyഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#godlyഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#holyഉം)

1 Thessalonians 2:1

Connecting Statement:

പൌലോസ് വിശാസികളുടെ സേവനത്തെയും പ്രതിഫലത്തെയും നിര്‍വചിക്കുന്നു.

you yourselves

“നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും ഉള്ള പദങ്ങള്‍ തെസ്സലോനിക്യന്‍ വിശ്വാസികളെ സൂചിപ്പിക്കുന്നു. (കാണുക:)

brothers

ഇവിടെ ഇത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട സഹ ക്രിസ്ത്യാനികളെ അര്‍ത്ഥമാക്കുന്നു.

our coming

“ഞങ്ങളുടെ” എന്ന പദം പൌലോസ്, സില്വാനൊസ്, തിമൊഥെയൊസ് എന്നിവരെ കുറിക്കുന്നു, എന്നാല്‍ തെസലോനിക്യന്‍ വിശ്വാസികളെ അല്ല.(കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rpronouns)

was not useless

ഇത് ഒരു ക്രിയാത്മക ഭാവത്തില്‍ പ്രകടിപ്പിക്കാം. മറു പരിഭാഷ: “വളരെ പ്രയോജനപ്രദം ഉള്ളതായിരിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

1 Thessalonians 2:2

previously suffered and were shamefully treated

മോശമായി നടത്തുകയും പരിഹസിക്കു കയും ആയിരുന്നു

in much struggling

വളരെ എതിര്‍പ്പുകളുടെ കീഴില്‍ പോരാടുകയായിരുന്നു

1 Thessalonians 2:3

was not from error, nor from impurity, nor from deceit

സത്യസന്ധവും, നിര്‍മ്മലവും, ആത്മാര്‍ഥതയും ആയിരുന്നു

1 Thessalonians 2:4

approved by God to be trusted

പൌലോസ് ദൈവത്താല്‍ പരീക്ഷിക്കപ്പെടുകയും വിശ്വാസ യോഗ്യന്‍ എന്ന് തെളിയിക്കപ്പെടുകയും ചെയ്തിരുന്നു.

we speak

പൌലോസ് സുവിശേഷ സന്ദേശം പ്രസംഗിക്കുന്നതായി കുറിച്ചിരിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

who examines our hearts

“ഹൃദയങ്ങള്‍” എന്ന പദം ഒരു വ്യക്തിയുടെ ആഗ്രഹങ്ങള്‍ക്കും ചിന്തകള്‍ക്കും ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നമ്മുടെ ആഗ്രഹങ്ങളും ചിന്തകളും അറിയുന്നവന്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

1 Thessalonians 2:5

General Information:

പൌലോസ് തെസലോനിക്യന്‍ വിശ്വാസികളോട് പറയുന്നത് തന്‍റെ സ്വഭാവം വ്യാജസ്തുതി,അസൂയ അല്ലെങ്കില്‍ ആത്മപ്രശംസ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉള്ളത് അല്ല എന്നാണ്.

we never came with words of flattery

ഞങ്ങള്‍ നിങ്ങളോട് ഒരിക്കലും വ്യാജ സ്തുതി പറഞ്ഞിട്ടില്ല

1 Thessalonians 2:7

as a mother comforting her own children

ഒരു മാതാവ് തന്‍റെ കുഞ്ഞുങ്ങളെ മൃദുലമായി ആശ്വസിപ്പിക്കുന്നതുപോലെ, പൌലോസും, സില്വാനൊസും, തിമൊഥെയൊസും തെസ്സലോനിക്യന്‍ വിശ്വാസികളോട് സംസാരിച്ചിരിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-simile)

1 Thessalonians 2:8

In this way we had affection for you

ഇപ്രകാരം ആണ് ഞങ്ങള്‍ നിങ്ങളോടുള്ള ഞങ്ങളുടെ വാത്സല്യം പ്രകടിപ്പിച്ചിരിക്കുന്നത്

we had affection for you

ഞങ്ങള്‍ നിങ്ങളെ സ്നേഹിച്ചു

We were pleased to share with you not only the gospel of God but also our own lives

പൌലോസ് സുവിശേഷ സന്ദേശത്തെയും തന്‍റെ ജീവിതത്തെയും തന്നോടൊപ്പം ഉള്ളവരുടെ ജീവിതങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുന്നത് അവര്‍ മറ്റുള്ളവരുമായി പങ്കുവെക്കത്തക്ക വിധമുള്ള വസ്തുക്കള്‍ എന്നാ പോലെയാണ്. മറു പരിഭാഷ: “ഞങ്ങള്‍ നിങ്ങളോട് ദൈവത്തിന്‍റെ സുവിശേഷം പ്രസ്താവിക്കുവാന്‍ മാത്രം ആയിരുന്നില്ല, എന്നാല്‍ നിങ്ങളോടൊപ്പം സമയം ചിലവഴിക്കുവാനും നിങ്ങളെ സഹായിക്കുവാനും കൂടെ സമ്മതം ഉള്ളവര്‍ ആയിരുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

you had become very dear to us

ഞങ്ങള്‍ നിങ്ങളെ ആഴമായി പരിപാലിച്ചു വന്നു.

1 Thessalonians 2:9

brothers

ഇവിടെ ഇത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട സഹ ക്രിസ്ത്യാനികളെ അര്‍ത്ഥമാക്കുന്നു.

our labor and toil

“അദ്ധ്വാനം” എന്നും “പ്രയത്നം” എന്നുള്ള പദങ്ങള്‍ അര്‍ത്ഥമാക്കുന്നത് അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ്. പൌലോസ് അവയെ ഉപയോഗിക്കുന്നത് അവര്‍ എത്ര കഠിനമായി അദ്ധ്വാനിച്ചു എന്നത് ഊന്നിപ്പറയുവാന്‍ ഉപയോഗിക്കുന്നു. മറു പരിഭാഷ: “എത്ര കഠിനമായി പ്രവര്‍ത്തിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

Night and day we were working so that we might not weigh down any of you

ഞങ്ങളുടെ സ്വന്തം ജീവിത ചിലവുകള്‍ക്കായി ഞങ്ങള്‍ കഠിനമായി അദ്ധ്വാനിച്ചു അതിനാല്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടതായി വന്നില്ല.

1 Thessalonians 2:10

holy, righteous, and blameless

പൌലോസ് തെസ്സലോനിക്യ വിശ്വാസികളോടുള്ള അവരുടെ നല്ല സ്വഭാവത്തെ വിവരിക്കുവാന്‍ മൂന്നു പദങ്ങള്‍ ഉപയോഗിക്കുന്നു.

1 Thessalonians 2:11

as a father with his own children

ഒരു പിതാവ് തന്‍റെ കുഞ്ഞുങ്ങളെ എപ്രകാരം ഇടപെടണം എന്ന് സൌമ്യമായി പഠിപ്പിക്കുന്നതു പോലെ താന്‍ തെസ്സലോനിക്യ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചത് താരതമ്യം ചെയ്യുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 2:12

exhorting you and encouraging and urging you

“പ്രബോധിപ്പിക്കുക” എന്നും “പ്രോത്സാഹിപ്പിക്കുക” എന്നും “നിര്‍ബന്ധിക്കുക” എന്നീ പദങ്ങള്‍ ഒരുമിച്ചു ഉപയോഗിച്ചത് പൌലോസിന്‍റെ സംഘം എത്ര സ്നേഹാനുകമ്പയോടു തെസ്സലോനിക്യരെ പ്രോത്സാഹിപ്പിച്ചു എന്ന് പ്രദര്‍ശിപ്പിക്കു വാന്‍ വേണ്ടിയാണു. മറു പരിഭാഷ: “ഞങ്ങള്‍ ശക്തമായി നിങ്ങളെ പ്രോത്സാ ഹിപ്പിക്കുക ആയിരുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

into his own kingdom and glory

“മഹത്വം” എന്ന പദം വിവരിക്കുന്നത് “രാജ്യം” എന്ന പദമാണ്. മറു പരിഭാഷ:” തന്‍റെ മഹത്വമുള്ള സ്വന്ത രാജ്യത്തിലേക്ക്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hendiadys)

to walk in a manner that is worthy of God

നടക്കുക എന്നുള്ളത് ഇവിടെ “ജീവിക്കുക” എന്നുള്ളതിനുള്ള ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “ജനം ദൈവത്തെ കുറിച്ച് നല്ലത് ചിന്തിക്കുവാന്‍ തക്കവണ്ണം ജീവിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 2:13

General Information:

പൌലോസ് “ഞങ്ങള്‍” എന്ന പദം തന്നെയും തന്നോടൊപ്പം ഉള്ള യാത്രാ കൂട്ടാളികളെയും “നിങ്ങള്‍” എന്നത് തെസ്സലോനിക്യ വിശ്വാസികളെയും സൂചിപ്പിക്കുവാന്‍ തുടര്‍മാനമായി ഉപയോഗിക്കുന്നു.

we also thank God constantly

പൌലോസ് അവരോടു പങ്കു വെച്ച സുവിശേഷ സന്ദേശം അവര്‍ സ്വീകരിച്ചതിനാല്‍ അദ്ദേഹം ദൈവത്തിനു അടിക്കടി നന്ദി പ്രകാശിപ്പിക്കുന്നു.

not as the word of man

ഇവിടെ മനുഷ്യന്‍റെ വചനം എന്നത് “ഒരു മനുഷ്യനില്‍ നിന്ന് സാധാരണയായി വരുന്ന ഒരു സന്ദേശം” എന്നുള്ളതിനുള്ള ഉപലക്ഷണാലങ്കാരം ആകുന്നു. മറു പരിഭാഷ: “(ഇത്) മനുഷ്യനാല്‍ നിര്‍മ്മിതമായ ഒരു സന്ദേശം അല്ല” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdoche)

you accepted it ... as it truly is, the word of God

“സന്ദേശം” എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദം ആയിരുന്നു ഇവിടെ ഈ വാക്ക്. മറു പരിഭാഷ: “സ്വീകരിച്ചു...അത് വാസ്തവമായും ദൈവത്തില്‍ നിന്നും വരുന്നതായ സന്ദേശമായി തന്നെ...നിങ്ങള്‍ അത് സ്വീകരിച്ചു.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

which is also at work in you who believe

പൌലോസ് ദൈവത്തിന്‍റെ സുവിശേഷ സന്ദേശത്തെ കുറിച്ച് പറയുന്നത് അത് ഒരു വ്യക്തി പ്രവര്‍ത്തി ചെയ്യുന്നതു പോലെ ആയിരുന്നു എന്നാണ്. “വചനം” എന്നത് “സന്ദേശം” എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നിങ്ങളില്‍ കേള്‍ക്കുകയും അനുസരിക്കുവാന്‍ ആരംഭിക്കുകയും ചെയ്ത വിശ്വസിച്ചവരില്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personificationഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം)

1 Thessalonians 2:14

brothers

ഇവിടെ ഇത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട സഹ ക്രിസ്ത്യാനികളെ അര്‍ത്ഥമാക്കുന്നു.

became imitators of the churches

തെസ്സലോനിക്യ വിശ്വാസികള്‍ യഹൂദ്യ വിശ്വാസികളെ പോലെത്തന്നെ പീഡനങ്ങളെ സഹിച്ചവര്‍ ആയിരുന്നു. “സഭകളെ പോലെ ആയിത്തീര്‍ന്നു.”

from your own countrymen

മറ്റുള്ള തെസ്സലോനിക്യരില്‍ നിന്ന്

1 Thessalonians 2:16

They forbid us to speak

അവര്‍ ഞങ്ങള്‍ സംസാരിക്കുന്നതു നിര്‍ത്തലാക്കുവാന്‍ ശ്രമിക്കുന്നു

they always fill up their own sins

പൌലോസ് പറയുന്നത് ഒരുവന്‍ ഒരു സംഭരണി ദ്രാവകത്താല്‍ നിറക്കുന്നതു പോലെ സ്വന്ത പാപങ്ങളാല്‍ നിറക്കുന്നു എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

wrath will overtake them in the end

ഇത് സൂചിപ്പിക്കുന്നത് അവസാനമായി ദൈവം ജനത്തെ അവരുടെ പാപങ്ങള്‍ നിമിത്തം ന്യായം വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിനെ ആണ്.

1 Thessalonians 2:17

brothers

ഇത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട സഹ ക്രിസ്ത്യാനികളെ അര്‍ത്ഥമാക്കുന്നു.

in person not in heart

ഇവിടെ “ഹൃദയം” എന്നുള്ളത് ചിന്തകളെയും വികാരങ്ങളെയും സൂചിപ്പിക്കുന്നു. പൌലോസും തന്നോടൊപ്പം യാത്ര ചെയ്യുന്നവരും ശരീര പ്രകാരമായി തെസ്സലോനിക്യയില്‍ ഇല്ലെങ്കിലും, അവര്‍ അവിടെയുള്ള വിശ്വാസികളെ ശ്രദ്ധിക്കുന്നവരും അവരെ കുറിച്ച് ചിന്തിക്കുന്നവരും ആയിരുന്നു. മറു പരിഭാഷ: “വ്യക്തിപരമായി, എന്നാല്‍ ഞങ്ങള്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത് തുടര്‍ന്നു കൊണ്ടിരുന്നു.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

to see your face

ഇവിടെ “നിങ്ങളുടെ മുഖം” അര്‍ത്ഥമാക്കുന്നത് മുഴുവന്‍ വ്യക്തിയെ ആണ്. മറു പരിഭാഷ: “നിങ്ങളെ കാണുവാന്‍” അല്ലെങ്കില്‍ “നിങ്ങളോടൊപ്പം ആയിരിക്കുവാന്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdoche)

1 Thessalonians 2:19

For what is our hope, or joy, or crown of pride in front of our Lord Jesus at his coming? Is it not you?

തെസ്സലോനിക്യന്‍ വിശ്വാസികളെ താന്‍ വന്നു കാണേണ്ടതിന്‍റെ കാരണങ്ങളെ ഊന്നിപ്പറയുന്ന ചോദ്യങ്ങള്‍ പൌലോസ് ഉപയോഗിക്കുന്നു. മറു പരിഭാഷ: “നിങ്ങളാണ് ഞങ്ങളുടെ ഭാവിയുടെ ഉറപ്പും, സന്തോഷവും, അഭിമാനത്തിന്‍റെ കിരീടവുമായി കര്‍ത്താവായ യേശുവിന്‍റെ വരവില്‍ അവിടുത്തെ മുന്‍പില്‍ ആയിരിക്കുന്നത്.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

our hope ... Is it not you

“പ്രത്യാശ” എന്നതുകൊണ്ട്‌ പൌലോസ് അര്‍ത്ഥമാക്കുന്നത് തന്‍റെ പ്രവര്‍ത്തിക്കുള്ള പ്രതിഫലം ദൈവം തനിക്കു തരുമെന്നുള്ള ഉറപ്പു ആകുന്നു. തന്‍റെ ഈ പ്രത്യാശയ്ക്കുള്ള കാരണം തെസലോനിക്യന്‍ ക്രിസ്ത്യാനികള്‍ ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

or joy

തെസ്സലോനിക്യക്കാര്‍ ആണ് തന്‍റെ സന്തോഷത്തിന്‍റെ കാരണം ആയിരിക്കുന്നത് (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

crown of pride

ഇവിടെ “കിരീടം” എന്നത് സൂചിപ്പിക്കുന്നത് കായിക മത്സരത്തില്‍ വിജയി ആകുന്ന ആള്‍ക്ക് സമ്മാനിക്കുന്ന പ്രശംസാ മലര്‍ വളയത്തെ ആണ്. “അഭിമാനത്തിന്‍റെ കിരീടം” എന്ന പദപ്രയോഗം അര്‍ത്ഥം നല്‍കുന്നത് വിജയത്തിനു വേണ്ടിയുള്ള ഒരു പ്രതിഫലം അല്ലെങ്കില്‍ നന്നായി ചെയ്തതിനു ഉള്ളതായ ഒരു പ്രതിഫലം. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

1 Thessalonians 3

1 തെസ്സലോനിക്യര്‍ 03 പൊതുവായ കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

നില്‍ക്കുക

ഈ അധ്യായത്തില്‍, പൌലോസ് “ഉറച്ചു നില്‍ക്കുക” എന്ന് സ്ഥിരതയോടെ നില്‍ക്കുക എന്നതിന് വിവരിക്കുന്നു. ഇത് സ്ഥിരതയോടെ അല്ലെങ്കില്‍ വിശ്വസ്തതയോടെ ആയിരിക്കുക എന്നതിനെ വിവരിക്കുവാന്‍ ഉള്ള ഒരു സാധാരണ രീതി ആകുന്നു. പൌലോസ് “കുലുങ്ങുക” എന്ന പദം സ്ഥിരത എന്നതിന് പകരമായി ഉപയോഗിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#faithful)

1 Thessalonians 3:1

Connecting Statement:

പൌലോസ് വിശ്വാസികളോട് പറയുന്നത് അവരുടെ വിശ്വാസത്തെ ശക്തീകരിക്കേണ്ടതിനു താന്‍ തിമൊഥെയോസിനെ അയച്ചിരിക്കുന്നു എന്നാണ്.

we could no longer bear it

ഞങ്ങള്‍ തുടര്‍ന്നും നിങ്ങളെ കുറിച്ച് ദു:ഖിച്ചു കൊണ്ടിരിക്കുന്നത് സാധ്യമല്ല.

good to be left behind at Athens alone

അഥേനയില്‍ തന്നെ താമസിക്കുന്നത് സില്വാനൊസിനും എനിക്കും നല്ലതായി കാണപ്പെട്ടു.

it was good

ഇത് ഉചിതം ആയിരുന്നു അല്ലെങ്കില്‍ “അത് ന്യായം ആയിരുന്നു”

Athens

ഇത് ഇപ്പോള്‍ ആധുനിക കാല ഗ്രീസില്‍ ഉള്‍പ്പെട്ട, അഖായ പ്രവിശ്യയില്‍ ഉള്ള ഒരു പട്ടണം ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

1 Thessalonians 3:2

our brother and fellow worker

ഈ രണ്ടു പദപ്രയോഗങ്ങളും തിമൊഥെയോസിനെ സൂചിപ്പിക്കുന്നു.

1 Thessalonians 3:3

no one would be shaken

“കുലുങ്ങുക” എന്നുള്ളത് ഭയപ്പെടുക എന്നുള്ളതിനുള്ള ഭാഷാശൈലി ആകുന്നു. മറു പരിഭാഷ:”ആരും തന്നെ ക്രിസ്തുവില്‍ ആശ്രയിക്കുന്നതില്‍ നിന്ന് ഭയപ്പെട്ടു അകന്നു പോകരുത്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

we have been appointed

പൌലോസ് അനുമാനിക്കുന്നത് അവരെ നിയമിച്ചത് ദൈവം ആകുന്നു എന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നു എന്നാണ്. ഇത് വ്യക്തമാക്കാവുന്നതാണ്. മറു പരിഭാഷ: “ദൈവം ഞങ്ങളെ നിയമിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

1 Thessalonians 3:4

to suffer affliction

മറ്റുള്ളവരാല്‍ മോശമായി നടത്തപ്പെടുക

1 Thessalonians 3:5

I could no longer stand it

പൌലോസ് ഒരു ഭാഷാശൈലി ഉപയോഗിച്ച് കൊണ്ട് തന്‍റെ സ്വന്ത വികാരങ്ങളെ വിവരിക്കുകയാണ്. മറു പരിഭാഷ: “എനിക്ക് ഇനി തുടര്‍ന്നു ക്ഷമയോടെ കാത്തിരിക്കുവാന്‍ സാധിക്കുകയില്ല” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

I sent

പൌലോസ് തിമൊഥെയോസിനെ പറഞ്ഞയച്ചു എന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് വ്യക്തമാക്കാവുന്നതാണ്. മറു പരിഭാഷ: “ഞാന്‍ തിമൊഥെയൊസിനെ പറഞ്ഞയച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

our labor

നിങ്ങളുടെ ഇടയിലെ ഞങ്ങളുടെ കഠിനാദ്ധ്വാനം അല്ലെങ്കില്‍ “നിങ്ങളുടെ ഇടയിലെ ഞങ്ങളുടെ പ്രബോധനങ്ങള്‍”

in vain

പ്രയോജന രഹിതം

1 Thessalonians 3:6

Connecting Statement:

തിമൊഥെയൊസ് അവരെ സന്ദര്‍ശിച്ചതിനു ശേഷം നല്‍കിയ തന്‍റെ വിവരണത്തെ കുറിച്ച് പൌലോസ് തന്‍റെ വായനക്കാരോട് പറയുന്നു.

came to us

“ഞങ്ങള്‍” എന്ന പദം പൌലൊസിനെയും സില്വാനൊസിനേയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

the good news of your faith

ഇത് ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു എന്ന് മനസ്സിലാക്കാം. ഇത് വ്യക്തമാക്കാവുന്നതാണ്. മറു പരിഭാഷ: “നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള ഒരു നല്ല വിവരണം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

you always have good memories

അവര്‍ പൌലോസിനെകുറിച്ചു ചിന്തിക്കുമ്പോള്‍, അവര്‍ക്ക് ഇപ്പോഴും അദ്ദേഹത്തെ സംബന്ധിച്ച് ഇപ്പോഴും നല്ല ചിന്തകള്‍ ആണ് ഉള്ളത്.

you long to see us

നിങ്ങള്‍ ഞങ്ങളെ കാണുവാന്‍ ആഗ്രഹിക്കുന്നു

1 Thessalonians 3:7

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥമാക്കുന്നു.

because of your faith

ഇത് ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. ഇത് വ്യക്തമാക്കാവുന്നതാണ്. മറു പരിഭാഷ: “ക്രിസ്തുവില്‍ ഉള്ള നിങ്ങളുടെ വിശ്വാസം നിമിത്തം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

in all our distress and affliction

“ദുരിതം” എന്ന പദം അവര്‍ എന്തുകൊണ്ട് “ദുരവസ്ഥ”യില്‍ അകപ്പെട്ടിരിക്കുന്നു എന്നത് വിശദീകരിക്കുന്നു. മറു പരിഭാഷ: “നമ്മുടെ ഉപദ്രവങ്ങള്‍ നിമിത്തം നമുക്കെല്ലാവര്‍ക്കും ഉണ്ടായ ദുരവസ്ഥ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

1 Thessalonians 3:8

we live

ഈ ഭാഷാശൈലി പ്രകടമാക്കുന്നത് തൃപ്തികരമായ ഒരു ജീവിതം നയിക്കുന്നു എന്നാണ്. മറു പരിഭാഷ: “ഞങ്ങള്‍ വളരെ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

if you stand firm in the Lord

“ഉറച്ചു നില്‍ക്കുക” എന്നുള്ളത് വിശ്വസ്തതയോടെ തുടരുക എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നതില്‍ തുടരുമെങ്കില്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

1 Thessalonians 3:9

For what thanks can we give to God for you, for all the joy that we have before our God over you?

ഈ എകോത്തര ചോദ്യം ഒരു പ്രസ്താവന യായി സൂചിപ്പിക്കാം. മറു പരിഭാഷ: “ദൈവം നിങ്ങള്‍ക്ക് ചെയ്തിരി ക്കുന്നവ യ്ക്കായി മതിയായ നന്ദി രേഖപ്പെടുത്തു വാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല! ഞങ്ങള്‍ നമ്മുടെ ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ നിമിത്തം ഞങ്ങള്‍ ഏറ്റവും അധികം സന്തോഷിക്കുന്നു!” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

before our God

പൌലോസ് താനും തന്‍റെ സഹപ്രവര്‍ത്തകരും ദൈവ സന്നിധിയില്‍ ശാരീരികമായി കാണപ്പെടുന്നു എന്ന നിലയില്‍ സംസാരിക്കുന്നു. അദ്ദേഹം മിക്കവാറും പ്രാര്‍ത്ഥന എന്ന പ്രവര്‍ത്തിയെ ആകാം സൂചിപ്പിച്ചത്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 3:10

very hard

അത്യുല്‍സാഹ പൂര്‍വ്വം

see your face

“മുഖം” എന്ന പദം അവരുടെ മുഴുവന്‍ വ്യക്തിയെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നിങ്ങളെ സന്ദര്‍ശിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdoche)

1 Thessalonians 3:11

General Information:

ഈ വാക്യങ്ങളില്‍, “നമ്മുടെ” എന്ന പദം ഒരേ സംഘത്തില്‍ പെട്ട ആളുകളെ എപ്പോഴും സൂചിപ്പിക്കുന്നതല്ല. നിശ്ചിത പദങ്ങള്‍ക്കായി ദയവായി പരിഭാഷ കുറിപ്പുകള്‍ കാണുക.

May our God ... our Lord Jesus

പൌലോസ് തന്‍റെ ശുശ്രൂഷക വൃന്ദത്തോടു കൂടെ തെസ്സലോനിക്യന്‍ വിശ്വാസികളെയും ഉള്‍പ്പെടുത്തുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

May our God

ഞങ്ങള്‍ നമ്മുടെ ദൈവത്തോടു പ്രാര്‍ഥിക്കുന്നത്

direct our way to you

പൌലോസ് പറയുന്നത് തനിക്കും തന്‍റെ കൂട്ടാളികള്‍ക്കും തെസലോനിക്യന്‍ ക്രിസ്ത്യാനികളെ സന്ദര്‍ശിക്കുവാനായുള്ള മാര്‍ഗ്ഗം ദൈവം കാണിച്ചു തരണം എന്ന് താന്‍ ആവശ്യപ്പെടുന്നു എന്നാണ്. താന്‍ അര്‍ത്ഥമാക്കുന്നത് അപ്രകാരം ചെയ്യുവാന്‍ ദൈവം അത് സാധ്യമാക്കണം എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

direct our way to you

“ഞങ്ങളുടെ” എന്ന പദം പൌലോസ്, സില്വാനൊസ്, തിമൊഥെയൊസ് എന്നിവരെ കുറിക്കുന്നു, എന്നാല്‍ തെസലോനിക്യന്‍ വിശ്വാസികളെ അല്ല.(കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

Father himself

ഇവിടെ “അവിടുന്ന്” എന്നത് “പിതാവിനു” എന്ന് വീണ്ടും ഊന്നല്‍ നല്‍കുന്നതിനായി സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rpronouns)

1 Thessalonians 3:12

increase and abound in love

പൌലോസ് സ്നേഹത്തെ കുറിച്ച് പ്രസ്താവിക്കുമ്പോള്‍ അത് ഒരുവന്‍ അധികമധികമായി പ്രാപിക്കേണ്ടതായ വസ്തുതയായി പറയുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 3:13

strengthen your hearts, so that they will be

ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ വിശ്വാസവും ദൃഡവിശ്വാസവും എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദമാണ്. മറു പരിഭാഷ: “നിങ്ങള്‍ അപ്രകാരമായിരിക്കുവാന്‍ തക്കവണ്ണം, നിങ്ങളെ ശക്തീകരിക്കട്ടെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

at the coming of our Lord Jesus

യേശു വീണ്ടും ഭൂമിയിലേക്ക്‌ വരുമ്പോള്‍

with all his saints

തനിക്കു ഉള്ളവര്‍ എല്ലാവരോടും കൂടെ

1 Thessalonians 4

1 തെസ്സലോനിക്യര്‍ 04 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ലൈംഗിക അധാര്‍മികത

വിവിധ സംസ്കാരങ്ങളില്‍ ലൈംഗിക ധാര്‍മികത സംബന്ധിച്ച് വിവിധ നിലവാരങ്ങള്‍ ഉണ്ട്. ഈ വ്യത്യസ്ഥ സംസ്കാരിക നിലവാരങ്ങള്‍ ഈ ഭാഗം പരിഭാഷ ചെയ്യുവാന്‍ പ്രയാസം ഉണ്ടാക്കി യേക്കാം. പരിഭാഷകര്‍ സാംസ്കാരിക കീഴ്വഴക്കം അനുസരിച്ചുള്ള വിലക്കുകളെ കുറിച്ച് ബോധവാന്മാര്‍ ആയിരിക്കണം. ഇവ ചര്‍ച്ച ചെയ്യുവാന്‍ അനുചിതമായ വിഷയങ്ങളായി പരിഗണിക്കപ്പെടുന്നു.

ക്രിസ്തു മടങ്ങി വരുന്നതിനു മുന്‍പേ മരിക്കുന്നത്

ആദ്യകാല സഭയില്‍, ക്രിസ്തു മടങ്ങി വരുന്നതിനു മുന്‍പേ ഒരുവന്‍ മരിച്ചു പോയാല്‍ ആ വിശ്വാസിക്ക് എന്തു സംഭവിക്കും എന്നതില്‍ സ്വാഭാവികമായ ആശ്ചര്യം ഉണ്ടായിരുന്നു. ക്രിസ്തു മടങ്ങി വരുന്നതിനു മുന്‍പ് മരിച്ചുപോകുന്നവര്‍ ദൈവരാജ്യത്തില്‍ ഭാഗഭാക്കാകുമോ എന്ന ആകുലത ഉണ്ടായിരുന്നു. പൌലോസ് ആ ചിന്തയ്ക്ക് ഉത്തരം നല്‍കുന്നു.

“മേഘങ്ങളില്‍ എടുക്കപ്പെട്ടു ആകാശത്തില്‍ കര്‍ത്താവിനെ കണ്ടുമുട്ടും”

ഈ വചന ഭാഗം തന്നില്‍ വിശ്വസിച്ചിരുന്നവരെ തന്‍റെ അടുക്കല്‍ യേശു വിളിച്ചു ചേര്‍ക്കുന്ന സമയത്തെ കുറിച്ച് പ്രതിപാദിക്കുന്നു. ഇത് യേശുവിന്‍റെ അന്ത്യ മഹത്വ പ്രത്യക്ഷതയെ സൂചിപ്പിക്കുന്നതാണോ അല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായം ഉള്ളവരാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#believe)

1 Thessalonians 4:1

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു.

we encourage and exhort you

പൌലോസ് “പ്രോത്സാഹിപ്പിക്കുക” എന്നും “പ്രബോധിപ്പിക്കുക” എന്നും ഉള്ള പ്രയോഗങ്ങള്‍ എത്ര ശക്തമായി അവര്‍ വിശ്വാസികളെ ഉത്തേജിപ്പിക്കുന്നു എന്നതിനെ ഊന്നിപ്പറയുന്നു. മറു പരിഭാഷ: “ഞങ്ങള്‍ ശക്തമായി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

you received instructions from us

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

you must walk

ഇവിടെ “നടപ്പ്” എന്നുള്ളത് ഒരാള്‍ ജീവിക്കുന്ന ശൈലിയെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നിങ്ങള്‍ ജീവിക്കെണ്ടുന്ന വിധം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 4:2

through the Lord Jesus

പൌലോസ് തന്‍റെ നിര്‍ദേശങ്ങളെ കുറിച്ച് പറയുന്നത് അവ യേശു തന്നെ നല്‍കിയവ ആകുന്നു എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 4:3

you avoid sexual immorality

നിങ്ങള്‍ ലൈംഗിക അനാചാര കര്‍മ്മങ്ങളില്‍ നിന്ന് അകന്നിരിക്കുക

1 Thessalonians 4:4

know how to possess his own vessel

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”ഒരുവന്‍ തന്‍റെ സ്വന്ത ഭാര്യയോടുകൂടെ ജീവിക്കുന്നത് എങ്ങനെ എന്ന് അറിയുക” അല്ലെങ്കില്‍ 2)”ഒരുവന്‍ തന്‍റെ സ്വന്ത ശരീരത്തെ നിയന്ത്രിക്കുന്നത്‌ എപ്രകാരം എന്ന് അറിയുക”

1 Thessalonians 4:5

in the passion of lust

തെറ്റായ ലൈംഗിക ആഗ്രഹങ്ങളോടുകൂടെ

1 Thessalonians 4:6

no man

ഇവിടെ “മനുഷ്യന്‍” എന്ന് സൂചിപ്പിക്കുന്നത് ഒരു പുരുഷനെയോ അല്ലെങ്കില്‍ ഒരു സ്ത്രീയെയോ ആകുന്നു. “ആരും അല്ല” അല്ലെങ്കില്‍ “വ്യക്തിയും അല്ല” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

transgress and wrong

ഇത് ഒരു ആശയത്തെ ഊട്ടി ഉറപ്പിക്കുവാനായി ഒരേ കാര്യത്തെ രണ്ടു രീതിയില്‍ പ്രസ്താവിക്കുന്ന ഒരു ദ്വയാര്‍ത്ഥം ആകുന്നു. മറു പരിഭാഷ: “തെറ്റായ കാര്യങ്ങള്‍ ചെയ്യുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

the Lord is an avenger

ഇത് വ്യക്തമാക്കുവാന്‍ കഴിയും. മറു പരിഭാഷ: “ലംഘനം ചെയ്ത ഒരുവനെ കര്‍ത്താവ്‌ ശിക്ഷിക്കുകയും തെറ്റിപ്പോയവനു വേണ്ടി നിവാരണം ചെയ്യുകയും ചെയ്യും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

forewarned you and testified

നിങ്ങളോട് മുന്‍കൂട്ടി പറയുകയും എതിരായി ശക്തമായ മുന്നറിയിപ്പു നല്‍കുകയും ചെയ്തു

1 Thessalonians 4:7

God did not call us to uncleanness, but to holiness

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം നമ്മെ ശുദ്ധീകരണത്തിനും വിശുദ്ധിക്കുമായി വിളിച്ചിരിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublenegatives)

God did not call us

“നമ്മള്‍” എന്ന പദം സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

1 Thessalonians 4:8

he who rejects this

ഈ ഉപദേശത്തെ അനാദരിക്കുന്ന ആരായാലും അല്ലെങ്കില്‍ “ഈ ഉപദേശത്തെ അവഗണിക്കുന്ന ആരായാലും”

rejects not people, but God

പൌലോസ് തറപ്പിച്ചു പറയുന്നത് ഈ ഉപദേശം മനുഷ്യനില്‍ നിന്നല്ല, പ്രത്യുത ദൈവത്തില്‍ നിന്ന് ആകുന്നു എന്നാണ്.

1 Thessalonians 4:9

brotherly love

സഹ വിശ്വാസികളോടുള്ള സ്നേഹം

1 Thessalonians 4:10

you do this for all the brothers who are in all Macedonia

നിങ്ങള്‍ മക്കദോന്യയില്‍ എങ്ങുമുള്ള വിശ്വാസികളോടുള്ള സ്നേഹം പ്രദര്‍ശിപ്പിക്കുന്നു.

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നു.

1 Thessalonians 4:11

to aspire

പരിശ്രമിക്കുവാന്‍

live quietly

പൌലോസ് “ശാന്തമായ” എന്ന പദം ഒരുവന്‍ തന്‍റെ സമൂഹത്തില്‍ യാതൊരു കലഹവും ഉണ്ടാക്കാതെ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള ഒരു രൂപകമായി ഉപയോഗിച്ച് വിവരിക്കുന്നു. മറു പരിഭാഷ: “ശാന്തവും ചിട്ടയോടും കൂടിയ രീതിയില്‍ ജീവിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

take care of your own responsibilities

നിങ്ങളുടെ സ്വന്തം പ്രവര്‍ത്തി ചെയ്യുക അല്ലെങ്കില്‍ “നിങ്ങള്‍ക്ക് ചെയ്യുവാന്‍ ഉത്തരവാദിത്വം ഉള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധിക്കുക.” ഇത് നാം പരദൂഷണം പറയുന്നതും പരകാര്യങ്ങളില്‍ ഇടപെടുന്നതുമായ സംഗതികളില്‍ നാം ഇടപെടരുതെന്നു കൂടി സൂചിപ്പിക്കുന്നതായി ഇരിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

work with your hands

ഇത് ഫലപ്രദമായ ജിവിതം നയിക്കുക എന്നുള്ളതിനുള്ള ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ക്ക് ജീവിക്കുവാന്‍ ആവശ്യമായതു സമ്പാദിക്കുവാന്‍ വേണ്ടി നിങ്ങളുടെ പണി നിങ്ങള്‍ ചെയ്യുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 4:12

walk properly

ഇവിടെ “നടപ്പ്” എന്നുള്ളത് “ജീവിക്കുക” അല്ലെങ്കില്‍ “പ്രതികരിക്കുക” എന്നുള്ളതിനുള്ള ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “യോഗ്യമായ നിലയില്‍ പ്രതികരിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

properly

മറ്റുള്ളവരോട് ബഹുമാനം പ്രകടിപ്പിക്കുകയും അവരുടെ ബഹുമാനം ആര്‍ജ്ജിക്കുകയും ചെയ്യുന്ന ശൈലിയെ കാണിക്കുന്നു.

before outsiders

പൌലോസ് ക്രിസ്തുവില്‍ വിശ്വാസി അല്ലാത്തവരെ കുറിച്ച് പറയുന്നത് അവര്‍ വിശ്വാസികളില്‍ നിന്ന് വിദൂരതയില്‍ എന്നതുപോലെ ആകുന്നു. മറു പരിഭാഷ: “ക്രിസ്തുവില്‍ വിശ്വസിക്കാത്തവരുടെ ദൃഷ്ടിയില്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 4:13

General Information:

പൌലോസ് മരിച്ചവരായ വിശ്വാസികളെ കുറിച്ച്, ഇപ്പോഴും ജീവനോടെ ഇരിക്കുന്നവരെ കുറിച്ച്, ക്രിസ്തു മടങ്ങി വരുമ്പോള്‍ ജീവനോടെ കാണപ്പെടുന്നവരെ കുറിച്ച് സംസാരിക്കുന്നു.

We do not want you to be uninformed

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “നിങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു” അല്ലെങ്കില്‍ “നിങ്ങള്‍ അറിയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു”

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു.

those who sleep

ഇവിടെ “നിദ്ര” എന്നുള്ളത് മരിച്ചതായ അവസ്ഥയെ പറയുന്ന ഒരു ഭവ്യോക്തി ആകുന്നു. മറു പരിഭാഷ: “മരിച്ചു പോയവര്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-euphemism)

so that you do not grieve like the rest

എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ മറ്റുള്ളവരെ പോലെ ദുഖിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല

grieve

വിലപിക്കുക, അതായത് എന്തിനെ കുറിച്ചെങ്കിലുംസങ്കടപ്പെട്ടിരിക്കുക

like the rest who do not have hope

ഭാവിയുടെ വാഗ്ദത്തത്തില്‍ ഉറപ്പില്ലാത്ത ജനത്തെ പ്പോലെ. ആയിരിക്കുക. ജനത്തിനു എന്തിനെക്കുറിച്ചുള്ള ഉറപ്പാണ് ഇല്ലാത്തത് എന്ന് വ്യക്തമായി പരാമര്‍ശിക്കാം. മറു പരിഭാഷ: “മരിച്ചവരുടെ ഇടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്ക്കും എന്നുള്ള ഉറപ്പു ഇല്ലാത്ത ജനത്തെപ്പോലെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

1 Thessalonians 4:14

if we believe

ഇവിടെ “ഞങ്ങള്‍” എന്നുള്ളത് പൌലൊസിനെയും തന്‍റെ ശ്രോതാക്കളേയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

rose again

വീണ്ടും ജീവിക്കുവാനായി ഉയിര്‍ത്തെഴുന്നേറ്റു.

those who have fallen asleep in him

ഇവിടെ “ഗാഡനിദ്രയില്‍ ആയി” എന്നുള്ളത് മരിച്ചു പോയി എന്ന് ഭവ്യമായി പറയുന്നത് ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-euphemism)

1 Thessalonians 4:15

by the word of the Lord

ഇവിടത്തെ പദം “സന്ദേശം” എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “കര്‍ത്താവിന്‍റെ ഉപദേശങ്ങള്‍ ഗ്രഹിച്ചതുകൊണ്ടുള്ള മുഖാന്തിരത്താല്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

at the coming of the Lord

കര്‍ത്താവ്‌ മടങ്ങി വരുമ്പോള്‍

1 Thessalonians 4:16

the Lord himself will descend

കര്‍ത്താവ്‌ തന്നെ താഴേക്കു ഇറങ്ങി വരും

the archangel

പ്രധാന ദൈവദൂതന്‍

the dead in Christ will rise first

“ക്രിസ്തുവില്‍ മരിച്ചവര്‍” എന്നത് മരിച്ചു പോയതായ വിശ്വാസികള്‍ ആകുന്നു. മറു പരിഭാഷ: “കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചവര്‍, എന്നാല്‍ മരിച്ചു പോയവര്‍, അവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്ക്കും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

1 Thessalonians 4:17

we who are alive

ഇവിടെ “നാം” എന്നുള്ളത് മരിച്ചു പോയിട്ടില്ലാത്ത സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

with them

“അവരെ” എന്ന പദം വീണ്ടും ജീവിപ്പിക്കപ്പെട്ടവരായ മരിച്ചു പോയിരുന്ന വിശ്വാസികള്‍ എന്ന് സൂചിപ്പിക്കുന്നു.

caught up in the clouds to meet the Lord in the air

ആകാശത്തില്‍ കര്‍ത്താവായ യേശുവിനെ എതിരേല്ക്കുവാന്‍

1 Thessalonians 5

1 തെസ്സലൊനീക്യര്‍ 05 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

പൌലോസ് പുരാതന കിഴക്കന്‍ മേഖലയിലെ സമ്പ്രദായം അനുസരിച്ചു കത്തുകള്‍ ഉപസംഹരിക്കുന്ന ശൈലിയില്‍ തന്‍റെ ലേഖനം ഉപസംഹരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

കര്‍ത്താവിന്‍റെ ദിവസം

കര്‍ത്താവിന്‍റെ ദിവസത്തിന്‍റെ ആഗമനത്തിന്‍റെ കൃത്യ സമയം എന്നത് ലോകത്തിനു ഒരു ആശ്ചര്യം തന്നെ ആയിരിക്കും. അതുകൊണ്ടാണ് “രാത്രിയില്‍ കള്ളന്‍ എന്നപോലെ” എന്നുള്ള ഉപമ അര്‍ത്ഥം നല്‍കുന്നത്. ഇത് നിമിത്തം, ക്രിസ്ത്യാനികള്‍ കര്‍ത്താവിന്‍റെ വരവിനു വേണ്ടി ഒരുങ്ങി ജീവിക്കേണ്ടത് ഉണ്ട്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#dayofthelordഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-simileഉം) ആത്മാവിനെ ശമിപ്പിക്കരുത്

ഇത് അര്‍ത്ഥം നല്‍കുന്നത് പരിശുദ്ധാത്മാവിന്‍റെ വഴി നടത്തിപ്പിനോ പ്രവര്‍ത്തിക്കോ എതിരായ അവഗണനയോ പ്രവര്‍ത്തിയോ എന്ന് അര്‍ത്ഥം നല്‍കുന്നു.

1 Thessalonians 5:1

General Information:

ഈ അധ്യായത്തില്‍ “ഞങ്ങള്‍” എന്നും “നമ്മെ” എന്നും ഉള്ള പദങ്ങള്‍ മറ്റു സൂചന ഒന്നും ഇല്ലെങ്കില്‍ പൌലോസ്, സില്വാനൊസ് തിമൊഥെയൊസ് എന്നിവരെ സൂചിപ്പിക്കുന്നു. മാത്രമല്ല, “നിങ്ങള്‍” എന്ന പദം ബഹുവചനമായി തെസ്സലോനിക്യയിലെ സഭയിലെ വിശ്വാസികളെ സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-youഉം)

Connecting Statement:

പൌലോസ് യേശു മടങ്ങി വരുന്ന ദിവസത്തെ കുറിച്ച് സംസാരിക്കുന്നത് തുടരുന്നു.

the times and seasons

ഇത് കര്‍ത്താവായ യേശുവിന്‍റെ മടങ്ങി വരവിനു അനന്തരമായി നടക്കുന്ന സംഭവങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നു.

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു.

1 Thessalonians 5:2

perfectly well

വളരെ നന്നായി അല്ലെങ്കില്‍ “കൃത്യമായി”

like a thief in the night

ഒരുവന്‍ കള്ളന്‍ ഏതു രാത്രിയില്‍ വരുമെന്ന് അറിയാത്തതു പോലെ, കര്‍ത്താവിന്‍റെ നാള്‍ എപ്പോള്‍ വരുമെന്ന് നാം അറിയുന്നില്ല. മറു പരിഭാഷ: “അപ്രതീക്ഷിതമായി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-simile)

1 Thessalonians 5:3

When they say

ജനം പറയുമ്പോള്‍

then sudden destruction

അപ്പോള്‍ അപ്രതീക്ഷിതമായ നാശം

like birth pains in a pregnant woman

ഗര്‍ഭവതിയായ സ്ത്രീയുടെ പ്രസവ വേദന പെട്ടെന്ന് വരുന്നതുപോലെയും പ്രസവം നടക്കുന്നതു പൂര്‍ത്തീകരിക്കുന്നത് വരെയും നില്‍ക്കാത്തതു പോലെയും, നാശം വരികയും, ജനങ്ങള്‍ രക്ഷപ്പെടാതിരിക്കു കയും ചെയ്യും. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-simile)

1 Thessalonians 5:4

you, brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥമാക്കുന്നു.

are not in darkness

അവര്‍ അന്ധകാരമായിരുന്നപ്പോള്‍ ദൈവത്തെക്കുറിച്ചു തിന്മയും അറിവില്ലായ്മയും സംസാരിച്ചത് പൌലോസ് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “ഇരുളില്‍ ജീവിക്കുന്ന ആളുകളെ പോലെ, നിങ്ങള്‍ അറിവ് ഇല്ലാത്തവര്‍ അല്ലല്ലോ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

so that the day would overtake you like a thief

കര്‍ത്താവ്‌ വരുന്നതായ ദിവസം വിശ്വാസികള്‍ക്ക് ഒരു ആശ്ചര്യം ആയിരിക്കുവാന്‍ പാടുള്ളതല്ല. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-simile)

1 Thessalonians 5:5

For you are all sons of the light and sons of the day

അത് വെളിച്ചവും പകലും എന്നതുപോലെ പൌലോസ് സത്യത്തെ കുറിച്ച് സംസാരിക്കുന്നു. മറു പരിഭാഷ: “വെളിച്ചത്തില്‍ ജീവിക്കുന്ന ആളുകളെ പോലെ, പകലില്‍ ഉള്ള ജനത്തെപ്പോലെ, നിങ്ങള്‍ സത്യം അറിയുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

We are not sons of the night or the darkness

അവര്‍ അന്ധകാരമായിരുന്നപ്പോള്‍ ദൈവത്തെക്കുറിച്ചു തിന്മയും അറിവില്ലായ്മയും സംസാരിച്ചത് പൌലോസ് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “അന്ധകാരത്തില്‍ ജീവിക്കുന്ന ജനത്തെപ്പോലെ, ഇരുട്ടില്‍ വസിക്കുന്ന ജനത്തെ പ്പോലെ നാം അറിവില്ലാത്തവര്‍ അല്ലല്ലോ.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 5:6

let us not sleep as the rest do

ആത്മീയ ബോധവല്‍ക്കരണ ഇല്ലായ്മയെ പൌലോസ് നിദ്ര എന്ന് പറയുന്നു. മറു പരിഭാഷ: “യേശു മടങ്ങി വരുന്നു എന്നതിനെക്കുറിച്ച് ഉണര്‍വില്ലാത്ത മറ്റുള്ള ആളുകളെപ്പോലെ നാം ആയിരിക്കരുത്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

let us

“നാം” എന്ന പദം എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

keep watch and be sober

ആത്മീയ ബോധവല്‍ക്കരണം എന്നതിനെ നിദ്രക്കും മദ്യപിച്ച നിലയ്ക്കും എതിരായി പൌലോസ് വിവരിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 5:7

For those who sleep do so at night

ജനം ഉറങ്ങുകയും അപ്പോള്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയാതിരി ക്കുകയും ചെയ്യുന്നതുപോലെ, ഈ ലോകത്തിലെ ജനങ്ങള്‍ ക്രിസ്തു മടങ്ങി വരുന്നതിനെ ഉണരാത്തവരായി കാണപ്പെടും. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

those who get drunk do so at night

പൌലോസ് പ്രസ്താവിക്കുന്നത് രാത്രിയില്‍ ആളുകള്‍ മദ്യപിച്ചു കാണപ്പെടുന്നത് പോലെ, ക്രിസ്തുവിന്‍റെ മടങ്ങി വരവിങ്കല്‍ അവര്‍ സ്വയം നിയന്ത്രിത ജീവിതം ഇല്ലാത്തവരായി ജീവിക്കുന്നവര്‍ ആയിരിക്കും. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 5:8

General Information:

8-10 വാക്യങ്ങളില്‍ “നാം” എന്നുള്ള പദം സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

we belong to the day

പൌലോസ് പറയുന്നത് ദൈവത്തെക്കുറിച്ചുള്ള സത്യം അറിയുക എന്നത് ആ ദിനത്തിന് ഉള്‍പ്പെട്ടവര്‍ ആയിരിക്കുക എന്നതാണ്. മറു പരിഭാഷ: “നാം സത്യം അറിയുന്നു” അല്ലെങ്കില്‍ “നാം സത്യത്തിന്‍റെ പ്രകാശനം ലഭിച്ചവര്‍ ആകുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

we must stay sober

പൌലോസ് നിര്‍മദര്‍ ആയിരിക്കുക എന്നതിനെ ആത്മനിയന്ത്രണം പാലിക്കുന്നതിനോട് താരതമ്യം ചെയ്യുന്നു. മറു പരിഭാഷ: “നാം ആത്മ നിയന്ത്രണം പാലിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

put on faith and love as a breastplate

ഒരു പടയാളി തന്‍റെ ശരീരം സംരക്ഷിക്കു വാനായി മാര്‍കവചം അണിയുന്നതൂ പോലെ, ഒരു വിശ്വാസി വിശ്വസത്താലും സ്നേഹത്താലും സുരക്ഷ കണ്ടെത്തുന്നു. മറു പരിഭാഷ :”വിശ്വാസത്താലും സ്നേഹത്താലും നമ്മെത്തന്നെ സംരക്ഷിക്കുക” അല്ലെങ്കില്‍ “ക്രിസ്തുവില്‍ ആശ്രയിക്കുകയും തന്നെ സ്നേഹിക്കുകയും മൂലം നമ്മെത്തന്നെ സംരക്ഷിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

the hope of salvation for our helmet

ഒരു പടയാളിയുടെ ശിരസ്സിനെ സംരക്ഷിക്കുന്ന ശിരോകവചം എന്നപോലെ, രക്ഷയുടെ ഉറപ്പു ഒരു വിശ്വാസിയെ സംരക്ഷിക്കുന്നു. മറു പരിഭാഷ: “ക്രിസ്തു നമ്മെ രക്ഷിക്കും എന്ന ഉറപ്പു ഉണ്ടായിരിക്കുക മൂലം നമ്മെ തന്നെ സംരക്ഷിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 5:10

whether we are awake or asleep

ജീവനോടിരിക്കുകയോ മരിക്കുകയോ എന്ന് പറയുന്ന ഭവ്യമായ രീതിയാണ് ഇവ. മറു പരിഭാഷ: “നാം ജീവനോടെ ഇരുന്നാലും മരിച്ചാലും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-euphemism)

1 Thessalonians 5:11

build each other up

ഇവിടെ “നിര്‍മ്മിക്കുക” എന്നുള്ളത് പ്രോത്സാഹിപ്പിക്കുക എന്ന് അര്‍ത്ഥം തരുന്ന രൂപകം ആകുന്നു. മറു പരിഭാഷ: “പരസ്പരം ഓരോരുത്തര്‍ പ്രോല്‍സാഹിപ്പിക്കുവിന്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 5:12

General Information:

പൌലോസ് തെസ്സലോനിക്യ സഭയ്ക്ക് തന്‍റെ അന്തിമ നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ തുടങ്ങുന്നു.

brothers

ഇവിടെ “സഹോദരന്മാര്‍” എന്നതിന്‍റെ അര്‍ത്ഥം സഹ വിശ്വാസികള്‍ എന്നാണ്.

to acknowledge those who labor

നേതൃത്വം നല്‍കുന്നതില്‍ ഇടപെട്ടിരിക്കുന്നവരെ ബഹുമാനിക്കുവാനും പ്രശംസിക്കുവാനും

who are over you in the Lord

ഇത് വിശ്വാസികളുടെ പ്രാദേശിക സംഘത്തിന്‍റെ നേതാക്കന്മാരായി സേവനം അനുഷ്ടിക്കുവാനായി ദൈവം നിയമിച്ചവരെ സൂചിപ്പിക്കുന്നു.

1 Thessalonians 5:13

regard them highly in love because of their work

അവരുടെ സഭാനേതാക്കന്മാരെ സ്നേഹിക്കണമെന്നും ബഹുമാനിക്കണം എന്നും പൌലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.

1 Thessalonians 5:16

Rejoice always

സകലത്തിലും സന്തോഷിക്കുന്ന ഒരു ആത്മീയ മനോഭാവം വെച്ചുപുലര്‍ത്തണമെന്ന് പൌലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.

1 Thessalonians 5:17

Pray without ceasing

പൌലോസ് വിശ്വാസികളെ പ്രാര്‍ഥനയില്‍ ഉണര്‍ന്നിരിക്കണം എന്ന് പ്രബോധിപ്പിക്കുന്നു.

1 Thessalonians 5:18

In everything give thanks

സകല കാര്യങ്ങളിലും നന്ദി ഉള്ളവര്‍ ആയിരിക്കണം എന്ന് പൌലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.

In everything

എല്ലാ സാഹചര്യങ്ങളിലും

For this is the will of God

വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ദൈവത്തിന്‍റെ ഹിതം ഇതാണെന്ന് പൌലോസ് ഈ സ്വഭാവത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്നു.

1 Thessalonians 5:19

Do not quench the Spirit

പരിശുദ്ധാത്മാവ് നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനെ തടുത്തു നിര്‍ത്തരുത്.

1 Thessalonians 5:20

Do not despise prophecies

പ്രവചനങ്ങളോടു അനാദരവ് കാണിക്കരുത് അല്ലെങ്കില്‍ “പരിശുദ്ധാത്മാവ് ആരോടെങ്കിലും പറയുന്ന വസ്തുതയെ വെറുക്കരുത്”

1 Thessalonians 5:21

Test all things

ദൈവത്തില്‍ നിന്നും വരുന്നുന്നതായിട്ടുള്ള സകല സന്ദേശങ്ങളും വാസ്തവമായും ദൈവത്തില്‍ നിന്നും വരുന്നവ ആണോ എന്ന് ഉറപ്പു വരുത്തുക.

Hold on to what is good

പരിശുദ്ധാത്മാവില്‍ നിന്നും ഉള്ളതായ സന്ദേശങ്ങള്‍ ഒരു വ്യക്തിക്ക് കൈകള്‍ കൊണ്ട് ഒരാള്‍ക്ക്‌ കൈപ്പറ്റാവുന്ന വസ്തുക്കള്‍ എന്നപോലെ പൌലോസ് പറയുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Thessalonians 5:23

make you completely holy

ഇത് ദൈവം ഒരു വ്യക്തിയെ തന്‍റെ ദൃഷ്ടിയില്‍ പാപരഹിതനും ഉല്‍കൃഷ്ടനും ആക്കിത്തീര്‍ക്കുന്നതിനെ സൂചിപ്പിക്കുന്നു.

May your whole spirit, soul, and body be preserved without blame

ഇവിടെ “ആത്മാവ്, ദേഹി, ശരീരം” ആദിയായവ മുഴുവന്‍ വ്യക്തിയെയും പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഈ മൂന്നു ഭാഗങ്ങള്‍ക്കും ഉചിതമായ മൂന്നു പദങ്ങള്‍ ഇല്ല എങ്കില്‍ “നിങ്ങളുടെ മുഴുവന്‍ ജീവിതം” അല്ലെങ്കില്‍ “നിങ്ങള്‍” എന്ന് പ്രസ്താവിക്കാം. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം നിങ്ങളുടെ മുഴുവന്‍ ജീവിതത്തെയും പാപ രഹിതം ആക്കട്ടെ” അല്ലെങ്കില്‍ “ദൈവം നിങ്ങളെ പൂര്‍ണ്ണമായും കുറ്റമറ്റവരായി സൂക്ഷിക്കുമാറാകട്ടെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

1 Thessalonians 5:24

Faithful is he who calls you

നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തന്‍ ആകുന്നു

the one who will also do it

അവിടുന്ന് നിങ്ങളെ സഹായിക്കും

1 Thessalonians 5:25

General Information:

പൌലോസ് തന്‍റെ ഉപസംഹാര പ്രസ്താവനകള്‍ നല്‍കുന്നു.

1 Thessalonians 5:26

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥമാക്കുന്നു.

1 Thessalonians 5:27

I solemnly charge you by the Lord to have this letter read

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “കര്‍ത്താവ്‌ നിങ്ങളോട് സംസാരിക്കുക ആയിരുന്നു എങ്കില്‍, ഈ ലേഖനം ജനങ്ങള്‍ വായിക്കുവാന്‍ ഇടയാകട്ടെ, എന്ന് ഞാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നു.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)