Malayalam: translationNotes Print

Updated ? hours ago # views See on WACS

1 തിമോഥെയോസിനുള്ള മുഖവുര

ഭാഗം: 1 പൊതു മുഖവുര

1 തിമോഥെയോസ് പുസ്തകത്തിന്‍റെ സംഗ്രഹം

  1. വന്ദനങ്ങള്‍ (1:1,2)
  2. പൌലോസും തിമോഥെയോസും
  • ദുരുപദേഷ്ടാക്കന്മാരെ കുറിച്ചുള്ള മുന്നറിയിപ്പ് (1:3-11)
  • തന്‍റെ ശുശ്രൂഷയില്‍ ക്രിസ്തു ചെയ്ത കാര്യങ്ങള്‍ നിമിത്തം പൌലോസ് നന്ദി ഉള്ളവന്‍ ആയിരിക്കുന്നു (1:12-17)
  • അദ്ദേഹം തിമോഥെയോസിനെ ഈ ആത്മീയ യുദ്ധത്തില്‍ പോരാടുവാന്‍ വേണ്ടി ആഹ്വാനം ചെയ്യുന്നു (1:18-20)
  1. എല്ലാവര്‍ക്കും വേണ്ടി ഉള്ള പ്രാര്‍ത്ഥന (2:1-8)
  2. സഭയിലുള്ള പങ്കാളിത്വവും ഉത്തരവാദിത്വങ്ങളും (2:9-6:2)
  3. മുന്നറിയിപ്പുകള്‍
  4. ദുരുപദേഷ്ടക്കന്മാരെ കുറിച്ച് ഉള്ളതായ രണ്ടാം മുന്നറിയിപ്പ് (6:3-5)
  • ധനം (6:6-10)
  1. ഒരു ദൈവ മനുഷ്യനെ കുറിച്ചുള്ള പരാമര്‍ശം (6:11-16)
  2. ധനാഢ്യന്മാരായ ആളുകള്‍ക്ക് ഉള്ള കുറിപ്പ് (6:17-19))
  3. തിമോഥെയോസിനോട് ഉള്ളതായ അന്തിമ വാക്കുകള്‍ (6:20,21)

1 തിതിമോഥെയോസ് പുസ്തകം എഴുതിയത് ആരാണ്?

പൌലോസ് ആണ് 1 തിമോഥെയോസിന്‍റെ പുസ്തകം എഴുതിയത്. പൌലോസ് തര്‍സോസ് പട്ടണത്തില്‍ നിന്നും ഉള്ള വ്യക്തി ആകുന്നു. തന്‍റെ പ്രാരംഭ കാലത്ത് ശൌല്‍ എന്ന പേരില്‍ താന്‍ അറിയപ്പെട്ടു വന്നിരുന്നു. ഒരു ക്രിസ്ത്യാനി ആകുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനിയായി തീര്‍ന്നതിനു ശേഷം, റോമന്‍ സാമ്രാജ്യം മുഴുവന്‍ പല തവണ യാത്ര ചെയ്തു ജനങ്ങളോട് യേശുവിനെ കുറിച്ച് സംസാരിച്ചു വന്നു.

ഈ പുസ്തകം തിമോഥെയോസിനു പൌലോസ് എഴുതുന്ന ആദ്യത്തെ കത്ത് ആകുന്നു. തിമോഥെയോസ് അദ്ദേഹത്തിന്‍റെ ശിഷ്യനും ഒരു അടുത്ത സുഹൃത്തും ആയിരുന്നു. പൌലോസ് മിക്കവാറും തന്‍റെ ജീവിതത്തിന്‍റെ അവസാന കാലത്തില്‍ ആയിരിക്കണം ഇത് എഴുതിയത്.

1 തിമോഥെയോസ് പുസ്തകം എന്തിനെ കുറിച്ച് ഉള്ളതാണ്?

പൌലോസ് എഫെസോസ് പട്ടണത്തില്‍ ഉള്ള വിശ്വാസികളെ സഹായിക്കുവാനായി പൌലോസ് അവിടെ വിട്ടേച്ചു പോന്നു. തിമോഥെയോസിനോട് വിവിധ വിഷയങ്ങളെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനായി ഈ ലേഖനം എഴുതുവാന്‍ ഇടയായി. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ സഭ ആരാധന, സഭാ നേതാക്കന്മാര്‍ക്ക് ഉണ്ടായിരിക്കേണ്ടുന്ന യോഗ്യതകള്‍, ദുരുപദേശങ്ങള്‍ക്കു എതിരായ മുന്നറിയിപ്പുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. പൌലോസ് എപ്രകാരം തിമോഥെയോസിനെ സഭകള്‍ക്കിടയിലെ ഒരു നേതാവായി പരിശീലിപ്പിക്കുന്നു എന്നുള്ളത് ഈ ലേഖനം പ്രദര്‍ശിപ്പിക്കുന്നു

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം?

പരിഭാഷകര്‍ക്ക് ഈ പുസ്തകത്തിന്‍റെ പരമ്പരാഗതമായ പേരായ “1 തിമോഥെയോസ്” അല്ലെങ്കില്‍ “ഒന്നാം തിമോഥെയോസ്” എന്ന് പരിഭാഷ ചെയ്യാം. അല്ലെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വ്യക്തമായ ഒരു ശീര്‍ഷകമായി “തിമോഥെയോസിനു പൌലോസ് എഴുതിയ ആദ്യത്തെ ലേഖനം” എന്നത് തിരഞ്ഞെടുക്കാവുന്നത് ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

ഭാഗം 2:പ്രധാന മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

എന്താണ് ശിഷ്യത്വം?

ശിഷ്യത്വം എന്നുള്ളത് ജനത്തെ ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ആക്കുന്ന പ്രക്രിയ ആകുന്നു. ശിഷ്യത്വത്തിന്‍റെ ലക്‌ഷ്യം എന്നത് മറ്റുള്ള ക്രിസ്ത്യാനികളെ അധികമായി ക്രിസ്തുവിനെ പോലെ ആയിത്തീരുവാന്‍ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ്. ഒരു നേതാവ് എപ്രകാരം തന്‍റെ കീഴില്‍ ഉള്ള പക്വത കുറഞ്ഞ വിശ്വാസികളെ പരിശീലിപ്പിക്കണം എന്നുള്ളതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈ ലേഖനം നമുക്ക് നല്‍കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#disciple)

ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍

“നിങ്ങള്‍” എന്ന ഏകവചനവും ബഹുവചനവും

ഈ പുസ്തകത്തില്‍, “ഞാന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു. മിക്കവാറും, “നീ” എന്ന പദം എല്ലായ്പ്പോഴും “തിമോഥെയോസിനെ സൂചിപ്പിക്കുന്നു. ഇതിനു ഒഴിവു ഉള്ളത് 6:21 മാത്രം ആണ് (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-youഉം)

1 തിമോഥെയോസിന്‍റെ പുസ്തകത്തില്‍ ഉള്ള വചന ഭാഗങ്ങളിലെ പ്രധാന പദവിന്യാസ വിഷയങ്ങള്‍ എന്തൊക്കെ ആണ്?

തുടര്‍ന്നുള്ള വാക്യത്തില്‍, ദൈവവചനത്തിന്‍റെ ആധുനിക ഭാഷാന്തരങ്ങള്‍ പഴയ ഭാഷാന്തരങ്ങളില്‍ നിന്നും വ്യത്യസ്തം ആയിരിക്കുന്നു. ULT വചനത്തില്‍ ആധുനിക വായന ആണ് ഉള്ളത് പഴയ വായന അടിക്കുറിപ്പില്‍ നല്‍കിയിട്ടും ഉണ്ട്. പൊതുവായ മേഖലയില്‍ ഒരു വേദപുസ്തക പരിഭാഷ നിലവില്‍ ഉണ്ടെങ്കില്‍, പരിഭാഷകര്‍ ആ ഭാഷാന്തരത്തില്‍ കാണുന്ന വായന പരിഗണിക്കുവാന്‍ ഉപദേശിക്കപ്പെടുന്നു.

അല്ലായെങ്കില്‍ പരിഭാഷകര്‍ നവീന വായനാരീതി പിന്തുടരേണ്ടതാണ്.

  • “ദൈവഭക്തി കൂടുതല്‍ ധനം ലഭ്യമാക്കുവാന്‍ ഉള്ള ഒരു മാര്‍ഗ്ഗം ആകുന്നു”. ചില പുരാണ വേദപുസ്തക പരിഭാഷയില്‍ ഇങ്ങനെ വായിക്കാം, “ദൈവഭക്തി കൂടുതല്‍ ധനം സമ്പാദിക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗം ആണ്: അപ്രകാരം ഉള്ള സംഗതികളില്‍ നിന്നും ഒഴിഞ്ഞിരിക്കുക.” (6:5)

(കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-textvariants)

1 Timothy 1

1 തിമോഥെയോസ് 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

1-2 വാക്യങ്ങളില്‍ പൌലോസ് ഔപചാരികം ആയ മുഖവുര നല്‍കുന്നു. പൗരാണിക കിഴക്കന്‍ പ്രദേശങ്ങളില്‍ ഉള്ളവര്‍ തങ്ങളുടെ എഴുത്തുകള്‍ ഈ രീതിയില്‍ എഴുതി ആരംഭിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ആത്മീയ മക്കള്‍

ഈ അദ്ധ്യായ ത്തില്‍, പൌലോസ് തിമോഥെയോസിനെ ഒരു “മകന്‍” എന്നും തന്‍റെ “പുത്രന്‍” എന്നും അഭിസംബോധന ചെയ്യുന്നു. പൌലോസ് തിമോഥെയോസിനെ ഒരു ക്രിസ്ത്യാനിയായും സഭാ നേതാവായും ശിക്ഷണം നല്‍കുന്നു. പൌലോസ് ആയിരിക്കാം തന്നെ ക്രിസ്തുവിന്‍റെ വിശ്വാസത്തിലേക്ക് നയിച്ചത്. ആയതു കൊണ്ട്, പൌലോസ് തിമോഥെയോസിനെ തന്‍റെ “വിശ്വാസത്തിലെ നിജപുത്രന്‍” എന്ന് വിളിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#disciple,https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#faithഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#spirit)

വംശാവലി

വംശാവലി എന്നത് ഒരു വ്യക്തിയുടെ പൂര്‍വ്വീകന്മാരുടെ അല്ലെങ്കില്‍ പിന്‍തലമുറക്കാരുടെ പട്ടിക ആകുന്നു. യഹൂദന്മാര്‍ ഒരു യോഗ്യമായ മനുഷ്യനെ രാജാവായി തിരഞ്ഞെടുക്കുവാന്‍ വംശാവലി പട്ടിക ഉപയോഗിക്കുന്നു. അവര്‍ ഇപ്രകാരം ചെയ്യുവാന്‍ കാരണം സാധാരണയായി ഒരു രാജാവിന്‍റെ പുത്രന്‍ മാത്രമേ രാജാവായി തീരുകയുള്ളൂ. ഉദാഹരണമായി, പുരോഹിതന്മാര്‍ ലേവിയുടെ ഗോത്രത്തില്‍ നിന്നും അഹരോന്‍റെ കുടുംബത്തില്‍ നിന്നും ആണ് വന്നു കൊണ്ടിരുന്നത്. വളരെ പ്രധാന്യം അര്‍ഹിക്കുന്ന ആളുകള്‍ക്ക് അവരുടെ വംശാവലി പട്ടികകളുടെ രേഖ ഉണ്ട്.

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

നാനാര്‍ത്ഥ പ്രയോഗങ്ങള്‍

“ഒരുവന്‍ നിയമപ്രകാരം ഉപയോഗിക്കുന്നു എങ്കില്‍ ന്യായപ്രമാണം നല്ലത് തന്നെ” എന്ന പദസഞ്ചയം ഒരു നാനാര്‍ത്ഥ പ്രയോഗം ആകുന്നു. “നിയമം” എന്നും “നിയമ പ്രകാരം” എന്നും ഉള്ള പദങ്ങള്‍ അതിന്‍റെ മൂല ഭാഷയില്‍ ഒരുപോലെ കാണപ്പെടുന്നു.

1 Timothy 1:1

General Information:

ഈ പുസ്തകത്തില്‍, സൂചിപ്പിക്കാത്ത പക്ഷം, “ഞങ്ങളുടെ” എന്ന പദം പൌലൊസിനെയും തിമോഥെയോസി നെയും (ഈ ലേഖനം എഴുതപ്പെട്ടിരിക്കുന്ന വ്യക്തിയെ), അതുപോലെ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

Paul, an apostle

പൌലോസ് ആയ, ഞാന്‍, ഈ ലേഖനം എഴുതിയിരിക്കുന്നു. ഞാന്‍ ഒരു അപ്പോസ്തലന്‍ ആകുന്നു. നിങ്ങളുടെ ഭാഷയില്‍ ഒരു ലേഖനത്തിന്‍റെ രചയിതാവിനെ പരിചയപ്പെടുത്തുവാന്‍ ഒരു നിര്‍ദ്ധിഷ്ട രീതി ഉണ്ടായിരിക്കാം. USTയില്‍ ഉള്ളത് പോലെ, എഴുത്തുകാരനെ പരിചയപ്പെടുത്തിയ ഉടന്‍ തന്നെ, ഈ ലേഖനം ആര്‍ക്കാണോ എഴുതിയത് ആ വ്യക്തിയെ സൂചിപ്പിക്കേണ്ടത് ആവശ്യമായിരിക്കും.

according to the commandment of

കല്‍പ്പന നിമിത്തം അല്ലെങ്കില്‍ “അധികാരം നിമിത്തം”

God our Savior

നമ്മെ രക്ഷിക്കുന്ന ദൈവം

Christ Jesus our hope

ഇവിടെ “നമ്മുടെ ഉറപ്പു” എന്നുള്ളത് നമുക്ക് ഉറപ്പുള്ള വ്യക്തി എന്ന് സൂചിപ്പിക്കുന്നു മറുപരിഭാഷ: “നമുക്ക് ധൈര്യവും ഉറപ്പും ഉള്ള ക്രിസ്തുയേശു എന്ന ഒരുവന്‍” അല്ലെങ്കില്‍ “നാം ആശ്രയിക്കുന്ന ക്രിസ്തുയേശു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

1 Timothy 1:2

true son in the faith

പൌലോസ് തിമോഥെയോസിനോടുള്ള തന്‍റെ അടുത്ത ബന്ധത്തെ അവര്‍ അപ്പനും മകനും എന്നപോലെ ആയിരുന്നു എന്ന് പറയുന്നു. ഇത് തിമോഥെയോസിനോട് ഉള്ള പൌലോസിന്‍റെ ആത്മാര്‍ത്ഥ സ്നേഹത്തെയും അംഗീകാരത്തെയും പ്രദര്‍ശിപ്പിക്കുന്നു. അതുകൂടാതെ തിമോഥെയോസ് പൌലോസിനാല്‍ ആണ് ക്രിസ്തുവിങ്കലേക്ക് വന്നതെന്നു അനുമാനിക്കുന്നു, ആയതു കൊണ്ട് പൌലോസ് അദ്ദേഹത്തെ തന്‍റെ സ്വന്ത മകന്‍ എന്നപോലെ പരിഗണിച്ചു. മറുപരിഭാഷ: “വാസ്തവമായും എനിക്ക് സ്വന്ത മകന്‍ എന്നപോലെ ആയിരിക്കുന്നവന്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Grace, mercy, and peace

എന്‍റെ കൃപ, കരുണ, സമാധാനം എന്നിവ നിന്‍റെതു ആകട്ടെ, അല്ലെങ്കില്‍ “നീ ദയ, കരുണ, സമാധാനം എന്നിവ അനുഭവിക്കുമാറാകട്ടെ”

God the Father

നമ്മുടെ പിതാവ ആയ ദൈവം. ഇവിടെ “പിതാവ്” എന്നത് ദൈവത്തിനു ഉള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#guidelines-sonofgodprinciples)

Christ Jesus our Lord

ക്രിസ്തു യേശു, നമ്മുടെ കര്‍ത്താവ്‌ ആയവന്‍

1 Timothy 1:3

General Information:

“നീ” എന്ന പദം ഈ ലേഖനത്തില്‍ ഏകവചനവും തിമോഥെയോസിനെ സൂചിപ്പിക്കുന്നതും ആയിരിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Connecting Statement:

പൌലോസ് തിമോഥെയോസിനെ ന്യായ പ്രമാണത്തിന്‍റെ തെറ്റായ ഉപയോഗത്തെ തള്ളിക്കളയുവാനും ദൈവത്തില്‍ നിന്നുള്ള നല്ല ഉപദേശങ്ങളെ ഉപയോഗിക്കുവാനും വേണ്ടി പ്രോത്സാഹിപ്പിക്കുന്നു.

As I urged you

ഞാന്‍ നിന്നോട് അഭ്യര്‍ത്ഥന ചെയ്ത പ്രകാരം അല്ലെങ്കില്‍ “ഞാന്‍ വളരെ ശക്തമായി നിന്നോട് ആവശ്യപ്പെട്ട പ്രകാരം”

remain in Ephesus

എഫെസോസ് പട്ടണത്തില്‍ എനിക്ക് വേണ്ടി കാത്തിരിക്കുക

a different doctrine

സൂചിപ്പിക്കപ്പെട്ടിരിക്കുന്ന വിവരണത്തെ വ്യക്തമാക്കി പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ പഠിപ്പിച്ചതില്‍ നിന്നും വ്യതസ്തമായ ഒരു ഉപദേശം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

1 Timothy 1:4

Neither should they pay attention

ഗ്രഹിക്കപ്പെട്ടതായ വിവരണത്തെ വ്യക്തമാക്കി പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാനും നിന്നോട് ആവശ്യപ്പെടുന്നത് അവരോടു അതിലേക്കു ശ്രദ്ധ പതിപ്പിക്കാതെ ഇരിക്കുവാന്‍ കല്‍പ്പിക്കുക എന്നാണ്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsis)

to stories

ഇത് അവരുടെ പൂര്‍വ്വീകന്മാരെ കുറിച്ചുള്ള കഥകള്‍ ആയിരിക്കാം.

endless genealogies

“അന്തമില്ലാത്ത” എന്ന പദസഞ്ചയം പൌലോസ് ഇവിടെ അതിശയോക്തിയായി ഉപയോഗിക്കുന്നത് വംശാവലി എന്നത് വളരെ ദീര്‍ഘമായതു ആകുന്നു എന്ന് ഊന്നി പറയുവാന്‍ വേണ്ടി ആണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hyperbole)

genealogies

ഒരു വ്യക്തിയുടെ മാതാപിതാക്കന്മാരെയും പൂര്‍വ്വീകന്മാരെയും കുറിച്ചുള്ള എഴുതപ്പെട്ട അല്ലെങ്കില്‍ പറയപ്പെട്ട രേഖകള്‍

These cause arguments

ഇത് ജനങ്ങളെ പ്രകോപനപരമായി വിയോജിപ്പില്‍ ആക്കുന്നു. ആര്‍ക്കും തന്നെ സത്യം എന്തെന്നു നിശ്ചയമായി അറിയുവാന്‍ കഴിയാത്ത കഥകളെയും വംശാവലികളെയും കുറിച്ച് ജനങ്ങള്‍ സംവാദം നടത്തി എന്ന് പറയുന്നു.

rather than helping the plan of God, which is by faith

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ഞങ്ങള്‍ വിശ്വാസത്താല്‍ പഠിച്ചതായ, ഞങ്ങളെ രക്ഷിക്കുവാന്‍ കഴിയുന്നതായ ദൈവത്തിന്‍റെ പദ്ധതികളെ ഗ്രഹിക്കുവാന്‍ സഹായിക്കുന്നതിനു പകരമായി” അല്ലെങ്കില്‍ 2)”ഞങ്ങള്‍ വിശ്വാസത്താല്‍ ചെയ്തു വരുന്ന ദൈവത്തിന്‍റെ പ്രവര്‍ത്തിക്കായി ഞങ്ങളെ സഹായിക്കുന്നതിനു പകരമായി”

1 Timothy 1:5

Now

ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന ഉപദേശത്തില്‍ നിന്ന് ഒരു ഇടവേള ഉണ്ടായത് അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ തിമോഥെയോസിനോട് കല്‍പ്പിക്കുന്ന കാര്യത്തിന്‍റെ ആവശ്യകത പൌലോസ് വിശദീകരിക്കുന്നു.

the commandment

ഇവിടെ ഇത് പഴയ നിയമത്തെയോ അല്ലെങ്കില്‍ പത്ത് കല്‍പ്പനകളെയോ സൂചിപ്പിക്കുന്നില്ല എന്നാല്‍ പകരമായി പൌലോസ് 1 തിമോഥെയോസ് 1:3 ഉം 1 തിമോഥെയോസ് 1:4ല്‍ നല്‍കുന്നതായ നിര്‍ദ്ദേശങ്ങള്‍

is love

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”ദൈവത്തെ സ്നേഹിക്കണം” അല്ലെങ്കില്‍ 2) “ജനത്തെ സ്നേഹിക്കണം” എന്ന് ആകുന്നു.

from a pure heart

ഇവിടെ “ശുദ്ധം ആയ” എന്നത് അര്‍ത്ഥം നല്‍കുന്നത് ഒരു വ്യക്തിക്ക് തെറ്റായ കാര്യങ്ങള്‍ ചെയ്യണം എന്നുള്ള നിഗൂഢമായ ചിന്താഗതി ഇല്ല എന്നാണ്. ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ മനസ്സിനെയും ചിന്തകളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “സത്യസന്ധമായ ഒരു മനസ്സില്‍ നിന്നുള്ള” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

good conscience

തെറ്റിനു പകരം ശരി ആയതിനെ തിരഞ്ഞെടുക്കുന്ന ഒരു മനഃസാക്ഷി

sincere faith

ശ്രേഷ്ഠകരം ആയ വിശാസം അല്ലെങ്കില്‍ “കപട ഭക്തി ഇല്ലാത്ത ഒരു വിശ്വാസം”

1 Timothy 1:6

Some people have missed the mark

പൌലോസ് ഇവിടെ ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തെ കുറിച്ച് പറയുന്നത് ലാക്ക് ആക്കേണ്ട ഒരു ലക്ഷ്യസ്ഥാനത്തെ കുറിച്ചാണ്. പൌലോസ് അര്‍ത്ഥമാക്കുന്നത് ചില ആളുകള്‍ അവരുടെ വിശ്വാസത്തിന്‍റെ ലക്ഷ്യത്തെ പൂര്‍ത്തി ചെയ്യുന്നില്ല, അതായത് 1:5ല്‍ താന്‍ വിശദീകരിച്ച പ്രകാരം സ്നേഹിക്കുന്നില്ല എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

have turned away from these things

ഇവിടെ “തിരിഞ്ഞു പോയി” എന്ന് പറയുന്ന ശൈലി അര്‍ത്ഥം നല്‍കുന്നത് ദൈവം അവരോടു ചെയ്യുവാന്‍ കല്‍പ്പിച്ചിരുന്നത് അവര്‍ നിര്‍ത്തലാക്കി എന്നുള്ളതാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

1 Timothy 1:7

teachers of the law

ഇവിടെ “നിയമം” എന്നുള്ളത് മോശെയുടെ ന്യായപ്രമാണത്തെ സൂചിപ്പിക്കുന്നു.

but they do not understand

അവര്‍ മനസ്സിലാക്കുന്നില്ല എങ്കില്‍ പോലും അല്ലെങ്കില്‍ “അവര്‍ ഗ്രഹിക്കുന്നില്ല എങ്കില്‍ പോലും”

what they so confidently affirm

അവര്‍ രഹസ്യമായി പ്രസ്താവിക്കുന്ന കാര്യം സത്യം ആകുന്നു.

1 Timothy 1:8

we know that the law is good

ന്യായപ്രമാണം പ്രയോജനം ഉള്ളത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു അല്ലെങ്കില്‍ “ഞങ്ങള്‍ മനസ്സിലാക്കുന്നത്‌ ന്യായപ്രമാണം പ്രയോജനം ഉള്ളത് തന്നെ” എന്നാണ്.

if one uses it lawfully

ഒരു വ്യക്തി അത് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ അല്ലെങ്കില്‍ “ഒരു വ്യക്തി അത് ദൈവം ഉദ്ദേശം വെച്ചതായ രീതിയില്‍ ഉപയോഗിച്ചാല്‍”

1 Timothy 1:9

We know this

എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ ഇത് മനസ്സിലാക്കുന്നു അല്ലെങ്കില്‍ “ഞങ്ങളും ഇത് അറിയുന്നു”

that law is not made for a righteous man

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം ന്യായപ്രമാണത്തെ നീതിമാനായ മനുഷ്യനു വേണ്ടി ഉണ്ടാക്കിയില്ല” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

a righteous man

ഇവിടെ “മനുഷ്യന്‍” എന്നുള്ളത് പുരുഷനെയും സ്ത്രീയെയും ഉള്‍പ്പെടുത്തുന്നു. മറുപരിഭാഷ: “ഒരു നീതിമാനായ വ്യക്തി” അല്ലെങ്കില്‍ “ഒരു നല്ല വ്യക്തി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

It is made

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം ന്യായപ്രമാണം ഉണ്ടാക്കി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

1 Timothy 1:10

sexually immoral people

ഇത് താനുമായി വിവാഹം ചെയ്യാത്ത ഒരു വ്യക്തിയോടു കൂടെ ശയിക്കുന്ന ഏതൊരാളെയും സൂചിപ്പിക്കുന്നു.

homosexuals

മറ്റു പുരുഷന്മാരോടു കൂടെ ശയിക്കുന്ന പുരുഷന്മാര്‍

those who kidnap people for slaves

ആളുകളെ അടിമകളായി വില്‍ക്കുവാന്‍ വേണ്ടി തട്ടിക്കൊണ്ടു പോകുന്നവര്‍ അല്ലെങ്കില്‍ “ആളുകളെ അടിമകളായി വില്‍ക്കുവാന്‍ വേണ്ടി പിടിച്ചു കൊണ്ടു പോകുന്നവര്‍”

for whatever else is against faithful instruction

ക്രിസ്തീയ ഉപദേശത്തിനു വിരുദ്ധമായി എന്തും പ്രവര്‍ത്തിക്കുന്ന ഏവരെയും

1 Timothy 1:11

the glorious gospel of the blessed God

വാഴ്ത്തപ്പെട്ടവന്‍ ആയ ദൈവത്തിനു ഉള്ളതായ മഹത്വത്തെ കുറിച്ചുള്ള സുവിശേഷം അല്ലെങ്കില്‍ “മഹത്വവും ശ്രേഷ്ഠതയും ഉള്ള ദൈവത്തിന്‍റെ സുവിശേഷം”

with which I have been entrusted

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവത്താല്‍ എനിക്ക് നല്‍കപ്പെട്ടതും എന്നെ അതിനു ഉത്തരവാദിത്വം ഉള്ളവന്‍ ആക്കിയതുമായ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

1 Timothy 1:12

Connecting Statement:

പൌലോസ് കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചതായ വിധത്തെ പ്രസ്താവിച്ചു കൊണ്ട് തിമോഥെയോസിനെ ദൈവത്തില്‍ ആശ്രയിക്കുവാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുന്നു.

he considered me faithful

അവിടുന്ന് എന്നെ വിശ്വാസയോഗ്യന്‍ എന്ന് പരിഗണിച്ചു അല്ലെങ്കില്‍ “അവിടുന്ന് എന്നെ വിശ്വസിക്കുവാന്‍ കൊള്ളാകുന്നവന്‍ എന്ന് കരുതി”

he placed me into service

പൌലോസ് ദൈവത്തെ സേവിക്കുവാന്‍ ഉള്ള ഉദ്യമത്തെ കുറിച്ച് പറയുന്നത് ഒരുവന്‍ നിയമിതന്‍ ആകേണ്ടതായ ഒരു സ്ഥാനം എന്നായിരുന്നു. മറുപരിഭാഷ: അവനെ സേവിക്കേണ്ടതിനു അവിടുന്ന് എന്നെ ഒരു ദാസന്‍ ആയി നിയമിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 1:13

I was a blasphemer

ഞാന്‍ ക്രിസ്തുവിനു എതിരായി ദോഷമായത് സംസാരിച്ച വ്യക്തി ആയിരുന്നു. താന്‍ ഒരു ക്രിസ്ത്യാനിയായി തീരുന്നതിനു മുന്‍പ് ഉണ്ടായിരുന്ന തന്‍റെ സ്വഭാവത്തെ കുറിച്ച് സൂചിപ്പിക്കുക ആയിരുന്നു.

a persecutor

ക്രിസ്തുവില്‍ വിശ്വസിച്ചിരുന്നവരെ പീഢിപ്പിച്ചു വന്നിരുന്ന ഒരു വ്യക്തി

violent man

മറ്റുള്ള ആളുകളുടെ നേരെ ക്രൂരത ഉണ്ടായിരുന്ന ഒരു വ്യക്തി. ഈ വ്യക്തി വിശ്വസിച്ചിരുന്നത് തനിക്കു മറ്റുള്ളവരെ ഉപദ്രവിക്കുവാന്‍ ഉള്ള അധികാരം ഉണ്ട് എന്നാണ്.

But I received mercy because I acted ignorantly in unbelief

എന്നാല്‍ ഞാന്‍ യേശുവില്‍ വിശ്വസിക്കാതെ ഇരുന്നത് കൊണ്ടും, ഞാന്‍ ചെയ്യുന്നത് എന്തു എന്ന് ഞാന്‍ അറിയാതെ ഇരുന്നത് കൊണ്ടും, യേശുവില്‍ നിന്നും എനിക്ക് കരുണ ലഭിച്ചു.

I received mercy

യേശു എന്നോട് കരുണ കാണിച്ചു അല്ലെങ്കില്‍ “യേശുവിനു എന്നോട് കരുണ തോന്നി”

1 Timothy 1:14

But the grace

കൃപയും കൂടെ

the grace of our Lord overflowed

പൌലോസ് ദൈവത്തിന്‍റെ കൃപയെ കുറിച്ച് പറയുന്നത് ഒരു സംഭരണി നിറഞ്ഞു കവിഞ്ഞു അതിന്‍റെ മുകളില്‍ കൂടെ പുറത്തേക്ക് ഒരു ദ്രാവകം പ്രവഹിക്കുന്നത് പോലെ ആയിരുന്നു എന്നാണ്. മറുപരിഭാഷ: “ദൈവം എന്നോട് വളരെ അധികം കൃപ കാണിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

with faith and love

ഇത് ദൈവം പൌലോസിനോട്‌ വളരെ കൃപ കാണിച്ചതിന്‍റെ ഫലം ആകുന്നു. മറുപരിഭാഷ: എന്നെ യേശുവില്‍ ആശ്രയിക്കുവാനും അവനെ സ്നേഹിക്കുവാനും ഇട വരുത്തി.

that is in Christ Jesus

ഇത് യേശുവിനെ കുറിച്ച് പ്രതിപാദിക്കുന്നത് ദ്രാവകം നിറഞ്ഞു നില്‍ക്കുന്ന ഒരു സംഭരണിയോട് തുലനം ചെയ്തു കൊണ്ടാണ്. ഇവിടെ “ക്രിസ്തു യേശുവില്‍” എന്നതു സൂചിപ്പിക്കുന്നത് യേശുവുമായി ഒരു ബന്ധം ഉണ്ടായിരിക്കുക എന്നതിനെ ആകുന്നു. മറുപരിഭാഷ: “ഞാന്‍ അവിടുന്നുമായി ബന്ധപ്പെട്ടു ഇരിക്കുന്നതിനാല്‍ എന്നെ ദൈവത്തിനായി നല്‍കുവാന്‍ ക്രിസ്തു യേശു എന്നെ പ്രാപ്തന്‍ ആക്കുന്നു. (കാണുന്നു:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 1:15

This message is reliable

ഈ പ്രസ്താവന സത്യം ആകുന്നു.

worthy of all acceptance

യാതൊരു സംശയവും കൂടാതെ നാം അത് പ്രാപിക്കേണ്ടത്‌ ആകുന്നു അല്ലെങ്കില്‍ “മുഴു നിശ്ചയത്തോടു കൂടെ അത് സ്വീകരിക്കുവാന്‍ നമുക്ക് യോഗ്യം ആകുന്നു.”

1 Timothy 1:16

I was given mercy

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം എന്നോട് കരുണ കാണിച്ചു” അല്ലെങ്കില്‍ “ഞാന്‍ ദൈവത്തില്‍ നിന്നും കരുണ പ്രാപിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

so that in me, the foremost

അതുകൊണ്ട് ഏറ്റവും മോശമായ പാപിയായ, എന്നില്‍ കൂടെ

1 Timothy 1:17

Now ... Amen

“ഇപ്പോള്‍” എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന പഠിപ്പിക്കലില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ പൌലോസ് ദൈവത്തെ സ്തുതിക്കുന്നു.

the king of the ages

നിത്യരാജാവ് അല്ലെങ്കില്‍ “എന്നെന്നേക്കും ഉള്ള പ്രധാന ഭരണാധിപന്‍”

Now to the king of the ages, the immortal, invisible, the only God, be honor and glory forever and ever

“ബഹുമാനം” എന്നും “മഹത്വം” എന്നും ഉള്ള സര്‍വ്വനാമങ്ങള്‍ ക്രിയയായി പ്രസ്താവിക്കാം. മറുപരിഭാഷ: “ഇപ്പോള്‍ യുഗങ്ങള്‍ക്കു രാജാവും, അമര്‍ത്യത ഉള്ളവനും, അദൃശ്യനും, ഏക ദൈവവും ആയവനെ ജനങ്ങള്‍ സദാകാലത്തേക്കും ബഹുമാനിക്കുകയും മഹത്വീകരിക്കുകയും ചെയ്യുമാറാകട്ടെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

1 Timothy 1:18

I am placing this command before you

പൌലോസ് തന്‍റെ നിര്‍ദ്ദേശങ്ങള്‍ പറയുന്നത് തിമോഥെയോസിന്‍റെ മുന്‍പില്‍ അവരെ ശാരീരികമായി തന്നെ കൊണ്ടു വന്നു നിര്‍ത്തി എന്നപോലെ ആകുന്നു. മറുപരിഭാഷ: “ഞാന്‍ ഈ കല്‍പ്പന നിന്നെ ഭരമേല്‍പ്പിക്കുന്നു” അല്ലെങ്കില്‍ “ഇതാണ് ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നതു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

my child

പൌലോസ് തിമോഥെയോസുമായുള്ള തന്‍റെ അടുത്ത ബന്ധത്തെ പൌലോസ് പിതാവും തിമോഥെയോസ് മകനും എന്നുള്ള നിലയില്‍ സംസാരിക്കുന്നു. അത് മാത്രമല്ല തിമോഥെയോസ് പൌലോസിനാല്‍ ക്രിസ്തുവിലേക്ക് നടത്തപ്പെട്ടു എന്നും കരുതുന്നുണ്ട്, ആയതിനാല്‍ ആണ് അവനെ തന്‍റെ സ്വന്ത പുത്രന്‍ എന്നനിലയില്‍ പൌലോസ് അവനെ കുറിച്ച് കരുതുന്നത്. മറുപരിഭാഷ: “വാസ്തവമായും എന്‍റെ സ്വന്ത മകനെപ്പോലെ തന്നെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

in accordance with the prophecies previously made about you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മറ്റുള്ള വിശ്വാസികള്‍ നിന്നെകുറിച്ചു പ്രവചിച്ചതിനു സമാനം ആയി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

fight the good fight

തിമോഥെയോസ് ഒരു പടയാളിയെ പോലെ കര്‍ത്താവിനു വേണ്ടി ഒരു യുദ്ധത്തില്‍ യുദ്ധം ചെയ്യുന്നത് പോലെ പ്രവര്‍ത്തിക്കുന്നു എന്ന് പൌലോസ് പറയുന്നു. മറുപരിഭാഷ: “കര്‍ത്താവിനു വേണ്ടി കഠിനമായ അദ്ധ്വാനം ചെയ്യുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 1:19

a good conscience

തെറ്റിനു പകരമായി ശരി ആയതു തിരഞ്ഞെടുക്കുന്ന ഒരു മനസ്സാക്ഷി. നിങ്ങള്‍ ഇത് 1 തിമോഥെയോസ് 1:5ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

some have shipwrecked their faith

പൌലോസ് ഈ ജനത്തിന്‍റെ വിശ്വാസത്തെ സമുദ്രത്തില്‍ തകരാവുന്ന ഒരു കപ്പലിനോട് സാമ്യപ്പെടുത്തി സംസാരിക്കുന്നു. അദ്ദേഹം അര്‍ത്ഥം നല്‍കുന്നത് അവര്‍ അവരുടെ വിശ്വാസത്തെ നശിപ്പിച്ചു എന്നും ഇനിമേല്‍ അവര്‍ യേശുവില്‍ വിശ്വസിക്കുന്നില്ല എന്നും ആകുന്നു. നിങ്ങള്‍ ഇത് ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഇതിനു സമാനമായ ഒരു രൂപകം നിര്‍ദ്ധിഷ്ട ഭാഷയില്‍ ഗ്രഹിക്കാവുന്ന രീതിയില്‍ ഉപയോഗിക്കുകയോ ചെയ്യുക. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 1:20

Hymenaeus ... Alexander

ഇത് ആളുകളുടെ പേരുകള്‍ ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

whom I gave over to Satan

പൌലോസ് സംസാരിക്കുന്നത് താന്‍ ഈ പുരുഷന്മാരെ അക്ഷരീകമായി സാത്താന് ഭരമേല്‍പ്പിച്ചു എന്നാണ്. ഇത് മിക്കവാറും അര്‍ത്ഥം നല്‍കുന്നത് പൌലോസ് വിശ്വാസികളുടെ സമൂഹത്തില്‍ നിന്നും അവരെ പുറന്തള്ളി എന്നാണ്. തുടര്‍ന്നു അവര്‍ സമൂഹത്തിന്‍റെ ഭാഗമായി കാണപ്പെടാത്തതു കൊണ്ട്, സാത്താന് അവരുടെ മേല്‍ അധികാരം ഉണ്ടാകുകയും അവരെ ഉപദ്രവിക്കുവാന്‍ ഇടയാകുകയും ചെയ്യും. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

they may be taught

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം അവരെ പഠിപ്പിക്കട്ടെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

1 Timothy 2

1 തിമോഥെയോസ് 02 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പൊതുവായ ആശയങ്ങള്‍.

സമാധാനം

ക്രിസ്ത്യാനികള്‍ സകല ആളുകള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം എന്ന് പൌലോസ് പ്രോത്സാഹിപ്പിക്കുന്നു. ഒരു ദൈവീകവും മാന്യവുമായ രീതിയില്‍ സമാധാന പൂര്‍വ്വമായ ജീവിതം ക്രിസ്ത്യാനികള്‍ക്ക് പ്രാപ്യം ആകേണ്ടതിനായി ക്രിസ്ത്യാനികള്‍ ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പൌലോസ് ഉത്സാഹിപ്പിക്കുന്നു.

സഭയില്‍ സ്ത്രീകള്‍

ഈ വചന ഭാഗം എപ്രകാരം വ്യാഖ്യാനിക്കണം എന്നതില്‍ അതിന്‍റെ ചരിത്രവും സാംസ്കാ രികവും ആയ പാശ്ചാത്തലത്തില്‍ വേദപണ്ഡിതന്മാര്‍ വിഭിന്ന അഭിപ്രായം ഉള്ളവര്‍ ആയിരിക്കുന്നു. ചില വേദപണ്ഡിതന്മാര്‍ വിശ്വസിക്കുന്നതു പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സകല കാര്യങ്ങളിലും തികെച്ചും തുല്യമായ സ്ഥാനം ഉണ്ടെന്നാണ്. മറ്റു വേദപണ്ഡിതന്മാര്‍ വിശ്വസിക്കുന്നത് ദൈവം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിച്ചത് തികെച്ചും വ്യത്യസ്തമായ നിലകളില്‍ അവര്‍ വിവാഹത്തിലും സഭയിലും അവരുടെ വ്യത്യസ്ത ഭാഗങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടി ആകുന്നു എന്നാണ്. ഈ വിഷയം വിരുദ്ധമായ പരിണിത ഫലം ഉണ്ടാക്കുന്നില്ല എന്നതില്‍ ശ്രദ്ധ പതിപ്പിച്ചു ഗ്രഹിച്ചുകൊണ്ടു . പരിഭാഷകര്‍ ഈ വചനഭാഗം പരിഭാഷ ചെയ്യേണ്ടതാണ്.

ഈ അധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വൈഷമ്യങ്ങള്‍

“പ്രാര്‍ത്ഥനകള്‍, മധ്യസ്ഥപ്രാര്‍ത്ഥനകള്‍, നന്ദി പ്രകാശനം”

ഈ പദങ്ങള്‍ അതിന്‍റെ അര്‍ത്ഥത്തില്‍ ഒന്നിനെ വേറൊന്നു അതിര് കടന്നു വ്യാപിക്കുന്നതായി കാണപ്പെടുന്നു. ഇവയെ വ്യത്യസ്ഥ വിഭാഗങ്ങള്‍ ആയി കാണേണ്ട ആവശ്യം ഇല്ലതാനും.

1 Timothy 2:1

Connecting Statement:

സകല ജനങ്ങള്‍ക്ക്‌ വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി പൌലോസ് തിമോഥെയോസിനെ പ്രോത്സാഹിപ്പിക്കുന്നു.

first of all

ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് അല്ലെങ്കില്‍, “മറ്റു ഏതിനെക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നത്”

I urge that requests, prayers, intercessions, and thanksgivings be made

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ സകല വിശ്വാസികളെയും നിര്‍ബന്ധിക്കുന്നത്‌ ദൈവത്തോടു അപേക്ഷകളും, പ്രാര്‍ത്ഥനകളും, മധ്യസ്ഥത ചെയ്യുന്നതും നന്ദി പ്രകാശിപ്പിക്കുന്നതും ചെയ്യണം എന്നു തന്നെയാണ്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

I urge

ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു അല്ലെങ്കില്‍ “ഞാന്‍ അപേക്ഷിക്കുന്നു”

1 Timothy 2:2

a peaceful and quiet life

ഇവിടെ “സമാധാനപരവും” “ശാന്തതയും” എന്നുള്ളത് ഒരേ വസ്തുതയെ തന്നെയാണ് അര്‍ത്ഥമാക്കുന്നത്. സകല വിശ്വാസികളും അധികാരികളില്‍ നിന്നും യാതൊരു പ്രശ്നവും ഉണ്ടാകാതെ ശാന്തമായ ജീവിതം നയിക്കുവാന്‍ ഇടയാകേണം എന്ന് പൌലോസ് ആഗ്രഹിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

in all godliness and dignity

അത് ദൈവത്തിനു ബഹുമാനവും മറ്റുള്ള ജനങ്ങള്‍ ആദരിക്കേണ്ടതിനും

1 Timothy 2:4

He desires all people to be saved and to come to the knowledge of the truth

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം സകല ജനങ്ങളെയും രക്ഷിക്കണം എന്നും അവര്‍ സത്യത്തെ കുറിച്ചുള്ള പരിജ്ഞാനം പ്രാപിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

to come to the knowledge of the truth

ദൈവത്തെ സംബന്ധിച്ചുള്ള സത്യം പഠിക്കുന്നതിനെ കുറിച്ച് പൌലോസ് പറയുന്നത് ജനത്തെ കൊണ്ടു വരേണ്ടുന്ന സ്ഥലം അതു ആയിരുന്നു എന്നാണ്. മറുപരിഭാഷ: “സത്യമായത്‌ എന്തോ അത് അറിയുകയും അംഗീകരിക്കുകയും ചെയ്യുക.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 2:5

one mediator for God and man

പരസ്പരം വിയോജിപ്പ് ഉള്ള രണ്ടു കക്ഷികള്‍ക്ക് ഇടയില്‍ സമാധാന പരമായ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാകുന്നതിനു വേണ്ടി സന്ധി സംഭാഷണം നടത്തുന്ന വ്യക്തിയെ മദ്ധ്യസ്ഥന്‍ എന്ന് പറയുന്നു. ഇവിടെ പാപികള്‍ക്ക് ദൈവവുമായി ഒരു സമാധാന പൂര്‍ണ്ണമായ ബന്ധത്തില്‍ പ്രവേശിക്കുന്നതിനു യേശു സഹായിക്കുന്നു.

1 Timothy 2:6

gave himself

സ്വമനസ്സാലെ മരിച്ചു

as a ransom

സ്വാതന്ത്ര്യത്തിനു ഉള്ള വില ആയി അല്ലെങ്കില്‍ “സ്വാതന്ത്ര്യത്തിനു ഉള്ള ഒരു വില” അല്ലെങ്കില്‍ “സ്വാതന്ത്ര്യം നേടി എടുക്കുവാനായി ഉള്ള ചെലവ്”

as the testimony at the right time

ഇത് ദൈവം സകല ജനങ്ങളെയും രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന സാക്ഷ്യം വ്യക്തം ആക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം സകല ജനങ്ങളെയും രക്ഷിക്കുവാന്‍ ആഗ്രഹി ക്കുന്നു എന്നതിന്‍റെ തക്ക സമയത്തുള്ള തെളിവിനായി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

at the right time

ഇതിന്‍റെ അര്‍ത്ഥം ദൈവം തിരഞ്ഞെടുത്ത സമയം ഇത് ആയിരുന്നു എന്നാണ്.

1 Timothy 2:7

For this purpose

ഇതിനു വേണ്ടി അല്ലെങ്കില്‍ “ഈ കാരണം കൊണ്ട്”

I myself, was made a herald and an apostle

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: പൌലോസ്, ആയ എന്നെ, ഒരു പ്രസംഗിയും ഒരു അപ്പൊസ്തലനും ആക്കി വെച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

I am a teacher of the Gentiles in faith and truth

ഞാന്‍ ജാതികള്‍ക്കു വിശ്വാസത്തിന്‍റെയും സത്യത്തിന്‍റെയും സന്ദേശം പഠിപ്പിക്കുന്നു. ഇവിടെ, “വിശ്വാസം” എന്നും “സത്യം” എന്നും പൌലോസ് ഉപയോഗിക്കുന്നത് ഒരേ ആശയം പ്രകടിപ്പിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “ഞാന്‍ ജാതികളെ സത്യമായ വിശ്വാസത്തെ കുറിച്ച് പഠിപ്പിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hendiadys)

1 Timothy 2:8

Connecting Statement:

പൌലോസ് പ്രാര്‍ത്ഥനയെ കുറിച്ചുള്ള തന്‍റെ നിര്‍ദ്ദേശങ്ങള്‍ അവസാനിപ്പിക്കുന്നു, അനന്തരം സ്ത്രീകളെ സംബന്ധിച്ച ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

I want men in every place to pray and to lift up holy hands

ഇവിടെ “വിശുദ്ധ കരങ്ങള്‍” എന്നുള്ളത് മുഴുവന്‍ വ്യക്തിയും എന്ന് അര്‍ത്ഥം നല്‍കുന്നു. മറുപരിഭാഷ: “ഞാന്‍ ആവശ്യപ്പെടുന്നത് സകല സ്ഥലങ്ങളിലും ഉള്ള വിശുദ്ധന്മാരായ സകല പുരുഷന്മാരും അവരുടെ കരങ്ങള്‍ ഉയര്‍ത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം എന്നാണ്.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

men in every place

സകല സ്ഥലങ്ങളിലും ഉള്ള പുരുഷന്മാര്‍ അല്ലെങ്കില്‍ “എല്ലാ ഇടങ്ങളിലും ഉള്ള പുരുഷന്മാര്‍.” ഇവിടെ “പുരുഷന്മാര്‍” എന്ന പദം പ്രത്യേകമായി ആണുങ്ങളെ സൂചിപ്പിക്കുന്നു.

lift up holy hands

പ്രാര്‍ത്ഥിക്കുമ്പോള്‍ ആളുകള്‍ കരങ്ങള്‍ ഉയര്‍ത്തുക എന്നത് ഒരു സാധാരണയായ ശരീര നില ആകുന്നു.

1 Timothy 2:9

with modesty and self-control

ഈ രണ്ടു പദങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ് അര്‍ത്ഥം നല്‍കുന്നത്. പൌലോസ് ഇവിടെ ഊന്നി പ്പറയുന്നത്‌ സ്ത്രീകള്‍ യോഗ്യമായ വസ്ത്രം ധരിക്കണം എന്നും പുരുഷന്മാരില്‍ നിന്നും അനുചിതമായ ആകര്‍ഷണം ഉളവാക്കുവാന്‍ പാടില്ല എന്നും ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

They should not have braided hair

പൌലോസിന്‍റെ കാലഘട്ടത്തില്‍, നിരവധി റോമാക്കാരായ സ്ത്രീകള്‍ തങ്ങളെ ആകര്‍ഷണ വിധേയമാക്കുവാന്‍ വേണ്ടി അവരുടെ തലമുടി പിന്നുമായിരുന്നു. ഒരു സ്ത്രീക്ക് അവളുടെ മുടിയ്ക്ക് യോഗ്യമായ ആകര്‍ഷണം നല്‍കുവാന്‍ പിന്നുക എന്ന ഒരു രീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നിയ മുടി എന്നുള്ളത് അജ്ഞാതം ആകുന്നു എങ്കില്‍, അത് കൂടുതല്‍ പൊതുവായ ശൈലിയില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ക്ക് ചപലമായ ആയ കേശ അലങ്കാരം ഉണ്ടായിരിക്കുവാന്‍ പാടില്ല” അല്ലെങ്കില്‍ “അവര്‍ക്ക് ശ്രദ്ധയെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഉള്ള വിപുലമായ രീതിയില്‍ ഉള്ള കേശ അലങ്കാരം ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

pearls

ഇത് ആളുകള്‍ ഒരു ആഭരണം ആയി ഉപയോഗിക്കുന്ന വില കൂടിയ വെളുത്ത മനോഹരം ആയ ഗോളങ്ങള്‍ ആകുന്നു. അവ ശംഖുകളുടെ ഉള്ളില്‍, അതായത് സമുദ്രങ്ങളില്‍ ജീവിക്കുന്ന ഒരുതരം ചെറിയ ജീവികളുടെ ഉള്ളില്‍, രൂപപ്പെടുന്നതു ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-unknown)

1 Timothy 2:10

who profess godliness through good works

ദൈവത്തെ അവര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ മൂലം ബഹുമാനിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍

1 Timothy 2:11

in silence

ശാന്തതയോടെ

and with all submission

പഠിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് സമര്‍പ്പിതരായി

1 Timothy 2:12

I do not permit a woman

ഞാന്‍ ഒരു സ്ത്രീയെ അനുവദിക്കുന്നില്ല

1 Timothy 2:13

Adam was formed first

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം സൃഷ്ടിച്ച ആദ്യ വ്യക്തി ആദം ആകുന്നു” അല്ലെങ്കില്‍ “ദൈവം ആദാമിനെ ആദ്യം സൃഷ്ടിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

then Eve

മനസ്സിലാക്കപ്പെട്ട വിവരണം വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: അനന്തരം ദൈവം ഹവ്വയെ ഉളവാക്കി” അല്ലെങ്കില്‍ “അനന്തരം ദൈവം ഹവ്വയെ സൃഷ്ടിച്ചു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsis)

1 Timothy 2:14

Adam was not deceived

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സര്‍പ്പം വഞ്ചിച്ചത് ആദം എന്ന ഒരു വ്യക്തിയെ ആയിരുന്നില്ല” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

but the woman was deceived and became a transgressor

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ സര്‍പ്പം അവളെ വഞ്ചിച്ചപ്പോള്‍ സ്ത്രീയാണ് ദൈവത്തെ അനുസരിക്കാതെ വന്നത്.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

1 Timothy 2:15

she will be saved through bearing children

ഇവിടെ “അവള്‍” എന്നത് പൊതുവെ സ്ത്രീകളെ സൂചിപ്പിക്കുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍, ദൈവം അവരെ ശാരീരികമായി സുരക്ഷിതമായി സൂക്ഷിക്കും, അല്ലെങ്കില്‍ 2) അവര്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവര്‍ എന്ന അവരുടെ കര്‍ത്തവ്യം നിമിത്തം ദൈവം സ്ത്രീകളെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കും.

she will be saved

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം അവളെ രക്ഷിക്കും” അല്ലെങ്കില്‍ “ദൈവം സ്ത്രീകളെ രക്ഷിക്കും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

if they continue

അവര്‍ തുടര്‍ന്ന്‍ ഇരിക്കുകയാണ് എങ്കില്‍ അല്ലെങ്കില്‍ “അവര്‍ തുടര്‍ന്നു ജീവിക്കുക ആണെങ്കില്‍.” ഇവിടെ “അവര്‍” എന്നുള്ളത് സ്ത്രീകളെ സൂചിപ്പിക്കുന്നു.

in faith and love and sanctification

ഇവിടെ ഉള്ള സര്‍വ്വനാമങ്ങളെ ക്രിയാ പദസഞ്ചയങ്ങള്‍ ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “യേശുവില്‍ ആശ്രയിക്കുകയും മറ്റുള്ളവരെ സ്നേഹിക്കുകയും ഒരു വിശുദ്ധ ജീവിതം നയിക്കുകയും ചെയുന്നവര്‍ (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

with soundness of mind

ഈ ഭാഷാശൈലിക്ക്‌ ഉള്ള സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)”നല്ല ന്യായവിധിയോടു കൂടെ,” 2) “വിനയത്തോടു കൂടെ,” അല്ലെങ്കില്‍ 3) “സ്വയം നിയന്ത്രിതം ആയ.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

soundness of mind

ഭാഷാശൈലി പരിഭാഷയില്‍ നിലകൊണ്ടിരിക്കുന്നു എങ്കില്‍, “സുബോധം” എന്നുള്ള സര്‍വ്വ നാമം ഒരു ക്രിയാ വിശേഷണത്തോടു കൂടെ പരിഭാഷ ചെയ്യാം. മറുപരിഭാഷ: “ഒരു നല്ല ആരോഗ്യം ഉള്ള മനസ്സ്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

1 Timothy 3

1 തിമോഥെയോസ് 03 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

1 തിമോഥെയോസ് 3:16 മിക്കവാറും ഒരു ഗാനമോ, കവിതയോ, അല്ലെങ്കില്‍ ആദ്യകാല സഭ രേഖപ്പെടുത്തിയിരുന്നതും സകല വിശ്വാസികളും പരസ്പരം കൈമാറി കൊണ്ടിരുന്നതും ആയ പ്രധാന ഉപദേശങ്ങളുടെ ഒരു മത തത്വസംഹിതയോ ആയിരിക്കും.

മേലധ്യക്ഷന്മാരും മൂപ്പന്മാരും

സഭാ നേതാക്കന്മാരെ സൂചിപ്പിക്കുവാന്‍ വിവിധ നാമങ്ങള്‍ സഭ ഉപയോഗിക്കുന്നുണ്ട്. ചില നാമങ്ങളില്‍ മൂപ്പന്‍, ഇടയന്‍, മേലദ്ധ്യക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. “മേലദ്ധ്യക്ഷന്‍” എന്ന പദം 1-2 വാക്യങ്ങളില്‍ ഉള്ള മൂല ഭാഷയുടെ അര്‍ത്ഥത്തെ പ്രതിഫലിപ്പിക്കുന്നു. പൌലോസ് 8ഉം 12ഉം വാക്യങ്ങളില്‍ സഭാ “ശുശ്രൂഷകന്മാര്‍” എന്ന വേറൊരു വിധത്തില്‍ ഉള്ള സഭാ നേതാവിനെ കുറിച്ച് പറയുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള മറ്റു പരിഭാഷാ വിഷമതകള്‍

സ്വഭാവ ഗുണ വിശേഷതകള്‍

ഈ അദ്ധ്യായത്തില്‍ സഭയില്‍ ഉള്ള മേലദ്ധ്യക്ഷന്‍ അല്ലെങ്കില്‍ സഭാ ശുശ്രൂഷകന് ഉണ്ടായിരിക്കേണ്ടതായ വിവിധ ഗുണ വിശേഷതകളുടെ പട്ടിക നല്‍കിയിരിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

1 Timothy 3:1

Connecting Statement:

സഭാ മേലദ്ധ്യക്ഷന്മാര്‍ എപ്രകാരം പ്രവര്‍ത്തിക്കണം എന്നും ആയിരിക്കണം എന്നും പ്രതിപാദിക്കുന്ന ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പൌലോസ് നല്‍കുന്നു.

a good work

ഒരു ബഹുമാന യോഗ്യമായ ദൌത്യം

1 Timothy 3:2

husband of one wife

ഒരു മേലദ്ധ്യക്ഷന് ഒരു ഭാര്യ മാത്രമേ ഉണ്ടാകുവാന്‍ പാടുള്ളൂ. ഇത് മുന്‍പേ തന്നെ വിഭാര്യനോ വിവാഹ മോചനം നേടിയവനോ, അല്ലെങ്കില്‍ ഇതുവരെയും വിവാഹം കഴിക്കാത്തവനോ ആയ വ്യക്തികളെ ഒഴിവാക്കുന്നുണ്ടോ എന്നതു വ്യക്തം അല്ല.

He must be moderate, sensible, orderly, and hospitable

അദ്ദേഹം ഒന്നും തന്നെ പരിധിക്കു അപ്പുറമായി ചെയ്യുന്നവന്‍ ആയിരിക്കരുത്, നിര്‍മ്മദന്‍ ആയിരിക്കുകയും നല്ല സ്വഭാവം ഉള്ളവന്‍ ആയിരിക്കുകയും, അന്യരോട് സൌഹാര്‍ദ്ദം പുലര്‍ത്തുന്നവന്‍ ആയിരിക്കുകയും വേണം.

1 Timothy 3:3

He must not be addicted to wine, not a brawler, but instead, gentle, peaceful

അദ്ദേഹം മദ്യം കഴിക്കുന്നവന്‍ ആയിരിക്കുകയോ വഴക്കിടുവാനും തര്‍ക്കിക്കുവാനും ഒരുമ്പെടുന്നവനോ ആകരുത്, എന്നാല്‍ പകരമായി താന്‍ സൌമ്യനും സമാധാന കാംക്ഷിയും ആയിരിക്കണം.

a lover of money

ദ്രവ്യാഗ്രഹം ഉള്ളവന്‍

1 Timothy 3:4

He should manage

അദ്ദേഹം നയിക്കണം അല്ലെങ്കില്‍ “അദ്ദേഹം പരിപാലന ചുമതല വഹിക്കണം”

with all respect

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)മേലധ്യക്ഷന്‍റെ മക്കള്‍ അനുസരണം ഉള്ളവരും അവരുടെ പിതാവിനെ ബഹുമാനിക്കുന്നവരും ആയിരിക്കണം അല്ലെങ്കില്‍ 2)മേലധ്യക്ഷന്‍റെ മക്കള്‍ എല്ലാവരോടും ബഹുമാനം പ്രകടിപ്പിക്കുന്നവര്‍ ആയിരിക്കണം അല്ലെങ്കില്‍ 3)മേലദ്ധ്യക്ഷന്‍ തന്‍റെ കുടുംബത്തില്‍ ഉള്ളവരെ നയിക്കുന്നതിനോട് ഒപ്പം അവരോടു ബഹുമാനം പ്രകടിപ്പിക്കുന്നവനും ആയിരിക്കണം.

all respect

പൂര്‍ണ്ണ ബഹുമാനം അല്ലെങ്കില്‍ “എല്ലാ സമയങ്ങളിലും ബഹുമാനം നല്‍കുന്നവന്‍”

1 Timothy 3:5

For if a man does not know how to manage

ഒരു മനുഷ്യന് കൈകാര്യം ചെയ്യുവാന്‍ കഴിയാതെ വരുമ്പോള്‍

how will he care for a church of God?

തിമോഥെയോസിനെ പഠിപ്പിക്കുവാന്‍ വേണ്ടി പൌലോസ് ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “അവനു ഒരു ദൈവസഭയുടെ പരിപാലനം ഏറ്റെടുക്കുവാന്‍ കഴിയുക ഇല്ല” അല്ലെങ്കില്‍ “”അവന്‍ ഒരു ദൈവസഭയെ നയിക്കുവാന്‍ പ്രാപ്തന്‍ ആയിരിക്കുക ഇല്ല.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-rquestion)

a church of God

ഇവിടെ “സഭ” എന്നുള്ളത് ദൈവജനത്തിന്‍റെ ഒരു പ്രാദേശിക സംഘത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവ ജനത്തിന്‍റെ ഒരു സംഘം” അല്ലെങ്കില്‍ അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന വിശ്വാസികള്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

1 Timothy 3:6

He should not be a new convert

അദ്ദേഹം ഒരു പുതിയ ശിഷ്യന്‍ ആയിരിക്കരുത് അല്ലെങ്കില്‍ “അദ്ദേഹം ഒരു പക്വത ഉള്ള വിശ്വാസി ആയിരിക്കണം”

fall into condemnation as the devil

പൌലോസ് ഇവിടെ പ്രതിപാദിക്കുന്നത് തെറ്റു ചെയ്യുക നിമിത്തം ആരോപണ വിധേയന്‍ ആകുക എന്നത് ഒരു വ്യക്തി ഒരു കുഴിയില്‍ വീണു പോകുന്നതിനു സമാനം ആകുന്നു എന്നാണ്. മറുപരിഭാഷ: “ദൈവം പിശാചിനെ കുറ്റം വിധിച്ചത് പോലെ അവനെയും കുറ്റം വിധിക്കുന്നു” എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 3:7

those outside

സഭയ്ക്ക് പുറമേ ഉള്ളവര്‍. പൌലോസ് സഭയെ ഒരു സ്ഥലം എന്നപോലെ പ്രതിപാദിക്കുകയും, അവിശ്വാസികള്‍ ശാരീരികമായി തന്നെ അതിനു പുറത്ത് ആയിരിക്കുകയും ചെയ്യുന്നു എന്നും പറയുന്നു. മറുപരിഭാഷ: “ക്രിസ്ത്യാനികള്‍ അല്ലാത്ത ആളുകള്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

he does not fall into disgrace and the trap of the devil

അപമാനത്തെയും പിശാചു ഒരുവനെ പാപം ചെയ്യുവാന്‍ ഇട വരുത്തുന്നതിനെ കുറിച്ചും പൌലോസ് പറയുന്നത് അവ ഒരു മനുഷ്യന്‍ ഒരു കുഴിയിലോ അല്ലെങ്കില്‍ ഒരു കെണിയിലോ വീഴുന്നതിനു സമാനം ആയിരിക്കുന്നു എന്നാണ്. ഇവിടെ “വീഴുന്നു” എന്നുള്ളത് അനുഭവിക്കുന്നു എന്നാണ് അര്‍ത്ഥം നല്‍കുന്നത്. മറുപരിഭാഷ: “അവനെ അവിശ്വാസികളുടെ മുന്‍പാകെ യാതൊന്നും തന്നെ അപമാനിതന്‍ ആക്കുന്നില്ല എന്നും ആയതിനാല്‍ പിശാചു അവനെ പാപം ചെയ്യുവാന്‍ ഇട വരുത്തുന്നില്ല എന്നും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 3:8

Connecting Statement:

സഭയുടെ ശുശ്രൂഷകന്മാരും അവരുടെ ഭാര്യമാരും എപ്രകാരം ആയിരിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും ഉള്ള ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പൌലോസ് നല്‍കുന്നു.

Deacons, likewise

ശുശ്രൂഷകന്മാര്‍, മേലധ്യക്ഷന്മാരെ പോലെ തന്നെ

should be dignified, not double-talkers

പൌലോസ് ഈ ആളുകളെ കുറിച്ച് പറയുന്നത് അവര്‍ “ഇരു വാക്ക് സംസാരിക്കുന്നവര്‍” അല്ലെങ്കില്‍ ഒരേ സമയത്തു തന്നെ രണ്ടു കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ എന്ന് പറയുന്നു. അദ്ദേഹം അര്‍ത്ഥം നല്‍കുന്നത് ആ വ്യക്തി ഒരു കാര്യം പറയുന്നു എന്നാല്‍ അര്‍ത്ഥമാക്കുന്നത് വേറെ ഒരു കാര്യം ആകുന്നു എന്നാണ്. മറുപരിഭാഷ: “യോഗ്യമായ നിലയില്‍ പ്രവര്‍ത്തിക്കണം കൂടാതെ എന്താണ് പറയുന്നത് അത് തന്നെ അര്‍ത്ഥം ആക്കുകയും വേണം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 3:9

They should keep the revealed truth of the faith

അവര്‍ ദൈവം നമുക്ക് വെളിപ്പെടുത്തിയതും നാം വിശ്വസിക്കുന്നതും ആയ യഥാര്‍ത്ഥ സന്ദേശത്തെ വിശ്വസിക്കുന്നതില്‍ പിന്‍ തുടരുന്നവര്‍ ആയിരിക്കണം. ഇത് ഒരു പ്രത്യേകമായ കുറച്ചു കാലത്തേക്ക് നിലനിന്നതും ദൈവം ആ സമയത്തു അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതുമായ ഒരു സത്യത്തെ സൂചിപ്പിക്കുന്നത് ആകുന്നു. പൌലോസ് ദൈവത്തെ കുറിച്ചുള്ള യഥാര്‍ത്ഥ ഉപദേശത്തെ സംബന്ധിച്ച് പറയുന്നത് അത് ഒരു വ്യക്തി തന്നോട് കൂടെ സൂക്ഷിച്ചു കൊള്ളേണ്ട ഒരു വസ്തുവിന് സമാനമായി ഇരിക്കുന്നു എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

the revealed truth

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം വെളിപ്പെടുത്തിയതായ സത്യം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

faith with a clean conscience

താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന ഒരു വ്യക്തിയുടെ കാര്യബോധം എന്നത് ആ അറിവ് അല്ലെങ്കില്‍ മനസ്സാക്ഷി ശുദ്ധം ആയതു ആകുന്നു എന്നാണ് പൌലോസ് സംസാരിക്കുന്നത്. മറുപരിഭാഷ: “വിശ്വാസം, നീതി ആയതു ചെയ്യുവാന്‍ വേണ്ടി അവര്‍ അവരുടെ ഏറ്റവും കഠിനം ആയ പരിശ്രമം നടത്തി എന്നു അവര്‍ അറിയുന്നത് ആകുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 3:10

They should also be approved first

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം മറുപരിഭാഷ: “മറ്റു വിശ്വാസികള്‍ ആദ്യമേ തന്നെ അവരെ പരീക്ഷിച്ചു അറിയണം” അല്ലെങ്കില്‍ “ആദ്യം തന്നെ അവര്‍ തങ്ങളെ യോഗ്യര്‍ എന്ന് തെളിയിക്കണം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

be approved

ഇത് അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ മറ്റുള്ള വിശ്വാസികള്‍ സഭാ ശുശ്രൂഷകന്മാര്‍ ആകണം എന്ന് ആഗ്രഹിക്കുന്നവരെ വിലയിരുത്തുകയും അവര്‍ സഭയില്‍ സേവനം ചെയ്യുവാന്‍ കൊള്ളാകുന്നവര്‍ ആകുന്നുവോ എന്ന് കണ്ടെത്തുകയും വേണ്ടത് ആവശ്യം ആകുന്നു എന്നാണ്.

1 Timothy 3:11

Women in the same way

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”സ്ത്രീകള്‍” എന്നുള്ളത് സഭാ ശുശ്രൂഷകരുടെ ഭാര്യമാരെ സൂചിപ്പിക്കുന്നു അല്ലെങ്കില്‍ 2)”സ്ത്രീകള്‍” എന്നുള്ളത് വനിതാ ശുശ്രൂഷകരെ സൂചിപ്പിക്കുന്നു.

be dignified

യോഗ്യമായി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ “ബഹുമാന യോഗ്യമായി കാണപ്പെടുക”

They should not be slanderers

അവര്‍ മറ്റുള്ള ജനത്തെ കുറിച്ച് തിന്മ സംസാരിക്കരുത്.

be moderate and

പരിധിക്കു അപ്പുറമായി ഒന്നും ചെയ്യരുത്. ഇത് നിങ്ങള്‍ [1 തിമോഥെയോസ് 3:2] (../03/02.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

1 Timothy 3:12

husbands of one wife

ഒരു പുരുഷന് ഒരു ഭാര്യ മാത്രമേ ഉണ്ടാകുവാന്‍ പാടുള്ളൂ. ഇത് മുന്‍പേ തന്നെ വിഭാര്യനോ വിവാഹ മോചനം നേടിയവനോ, അല്ലെങ്കില്‍ ഇതുവരെയും വിവാഹം കഴിക്കാത്തവനോ ആയ വ്യക്തികളെ ഒഴിവാക്കുന്നുണ്ടോ എന്നതു വ്യക്തം അല്ല. നിങ്ങള്‍ ഇത് 1 തിമോഥെയോസ് 3:2ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

manage well their children and household

അവരുടെ മക്കളെയും അവരുടെ ഭവനത്തില്‍ താമസിക്കുന്നവരെയും യോഗ്യമായി പരിപാലിക്കുകയും നടത്തുകയും വേണം.

1 Timothy 3:13

For those

ആ മൂപ്പന്മാരെ അല്ലെങ്കില്‍ “ഈ സഭാ നേതാക്കന്മാരെ”

acquire for themselves

അവര്‍ക്ക് വേണ്ടി സമ്പാദിക്കുക അല്ലെങ്കില്‍ “അവര്‍ക്ക് വേണ്ടി നേടുക”

a good standing

സൂചിപ്പിക്കപ്പെട്ട അര്‍ത്ഥം വ്യക്തമാക്കി പ്രസ്താവിക്കാം. മറുപരിഭാഷ: “മറ്റു വിശ്വാസികളുടെ ഇടയില്‍ നല്ല മതിപ്പ് ഉള്ളവര്‍ ആകുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

great confidence in the faith that is in Christ Jesus

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) അവര്‍ യേശുവില്‍ കൂടുതല്‍ ഉറപ്പ് ഉള്ളവരായി ആശ്രയം വെക്കുന്നവരായി തീരും അല്ലെങ്കില്‍ 2) അവര്‍ യേശുവില്‍ ഉള്ള അവരുടെ വിശ്വാസത്തെ കുറിച്ച് നിശ്ചയം ഉള്ളവരായി മറ്റുള്ളവരോട് സംസാരിക്കും.

1 Timothy 3:14

Connecting Statement:

പൌലോസ് തിമോഥെയോസിനോട് താന്‍ ഇത് അദ്ദേഹത്തിന് എഴുതിയതിന്‍റെ കാരണം പ്രസ്താവിക്കുകയും അനന്തരം ക്രിസ്തുവിന്‍റെ ദൈവത്വത്തെ കുറിച്ച് വിശദീകരിക്കുകയും ചെയുന്നു.

1 Timothy 3:15

But if I delay

എനിക്ക് അവിടെ പെട്ടെന്ന് പോകുവാന്‍ സാധിക്കാത്ത പക്ഷം അല്ലെങ്കില്‍ “ഞാന്‍ അവിടെ പെട്ടെന്ന് ആയിരിക്കുന്നതിനു എന്തെങ്കിലും എന്നെ തടസ്സപ്പെടുത്തുന്നു എങ്കില്‍”

so that you may know how to behave in the household of God

പൌലോസ് വിശ്വാസികളുടെ സംഘത്തെ കുറിച്ച് അവര്‍ ഒരു കുടുംബം പോലെ ആയിരിക്കുന്നു എന്ന് പറയുന്നു. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)പൌലോസ് സഭയില്‍ തിമോഥെയോസിന്‍റെ സ്വഭാവത്തെ കുറിച്ച് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആയതിനാല്‍ ദൈവത്തിന്‍റെ കുടുംബത്തിലെ ഒരു അംഗം എന്ന നിലയില്‍ നിങ്ങളെ തന്നെ എപ്രകാരം നടത്തണം എന്ന് നിങ്ങള്‍ക്ക് അറിയുവാന്‍ ഇട വരുമാറാകട്ടെ” അല്ലെങ്കില്‍ 2)പൌലോസ് പൊതുവായ നിലയില്‍ വിശ്വാസികളെ കുറിച്ച് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആയതു കൊണ്ട് ദൈവത്തിന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ നിങ്ങളെത്തന്നെ എപ്രകാരം നടത്തണം എന്ന് നിങ്ങള്‍ എല്ലാവരും അറിയുവാന്‍ ഇട വരുമാറാകട്ടെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

household of God, which is the church of the living God

ഈ പദസഞ്ചയം “ദൈവത്തിന്‍റെ ആലയം” എന്നുള്ളതിനെ കുറിച്ചുള്ള വിവരണം നല്‍കുന്നു എന്നതിനേക്കാള്‍ ദൈവത്തിന്‍റെ ആലയം ആകുന്ന ദൈവ സഭയ്ക്കും ദൈവ സഭ അല്ലാത്തതായ ഒന്നിനും ഇടയില്‍ ഉള്ള വ്യത്യാസത്തെ ഉണ്ടാക്കുന്നതായി കാണപ്പെടുന്നു. ഇത് ഒരു പുതിയ വാചകം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവത്തിന്‍റെ ആലയം. ദൈവത്തിന്‍റെ കുടുംബവുമായി ബന്ധം ഉള്ളവര്‍ ജീവനുള്ള ദൈവത്തില്‍ ഉള്ളതായ വിശ്വാസികളുടെ സമൂഹം ആകുന്നു.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-distinguish)

which is the church of the living God, the pillar and support of the truth

വിശ്വാസികള്‍ ക്രിസ്തുവിനെ കുറിച്ചുള്ള സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനെ ഒരു കെട്ടിടത്തിനു തൂണും അടിസ്ഥാനവും താങ്ങായി വഹിക്കുന്നതിനു സമാനം ആയി പറയുന്നു. ഇത് ഒരു പുതിയ വാചകം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ജീവന്‍ ഉള്ള ദൈവത്തിന്‍റെ സഭ ഏത് ആകുന്നു. ദൈവത്തിന്‍റെ സത്യത്തെ സൂക്ഷിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതിനാല്‍, സഭയുടെ ഈ അംഗങ്ങള്‍ ഒരു തൂണും അടിസ്ഥാനവും ആയി ഒരു കെട്ടിടത്തെ താങ്ങി നിര്‍ത്തുന്നത് പോലെ സത്യത്തെ പിന്താങ്ങുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

the living God

ഇവിടെ ഈ പദപ്രയോഗം, UST ല്‍ എന്നപോലെ ദൈവം ആണ് സകല ആളുകള്‍ക്കും ജീവന്‍ നല്‍കുന്നവന്‍ എന്ന് പറയുന്നു.

1 Timothy 3:16

We all agree

ആര്‍ക്കും തന്നെ നിഷേധിക്കുവാന്‍ സാധ്യം അല്ല.

that the mystery of godliness is great

അതായത് ദൈവം വെളിപ്പെടുത്തിയ സത്യം മഹത്വം ഉള്ളത് ആകുന്നു.

He appeared ... up in glory

ഇത് മിക്കവാറും തന്നെ പൌലോസ് ഉദ്ധരിക്കുന്ന ഒരു ഗാനം ആയോ കവിത ആയോ ഇരിക്കുന്നു. ഇത് ഒരു കവിതയായി ഇരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു ശൈലി നിങ്ങളുടെ ഭാഷയില്‍ ഉണ്ടെങ്കില്‍ അത് ഇവിടെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നത് ആണ്. അങ്ങനെ അല്ലെങ്കില്‍, നിങ്ങള്‍ക്ക് ഇത് കവിതയ്ക്ക് പകരമായി ഗദ്യം ആയി തന്നെ സാധാരണയായി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#writing-poetry)

He appeared

ഇവിടെ “അവന്‍” എന്ന് ഉള്ളത് അവ്യക്തം ആയതാണ്. ഇത് “ദൈവത്തെയോ” അല്ലെങ്കില്‍ “ക്രിസ്തുവിനെയോ” സൂചിപ്പിക്കാം. ഇത് “അവന്‍” എന്ന് പരിഭാഷ ചെയ്യുന്നതായിരിക്കും ഉത്തമം. എന്നാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൃത്യത പാലിക്കണം എന്ന് ഉണ്ടെങ്കില്‍ ഇത് “ദൈവം ആയിരിക്കുന്ന ക്രിസ്തു” അല്ലെങ്കില്‍ “ക്രിസ്തു” എന്ന് പരിഭാഷ ചെയ്യാം.

in the flesh

ഇവിടെ പൌലോസ് “ജഡം” എന്ന് ഉപയോഗിക്കുന്നത് മനുഷ്യ വര്‍ഗ്ഗം എന്ന് അര്‍ത്ഥം നല്‍കുന്നു. മറുപരിഭാഷ: “ഒരു യഥാര്‍ത്ഥ മനുഷ്യന്‍ എന്ന നിലയില്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

was vindicated by the Spirit

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “താന്‍ ആയിരിക്കും എന്ന് പറഞ്ഞത് തന്നെ താന്‍ ആയിരിക്കും എന്ന് പരിശുദ്ധാത്മാവ് ഉറപ്പു ആക്കിയിരിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

was seen by angels

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൂതന്മാര്‍ അവനെ കണ്ടു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

was proclaimed among nations

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: നിരവധി ദേശങ്ങളില്‍ ഉണ്ടായിരുന്ന ജനങ്ങള്‍ മറ്റുള്ളവരോട് അവനെ കുറിച്ച് പറഞ്ഞു.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

was believed on in the world

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: ലോകത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ ആയിരുന്ന ജനം അവനില്‍ വിശ്വസിച്ചു.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

was taken up in glory

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പിതാവായ ദൈവം അവനെ സ്വര്‍ഗ്ഗത്തിലേക്കു മഹത്വത്തില്‍ ഉയരെ എടുത്തു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

in glory

ഇത് അര്‍ത്ഥം നല്‍കുന്നത് അവിടുന്ന് പിതാവായ ദൈവത്തില്‍ നിന്നും ശക്തി പ്രാപിച്ചു എന്നും അവിടുന്ന് ബഹുമാനത്തിനു യോഗ്യന്‍ ആകുന്നു എന്നും ആണ്.

1 Timothy 4

1 തിമോഥെയോസ് 04 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

1 തിമോഥെയോസ് 4:1 ഒരു പ്രവചനം ആകുന്നു.(കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#prophet)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള ഇതര പരിഭാഷ വിഷമതകള്‍

അവസാന കാലങ്ങള്‍

ഇത് അന്ത്യ കാലങ്ങളെ സൂചിപ്പിക്കുവാന്‍ ഉള്ള വേറൊരു ശൈലി ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#lastday)

1 Timothy 4:1

Connecting Statement:

പൌലോസ് തിമോഥെയോസിനോട് ആത്മാവ് എന്തു പറയുന്നുവോ അത് സംഭവിക്കും എന്ന് പറയുകയും താന്‍ ഉപദേശിക്കേണ്ടുന്ന വസ്തുതകളെ കുറിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Now

ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന പഠിപ്പിക്കലില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ പൌലോസ് ഉപദേശത്തിന്‍റെ ഒരു പുതിയ ഭാഗത്തെ പറയുവാന്‍ ആരംഭിക്കുന്നു.

in later times

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് പൌലോസിന്‍റെ മരണത്തിനു ശേഷം ഉള്ള ഒരു സമയത്തെ സൂചിപ്പിക്കുന്നു അല്ലെങ്കില്‍ 2) ഇത് പൌലോസിന്‍റെ സ്വന്ത ജീവിതത്തിന്‍റെ പിന്നീടുള്ള ഒരു സമയത്തെ സൂചിപ്പിക്കുന്നു.

leave the faith

ജനങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതു നിര്‍ത്തുന്നതിനെ ഒരു സ്ഥലത്തെയോ അല്ലെങ്കില്‍ ഒരു വസ്തുവിനെയോ അക്ഷരീകമായി ഉപേക്ഷിച്ചു പോകുന്നതിനോടു തുലനം ചെയ്തു പൌലോസ് സംസാരിക്കുന്നു. മറുപരിഭാഷ: “യേശുവില്‍ ആശ്രയിക്കുന്നത് നിര്‍ത്തുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

and pay attention

ശ്രദ്ധ കൊടുക്കുക അല്ലെങ്കില്‍ “അവര്‍ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട്”

deceitful spirits and the teachings of demons

ജനങ്ങളെ വഞ്ചിക്കുന്ന ആത്മാക്കള്‍ അല്ലെങ്കില്‍ ഭൂതങ്ങള്‍ പഠിപ്പിക്കുന്നതായ

1 Timothy 4:2

in lying hypocrisy

ഇത് ഒരു പ്രത്യേക വാചകം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ഈ ജനങ്ങള്‍ കപട ഭക്തിക്കാരും അസത്യം സംസാരിക്കുന്നവരും ആകും.”

Their own consciences will be branded

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ആരെങ്കിലും ഒരു പഴുപ്പിച്ച ഇരുമ്പു കൊണ്ട് ചര്‍മ്മത്തെ പൊള്ളിക്കുന്നതു പോലെ അവരുടെ മനസ്സിനെ നശിപ്പിക്കുന്ന വിധം തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന് തുടര്‍ന്നു പറയുവാന്‍ സാധിക്കാത്ത ജനങ്ങളെ കുറിച്ച് പൌലോസ് പറയുന്നു അല്ലെങ്കില്‍ 2)സാത്താന്‍ ഈ ജനങ്ങളുടെ മേല്‍ ഒരു ചുട്ടു പഴുപ്പിച്ച ഇരുമ്പു കൊണ്ട് അവര്‍ക്ക് ഒരു അടയാളം ഇട്ടു കൊണ്ട് അവര്‍ തനിക്കു ഉള്ളവര്‍ ആണെന്ന് സൂചിപ്പിക്കുന്നു എന്നാണ് പൌലോസ് ഈ ജനങ്ങളെ കുറിച്ച് പറയുന്നത്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 4:3

They will

ഈ ജനങ്ങള്‍ ആകും

forbid to marry

ഇത് സൂചിപ്പിക്കുന്നത് വിശ്വാസികള്‍ വിവാഹം ചെയ്യുന്നത് അവര്‍ നിരോധിക്കും എന്നാണ്. മറുപരിഭാഷ: “വിശ്വാസികള്‍ വിവാഹം ചെയ്യുന്നത് വിലക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

to receive foods

ഇത് സൂചിപ്പിക്കുന്നത് അവര്‍ ചില നിശ്ചിത ഭക്ഷണങ്ങള്‍ നിരോധിക്കും എന്നാണ്. മറുപരിഭാഷ: അവര്‍ വിശ്വാസികളോട് ചില ഭക്ഷണങ്ങളില്‍ നിന്നും അകന്നിരിക്കുവാന്‍ ആവശ്യപ്പെടും” അല്ലെങ്കില്‍ “ജനങ്ങള്‍ നിശ്ചിത ആഹാര പദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുവാന്‍ അവര്‍ ജനത്തെ അനുവദിക്കുക ഇല്ല.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

1 Timothy 4:4

everything created by God is good

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം സൃഷ്ടിച്ചവ എല്ലാം തന്നെ നല്ലത് ആയിരുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Nothing that we take with thanksgiving is to be rejected

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നാം ദൈവത്തിനു നന്ദി പ്രകാശിപ്പിച്ച ഏതൊരു വസ്തുവിനെയും നാം നിഷേധിക്കുവാന്‍ പാടുള്ളത് അല്ല” അല്ലെങ്കില്‍ “നാം നന്ദി രേഖപ്പെടുത്തി ഭക്ഷിക്കുന്ന എല്ലാ വസ്തുക്കളും സ്വീകാര്യമായവ ആകുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

1 Timothy 4:5

it is sanctified by the word of God and prayer

ഇവിടെ “ദൈവവചനം” എന്നും “പ്രാര്‍ത്ഥന” എന്നും ഉള്ളവ ഒരു ആശയത്തെ പ്രകടിപ്പിക്കുവാന്‍ വേണ്ടി ഒരുമിച്ചു ഉപയോഗിക്കുന്നവ ആകുന്നു. ഈ പ്രാര്‍ത്ഥന ദൈവം വെളിപ്പെടുത്തിയ സത്യത്തിനു അനുയോജ്യം ആയ നിലയില്‍ ഉള്ളവ ആകുന്നു. മറുപരിഭാഷ: “ഇത് ദൈവത്തിന്‍റെ വചനത്തിനു അനുസൃതമായി ഉള്ള പ്രാര്‍ത്ഥനയാല്‍ ദൈവത്തിനു ഉപയുക്തമാകുവാനായി സമര്‍പ്പിച്ചത് ആകുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hendiadys)

it is sanctified

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ ഇതിനെ വേര്‍തിരിക്കുന്നു” അല്ലെങ്കില്‍ “ഞങ്ങള്‍ അതിനെ വേര്‍തിരിച്ചു വച്ചിരിക്കുക ആകുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

word of God

ഇവിടെ “വചനം” എന്നുള്ളത് ദൈവത്തിന്‍റെ സന്ദേശം അല്ലെങ്കില്‍ ദൈവം വെളിപ്പെടുത്തിയത് എന്ന് സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

1 Timothy 4:6

If you place these things before the brothers

പൌലോസ് തന്‍റെ നിര്‍ദ്ദേശങ്ങളെ ഭൌതികമായ വസ്തുക്കള്‍ വിശ്വാസികള്‍ക്ക് കൈമാറുന്നത് പോലെ നല്‍കപ്പെടുന്ന വസ്തുക്കള്‍ക്ക് സമാനമായി പറയുന്നു. ഇവിടെ, മുന്‍പാകെ വെക്കുന്നു എന്നതിന്‍റെ അര്‍ത്ഥം നിര്‍ദ്ദേശം നല്‍കുക അല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തുക എന്നാണ്. മറുപരിഭാഷ: “വിശ്വാസികള്‍ ഈ കാര്യങ്ങളെ ഓര്‍മ്മിക്കുവാന്‍ തക്കവണ്ണം അവരെ നിങ്ങള്‍ സഹായിക്കും എങ്കില്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

these things

ഇത് 1 തിമോഥെയോസ്3:16ല്‍ ആരംഭം കുറിച്ചതായ ഉപദേശത്തെ സൂചിപ്പിക്കുന്നു.

the brothers

ഇത് പുരുഷന്മാരോ സ്ത്രീകളോ ആയ സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-gendernotations)

you are being nourished by the words of faith and by the good teaching that you have followed

പൌലോസ് ദൈവ വചനത്തെയും അതിന്‍റെ ഉപദേശങ്ങളെയും പ്രതിപാദിക്കുന്നത് അത് ഭൌതികമായി തിമോഥെയോസിനു ഭക്ഷണം നല്‍കുന്നതിനും തന്നെ കായിക ക്ഷമത ഉള്ളവന്‍ ആക്കുന്നതിനും സമാനമായി ആണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നീ പിന്‍ പറ്റി വരുന്നതായ വിശ്വാസത്തിന്‍റെ വചനങ്ങളും നല്ല ഉപദേശങ്ങളും ക്രിസ്തുവില്‍ പിന്നേയും കൂടുതലായി ആശ്രയിക്കുവാന്‍ നിന്നെ ഇടയാക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

words of faith

ജനം വിശ്വസിക്കുവാന്‍ ഇട വരുത്തിയ വചനങ്ങള്‍

1 Timothy 4:7

worldly stories loved by old women

ലൌകികം ആയ കഥകളും കിഴവിക്കഥകളും. “കഥകള്‍” എന്നതിനുള്ള പദം 1 തിമോഥെയോസ് 1:4ല്‍ ഉള്ള “സാങ്കല്‍പ്പിക കഥകള്‍” എന്നതിന് സമാനം ആയിരിക്കുന്നു, ആയതിനാല്‍ നിങ്ങള്‍ പരിഭാഷ ചെയ്യുമ്പോള്‍ അതേ പദം തന്നെ ഉപയോഗിക്കുവാന്‍ വേണ്ടി ഇവിടെ നിങ്ങള്‍ അതെ വിധത്തില്‍ പരിഭാഷ ചെയ്യണം.

loved by old women

ഇത് മിക്കവാറും “നിസ്സാരം ആയ” അല്ലെങ്കില്‍ “യുക്തിഹീനം ആയ” എന്നു അര്‍ത്ഥം നല്‍കുന്ന ഒരു പദപ്രയോഗം ആകുന്നു. “പ്രായം ഉള്ള സ്ത്രീകള്‍” എന്ന തന്‍റെ കുറിപ്പില്‍ പൌലോസ് സ്ത്രീകളെ മനഃപൂര്‍വ്വം പരിഹസിക്കുക അല്ലായിരുന്നു. പകരം അദ്ദേഹവും തന്‍റെ ശ്രോതാക്കളും സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ കുറഞ്ഞ പ്രായത്തില്‍ തന്നെ മരിക്കുന്നതായി അറിഞ്ഞിരുന്നു, ആയതിനാല്‍ പ്രായാധിക്യം നിമിത്തം പുരുഷന്മാരുടെ മനസ്സിനേക്കാള്‍ സ്ത്രീകളുടെ മനസ്സ് കൂടുതല്‍ ബലഹീനത ഉള്ളതായി തീര്‍ന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

train yourself in godliness

ദൈവത്തെ ബഹുമാനിക്കത്തക്ക വിധം നിങ്ങളെ തന്നെ പരിശീലിപ്പിക്കുക അല്ലെങ്കില്‍ “ദൈവത്തിനു പ്രസാദകരം ആയ രീതികളില്‍ പ്രവര്‍ത്തിക്കുവാന്‍ തക്കവിധം നിങ്ങളെത്തന്നെ പരിശീലിപ്പിക്കുക”

1 Timothy 4:8

bodily training

ശാരീരിക അഭ്യാസം

holds promise for this life

ഈ ജീവിതത്തിനു പ്രയോജനം ഉള്ളത്

1 Timothy 4:9

worthy of full acceptance

നിങ്ങളുടെ പൂര്‍ണ്ണ വിശ്വാസത്തിനു യോഗ്യം ആയതു അല്ലെങ്കില്‍ “നിങ്ങളുടെ സംപൂര്‍ണ്ണ ആശ്രയത്തിനു യോഗ്യം ആയത്”

1 Timothy 4:10

For it is for this

ഇത് തന്നെയാണ് കാരണം

struggle and work very hard

“പോരാട്ടം” എന്നും കഠിനമായ അദ്ധ്വാനം ചെയ്യുക” എന്നുള്ളതും അടിസ്ഥാന പരമായി ഒരേ കാര്യം തന്നെയാണ് അര്‍ത്ഥം നല്‍കുന്നത്. പൌലോസ് ഇവയെ ഒരുമിച്ചു ഉപയോഗിക്കുന്നത് അവര്‍ ദൈവത്തെ സേവിക്കുന്നതിന്‍റെ തീഷ്ണതയ്ക്ക് ഊന്നല്‍ നല്‍കി പ്രസ്താവിക്കുവാന്‍ വേണ്ടിയാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doubletഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം)

we have hope in the living God

ഇവിടെ “ജീവന്‍ ഉള്ള ദൈവം” എന്നുള്ളത് മിക്കവാറും അര്‍ത്ഥം നല്‍കുന്നത്, ദൈവം, സകലത്തെയും ജീവന്‍ ഉള്ളതായി സൃഷ്ടിക്കുന്നവന്‍”

but especially of believers

ഗ്രഹിക്കപ്പെട്ട വിവരണത്തെ വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ പ്രത്യേകമായി അവിടുന്ന് വിശ്വസിക്കുന്ന ജനത്തിന്‍റെ രക്ഷകന്‍ ആകുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsis)

1 Timothy 4:11

Proclaim and teach these things

ഈ കാര്യങ്ങള്‍ കല്‍പ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുക അല്ലെങ്കില്‍ “ഞാന്‍ സൂചിപ്പിച്ചതായ വസ്തുതകള്‍ കല്‍പ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുക”

1 Timothy 4:12

Let no one despise your youth

നിങ്ങള്‍ യ്യൌവനക്കാര്‍ ആയതിനാല്‍ ആരും തന്നെ നിങ്ങളെ പ്രാധാന്യം കുറഞ്ഞവരായി കണക്കാക്കുവാന്‍ ഇട വരുത്തരുത്.

1 Timothy 4:13

attend to the reading, to the exhortation, and to the teaching

“വായന,” “പ്രബോധനം” മറ്റും “പഠിപ്പിക്കല്‍” എന്നീ പദങ്ങള്‍ ക്രിയാപദങ്ങളാല്‍ പരിഭാഷ ചെയ്യാം. സൂചിപ്പിക്കപ്പെട്ട വിവരണവും പരിഭാഷയില്‍ വിതരണം ചെയ്യാവുന്നത് ആണ്. മറുപരിഭാഷ: “ജനങ്ങള്‍ക്ക്‌ തിരുവെഴുത്തുകള്‍ വായിച്ചു കൊടുക്കുന്നതിലും, ജനത്തെ പ്രബോധിപ്പിക്കുന്നതിലും, ജനത്തെ പഠിപ്പിക്കുന്നതിലും തുടര്‍ന്നു കൊണ്ടിരിക്കുവിന്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnounsഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം)

1 Timothy 4:14

Do not neglect the gift that is in you

പൌലോസ് തിമോഥെയോസിനെ കുറിച്ച് പറയുന്നത് താന്‍ ദൈവത്തിന്‍റെ ദാനങ്ങളുടെ ഒരു സംഭരണി പോലെ ആയിരിക്കുന്നു എന്നാണ്. ഇത് ഒരു ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മാറിപരിഭാഷ: “നിങ്ങളുടെ ആത്മീയ വരത്തെ ഉപേക്ഷയായി വിചാരിക്കാതെ ഇരിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Do not neglect

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഉപയോഗപ്പെടുത്തുവാന്‍ ഉറപ്പു ഉള്ളവര്‍ ആയിരിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

which was given to you through prophecy

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സഭയുടെ നേതാക്കന്മാര്‍ ദൈവത്തിന്‍റെ വചനം സംസാരിച്ചപ്പോള്‍ നിങ്ങള്‍ പ്രാപിച്ചത്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

laying on of the hands of the elders

ദൈവം തന്നോടു ചെയ്യുവാനായി കല്‍പ്പിച്ച പ്രവര്‍ത്തി ചെയ്തു കൊള്ളെണ്ടതിനു ദൈവം തിമോഥെയോസിനെ പ്രാപ്തന്‍ ആക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാനായി സഭയുടെ നേതാക്കന്മാര്‍ അവരുടെ കരങ്ങള്‍ തന്‍റെ മേല്‍ വെക്കുന്നതായ ഒരു കര്‍മ്മം ആയിരുന്നു ഇത്.

1 Timothy 4:15

Care for these things. Be in them

പൌലോസ് തിമോഥെയോസിന്‍റെ പക്കല്‍ ഉള്ളതായ ദൈവത്തിന്‍റെ വരങ്ങളെ കുറിച്ച് പറയുമ്പോള്‍ അവന്‍ ശാരീരികമായി അവയില്‍ ആയിരിക്കുന്നു എന്നത് പോലെ പ്രസ്താവിക്കുന്നു. മറുപരിഭാഷ: “ഈ കാര്യങ്ങള്‍ എല്ലാം ചെയ്യുകയും അവയ്ക്ക് അനുസരണമായി ജീവിക്കുകയും ചെയ്യുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

so that your progress may be evident to all people

പൌലോസ് ദൈവത്തെ സേവിക്കുവാന്‍ ഉള്ളതായ തിമോഥെയോസിന്‍റെ വര്‍ദ്ധിതമായ കഴിവിനെ സംബന്ധിച്ച് മറ്റുള്ളവര്‍ നോക്കി കാണേണ്ടതായ ഒരു ഭൌതിക വസ്തുവിനെ എന്നപോലെ സംസാരിക്കുന്നു. മറുപരിഭാഷ: “അതുകൊണ്ട് നീ ദൈവത്തെ ഏറ്റവും നന്നായി സേവിക്കുന്നു എന്ന് മറ്റുള്ള ജനങ്ങള്‍ അറിയുവാന്‍ ഇടവരും. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 4:16

Give careful attention to yourself and to the teaching

നീ നിന്നെ തന്നെ ശ്രദ്ധയോടു കൂടെ സൂക്ഷിക്കുകയും ഉപദേശങ്ങള്‍ക്ക് ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുക അല്ലെങ്കില്‍ “നിന്‍റെ സ്വന്ത സ്വഭാവത്തെ നിയന്ത്രിക്കുകയും ഉപദേശങ്ങള്‍ക്ക് ശ്രദ്ധ നല്‍കുകയും ചെയ്യുക”

Continue in these things

ഈ കാര്യങ്ങള്‍ ചെയ്യുന്നതില്‍ തുടരുക

you will save yourself and those who listen to you

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും തിമോഥെയോസ് തന്നെ തന്നെയും തന്നെ ശ്രവിക്കുന്ന ശ്രോതാക്കളേയും രക്ഷിക്കും അല്ലെങ്കില്‍ 2) തിമോഥെയോസ് തന്നെ തന്നെയും തന്നെ ശ്രവിക്കുന്നതായ ആളുകളെയും ദുരുപദേഷ്ടാക്കന്മാരുടെ സ്വാധീനത്തില്‍ നിന്നും രക്ഷിക്കും

1 Timothy 5

1 തിമോഥെയോസ് 05 പൊതു കുറിപ്പുകള്‍

ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

പൌലോസ് യുവ ക്രിസ്ത്യാനികളെ പ്രായം ഉള്ള ക്രിസ്ത്യാനികളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുവാനായി പ്രോത്സാഹനം നല്‍കുന്നു. സംസ്കാരങ്ങള്‍ മുതിര്‍ന്നവരെ വ്യത്യസ്ത രീതികളില്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

വിധവകള്‍

പൌരാണിക കിഴക്കന്‍ പ്രദേശങ്ങളില്‍, വിധവകളെ സംരക്ഷിക്കുക എന്നുള്ളത് പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം ആയിരുന്നു, എന്തു കൊണ്ടെന്നാല്‍ അവര്‍ക്ക് സ്വയം അവരുടെ കാര്യങ്ങള്‍ നോക്കുവാന്‍ സാധ്യം അല്ലായിരുന്നു.

1 Timothy 5:1

General Information:

പൌലോസ് ഈ കല്‍പ്പനകള്‍ എല്ലാം തന്നെ തിമോഥെയോസ് എന്ന ഏക വ്യക്തിക്ക് നല്‍കുക ആയിരുന്നു. “നീ” എന്നുള്ളതിന്‍റെ വിവിധ രൂപങ്ങള്‍ ഉള്ള ഭാഷകള്‍ അല്ലെങ്കില്‍ വിവിധ രൂപങ്ങളില്‍ കല്പനകളില്‍ ഉപയോഗിക്കുന്നത് ഇവിടെ ഏകവചനത്തില്‍ ആയിരിക്കണം. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Connecting Statement:

പൌലോസ് തിമോഥെയോസിനോട് സഭയില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, വിധവകള്‍, യൌവന സ്ത്രീകള്‍ ആദിയായവരോട് എപ്രകാരം പെരുമാറണം എന്ന് പറയുന്നത് തുടരുന്നു.

Do not rebuke an older man

ഒരു മുതിര്‍ന്ന മനുഷ്യനോടു പരുഷമായി സംസാരിക്കരുത്

Instead, exhort him

പകരമായി, അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം

as if he were a father ... as brothers

പൌലോസ് ഈ താരതമ്യങ്ങളെ ഉപയോഗിച്ചു കൊണ്ട് തിമോഥെയോസിനോട് പറയുന്നത് താന്‍ സഹ വിശ്വാസികളോടു യഥാര്‍ത്ഥ സ്നേഹത്തോടും ആദരവോടും കൂടെ ഇടപെടണം എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-simile)

1 Timothy 5:2

as mothers ... as sisters

പൌലോസ് ഈ താരതമ്യങ്ങളെ ഉപയോഗിച്ചു കൊണ്ട് തിമോഥെയോസിനോട് പറയുന്നത് താന്‍ സഹ വിശ്വാസികളോടു യഥാര്‍ത്ഥ സ്നേഹത്തോടും ആദരവോടും കൂടെ ഇടപെടണം എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-simile)

younger women

ഗ്രഹിച്ചതായ വിവരണത്തെ നിങ്ങള്‍ക്ക് വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “ഇളയ സ്ത്രീകളെ പ്രബോധിപ്പിക്കുക” അല്ലെങ്കില്‍ “യുവ വനിതകളെ പ്രോത്സാഹിപ്പിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-ellipsis)

in all purity

നിര്‍മ്മലമായ ചിന്തകളോടും പ്രവര്‍ത്തികളോടും അല്ലെങ്കില്‍ “ഒരു വിശുദ്ധമായ രീതിയില്‍”

1 Timothy 5:3

Honor widows

വിധവകള്‍ക്കായി കരുതുകയും അവരെ ആദരിക്കുകയും ചെയ്യുക

the real widows

ആരും കരുതുവാന്‍ ഇല്ലാത്തവര്‍ ആയ വിധവമാരെ

1 Timothy 5:4

let them first learn

ആദ്യം തന്നെ അവര്‍ പഠിക്കണം അല്ലെങ്കില്‍ “അവര്‍ അഭ്യസിക്കുവാനായി മുന്‍ഗണന നല്‍കണം”

in their own household

അവരുടെ സ്വന്ത കുടുംബങ്ങള്‍ക്ക് അല്ലെങ്കില്‍ “അവരുടെ ഭവനങ്ങളില്‍ വസിക്കുന്നവര്‍ക്ക്”

Let them repay their parents

അവരുടെ മാതാപിതാക്കന്മാരാല്‍ അവര്‍ക്ക് നല്‍കപ്പെട്ട നന്മയായ കാര്യങ്ങള്‍ നിമിത്തം പകരമായി അവര്‍ അവരുടെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുവാന്‍ ഇട വരുമാറാകട്ടെ.

1 Timothy 5:5

But a real widow is left all alone

എന്നാല്‍ കുടുംബം ഇല്ലാത്തതായ ഒരു യഥാര്‍ത്ഥ വിധവ

She always remains with requests and prayers

യാചനകളും പ്രാര്‍ത്ഥനകളും ചെയ്തു കൊണ്ടിരിക്കുന്ന അവള്‍

requests and prayers

ഈ രണ്ടു പദങ്ങളും അടിസ്ഥാന പരമായി ഒരേ വസ്തുത അര്‍ത്ഥം നല്‍കുന്നു. പൌലോസ് അവയെ ഒരുമിച്ചു ഉപയോഗിച്ചത് ഈ വിധവകള്‍ എത്രമാത്രം പ്രാര്‍ത്ഥന ചെയ്യുന്നു എന്നത് ഊന്നി പറയുവാന്‍ വേണ്ടിയാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

both night and day

“രാത്രി” എന്നും “പകല്‍” എന്നും ഉള്ള പദങ്ങള്‍ ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് “സദാ സമയങ്ങളും” എന്ന് അര്‍ത്ഥം നല്‍കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “എല്ലാ സമയങ്ങളും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-merism)

1 Timothy 5:6

is dead

ദൈവത്തെ പ്രസാദിപ്പിക്കുന്നത് അന്വേഷിക്കാത്ത ജനത്തെ കുറിച്ച് പൌലോസ് പറയുന്നത് അവര്‍ മരിച്ചവര്‍ ആയിരുന്നു എന്നാണ്. മറുപരിഭാഷ: “ഒരു മരിച്ചു പോയ മനുഷ്യനെ പോലെ, അവള്‍ ദൈവത്തോട് പ്രതികരിക്കുന്നത് ഇല്ല.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

is still alive

ഇത് ഭൌതിക ജീവിതത്തെ സൂചിപ്പിക്കുന്നു.

1 Timothy 5:7

Give these instructions

ഈ വസ്തുതകള്‍ കല്‍പ്പിക്കുക

so that they may be blameless

അത് നിമിത്തം ആരും തന്നെ അവരില്‍ യാതൊരു കുറ്റവും കണ്ടു പിടിക്കുവാന്‍ ഇട വരികയില്ല. “അവര്‍” എന്നതിന് ഉള്ള സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ഈ വിധവകളും അവരുടെ കുടുംബങ്ങളും അല്ലെങ്കില്‍ 2) “വിശ്വാസികള്‍.” ഈ വിഷയത്തെ “അവര്‍” എന്ന് തന്നെയായി വിടുന്നതാണ് ഉചിതം.

1 Timothy 5:8

does not provide for his own relatives, especially for those of his own household

അവന്‍റെ ബന്ധുക്കളുടെ ആവശ്യങ്ങളില്‍ സഹായം നല്‍കാതെ, പ്രത്യേകാല്‍ അവന്‍റെ ഭവനത്തില്‍ ജീവിക്കുന്ന കുടുംബ അംഗങ്ങള്‍ക്ക്

he has denied the faith

അവന്‍ ഞങ്ങള്‍ വിശ്വസിക്കുന്ന സത്യത്തിനു വിരുദ്ധം ആയി പ്രവര്‍ത്തിച്ച് ഇരിക്കുന്നു.

is worse than an unbeliever

യേശുവില്‍ വിശ്വസിക്കാത്ത ആളുകളേക്കാള്‍ മോശം ആയിരിക്കുന്നു. പൌലോസ് ഈ വ്യക്തി അവിശ്വാസിയെക്കാള്‍ മോശം ആയിരിക്കുന്നു എന്ന് അര്‍ത്ഥം നല്‍കിയത് എന്ത് കൊണ്ടെന്നാല്‍ അവിശ്വാസികള്‍ പോലും അവരുടെ ബന്ധുക്കളുടെ കാര്യത്തില്‍ കരുതല്‍ സ്വീകരിക്കുന്നു. ആയതുകൊണ്ട്, ഒരു വിശ്വാസി തീര്‍ച്ചയായും അവന്‍റെ ബന്ധുക്കളുടെ കാര്യത്തില്‍ കരുതല്‍ സ്വീകരിക്കണം.

1 Timothy 5:9

be enrolled as a widow

അവിടെ വിധവകളെ സംബന്ധിച്ചു, എഴുതപ്പെട്ടതോ അല്ലാത്തതോ ആയ ഒരു പട്ടിക ഉള്ളതുപോലെ കാണപ്പെടുന്നു. സഭയിലെ അംഗങ്ങള്‍ ഈ സ്ത്രീകളുടെ താമസത്തിനും, വസ്ത്രത്തിനും, ഭക്ഷണത്തിനും വേണ്ടതൊക്കെയും നല്‍കി വന്നു, ഈ സ്ത്രീകള്‍ ക്രിസ്ത്യന്‍ സമൂഹത്തിനു സേവനം ചെയ്യുവാന്‍ സമര്‍പ്പിതം ആയിരിക്കണം എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

who is not younger than sixty

5:11-16 ല്‍ പൌലോസ് വിശദീകരിക്കുവാന്‍ പോകുന്നത് പോലെ, 60 വയസ്സിനു താഴെയുള്ള യുവ വിധവകള്‍ വീണ്ടും വിവാഹിതര്‍ ആകണം. ആയതു കൊണ്ട് ക്രിസ്തീയ സമൂഹം 60 വയസ്സിനു മുകളില്‍ ഉള്ള വിധവകളെ മാത്രം ക്രിസ്തീയ സമൂഹം പരിപാലനം ചെയ്താല്‍ മതിയാകും. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-numbers)

a wife of one husband

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) അവള്‍ തന്‍റെ ഭര്‍ത്താവിനോട് എപ്പോഴും വിശ്വസ്തത ഉള്ളവള്‍ ആയിരുന്നു അല്ലെങ്കില്‍ 2) അവള്‍ തന്‍റെ ഭര്‍ത്താവിനെ വിവാഹ മോചനം ചെയ്യാതെ തന്നെ വേറൊരു മനുഷ്യനെ വിവാഹം കഴിച്ചു.

1 Timothy 5:10

She must be known for good deeds

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ജനങ്ങള്‍ അവളുടെ നല്ല പ്രവര്‍ത്തികള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ ഇടയായി തീരണം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

has been hospitable to strangers

അവളുടെ ഭവനത്തില്‍ അന്യരെ സ്വീകരിച്ചിരുന്നു

has washed the feet of the saints

അഴുക്കിലും ചേറിലും കൂടെ നടന്നു വന്നതായ ആളുകളുടെ അഴുക്കുള്ള പാദങ്ങള്‍ കഴുകുക എന്നുള്ളത് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടെത്തി അവരുടെ ജീവിതം അവര്‍ക്ക് ആനന്ദപ്രദം ആക്കുന്ന ഒരു രീതി ആകുന്നു. ഇത് മിക്കവാറും അവള്‍ പൊതുവില്‍ എളിമ ഉള്ള പ്രവര്‍ത്തി ചെയ്തു എന്ന് അര്‍ത്ഥം നല്‍കുന്നതായിരിക്കാം. മറുപരിഭാഷ: “മറ്റുള്ള വിശ്വാസികളെ സഹായിക്കത്തക്കവിധം സാധാരണ പ്രവര്‍ത്തികള്‍ ചെയ്തുവന്നു.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

saints

ചില ഭാഷാന്തരങ്ങളില്‍ ഈ പദം പരിഭാഷ ചെയ്തിരിക്കുന്നത് “വിശ്വാസികള്‍” അല്ലെങ്കില്‍ “ദൈവത്തിന്‍റെ വിശുദ്ധ ജനം” എന്നാണ്. ഇതിന്‍റെ ആത്യന്തിക ഉദ്ദേശം ക്രിസ്തീയ വിശ്വാസികള്‍ എന്ന് സൂചിപ്പിക്കുക എന്നുള്ളതാണ്.

has relieved the afflicted

ഇവിടെ “ഉപദ്രവിക്കപ്പെട്ടവര്‍” എന്നുള്ള സാമാന്യ ക്രിയാവിശേഷണം ഒരു ക്രിയാവിശേഷണം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ദുരിതം അനുഭവിക്കുന്ന വരെ സഹായിച്ചിരിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-nominaladj)

has been devoted to every good work

തന്നെ എല്ലാവിധ നല്ല പ്രവര്‍ത്തികളും ചെയ്യുവാനായി സ്വയം ഏല്‍പ്പിച്ചിരിക്കുന്നു.

1 Timothy 5:11

But as for younger widows, refuse to enroll them in the list

എന്നാല്‍ ഇളയ വിധവകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തരുത്‌. ഈ പട്ടിക 60 വയസ്സിനു മുകളില്‍ പ്രായം ഉള്ള ക്രിസ്തീയ സമൂഹം സഹായിക്കേണ്ടതായ വ്യക്തികള്‍ ആകുന്നു.

For when they give in to bodily desires against Christ, they want to marry

അവര്‍ അവരുടെ വൈകാരിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ മുന്‍ഗണന നല്‍കുകയും വിവാഹം കഴിക്കുകയും ചെയ്യുമ്പോള്‍, വിധവയായി ക്രിസ്തുവിനെ സേവിക്കാം എന്നുള്ള അവരുടെ വാഗ്ദത്തത്തിനു എതിരായി പ്രവര്‍ത്തിക്കുന്നു.

1 Timothy 5:12

revoke their first commitment

അവരുടെ മുന്‍ഗണനാ സമര്‍പ്പണത്തെ പാലിക്കാതെ അല്ലെങ്കില്‍ “അവര്‍ ചെയ്യാം എന്ന് മുന്‍പേ വാഗ്ദത്തം ചെയ്തത് എന്തോ അത് ചെയ്യാതെ”

commitment

വിധവമാരുടെ സമര്‍പ്പണം എന്നത് ക്രിസ്തീയ സമൂഹം അവരുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കും എങ്കില്‍ അവര്‍ അവരുടെ ശിഷ്ടം ഉള്ള ജീവിത കാലം ക്രിസ്തീയ സമൂഹത്തിനു സേവനം ചെയ്തുകൊള്ളാം എന്നുള്ളത് ആയിരുന്നു.

1 Timothy 5:13

learn to be lazy

ഒന്നും തന്നെ ചെയ്യാതിരിക്കുന്ന സ്വഭാവത്തില്‍ ആയി തീരുക

talk nonsense and are busybodies, saying things they should not say

ഈ മൂന്നു പദസഞ്ചയങ്ങള്‍ മിക്കവാറും ഒരേ പ്രവര്‍ത്തിയെ മൂന്നു രീതികളില്‍ പ്രസ്താവിക്കുന്നത് ആയിരിക്കും. ഈ ആളുകള്‍ മറ്റുള്ള ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് നോക്കുവാനോ അവരെ കുറിച്ച് മറ്റുള്ളവരോട് കേള്‍ക്കുവാന്‍ ഉചിതം അല്ലാത്തവ പറയുകയോ ചെയ്യുവാന്‍ പാടില്ല.

nonsense

അവയെ കേള്‍ക്കുന്നവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്യാത്തവ

busybodies

മറ്റുള്ള ആളുകളുടെ നന്മക്കു വേണ്ടി അല്ല എന്നാല്‍ തങ്ങളുടെ സ്വന്ത നന്മക്കു വേണ്ടി മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് നോക്കുന്ന ആളുകള്‍

1 Timothy 5:14

to manage the household

അവളുടെ ഭവനത്തില്‍ ഉള്ള എല്ലാവരുടെയും കരുതല്‍ ഏറ്റെടുക്കുന്നവള്‍

the enemy

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് സാത്താനെ സൂചിപ്പിക്കുന്നു അല്ലെങ്കില്‍ 2) ഇത് ക്രിസ്ത്യാനികള്‍ക്ക് വിരോധികളായ അവിശ്വാസികളെ സൂചിപ്പിക്കുന്നു.

to slander us

ഇവിടെ “ഞങ്ങള്‍” എന്നുള്ളത് മുഴുവന്‍ ക്രിസ്തീയ സമൂഹത്തെയും, തിമോഥെയോസ് ഉള്‍പ്പെടെ ഉള്ളവരെയും സൂചിപ്പിക്കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

1 Timothy 5:15

turned aside after Satan

അനുഗമിക്കേണ്ട പാതയായ ക്രിസ്തുവിനു വിശ്വസ്തരായി ജീവിക്കുക എന്നതിനെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നു. ഇതിന്‍റെ അര്‍ത്ഥം ആ സ്ത്രീ യേശുവിനെ അനുസരിക്കുന്നത് നിര്‍ത്തല്‍ ആക്കുകയും സാത്താനെ അനുസരിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു എന്നാണ്. മറുപരിഭാഷ: “സാത്താനെ അനുഗമിക്കേണ്ടതിനു വേണ്ടി ക്രിസ്തുവിന്‍റെ പാത വിട്ടു കളഞ്ഞു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 5:16

any believing woman

ഏതൊരു ക്രിസ്തീയ വനിതയും അല്ലെങ്കില്‍ “ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏതൊരു സ്ത്രീയും”

has widows

അവളുടെ ബന്ധുക്കളില്‍ ഏതെങ്കിലും വിധവകള്‍ ഉണ്ടെങ്കില്‍

so that the church will not be weighed down

തങ്ങള്‍ക്ക് സാധിക്കുന്നതിലും ഉപരിയായി അധികമായ ആളുകളെ സഹായിക്കുക എന്നുള്ളത് അവരുടെ ചുമലില്‍ കൂടുതല്‍ ആയ ഭാരം വഹിക്കുന്നതിനോട് സാമ്യപ്പെടുത്തികൊണ്ട് പൌലോസ് സമൂഹത്തെ കുറിച്ച് പറയുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സഭയ്ക്ക് ചെയ്യുവാന്‍ കഴിയുന്നതിനു അധികമായി ചെയ്യുക എന്നുള്ളത് അസാധ്യം ആകുന്നു എന്നാണ്” അല്ലെങ്കില്‍ “അതായത് വിധവകള്‍ ആയവരുടെ കുടുംബങ്ങള്‍ക്ക് അവരെ സഹായിക്കുവാന്‍ കഴിയും ആയതിനാല്‍ ക്രിസ്തീയ സമൂഹം അപ്രകാരം ഉള്ളവരെ സഹായിക്കേണ്ട ആവശ്യം ഇല്ല” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

real widows

ആരും തന്നെ സഹായിക്കുവാന്‍ ഇല്ലാത്തവരായ സ്ത്രീകള്‍

1 Timothy 5:17

Connecting Statement:

പൌലോസ് വീണ്ടും മൂപ്പന്മാര്‍ (മേലദ്ധ്യക്ഷന്മാര്‍) എപ്രകാരം നടത്തപ്പെടണം എന്നു വീണ്ടും പറയുന്നു കൂടാതെ തിമോഥെയോസിനോട് ചില വ്യക്തിപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

Let the elders who rule well be considered worthy

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നല്ല നേതാക്കന്മാരായി യോഗ്യര്‍ ആയവരെ കുറിച്ച് സകല വിശ്വാസികളും കരുതല്‍ ഉള്ളവര്‍ ആയിരിക്കണം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

double honor

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ബഹുമാനി ക്കുകയും ധന വിനിയോഗം ചെയ്യലും” അല്ലെങ്കില്‍ 2) “മറ്റുള്ളവര്‍ക്ക് ലഭ്യം ആകുന്നതിനേക്കാള്‍ കൂടുതല്‍ ബഹുമാനം”

those who work with the word and in teaching

പൌലോസ് വചനത്തെ കുറിച്ച് പറയുന്നത് അത് ഒരു വ്യക്തിക്ക് ഉപയോഗിച്ചു പ്രവര്‍ത്തിക്കുവാന്‍ ഉള്ള ഒരു വസ്തു എന്നപോലെ ആണ്. മറുപരിഭാഷ: “ദൈവത്തിന്‍റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 5:18

For the scripture says

തിരുവെഴുത്തുകളില്‍ ആരോ ഒരുവന്‍ എഴുതി ഇരിക്കുന്നത് ഇപ്രകാരം ആകുന്നു എന്ന അര്‍ത്ഥം നല്‍കുന്ന ഒരു ചൈതന്യാരോപണം ആകുന്നു ഇത്. മറുപരിഭാഷ: “നാം തിരുവെഴുത്തുകളില്‍ വായിക്കുന്നത് ഇപ്രകാരം ആകുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personification)

You shall not put a muzzle on an ox while it treads the grain

പൌലോസ് ഈ ഉദ്ധരണി ഒരു രൂപകം ആയി ഉപയോഗിക്കുന്നു അതിന്‍റെ അര്‍ത്ഥം സഭാ നേതാക്കന്മാര്‍ അവരുടെ അദ്ധ്വാനത്തിന് ക്രിസ്തീയ സമൂഹത്തില്‍ നിന്ന് പ്രതിഫലം സ്വീകരിക്കുവാന്‍ അര്‍ഹത ഉണ്ട് എന്നാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

muzzle

ഒരു മൃഗത്തിന്‍റെ മുഖവും മൂക്കും ചേര്‍ന്ന് വരുന്ന ഭാഗത്തെ മൂടി മറയ്ക്കുന്ന, അത് ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും തടുത്തു നിര്‍ത്തുന്ന മുഖക്കൊട്ട (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-unknown)

treads the grain

“ധാന്യം മെതിക്കുന്ന കാള” എന്നത് അത് കൊയ്തെടുത്ത ധാന്യ കതിരിനു മുകളില്‍ നടക്കുകയോ ഭാരമുള്ള ഒരു വസ്തു വലിച്ചു കൊണ്ട് പോകുകയോ ചെയ്തു ധാന്യത്തെയും വയ്ക്കോലിനെയും വേര്‍തിരിക്കുന്നു. കാള അധ്വാനിക്കുമ്പോള്‍ അതിനു കുറച്ചു ധാന്യം ഭക്ഷിക്കുവാന്‍ അനുവദിക്കുമായിരുന്നു.

is worthy of

അര്‍ഹതയുള്ളത്

1 Timothy 5:19

Do not receive an accusation

പൌലോസ് കുറ്റാരോപണങ്ങള്‍ സംബന്ധിച്ച് പറയുന്നത് അവ ജനങ്ങളാല്‍ ഭൌതികമായി സ്വീകരിക്കപ്പെടുന്ന വസ്തുക്കള്‍ എന്ന പോലെ ആകുന്നു എന്നാണ്. മറുപരിഭാഷ: “ആരെങ്കിലും പ്രസ്താവിക്കുന്ന കുറ്റാരോപണങ്ങളെ സത്യം എന്ന നിലയില്‍ സ്വീകരിക്കരുത്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

two or three

ഏറ്റവും കുറഞ്ഞത്‌ രണ്ട് അല്ലെങ്കില്‍ “രണ്ടോ അതില്‍ അധികമോ”

1 Timothy 5:20

sinners

മറ്റുള്ള ജനങ്ങള്‍ അതിനെ കുറിച്ച് അറിയുന്നില്ല എങ്കില്‍പോലും, ദൈവത്തെ അനുസരിക്കാതിരിക്കുകയോ അല്ലെങ്കില്‍ പ്രസാദകരമായതായി ഇല്ലാതിരിക്കുകയോ ചെയ്യുന്ന ഏതു പ്രവര്‍ത്തിയേയും ഇത് സൂചിപ്പിക്കുന്നു.

before all

എല്ലാവര്‍ക്കും കാണാവുന്നത്‌ ആയ

so that the rest may be afraid

അതിനാല്‍ മറ്റുള്ളവര്‍ പാപം ചെയ്യുവാന്‍ ഭയപ്പെടുന്നതിനു കാരണം ആകുന്ന

1 Timothy 5:21

the chosen angels

ഇത് അര്‍ത്ഥം നല്‍കുന്നത് ദൈവവും യേശുവും അവരെ പ്രത്യേക നിലയില്‍ ശുശ്രൂഷ ചെയ്യുന്നതിനായി തിരഞ്ഞെടുത്തതായ ദൂതന്മാര്‍ എന്നാണ്.

to keep these commands without partiality, and to do nothing out of favoritism

“പക്ഷഭേദം” എന്നും “പക്ഷപാതം” എന്നും ഉള്ള പദങ്ങള്‍ അടിസ്ഥാനപരമായി ഒരേ കാര്യത്തെ അര്‍ത്ഥം നല്‍കുന്നു. പൌലോസ് തിമോഥെയോസിനോട് ഊന്നല്‍ നല്‍കി പറയുന്നത് സത്യസന്ധമായ വിധി കല്‍പ്പിക്കുന്നതും എല്ലാവരോടും നല്ല രീതിയില്‍ സമീപനം പുലര്‍ത്തുന്നതും ആവശ്യം ആയിരിക്കുന്നു എന്നാണ്. മറുപരിഭാഷ: “ഈ നിയമങ്ങള്‍ യാതൊരു പക്ഷപാതവും കൂടാതെ ആര്‍ക്കും തന്നെ പക്ഷഭേദം കാണിക്കാതെ സൂക്ഷിച്ചു കൊള്ളണം എന്നാണ്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

these commands

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇത് സൂചിപ്പിക്കുന്നത് പൌലോസ് ഇപ്പോള്‍ തിമോഥെയോസിനോട് പറഞ്ഞതായ നിയമങ്ങള്‍ അല്ലെങ്കില്‍ 2) ഇത് സൂചിപ്പിക്കുന്നത് പൌലോസ് തിമോഥെയോസിനോട് പറയുവാന്‍ പോകുന്ന നിയമങ്ങള്‍.

1 Timothy 5:22

Place hands

കരങ്ങള്‍ വെക്കുക എന്നുള്ള ആചാരത്തില്‍ ഒന്നോ അതില്‍ അധികമോ സഭാ നേതാക്കന്മാര്‍ അവരുടെ കരങ്ങള്‍ ജനങ്ങളുടെ മേല്‍ വെച്ചിട്ട് ദൈവത്തിനു പ്രസാദകരം ആയ നിലയില്‍ ജനം സഭയെ സേവനം ചെയ്യേണ്ടതിനു ദൈവം അവരെ പ്രാപ്തര്‍ ആക്കുവാനായി പ്രാര്‍ത്ഥിക്കുന്നത് ആകുന്നു. ക്രിസ്തീയ സമൂഹത്തില്‍ സേവനം ചെയ്യേണ്ടതിനായി ഒരു വ്യക്തിയെ ഔദ്യോഗികമായി വേര്‍തിരിക്കുന്നതിനു മുന്‍പ് ആ വ്യക്തി ദീര്‍ഘ കാലം നല്ല സ്വഭാവം പ്രകടിക്കേണ്ടതിനായി തിമോഥെയോസ് കാത്തിരിക്കേണ്ടത് ആവശ്യം ആയിരുന്നു.

Do not share in the sins of another person

പൌലോസ് ഒരു വ്യക്തിയുടെ പാപത്തെ കുറിച്ച് പറയുമ്പോള്‍ പങ്കു വെക്കാവുന്ന ഒരു വസ്തു പോലെ ആകുന്നു എന്ന് പ്രസ്താവിക്കുന്നു. മറുപരിഭാഷ: “വേറെ ഒരു വ്യക്തിയുടെ പാപത്തില്‍ കൂട്ട് ചേരരുത്” അല്ലെങ്കില്‍ “വേറെ ഒരു വ്യക്തി പാപം ചെയ്യുമ്പോള്‍ അതില്‍ പങ്കാളിത്വം വഹിക്കരുത്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Do not share in the sins of another person

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) തിമോഥെയോസ് പാപത്തിന്‍റെ കുറ്റം വഹിക്കുന്ന ഒരു വ്യക്തിയെ സഭാ പ്രവര്‍ത്തകന്‍ ആയി തിരഞ്ഞെടുക്കുക ആണെങ്കില്‍, ആ വ്യക്തിയുടെ പാപത്തിന്‍റെ ഉത്തരവാദിത്വം തിമോഥെയോസ് വഹിക്കേണ്ടതായി വരും അല്ലെങ്കില്‍ 2) മറ്റുള്ളവര്‍ ചെയ്യുന്നതായി കണ്ടിട്ടുള്ള പാപങ്ങള്‍ ഒന്നും തന്നെ തിമോഥെയോസ് ചെയ്യുവാന്‍ പാടുള്ളതല്ല

1 Timothy 5:23

You should no longer drink water

തിമോഥെയോസ് വെള്ളം മാത്രമായി കുടിക്കുവാന്‍ പാടുള്ളതല്ല എന്ന് പൌലോസ് പറയുന്നതായി സൂചിപ്പിക്കുന്നു. അദ്ദേഹം തിമോഥെയോസിനോട് അല്‍പ്പം വീഞ്ഞും മരുന്ന് എന്ന നിലയില്‍ ഉപയോഗിക്കുവാന്‍ ആവശ്യപ്പെടുന്നു. ആ മേഖലയില്‍ ഉണ്ടായിരുന്ന വെള്ളം അടിക്കടി രോഗം ഉണ്ടാക്കുന്നതായി കാണപ്പെട്ടിരുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

1 Timothy 5:24

The sins of some people are openly known

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ചില ആളുകളുടെ പാപങ്ങള്‍ വളരെ പ്രത്യക്ഷം ആകുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

they go before them into judgment

അവരുടെ പാപങ്ങള്‍ അവര്‍ക്ക് മുന്‍പായി ന്യായവിധിയിലേക്ക് പോകുന്നു. പൌലോസ് പാപങ്ങളെ കുറിച്ച് അവ ചലിക്കുന്നതായി പറയുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) അവരുടെ പാപങ്ങള്‍ പ്രത്യക്ഷം ആയിരിക്കുകയാല്‍ അവര്‍ക്ക് എതിരായി ആരെങ്കിലും സാക്ഷ്യം പറയുന്നതിനു മുന്‍പ് തന്നെ അവര്‍ കുറ്റവാളികള്‍ ആണെന്ന് എല്ലാവരും അറിഞ്ഞിരിക്കും അല്ലെങ്കില്‍ 2) അവരുടെ പാപങ്ങള്‍ തെളിവ് സഹിതം ഉള്ളവ ആകുന്നു, ദൈവം അവരെ ഇപ്പോള്‍ ന്യായം വിധിക്കുകുയും ചെയ്യും. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-personification)

But some sins follow later

എന്നാല്‍ ചില പാപങ്ങള്‍ ജനങ്ങളെ പിന്നീട് മാത്രമേ പിന്തുടരുക ഉള്ളൂ. പൌലോസ് പാപത്തെ കുറിച്ച് അവ ചലിക്കുന്നവയായി പറഞ്ഞിരിക്കുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) തിമോഥെയോസും ക്രിസ്ത്യന്‍ സമൂഹവും ചില പാപങ്ങളെ വളരെ വൈകിയേ അറിയുവാന്‍ കഴികയുള്ളൂ അല്ലെങ്കില്‍ 2)ദൈവം ചില പാപങ്ങളെ അന്ത്യ ന്യായവിധി വരെയും ന്യായം വിധിക്കുക ഇല്ല. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 5:25

some good works are openly known

ചില നല്ല പ്രവര്‍ത്തികള്‍ സ്പഷ്ടം ആകുന്നു.

good works

ആ പ്രവര്‍ത്തികള്‍ “നല്ലത്” എന്ന് പരിഗണിച്ചിരിക്കുന്നത് എന്തു കൊണ്ടെന്നാല്‍ അവ ദൈവത്തിന്‍റെ സ്വഭാവം, ലക്ഷ്യം, ഹിതം എന്നിവയുമായി താദാത്മ്യം പ്രാപിച്ചവ ആയിരിക്കുന്നു എന്നതിനാല്‍ ആകുന്നു.

but even the others cannot be hidden

പൌലോസ് പാപങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവ ഒളിപ്പിച്ചു വെയ്ക്കപ്പെട്ട വസ്തുക്കള്‍ എന്ന പോലെ ആണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ പ്രത്യക്ഷം അല്ലാതിരിക്കുന്ന നല്ല പ്രവര്‍ത്തികളെയും ആളുകള്‍ പില്‍ക്കാലത്ത് കണ്ടു പിടിക്കും.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 6

1 തിമോഥെയോസ് 06 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

അടിമത്വം

പൌലോസ് ഈ അദ്ധ്യായത്തില്‍ അടിമത്വം നല്ലതാണോ ചീത്തയാണോ എന്ന് രേഖപ്പെടുത്തുന്നില്ല. പൌലോസ് പഠിപ്പിക്കുന്നത്‌ യജമാനന്മാരെ ബഹുമാനിക്കുന്നത്‌, ആദരവ് പ്രകടിപ്പിക്കുന്നത്, ആത്മാര്‍ത്ഥതയോട് കൂടെ സേവനം ചെയ്യുന്നത് ആദിയായ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. പൌലോസ് എല്ലാ വിശ്വാസികളെയും ദൈവഭക്തിയോടും സകല സാഹചര്യങ്ങളിലും തൃപ്തിയോടും കൂടെ ആയിരിക്കുവാന്‍ പഠിപ്പിക്കുന്നു.

1 Timothy 6:1

Connecting Statement:

പൌലോസ് അടിമകള്‍ക്കും യജമാനന്മാര്‍ക്കും ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു ശേഷം ദൈവ ഭക്തിക്കു അനുസരണമായ രീതിയില്‍ ജീവിക്കേണ്ടുന്ന വിധം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

Let all who are under the yoke as slaves

അടിമകളായി ജോലി ചെയ്യുന്ന ആളുകളെ കുറിച്ച് അവരെ നുകം ചുമക്കുന്ന കാളകളോട് സാമ്യപ്പെടുത്തി പൌലോസ് സംസാരിക്കുന്നു. മറുപരിഭാഷ: “”അടിമകളായി ജോലി ചെയ്തു വരുന്ന എല്ലാവരും തന്നെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Let all who are

ഇത് പൌലോസ് വിശ്വാസികളെ കുറിച്ച് സംസാരിക്കുന്നതായി സൂചിപ്പിക്കുന്നു. മറുപരിഭാഷ: “വിശ്വാസികളായ എല്ലാവരും തന്നെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

the name of God and the teaching might not be blasphemed

ഇത് കര്‍ത്തരിയും ക്രിയാത്മകവും ആയ രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവിശ്വാസികള്‍ ആയവര്‍ എല്ലായ്പ്പോഴും ദൈവത്തിന്‍റെ നാമത്തെ കുറിച്ചും ഉപദേശങ്ങളെ കുറിച്ചും ബഹുമാന പൂര്‍വ്വമായി സംസാരിക്കുവാന്‍ ഇടയാകും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-litotesഉം)

the name of God

ഇവിടെ “നാമം” എന്നുള്ളത് ദൈവത്തിന്‍റെ പ്രകൃതിയെ അല്ലെങ്കില്‍ സ്വഭാവത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവത്തിന്‍റെ സ്വഭാവം” അല്ലെങ്കില്‍ “ദൈവം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

the teaching

വിശ്വാസം അല്ലെങ്കില്‍ “സുവിശേഷം”

1 Timothy 6:2

they are brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് “സഹ വിശ്വാസികള്‍” എന്ന് അര്‍ത്ഥം നല്‍കുന്നു.

For the masters who are helped by their work

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അടിമകള്‍ അവരുടെ പ്രയത്നം കൊണ്ട് സഹായിക്കുന്ന യജമാനന്മാര്‍” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

and are loved

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “അടിമകള്‍ അവരെ സ്നേഹിക്കണം” അല്ലെങ്കില്‍ 2) “ദൈവം സ്നേഹിക്കുന്നവരെ” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

1 Timothy 6:4

he is proud ... He has an unhealthy interest

ശരിയായത് അല്ലാത്തവയെ പഠിപ്പിക്കുന്ന പൊതുവിലുള്ള ആരെയും ഇവിടെ “അവന്‍” എന്നുള്ളത് സൂചിപ്പിക്കുന്നു. ഇത് വ്യക്തം ആക്കുവാനായി, നിങ്ങള്‍ക്ക് “അവന്‍” എന്നുള്ളത് UST യില്‍ ഉള്ളതു പോലെ “അവര്‍” എന്ന് പരിഭാഷ ചെയ്യാം. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-genericnoun)

understands nothing

ദൈവത്തിന്‍റെ സത്യത്തെ കുറിച്ച് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല.

He has an unhealthy interest in controversies and arguments

പ്രയോജന രഹിതമായ തര്‍ക്കങ്ങളില്‍ ഇടപെടുവാന്‍ നിര്‍ബന്ധിതരായി എന്ന് ചിന്തിക്കുന്ന ആളുകളെ കുറിച്ച് പൌലോസ് പറയുന്നത് അവര്‍ രോഗ ബാധിതര്‍ ആയി എന്നാണ്. അപ്രകാരം ഉള്ളവര്‍ ഏറ്റവും അധികമായി തര്‍ക്കിക്കുവാന്‍ ആഗ്രഹിക്കും, സമ്മതം അറിയിക്കുവാന്‍ സഹായകരം ആയ ഒന്നും കണ്ടു പിടിക്കുവാന്‍ അവര്‍ വാസ്തവമായി ആഗ്രഹിക്കാറില്ല. മറുപരിഭാഷ: “അവന്‍ തര്‍ക്കിക്കുവാന്‍ മാത്രം ആഗ്രഹിക്കുന്നു” അല്ലെങ്കില്‍ “അവന്‍ തര്‍ക്കങ്ങളെ സൃഷ്ടിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

controversies and arguments about words that result in envy

വചനങ്ങളെ സംബന്ധിച്ച വൈരുദ്ധ്യങ്ങളും തര്‍ക്കങ്ങളും, ഈ വൈരുദ്ധ്യങ്ങളും തര്‍ക്കങ്ങളും ശത്രുതയില്‍ പര്യവസാനിക്കുകയും ചെയ്യുന്നു.

about words

വചനങ്ങളുടെ അര്‍ത്ഥം സംബന്ധിച്ച്

strife

തര്‍ക്കങ്ങള്‍, വഴക്കുകള്‍

insults

ജനം പരസ്പരം ഓരോരുത്തരെ കുറിച്ച് മോശമായ കാര്യങ്ങള്‍ വ്യാജമായി പറയുന്നു.

evil suspicions

മറ്റുള്ളവര്‍ തങ്ങള്‍ക്ക് എതിരായി തിന്മ ചെയ്യുവാന്‍ ഭാവിക്കുന്നു എന്ന് ജനം ചിന്തിക്കുന്നു.

1 Timothy 6:5

depraved minds

ദുഷ്ട മനസ്സുകള്‍

They have lost the truth

ഇവിടെ “അവര്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് യേശുവിന്‍റെ ഉപദേശവുമായി താദാത്മ്യം ഇല്ലാത്ത എന്തിനെ എങ്കിലും പഠിപ്പിക്കുന്ന ആരെയും സൂചിപ്പിക്കുന്നു. “സത്യം നഷ്ടപ്പെടുത്തി ഇരിക്കുന്നു” എന്നുള്ള പദസഞ്ചയം അതിനെ ഉപേക്ഷിക്കുന്നതിനെയോ അല്ലെങ്കില്‍ മറക്കുന്നതിനെയോ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “അവര്‍ സത്യത്തെ അവഗണിച്ചു കളഞ്ഞു” അല്ലെങ്കില്‍ “അവര്‍ സത്യത്തെ മറന്നു കളഞ്ഞു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 6:6

Now

ഇത് പഠിപ്പിക്കലില്‍ ഒരു ഇടവേള ഉണ്ടായതിനെ സൂചിപ്പിക്കുന്നു. ഇവിടെ പൌലോസ് ദുഷ്ടരായ ആളുകള്‍ ദൈവഭക്തിയെ ആദായ സൂത്രം ആക്കുന്നതിനെ കുറിച്ചും (1 തിമോഥെയോസ് 6:5) ദൈവഭക്തി മൂലം ശരിയായ നിലയില്‍ ജനം സമ്പാദ്യം ഉണ്ടാക്കുന്നതിനെ കുറിച്ചും ഉള്ള വൈരുദ്ധ്യത്തെ സംബന്ധിച്ച് സംസാരിക്കുന്നു. മറുപരിഭാഷ: “തീര്‍ച്ച ആയും”

godliness with contentment is great gain

“ദൈവഭക്തി” എന്നും “സംതൃപ്തി” എന്നും ഉള്ള പദങ്ങള്‍ സര്‍വ്വനാമങ്ങള്‍ ആകുന്നു. മറുപരിഭാഷ: “ദൈവഭക്തിക്ക് അനുസൃതം ആയതു ചെയ്യുന്നതും അവര്‍ക്ക് ഉള്ളത് കൊണ്ട് തൃപ്തി പ്രാപിച്ചു ഇരിക്കുന്നതും ഒരു വ്യക്തിക്ക് വലിയ ആദായം ആകുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

is great gain

വലിയ നന്മകള്‍ നല്‍കുന്നു അല്ലെങ്കില്‍ “നമുക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നു”

1 Timothy 6:7

brought nothing into the world

നാം ജനിച്ചപ്പോള്‍ ഈ ലോകത്തിലേക്ക് യാതൊന്നും തന്നെ കൊണ്ടു വന്നില്ല.

Neither are we able to take out anything

നാം മരിക്കുമ്പോള്‍ ഈ ലോകത്തില്‍ നിന്നും യാതൊന്നും തന്നെ എടുത്തു കൊണ്ടു പോകുന്നതും ഇല്ല.

1 Timothy 6:8

let us

നാം ആയിരിക്കണം

1 Timothy 6:9

Now

ഈ പദം പഠിപ്പിക്കലില്‍ ഒരു ഇടവേളയെ അടയാളപ്പെടുത്തുന്നു. ദൈവഭക്തി അവര്‍ക്ക് ധനത്തെ കൊണ്ടുവന്നു തരും എന്ന് ചിന്തിക്കുന്ന ആളുകളെ കുറിച്ചുള്ള വിഷയത്തിലേക്ക് ഇവിടെ പൌലോസ് തിരിയുന്നു (1 തിമോഥെയോസ് 6:5).

to become wealthy fall into temptation, into a trap

ധനത്തിന്‍റെ വശീകരണം പാപം ചെയ്യുവാന്‍ ഇടവരുത്തിയ ആളുകളെ കുറിച്ച് പൌലോസ് പറയുന്നത് ഒരു വേട്ടക്കാരന്‍ കെണിയായി ഒരുക്കി വെച്ച കുഴിയില്‍ മൃഗങ്ങള്‍ വീഴുന്നതു പോലെ ആകുന്നു എന്നാണ്. മറുപരിഭാഷ: “ധനാഢ്യന്‍ ആയി തീരുക എന്നുള്ളത് അവര്‍ക്ക് എതിര്‍ത്തു നില്‍ക്കുവാന്‍ കഴിയുന്നതിനു അപ്പുറമായി കൂടുതല്‍ ശോധനയില്‍, ഒരു മൃഗം ഒരു കെണിയില്‍ അകപ്പെടുന്നതുപോലെ ആയിതീരും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

They fall into many foolish and harmful passions

ഇവിടെ കെണിയുടെ ഉദാഹരണം തുടരുന്നു. ഇത് അര്‍ത്ഥം നല്‍കുന്നത് അവരുടെ മൌഢ്യവും ഉപദ്രവകരവും ആയ ആഗ്രഹങ്ങള്‍ അവരെ പരാജയപ്പെടുത്തും. മറുപരിഭാഷ: “ഒരു മൃഗം വേട്ടക്കാരന്‍റെ കെണിയില്‍ വീഴുന്നതു പോലെ, അവര്‍ നിരവധി മൂഢവും ഉപദ്രവകരവും ആയ ആഗ്രഹങ്ങളില്‍ വീണു പോകും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

into whatever else makes people sink into ruin and destruction

പാപം തങ്ങളെ നശിപ്പിക്കുവാന്‍ തക്കവിധം അനുവദിക്കുന്നവര്‍ ഒരു പടക് വെള്ളത്തിനു അടിയിലേക്ക് മുങ്ങിപ്പോകുന്നത് പോലെ ആകുന്നു എന്ന് പൌലോസ് പറയുന്നു. മറുപരിഭാഷ: “ഒരു പടക് വെള്ളത്തിന്‍റെ അടിയിലേക്ക് മുങ്ങി പോകുന്നത് പോലെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന മറ്റു നിരവധി ദോഷങ്ങളിലേക്ക്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 6:10

For the love of money is a root of all kinds of evil

പൌലോസ് തിന്മയുടെ കാരണത്തെ കുറിച്ച് പറയുന്നത് അത് ഒരു ചെടിയുടെ വേരിനു സമാനം എന്നാണ്. മറുപരിഭാഷ: “ഇത് സംഭവിക്കുന്നത്‌ എന്തു കൊണ്ടെന്നാല്‍ ദ്രവ്യാഗ്രഹം സകല വിധമായ ദോഷങ്ങള്‍ക്കും ഒരു കാരണം ആയിരിക്കുന്നു എന്നതിനാല്‍ ആണ്.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

who desire it

പണത്തെ ആഗ്രഹിക്കുന്നവര്‍

have been misled away from the faith

തെറ്റായ ആഗ്രഹങ്ങളെ കുറിച്ച് പൌലോസ് പറയുന്നത് അവ മനപ്പൂര്‍വ്വമായി ജനത്തെ തെറ്റായ പാതയില്‍ കൂടെ നയിച്ചു കൊണ്ട് പോകുന്നവ ആകുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവരുടെ ആഗ്രഹങ്ങള്‍ അവരെ സത്യത്തില്‍ നിന്നും വിദൂരതയിലേക്ക് നയിച്ചു കൊണ്ട് പോയി” അല്ലെങ്കില്‍ “സത്യത്തെ വിശ്വസിക്കുന്നത് നിര്‍ത്തല്‍ ആക്കി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

have pierced themselves with much grief

പൌലോസ് ദുഃഖത്തെ കുറിച്ച് പറയുന്നത് ഇത് ഒരു മനുഷ്യന്‍ ഒരു വാള്‍ എടുത്തു തന്നെത്തന്നെ അപായപ്പെടുത്തുന്നതിനു സമാനം ആകുന്നു എന്നാണ്. മറുപരിഭാഷ: “അവരെത്തന്നെ വളരെ സങ്കടപൂര്‍ണ്ണം ആകുവാന്‍ ഇടവരുത്തി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 6:11

But you

ഇവിടെ “നീ” എന്നുള്ളതു ഏകവചനവും തിമോഥെയോസിനെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

man of God

ദൈവത്തിന്‍റെ വേലക്കാരന്‍ അല്ലെങ്കില്‍ “ദൈവത്തിനു ഉള്‍പ്പെട്ട വ്യക്തി”

flee from these things

പൌലോസ് പറയുന്നത് ഈ പരീക്ഷണങ്ങളും പാപങ്ങളും എല്ലാം ഒരു മനുഷ്യന്‍ ശാരീരികമായി വിട്ടു ഓടി പോകുന്നതുപോലെ വിട്ടുകളയേണ്ട കാര്യങ്ങള്‍ ആകുന്നു എന്നാണ്. മറുപരിഭാഷ: “ഈ വക കാര്യങ്ങള്‍ സമ്പൂര്‍ണ്ണമായി വിട്ടു കളയുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

these things

“ഈ വക കാര്യങ്ങള്‍” എന്നുള്ളതിന്‍റെ സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ദ്രവ്യാഗ്രഹം” അല്ലെങ്കില്‍ 2) വൈവിധ്യമായ ഉപദേശങ്ങള്‍, അഹങ്കാരം, തര്‍ക്കങ്ങള്‍, ദ്രവ്യാഗ്രഹം മുതലായ കാര്യങ്ങള്‍.

Pursue righteousness

പിന്നാലെ ഓടിപ്പോകുക അല്ലെങ്കില്‍ “പിന്തുടരുക.” പൌലോസ് നീതിയും മറ്റിതര സല്‍ ഗുണങ്ങളും ആയവയാണ് ഒരു വ്യക്തി പിന്തുടര്‍ന്ന് പോകേണ്ടതായ സംഗതികള്‍ എന്ന് പറയുന്നു. ഈ രൂപകം “അവയില്‍ നിന്നും പറന്നു പോകുക” എന്നതിന്‍റെ എതിര്‍ ആകുന്നു. ഇതിന്‍റെ അര്‍ത്ഥം ചിലത് കൈപ്പറ്റുവാന്‍ വേണ്ടി നിങ്ങള്‍ ഏറ്റവും നന്നായി പരിശ്രമിക്കുക എന്നാണ്. മറുപരിഭാഷ: “നേടുവാന്‍ വേണ്ടി തേടുക” അല്ലെങ്കില്‍ “പ്രവര്‍ത്തിക്കുവാന്‍ വേണ്ടി നിങ്ങളുടെ ഏറ്റവും നല്ല പരിശ്രമം നടത്തുക” കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 6:12

Fight the good fight of faith

ഇവിടെ പൌലോസ് വിശ്വാസത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് പറയുന്നത് ഒരു കായികാഭ്യാസി ഒരു മത്സരത്തില്‍ ജയിക്കുവാനായി പോരാടുന്നത് പോലെയോ അല്ലെങ്കില്‍ ഒരു യോദ്ധാവ് യുദ്ധത്തില്‍ പോരിടുന്നത് പോലെയോ ആകുന്നു എന്നാണ്. മറുപരിഭാഷ: “ഒരു മത്സരത്തില്‍ ഒരു കായികാഭ്യാസി തന്‍റെ ഏറ്റവും അധികം ഊര്‍ജ്ജം പ്രയോഗിക്കുന്നത് പോലെ ക്രിസ്തുവിന്‍റെ ഉപദേശങ്ങളെ അനുസരിക്കുവാന്‍ വേണ്ടി നിങ്ങള്‍ ഏറ്റവും കഠിനമായി പരിശ്രമിക്കണം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Take hold of the everlasting life

ഇത് ആ രൂപകം തുടരുന്നു. ഒരു വിജയിയായ കായികാഭ്യാസി അല്ലെങ്കില്‍ യോദ്ധാവ് തന്‍റെ പാരിതോഷികം സ്വീകരിക്കുന്നതിനു സമാനം ആയി ഒരു വ്യക്തി നിത്യജീവനെ പ്രാപിക്കുന്നതിനെ കുറിച്ച് പൌലോസ് സംസാരിക്കുന്നു. മറുപരിഭാഷ: “ഒരു വിജയിയായ കായികാഭ്യസി തന്‍റെ സമ്മാനം സ്വീകരിക്കുന്നതു പോലെ നിങ്ങളുടെ പ്രതിഫലമായ നിത്യജീവനെ പ്രാപിച്ചു കൊള്ളുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

to which you were called

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതിനു വേണ്ടി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

you gave the good confession

നന്മ ആയതു എന്തോ അത് നിങ്ങള്‍ ഏറ്റു പറഞ്ഞു അല്ലെങ്കില്‍ “നിങ്ങള്‍ സത്യം ഏറ്റു പറഞ്ഞു”

before many witnesses

പൌലോസ് സ്ഥലത്തിന്‍റെ ആശയം സൂചിപ്പിച്ചു കൊണ്ട് തിമോഥെയോസ് അഭിസംബോധന ചെയ്യേണ്ടുന്നതായ ജനത്തെ കുറിച്ച് ഒരു ആശയം അടയാളപ്പെടുത്തുവാന്‍ വേണ്ടി പ്രസ്താവിക്കുന്നു. മറുപരിഭാഷ: “അനേക സാക്ഷികള്‍ക്ക്” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

1 Timothy 6:13

Connecting Statement:

പൌലോസ് ക്രിസ്തുവിന്‍റെ ആഗമനത്തെ കുറിച്ച് സംസാരിക്കുന്നു, ധനികര്‍ക്ക് നിശ്ചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു, അവസാനമായി തിമോഥെയോസിനു പ്രത്യേകമായ സന്ദേശം നല്‍കി പര്യവസാനിപ്പിക്കുന്നു.

I give these orders to you

ഇതാണ് ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നത്

who gives life to all things

സകലത്തെയും ജീവിപ്പിക്കുന്നവന്‍ ആയ ദൈവത്തിന്‍റെ സന്നിധിയില്‍. ഇവിടെ പൌലോസ് ദൈവത്തോട് തന്‍റെ സാക്ഷി ആയിരിക്കുവാന്‍ വേണ്ടി അപേക്ഷിക്കുന്നതായി സൂചിപ്പിച്ചിരിക്കുന്നു. മറുപരിഭാഷ: “സകലത്തെയും ജീവിപ്പിക്കുന്നവന്‍ ആയ, ദൈവത്തില്‍, എന്‍റെ സാക്ഷി ആയിരിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

before Christ Jesus, who made ... Pilate

ക്രിസ്തു യേശുവിന്‍റെ സാന്നിധ്യത്തില്‍, ആജ്ഞാപിക്കുന്നു………. പീലാത്തോസിനോട്. ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് യേശുവിനോട് തന്‍റെ സാക്ഷി ആയിരിക്കണം എന്ന് പൌലോസ് അഭ്യര്‍ത്ഥന ചെയ്യുക ആയിരുന്നു. മറുപരിഭാഷ: “ക്രിസ്തു യേശുവിനോടു കൂടെ, ആജ്ഞാപിച്ച… പീലാത്തോസിനോട്, എന്‍റെ സാക്ഷിയായി” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

1 Timothy 6:14

without spot or blame

“കറ” എന്ന പദം ധാര്‍മ്മിക അപചയത്തിന്‍റെ ഒരു രൂപകം ആകുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) യേശു തിമോഥെയോസിന്‍റെ പക്കല്‍ തെറ്റുകള്‍ ഒന്നും കണ്ടെത്തുകയില്ല അല്ലെങ്കില്‍ തെറ്റ് ചെയ്യുക നിമിത്തം ഉള്ള ഒരു കുറ്റാരോപണം നടത്തുകയില്ല അല്ലെങ്കില്‍ 2) മറ്റുള്ള ആളുകള്‍ തിമോഥെയോസില്‍ ഒരു കുറ്റവും കണ്ടു പിടിക്കുവാന്‍ സാധ്യം അല്ല അല്ലെങ്കില്‍ തെറ്റു ചെയ്തു എന്ന് കുറ്റാരോപണം ചെയ്യുവാന്‍ കഴിയുകയില്ല. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

until the appearance of our Lord Jesus Christ

നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു വീണ്ടും വരുന്നതു വരെയും

1 Timothy 6:15

God will reveal Christ's appearing

ദൈവം യേശുവിനെ വെളിപ്പെടുത്തും എന്ന് ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. മറുപരിഭാഷ: “ദൈവം യേശുവിനെ വെളിപ്പെടുത്തും” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

the blessed and only Sovereign

ലോകത്തെ മുഴുവന്‍ ഭരിക്കുന്ന സ്തുതിക്കു യോഗ്യനായ ഏകന്‍

1 Timothy 6:16

Only he has immortality

അവിടുത്തേക്ക്‌ മാത്രം എന്നെന്നേക്കും ജീവനോടെ ഇരിക്കുവാന്‍ അധികാരം ഉണ്ട്

dwells in inapproachable light

ആര്‍ക്കും തന്നെ തന്നോട് സമീപിക്കുവാന്‍ സാധ്യം അല്ലാത്ത മഹാ പ്രകാശത്തില്‍ വസിക്കുന്നവന്‍

1 Timothy 6:17

Tell the rich

ഇവിടെ “ധനികന്‍” എന്നുള്ളത് സാമാന്യ വിശേഷണ പദം ആകുന്നു. ഇത് ഒരു നാമവിശേഷണം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ധനികര്‍ ആയവരോട് പറയുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-nominaladj)

in riches, which are uncertain

അവര്‍ക്ക് സ്വന്തം ആയി ഉണ്ടെന്നു പറയുന്ന നിരവധി വസ്തുക്കള്‍ അവര്‍ക്ക് നഷ്ടം ആകും. ഇവിടെ ഉള്ള സൂചന ഭൌതിക വസ്തുക്കളെ കുറിക്കുന്നതാണ്.

all the true riches

നമുക്ക് വാസ്തവമായി സന്തോഷം ഉളവാക്കുന്ന വസ്തുക്കള്‍. ഇവിടത്തെ സൂചന ഭൌതിക വസ്തുക്കളെ ഉള്‍പ്പെടുത്തുന്നത് ആയിരിക്കാം, എന്നാല്‍ അതില്‍ ഉപരിയായി ഇത് സൂചിപ്പിക്കുന്നത് സ്നേഹം, സന്തോഷം, സമാധാനം തുടങ്ങിയ അവസ്ഥകള്‍ ജനം ഭൌതിക വസ്തുക്കള്‍ കൊണ്ട് പ്രാപിക്കുവാന്‍ പരിശ്രമിക്കുന്നു എന്ന് സൂചിപ്പിക്കുന്നു.

1 Timothy 6:18

be rich in good works

പൌലോസ് ഭൌതിക സമ്പത്ത് എന്നപോലെ ആത്മീയ അനുഗ്രഹങ്ങളെ കുറിച്ച് പറയുന്നു. മറുപരിഭാഷ: “വിവിധമായ രീതികളില്‍ മറ്റുള്ളവരെ സേവിക്കുകയും സഹായിക്കുകയും ചെയ്യുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 6:19

they will store up for themselves a good foundation for what is to come

ഇവിടെ പൌലോസ് ദൈവത്തിന്‍റെ അനുഗ്രഹങ്ങളെ കുറിച്ച് പറയുന്നത് അവിടുന്ന് അത് സ്വര്‍ഗ്ഗത്തില്‍ നിന്നും തരുന്നു മാത്രമല്ല അവ പിന്നീടുള്ള സമയത്തു ഉപയോഗിക്കേണ്ടതിനായി ഒരു വ്യക്തി ശേഖരിച്ചു വെക്കുന്ന ധനത്തിനു സമാനം ആയിരിക്കുന്നു എന്നാണ്. മാത്രമല്ല, ജനത്തിനു ഒരിക്കലും നഷ്ടപ്പെടുത്തുവാന്‍ കഴിയാത്തതുപോലെ ഈ അനുഗ്രഹങ്ങള്‍ നിശ്ചയമായ വിധം അത് ഒരു കെട്ടിടത്തിന്‍റെ അടിസ്ഥാനത്തിന് സമാനമായി പ്രസ്താവിക്കപ്പെട്ടു ഇരിക്കുന്നു. മറുപരിഭാഷ: “ദൈവം അവര്‍ക്കു നല്‍കുന്നതായ നിരവധി വസ്തുക്കള്‍ അവര്‍ക്ക് വേണ്ടി ശേഖരിച്ചു വെച്ചിരിക്കുന്നതു പോലെ ആയിരിക്കുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

take hold of real life

ഇത് 1 തിമോഥെയോസ് 6:12 ല്‍ ഓര്‍മ്മപ്പെടുത്തുന്ന വിധം കായികാഭ്യാസത്തിന്‍റെ രൂപകമായി, ജയിക്കുന്നവന് തന്‍റെ കരങ്ങളില്‍ യഥാര്‍ത്ഥമായി വഹിക്കുന്ന സമ്മാനം പോലെ ആയിരിക്കുന്നു. ഇവിടെ “സമ്മാനം” ആയിരിക്കുന്നത് “യഥാര്‍ത്ഥ” ജീവിതം തന്നെയാണ്. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

1 Timothy 6:20

protect what was given to you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യേശുവിനാല്‍ നിനക്ക് നല്‍കപ്പെട്ട സത്യ സന്ദേശം വിശ്വസ്തതയോടു കൂടെ വിളംബരം ചെയ്യുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Avoid the foolish talk

മൂഢ സംസാരത്തിന് ശ്രദ്ധ കൊടുക്കാതെ ഇരിക്കുക

of what is falsely called knowledge

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ചില ആളുകള്‍ ജ്ഞാനം എന്ന് വ്യാജമായി പറയുന്ന കാര്യം” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

1 Timothy 6:21

they have missed the faith

പൌലോസ് ക്രിസ്തുവിന്‍റെ വിശ്വാസത്തെ കുറിച്ച് പറയുന്നത് ഉന്നം വെക്കേണ്ടതായ ഒരു ലക്ഷ്യ സ്ഥാനം ആകുന്നു എന്നാണ്. മറുപരിഭാഷ: “അവര്‍ യഥാര്‍ത്ഥ വിശ്വാസം എന്നാല്‍ എന്തു എന്ന് ഗ്രഹിക്കുകയോ അല്ലെങ്കില്‍ വിശ്വസിക്കുകയോ ചെയ്തിട്ടില്ല” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

May grace be with you

ദൈവം നിങ്ങള്‍ എല്ലാവര്‍ക്കും കൃപ നല്‍കുമാറാകട്ടെ. “നിങ്ങള്‍” എന്നുള്ളത് ബഹുവചനവും മുഴുവന്‍ ക്രിസ്തീയ സമൂഹത്തെയും സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)