Malayalam: translationNotes Print

Updated ? hours ago # views See on WACS

കൊലോസ്സ്യ ലേഖനത്തിനു മുഖവുര

ഭാഗം 1: പൊതുവായ മുഖവുര

കൊലോസ്സ്യ ലേഖന സംഗ്രഹം

  1. വന്ദനവും, നന്ദിപ്രകാശനവും, പ്രാര്‍ത്ഥനയും (1:1-12)
  2. ക്രിസ്തു എന്ന വ്യക്തിയും പ്രവര്‍ത്തനവും
  • വിടുതലും വീണ്ടെടുപ്പും(1:13-14)
  • ക്രിസ്തു: അദൃശ്യനായ ദൈവത്തിന്‍റെ സ്വരൂപവും, സകല സൃഷ്ടിക്കും മേല്‍ ഉന്നതന്‍ ആയവന്‍ (1:15-17)
  • ക്രിസ്തു സഭയുടെ ശിരസ്സും, സഭ തന്നില്‍ ആശ്രയിക്കുന്നതും (1:18-2:7)
  1. വിശ്വസ്തതയുടെ പരിശോധനകള്‍
  • ദുരുപദേഷ്ടാക്കന്മാര്‍ക്ക് എതിരായ മുന്നറിയിപ്പുകള്‍ (2:8-19)
  • യഥാര്‍ത്ഥ ദൈവഭക്തി എന്നത് കഠിനമായ ചട്ടങ്ങളും വഴങ്ങാത്തതായ പാരമ്പര്യങ്ങളും അല്ല (2:20-23)
  1. ഉപദേശവും ജീവിതവും -ക്രിസ്തുവില്‍ ഉള്ള ജീവിതം (3:1-4)
  • പഴയതും പുതിയതും ആയ ജീവിതം(3:5-17)
  • ക്രിസ്തീയ കുടുംബം (3:18-4:1)
  1. ക്രിസ്തീയ സ്വഭാവം (4:2-6)
  2. സമാപനവും വന്ദനവും
  • തിഹിക്കൊസിനും ഒനേസിമോസിനും പൌലോസ് നന്ദി പ്രകാശിപ്പിക്കുന്നു (4:7-9)
  • പൌലോസ് തന്‍റെ സഹപ്രവര്‍ത്തകരുടെ വന്ദനങ്ങള്‍ അയയ്ക്കുന്നു. (4:10-14)
  • പൌലോസ് അര്‍ക്കിപ്പോസിനും ലവോദിക്യയില്‍ ഉള്ള ക്രിസ്ത്യാനികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നു (4:15-17)
  • പൌലോസിന്‍റെ വ്യക്തിഗതമായ വന്ദനം (4:18)

കൊലോസ്സ്യ ലേഖനം ആരാണ് എഴുതിയത്? കൊലോസ്സ്യ ലേഖനം പൌലോസ് ആണ് എഴുതിയത്. പൌലോസ് തര്‍സോസ് പട്ടണത്തില്‍ നിന്നുള്ള വ്യക്തി ആകുന്നു. തന്‍റെ പ്രാരംഭ നാളുകളില്‍ താന്‍ ശൌല്‍ എന്നാണ് അറിയപ്പെട്ടു വന്നിരുന്നത്. ഒരു ക്രിസ്ത്യാനി ആയി തീരുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനി ആയി തീര്‍ന്നതിനു ശേഷം, നിരവധി തവണ റോമന്‍ സാമ്രാജ്യത്തില്‍ ഉടനീളം പല തവണ യാത്ര ചെയ്യുകയും യേശുവിനെ കുറിച്ച് ജനങ്ങളോടു പറയുകയും ചെയ്തിരുന്നു.

പൌലോസ് ഈ ലേഖനം റോമില്‍ തടവില്‍ ആയിരിക്കുമ്പോള്‍ ആണ് എഴുതിയത്.

കൊലോസ്സ്യ ലേഖനം എന്തിനെ കുറിച്ച് ഉള്ളതാണ്?

പൌലോസ് ഈ ലേഖനം ഏഷ്യ മൈനറില്‍ ഉള്ള കൊലോസ്സ്യ പട്ടണത്തിലെ വിശ്വാസികള്‍ക്ക് എഴുതിയതാണ്. ഈ ലേഖനത്തിന്‍റെ പ്രധാന ലക്‌ഷ്യം ദുരുപദേഷ്ടക്കന്മാര്‍ക്ക് എതിരായി സുവിശേഷത്തെ പ്രതിരോധിക്കുക എന്നുള്ളത് ആയിരുന്നു. അദ്ദേഹം ഇത് ചെയ്തത് യേശുവിനെ ദൈവത്തിന്‍റെ സ്വരൂപമായി പുകഴ്ത്തിയും, സകലത്തെയും വഹിക്കുന്നവന്‍ ആയും, സഭയുടെ ശിരസ്സായും ആകുന്നു. പൌലോസ് ദൈവം അവരെ അംഗീകാരം ചെയ്യേണ്ടതിനു ക്രിസ്തു മാത്രം മതിയായത് ആകുന്നു എന്ന് അവര്‍ ഗ്രഹിക്കണം എന്ന് ആഗ്രഹിച്ചു.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യുവാന്‍ സാധിക്കും?

പരിഭാഷകര്‍ക്ക് ഇതിന്‍റെ പരമ്പരാഗത ശീര്‍ഷകം ആയ, “കൊലൊസ്സ്യര്‍” എന്ന് വിളിക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തമായ ശീര്‍ഷകം ആയി, “കൊലോസ്സ്യ സഭയിലെ ക്രിസ്ത്യാനികള്‍ക്ക് ഉള്ള പൌലോസിന്‍റെ ഒരു ലേഖനം” എന്നും വിളിക്കാം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

ഭാഗം 2. പ്രധാനപ്പെട്ട മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

കൊലോസ്സ്യ സഭ പോരാടിക്കൊണ്ടിരുന്നതായ മതപരം ആയ പോരാട്ടങ്ങള്‍ ഏതൊക്കെ ആയിരുന്നു?

കൊലോസ്സ്യ സഭയില്‍, ദുരുപദേഷ്ടക്കന്മാര്‍ ഉണ്ടായിരുന്നു. അവരുടെ യഥാര്‍ത്ഥമായ ഉപദേശം അജ്ഞാതമാണ്. എന്നാല്‍ അവര്‍ മിക്കവാറും പഠിപ്പിച്ചു വന്നിരുന്നത് അവരുടെ അനുയായികളെ ദൂതന്മാരെ ആരാധിക്കുവാനും മതപരമായ ആചാരങ്ങളുടെ നിഷ്കര്‍ഷമായ ചട്ടങ്ങളെ കര്‍ശനമായി അനുസരിക്കുന്നതും ആയിരുന്നു. അവര്‍ മിക്കവാറും ഒരു വ്യക്തി പരിഛേദന പ്രാപിച്ചിരിക്കണം എന്നും ചില പ്രത്യേക രീതിയില്‍ ഉള്ള ഭക്ഷണം മാത്രമേ കഴിക്കുവാന്‍ പാടുള്ളൂ എന്നും പറഞ്ഞു വന്നിരുന്നു. പൌലോസ് ഈ വിധത്തില്‍ ഉള്ള ഉപദേശങ്ങള്‍ ദൈവത്തില്‍ നിന്നല്ല മനുഷ്യ ചിന്തകളില്‍ നിന്നുള്ളവയാണ് എന്ന് പറഞ്ഞു.

സ്വര്‍ഗ്ഗവും ഭൂമിയും എന്നുള്ള ചിന്ത പൌലോസ് എപ്രകാരം ആണ് ഉപയോഗിച്ചത്? ഈ ലേഖനത്തില്‍, അടിക്കടി പൌലോസ് സ്വര്‍ഗ്ഗത്തെ കുറിച്ച് “ഉന്നതം” എന്ന് ഉപയോഗിച്ചിരിക്കുന്നു. അദ്ദേഹം ഇതിനെ തിരുവെഴുത്തു “താഴെ” എന്ന് പറയുന്ന ഭൂമി എന്നുള്ളതില്‍ നിന്നും പ്രത്യേകം വേര്‍തിരിച്ചു കാണിക്കുന്നു. ഈ പ്രതീകത്തിന്‍റെ ആവശ്യകത എന്തെന്നാല്‍ ഉയരെ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ജീവിക്കുന്ന ദൈവത്തെ ക്രിസ്ത്യാനികള്‍ എപ്രകാരം ബഹുമാനിക്കണം എന്നു പഠിപ്പിക്കുവാന്‍ വേണ്ടിയാണ്. പൌലോസ് ഭൂമിയോ അല്ലെങ്കില്‍ ഭൌതിക ലോകമോ തിന്മയായത് ആണെന്ന് പഠിപ്പിക്കുന്നില്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#evil)

ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍

“വിശുദ്ധി” എന്നും “വിശുദ്ധീകരിക്കല്‍” എന്നും ഉള്ള ആശയങ്ങള്‍ കൊലോസ്സ്യരില്‍ ULT യില്‍ എപ്രകാരം ആണ് പ്രതിനിധീകരിക്കുന്നത്?

തിരുവെഴുത്തുകള്‍ ഇപ്രകാരം ഉള്ള പദങ്ങളെ വിവിധ ആശയങ്ങളില്‍ ഏതെങ്കിലും ഒന്നിനെ സൂചിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഈ കാരണം നിമിത്തം, പരിഭാഷകര്‍ക്ക് അവരുടെ ഭാഷാന്തരങ്ങളില്‍ അവയെ പ്രതിനിധീകരിക്കേണ്ടതിനു അടിക്കടി പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. കൊലോസ്സ്യരില്‍ ഈ പദങ്ങള്‍ സാധാരണ ആയി ക്രിസ്ത്യാനികളെ കുറിച്ച് ഒരു ലളിതം ആയ സൂചിക നല്‍കിക്കൊണ്ട് അവയാല്‍ യാതൊരു പ്രത്യേക രംഗം പൂര്‍ത്തീകരിക്കുവാന്‍ ഇല്ലാത്ത വിധം സൂചിപ്പിക്കുന്നു. അതുകൊണ്ട് ULT യില്‍ കൊലോസ്സ്യരില്‍ “വിശ്വാസികള്‍” അല്ലെങ്കില്‍ “അവനില്‍ വിശ്വസിക്കുന്നവര്‍ ആയ ആളുകള്‍ക്ക്” എന്ന് ഉപയോഗിക്കുന്നു (കാണുക: 1:2;12, 26)

യേശു സൃഷ്ടിക്കപ്പെട്ടവന്‍ ആകുന്നുവോ അല്ലെങ്കില്‍, അവിടുന്ന് നിത്യന്‍ ആകുന്നുവോ?

യേശു സൃഷ്ടിക്കപ്പെട്ടവന്‍ ആയിരുന്നില്ല, എന്നാല്‍ സദാകാലവും ദൈവം ആയിരിക്കുന്നവന്‍ ആകുന്നു. യേശു മനുഷ്യനായും തീര്‍ന്നു. കൊലൊസ്സ്യര്‍ 1:15ല്‍ പ്രസ്താവിക്കുന്നത് “സകല സൃഷ്ടിക്കും മുന്‍പേ ആദ്യ ജാതന്‍” എന്നുള്ളത് ഒരു ആശയ കുഴപ്പം ഉളവാക്കുവാന്‍ പര്യാപ്തമായി കാണപ്പെടുന്നു. ഈ പ്രസ്താവന അര്‍ത്ഥം നല്‍കുന്നത് സകല സൃഷ്ടികളുടെ മേലും യേശുവിനു അധികാരം ഉണ്ട് എന്നാണ്. ഇത് ദൈവം സകല സൃഷ്ടിക്കും മുന്‍പായി ആദ്യത്തേതായി അവനെ സൃഷ്ടിച്ചു എന്നല്ല അര്‍ത്ഥം നല്‍കുന്നത്. യേശു ഒരു സൃഷ്ടി ആകുന്നു എന്ന് പരിഭാഷ നല്‍കുവാന്‍ ഇട വരാതെ പരിഭാഷകര്‍ ശ്രദ്ധിക്കേണ്ടത് ഉണ്ട്.

“ക്രിസ്തുവില്‍” എന്നും “കര്‍ത്താവില്‍” എന്നും ആദിയായ പദ പ്രയോഗങ്ങള്‍ മൂലം പൌലോസ് എന്താണ് അര്‍ത്ഥം നല്‍കുന്നത്?

പൌലോസ് അര്‍ത്ഥം നല്‍കുന്ന പദപ്രയോഗത്തിന്‍റെ ആശയം എന്തെന്നാല്‍ ക്രിസ്തുവിനും വിശ്വാസികള്‍ക്കും തമ്മില്‍ ഉള്ള വളരെ അടുത്ത ബന്ധം എന്നുള്ളത് ആകുന്നു. ഈ രീതിയില്‍ ഉള്ള പദപ്രയോഗം കാണുവാന്‍ വേണ്ടി കൂടുതല്‍ വിശദാംശങ്ങള്‍ക്കായി റോമാ ലേഖനത്തിന്‍റെ മുഖവുര കാണേണ്ടതാണ്.

കൊലോസ്സ്യ ലേഖനത്തിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍ ഏവ?

തുടര്‍ന്നുള്ള വാക്യങ്ങളില്‍, ദൈവവചനത്തിന്‍റെ ചില ആധുനിക ഭാഷാന്തരങ്ങള്‍ പൂര്‍വ്വ ഭാഷാന്തരങ്ങളില്‍ നിന്നും വ്യത്യസ്തം ആയിരിക്കുന്നു. ULT വചനത്തില്‍ ആധുനിക വായനയാണ് ഉള്ളത്. പുരാതന ഭാഷാന്തരം അടിക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുമുണ്ട്‌. പൊതുവായ മേഖലയില്‍ ദൈവവചനത്തിന്‍റെ പരിഭാഷ നിലവില്‍ ഉണ്ടെങ്കില്‍, പരിഭാഷകര്‍ അ ഭാഷാന്തരങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള വായനാഭാഗം ഉപയോഗിക്കുന്നത് പരിഗണിക്കണം. അപ്രകാരം അല്ല എങ്കില്‍, പരിഭാഷകര്‍ ആധുനിക വായനാഭാഗം ഉപയോഗിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നു.

  • “എന്‍റെ കൃപയും, നമ്മുടെ പിതാവ് ആയ ദൈവത്തില്‍ നിന്നുള്ള സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാകുമാറാകട്ടെ” (1:2). ചില പഴയ ഭാഷാന്തരങ്ങളില്‍ ദീര്‍ഘമായ വായന ഉണ്ട്: “നിങ്ങള്‍ക്ക് കൃപയും നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും സമാധാനവും ഉണ്ടാകുമാറാകട്ടെ.” നമ്മുടെ പ്രിയപ്പെട്ട സഹഭൃത്യന്‍ ആയ എപ്പഫ്രാസ്, നമുക്ക് വേണ്ടി കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വിശ്വസ്തനായ സഹ ശുശ്രൂഷകന്‍” (1:7). ചില പൂര്‍വ്വ ഭാഷാന്തരങ്ങളില്‍ “നിങ്ങള്‍ക്ക് വേണ്ടി” എന്ന് വായിക്കുന്നു. “നമ്മുടെ പ്രിയപ്പെട്ട സഹ ഭൃത്യന്‍ ആയ എപ്പഫ്രാസ്, നിങ്ങള്‍ക്കു വേണ്ടി കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വിശ്വസ്തന്‍ ആയ സഹ ശുശ്രൂഷകന്‍”
  • “വെളിച്ചത്തില്‍ ഉള്ള വിശ്വാസികള്‍ക്കു വേണ്ടിയുള്ള അവകാശത്തില്‍ നിങ്ങള്‍ക്ക് ഒരു പങ്കു ഉണ്ടാകുവാന്‍ തക്കവണ്ണം നിങ്ങളെ പ്രാപ്തര്‍ ആക്കുന്ന പിതാവ്” (1:2). ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “വെളിച്ചത്തില്‍ ഉള്ള അവകാശത്തില്‍ നമുക്ക് പങ്ക് ഉണ്ടാകുവാന്‍ ആയി നമ്മെ യോഗ്യരാക്കി തീര്‍ത്ത പിതാവ്”
  • “തന്‍റെ പുത്രനില്‍ നമുക്ക് വീണ്ടെടുപ്പു ഉണ്ട്” (1:4). ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “തന്‍റെ പുത്രനില്‍ തന്‍റെ രക്തം മുഖാന്തിരം നമുക്ക് വീണ്ടെടുപ്പു ഉണ്ട്” എന്നാണ്.
  • “നമ്മുടെ അതിക്രമങ്ങള്‍ എല്ലാം ക്ഷമിച്ചു” ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത് “നിങ്ങളുടെ എല്ലാ അതിക്രമങ്ങളും നിങ്ങള്‍ക്ക് ക്ഷമിച്ചു”
  • “നിങ്ങളുടെ ജീവന്‍ ആയ ക്രിസ്തു വെളിപ്പെടുമ്പോള്‍” (3:4). ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “നമ്മുടെ ജീവന്‍ ആയ ക്രിസ്തു വെളിപ്പെടുമ്പോള്‍ എന്നാണ്”
  • “ഈ വക കാര്യങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ കോപം അനുസരണക്കേടിന്‍റെ മക്കളില്‍ വരുന്നു.” (3:6). ULT, UST, മറ്റു ഇതര ആധുനിക ഭാഷാന്തരങ്ങളില്‍ ഈ രീതിയില്‍ ആകുന്നു വായിക്കുന്നത്. എന്നിരുന്നാലും, ചില ആധുനികവും, പുരാതനവും ആയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “ഈ വക കാര്യങ്ങള്‍ നിമിത്തം വരുന്നു” എന്നാണ്.
  • “ഇതിനാല്‍ ഞാന്‍ അവനെ നിങ്ങളുടെ അടുക്കലേക്കു അയക്കുന്നു, അത് നിമിത്തം ഞങ്ങളെ കുറിച്ചുള്ള വസ്തുതകള്‍ നിങ്ങള്‍ക്ക് അറിയുവാന്‍ ഇടയാകും. “ (4:8) ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “ഞാന്‍ ഇത് നിമിത്തം അവനെ നിങ്ങളുടെ അടുക്കലേക്കു അയച്ചത്, നിങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ അവന്‍ അറിയുവാന്‍ വേണ്ടിയാണ്.”

(കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-textvariants)

Colossians 1

കൊലൊസ്സ്യര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഒരു മാതൃകാരൂപം ആയ ലേഖനത്തില്‍ എന്നപോലെ, പൌലോസ് തന്‍റെ ലേഖനം 1-2 വാക്യങ്ങളില്‍ തിമൊഥെയോസിനെയും തന്നെയും കൊലോസ്സ്യയില്‍ ഉള്ള വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്നു.

പൌലോസ് ഈ അധ്യായം മിക്കവാറും തന്നെ രണ്ടു വിഷയങ്ങളെ ചുറ്റിപറ്റി എഴുതുന്നു: ക്രിസ്തു ആരെന്നും, ക്രിസ്തു ക്രിസ്ത്യാനികള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്നും.

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

മര്‍മ്മം ആയ സത്യം

പൌലോസ് ഈ അദ്ധ്യായത്തില്‍ “മര്‍മ്മം ആയ സത്യ”ത്തെ സൂചിപ്പിക്കുന്നു. സഭയെ കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് ഒരു കാലത്ത് അജ്ഞാതം ആയിരുന്നു. എന്നാല്‍ ദൈവം ഇപ്പോള്‍ അത് വെളിപ്പെടുത്തിയിരിക്കുന്നു. ഇതിന്‍റെ ഭാഗമായി ജാതികള്‍ക്കു യഹൂദന്മാരോട് ഒപ്പം തുല്ല്യ സ്ഥാനം ദൈവത്തിന്‍റെ പദ്ധതികളില്‍ ഉണ്ട് എന്നുള്ളതാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#reveal)

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

ക്രിസ്തീയ ജീവിതത്തിനു ഉള്ള പ്രതീകങ്ങള്‍

ക്രിസ്തീയ ജീവിതത്തെ വിവരിക്കുവാനായി പൌലോസ് വിവിധ സ്വരൂപങ്ങളെ ഉപയോഗിക്കുന്നു. ഈ അദ്ധ്യായത്തില്‍, താന്‍ “നടക്കുക” എന്നും “ഫലം പുറപ്പെടുവിക്കുക” എന്നും ഉള്ള പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/other.html#fruit)

ഈ അദ്ധ്യായത്തിലെ ഇതര പരിഭാഷ വിഷമതകള്‍

വിരോധാഭാസം

ഒരു വിരോധാഭാസം എന്നത് അസാദ്ധ്യം എന്ന് തോന്നുന്ന എന്തിനെ എങ്കിലും വിവരിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു വാസ്തവമായ പ്രസ്താവന ആകുന്നു. വാക്യം 24 ഒരു വിരോധാഭാസം ആകുന്നു: “ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള എന്‍റെ കഷ്ടപ്പാടുകളില്‍ സന്തോഷിക്കുന്നു.” സാധാരണയായി ജനം കഷ്ടത അനുഭവിക്കുമ്പോള്‍ സന്തോഷിക്കാറില്ല. എന്നാല്‍ 25-29 വാക്യങ്ങളില്‍ എന്തുകൊണ്ട് തന്‍റെ കഷ്ടത നല്ലത് ആകുന്നു എന്ന് വിശദീകരിക്കുന്നു. (കൊലൊസ്സ്യര്‍ 1:24)

Colossians 1:1

General Information:

ഈ ലേഖനം പൌലോസില്‍ നിന്നും തിമൊഥെയൊസില്‍ നിന്നും കൊലോസ്സ്യ വിശ്വാസികള്‍ക്ക് ഉള്ളതാണെങ്കിലും, ഈ ലേഖനത്തിന്‍റെ പിന്‍ഭാഗത്ത് പൌലോസ് താന്‍ തന്നെയാണ് എഴുത്തുകാരന്‍ എന്ന് വ്യക്തമാക്കുന്നു. മിക്കവാറും തന്നെ തിമൊഥെയൊസ് പൌലോസിനോട് ഒപ്പം ഉണ്ടായിരിക്കുകയും താന്‍ സംസാരിക്കവേ അത് എഴുതുകയും ചെയ്തു വന്നിരിക്കണം. പ്രത്യേകാല്‍ സൂചിപ്പിച്ചിട്ടില്ല എങ്കില്‍ ഈ ലേഖനത്തില്‍ ഉടനീളം “നാം” എന്നും “നമ്മുടെ” എന്നും “നമ്മുടേത്‌” എന്നും ഉള്ള പദങ്ങള്‍ കൊലോസ്സ്യക്കാരെ ഉള്‍പ്പെടുത്തുന്നു. “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും “നിങ്ങളുടേത്” എന്നും ഉള്ള പദങ്ങള്‍ കൊലോസ്സ്യ വിശ്വാസികളെ സൂചിപ്പിക്കുന്നതും ആയതുകൊണ്ട് പ്രത്യേകം സൂചിപ്പിച്ചിട്ടില്ല എങ്കില്‍ ബഹുവചനവും ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-youഉം)

an apostle of Christ Jesus through the will of God

ക്രിസ്തു യേശുവിന്‍റെ ഒരു അപ്പോസ്തലന്‍ ആയിരിക്കുവാന്‍ ആയി ദൈവം തിരഞ്ഞെടുത്ത

Colossians 1:3

We give ... our Lord ... we always

ഈ പദങ്ങള്‍ കൊലോസ്സ്യ വിശ്വാസികളെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

Colossians 1:4

We have heard

പൌലോസ് തന്‍റെ ശ്രോതാക്കളെ ഒഴിവാക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

your faith in Christ Jesus

ക്രിസ്തു യേശുവില്‍ ഉള്ള നിങ്ങളുടെ വിശ്വാസം

Colossians 1:5

because of the certain hope reserved for you in heaven

ഇവിടെ “നിയതമായ പ്രത്യാശ” എന്നുള്ളത് വിശ്വാസിക്ക് ഉറപ്പായും പ്രതീക്ഷിക്കാവുന്ന, അതായത്, സകല വിശ്വാസികള്‍ക്കും വേണ്ടി ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന വസ്തുക്കള്‍ എന്നതിന് നില്‍ക്കുന്നു. ഈ കാര്യങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവ സ്വര്‍ഗ്ഗത്തില്‍ ദൈവം കരുതി വെച്ചിരിക്കുന്നതും വിശ്വാസികള്‍ പിന്നീട് അവകാശം ആക്കുവാന്‍ പോകുന്നതുമായ ഭൌതിക വസ്തുക്കള്‍ എന്നതിന് സമാനം ആയിട്ടാണ്. മറു പരിഭാഷ: “എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ ആയ ദൈവം, താന്‍ നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നവ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് നിങ്ങള്‍ ഉറപ്പുള്ളവര്‍ ആയിരിക്കുന്നതിനാല്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

the word of truth, the gospel

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “സുവിശേഷം ആകുന്ന, സത്യത്തെ കുറിച്ചുള്ള സന്ദേശം” അല്ലെങ്കില്‍ 2) “സുവിശേഷം ആകുന്ന സത്യ സന്ദേശം.”

Colossians 1:6

This gospel is bearing fruit and is growing

ഫലം എന്നുള്ളത് “പരിണിത ഫലം” അല്ലെങ്കില്‍ “അനന്തര ഫലം” എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ഈ സുവിശേഷത്തിനു അധികമധികമായ നല്ല പരിണിത ഫലങ്ങള്‍ ഉണ്ട് അല്ലെങ്കില്‍ “ഈ സുവിശേഷത്തിന് വര്‍ദ്ധിതമായ പരിണിത ഫലങ്ങള്‍ ഉണ്ട്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

in all the world

ഇത് അവര്‍ക്ക് അറിയാവുന്ന ലോകത്തിന്‍റെ ഭാഗത്തെ സൂചിപ്പിക്കുന്ന ഒരു സാധാരണീകരണം ആകുന്നു. മറു പരിഭാഷ: ലോക വ്യാപകം ആയി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hyperbole)

the grace of God in truth

ദൈവത്തിന്‍റെ യഥാര്‍ത്ഥം ആയ സത്യം

Colossians 1:7

our beloved ... our behalf

“നമ്മുടെ” എന്ന പദം കൊലോസ്സ്യരെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

gospel as you learned it from Epaphras, our beloved fellow servant, who

സുവിശേഷം. ഇത് നിങ്ങള്‍ യഥാര്‍ത്ഥമായി എപ്പഫ്രാസില്‍ നിന്നും നമ്മുടെ പ്രിയ കൂട്ടു വേലക്കാരനായ തന്നില്‍ നിന്നും പഠിച്ചതായ, അല്ലെങ്കില്‍ “സുവിശേഷം. ഇത് വാസ്തവമായും നമ്മുടെ കൂട്ടു വേലക്കാരന്‍ ആയ എപ്പഫ്രാസ് നിങ്ങളെ പഠിപ്പിച്ചതായ. അവന്‍”

Epaphras, our beloved fellow servant, who is a faithful servant of Christ on our behalf

ഇവിടെ “ഞങ്ങള്‍ക്കു വേണ്ടി” എന്നതിന്‍റെ അര്‍ത്ഥം എപ്പഫ്രാസ് ക്രിസ്തുവിനു വേണ്ടി പ്രവര്‍ത്തി ചെയ്യുന്നു പൌലോസ് തന്നെയും താന്‍ കാരാഗ്രഹത്തില്‍ ആയിരുന്നില്ല എങ്കില്‍ താനും അപ്രകാരം ചെയ്യുമായിരുന്നു.

Epaphras

കൊലോസ്സ്യയിലെ ജനത്തിനു സുവിശേഷം പ്രസംഗിച്ചതായ മനുഷ്യന്‍ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

Colossians 1:8

to us

“ഞങ്ങള്‍” എന്നുള്ള പദം കൊലോസ്സ്യരെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

your love in the Spirit

പൌലോസ് പരിശുദ്ധാത്മാവിനെ കുറിച്ച് പറയുന്നത് അവിടുന്ന് വിശ്വാസികള്‍ വസിക്കുന്നതായ ഒരു സ്ഥലത്തെ സമാനപ്പെടുത്തി സംസാരിക്കുന്നു. മറു പരിഭാഷ: “പരിശുദ്ധാത്മാവ് നിങ്ങളെ വിശ്വാസികളെ സ്നേഹിക്കുവാന്‍ തക്കവണ്ണം പ്രാപ്തരാക്കുന്ന വിധം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 1:9

Connecting Statement:

പരിശുദ്ധാത്മാവ് മറ്റുള്ളവരെ സ്നേഹിക്കുവാനായി അവരെ പ്രാപ്തരാക്കുന്നതു കൊണ്ട്, പൌലോസ് അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതും അവരോടു പറയുകയും ചെയ്യുന്നത് താന്‍ അവര്‍ക്കു വേണ്ടി എപ്രകാരം പ്രാര്‍ഥിക്കുന്നു എന്നാണ്.

Because of this love

എന്തുകൊണ്ടെന്നാല്‍ പരിശുദ്ധാത്മാവ് മറ്റുള്ള വിശ്വാസികളെ സ്നേഹിക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നതു കൊണ്ട്

we heard ... we have not stopped ... We have been asking

“ഞങ്ങള്‍” എന്നുള്ള പദം കൊലോസ്സ്യരെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

from the day we heard this

ഈ കാര്യങ്ങള്‍ എപ്പഫ്രാസ് ഞങ്ങളോട് പറഞ്ഞതായ ദിവസം മുതല്‍

that you will be filled with the knowledge of his will

പൌലോസ് കൊലോസ്സ്യന്‍ വിശ്വാസികളെ കുറിച്ച് പറയുന്നത് അവരെ സംഭരണികള്‍ക്ക് സമാനം ആയിട്ടാണ്. മറു പരിഭാഷ: “ദൈവം നിങ്ങള്‍ അറിയേണ്ടതായ കാര്യങ്ങളാല്‍ നിങ്ങളെ നിറയ്ക്കും അതിനാല്‍ നിങ്ങള്‍ക്ക് അവിടുത്തെ ഹിതം ചെയ്യുവാന്‍ കഴിയും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

in all wisdom and spiritual understanding

, ആയതിനാല്‍ പരിശുദ്ധാത്മാവ് നിങ്ങളെ ജ്ഞാനവും ഗ്രഹിക്കുവാന്‍ കഴിവും ഉള്ളവരാക്കി നിങ്ങള്‍ ദൈവം ആഗ്രഹിക്കുന്നവയെ ചെയ്യുവാന്‍ ഇടവരുത്തും.

Colossians 1:10

We have been praying

“ഞങ്ങള്‍” എന്നുള്ള പദം കൊലോസ്സ്യരെ ഉള്‍പ്പെടുത്തി കൊണ്ടുള്ളത് അല്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

that you will walk worthily of the Lord

നടപ്പ് എന്നുള്ളത് ഇവിടെ അര്‍ത്ഥമാക്കുന്നത് ജീവിതത്തിലെ സ്വഭാവത്തെ ആകുന്നു. മറു പരിഭാഷ: “ഞങ്ങള്‍ പ്രാര്‍ഥിച്ചു വരുന്നത് എന്തെന്നാല്‍ നിങ്ങള്‍, ദൈവം നിങ്ങളെ കുറിച്ച് പ്രതീക്ഷിക്കുന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കണം എന്നാണ്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

in pleasing ways

കര്‍ത്താവിനു പ്രസാദകരം ആകുന്ന വഴികളില്‍

will bear fruit

പൌലോസ് കൊലോസ്സ്യന്‍ വിശ്വാസികളെ കുറിച്ച് അവരെ വൃക്ഷങ്ങളോടോ ചെടികളോടോ സാമ്യപ്പെടുത്തിക്കൊണ്ട് പറയുന്നു. ഒരു ചെടി വളര്‍ന്നു ഫലം പുറപ്പെടുവിക്കുന്നതു പോലെ, വിശ്വാസികളും ദൈവത്തെ അറിയുന്നതില്‍ കാര്യക്ഷമം ആകുകയും സല്‍പ്രവര്‍ത്തികള്‍ ചെയ്യുകയും വേണം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 1:11

We pray

“ഞങ്ങള്‍” എന്നുള്ള പദം പൌലൊസിനെയും തിമൊഥെയോസിനെയും സൂചിപ്പിക്കുന്നു എന്നാല്‍ കൊലോസ്സ്യരെ അല്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

into all perseverance and patience

പൌലോസ് കൊലോസ്സ്യ വിശ്വാസികളെ കുറിച്ച് പറയുന്നത് ദൈവം അവരെ സഹിഷ്ണുതയുടെയും ദീര്‍ഘക്ഷമയുടെയും മേഖലയിലേക്ക് നയിക്കുന്നു. വാസ്തവത്തില്‍, അദ്ദേഹം പ്രാര്‍ഥിക്കുന്നത് അവര്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് ഒരിക്കലും നിര്‍ത്തുവാന്‍ പാടില്ല എന്നും തന്നെ ബഹുമാനിക്കുന്നതില്‍ അവര്‍ പൂര്‍ണ്ണമായി ദീര്‍ഘക്ഷമ ഉള്ളവര്‍ ആയിരിക്കണം എന്നും ആണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 1:12

has made you able to have a share

പങ്കുവെക്കുവാനായി നിങ്ങളെ അനുവദിച്ചു

has made you able

ഇവിടെ പൌലോസ് തന്‍റെ വായനക്കാരെ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവര്‍ ആയി ലക്‌ഷ്യം വെക്കുന്നു. എന്നാല്‍ താന്‍ അതില്‍ അര്‍ത്ഥം നല്‍കുന്നത് തനിക്കു ആ അനുഗ്രഹങ്ങളില്‍ പങ്കാളിത്വം ഇല്ല എന്നല്ല.

inheritance

ദൈവം വിശ്വാസികള്‍ക്ക് വാഗ്ദത്തം ചെയ്തതിനെ പ്രാപിക്കുക എന്നുള്ളതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഒരു കുടുംബാംഗത്തില്‍ നിന്ന് വസ്തുക്കളും ധനവും അവകാശം ആക്കുന്നതിനോട് തുലനം ചെയ്തുകൊണ്ടാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

in light

ഈ ആശയം അടുത്ത വാക്യത്തില്‍ സൂചിപ്പിട്ടുള്ള അന്ധകാരത്തിന്‍റെ വാഴ്ച എന്ന ആശയത്തിന് എതിരായി കാണപ്പെടുന്നത് ആകുന്നു. മറു പരിഭാഷ: “തന്‍റെ മഹത്വത്തിന്‍റെ സാന്നിധ്യത്തില്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 1:13

Connecting Statement:

ക്രിസ്തു ഉല്‍കൃഷ്ടന്‍ ആയിരിക്കുന്ന രീതികളെ കുറിച്ച് പൌലോസ് സംസാരിക്കുന്നു.

He has rescued us

ദൈവം നമ്മെ രക്ഷിച്ചു.

the dominion of darkness

അന്ധകാരം എന്നത് ഇവിടെ തിന്മക്കു ഉപമാനം ആയി പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “നമ്മെ നിയന്ത്രിച്ചു വന്നിരുന്നതായ തിന്മയുടെ ശക്തികള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

his beloved Son

ദൈവ പുത്രന്‍, പുത്രന്‍ എന്നുള്ളത് യേശുവിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#guidelines-sonofgodprinciples)

Colossians 1:14

in whom

പൌലോസ് അടിക്കടി പ്രസ്താവിക്കുന്നതു വിശ്വാസികള്‍ “ക്രിസ്തു യേശുവില്‍” അല്ലെങ്കില്‍ “ദൈവത്തില്‍” ആയിരിക്കുന്നു എന്നാണ്.ഇത് ഒരു പുതിയ വാചകത്തിന്‍റെ ആരംഭമായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “അവന്‍ നിമിത്തം ആയി” അല്ലെങ്കില്‍ തന്‍റെ പുത്രന്‍ നിമിത്തം ആയി” അല്ലെങ്കില്‍ “തന്‍റെ പുത്രന്‍ നിമിത്തം ആയി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

we have redemption, the forgiveness of sins

“വീണ്ടെടുപ്പും” എന്നും “ക്ഷമ” എന്നും ഉള്ള നാമങ്ങള്‍ ക്രിയകളായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു; നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “ദൈവം നമ്മെ വീണ്ടെടുക്കുന്നു; അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

Colossians 1:15

He is the image of the invisible God

അദൃശ്യനായ ദൈവത്തിന്‍റെ സ്വരൂപമായി തന്‍റെ പുത്രന്‍ കാണപ്പെടുന്നു. ഇവിടെ “സ്വരൂപം” എന്നുള്ളത് ദൃശ്യമായ ഒന്നിന്‍റെ പ്രതിനിധീകരണം എന്നുള്ള അര്‍ത്ഥമാക്കുന്നത്. പകരമായി, “സ്വരൂപം” എന്ന് ഇവിടെ അര്‍ത്ഥം നല്‍കുന്നത് പുത്രനെ അറിയുന്നത് മൂലം, പിതാവായ ദൈവം എപ്രകാരം ഉള്ളവന്‍ എന്ന് നാം പഠിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

the firstborn of all creation

“ആദ്യജാതന്‍” എന്ന പദപ്രയോഗം യേശു ജനിച്ചപ്പോള്‍ സൂചിപ്പിച്ചത് അല്ല. മറിച്ച്, ഇത് പിതാവായ ദൈവത്തിന്‍റെ നിത്യന്‍ ആയ പുത്രന്‍ എന്ന തന്‍റെ സ്ഥാനത്തെ സൂചിപ്പിക്കുന്നത് ആകുന്നു. ഈ ആശയ പ്രകാരം, “ആദ്യ ജാതന്‍” എന്നുള്ളത് “ഏറ്റവും പ്രാധാന്യം ഉള്ളവന്‍” എന്ന ഉപമാന അര്‍ത്ഥം ആകുന്നു. യേശു ഏറ്റവും പ്രാധാന്യവും വൈശിഷ്ട്യവും ഉള്ള ദൈവപുത്രന്‍ ആകുന്നു: “ദൈവത്തിന്‍റെ പുത്രന്‍, സകല സൃഷ്ടിയെക്കാളും ഏറ്റവും അധികം പ്രാധാന്യം അര്‍ഹിക്കുന്നവന്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

all creation

“സൃഷ്ടി” എന്ന നാമം ഒരു ക്രിയാപദം ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം സൃഷ്ടിച്ചതായ സകലവും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

Colossians 1:16

For by him all things were created

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: അവന്‍ മുഖാന്തിരം ദൈവം സകലവും സൃഷിച്ചു” അല്ലെങ്കില്‍ “സകലവും സൃഷ്ടിക്കുവാന്‍ ദൈവം പുത്രന് ഇടവരുത്തി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

all things were created by him and for him

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. ദൈവം പുത്രന്‍റെ മഹത്വത്തിനായി പുത്രന്‍ തന്നെ സകലവും സൃഷ്ടിക്കുവാന്‍ ഇടവരുത്തി. മറു പരിഭാഷ: “അവന്‍ മൂലവും അവനു വേണ്ടിയും ദൈവം സകലവും സൃഷ്ടിച്ചു” അല്ലെങ്കില്‍ “സകലവും അവനു വേണ്ടി ആകേണ്ടതിനു അവനെ സൃഷ്ടിക്കു കാരണം ആകുവാന്‍ ദൈവം ഇട വരുത്തി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Colossians 1:17

He himself is before all things

സകലത്തിനും മുന്‍പേ ഉണ്ടായിരുന്നവന്‍ അവന്‍ തന്നെ ആകുന്നു

in him all things hold together

ഇവിടെ പൌലോസ് പ്രസ്താവിക്കുന്നത് പുത്രന്‍ സകലത്തെയും ഭൌതികമായി തന്നെ സകലത്തെയും ഒരുമിച്ചു വഹിക്കുന്നതായി കാണപ്പെടുന്നു. “അവിടുന്ന് സകലത്തെയും വഹിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം)

Colossians 1:18

He is the head

യേശു ക്രിസ്തു, ദൈവ പുത്രന്‍, ശിരസ്സ്‌ ആകുന്നു

He is the head of the body, the church

പൌലോസ് മനുഷ്യ ശരീരത്തിനു ശിരസ്സ്‌ എന്നപോലെ സഭയുടെ മേല്‍ യേശുവിന്‍റെ സ്ഥാനം ആയിരിക്കുന്നു എന്ന് പ്രസ്താവിച്ചിരിക്കുന്നു. ശിരസ്സ് ശരീരത്തെ നിയന്ത്രിക്കുന്നത്‌ പോലെ, യേശു സഭയെ ഭരിക്കുന്നു.

the beginning

സൃഷ്ടിതാവാകുന്ന അധികാരി. അവിടുന്ന് പ്രഥമ മുഖ്യന്‍ അല്ലെങ്കില്‍ സ്ഥാപകന്‍

firstborn from among the dead

യേശുവാണ് ആദ്യമായി മരിച്ചു വീണ്ടും ജീവനിലേക്കു മടങ്ങി വന്നവന്‍, വീണ്ടും മരിക്കേണ്ട ആവശ്യം ഇല്ലാത്തവന്‍.

Colossians 1:20

through the blood of his cross

കുരിശില്‍ യേശു ചിന്തിയ രക്തം മുഖാന്തിരം

the blood of his cross

ഇവിടെ “രക്തം” എന്നുള്ളത് കുരിശില്‍ ക്രിസ്തു മരിച്ചതിനു പകരമായി നിലകൊള്ളുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 1:21

Connecting Statement:

പൌലോസ് ഇവിടെ വ്യക്തമാക്കുന്നത് എന്തെന്നാല്‍ ദൈവം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ക്രിസ്തു ജാതികളായ വിശ്വാസികളുടെ പാപങ്ങളെ തന്‍റെ വിശുദ്ധിയ്ക്ക് പകരമാക്കി നിറുത്തിയിരിക്കുന്നു എന്നാണ്.

At one time, you also

കൊലോസ്സ്യന്‍ വിശ്വാസികള്‍ ആയ നിങ്ങളും ഒരു കാലത്തു

were strangers to God

ദൈവം അറിയാത്തതായ ജനത്തെ പോലെ ആയിരുന്നു അല്ലെങ്കില്‍ “ദൈവത്തെ വേണ്ട എന്ന് തള്ളിക്കളഞ്ഞ”

Colossians 1:22

to present you holy, blameless, and above reproach before him

പൌലോസ് കൊലോസ്സ്യക്കാരെ കുറിച്ച് വിവരിക്കുന്നത് യേശു അവരെ ശാരീരികമായി ശുദ്ധീകരിച്ചും, അവര്‍ക്ക് ശുദ്ധമായ വസ്ത്രം നല്‍കിയും, എന്നവണ്ണം പിതാവായ ദൈവത്തിന്‍റെ മുന്‍പാകെ നില്‍ക്കുവാന്‍ തക്കവിധം കൊണ്ടു വന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

blameless, and above reproach

കുറ്റമറ്റതു എന്ന ആശയം ഊന്നി പറയത്തക്കവിധം പൌലോസ് ഏകദേശം ഒരേ അര്‍ത്ഥം തന്നെ നല്‍കുന്നതായ രണ്ടു പദങ്ങളെ ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഉത്കൃഷ്ടമായ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-parallelism)

before him

പ്രദേശം എന്ന പദപ്രയോഗം “ദൈവത്തിന്‍റെ ദൃഷ്ടിയില്‍” അല്ലെങ്കില്‍ “ദൈവത്തിന്‍റെ ചിന്തയില്‍” എന്നുള്ളതിന് പകരമായി നിലകൊള്ളുന്നു (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 1:23

that was proclaimed

വിശ്വാസികള്‍ പ്രഖ്യാപിച്ചു (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

to every person created under heaven

ലോകത്തില്‍ ഉള്ള ഓരോ വ്യക്തിയും

the gospel of which I, Paul, became a servant

പൌലോസ് വാസ്തവത്തില്‍ ദൈവത്തിന്‍റെ ഒരു വേലക്കാരന്‍ ആയിരുന്നു. മറു പരിഭാഷ: “പൌലോസ് ആയ ഞാന്‍, ദൈവത്തെ സേവിക്കുന്നവന്‍ ആയി, പ്രസംഗിച്ചു കൊണ്ടിരിക്കുന്ന സുവിശേഷം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 1:24

I fill up in my flesh what is lacking of the afflictions of Christ

താന്‍ തുടര്‍മാനമായി അനുഭവിച്ചു വരുന്ന കഷ്ടതകളെ കുറിച്ച് പൌലോസ് സംസാരിക്കുന്നു. അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നത് താനും മറ്റുള്ള ക്രിസ്ത്യാനികളും ക്രിസ്തു വീണ്ടും വരുന്നതിനു മുന്‍പായി വളരെ അധികം കഷ്ടതകള്‍ സഹിച്ചു കൊള്ളേണ്ടത്‌ ആയിരിക്കുന്നു, കൂടാതെ ഈ കഠിന ശോധനകള്‍ അനുഭവിക്കുമ്പോള്‍ ആത്മീയ കാഴ്ചപ്പാടില്‍ ക്രിസ്തുവും അവരോടു കൂടെ കഷ്ടം അനുഭവിക്കുന്നവനായി കാണപ്പെടുന്നു. അതിനാല്‍ പൌലോസ് തീര്‍ച്ചയായും അര്‍ത്ഥം നല്‍കുന്നത് വിശ്വാസികളുടെ രക്ഷയ്ക്ക് ക്രിസ്തുവിന്‍റെ കഷ്ടതകള്‍ മാത്രം മതിയാകുന്നതല്ല എന്നല്ല.

I fill up in my flesh

പൌലോസ് തന്‍റെ ശരീരത്തെ കുറിച്ച് പറയുന്നത് കഷ്ടതകള്‍ താങ്ങുവാന്‍ തക്ക വിധം ഉള്ള ഒരു സംഭരണിയ്ക്ക് സമാനം ആയിരിക്കുന്നു എന്ന രീതിയില്‍ ആണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

for the sake of his body, which is the church

പൌലോസ് അടിക്കടി സഭയെക്കുറിച്ച്, സകല ക്രിസ്തീയ വിശ്വാസികളെയും കുറിച്ച് പറയുന്നത്, ക്രിസ്തുവിന്‍റെ ശരീരം എന്ന നിലയില്‍ ആണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 1:25

to fulfill the word of God

പ്രസംഗിക്കപ്പെടെണ്ടതും വിശ്വസിക്കപ്പെടെണ്ടതും ആയ ദൈവത്തിന്‍റെ സുവിശേഷ സന്ദേശം കൊണ്ടു വരേണ്ടതായ ആവശ്യകതയെ ഇത് അര്‍ത്ഥം നല്‍കുന്നു. “ദൈവത്തിന്‍റെ വചനം” എന്നുള്ളത് ഇവിടെ ദൈവത്തില്‍ നിന്നുള്ള വചനം എന്നുള്ളതിനു ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ദൈവം നിര്‍ദേശം നല്കിയിട്ടുള്ളവയോട് അനുസരണം ഉള്ളവര്‍ ആയിരിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം)

Colossians 1:26

This is the secret truth that was hidden

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ഇത് ദൈവം മറച്ചു വച്ചിരുന്ന രഹസ്യം ആയ സത്യം ആയിരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

for ages and for generations

“യുഗങ്ങള്‍” എന്നും “തലമുറകള്‍” എന്നും ഉള്ള പദങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത് ലോകത്തിന്‍റെ സൃഷ്ടിയുടെ കാലഘട്ടം മുതല്‍ സുവിശേഷം പ്രസംഗിക്കപ്പെടുന്ന കാലഘട്ടം വരെയുള്ള കാലയളവിനെ സൂചിപ്പിക്കുന്നു.

now it has been revealed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ഇപ്പോള്‍ അത് ദൈവം വെളിപ്പെടുത്തിയിരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Colossians 1:27

the riches of the glory of this secret truth

പൌലോസ് ദൈവത്തെ സംബന്ധിച്ച ഈ രഹസ്യമായ സത്യത്തിന്‍റെ മൂല്യത്തെ കുറിച്ച് ഒരു ഭൌതികമായ നിധി എന്നപോലെ പറയുന്നു. “ധനം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Christ in you

പൌലോസ് വിശ്വാസികളെ കുറിച്ച് പറയുന്നത് അവര്‍ ക്രിസ്തു സാന്നിധ്യം അരുളുന്ന യഥാര്‍ത്ഥ സംഭരണികള്‍ക്ക് സമാനം ആയി ഇരിക്കുന്നു എന്നാണ്. ഇത് ക്രിസ്തുവുമായി വിശ്വാസികള്‍ക്കുള്ള ഐക്യത്തെ പ്രകടമാക്കുവാന്‍ ഉപയോഗിക്കുന്ന രീതികളില്‍ ഒന്നാകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

the hope of glory

ആയതു കൊണ്ട് ദൈവത്തിന്‍റെ മഹത്വത്തില്‍ നിങ്ങള്‍ക്ക് പങ്കാളിത്വം ഉണ്ടാകും എന്ന് ഉറപ്പായും പ്രതീക്ഷിക്കാം.

Colossians 1:28

we proclaim ... We admonish ... we teach ... we may present

ഈ പദങ്ങള്‍ കൊലോസ്സ്യരെ ഉള്‍പ്പെടുത്തുന്നവ അല്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

We admonish every person

ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നു

so that we may present every person

സകല വ്യക്തിയെയും ആര്‍ക്കു സന്നിഹിതര്‍ ആക്കുമെന്ന് നിങ്ങള്‍ വ്യക്തമാക്കേണ്ടത് ആവശ്യം ആയിരിക്കുന്നു. മറു പരിഭാഷ: “ആയതു കൊണ്ട് ഞങ്ങള്‍ ഓരോ വ്യക്തിയെയും ദൈവ മുന്‍പാകെ സന്നിഹിതര്‍ ആക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

complete

പൂര്‍ണ്ണത ഉള്ളവര്‍ ആകുക എന്നുള്ളത് ആത്മീയമായി പക്വത ഉള്ളവര്‍ ആകുക എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ആത്മീകമായി പക്വത പ്രാപിച്ചവര്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 2

കൊലൊസ്സ്യര്‍ 02 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

പരിഛേദനയും സ്നാനവും

11-12 വാക്യങ്ങളില്‍ പൌലോസ് പഴയ നിയമ അടയാളം ആയ പരിഛേദനയും പുതിയ നിയമ അടയാളം ആയ സ്നാനവും അടയാളപ്പെടുത്തുന്നത് ക്രിസ്ത്യാനികള്‍ എപ്രകാരം ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും പാപത്തില്‍ നിന്ന് സ്വതന്ത്രര്‍ ആയിരിക്കുന്നു എന്നും പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍

ജഡം

ഇത് ഒരു സങ്കീര്‍ണമായ വിഷയം ആകുന്നു. “ജഡം” എന്നുള്ളത് നമ്മുടെ പാപ സ്വഭാവത്തെ സൂചിപ്പിക്കുന്നത് ആകാം. മനുഷ്യന്‍റെ ശാരീരക ഭാഗം പാപം ആകുന്നു എന്നല്ല പൌലോസ് പഠിപ്പിക്കുന്നത്‌. പൌലോസ് പഠിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്, ക്രിസ്ത്യാനികള്‍ ജീവനോട്‌ കൂടെ ഇരിക്കുമ്പോള്‍ (ജഡത്തില്‍”), നാം പാപം ചെയ്യുന്നത് തുടരും എന്നാല്‍ നമ്മുടെ പുതിയ പ്രകൃതി എന്നത് നമ്മുടെ പഴയ പ്രകൃതിയോടു യുദ്ധം ചെയ്തു കൊണ്ടിരിക്കും. പൌലോസ് ഈ അദ്ധ്യായത്തില്‍ “ജഡം” എന്നുള്ളത് ഭൌതിക ശരീരത്തെ സൂചിപ്പിക്കുന്നതായി ഉപയോഗിക്കുന്നു.

വ്യക്തമായ വിവരണം

കൊലോസ്സ്യയില്‍ ഉള്ള സഭയുടെ സാഹചര്യത്തെ കുറിച്ച് ഈ അദ്ധ്യായത്തില്‍ പൌലോസ് നിരവധി വിഷയങ്ങള്‍ സൂചിപ്പിക്കുന്നു. യഥാര്‍ത്ഥം ആയ വിശദാംശങ്ങളെ സംബന്ധിച്ച് വചനം വ്യക്തത ഇല്ലാതെ ഇരിക്കുവാന്‍ അനുവദിക്കുന്നത് ഉചിതം ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Colossians 2:1

Connecting Statement:

ക്രിസ്തു ദൈവം ആകുന്നു എന്നും അവിടുന്ന് വിശ്വാസികളില്‍ ജീവിക്കണം എന്നും കൊലോസ്സ്യയിലും ലവോദിക്യയിലും ഉള്ള വിശ്വാസികള്‍ മനസ്സിലാക്കേണ്ടതിനും, കൂടാതെ അവര്‍ ക്രിസ്തുവിനെ സ്വീകരിച്ചതു പോലെ അതില്‍ തന്നെ തുടര്‍ന്നു ജീവിക്കണം എന്നും പൌലോസ് അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു,

how great a struggle I have had for you

അവരുടെ വിശുദ്ധിയും സുവിശേഷം സംബന്ധിച്ച ഗ്രാഹ്യവും അവരില്‍ ഏറ്റവും വര്‍ദ്ധിച്ചു വരേണ്ടതിനു പൌലോസ് ഏറ്റവും കഠിനമായി അദ്ധ്വാനിച്ചു.

those at Laodicea

ഇത് കൊലോസ്സ്യയുമായി ഏറ്റവും അടുത്തുള്ള ഒരു പട്ടണം ആയിരുന്നു, അവിടെ പൌലോസ് പ്രാര്‍ഥിച്ചു കൊണ്ടിരുന്നതായ ഒരു സഭയും ഉണ്ടായിരുന്നു.

as many as have not seen my face in the flesh

ഇവിടെ “ജഡത്തില്‍ എന്‍റെ മുഖം” എന്നുള്ളത് പ്രനിധീകരിക്കുന്നത് ഒരു മുഴുവന്‍ വ്യക്തി എന്ന നിലയില്‍ ആകുന്നു. മറു പരിഭാഷ: “എന്നെ വ്യക്തിപരമായി ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകള്‍” അല്ലെങ്കില്‍ “ഞാന്‍ മുഖാമുഖമായി ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdoche)

Colossians 2:2

so that their hearts

പൌലോസ് വ്യത്യസ്തമായ ഒരു സര്‍വ്വ നാമം ഉപയോഗിച്ചാണെങ്കില്‍ പോലും ഗലാത്യരെ ഉള്‍പ്പെടുത്തുന്നു. മറു പരിഭാഷ: “അതിനാല്‍ അവരുടെ ഹൃദയങ്ങളും നിങ്ങളുടെയും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-pronouns)

brought together

ഇത് അര്‍ത്ഥം നല്‍കുന്നത് ഒരു അടുത്ത ബന്ധത്തിലേക്ക് ഒരുമിച്ചു കൊണ്ടുവന്നിട്ടു എന്നാണ്.

all the riches of full assurance of understanding

സുവിശേഷം സമ്പൂര്‍ണ്ണമായി സത്യം ആണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് പൌലോസ് പറയുന്നത് താന്‍ ഭൌതിക കാര്യങ്ങളില്‍ ധനാഢ്യനായ ഒരു വ്യക്തി എന്ന നിലയില്‍ ആണ് (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

the secret truth of God

ഇത് ദൈവത്താല്‍ മാത്രം വെളിപ്പെടുത്തുന്നതായ ജ്ഞാനം ആകുന്നു.

that is, Christ

ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട രഹസ്യ സത്യം യേശു ക്രിസ്തു ആകുന്നു.

Colossians 2:3

In him all the treasures of wisdom and knowledge are hidden

ക്രിസ്തുവിനു മാത്രമേ ദൈവത്തിന്‍റെ ജ്ഞാനത്തെയും അറിവിനെയും വെളിപ്പെടുത്തുവാന്‍ കഴിയുക ഉള്ളൂ. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ സാധിക്കും. മറു പരിഭാഷ: “ദൈവം ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും സകല നിധികളും ക്രിസ്തുവില്‍ മറെച്ചു വെച്ചിരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

the treasures of wisdom and knowledge

പൌലോസ് ദൈവത്തിന്‍റെ ജ്ഞാനത്തെയും അറിവിനെയും സംബന്ധിച്ച് പ്രസ്താവിക്കുന്നത് അവ ഭൌതിക സമ്പത്ത് എന്നതു പോലെ ആകുന്നു. മറു പരിഭാഷ: “വളരെ വിലയേറിയ ജ്ഞാനവും അറിവും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

wisdom and knowledge

ഈ പദങ്ങള്‍ അടിസ്ഥാന പരമായി ഇവിടെ ഒരേ കാര്യത്തെ അര്‍ത്ഥം നല്‍കുന്നു. പൌലോസ് അവയെ ഒരുമിച്ചു ഉപയോഗിക്കുന്നത് എല്ലാ ആത്മീയ അറിവുകളും ക്രിസ്തുവില്‍ നിന്ന് വരുന്നു എന്ന് ഊന്നല്‍ നല്‍കി പറയുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublet)

Colossians 2:4

trick

ഇത് അര്‍ത്ഥം നല്‍കുന്നത് സത്യം അല്ലാത്ത എന്തിനെ എങ്കിലും വിശ്വസിക്കുവാന്‍ ഇട വരുത്തുക, അതിനാല്‍ താന്‍ ആ വിശ്വാസപ്രകാരം പ്രവര്‍ത്തിക്കുകയും തത്ഫലമായി ഉപദ്രവം സഹിക്കുകയും ചെയ്യുന്നു.

persuasive speech

ഒരു വ്യക്തിയെ വ്യത്യസ്തമായി ചിന്തിക്കുവാന്‍ ഇടവരുത്തുന്ന പ്രഭാഷണം

Colossians 2:5

not with you in the flesh

ഒരു വ്യക്തിയുടെ ജഡം, അല്ലെങ്കില്‍ ശാരീരിക ജഡം, എന്നുള്ളത് ഒരു വ്യക്തിയെ സംബന്ധിച്ച ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ഇപ്പോള്‍ നിങ്ങളോടൊപ്പം ശാരീരികം ആയി സാന്നിധ്യം ഇല്ലാത്ത” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

I am with you in spirit

ആത്മാവില്‍ ആരോടൊപ്പം എങ്കിലും ആയിരിക്കുക എന്നുള്ളത് ആ വ്യക്തിയെ കുറിച്ച് തുടര്‍മാനമായി ചിന്തിച്ചു കൊണ്ടിരിക്കുക എന്നുള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ഞാന്‍ തുടര്‍മാനം ആയി നിങ്ങളെ കുറിച്ച് ചിന്തിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

good order

കാര്യങ്ങള്‍ ക്രമമായി ചെയ്യുന്ന

the strength of your faith

നിങ്ങള്‍ വിശ്വസിക്കുന്നതിനെ ഒന്നിനും തന്നെ അല്ലെങ്കില്‍ ആര്‍ക്കും തന്നെ തടുത്തു നിര്‍ത്തുവാന്‍ സാദ്ധ്യം അല്ല.

Colossians 2:6

walk in him

ഒരു പാതയില്‍ കൂടെ നടക്കുക എന്നുള്ളത് ഒരു വ്യക്തി എപ്രകാരം തന്‍റെ ജീവിതം നയിക്കുന്നു എന്നതിന് ഉള്ള ഒരു ഉപമാനം ആകുന്നു. “അവനില്‍” എന്നുള്ള പദം ക്രിസ്തുവിനോട് അടുത്ത് ഉള്ളതായ ബന്ധത്തെ സൂചിപ്പിക്കുന്നതും തനിക്കു പ്രസാദകരം ആയ പ്രവര്‍ത്തി ചെയ്യുന്നതിനെ സൂചിപ്പിക്കുന്നതും ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ ജീവിതം അവിടുന്ന് ആവശ്യപ്പെടുന്ന പ്രകാരം ജീവിക്കുക” അല്ലെങ്കില്‍ “നിങ്ങള്‍ അവനു ഉള്‍പ്പെട്ടവര്‍ എന്ന് മറ്റുള്ളവര്‍ കാണത്തക്ക വിധം ജീവിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 2:7

Be rooted ... be built ... be established ... abound

“അവനില്‍ നടക്കുക” എന്നുള്ളത് എന്താണ് അര്‍ത്ഥം നല്‍കുന്നത് എന്ന് ഈ പദങ്ങള്‍ വിശദീകരണം നല്‍കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

Be rooted in him

പൌലോസ് ക്രിസ്തുവില്‍ യഥാര്‍ത്ഥമായ വിശ്വാസം ഉള്ള ഒരു വ്യക്തിയെ കുറിച്ചു പറയുമ്പോള്‍ ആ വ്യക്തി ഉറപ്പുള്ള നിലത്തില്‍ ആഴമുള്ള വേരുകള്‍ ഉള്ളതായ ഒരു മരം വളരുന്നതിന് സമാനം ആയി പറയുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

be built on him

പൌലോസ് ക്രിസ്തുവില്‍ യഥാര്‍ത്ഥമായ വിശ്വാസം ഉള്ള ഒരു വ്യക്തിയെ കുറിച്ചു പറയുമ്പോള്‍ ആ വ്യക്തി ഒരു ഉറപ്പേറിയത് ആയ അടിസ്ഥാനം ഉള്ള ഒരു കെട്ടിടം എന്നപോലെ ആകുന്നു എന്ന് പറയുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

be established in faith

സകലത്തിനായും യേശുവില്‍ ആശ്രയിക്കുക

just as you were taught

ഇത് പേര് സൂചിപ്പിക്കാതെ പ്രസ്താവിക്കുന്നത്, അല്ലെങ്കില്‍ ഉപദേഷ്ടാവായ എപ്പഫ്രാസിന്‍റെ ശ്രദ്ധ ക്ഷണിക്കുക എന്നത് ഉചിതം ആകുന്നു. ([കൊലൊസ്സ്യര്‍ 1:7] (../01/07.md)). മറു പരിഭാഷ: “നിങ്ങള്‍ പഠിച്ചിരിക്കുന്നത് പോലെ” അല്ലെങ്കില്‍ “അവര്‍ നിങ്ങളെ പഠിപ്പിച്ചത് പോലെ” അല്ലെങ്കില്‍ “അദ്ദേഹം നിങ്ങളെ പഠിപ്പിച്ചത് പോലെ”

abound in thanksgiving

പൌലോസ് നന്ദി പ്രകാശനത്തിനെ കുറിച്ച് സംസാരിക്കുന്നത് അത് ഒരു വ്യക്തി കൂടുതലായി പ്രാപിക്കേണ്ടുന്ന വസ്തുക്കള്‍ ആയിരുന്നു എന്നാണ്. മറു പരിഭാഷ: “ദൈവത്തോട് വളരെ നന്ദി ഉള്ളവര്‍ ആയിരിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 2:8

Connecting Statement:

പൌലോസ് വിശ്വാസികളെ നിര്‍ബന്ധിക്കുന്നത്‌ മറ്റുള്ളവരുടെ വാക്കുകള്‍ക്കും നിബന്ധനകള്‍ക്കും നേരെ തിരിഞ്ഞു പോകാതിരിക്കുവാന്‍ വളരെ ശ്രദ്ധയോടെ ഇരിക്കണം എന്നാണ് എന്തുകൊണ്ടെന്നാല്‍ വിശ്വാസികള്‍ക്ക് ക്രിസ്തുവില്‍ ഉള്ളതായ ദൈവത്തിന്‍റെ പൂര്‍ണ്ണതയില്‍ കൂടുതലായി ഒന്നും തന്നെ കൂട്ടിച്ചേര്‍ക്കുവാന്‍ ഇല്ല.

See that

ഉറപ്പാക്കേണ്ടത് എന്തെന്നാല്‍

captures you

പൌലോസ് ദുരുപദേഷ്ടാക്കന്മാരെ ഒരു വ്യക്തി എപ്രകാരം വിശ്വസിക്കുവാന്‍ ഇടയാകും എന്ന് (എന്തുകൊണ്ടെന്നാല്‍ അവര്‍ അസത്യം ആയ കാര്യങ്ങളെ വിശ്വസിക്കുന്നു അല്ലെങ്കില്‍ തെറ്റായ കാര്യങ്ങളെ സ്നേഹിക്കുന്നു) ഒരു വ്യക്തി ആ മനുഷ്യനെ ബലാല്‍ക്കാരേണ ശാരീരികമായി പിടിച്ചു വെക്കുന്നത് പോലെ ആയിരിക്കുന്നു എന്ന് പറയുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

philosophy

മതപരം ആയ ഉപദേശങ്ങളും വിശ്വാസങ്ങളും ദൈവത്തിന്‍റെ വചനത്തില്‍ നിന്നും ഉള്ളവ അല്ല എന്നാല്‍ അവ മനുഷ്യന്‍റെ ദൈവത്തെ കുറിച്ചുള്ള ചിന്തകളില്‍ നിന്നും ജീവിതത്തില്‍ നിന്നും ആകുന്നു.

empty deceit

ഒന്നും തന്നെ ഉല്‍പ്പാദിപ്പിക്കാത്ത ദുരുപദേശ ആശങ്ങളെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നത് അവ ഒന്നും തന്നെ ഇല്ലാത്തതായി ഒഴിഞ്ഞിരിക്കുന്ന സംഭരണികളെ പോലെ യാതൊരു മൂല്യവും ഇല്ലാത്തതായി കാണപ്പെടുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

the tradition of men ... the elements of the world

യഹൂദ പാരമ്പര്യങ്ങളും അതുപോലെ ജാതീയ (പുറജാതി) വിശ്വാസ സംഹിതകളും രണ്ടും ഒരുപോലെ മൂല്യം ഇല്ലാത്തവ ആയിരിക്കുന്നു. “ലോകത്തിന്‍റെ ആദ്യ പാഠങ്ങള്‍” എന്നുള്ളത് മിക്കവാറും ലോകത്തെ ഭരിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ജനങ്ങള്‍ ആരാധിക്കുന്ന ദുഷ്ടാത്മാക്കളെ സൂചിപ്പിക്കുന്നത് ആകാം. എന്നാല്‍ ചില വ്യാഖ്യാതാക്കളുടെ കാഴ്ചപ്പാട് എന്തെന്നാല്‍ “ലോകത്തിന്‍റെ ആദ്യപാഠങ്ങള്‍ എന്നത്” ലോകത്തെ കുറിച്ചുള്ള ജനത്തിന്‍റെ അടിസ്ഥാന ഉപദേശങ്ങള്‍ ആകുന്നു.

Colossians 2:9

in him all the fullness of God lives in bodily form

ദൈവത്തിന്‍റെ ആകമാനം ആയുള്ള പ്രകൃതി ക്രിസ്തുവില്‍ ദേഹ രൂപം ആയി വസിക്കുന്നു.

Colossians 2:10

You have been filled in him

പൌലോസ് ജനത്തെ കുറിച്ച് പ്രസ്താവിക്കുന്നത് ദൈവം ക്രിസ്തുവിനെ ഉള്ളില്‍ നിക്ഷേപിച്ച സംഭരണികള്‍ക്ക് സമാനമായി ഇരിക്കുന്നു എന്നാണ്. മറു പരിഭാഷ: “നിങ്ങള്‍ ക്രിസ്തുവില്‍ പൂര്‍ണ്ണരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

who is the head over every power and authority

ക്രിസ്തു മറ്റുള്ള ഓരോ ഭരണാധികാരികളുടെ മേലും ഭരണാധികാരി ആയിരിക്കുന്നു (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 2:11

In him you were also circumcised

ക്രിസ്തുവിനു ഉള്‍പ്പെട്ടവര്‍ ആയിരിക്കുന്ന ആളുകളെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നത് അവര്‍ ക്രിസ്തുവിന്‍റെ ശരീരത്തിന് അകത്തുള്ളവര്‍ ആയിരിക്കുന്നു എന്നപോലെ ആകുന്നു. ഇതും കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ സ്നാനത്തില്‍ കൂടെ സഭയുമായി കൂടിച്ചേര്‍ന്നപ്പോള്‍, ദൈവം നിങ്ങളെ പരിഛേദന ചെയ്യുകയുണ്ടായി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

a circumcision not done by humans

ഈ ഉപമാനം മൂലം, പൌലോസ് പറയുന്നത് ദൈവം ക്രിസ്തീയ വിശ്വാസികളെ തനിക്കു അംഗീകാര യോഗ്യരായി, തന്നെ പരിഛേദനയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതായി, ഒരു ആചാരാനുഷ്ടമായി എബ്രായ ബാലന്മാരെ ഇസ്രയേല്‍ സമൂഹത്തിലേക്കു കൂട്ടി ചേര്‍ക്കുന്നത് പോലെ ആയിരിക്കുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 2:12

You were buried with him in baptism

സ്നാനപ്പെടുകയും വിശ്വാസികളുടെ സംഘവുമായി ചേരുകയും ചെയ്യുക എന്നുള്ളതിനെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നത് അത് ക്രിസ്തുവിനോടു കൂടെ അടക്കപ്പെടുക എന്നുള്ളത് ആയിരിക്കുന്നു എന്നാണ്. ഇത് കര്‍ത്തരി ആയി പ്രസ്താവിക്കാം. മറു പരിഭാഷ: “നിങ്ങള്‍ സ്നാനത്തിന്‍ മൂലം സഭയുമായി കൂടി ചേര്‍ന്നപ്പോള്‍ ദൈവം നിങ്ങളെ ക്രിസ്തുവിനോടു കൂടെ നിങ്ങളെ അടക്കം ചെയ്തു എന്നാണ്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

in him you were raised up

ഈ ഉപമാനത്തോടു കൂടെ, ക്രിസ്തുവിനെ വീണ്ടും ജീവന്‍ ഉള്ളവന്‍ ആക്കിയത് മുഖാന്തിരം വിശ്വാസികള്‍ക്ക് പുതിയ ആത്മീയ ജീവിതം ദൈവം സാധ്യമാക്കി തീര്‍ത്തതിനെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നു. ഇത് കര്‍ത്തരി ആയി മാറ്റാം. മറു പരിഭാഷ: നിങ്ങള്‍ നിങ്ങളെത്തന്നെ ക്രിസ്തുവിനോടു കൂടെ ചേര്‍ത്തതു കൊണ്ട്, ദൈവം നിങ്ങളെ ഉയിര്‍പ്പിച്ചു” അല്ലെങ്കില്‍ “അവനില്‍ നിങ്ങള്‍ വീണ്ടും ജീവന്‍ പ്രാപിച്ചവര്‍ ആകുവാന്‍ ദൈവം മുഖാന്തിരം ഉളവാക്കി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

you were raised up

ഇവിടെ ഉയിര്‍പ്പിക്കുക എന്നുള്ളത് മരിച്ചുപോയ ഒരു വ്യക്തിയെ വീണ്ടും ജീവന്‍ ഉള്ളവനാക്കി തീര്‍ക്കുക എന്നതിനുള്ള ഒരു ഭാഷാശൈലി ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം നിങ്ങളെ ഉയിര്‍പ്പിച്ചു” അല്ലെങ്കില്‍ “ദൈവം നിങ്ങളെ വീണ്ടും ജീവന്‍ ഉള്ളവര്‍ ആക്കി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiomഉം)

Colossians 2:13

When you were dead

ദൈവത്തോട് പ്രതികരിക്കാതെ ഇരിക്കുക എന്നുള്ളത് മരിച്ചു പോയ സ്ഥിതി ആയിരിക്കുന്നു എന്ന് പൌലോസ് ഇവിടെ പ്രസ്താവിക്കുന്നു. മറു പരിഭാഷ: “കൊലോസ്സ്യന്‍ വിശ്വാസികള്‍ ആയ നിങ്ങള്‍ ദൈവത്തോട് പ്രതികരിക്കുവാന്‍ കഴിയാത്തവരായി തീര്‍ന്നപ്പോള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

you were dead ... he made you alive

ഈ ഉപമാനം ഉപയോഗിച്ചുകൊണ്ട് പൌലോസ് പ്രസ്താവിക്കുന്നത് പുതിയ ആത്മീയ ജീവിതത്തിലേക്ക് കടന്നു വരിക എന്നുള്ളത് ശാരീരികം ആയ ജീവനിലേക്കു മടങ്ങി വരിക എന്നുള്ളതിന് സമാനം ആയിരിക്കുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

dead in your trespasses and in the uncircumcision of your flesh

രണ്ടു നിലകളില്‍ നിങ്ങള്‍ മരിച്ചവര്‍ ആയിരുന്നു. 1)ആത്മീയമായി നിങ്ങള്‍ മരിച്ചവര്‍ ആയിരുന്നു, ക്രിസ്തുവിനു എതിരെ പാപം ഉള്ള ജീവിതം നയിച്ചവര്‍ ആക കൊണ്ട് 2) മോശെയുടെ ന്യായപ്രമാണം അനുസരിച്ച് പരിഛേദന ഏല്‍ക്കാഞ്ഞത് കൊണ്ടും.

forgave us all of our trespasses

അവിടുന്ന് യഹൂദന്മാര്‍ ആയ ഞങ്ങളുടെയും ജാതികള്‍ ആയ നിങ്ങളുടെയും ഇരു കൂട്ടരുടെയും ലംഘനങ്ങളെ എല്ലാം നമുക്ക് ക്ഷമിച്ചു തന്നു

Colossians 2:14

He canceled the written record of debts that stood against us

ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ച രീതിയെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നത്, അത് ഒരു വ്യക്തി, നിരവധി ജനങ്ങള്‍ തനിക്കു പണമായും വസ്തുക്കള്‍ ആയും കടം വാങ്ങി തിരികെ നല്‍കുവാന്‍ ബാധ്യത ഉള്ളവരുടെ രേഖകള്‍ മുഴുവന്‍ നശിപ്പിച്ചു കളഞ്ഞിട്ടു ഇനി ആരും തന്നെ തനിക്കു ആ കടം തിരികെ നല്‍കേണ്ടതില്ല എന്ന് രേഖപ്പെടുത്തുന്നത് പോലെ ആയിരിക്കുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 2:15

made a public spectacle of them

റോമന്‍ കാലഘട്ടത്തില്‍, റോമന്‍ സൈന്യം വിജയികളായി സ്വദേശത്ത് മടങ്ങി വരുമ്പോള്‍ ഒരു ഘോഷയാത്ര നടത്തുക പതിവായിരുന്നു, അതില്‍ അവര്‍ പിടിച്ചടക്കിയ സകല തടവുകാരെയും സകല വസ്തുക്കളെയും പ്രദര്‍ശിപ്പിക്കുമായിരുന്നു. ദൈവം സകല ദുഷ്ട ശക്തികളുടെ മേലും അധികാരങ്ങളുടെ മേലും വിജയം കൈവരിച്ചവന്‍ ആയിരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

by the cross

ഇവിടെ “കുരിശു” എന്നുള്ളത് കുരിശിന്മേല്‍ ഉള്ള ക്രിസ്തുവിന്‍റെ മരണത്തിനു സൂചകമായി നിലകൊള്ളുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 2:16

in eating or in drinking

മോശെയുടെ ന്യായപ്രമാണം ഒരു വ്യക്തിക്ക് എന്തെല്ലാം ഭക്ഷിക്കാം എന്നും പാനം ചെയ്യാം എന്നും ഉള്ളത് ഉള്‍പ്പെടുത്തിയിരുന്നു. “നിങ്ങള്‍ എന്തു ഭക്ഷിച്ചാലും എന്തു പാനം ചെയ്താലും”

about a feast day or a new moon, or about Sabbath days

മോശെയുടെ ന്യായപ്രമാണം ഉത്സവങ്ങളുടെയും, ആരാധനയുടെയും, യാഗം അര്‍പ്പിക്കുന്നതിന്‍റെയും ദിവസങ്ങളെ നിഷ്കര്‍ഷിച്ചിരുന്നു. “നിങ്ങള്‍ ഉത്സവങ്ങളുടെ അല്ലെങ്കില്‍ പൌര്‍ണമിയുടെ അല്ലെങ്കില്‍ ശബ്ബത്തിന്‍റെ നാളുകള്‍ ആചരിക്കുവാന്‍ ഉള്ള രീതി”

Colossians 2:17

These are a shadow of the things to come, but the substance is Christ

നിഴല്‍ എന്ന് പറയുന്നത് ഒരു വസ്തുവിന്‍റെ ആകൃതി കാണിക്കുന്നത് ആകുന്നു, എന്നാല്‍ അത് ആ വസ്തു ആയിരിക്കുന്നില്ല. അത് പോലെ, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ശബ്ബത്ത് ആദിയായവ ദൈവം ജനത്തെ എപ്രകാരം രക്ഷിപ്പാന്‍ ഇരിക്കുന്നു എന്നതിനെ കാണിക്കുന്നു, എന്നാല്‍ അവ രക്ഷിക്കുവാന്‍ ഉള്ള കാര്യങ്ങള്‍ അല്ല താനും. രക്ഷകന്‍ ക്രിസ്തു ആകുന്നു. മറു പരിഭാഷ: സംഭവിക്കുവാന്‍ പോകുന്ന വസ്തുതയുടെ നിഴല്‍ പോലെ ആകുന്നു, എന്നാല്‍ യാഥാര്‍ത്ഥ്യം ക്രിസ്തുവത്രേ” അല്ലെങ്കില്‍ “ഇവ ഒക്കെയും വരുവാന്‍ പോകുന്ന രക്ഷകന്‍റെ നിഴല്‍ പോലെ മാത്രം ആകുന്നു, എന്നാല്‍ രക്ഷകന്‍ ക്രിസ്തു ആകുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 2:18

Let no one ... judge you out of your prize

ഇവിടെ പൌലോസ് ദുരുപദേഷ്ടാക്കന്മാരെ കുറിച്ച് സൂചിപ്പിക്കുന്നത് അവര്‍ കായിക മത്സരത്തില്‍ അന്യായമായി വിധി കല്‍പ്പിക്കുന്നതും വിശ്വാസികള്‍ അവര്‍ക്ക് അവകാശം ആയ അവരുടെ സമ്മാനം വാങ്ങുവാന്‍ കഴിയാത്ത വിധം അവരെ അയോഗ്യര്‍ ആയി വിധി കല്‍പ്പിക്കുന്നവരും ആകുന്നു, കൂടാതെ ക്രിസ്തുവിനെ കുറിച്ച് താന്‍ പ്രസ്താവിക്കുന്നത് ക്രിസ്തു ഒരു വ്യക്തിയെ രക്ഷിക്കുന്നത് അപ്രകാരം ഉള്ള ഒരു മത്സരത്തില്‍ വിജയിയായ ഒരു വ്യക്തിക്ക് പാരിതോഷികം നല്‍കുന്നത് പോലെ ആകുന്നു എന്നാണ്. മറു പരിഭാഷ: “ആരും തന്നെ ... നിങ്ങളെ സമ്മാനം പ്രാപിക്കുന്നതില്‍ നിന്ന് അയോഗ്യര്‍ ആക്കുവാന്‍ ഇട വരരുത്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

who wants humility

“താഴ്മ” എന്നുള്ള പദം ഒരുവന്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മൂലം മറ്റുള്ളവര്‍ തന്നെ കുറിച്ച് താഴ്മ ഉള്ളവന്‍ എന്ന് ചിന്തിക്കുവാന്‍ ഇടവരുത്തുന്ന ഒരു ഉപമാന പദം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ താഴ്മ ഉള്ളവര്‍ എന്ന് പ്രദര്‍ശിപ്പിക്കുവാന്‍ തക്കവിധം ഉള്ള പ്രവര്‍ത്തികള്‍ നിങ്ങള്‍ ചെയ്യണം എന്ന് ആവശ്യപ്പെടുന്നവര്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

enters into the things he has seen

ഇവിടെ പൌലോസ് തങ്ങള്‍ക്കു സ്വപ്നങ്ങളും ദര്‍ശനങ്ങളും ദൈവത്തില്‍ നിന്നും ലഭ്യമാകുന്നു എന്ന് അവകാശപ്പെടുകയും അവയെ കുറിച്ച് അഹങ്കാരത്തോടു കൂടെ സംസാരിക്കുകയും ചെയ്യുന്നവരെ കുറിച്ച് പ്രസ്താവിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

becomes puffed up by his fleshly thinking

ഇവിടെ പൌലോസ് പറയുന്നത് എന്തെന്നാല്‍ പാപമയം ആയ ചിന്താശൈലികള്‍ ഒരു വ്യക്തിയെ അഹങ്കാരി ആക്കുന്നു. മറു പരിഭാഷ: തന്‍റെ ജഡിക ചിന്താഗതി മൂലം തന്നെത്തന്നെ ചീര്‍പ്പിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

puffed up

ഇവിടെ പൊങ്ങച്ചം പറയുന്ന ഒരു വ്യക്തിയെ കുറിച്ച് പ്രസ്താവിച്ചിരിക്കു ന്നത് ഇപ്രകാരമാണ്, അത് ആയിരിക്കേണ്ടുന്ന നിലയെക്കാള്‍ ആരോ ഒരാള്‍ കാറ്റ് നിറച്ചത് നിമിത്തം വല്ലാതെ വീര്‍ത്തു വലുതായിരിക്കുന്നതിനു സമാനം ആകുന്നു എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

his fleshly thinking

ഇവിടെ ജഡം എന്ന ആശയം പാപം നിറഞ്ഞ മനുഷ്യ പ്രകൃതിയെ സൂചിപ്പിക്കുന്നു. “അവന്‍ പ്രകൃത്യാ ചിന്തിക്കുന്ന പാപം നിറഞ്ഞ ചിന്തകള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 2:19

He does not hold on to the head

ക്രിസ്തുവില്‍ വിശ്വസിക്കാത്ത ഒരു വ്യക്തിയെ കുറിച്ച് പറയുന്നത് ശിരസ്സിനെ മുറുകെ പിടിക്കാത്ത ആളുകളെന്ന പോലെ ഉള്ളവര്‍ എന്നാണ്. ക്രിസ്തുവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവിടുന്ന് ഒരു ശരീരത്തിന്‍റെ ശിരസ്സ്‌ എന്നാണ്. മറു പരിഭാഷ: ഒരു ശരീരത്തിന്‍റെ ശിരസ്സ്‌ എന്നപോലെ കാണപ്പെടുന്ന, ക്രിസ്തുവിനെ അവന്‍ മുറുകെ പിടിച്ചു കൊള്ളുന്നില്ല” അല്ലെങ്കില്‍ “ഒരു ശരീരത്തിന്‍റെ ശിരസ്സ്‌ എന്നപോലെ കാണപ്പെടുന്ന, ക്രിസ്തുവിനോട് താന്‍ ചേര്‍ന്നിരിക്കുന്നില്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

It is from the head that the whole body throughout its joints and ligaments is supplied and held together

ഒരു മനുഷ്യ ശരീരം എന്നതു പോലെ ആയിരിക്കുന്ന, ക്രിസ്തുവിനാല്‍ ഭരിക്കപ്പെടുകയും ശക്തീകരിക്കപ്പെടുകയും ഒന്നായി സഭയെ കുറിച്ച് പൌലോസ് സംസാരിക്കുന്നു. മറു പരിഭാഷ: “ശിരസ്സ് ആയവനില്‍ നിന്നും ദൈവം മുഴു ശരീരത്തിനും ആവശ്യമായത് ഒക്കെയും സന്ധികളില്‍ കൂടെയും ഞരമ്പുകളില്‍ കൂടെയും വിതരണം ചെയ്യുകയും അതിനെ ഒരുമിച്ചു കൂട്ടി നിര്‍ത്തുകയും ചെയ്യുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 2:20

If you died together with Christ to the elements of the world

ഈ ഉപമാനത്തോടു കൂടെ പൌലോസ് പറയുന്നത് ഒരു വിശ്വാസി ആയ വ്യക്തി ആത്മീയമായി ക്രിസ്തുവിനോടു കൂടെ ഐക്യപ്പെട്ടിരിക്കുന്നു: ക്രിസ്തു മരിച്ചു, അതിനാല്‍ വിശ്വാസിയും ആത്മീയമായി മരിച്ചിരിക്കുന്നു; ക്രിസ്തു ജീവനിലേക്കു മടങ്ങി വന്നു, ആയതു പോലെ വിശ്വാസിയും ആത്മീയ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുന്നു, അതായത്, ദൈവത്തോട് പ്രതികരണം ഉള്ളവന്‍ ആയിരിക്കുക എന്നുള്ളതാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

live as obligated to the world

നിങ്ങള്‍ ലോകത്തിന്‍റെ ആഗ്രഹങ്ങളെ അനുസരിക്കുന്നവര്‍ ആയിരിക്കണം

the world

ചിന്തകള്‍, ആഗ്രഹങ്ങള്‍, ലോക ജനതയുടെ ഭൂരിഭാഗം വരുന്ന ആളുകളുടെ പാപപൂര്‍ണ്ണം ആയ സങ്കല്‍പ്പങ്ങള്‍ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 2:21

Connecting Statement:

“എന്തുകൊണ്ട് നിങ്ങള്‍ ലോകത്തിനു വിധേയപ്പെട്ടവര്‍ ആയി ജീവിക്കുന്നു” എന്നു വാക്യം 20ല്‍ ആരംഭിക്കുന്ന ഏകോത്തര ചോദ്യം ഇവിടെ അവസാനിക്കുന്നു.

Do not handle, nor taste, nor touch""?

Paul is quoting what other people have been telling the Colossians. why do you believe them when they say, 'Do not handle, nor taste, nor touch'? or ""you should not obey them when they say, 'Do not handle, nor taste, nor touch' പൌലോസ് ഇവിടെ മറ്റുള്ള ആളുകള്‍ കൊലോസ്സ്യരോട് പറയുന്ന കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. “’കൈകാര്യം ചെയ്യരുത്, രുചിക്കരുത്‌, അല്ലെങ്കില്‍ തൊടരുത്’ എന്ന് പറയുമ്പോള്‍ നിങ്ങള്‍ അവരെ വിശ്വസിക്കുന്നത് എന്തിനു” അല്ലെങ്കില്‍ “അവര്‍ നിങ്ങളോട് ‘കൈകാര്യം ചെയ്യരുത്, അല്ലെങ്കില്‍ രുചിക്കരുത്, അല്ലെങ്കില്‍ തൊടുകയും അരുത്’ എന്ന് അവര്‍ പറയുന്നതിനെ നിങ്ങള്‍ അനുസരിക്കുക അരുത്’”

Colossians 2:23

These rules have the wisdom of self-made religion and humility and severity of the body

ഈ നിയമങ്ങള്‍ അവിശ്വാസികളായ ജനത്തിനു ജ്ഞാനമായി കാണപ്പെടും എന്തുകൊണ്ടെന്നാല്‍ അവരെ അനുഗമിക്കുന്ന ആളുകളുടെ മുന്‍പില്‍ അവരെ താഴ്മ ഉള്ളവര്‍ എന്ന് അവരുടെ ശരീരങ്ങളെ അവര്‍ തന്നെ പീഡിപ്പിക്കുന്നത് നിമിത്തം പ്രകടമാക്കുന്നു.

have no value against the indulgence of the flesh

നിങ്ങളുടെ മാനുഷിക ആഗ്രഹങ്ങളെ നിര്‍ത്തല്‍ ചെയ്യുവാന്‍ നിങ്ങളെ സഹായിക്കുന്നില്ല

Colossians 3

കൊലൊസ്സ്യര്‍ 03 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഈ അധ്യായത്തിന്‍റെ രണ്ടാം ഭാഗം എഫെസ്യര്‍ 5ഉം 6ഉം അധ്യായങ്ങളുമായി സാമ്യം പുലര്‍ത്തുന്നു. ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

പഴയതും പുതിയതും ആയ സ്വയം

പഴയതും പുതിയതും ആയ സ്വയം എന്നുള്ളത് പഴയതും പുതിയതും ആയ മനുഷ്യന്‍ എന്നുതന്നെയാണ് അര്‍ത്ഥം നകുന്നത്. “പഴയ മനുഷ്യന്‍” എന്നുള്ളത് മിക്കവാറും ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെയുള്ള പാപ സ്വഭാവത്തെ സൂചിപ്പിക്കുന്നത് ആകാം. “പുതിയ മനുഷ്യന്‍” എന്നുള്ളത് ഒരു മനുഷ്യന്‍ ക്രിസ്തുവില്‍ വിശ്വസിച്ച അനന്തരം ദൈവം ആ വ്യക്തിക്ക് പുതിയ സ്വഭാവം അല്ലെങ്കില്‍ പുതു ജീവന്‍ ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#sinഉം https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#faithഉം)

ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍

സ്വഭാവം

പൌലോസ് തന്‍റെ വായനക്കാരോട് പിന്തുടരുവാനോ അല്ലെങ്കില്‍ ഉപേക്ഷിക്കുവാനോ പറയുന്ന നിരവധി വസ്തുതകള്‍ പ്രവര്‍ത്തികള്‍ അല്ല പ്രത്യുത സ്വഭാവ വിശേഷതകള്‍ ആകുന്നു. ഇത് നിമിത്തം, ഇവ പരിഭാഷ ചെയ്യുവാന്‍ പ്രയാസം നേരിട്ടേക്കാം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

“ഉന്നതത്തില്‍ ഉള്ള വസ്തുതകള്‍”

ദൈവം വസിക്കുന്നതായ സ്ഥലത്തെ സാധാരണയായി “ഉന്നതം” എന്ന സ്ഥലമായി ചിത്രീകരിക്കാറുണ്ട്. പൌലോസ് “ഉന്നതത്തില്‍ ഉള്ളവയെ അന്വേഷിക്കുക” എന്നും “ഉന്നതത്തില്‍ ഉള്ളവയെ കുറിച്ച് ചിന്തിക്കുക” എന്നും പറയുന്നുണ്ട്. അദ്ദേഹം സൂചിപ്പിക്കുന്നത് ക്രിസ്ത്യാനികള്‍ സ്വര്‍ഗ്ഗീയവും ദൈവീകവും ആയ വസ്തുതകളെ അന്വേഷിക്കുകയും ചിന്തിക്കുകയും വേണം എന്നാണ്.

Colossians 3:1

Connecting Statement:

പൌലോസ് വിശ്വാസികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് എന്തെന്നാല്‍ അവര്‍ ക്രിസ്തുവിനോട് ഒന്നായി ചേര്‍ന്നിരിക്കുന്നതിനാല്‍, അവര്‍ ചില കാര്യങ്ങള്‍ ചെയ്യുവാന്‍ പാടുള്ളത് അല്ല എന്നാണ്.

If then

ഇത് “എന്തുകൊണ്ടെന്നാല്‍” എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

God has raised you with Christ

ഇവിടെ ഉയിര്‍ത്ത് എഴുന്നേല്‍ക്കുക എന്നുള്ള ഭാഷാശൈലി മരിച്ചു പോയ ഒരു വ്യക്തി വീണ്ടും ജീവന്‍ പ്രാപിച്ചു വരിക എന്നുള്ളതിനെ സൂചിപ്പിക്കുന്നു. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ദൈവം ക്രിസ്തുവിനെ വീണ്ടും ജീവിപ്പിച്ചതു കൊണ്ട്, ദൈവം കൊലോസ്സ്യയില്‍ ഉള്ള വിശ്വാസികള്‍ക്ക് പുതിയ ആത്മീയ ജീവന്‍ നല്കിക്കഴിഞ്ഞിരിക്കുകയാണ്. മറു പരിഭാഷ: “നിങ്ങള്‍ ക്രിസ്തുവിനു ഉള്‍പ്പെട്ടവര്‍ ആകയാല്‍ ദൈവം നിങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കിയിരിക്കുന്നു” അല്ലെങ്കില്‍ 2) ദൈവം ക്രിസ്തുവിനെ വീണ്ടും ജീവന്‍ ഉള്ളവനായി തീര്‍ത്തതിനാല്‍, കൊലോസ്സ്യയില്‍ ഉള്ള വിശ്വാസികള്‍ക്ക് അറിയുവാന്‍ കഴിയുന്നത്‌ അവര്‍ മരിച്ചതിനു ശേഷം അവര്‍ ക്രിസ്തുവിനോടു കൂടെ ജീവിക്കുകയും, അത് നേരത്തേ തന്നെ സംഭവിച്ചതായി കാണപ്പെടുന്നതിനാല്‍ വിശ്വാസികള്‍ക്ക് വീണ്ടും ജീവിക്കുവാന്‍ കഴിയും എന്ന് പൌലോസിനു പ്രസ്താവിക്കുവാന്‍ കഴിയുന്നു. മറു പരിഭാഷ: “ദൈവം ക്രിസ്തുവിനെ വീണ്ടും ജീവന്‍ ഉള്ളവനായി തീര്‍ത്തതിനാല്‍ അതു പോലെ തന്നെ നിങ്ങള്‍ക്കും അവിടുന്ന് ജീവന്‍ നല്‍കും എന്ന് നിങ്ങള്‍ക്ക് നിശ്ചയമായി ഉറപ്പാക്കാം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-pastforfutureഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiomഉം)

things above

സ്വര്‍ഗ്ഗത്തില്‍ ഉള്ള വസ്തുതകള്‍

Colossians 3:3

For you have died

ക്രിസ്തു വാസ്തവമായി മരിച്ചിരിക്കയാല്‍, കൊലോസ്സ്യ വിശ്വാസികളെയും ക്രിസ്തുവിനോടു കൂടെ മരിച്ചതായി ദൈവം കണക്കാക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

your life is hidden with Christ in God

പൌലോസ് ആളുകളുടെ ജീവിതത്തെ കുറിച്ച് പറയുന്നതു അവര്‍ ഒരു സംഭരണിയുടെ ഉള്ളില്‍ മറച്ചു വെക്കാവുന്നതായ വസ്തുക്കള്‍ എന്നപോലെ ആയിരുന്നു എന്നും ദൈവത്തെ കുറിച്ച് പറയുന്നത് അവിടുന്ന് ഒരു സംഭരണി ആയിരുന്നു എന്നും ആണ്. മറു പരിഭാഷ: സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഇത് ദൈവം നിങ്ങളുടെ ജീവിതത്തെ ഏറ്റെടുക്കുകയും അതിനെ ക്രിസ്തുവിനോടു കൂടെ ദൈവത്തിന്‍റെ സന്നിധിയില്‍ മറച്ചുവെയ്ക്കപ്പെടുകയും ചെയ്തു” അല്ലെങ്കില്‍ 2)”നിങ്ങളുടെ യഥാര്‍ത്ഥ ജീവിതം വാസ്തവമായി ഇപ്രകാരം ആണ് ഉള്ളതെന്ന് ദൈവം മാത്രമേ അറിയുന്നുള്ളൂ, മാത്രമല്ല, അവിടുന്ന് ക്രിസ്തുവിനെ വെളിപ്പെടത്തുമ്പോള്‍ ഇതും വെളിപ്പെടുത്തും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം)

Colossians 3:4

who is your life

ക്രിസ്തുവാണ് വിശ്വാസികള്‍ക്ക് ആത്മീയ ജീവന്‍ നല്‍കുന്നവന്‍ ആയ ഒരുവന്‍. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 3:5

uncleanness

അശുദ്ധം ആയ സ്വഭാവം

passion

ശക്തമായ, അശുദ്ധം ആയ ആഗ്രഹം

greed, which is idolatry

അസൂയ, അത് വിഗ്രഹാരാധന പോലെ തന്നെയുള്ള ഒരു കാര്യം ആകുന്നു അല്ലെങ്കില്‍ “അസൂയ ഉള്ളവര്‍ ആയിരിക്കരുത് എന്തുകൊണ്ടെന്നാല്‍ അത് വിഗ്രഹങ്ങളെ ആരാധിക്കുന്നതു പോലെ തന്നെയാണ് ഉള്ളത്”

Colossians 3:6

wrath of God

തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരായി ഉള്ള ദൈവത്തിന്‍റെ കോപം എന്നുള്ളത് അവരെ ശിക്ഷിക്കുവാനായി അവിടുന്ന് ചെയ്യുന്ന കാര്യത്തെ കാണിക്കുന്നു.

Colossians 3:7

It is in these things that you also once walked

ഒരു വ്യക്തി പ്രതികരിക്കുന്ന രീതിയെ കുറിച്ച് പൌലോസ് പറയുന്നത് ആ വ്യക്തി നടക്കുന്ന ഒരു പാത അല്ലെങ്കില്‍ ഒരു വഴി എന്ന് കാണിക്കുന്നു. മറു പരിഭാഷ: “ഈ വക കാര്യങ്ങള്‍ ആയിരുന്നു നിങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

when you lived in them

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “നിങ്ങള്‍ ഈ വക കാര്യങ്ങള്‍ ചെയ്തു വന്നതു കൊണ്ട്” അല്ലെങ്കില്‍ 2) നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്ത ജനങ്ങളുടെ ഇടയില്‍ ജീവിച്ചു വന്നപ്പോള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 3:8

evil intentions

ദോഷകരം ആയ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന

insults

മറ്റുള്ളവരെ വേദനിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന സംസാരം

obscene speech

ഭവ്യതയോട് കൂടിയ സംഭാഷണത്തില്‍ ഉള്‍പ്പെടാത്തതായ പദങ്ങള്‍

from your mouth

ഇവിടെ “അധരം” എന്നുള്ളത് സംസാരം എന്നുള്ളതിന് ഉള്ളതായ ഒരു കാവ്യാലങ്കാര പദം ആകുന്നു. “നിങ്ങളുടെ സംഭാഷണത്തില്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 3:9

Connecting Statement:

പൌലോസ് വിശ്വാസികളോട് അവര്‍ എപ്രകാരം ജീവിക്കണം എന്ന് പറയുകയും വിശ്വാസികള്‍ എല്ലാവരെയും ഒരേ നിലവാരത്തില്‍ കരുതുകയും വേണമെന്നു ഓര്‍പ്പിക്കുകയും ചെയ്യുന്നത് തുടരുന്നു.

you have taken off the old man with its practices

ഇവിടെ പൌലോസ് ക്രിസ്ത്യാനികള്‍ അവരുടെ പഴയ പാപം നിറഞ്ഞ ജീവിതത്തെ തള്ളിക്കളയുന്നതിനെ കുറിച്ച് പ്രസ്താവിക്കുന്നത് പുതിയ വസ്ത്രം ധരിക്കേണ്ടതിനു വേണ്ടി പഴയ വസ്ത്രം ഉരിഞ്ഞു നീക്കിക്കളയുന്നതിനു സമാനം ആയിരിക്കുന്നു എന്ന് പറയുന്നു. ധാര്‍മിക ഗുണവിശേഷങ്ങളെ കുറിച്ച് പൌലോസ് പറയുന്ന വിധം ഇസ്രയേല്‍ ജനത്തിനു വളരെ സാധാരണയായി വസ്ത്രങ്ങള്‍ക്ക് സമാനമായി കാണപ്പെട്ടിരുന്നു.

Colossians 3:10

and you have put on the new man

ഇവിടെ പൌലോസ് ഒരു ക്രിസ്ത്യാനി തന്‍റെ പഴയ പാപമയം ആയ ജീവിതത്തെ തള്ളിക്കളയുന്നതിനെ ഒരു പുതിയ വസ്ത്രം ധരിക്കേണ്ടതിനു വേണ്ടി തന്‍റെ പഴയ വസ്ത്രം ഉരിഞ്ഞു നീക്കിക്കളയുന്നതിനു (വാക്യം 9) സമാനമായി പ്രസ്താവിക്കുന്നു ധാര്‍മിക ഗുണവിശേഷങ്ങളെ കുറിച്ച് പൌലോസ് പറയുന്ന വിധം ഇസ്രയേല്‍ ജനത്തിനു വളരെ സാധാരണയായി വസ്ത്രങ്ങള്‍ക്ക് സമാനമായി കാണപ്പെട്ടിരുന്നു.

the image

ഇത് യേശു ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 3:11

there is no Greek and Jew, circumcision and uncircumcision, barbarian, Scythian, slave, freeman

ഈ പദങ്ങള്‍ ദൈവത്തിനു കാര്യം ആയ ജനവിഭാഗങ്ങള്‍ അല്ല എന്ന് സൂചിപ്പിക്കുന്നവ ആണെന്ന് പൌലോസ് പറയുന്നു. ദൈവം സകല വ്യക്തികളെയും ഒരുപോലെ കാണുന്നു, വംശമോ, മതമോ, ദേശീയതയോ അല്ലെങ്കില്‍ സാമൂഹിക നിലവാരമോ അടിസ്ഥാനം ആക്കിയല്ല. മറു പരിഭാഷ: “വംശമോ, മതമോ, സംസ്കാരമോ, സാമൂഹിക അന്തസ്സോ വിഷയം ആകുന്നില്ല” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

barbarian

ഒരു വിദേശി പ്രാദേശിക ആചാരങ്ങള്‍ എന്താണെന്ന് അറിയുന്നില്ല

Scythian

ഇത് റോമന്‍ സാമ്രാജ്യത്തിനു പുറത്തുള്ള ഒരു പ്രദേശമായി സ്കയ്ത്തിയ എന്ന സ്ഥലത്തു നിന്നുള്ള ഒരു വ്യക്തി ആകുന്നു. ഗ്രീക്കുകാരും റോമാക്കാരും ഈ പദം ഉപയോഗിച്ചു വന്നിരുന്നത് സദാ സമയവും ദോഷകരം ആയ പ്രവര്‍ത്തികള്‍ ചെയ്തു വരുന്ന ഒരുവന്‍ വളര്‍ന്നു വന്ന സ്ഥലത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്.

Christ is all, and is in all

ക്രിസ്തുവിന്‍റെ ചട്ടങ്ങളില്‍ നിന്നും ഒന്നും തന്നെ പുറത്താക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല. മറു പരിഭാഷ: “ക്രിസ്തുവാണ്‌ സകലത്തിലും പരമ പ്രധാനം ആയതും, തന്‍റെ സകല ജനങ്ങളിലും ജീവിക്കുന്നതും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Colossians 3:12

as God's chosen ones, holy and beloved

ഇത് കര്‍ത്തരിയായി ഉപയോഗിക്കാം. മറു പരിഭാഷ: “ദൈവം തനിക്കായി തിരഞ്ഞെടുക്കപ്പെട്ടവരെ, അവര്‍ തനിക്കായി മാത്രം ജീവിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നവരെ, അവിടുന്ന് സ്നേഹിക്കുന്നതായ ആളുകളെ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

put on a heart of mercy, kindness, humility, gentleness, and patience

“ഹൃദയം” എന്നുള്ളത് വികാരങ്ങളുടെയും സ്വഭാവ പ്രകടനങ്ങളുടെയും ഒരു ഉപമാനം ആകുന്നു. ഇവിടെ ഇത് വസ്ത്രം ധരിക്കുന്നതിനു സമാനമായി, അതിനു നിര്‍ദ്ധിഷ്ട വികാരങ്ങളും സ്വഭാവ വിശേഷതകളും ഉണ്ട് എന്ന് പറയപ്പെട്ടിരിക്കുന്നു. മറു പരിഭാഷ: “ഒരു കരുണ ഉള്ള, ദയ ഉള്ള, താഴ്മ ഉള്ള, സൗമ്യം ആയ, ദീര്‍ഘക്ഷമ ഉള്ള ഹൃദയം” അല്ലെങ്കില്‍ “കരുണാ സമ്പന്നമായ, ദയാപൂര്‍വ്വം ആയ, താഴ്മ ഉള്ള, സൌമ്യത ഉള്ള, ദീര്‍ഘക്ഷമ ഉള്ളതു ആയിരിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 3:13

Bear with one another

ഒരുവനോട് ഒരുവന്‍ ദീര്‍ഘക്ഷമ ഉള്ളവന്‍ ആയിരിക്കുക അല്ലെങ്കില്‍ “പരസ്പരം ഏകാഭിപ്രായം ഇല്ലാതെ വരുമ്പോള്‍ പോലും ഒരുവനെ ഒരുവന്‍ അംഗീകരിക്കുക”

Be gracious to each other

മറ്റുള്ളവര്‍ക്ക് നിങ്ങള്‍ ചെയ്യുവാന്‍ അര്‍ഹതപ്പെട്ടതിനേക്കാള്‍ ഉപരിയായ നിലയില്‍ പരസ്പരം നിങ്ങള്‍ ഓരോരുത്തരും കരുതുക

has a complaint against

“പരാതി” എന്നുള്ള സര്‍വ്വ നാമ പദം “പരാതിപ്പെടുക” എന്നും പ്രസ്താവിക്കാം. മറു പരിഭാഷ: “എതിരായി പരാതി പറയുവാന്‍ ഒരു കാരണം ഉണ്ട്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

Colossians 3:14

have love, which is the bond of perfection

ഇവിടെ “സമ്പൂര്‍ണ്ണതയുടെ ബന്ധം” എന്നുള്ളത് ജനങ്ങളുടെ ഇടയില്‍ ഉത്തമം ആയ ഐക്യത ഉളവാക്കുന്ന ഒന്നിനെ കുറിച്ചുള്ള ഉപമാനം എന്ന് കാണുന്നു. മറു പരിഭാഷ: “പരസ്പരം ഓരോരുത്തരും സ്നേഹിക്കുക എന്തുകൊണ്ടെന്നാല്‍ അത് നിങ്ങളെ ഉചിതമായ നിലയില്‍ ഐക്യപ്പെടുത്തും. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 3:15

Let the peace of Christ rule in your hearts

ക്രിസ്തു ഒരു ഭരണാധികാരി എന്ന നിലയില്‍ നല്‍കുന്നതായ സമാധാനത്തെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നു. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “നിങ്ങള്‍ക്ക് പരസ്പരം സമാധാന പൂര്‍ണ്ണമായ ബന്ധങ്ങള്‍ ഉണ്ടാകത്തക്ക വിധം സകലവും ചെയ്യുക” അല്ലെങ്കില്‍ 2) “ദൈവം നിങ്ങളുടെ ഹൃദയത്തില്‍ സമാധാനം നല്‍കുവാന്‍ അനുവദിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

in your hearts

ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനങ്ങളുടെ മനസ്സിനെ അല്ലെങ്കില്‍ ആന്തരിക ഭാവത്തെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാരം ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ മനസ്സുകളില്‍” അല്ലെങ്കില്‍ “നിങ്ങളുടെ ഉള്ളില്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 3:16

Let the word of Christ live in you

പൌലോസ് ക്രിസ്തുവിന്‍റെ വചനത്തെ കുറിച്ച് പറയുന്നത് മറ്റുള്ളവരുടെ ഉള്ളില്‍ വസിക്കുവാന്‍ കഴിവ് ഉള്ളതായ ഒരു വ്യക്തി എന്നുള്ള നിലയില്‍ ആകുന്നു. “ക്രിസ്തുവിന്‍റെ വചനം” എന്നുള്ളത് ക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ക്ക് ഉള്ളതായ ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: ക്രിസ്തുവിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണം ഉള്ളവന്‍ ആയിരിക്കുക” അല്ലെങ്കില്‍ “ഇപ്പോഴും ക്രിസ്തുവിന്‍റെ വാഗ്ദത്തങ്ങളില്‍ ആശ്രയിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം)

admonish one another

പരസ്പരം മുന്നറിയിപ്പു നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

with psalms and hymns and spiritual songs

ദൈവത്തെ സ്തുതിക്കുന്നതായ സകല വിധമായ ഗാനങ്ങളോട് കൂടെയും

Sing with thankfulness in your hearts

ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനങ്ങളുടെ മനസ്സുകള്‍ അല്ലെങ്കില്‍ ആന്തരിക ഭാവം എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാരം ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ മനസ്സുകളില്‍ നന്ദിപൂര്‍വ്വം പാടിയും” അല്ലെങ്കില്‍ “പാടുകയും നന്ദി പൂര്‍വ്വം ആയിരിക്കുകയും ചെയ്യുക” (കാണുക: കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 3:17

in word or in deed

സംസാരത്തിലും അല്ലെങ്കില്‍ പ്രവര്‍ത്തിയിലും

in the name of the Lord Jesus

ഇവിടെ ഒരു വ്യക്തിയുടെ നാമത്തില്‍ പ്രവര്‍ത്തിക്കുക എന്നുള്ളത് ആ വ്യക്തിയെ കുറിച്ച് നല്ല ചിന്താഗതി ഉള്ളവരായി മറ്റുള്ള ആളുകളെ സഹായിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുക എന്നുള്ളതിന്‍റെ ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “കര്‍ത്താവായ യേശുവിനെ ബഹുമാനിക്കുവാന്‍ ആയി” അല്ലെങ്കില്‍ “ആയതിനാല്‍ നിങ്ങള്‍ കര്‍ത്താവായ യേശു ക്രിസ്തുവിനു ഉള്‍പ്പെട്ടവര്‍ ആയിരിക്കുന്നു എന്ന് മറ്റുള്ളവര്‍ അറിയുകയും തന്നെക്കുറിച്ച് നല്ല രീതിയില്‍ ചിന്തിക്കുകയും ചെയ്യുവാന്‍” അല്ലെങ്കില്‍ “കര്‍ത്താവായ യേശു തന്നെ അപ്രകാരം ചെയ്യുന്നതിന് സമാനം ആയി” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

through him

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) എന്തു കൊണ്ടെന്നാല്‍ അവിടുന്ന് വന്‍ കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ അല്ലെങ്കില്‍ 2) എന്തു കൊണ്ടെന്നാല്‍ ജനം ദൈവത്തോട് സംസാരിക്കുന്നത് അവിടുന്ന് സാധ്യം ആക്കിയതിനാലും അതിനാല്‍ അവിടുത്തേക്ക് നന്ദികള്‍ അര്‍പ്പിക്കുവാന്‍ ഇടവരുത്തിയതിനാലും (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 3:18

Connecting Statement:

അനന്തരം പൌലോസ് ,ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍, കുട്ടികള്‍, പിതാക്കന്മാര്‍, അടിമകള്‍, മറ്റും യജമാനന്മാര്‍ക്ക്‌ ചില പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കുന്നു.

Wives, submit to

ഭാര്യമാരേ, അനുസരിക്കുക

it is appropriate

ഇത് ഉചിതം ആകുന്നു അല്ലെങ്കില്‍ “ഇത് ന്യായം ആകുന്നു”

Colossians 3:19

do not be bitter against

അവരോടു മുഷിച്ചില്‍ ഉള്ളവര്‍ ആകരുത് അല്ലെങ്കില്‍ “അവര്‍ക്ക് നേരെ കോപം ഉള്ളവര്‍ ആകരുത്”

Colossians 3:21

do not provoke your children

ആവശ്യം ഇല്ലാതെ നിങ്ങളുടെ മക്കളെ കോപിഷ്ടര്‍ ആക്കരുത്

Colossians 3:22

obey your masters according to the flesh

നിങ്ങളുടെ മാനുഷികം ആയ യജമാനന്മാരെ അനുസരിക്കുവിന്‍

things, not with eyeservice as people pleasers

വസ്തുതകള്‍. നിങ്ങള്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവര്‍ എന്നപോലെ നിങ്ങളുടെ യജമാനന്‍ നിങ്ങളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ മാത്രം അനുസരിക്കുക അല്ല വേണ്ടത്

with a sincere heart

ഇവിടെ ഹൃദയം എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തകളെയും നിരൂപണങ്ങളെയും സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “സകല വിധ ആത്മാര്‍ഥമായ നിരൂപനങ്ങളോടു കൂടെ” അല്ലെങ്കില്‍ “ആത്മാര്‍ത്ഥതയോടു കൂടെ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 3:23

as to the Lord

നിങ്ങള്‍ കര്‍ത്താവിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍

Colossians 3:24

the reward of the inheritance

നിങ്ങളുടെ പ്രതിഫലമായ അവകാശം

inheritance

ദൈവം വിശ്വാസികള്‍ക്ക് വാഗ്ദത്തം ചെയ്‌തതു പ്രാപിക്കുക എന്നുള്ളത് ഒരു കുടുംബാംഗത്തിന്‍റെ പക്കല്‍ നിന്നും വസ്തുവും ധനവും അവകാശം പ്രാപിക്കുന്നത് പോലെ ആകുന്നു എന്ന് പറഞ്ഞിരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 3:25

anyone who does unrighteousness will receive the penalty

“പിഴ ലഭിക്കുക” എന്ന പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് ശിക്ഷിക്കപ്പെടുക എന്നാണ്. മറു പരിഭാഷ: “അന്യായം പ്രവര്‍ത്തിക്കുന്ന ഏവനും ശിക്ഷ ലഭിച്ചിരിക്കും” അല്ലെങ്കില്‍ “അനീതി പ്രവര്‍ത്തിക്കുന്ന ആരായാലും ആരെ ദൈവം ശിക്ഷിക്കും”

who does unrighteousness

ഏതു തരത്തില്‍ ഉള്ള തെറ്റും മന:പ്പൂര്‍വം ആയി ചെയ്യുന്നവന്‍

there is no favoritism

“മുഖപക്ഷം” എന്നുള്ള സര്‍വ്വ നാമം “മുഖപക്ഷം കാണിക്കുക” എന്ന ക്രിയയായി പദപ്രയോഗം ചെയ്യാം. ചില ആളുകള്‍ക്ക് മുഖപക്ഷം കാണിക്കുക എന്നുള്ളത് ഒരേ പ്രവര്‍ത്തിക്കു അവര്‍ക്ക് വിവിധ നിലവാരങ്ങളില്‍ മെച്ചം ഉണ്ടാകത്തക്ക വിധം വിധി കല്‍പ്പിക്കുന്നതു ആകുന്നു. മറു പരിഭാഷ: ദൈവം ആര്‍ക്കും മുഖപക്ഷം കാണിക്കുന്നില്ല” അല്ലെങ്കില്‍ “ദൈവം എല്ലാവരെയും ഒരേ നിലവാരത്തില്‍ ന്യായം വിധിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

Colossians 4

കൊലൊസ്സ്യര്‍ 04 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

കൊലൊസ്സ്യര്‍ 4:1 അദ്ധ്യായം 4 നു പകരം അദ്ധ്യായം 3നോട് ഉള്‍പ്പെട്ടതു പോലെ കാണപ്പെടുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

“എന്‍റെ സ്വന്ത കൈകൊണ്ട്”

പുരാതന കിഴക്കന്‍ പ്രദേശങ്ങളില്‍ ഗ്രന്ഥകാരന്‍ പറയുകയും വേറെ ഒരു ആള്‍ ആ വാക്കുകള്‍ എഴുതുകയും ചെയ്യുക എന്നുള്ളത് സാധാരണ ആയിരുന്നു. പല പുതിയ നിയമ ഗ്രന്ഥങ്ങളും ഈ വിധത്തില്‍ എഴുതപ്പെട്ടവ ആകുന്നു. പൌലോസ് അന്തിമ വന്ദനം താന്‍ തന്നെ എഴുതിയിരുന്നു.

ഈ അധ്യായത്തിലെ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍

രഹസ്യമായ സത്യം

പൌലോസ് ഈ അദ്ധ്യായത്തില്‍ ഒരു “രഹസ്യം ആയ സത്യം സംബന്ധിച്ച് സൂചിപ്പിക്കുന്നു

ദൈവത്തിന്‍റെ പദ്ധതിയില്‍ സഭയുടെ പങ്ക് എന്നുള്ളത് ഒരിക്കല്‍ അജ്ഞാതം ആയിരുന്നു. എന്നാല്‍ ദൈവം ഇപ്പോള്‍ അത് വെളിപ്പെടുത്തിയിരിക്കുന്നു. ഇതിന്‍റെ ഭാഗം എന്നത് ജാതികള്‍ ദൈവത്തിന്‍റെ പദ്ധതിയില്‍ യഹൂദന്മാരോടൊപ്പം തുല്ല്യ പങ്കാളിത്വം വഹിക്കുന്നു എന്നുള്ളത് ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tw/kt.html#reveal)

Colossians 4:1

Connecting Statement:

യജമാനന്മാരോട് സംസാരിച്ചതിന് ശേഷം, പൌലോസ് കൊലോസ്സ്യ സഭയില്‍ ഉള്ള വിവിധ നിലകളില്‍ ഉള്ള വിശ്വാസികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് പര്യവസാനിക്കുന്നു.

right and fair

ഈ വാക്കുകള്‍ അര്‍ത്ഥം നല്‍കുന്നത് ഏകദേശം ഒരേ കാര്യം തന്നെ ആകുന്നു അവ ധാര്‍മികം ആയി ശരിയായ വസ്തുതകളെ ഊന്നല്‍ നല്‍കുന്നതും ആകുന്നു.

you also have a master in heaven

ദൈവം ഭൌ‌മികമായ ഒരു യജമാനനും തന്‍റെ അടിമയ്ക്കും ഉണ്ടായിരിക്കുന്ന ബന്ധം ദൈവം ആഗ്രഹിക്കുന്നത് സ്വര്‍ഗ്ഗീയ യജമാനന്‍ ആയിരിക്കുന്ന, ദൈവം സ്നേഹിക്കുന്ന വിധത്തില്‍ ആയിരിക്കണം, അത് ഭൌമികമായ അടിമകളുടെ യജമാനന്മാരെയും ഉള്‍പ്പെടുത്തുന്നു.

Colossians 4:2

General Information:

ഇവിടെ “ഞങ്ങള്‍” എന്നുള്ള പദം പൌലൊസിനെയും തിമൊഥെയോസിനെയും സൂചിപ്പിക്കുന്നു എന്നാല്‍ കൊലോസ്സ്യരെ അല്ല താനും. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

Connecting Statement:

പൌലോസ് വിശ്വാസികള്‍ക്ക് എപ്രകാരം ജീവിക്കണം എന്നും സംസാരിക്കണം എന്നും ഉള്ളതായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് തുടരുന്നു. (കാണുക: @)

Continue steadfastly in prayer

വിശ്വസ്തതയോടു കൂടെ പ്രാര്‍ഥനയില്‍ തുടരുക അല്ലെങ്കില്‍ “സ്ഥിരതയോടു കൂടെ പ്രാര്‍ഥനയില്‍ തുടരുക”

Colossians 4:3

God would open a door

ആര്‍ക്കെങ്കിലും വാതില്‍ തുറന്നു കൊടുക്കുക എന്നുള്ളത് ആ വ്യക്തിക്ക് എന്തെങ്കിലും ചെയ്യുവാന്‍ ഉള്ള അവസരം ഉണ്ടാക്കികൊടുക്കുക എന്നതിന് ഉള്ളതായ ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ദൈവം അവസരങ്ങള്‍ നല്‍കും” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

open a door for the word

തന്‍റെ സന്ദേശം പ്രസംഗിക്കുവാന്‍ ഉള്ള ഒരു സന്ദര്‍ഭം ഉണ്ടാക്കുക

the secret truth of Christ

ഇത് ക്രിസ്തു വരുന്നതിനു മുന്‍പ് ഗ്രഹിക്കുവാന്‍ കഴിയാതെ ഇരുന്ന യേശു ക്രിസ്തുവിനെ കുറിച്ചുള്ള സുവിശേഷത്തെ സൂചിപ്പിക്കുന്നു,

Because of this, I am chained up

ഇവിടെ “ചങ്ങലയില്‍ ആയിരിക്കുന്നു” എന്നുള്ളത് കാരാഗ്രഹത്തില്‍ ആയിരിക്കുന്നു എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ഇത് ഇപ്പോള്‍ ഞാന്‍ കാരാഗ്രഹത്തില്‍ ആയിരിക്കുന്ന യേശു ക്രിസ്തുവിനെ കുറിച്ചുള്ള സന്ദേശം പ്രസംഗിക്കുന്നതു നിമിത്തം ഉള്ളത് ആകുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Colossians 4:4

Pray that I may make it clear

ഞാന്‍ യേശുക്രിസ്തുവിനെ കുറിച്ചുള്ള സന്ദേശം വ്യക്തമായി സംസാരിക്കുവാന്‍ പ്രാപ്തന്‍ ആകേണ്ടതിനു വേണ്ടി പ്രാര്‍ത്ഥന കഴിക്കുക

Colossians 4:5

Walk in wisdom toward those outside

നടക്കുക എന്നുള്ള ആശയം സാധാരണയായി ഒരു വ്യക്തിയുടെ ജീവിതം നടത്തുന്ന ശൈലിയെ സൂചിപ്പിക്കുന്നതായി ഇരിക്കുന്നു. മറു പരിഭാഷ: “അവിശ്വാസികള്‍ ആയവര്‍ നീ പരിജ്ഞാനം ഉള്ളവന്‍ ആയിരിക്കുന്നു എന്ന് കാണത്തക്ക വിധത്തില്‍ ഉള്ള രീതിയില്‍ ജീവിക്കുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

redeem the time

എന്തിനെയെങ്കിലും “വീണ്ടെടുക്കുക” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് അതിനെ നിയമപ്രകാരം ഉള്ള ഉടമസ്ഥന് പുന:സ്ഥാപിച്ചു കൊടുക്കുക എന്നുള്ളത് ആകുന്നു. ഇവിടെ സമയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് പുന:സ്ഥാപിച്ചു കൊടുത്തുകൊണ്ട് ദൈവത്തെ സേവിക്കുവാനായി ഉപയോഗിക്കാം എന്നാണ്. മറു പരിഭാഷ: “നിങ്ങളുടെ സമയത്തെ ഉപയോഗിച്ചു കൊണ്ട് ഏറ്റവും ഉചിതമായ കാര്യങ്ങള്‍ ചെയ്യുക” അല്ലെങ്കില്‍ “സമയത്തെ അതിന്‍റെ ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ കരുതുക” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 4:6

Let your words always be with grace. Let them be seasoned with salt

ഉപ്പിനാല്‍ രുചി വരുത്തിയ ഭക്ഷണം എന്നുള്ളത് വാക്കുകള്‍ക്കു ഉള്ളതായ ഒരു ഉപമാനം ആയി മറ്റുള്ളവരെ പഠിപ്പിക്കുന്നതും അത് മറ്റുള്ളവര്‍ സന്തോഷ പൂര്‍വ്വം കേള്‍ക്കുന്നതും ആയിരിക്കുന്നു. മറുപരിഭാഷ: “നിങ്ങളുടെ സംഭാഷണം ഇപ്പോഴും കൃപയോടു കൂടിയതും ആകര്‍ഷണീയവും ആയിരിക്കട്ടെ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

so that you may know how you should answer

ആയതിനാല്‍ യേശുക്രിസ്തുവിനെ സംബന്ധിച്ച ആരുടെ ചോദ്യങ്ങള്‍ ആയാലും അതിനു എപ്രകാരം മറുപടി പറയണം എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം അല്ലെങ്കില്‍ “നിങ്ങള്‍ ഓരോ വ്യക്തികളെയും നന്നായി കൈകാര്യം ചെയ്യുവാന്‍ കഴിവ് ഉള്ളവര്‍ ആയിരിക്കണം”

Colossians 4:7

General Information:

ഒനെസിമോസ് കൊലോസ്സ്യയിലെ ഫിലെമോന്‍റെ ഒരു അടിമ ആയിരുന്നു. താന്‍ ഫിലെമോന്‍റെ പക്കല്‍ നിന്നും പണം മോഷ്ടിച്ചിട്ട് റോമിലേക്ക് ഓടിപ്പോകുകയും അവിടെ വെച്ച് താന്‍ പൌലോസിന്‍റെ ശുശ്രൂഷയാല്‍ ഒരു ക്രിസ്ത്യാനിയായി തീരുകയും ചെയ്തു. ഇപ്പോള്‍ തിഹിക്കൊസും ഒനെസിമോസും കൂടെ ചേര്‍ന്നു പൌലോസിന്‍റെ കത്ത് കൊലോസ്സ്യയിലേക്ക് കൊണ്ട് വരുന്നു.

Connecting Statement:

പൌലോസ് ചില പ്രത്യേക വ്യക്തികളെ കുറിച്ച് ഉള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതു പോലെ തന്നെ വ്യക്തിപരമായി ചിലരില്‍ നിന്നും ചിലര്‍ക്കായും വന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് പരിസമാപ്തി കുറിക്കുന്നു.

the things concerning me

എനിക്കു സംഭവിച്ചു കൊണ്ടിരിക്കുന്നത് ആയ സകലവും

fellow slave

കൂട്ട് ദാസന്‍ ആയ. പൌലോസ് ഒരു സ്വതന്ത്രന്‍ ആയ വ്യക്തി ആയിരിക്കുമ്പോള്‍ തന്നെ, താന്‍ തന്നെ കുറിച്ച് കാണുന്നത് ക്രിസ്തുവിന്‍റെ ഒരു ദാസന്‍ ആയും തിഹിക്കൊസിനെ ഒരു സഹ ദാസന്‍ ആയും ആണ്.

Colossians 4:8

about us

ഈ പദങ്ങള്‍ കൊലോസ്സ്യക്കാരെ ഉള്‍പ്പെടുത്തുന്നില്ല (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

may encourage your hearts

ഹൃദയം എന്ന് പറയുന്നത് നിരവധി വികാരങ്ങളുടെ കേന്ദ്ര സ്ഥാനം ആയി കരുതി വന്നിരുന്നു. മറു പരിഭാഷ: “നിങ്ങളെ പ്രോല്‍സാഹിപ്പിക്കുമാറാകട്ടെ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Colossians 4:9

the faithful and beloved brother

പൌലോസ് ഒനെസിമോസിനെ സഹ ക്രിസ്ത്യാനി ആയും ക്രിസ്തുവിന്‍റെ ദാസന്‍ ആയും വിളിക്കുന്നു.

They will tell

തിഹിക്കൊസും ഒനെസിമോസും പറയും

everything that has happened here

അവര്‍ കൊലോസ്സ്യന്‍ വിശ്വാസികളോട് പൌലോസ് ഇപ്പോള്‍ താമസിച്ചു വരുന്ന സ്ഥലത്ത് സംഭവിച്ചു വരുന്ന കാര്യങ്ങളെ കുറിച്ച് പറയും. പാരമ്പര്യം പറയുന്നത് ഈ സമയത്ത് പൌലോസ് റോമില്‍ വീട്ടു തടങ്കലിലോ അല്ലെങ്കില്‍ കാരാഗ്രഹത്തിലോ ആയിരിക്കണം എന്നാണ്.

Colossians 4:10

Aristarchus

പൌലോസ് ഈ ലേഖനം കൊലോസ്സ്യര്‍ക്കായി എഴുതുന്ന സമയത്ത് താന്‍ എഫെസോസില്‍ വെച്ച് പൌലോസിനോടു കൂടെ കാരാഗ്രഹത്തില്‍ ആയിരുന്നു.

if he comes

മര്‍ക്കോസ് വരുമെങ്കില്‍

Colossians 4:11

Jesus who is called Justus

ഈ മനുഷ്യനും പൌലോസിനോട്‌ കൂടെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തി ആയിരുന്നു.

These alone of the circumcision are my fellow workers for the kingdom of God

പൌലോസ് ഇവിടെ യഹൂദന്മാരെ സൂചിപ്പിക്കുവാന്‍ വേണ്ടി “പരിഛേദന” എന്നുള്ളത് ഉപയോഗിക്കുന്നു എന്തുകൊണ്ടെന്നാല്‍, പഴയ നിയമ പ്രമാണത്തിന്‍റെ കീഴില്‍, സകല പുരുഷ യഹൂദന്മാരും പരിഛേദന സ്വീകരിച്ചിരിക്കണ മായിരുന്നു. മറു പരിഭാഷ: “ഈ മൂന്നു മനുഷ്യര്‍ മാത്രം ആണ് എന്നോടൊപ്പം ദൈവത്തെ ക്രിസ്തുയേശു മുഖാന്തിരം രാജാവ് ആകുന്നു എന്ന് പ്രസംഗിച്ചു വരുന്നതായ യഹൂദ വിശ്വാസികള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

These alone of the circumcision

ഈ മനുഷ്യര്‍-- അരിസ്റ്റര്‍ക്കോസ്, മര്‍ക്കോസ്, മറ്റും യുസ്തോസ്—പരിഛേദന ഏറ്റവരില്‍ മാത്രം ആയവര്‍

Colossians 4:12

General Information:

ലവൊദിക്ക്യയും, ഹിയരപ്പൊലിസും കൊലോസ്സ്യയോടു സമീപം ആയുള്ള പട്ടണങ്ങള്‍ ആയിരുന്നു.

Epaphras

എപ്പഫ്രാസ് കൊലോസ്സ്യയില്‍ ഉള്ള ജനത്തോടു സുവിശേഷം പ്രസംഗിച്ചു വന്ന മനുഷ്യന്‍ ആയിരുന്നു (കൊലൊസ്സ്യര്‍ 1:7).

one of you

നിങ്ങളുടെ പട്ടണത്തില്‍ നിന്ന് അല്ലെങ്കില്‍ “നിങ്ങളുടെ സഹ പട്ടണവാസി ആയവന്‍”

a slave of Christ Jesus

ക്രിസ്തുയേശുവിന്‍റെ സമര്‍പ്പിതന്‍ ആയ ഒരു ശിഷ്യന്‍

always strives for you in prayer

നിങ്ങള്‍ക്കു വേണ്ടി വളരെ ശ്രദ്ധയോടു കൂടെ പ്രാര്‍ഥിക്കുന്നു

you may stand complete and fully assured

നിങ്ങള്‍ പക്വത ഉള്ളവരും ഉറപ്പു ഉള്ളവരും ആയി നില കൊള്ളേണ്ടതിനു വേണ്ടി

Colossians 4:13

I bear witness of him, that he works hard for you

അവന്‍ നിങ്ങള്‍ക്കു വേണ്ടി വളരെ കഠിനമായി അധ്വാനിച്ചു എന്ന് ഞാന്‍ ഗ്രഹിച്ചിരിക്കുന്നു

Colossians 4:14

Demas

ഇത് പൌലോസിനോടു കൂടെ ഉണ്ടായിരുന്ന വേറൊരു സഹ പ്രവര്‍ത്തകന്‍ ആകുന്നു.

Colossians 4:15

brothers

ഇവിടെ ഇത് അര്‍ത്ഥം നല്‍കുന്നത് പുരുഷന്മാരും സ്ത്രീകളും ആയ ഇരു കൂട്ടരും ഉള്‍പ്പെടുന്ന സഹ ക്രിസ്ത്യാനികള്‍ എന്നാണ്,

in Laodicea

ഒരു സഭ അവിടെയും ഉണ്ടായിരുന്ന കൊലോസ്യയോടു വളരെ അടുത്തുള്ളതായ ഒരു നഗരം

Nympha, and the church that is in her house

നുംഫെ എന്ന് പേരുള്ള ഒരു വനിത ഒരു ഭവന സഭ നടത്തിക്കൊണ്ടു വന്നിരുന്നു. മറു പരിഭാഷ: “നുംഫെയും ഒരു സംഘം വിശ്വാസികളും അവളുടെ ഭവനത്തില്‍ കൂടി വന്നിരുന്നു”

Colossians 4:17

Say to Archippus, ""Look to the ministry that you have received in the Lord, that you should fulfill it

Paul reminds Archippus of the task God had given him and that he, Archippus, was under obligation to the Lord to fulfill it. The words Look, you have received, and you should fulfill all refer to Archippus and should be singular. (See: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Colossians 4:18

Connecting Statement:

Paul closes his letter with a greeting written in his own handwriting.

Remember my chains

Paul speaks of chains when he means his imprisonment. Alternate translation: Remember me and pray for me while I am in prison (See: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

May grace be with you

Here grace stands for God, who shows grace or acts kindly to believers. Alternate translation: I pray that our Lord Jesus Christ would continue to act graciously toward you all (See: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy) നുംഫെ എന്ന് പേരുള്ള ഒരു വനിത ഒരു ഭവന സഭ നടത്തിക്കൊണ്ടു വന്നിരുന്നു. മറു പരിഭാഷ: “നുംഫെയും ഒരു സംഘം വിശ്വാസികളും അവളുടെ ഭവനത്തില്‍ കൂടി വന്നിരുന്നു

Connecting Statement:

പൌലോസ് തന്‍റെ സ്വന്തം കൈപ്പടയില്‍ വന്ദനം രേഖപ്പെടുത്തിക്കൊണ്ട് തന്‍റെ ലേഖനതിനു പരിസമാപ്തി കുറിക്കുന്നു.

Remember my chains

പൌലോസ് തന്‍റെ കാരാഗ്രഹ വാസത്തെ കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ചങ്ങലയില്‍ ആയിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “ഞാന്‍ കാരാഗ്രഹത്തില്‍ ആയിരിക്കുമ്പോള്‍ എന്നെ ഓര്‍ക്കുകയും എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും വേണം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

May grace be with you

ഇവിടെ “കൃപ” എന്നത് വിശ്വാസികളോട് കൃപ കാണിക്കുന്ന അല്ലെങ്കില്‍ ദയാപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ദൈവത്തിനു പകരം ആയി നിലകൊള്ളുന്നു. മറു പരിഭാഷ: ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌ എന്തെന്നാല്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നിങ്ങള്‍ എല്ലാവരോടും കരുണാര്‍ദ്രതയോടെ നിങ്ങളോട് പ്രവര്‍ത്തിക്കുന്നത് തുടരുമാറാ കട്ടെ എന്നാണ്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)