Malayalam: translationNotes Print

Updated ? hours ago # views See on WACS

2യോഹന്നാനു മുഖവുര

ഭാഗം 1:പൊതുവായ മുഖവുര

2യോഹന്നാന്‍ പുസ്തകത്തിന്‍റെ സംഗ്രഹം

1.വന്ദനം(1:1-3) 1.പ്രോത്സാഹനവും ഏറ്റവും ഉദാത്തവുമായ കല്‍പ്പന(1:4-6) 1.ദുരുപദേഷ്ടാക്കന്മാരെ കുറിച്ചുള്ള മുന്നറിയിപ്പ്(1:7-11) 1.സഹ വിശ്വാസികളില്‍ നിന്നുള്ള വന്ദനം(1:12-13)

യോഹന്നാന്‍റെ രണ്ടാം പുസ്തകം ആര് എഴുതി? ലേഖനം ഗ്രന്ഥകര്‍ത്താവിന്‍റെ പേര് നല്‍കുന്നില്ല. ഗ്രന്ഥകര്‍ത്താവും തന്നെ “മൂപ്പന്‍” എന്ന് മാത്രം അടയാളപ്പെടുത്തുന്നു. അപ്പോസ്തലനായ യോഹന്നാന്‍ മിക്കവാറും തന്‍റെ ജീവിതത്തിന്‍റെ അന്ത്യ കാലത്തില്‍ ഈ കത്ത് എഴുതിയിരിക്കാം. 2 യോഹന്നാന്‍റെ ഉള്ളടക്കം യോഹന്നാന്‍ സുവിശേഷത്തിന്‍റെ ഉള്ളടക്കത്തിനു സമാനമായതാണ്. 2 യോഹന്നാന്‍ പുസ്തകം എന്തിനെക്കുറിച്ചു ഉള്ളതാണ്?

യോഹന്നാന്‍ ഈ കത്ത് “തിരഞ്ഞെടുക്കപ്പെട്ട വനിത” എന്ന് അഭിസംബോധന വ്യക്തിക്കും “തന്‍റെ മക്കള്‍ക്കും” നല്‍കുന്നതാണ് (1;1). ഇത് നിര്‍ദ്ധിഷ്ട സുഹൃത്തിനെയും അവളുടെ മക്കളെയും സൂചിപ്പിക്കാം. അല്ലെങ്കില്‍ ഇത് ഒരു പ്രത്യേക വിഭാഗം വിശ്വാസികളെയോ അല്ലെങ്കില്‍ പൊതുവേ എല്ലാ വിശ്വാസികളെയോ സൂചിപ്പിക്കാം. ഈ ലേഖനം എഴുതുവാനുള്ള യോഹന്നാന്‍റെ ഉദ്ദേശ്യം ദുരുപദേഷ്ടാക്കന്മാരെ കുറിച്ച് തന്‍റെ ശ്രോതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നുള്ളതായിരുന്നു. വിശ്വാസികള്‍ ദുരുപദേഷ്ടാക്കന്മാര്‍ക്ക് സഹായമോ പണമോ നല്‍കുന്നത് യോഹന്നാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

ഭാഗം 2.പ്രധാന മതപരവും സാംസ്കാരികവുമായ ആശയങ്ങള്‍‍

അതിഥിസല്‍ക്കാരം എന്നാല്‍ എന്തു?

അതിഥിസല്‍ക്കാരം എന്നത് പുരാതന കിഴക്കന്‍ പ്രദേശത്തിലെ ഒരു പ്രധാന ആശയം ആയിരുന്നു. വിദേശികളോടും അല്ലെങ്കില്‍ പുറമെയുള്ളവരോടും സൌഹൃദത്തില്‍ ആയിരിക്കുകയും അവര്‍ക്ക് സഹായം ആവശ്യമാണെങ്കില്‍ അത് നല്‍കുകയും ചെയ്യുക എന്നത് സുപ്രധാനം ആയിരുന്നു. അതിഥികള്‍ക്ക് വിശ്വാസികള്‍ അതിഥിസല്‍ക്കാരം ചെയ്യണമെന്നു യോഹന്നാന്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും, വിശ്വാസികള്‍ ദുരുപദേഷ്ടാക്കള്‍ക്ക്‌ അതിഥി സല്‍ക്കാരം ചെയ്യുന്നത് യോഹന്നാന്‍ ആഗ്രഹിച്ചില്ല.

യോഹന്നാന്‍ എതിരായി സംസാരിക്കുന്ന ജനം ആരാണ്?

യോഹന്നാന്‍ എതിരായി സംസാരിക്കുന്ന ജനം മിക്കവാറും ജ്ഞാനവാദികള്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ആയിരിക്കും. ഈ ജനം വിശ്വസിക്കുന്നത് ഭൌതിക ലോകം തിന്മയുള്ളതാണ്. യേശു ദൈവികത്വം ഉള്ളവന്‍ എന്ന് വിശ്വസിക്കുന്നതിനാല്‍, അവിടുന്ന് യഥാര്‍ത്ഥ മനുഷ്യന്‍ ആയിരുന്നു എന്നുള്ളത് അവര്‍ നിഷേധിക്കുന്നു. മനുഷ്യശരീരം തിന്മ ഉള്ളതായതിനാല്‍ ദൈവം മനുഷ്യനായി തീരുക എന്നുള്ളത് അസാധ്യം എന്ന് അവര്‍ ചിന്തിച്ചിരുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

2 John 1

2 John 1:1

General Information:

ഈ ലേഖനത്തിന്‍റെ എഴുത്തുകാരന്‍ അപ്പോസ്തലനായ യോഹന്നാന്‍ തന്നെയാണ് എന്ന് പാരമ്പര്യം അടയാള പ്പെടുത്തുന്നു. ഒരു വ്യക്തിഗതമായ സ്ത്രീയെ അഭിസംബോധന ചെയ്യുന്നതായി കാണപ്പെടുന്നുവെങ്കിലും, അദ്ദേഹം ഇത് എഴുതുന്നത്‌ “അവര്‍ പരസ്പരം സ്നേഹിക്കണം” എന്ന് അതായത് ഒരു സഭക്ക് ഉള്ളതായിരിക്കണം. പ്രത്യേകമായി സൂചിപ്പിട്ടില്ല എങ്കില്‍ “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും ഉള്ള പരാമര്‍ശങ്ങള്‍ എല്ലാം തന്നെ ഈ ലേഖനത്തില്‍ ബഹുവചനത്തിലാണ്. ഈ ലേഖനത്തില്‍, യോഹന്നാന്‍ തന്നെയും തന്‍റെ വായനക്കാരെയും “നാം” എന്നും “നമ്മുടെ” എന്നുമുള്ള പദങ്ങള്‍ ഉപയോഗിച്ച് ഉള്‍പ്പെടുത്തുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-youഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusiveഉം)

From the elder to the chosen lady and her children

ലേഖനങ്ങള്‍ ഈ വിധത്തിലാണ് ആരംഭിക്കുന്നത്. ഗ്രന്ഥകാരന്‍റെ പേര് വ്യക്തമാക്കാവുന്നതാണ്. മറ്റൊരു പരിഭാഷ: മൂപ്പനായ, യോഹന്നാന്‍ എന്ന ഞാന്‍, ഈ ലേഖനം തിരഞ്ഞെടുക്കപ്പെട്ട വനിതയ്ക്കും അവളുടെ മക്കള്‍ക്കും ഈ കത്ത് എഴുതുന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

the elder

ഇത് അപ്പൊസ്തലനും യേശുവിന്‍റെ ശിഷ്യനുമായ യോഹന്നാനെ സൂചിപ്പിക്കുന്നു. അദ്ദേഹം തന്നെ “മൂപ്പന്‍” എന്ന് തന്‍റെ പ്രായാധിക്യം കൊണ്ടോ അല്ലെങ്കില്‍ സഭയിലെ നേതാവ് എന്ന നിലയിലോ സ്വയം സൂചിപ്പിക്കുന്നു.

to the chosen lady and her children

ഇത് മിക്കവാറും ഒരു സഭയും അതിനോട് ബന്ധപ്പെട്ടിട്ടുള്ള വിശ്വാസികളെയും സൂചിപ്പിക്കുന്നതായിരിക്കും. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

2 John 1:3

Father ... Son

ഇവ ദൈവത്തിനും യേശുവിനും ഇടയില്‍ ഉള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന നാമങ്ങള്‍ ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#guidelines-sonofgodprinciples)

in truth and love

“സത്യം” എന്ന പദം “സ്നേഹം” എന്ന് വിശദമാക്കുന്നു. ഇത് അര്‍ത്ഥമാക്കുവാന്‍ സാധ്യതയുള്ളത് “യഥാര്‍ത്ഥ സ്നേഹത്തില്‍” എന്നാണ് (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hendiadys)

2 John 1:4

your children

“നിങ്ങളുടെ” എന്ന പദം ഇവിടെ ഏകവചനം ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

just as we have received this commandment from the Father

പിതാവായ ദൈവം നമ്മോടു കല്‍പ്പിച്ചത് പോലെ തന്നെ.

2 John 1:5

you, lady ... writing to you

“നിങ്ങള്‍” എന്ന ഈ പ്രയോഗങ്ങള്‍ ഏകവചനങ്ങള്‍ ആകുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

not as though I were writing to you a new commandment

നിങ്ങള്‍ ഏതെങ്കിലും പുതിയ കാര്യം ചെയ്യണമെന്നു വെച്ചു ഞാന്‍ കല്പ്പിക്കുക അല്ലായിരുന്നു

but one that we have had from the beginning

ഇവിടെ, “ആരംഭം” സൂചിപ്പിക്കുന്നത് “നാം ആദ്യമായി വിശ്വസിച്ചപ്പോള്‍” എന്നാണ്. മറ്റൊരു പരിഭാഷ: “നാം ആദ്യമായി വിശ്വസിച്ചപ്പോള്‍ ക്രിസ്തു നമ്മോടു ചെയ്യുവാന്‍ കല്‍പ്പിച്ച കാര്യത്തെയാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്‌. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

beginning—that we should love one another

ഇത് ഒരു പുതിയ വാചകമായി പരിഭാഷ ചെയ്യാവുന്നതാണ്. മറ്റൊരു പരിഭാഷ: “ആരംഭം. നാം പരസ്പരം സ്നേഹിക്കണം എന്ന് അവിടുന്ന് കല്‍പ്പിച്ചു.”

2 John 1:6

This is the commandment, just as you heard from the beginning, that you should walk in it

ദൈവത്തിന്‍റെ കല്‍പ്പനകള്‍ക്ക് അനുസൃതമായി നമ്മുടെ ജീവിതങ്ങള്‍ നടത്തണമെന്ന് പറഞ്ഞിരിക്കുന്നത് നാം അവയില്‍ തന്നെ നടക്കണം എന്നാണ്. “അത്” എന്ന പദം സ്നേഹത്തെ സൂചിപ്പിക്കുന്നു. “നിങ്ങള്‍ ആദ്യമായി വിശ്വസിച്ചപ്പോള്‍, അവിടുന്ന് നിങ്ങളോട് കല്‍പ്പിച്ചത് പോലെ, പരസ്പരം സ്നേഹിക്കണം.” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

2 John 1:7

Connecting Statement:

യോഹന്നാന്‍ അവരോടു വഞ്ചകന്മാരെ കുറിച്ച് മുന്നറിയിപ്പ് നല്‍കി, അവര്‍ ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കണമെന്നും, ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കാത്ത ഏവരില്‍ നിന്നും അകന്നു നില്‍ക്കണം എന്നും മുന്നറിയിപ്പ് നല്‍കി.

For many deceivers have gone out into the world

നിരവധി ദുരുപദേഷ്ടക്കന്മാര്‍ സഭ വിട്ടു പോകുകയോ അല്ലെങ്കില്‍ “നിരവധി വഞ്ചകന്മാര്‍ ലോകത്തില്‍ ഉണ്ട്”

many deceivers

നിരവധി ദുരുപദേഷ്ടക്കന്മാര്‍ അല്ലെങ്കില്‍ “നിരവധി ആള്‍മാറാട്ടക്കാര്‍”

Jesus Christ came in the flesh

ജഡത്തില്‍ വന്നു എന്നത് ഒരു യഥാര്‍ത്ഥ വ്യക്തിയായി എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദമാണ്. മറ്റൊരു പരിഭാഷ: “യേശുക്രിസ്തു ഒരു യഥാര്‍ത്ഥ മനുഷ്യനായി വന്നു” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

This is the deceiver and the antichrist

അവരാണ് മറ്റുള്ളവരെ വഞ്ചിക്കുന്നവരും ക്രിസ്തുവിനെത്തന്നെ എതിര്‍ക്കുന്നവരും.

2 John 1:8

Look to yourselves

സൂക്ഷിക്കുക അല്ലെങ്കില്‍ “ശ്രദ്ധ ചെലുത്തുക”

lose the things

സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ ഭാവി പ്രതിഫലങ്ങള്‍ നഷ്ടമാകും

full reward

സ്വര്‍ഗ്ഗത്തിലെ സമ്പൂര്‍ണ്ണ പ്രതിഫലം

2 John 1:9

Whoever goes on ahead

ഇത് മറ്റുള്ളവര്‍ എല്ലാവരെക്കാളും എനിക്ക് ദൈവത്തെകുറിച്ചും സത്യത്തെക്കുറിച്ചും അറിയാം എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “ദൈവത്തെക്കുറിച്ചു കൂടുതല്‍ അറിയാമെന്നു അവകാശപ്പെടുന്നവര്‍” അല്ലെങ്കില്‍ “സത്യത്തിനു അനുസരണക്കേട്‌ കാണിക്കുന്നവര്‍”

does not have God

ദൈവത്തിനു ഉള്‍പ്പെട്ടവര്‍ അല്ല

The one who remains in the teaching, this one has both the Father and the Son

ക്രിസ്തുവിന്‍റെ ഉപദേശങ്ങളെ പിന്തുടരുന്ന ഒരുവന്‍ പിതാവിനും പുത്രനും ഉള്‍പ്പെട്ടവന്‍ ആകുന്നു

the Father and the Son

ഇവ ദൈവത്തിനും യേശുവിനും ഇടയിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന നാമങ്ങള്‍ ആകുന്നു.(കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#guidelines-sonofgodprinciples)

2 John 1:10

receive him into your house

ഇവിടെ ഇതിന്‍റെ അര്‍ത്ഥം അവനെ സ്വീകരിക്കുകയും ബഹുമാന പുരസ്സരം അവനുമായി ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നാണ്.

2 John 1:11

participates in his evil deeds

തന്‍റെ ദുഷ്ട പ്രവര്‍ത്തികളില്‍ തന്നോടൊപ്പം പങ്കു വഹിക്കുകയും അല്ലെങ്കില്‍ “തന്‍റെ ദുഷ്പ്രവര്‍ത്തികളില്‍ സഹായിക്കുകയും ചെയ്യുക”

2 John 1:12

General Information:

വാക്യം 12_ല്‍ ഉള്ള “നീ” എന്ന പദങ്ങള്‍ ഏകവചനം ആണ്.വാക്യം 13_ല്‍ ഉള്ള “നിങ്ങളുടെ” എന്ന പദം ബഹുവചനമാണ്.(കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Connecting Statement:

യോഹന്നാന്‍റെ ലേഖനം അവരെ സന്ദര്‍ശിക്കാനുള്ള തന്‍റെ ആഗ്രഹത്തോടെ അവസാനിക്കുകയും വേറെ ഒരു സഭയുടെ വന്ദനം അറിയിക്കുകയും ചെയ്യുന്നു.

I did not wish to write them with paper and ink

യോഹന്നാന്‍ ഇത് പോലെ ഉള്ള മറ്റു കാര്യങ്ങള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ കടന്നുവന്നു അവരോടു സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു.താന്‍ കടലാസുകൊണ്ടും മഷികൊണ്ടും അല്ലാതെ എഴുതണം എന്നല്ല പറയുന്നത്.

speak face to face

മുഖാമുഖം എന്നുള്ളത് ഇവിടെ ഒരു ഭാഷാശൈലിയാണ്, അതിന്‍റെ അര്‍ത്ഥം അവരുടെ സാന്നിധ്യത്തില്‍ സംസാരിക്കുക എന്നാണ്. മറ്റൊരു പരിഭാഷ: “നിങ്ങളുടെ സാന്നിധ്യത്തില്‍ സംസാരിക്കുക” അല്ലെങ്കില്‍ “നിങ്ങളോട് വ്യക്തിപരമായി സംസാരിക്കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom)

2 John 1:13

The children of your chosen sister

ഇവിടെ യോഹന്നാന്‍ വേറൊരു സഭയെക്കുറിച്ച് സംസാരിക്കുന്നതു ഇത് വായനക്കാരുടെ ഒരു സഹോദര സഭയെന്നും അവിടത്തെ വിശ്വാസികള്‍ ആ സഭയുടെ മക്കള്‍ ആണെന്നും ആണ്. ഇത് സകല വിശ്വാസികളും ഒരു ആത്മീയ കുടുംബം ആകുന്നു എന്ന് ഊന്നല്‍ നല്‍കുന്നു. (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)