Malayalam: translationNotes Print

Updated ? hours ago # views See on WACS

യൂദാ ആമുഖം

ഭാഗം 1: പൊതു ആമുഖം

യൂദായുടെ ലേഖനത്തിന്‍റെ രൂപരേഖ

  1.  ആമുഖം (1: 1 -2)
  2. ദുരുപദേഷ്ടാക്കന്മാര്‍ക്കെതിരായുള്ള മുന്നറിയിപ്പ് (1: 3-4) )
  3.  പഴയനിയമ ഉദാഹരണങ്ങൾ (1: 5-16)
  4. ശരിയായ പ്രതികരണം (1: 17-23)
  5.  ദൈവത്തെ സ്തുതിക്കുന്നു (1: 24-25)

ആരാണ് യൂദായുടെ ലേഖനം എഴുതിയത്?

ഗ്രന്ഥകാരന്‍ യാക്കോബിന്‍റെ സഹോദരൻ യൂദയാണ് താനെന്ന് വെളിപ്പെടുത്തുന്നു. യൂദയും യാക്കോബും യേശുവിന്‍റെ അർദ്ധസഹോദരന്മാരായിരുന്നു. ഈ കത്ത് ഒരു നിർദ്ദിഷ്ട സഭയ്ക്കുവേണ്ടിയാണോ ഉദ്ദേശിച്ചതെന്ന് അവ്യക്തമാണ്.

യൂദായുടെ ലേഖനം എന്തിനെക്കുറിച്ചാണ് സംവദിക്കുന്നത്?

ദുരുപദേഷ്ടാക്കന്മാരെപ്പറ്റി മുന്നറിയിപ്പ് നൽകുന്നതിനാണ് യൂദാ ഈ കത്ത് എഴുതിയത്. യൂദാ പലപ്പോഴും പഴയനിയമത്തെ പരാമർശിക്കുന്നതിനാല്‍ ഒരു പക്ഷെ ഇത് യഹൂദ ക്രൈസ്തവ വായനക്കാരെ ഉദ്ദേശിച്ചുള്ളതാണെന്ന് അനുമാനിക്കാം. ഈ ലേഖനത്തിനും 2 പത്രോസിനും ഉള്ളടക്കത്തില്‍ സമാനതകള്‍ ഉണ്ട്. ഇരുവരും ദൂതന്മാരെയും സൊദോമിനെയും ഗൊമോറയെയും വ്യാജ ഉപദേഷ്ടാക്കന്മാരെയും കുറിച്ച് സംസാരിക്കുന്നു.

ഈ പുസ്തകത്തിന്‍റെ തലക്കെട്ട്‌ എങ്ങനെ വിവർത്തനം ചെയ്യാം?

വിവർത്തകർക്ക് ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗത തലക്കെട്ടായ യൂദാ എന്ന് വിളിക്കാം. അല്ലെങ്കിൽ യൂദായില്‍ നിന്നുള്ള കത്ത് അല്ലെങ്കിൽ യൂദാ എഴുതിയ കത്ത് വ്യക്തമായ ശീർഷകം അവർക്ക് തിരഞ്ഞെടുക്കാം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

ഭാഗം 2: സുപ്രധാന മത-സാംസ്കാരിക ആശയങ്ങൾ

യൂദാ ആരെയാണ് എതിർത്തത്?

യൂദാ സംസാരിക്കുന്നത് ജ്ഞാനവാദക്കാരെക്കുറിച്ചാകാന്‍ സാധ്യതയുണ്ട്. ഈ ഉപദേഷ്ടാക്കന്മാര്‍ സ്വന്തം നേട്ടത്തിനായി തിരുവെഴുത്തുകളെ വളച്ചൊടിച്ചു. അവർ അധാർമികമായ രീതിയിൽ ജീവിക്കുകയും മറ്റുള്ളവരെ അത് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു.

Jude 1

Jude 1:1

General Information:

ഈ ലേഖനത്തിന്‍റെ രചയിതാവായി യൂദാ സ്വയം വെളിപ്പെടുത്തുകയും വായനക്കാരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. അവൻ ഒരുപക്ഷേ യേശുവിന്‍റെ അർദ്ധസഹോദരനാകാം. മറ്റ് രണ്ടു യൂദാമാരെക്കുറിച്ച് പുതിയ നിയമത്തിൽ പരാമർശിക്കുന്നുണ്ട്. ഈ ലേഖനത്തിലെ നിങ്ങൾ എന്ന വാക്ക് യൂദാ ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നതിനാണ് എഴുതിയത്, അത് എല്ലായ്പ്പോഴും ബഹുവചനമാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Jude, a servant of

യൂദാ യാക്കോബിന്‍റെ സഹോദരനാണ്. സമാന പരിഭാഷ: ഞാൻ യൂദാ, ഒരു ദാസൻ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

brother of James

യാക്കോബും യൂദായും യേശുവിന്‍റെ അർദ്ധസഹോദരന്മാരായിരുന്നു.

Jude 1:2

May mercy and peace and love be multiplied to you

കരുണ, സമാധാനം, സ്നേഹം എന്നിവ നിങ്ങളില്‍ അനേക മടങ്ങ്‌ വർദ്ധിപ്പിക്കട്ടെ. ഈ ആശയങ്ങളെ വലിപ്പത്തിലോ എണ്ണത്തിലോ പെരുകാന്‍ സാധ്യതയുള്ള വസ്തുക്കളായാണ് സംസാരിക്കുന്നത്. കരുണ, സമാധാനം, സ്നേഹം എന്നീ അമൂർത്ത നാമങ്ങൾ നീക്കംചെയ്യുന്നതിന് ഇത് വീണ്ടും പുന:പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾ സമാധാനപരമായി ജീവിക്കാനും പരസ്പരം കൂടുതലായി സ്നേഹിക്കാനും ദൈവം നിങ്ങളോട് കരുണ കാണിക്കട്ടെ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-abstractnouns)

Jude 1:3

General Information:

ഈ കത്തിലെ ഞങ്ങളുടെ എന്ന വാക്കിൽ യൂദയും വിശ്വാസികളും ഉൾപ്പെടുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

Connecting Statement:

ഈ ലേഖനമെഴുതാനുള്ള കാരണം യൂദാ വിശ്വാസികളോട് പറയുന്നു.

our common salvation

നാം പങ്കിടുന്ന രക്ഷ

I had to write

എനിക്ക് എഴുതാനുള്ള ഒരു വലിയ ആവശ്യം തോന്നി അല്ലെങ്കിൽ ""എനിക്ക് അടിയന്തിരമായി എഴുതേണ്ടതു ആവശ്യം എന്ന് തോന്നി

to exhort you to struggle earnestly for the faith

പദ്ധ്യോപദേശത്തെ സംരക്ഷിക്കുവാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്

once for all

ഒടുവിൽ പൂർണ്ണമായും

Jude 1:4

For certain men have slipped in secretly among you

തങ്ങളെത്തന്നെ ശ്രദ്ധിക്കാത്ത ചില പുരുഷന്മാർ വിശ്വാസികൾക്കിടയിൽ വന്നിരിക്കുന്നു

men who were marked out for condemnation

ഇത് കര്‍ത്തരിപ്രയോഗത്തിലും പറയാം. സമാന പരിഭാഷ: ദൈവം കുറ്റം വിധിക്കാൻ തിരഞ്ഞെടുത്ത മനുഷ്യർ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

who have changed the grace of our God into sensuality

ദൈവകൃപയെ ഭയാനകമായ ഒന്നായി മാറ്റാന്‍ കഴിയുന്ന ഒരു കാര്യം പോലെയാണ് പറഞ്ഞിരിക്കുന്നത്. സമാന പരിഭാഷ: "" ദൈവകൃപ ഒരാളെ ലൈംഗിക പാപത്തിൽ തുടരാൻ അനുവദിക്കുന്നുഎന്നവര്‍ പഠിപ്പിക്കുന്നു "" (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

deny our only Master and Lord, Jesus Christ

സാധ്യതയുള്ള അർത്ഥങ്ങൾ 1) അവൻ ദൈവമല്ലെന്ന് അവർ പഠിപ്പിക്കുന്നു, അല്ലെങ്കിൽ 2) ഈ മനുഷ്യർ യേശുക്രിസ്തുവിനെ അനുസരിക്കുന്നില്ല.

Jude 1:5

Connecting Statement:

കർത്താവിനെ അനുഗമിക്കാത്തവരുടെ ഭൂതകാലത്തിൽ നിന്ന് യൂദാ ഉദാഹരണങ്ങൾ നൽകുന്നു.

Jesus saved a people out of the land of Egypt

പണ്ട് കർത്താവ് ഈജിപ്തില്‍ നിന്നും യിസ്രായേല്യരെ രക്ഷപ്പെടുത്തി

Jude 1:6

their own position of authority

ദൈവം അവരെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ

God has kept them in everlasting chains, in utter darkness

ദൈവം ഈ ദൂതന്മാരെ ഇരുളിന്‍റെ തടവില്‍ പാർപ്പിച്ചിരിക്കുന്നു, അതിൽ നിന്ന് അവർ ഒരിക്കലും രക്ഷപ്പെടുകയില്ല.

utter darkness

ഇവിടെ ഇരുട്ട് എന്നത് മരിച്ചവരുടെ ഇടമോ നരകത്തെയോ പ്രതിനിധീകരിക്കുന്ന ഒരു പര്യായ പദമാണ് . സമാന പരിഭാഷ: നരകം പൂര്‍ണ്ണമായും ഇരുട്ടിൽ (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

the great day

ദൈവം എല്ലാവരെയും വിധിക്കുന്ന അന്ത്യനാള്‍

Jude 1:7

the cities around them

ഇവിടെ നഗരങ്ങൾ എന്നത് അവയിൽ വസിച്ചിരുന്ന ആളുകളെ സൂചിപ്പിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

also indulged themselves

സൊദോമിലെയും ഗൊമോറയിലെയും ലൈംഗിക പാപങ്ങൾ ദൂതന്മാരുടെ ദുഷിച്ച വഴികളുടേതിന് സമാനമായ ഒരു മാത്സര്യത്തിന്‍റെ ഫലമായിരുന്നു.

as examples of those who suffer the punishment

സൊദോമിലെയും ഗൊമോറയിലെയും ജനങ്ങളുടെ നാശം ദൈവത്തെ തള്ളിക്കളയുന്ന സകലര്‍ക്കും വരുന്ന വിധിക്ക് ഉദാഹരണമായി.

Jude 1:8

these dreamers

ദൈവത്തോട് അനുസരണക്കേട് കാണിക്കുന്ന ആളുകൾ, തങ്ങൾക്ക് അതിനു അധികാരം കൊടുക്കുന്ന ദർശനം കണ്ടതായി അവകാശപ്പെട്ടതുകൊണ്ടാകാം

pollute their bodies

ഈ ഉപമ പറയുന്നത്, അവരുടെ പാപം അവരുടെ ശരീരത്തെ - അതായത്, അവരുടെ പ്രവൃത്തികള്‍- നദിയിലേക്കൊഴുകുന്ന മാലിന്യം അതിലെ വെള്ളത്തെ ഉപയോഗ ശൂന്യമാക്കുന്നത് പോലെ അസ്വീകാര്യമാക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

say slanderous things

ദുഷണം പറയുക

glorious ones

ഇത് ദൂതന്മാരെപ്പോലുള്ള ആത്മജീവികളെയാണ് സൂചിപ്പിക്കുന്നത്.

Jude 1:9

General Information:

ഒരു ശത്രുവിനു വേണ്ടി യിസ്രായേലിനെ ശപിക്കാൻ വിസമ്മതിച്ച ഒരു പ്രവാചകനായിരുന്നു ബിലെയാം, എന്നാൽ അവിശ്വാസികളുമായി വിവാഹത്തില്‍ ഏര്‍പ്പെടാനും തന്മൂലം വിഗ്രഹാരാധികളാക്കുന്നതിനും ശത്രുക്കള്‍ക്ക്‌ ആലോചന കൊടുത്തു. മോശയുടെ നേതൃത്വത്തിനും അഹരോന്‍റെ പൌരോഹിത്യത്തിനും എതിരെ മത്സരിച്ച യിസ്രായേല്യനായിരുന്നു കോരഹ് .

did not dare to bring

സ്വയം നിയന്ത്രിച്ചു. അവൻ കൊണ്ടുവന്നില്ല അല്ലെങ്കിൽ ""കൊണ്ടുവരാൻ തയ്യാറായില്ല

a slanderous judgment

തിന്മയായി സംസാരിക്കുന്ന വിധി അല്ലെങ്കിൽ ""ഒരു നാശഹേതുവായ വിധി

bring a slanderous judgment against

തിന്മ, അസത്യമായ കാര്യങ്ങൾ പറയുക

Jude 1:10

these people

ഭക്തികെട്ട ആളുകൾ

whatever they do not understand

അവയ്‌ക്ക് അർത്ഥം അറിയാത്ത എന്തും. സാധ്യതയുള്ള അർത്ഥങ്ങൾ 1) അവർക്ക് മനസ്സിലാകാത്ത എല്ലാം നല്ലത് അല്ലെങ്കിൽ 2) അവർ മനസ്സിലാക്കാത്ത മഹത്വമുള്ളവർ ([യൂദാ 1: 8] (../01/08.md)).++

Jude 1:11

walked in the way of Cain

വഴിയില്‍ നടന്നു എന്നത് “അതേ രീതിയില്‍ ജീവിച്ചു” എന്നതിന്‍റെ ഒരു പര്യായമാണ്."" സമാന പരിഭാഷ: കയീൻ ജീവിച്ച അതേ രീതിയിൽ ജീവിച്ചു (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Jude 1:12

Connecting Statement:

ഭക്തികെട്ട മനുഷ്യരെ വിവരിക്കാൻ യൂദാ ഒരു കൂട്ടം രൂപകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ മനുഷ്യരെ എങ്ങനെ തിരിച്ചറിയാമെന്നും താന്‍ വിശ്വാസികളെ അറിയിക്കുന്നു .

These are the ones

ഇവര്‍"" എന്ന വാക്ക് [യൂദാ 1: 4] (../01/04.md) ന്‍റെ ഭക്തികെട്ട മനുഷ്യരെ സൂചിപ്പിക്കുന്നു.

hidden reefs

കടല്‍ ജലത്തിന്‍റെ ഉപരിതലത്തോട് വളരെ അടുത്ത് കിടക്കുന്ന വലിയ പാറകളാണ് ചങ്ങല പാറകള്‍. നാവികർക്ക് അവരെ കാണാൻ കഴിയാത്തതിനാൽ, അവർ വളരെ അപകടകാരികളാണ്. ഈ പാറകളിൽ തട്ടിയാൽ കപ്പലുകൾ വേഗത്തിൽ നശിപ്പിക്കപ്പെടും. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

twice dead, torn up by the roots

ആരെങ്കിലും പിഴുതുമാറ്റിയ ഒരു വൃക്ഷം മരണത്തിന്‍റെ ഒരു രൂപകമാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

torn up by the roots

വേരുകളാൽ നിലത്തുനിന്ന് പൂർണ്ണമായും വലിച്ചെറിയപ്പെട്ട വൃക്ഷങ്ങളെപ്പോലെ, ഭക്തികെട്ട മനുഷ്യര്‍ ജീവന്‍റെ ഉറവിടമായ ദൈവത്തിൽ നിന്ന് വേർപെടുത്തപ്പെട്ടിരിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Jude 1:13

violent waves in the sea

ശക്തമായ കാറ്റിനാൽ കടലിലെ തിരമാലകൾ ആര്‍ത്തലയ്ക്കുന്നതു പോലെ, ഭക്തികെട്ട ആളുകൾ പല ദിശകളിലേക്കും എളുപ്പത്തിൽ തെറ്റിപ്പോകുന്നു . (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

foaming out their own shame

കാറ്റ് തിരമാലകളില്‍ അടിച്ച് മലിനമായ  നുരയെ ഇളക്കിവിടുന്നതു പോലെ - ഈ മനുഷ്യര്‍ അവരുടെ തെറ്റായ ഉപദേശങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും സ്വയം ലജ്ജ വരുത്തുന്നു. സമാന പരിഭാഷ: തിരമാലകൾ നുരയും അഴുക്കും തള്ളുന്നതുപോലെ, ഈ മനുഷ്യർ അവരുടെ നിന്ദകൊണ്ട് മറ്റുള്ളവരെ മലിനരാക്കുന്നു (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

They are wandering stars

പുരാതന കാലത്ത് നക്ഷത്രങ്ങളെക്കുറിച്ച് പഠിച്ചവർ, ഗ്രഹങ്ങളെന്നു നാം വിളിക്കുന്നവ നക്ഷത്രങ്ങളെപ്പോലെ ചലിക്കുന്നില്ല എന്ന് നിരീക്ഷിച്ചിരുന്നു . സമാന പരിഭാഷ: അവ ചലിക്കുന്ന നക്ഷത്രങ്ങൾ പോലെയാണ് (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

for whom the gloom of thick darkness has been reserved forever

ഇവിടെ ഇരുട്ട് എന്നത് മരിച്ചവരുള്ള ഇടത്തെയോ നരകത്തെയോ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ്. ഇവിടെ കൂരിരുട്ട് എന്നത് വളരെ ഇരുണ്ടത് എന്നർഥമുള്ള ഒരു പ്രയോഗമാണ് . "" കരുതി വച്ചിരിക്കുന്ന"" എന്ന വാചകം സജീവ രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ദൈവം അവരെ എന്നെന്നേക്കുമായി നരകത്തിന്‍റെ ഇരുട്ടിലും മൂകതയിലും ആക്കും (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy, https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-idiom, https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

Jude 1:14

the seventh from Adam

ആദാമിനെ മനുഷ്യരാശിയുടെ ആദ്യ തലമുറയായി കണക്കാക്കുന്നുവെങ്കിൽ, ഹാനോക്ക് ഏഴാമത്തേതാണ്. ആദാമിന്‍റെ മകനെ ആദ്യത്തെയാളായി കണക്കാക്കുന്നുവെങ്കിൽ, ഹാനോക്ക് ആറാം സ്ഥാനത്താണ്.

Look

കേൾക്കുക അല്ലെങ്കിൽ ""ഞാൻ പറയാൻ പോകുന്ന ഈ പ്രധാന കാര്യം ശ്രദ്ധിക്കുക

Jude 1:15

to execute judgment on

വിധി പറയാൻ അല്ലെങ്കിൽ ""വിധിക്കാൻ

Jude 1:16

grumblers, complainers

ദൈവിക അധികാരത്തിനെതിരെ അനുസരിക്കാനും സംസാരിക്കാനും ആഗ്രഹിക്കാത്ത ആളുകൾ . പിറുപിറുക്കുന്നവർ നിശബ്ദമായി സംസാരിക്കുന്ന പ്രവണത കാണിക്കുന്നു, അതേസമയം പരാതിക്കാർ പരസ്യമായി സംസാരിക്കുന്നു.

loud boasters

മറ്റുള്ളവരെ കേൾപ്പിക്കാനായി സ്വയം പ്രശംസിക്കുന്ന ആളുകൾ.

flatter others

മറ്റുള്ളവരെ പുകഴ്ത്തുക

Jude 1:18

will follow their own ungodly desires

ഇത്തരം ആളുകൾക്ക്  അവരുടെ ആഗ്രഹങ്ങൾ തങ്ങളെ ഭരിക്കുന്ന രാജാക്കന്മാരെപ്പോലെയാണ്. സമാന പരിഭാഷ: അവർ ചെയ്യാൻ ആഗ്രഹിക്കുന്ന തിന്മകൾ ചെയ്യുന്നതിലൂടെ ദൈവത്തെ അനാദരിക്കുന്നത്തില്‍ നിന്നും ഒഴിഞ്ഞിരിക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

will follow their own ungodly desires

ഭക്തികെട്ട മോഹങ്ങള്‍ എന്നത് ഒരു വ്യക്തി പിന്തുടരുന്ന ഒരു പാത പോലെയാകുന്നു . (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Jude 1:19

It is these

ഈ പരിഹാസികളോ "" ഇവരാണ് ആ പരിഹാസികള്‍

are worldly

ഭക്തികെട്ട മറ്റ് ആളുകൾ ചിന്തിക്കുന്നതുപോലെ ചിന്തിക്കുക, അവിശ്വാസികൾ വിലമതിക്കുന്ന കാര്യങ്ങളെ അവർ വിലമതിക്കുന്നു (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

they do not have the Spirit

അവൻ ജനങ്ങൾക്ക് സ്വന്തമാക്കുവാന്‍ കഴിയുന്ന ഒന്നായി പരിശുദ്ധാത്മാവിനെപ്പറ്റി പറയുന്നു .  സമാന പരിഭാഷ: ""ആത്മാവ് അവരുടെ ഉള്ളിൽ ഇല്ല

Jude 1:20

Connecting Statement:

എങ്ങനെ ജീവിക്കണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം തുടങ്ങിയ കാര്യങ്ങള്‍ യൂദാ വിശ്വാസികളോട് പറയുന്നു.

But you, beloved

പ്രിയനേ, അവരെപ്പോലെ ആകരുത്. പകരം

build yourselves up

കൂടുതലായി ദൈവത്തിൽ വിശ്വസിക്കാനും അവനെ അനുസരിക്കാനും  പ്രാപ്തരാകുന്നത്  ഒരു കെട്ടിടം പണിയുന്ന പ്രക്രിയയെപ്പോലെയാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Jude 1:21

Keep yourselves in God's love

ദൈവസ്‌നേഹത്തില്‍ നിലനില്‍ക്കുന്നതിന്  ഒരുവന്‍ പ്രത്യേക സ്ഥലത്ത് തന്നെ ഉറച്ചുനില്‍ക്കുന്നതു പോലെ അവതരിപ്പിക്കുന്നു . (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

wait for

ജിജ്ഞാസയോടെ നോക്കി മുന്നോട്ട്

the mercy of our Lord Jesus Christ that brings you eternal life

ഇവിടെ കരുണ എന്നത് യേശുക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്, വിശ്വാസികളെ തന്നോടൊപ്പം എന്നേക്കും ജീവിപ്പിക്കുന്നതിലൂടെ അവരോട് തന്‍റെ കാരുണ്യത്തെ വെളിപ്പെടുത്തും. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Jude 1:22

those who doubt

യേശു ദൈവമാണെന്ന് ഇതുവരെ വിശ്വസിക്കാത്തവർ

Jude 1:23

snatching them out of the fire

ദഹിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് ആളുകളെ തീയിൽ നിന്ന് വലിച്ചെടുക്കുന്നതാണ് ചിത്രം . സമാന പരിഭാഷ: ക്രിസ്തുവില്ലാതെ മരിക്കാതിരിക്കേണ്ടതിന് അവരെ തടയാൻ ചെയ്യേണ്ടതെല്ലാം അവർക്കായി ചെയ്യുന്നു. ഇത് അവരെ തീയിൽ നിന്ന് വലിച്ചെടുക്കുന്നതിന് തുല്യമാണ് (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

To others be merciful with fear

മറ്റുള്ളവരോട് ദയ കാണിക്കുക, എന്നാൽ അവർ ചെയ്തതുപോലെ പാപം ചെയ്യാൻ  ഭയപ്പെടുക

Hate even the garment stained by the flesh

അതിശയോക്തിയായി, അവര്‍ക്ക് ആ പാപികളെപ്പോലെ ആയിത്തീരാമെന്ന് വായനക്കാർക്ക് യൂദാ മുന്നറിയിപ്പ് നൽകുന്നു. സമാന പരിഭാഷ: അവരുടെ വസ്ത്രങ്ങൾ തൊടുന്നതിലൂടെ നിങ്ങൾ പാപത്തിന് പങ്കാളിയായിത്തീരും എന്ന വിധം അവരെ പരിഗണിക്കുക (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-hyperbole)

Jude 1:24

Connecting Statement:

ഒരു അനുഗ്രഹവചനത്തോടെ യൂദാ അവസാനിപ്പിക്കുന്നു.

to cause you to stand before his glorious presence

അവന്‍റെ മഹത്വം പ്രതിനിധീകരിക്കുന്ന തിളക്കമാർന്ന പ്രകാശമാണ് അവന്‍റെ തേജസ്സ്. സമാന പരിഭാഷ: അവന്‍റെ മഹത്വം ആസ്വദിക്കാനും ആരാധിക്കാനും നിങ്ങളെ അനുവദിക്കേണ്ടതിനും (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

glorious presence without blemish and with

ഇവിടെ പാപം ഒരാളുടെ ശരീരത്തിലെ അഴുക്ക് അല്ലെങ്കിൽ ശരീരത്തിലെ ഒരു ന്യൂനത എന്നവിധമാണ് പറയുന്നത് . സമാന പരിഭാഷ: മഹത്തായ സാന്നിദ്ധ്യം, അവിടെ നിങ്ങൾ പാപമില്ലാതെ ജീവിക്കുകയും ചെയ്യും (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Jude 1:25

to the only God our Savior through Jesus Christ our Lord

യേശുക്രിസ്തു നിമിത്തം നമ്മെ രക്ഷിച്ച ഏക ദൈവത്തിനു.  ദൈവം പിതാവും പുത്രന്‍ രക്ഷകനുമാണെന്ന് ഉറപ്പിക്കുന്നു.

be glory, majesty, dominion, and power, before all time, now, and forevermore

ദൈവത്തിന് ഉണ്ടായിരുന്നതും, ഇപ്പോഴുള്ളതും എല്ലായ്‌പ്പോഴും, മഹത്വവും സമ്പൂർണ്ണ നേതൃത്വവും എല്ലാറ്റിന്‍റെയും പൂർണ നിയന്ത്രണവും ഉണ്ടായിരിക്കും.