Malayalam: translationNotes Print

Updated ? hours ago # views See on WACS

ഫിലേമോന് മുഖവുര

ഭാഗം 1: പൊതുവായ മുഖവുര

ഫിലേമോന്‍റെ ഗ്രന്ഥത്തിന്‍റെ സംഗ്രഹം

  1. പൌലോസ് ഫിലെമോനെ വന്ദനം ചെയ്യുന്നു (1:1-3)
  2. പൌലോസ് ഒനേസിമൊസിനെ സംബന്ധിച്ചു ഫിലെമോനോട് അഭ്യര്‍ത്ഥന ചെയ്യുന്നു (1:4-21)
  3. ഉപസംഹാരം (1:22-25)

ഫിലെമോന്‍റെ പുസ്തകം ആര്‍ എഴുതി? പൌലോസ് ആണ് ഫിലേമോന്‍ എഴുതിയത്. പൌലോസ് തര്‍സോസ് എന്ന പട്ടണത്തില്‍ നിന്നുള്ള വ്യക്തി ആകുന്നു. തന്‍റെ ആദ്യകാല ജീവിതത്തില്‍ ശൌല്‍ എന്ന പേരില്‍ അറിയപ്പെട്ടു വന്നിരുന്നു. ഒരു ക്രിസ്ത്യാനിയായി തീരുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനിയായി തീര്‍ന്നതിനു ശേഷം, യേശുവിനെ കുറിച്ച് ജനത്തോടു സാക്ഷീകരിക്കേണ്ടതിനായി നിരവധി തവണ റോമന്‍ സാമ്രാജ്യത്തില്‍ ഉടനീളം സഞ്ചരിച്ചു.

ഈ ലേഖനം എഴുതുന്നതായ സന്ദര്‍ഭത്തില്‍ അദ്ദേഹം കാരാഗൃഹത്തില്‍ ആയിരുന്നു.

ഫിലെമോന്‍റെ പുസ്തകം എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?

പൌലോസ് ഫിലേമോന്‍ എന്ന് പേരുള്ള ഒരു മനുഷ്യന് ഈ ലേഖനം എഴുതി. ഫിലേമോന്‍ കൊലോസ്സ്യ എന്ന പട്ടണത്തില്‍ ജീവിച്ചു വന്ന ഒരു വ്യക്തി ആയിരുന്നു. തനിക്കു ഒനേസിമൊസ് എന്ന് പേരുള്ള ഒരു അടിമ ഉണ്ടായിരുന്നു. ഒനേസിമൊസ് മിക്കവാറും തന്‍റെ പക്കല്‍ നിന്നും എന്തോ ഒന്ന് മോഷ്ടിച്ചിരിക്കുവാന്‍ സാധ്യത ഉണ്ട്, അത് നിമിത്തം താന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ നിന്ന് ഓടിപ്പോകുവാന്‍ ഇടയായി. റോമിലേക്ക് പോകുകയും അവിടെ വെച്ച് പൌലോസിനെ സന്ദര്‍ശിക്കുവാന്‍ ഇടയാകുകയും ചെയ്തു.

ഒനേസിമൊസിനെ തിരികെ ഫിലെമോന്‍റെ അടുക്കലേക്കു മടക്കി അയക്കുന്നു എന്നാണ് പൌലോസ് ഫിലെമോനോട് പറഞ്ഞത്. ഫിലേമോന് റോമന്‍ നിയമം അനുസരിച്ച് ഒനേസിമൊസിനെ ശിക്ഷിക്കുവാന്‍ അവകാശം ഉണ്ടായിരുന്നു. എന്നാല്‍ പൌലോസ് ഫിലെമോനോട് പറഞ്ഞത് താന്‍ അവനെ ഒരു ക്രിസ്തീയ സഹോദരന്‍ എന്ന നിലയില്‍ അവനെ സ്വീകരിക്കണം എന്നാണ്. അദ്ദേഹം ഫിലെമോനോട് നിര്‍ദേശിച്ചത് ഫിലേമോന്‍ ഒനേസിമൊസിനെ വീണ്ടും തന്‍റെ അടുക്കല്‍ മടങ്ങി വരുവാനും കാരാഗൃഹത്തില്‍ തന്നെ സഹായിക്കുവാന്‍ അനുവദിക്കുകയും വേണം എന്നാണ്.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യണം?

പരിഭാഷകര്‍ക്ക് ഈ പുസ്തകത്തിന്‍റെ പരമ്പരാഗതം ആയ, “ഫിലേമോന്‍” എന്ന് വിളിക്കുന്നത്‌ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന “ഫിലേമോന് ഉള്ളതായ പൌലോസിന്‍റെ ലേഖനം” അല്ലെങ്കില്‍ “പൌലോസ് ഫിലേമോന് എഴുതിയതായ കത്ത്” എന്നിങ്ങനെ തിരഞ്ഞെടുക്കാം. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

ഭാഗം 2: പ്രധാനപ്പെട്ട മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

ഈ ലേഖനം അടിമത്ത സമ്പ്രദായത്തെ അംഗീകരിക്കുന്നുവോ”

പൌലോസ് നെ തന്‍റെ പൂര്‍വ യജമാനന്‍റെ അടുക്കലേക്കു മടക്കി അയച്ചു. എന്നാല്‍ അത് അടിമത്തം എന്നുള്ളത് അംഗീകൃതമായ സമ്പ്രദായമായി പൌലോസ് കരുതി എന്ന് അര്‍ത്ഥം നല്‍കുന്നില്ല. പകരം ആയി, പൌലോസ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ആളുകള്‍ ഏതു സാഹചര്യത്തില്‍ ഉള്‍പ്പെട്ടവര്‍ ആയാലും ദൈവത്തെ സേവിക്കുന്നവര്‍ ആയിരിക്കണം എന്നതില്‍ ആയിരുന്നു എന്നാണ്.

“ക്രിസ്തുവില്‍,” “”കര്‍ത്താവില്‍,” മുതലായ പദപ്രയോഗങ്ങളാല്‍ പൌലോസ് അര്‍ത്ഥം നല്‍കുന്നത് എന്താണ്?

പൌലോസ് അര്‍ത്ഥം നല്‍കുന്ന ആശയം എന്തെന്നാല്‍ ക്രിസ്തുവിനും വിശ്വാസികള്‍ക്കും ഇടയില്‍ ഉള്ള അടുത്ത ഐക്യത എന്നുള്ളതാണ്. ഈ രീതിയില്‍ ഉള്ള പദപ്രയോഗങ്ങളുടെ വിശദീകരണം കാണുവാനായി റോമാ ലേഖനത്തിന്‍റെ മുഖവുര കാണുക.

ഭാഗം 3: പ്രധാനപ്പെട്ട പരിഭാഷ വിഷയങ്ങള്‍

“നിങ്ങള്‍” എന്നുള്ളതിന്‍റെ ഏക വചനവും ബഹുവചനവും

ഈ പുസ്തകത്തില്‍, “ഞാന്‍” എന്നുള്ളത് പൌലോസിനെ സൂചിപ്പിക്കുന്നു. “നീ” എന്നുള്ള പദം മിക്കവാറും തന്നെ ഏകവചനവും ഫിലെമോനെ സൂചിപ്പിക്കുന്നതും ആകുന്നു. അതിനു രണ്ടു ഒഴിവു കഴിവ് ഏവ എന്നാല്‍ 1:22ഉം 1:25ഉം ആകുന്നു. അവിടെ “നിങ്ങള്‍” എന്നുള്ളത് ഫിലെമോനെയും തന്‍റെ ഭവനത്തില്‍ കണ്ടുമുട്ടിയ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

Philemon 1

Philemon 1:1

General Information:

ഈ ലേഖനത്തിന്‍റെ ഗ്രന്ഥകാരന്‍ താന്‍ തന്നെ ആകുന്നു എന്ന് പൌലോസ് മൂന്നു പ്രാവശ്യം അടയാളപ്പെടുത്തുന്നു. തിമൊഥെയൊസ് തന്നോടൊപ്പം ഉണ്ടായിരുന്നു എന്നുള്ളത് സ്പഷ്ടവും മിക്കവാറും പൌലോസ് പറഞ്ഞു കൊടുക്കവേ, താന്‍ അവയെ എഴുതുവാന്‍ ഇടയാകുകയും ചെയ്തിരിക്കാം. പൌലോസ് ഫിലെമോന്‍റെ ഭവനത്തില്‍ സഭാ കൂടിവരവിനായി വന്നിരുന്ന മറ്റുള്ള ആളുകളെയും വന്ദനം ചെയ്യുന്നു. “ഞാന്‍,” “എന്നെ,” “എന്‍റെ,” എന്ന് വരുന്ന എല്ലാ സന്ദര്‍ഭങ്ങളും പൌലോസിനെ സൂചിപ്പിക്കുന്നു. ഈ കത്ത് എഴുതപ്പെട്ടതായ ഫിലേമോന്‍ ഇവിടെ പ്രധാന വ്യക്തി ആകുന്നു. “നീ” എന്നും “നിന്‍റെ” എന്നും ഉള്ള എല്ലാ സന്ദര്‍ഭങ്ങളും പ്രത്യേകം സൂചിപ്പിച്ചിട്ടില്ല എങ്കില്‍ അവ ഏകവചനം ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Paul, a prisoner of Christ Jesus, and the brother Timothy to Philemon

നിങ്ങളുടെ ഭാഷയില്‍ ഒരു ലേഖനത്തിന്‍റെ ഗ്രന്ഥകര്‍ത്താവിനെ പരിചയപ്പെടുത്തുവാന്‍ പ്രത്യേക ശൈലി ഉണ്ടായിരിക്കാം. മറു പരിഭാഷ: “ഞാന്‍, പൌലോസ്, ക്രിസ്തു യേശുവിന്‍റെ ഒരു തടവുകാരന്‍, മറ്റും തിമൊഥെയൊസ്, നമ്മുടെ സഹോദരന്‍, ചേര്‍ന്നു ഈ ലേഖനം ഫിലേമോന് എഴുതുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

a prisoner of Christ Jesus

ക്രിസ്തു യേശുവിന്‍റെ നിമിത്തം ഒരു തടവുകാരന്‍ ആയിരിക്കുന്നവന്‍. പൌലോസിന്‍റെ പ്രസംഗത്തെ എതിര്‍ത്തിരുന്നവര്‍ അദ്ദേഹത്തെ ശിക്ഷിക്കുകയും കാരാഗൃഹത്തില്‍ ഇടുകയും ചെയ്തു.

brother

ഇവിടെ ഇത് അര്‍ത്ഥം നല്‍കുന്നത് ഒരു സഹ ക്രിസ്ത്യാനി എന്നാണ്.

our dear friend

“നമ്മുടെ” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് പൌലൊസിനെയും തന്നോടൊപ്പം ഉള്ളവരെയും ആകുന്നു എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

and fellow worker

നമ്മെ പോലെ, ആയിരിക്കുന്നവര്‍, സുവിശേഷത്തിന്‍റെ വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍

Philemon 1:2

our sister ... our fellow soldier

“നമ്മുടെ” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് പൌലൊസിനെയും തന്നോടൊപ്പം ഉള്ളവരെയും ആകുന്നു എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-exclusive)

Apphia our sister

ഇവിടെ “സഹോദരി” എന്നുള്ളത് അവള്‍ ഒരു വിശ്വാസി എന്ന് അര്‍ത്ഥം നല്‍കുന്നു, ഒരു ബന്ധു എന്നല്ല. മറു പരിഭാഷ: “നമ്മുടെ സഹ വിശ്വാസിയായ അപ്പിയ” അല്ലെങ്കില്‍ “നമ്മുടെ ആത്മീയ സഹോദരിയായ അപ്പിയ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

Archippus

ഇത് ഫിലെമോനോടൊപ്പം സഭയില്‍ ഉണ്ടായിരുന്ന ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

our fellow soldier

അവര്‍ ഇരുവരും ഒരു സൈന്യത്തിലെ പടയാളികള്‍ എന്ന പോലെ പൌലോസ് ഇവിടെ അര്‍ക്കിപ്പൊസിനെ കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ അര്‍ക്കിപ്പൊസ്, പൌലോസിനെ പോലെത്തന്നെ സുവിശേഷത്തിന്‍റെ വ്യാപനത്തിനായി കഠിനമായി അദ്ധ്വാനിച്ചു എന്ന് അര്‍ത്ഥമാക്കുന്നു. മറു പരിഭാഷ: “നമ്മുടെ കൂട്ടു ആത്മീയ പടയാളി” അല്ലെങ്കില്‍ “നമ്മോടു കൂടെ ആത്മീയ യുദ്ധത്തില്‍ പോരാടുന്നവര്‍ ആയിരിക്കുന്നവര്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Philemon 1:3

May grace be to you and peace from God our Father and the Lord Jesus Christ

എന്‍റെ ദൈവമായ നമ്മുടെ പിതാവും കര്‍ത്താവായ യേശു ക്രിസ്തുവും നിങ്ങള്‍ക്ക് കൃപയും സമാധാനവും നല്‍കുമാറാകട്ടെ. ഇത് ഒരു അനുഗ്രഹം ആകുന്നു.

God our Father

“നമ്മുടെ” എന്നുള്ള പദം ഇവിടെ പൌലോസിനെയും തന്നോടൊപ്പം ഉള്ളവരെയും വായനക്കാരേയും സൂചിപ്പിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

our Father

ഇത് ദൈവത്തിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#guidelines-sonofgodprinciples)

Philemon 1:4

General Information:

“ഞങ്ങള്‍” എന്നുള്ള പദം ബഹുവചനവും പൌലൊസിനെയും തന്നോടൊപ്പം ഉള്ളവരെയും വായനക്കാരെയും ഉള്‍പ്പെടെ സകല ക്രിസ്ത്യാനികളെയും സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-inclusive)

Philemon 1:6

the fellowship of your faith

ഞങ്ങളോടൊപ്പം ഉള്ള നിങ്ങളുടെ പ്രവര്‍ത്തിയും

be effective for the knowledge of everything good

നന്മ എന്തെന്ന് അറിയുന്നതിലുള്ള ഫലം

in Christ

ക്രിസ്തു നിമിത്തം

Philemon 1:7

the hearts of the saints have been refreshed by you

ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങളെ അല്ലെങ്കില്‍ ആന്തരിക ഭാവത്തെ കുറിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “നീ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു” അല്ലെങ്കില്‍ “നീ വിശ്വാസികളെ സഹായിച്ചിരിക്കുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassiveഉം)

you, brother

പ്രിയ സഹോദരന്‍ ആയ നീ, അല്ലെങ്കില്‍ “നീ, പ്രിയ സഹോദരന്‍.” പൌലോസ് ഫിലമോനെ “സഹോദരന്‍” എന്ന് വിളിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവര്‍ ഇരുവരും വിശ്വാസികളും അദ്ദേഹം അവരുടെ സുഹൃദ്ബന്ധത്തെ ഊന്നല്‍ നല്‍കി പറയുന്നതും ആകുന്നു.

Philemon 1:8

Connecting Statement:

പൌലോസ് തന്‍റെ അഭ്യര്‍ത്ഥന ആരംഭിക്കുകയും ഈ കത്ത് എഴുതുവാന്‍ ഉള്ള കാരണത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.

all the boldness in Christ

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍: 1) “ക്രിസ്തു നിമിത്തം ഉള്ള അധികാരം” അല്ലെങ്കില്‍ 2) “ക്രിസ്തു നിമിത്തം ഉള്ള ധൈര്യം.” മറു പരിഭാഷ: “ക്രിസ്തു എനിക്ക് അധികാരം നല്‍കിയതു നിമിത്തം ഉള്ള ധൈര്യം”

Philemon 1:9

yet because of love

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍: 1)”എന്തുകൊണ്ടെന്നാല്‍ നീ ദൈവജനത്തെ സ്നേഹിക്കുന്നു എന്ന് ഞാന്‍ അറിയുന്നതിനാല്‍” 2) “നീ എന്നെ സ്നേഹിക്കുന്നതിനാല്‍” അല്ലെങ്കില്‍ 3) ഞാന്‍ നിന്നെ സ്നേഹിക്കുന്നത് കൊണ്ട്”

Philemon 1:10

General Information:

ഒനേസിമൊസ് എന്നുള്ളത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. താന്‍ ഫിലെമോന്‍റെ അടിമ ആയിരുന്നു എന്നുള്ളത് സ്പഷ്ടവും താന്‍ എന്തോ മോഷ്ടിക്കുകയും ഓടിപ്പോകുകയും ചെയ്തിരുന്നു.

my child Onesimus

എന്‍റെ മകന്‍ ആയ ഒനേസിമൊസ് . പൌലോസ് ഒനേസിമൊസിനോട് തനിക്കുള്ള സുഹൃദ്ബന്ധത്തെ കുറിച്ച് പ്രസ്താവിക്കുന്നത് അത് ഒരു പിതാവും തന്‍റെ പുത്രനും പരസ്പരം സ്നേഹിക്കുന്ന ശൈലിയില്‍ ഉള്ളതാകുന്നു എന്നാണ്. ഒനേസിമൊസ് പൌലോസിന്‍റെ യഥാര്‍ത്ഥ മകന്‍ അല്ലായിരുന്നു, എന്നാല്‍ പൌലോസ് യേശുവിനെ കുറിച്ച് അവനെ പഠിപ്പിച്ചപ്പോള്‍ താന്‍ ആത്മീയ ജീവന്‍ പ്രാപിച്ചു എന്നും പൌലോസ് അവനെ സ്നേഹിച്ചു എന്നും ഉള്ളതാണ്, മറു പരിഭാഷ: “എന്‍റെ ആത്മീയ പുത്രന്‍ ഒനേസിമൊസ് ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

Onesimus

“” ഒനേസിമൊസ് എന്ന പേര് അര്‍ത്ഥം നല്‍കുന്നത് “ലാഭകരം ആയത്” അല്ലെങ്കില്‍ “പ്രയോജനപ്രദം ആയത്” എന്നാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

whom I have fathered in my chains

ഇവിടെ “പിതാവായി തീര്‍ന്നു” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് പൌലോസ് ഒനേസിമൊസിനെ ക്രിസ്തുവിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നാണ്. മറു പരിഭാഷ: “ഞാന്‍ ക്രിസ്തുവിനെ കുറിച്ച് അവനെ പഠിപ്പിച്ചപ്പോള്‍ അവന്‍ എന്‍റെ ആത്മീയ പുത്രന്‍ ആയി തീരുകയും ഞാന്‍ ചങ്ങലയില്‍ ആയിരിക്കവേ അവനു പുതിയ ജീവിതം ലഭ്യം ആകുകയും ചെയ്തു” അല്ലെങ്കില്‍ “ഞാന്‍ എന്‍റെ ചങ്ങല ധരിച്ചിരിക്കുമ്പോള്‍ അവന്‍ എനിക്ക് ഒരു മകനെ പോലെ ആയി തീര്‍ന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

in my chains

തടവുകാര്‍ സാധാരണയായി ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്നു. ഒനേസിമൊസിനെ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴും ഈ ലേഖനം എഴുതുന്ന സന്ദര്‍ഭത്തിലും പൌലോസ് കാരാഗൃഹത്തില്‍ തന്നെ ആയിരുന്നു. മറു പരിഭാഷ: “ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍... ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുമ്പോള്‍” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymy)

Philemon 1:12

I have sent him back to you

പൌലോസ് മിക്കവാറും ഒനേസിമോസിനെ ഈ കത്തും വഹിച്ചുകൊണ്ട് വരുന്ന വേറൊരു വിശ്വാസിയോടു കൂടെ ആണ് പറഞ്ഞയച്ചിരിക്കുന്നത്.

who is my very heart

. “എന്‍റെ ഏറ്റവും ഹൃദ്യമായിട്ടുള്ള വ്യക്തി” എന്നുള്ളത് സ്നേഹിക്കുന്ന ആരെയെങ്കിലും സൂചിപ്പിക്കുന്ന ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. പൌലോസ് ഇത് ഒനേസിമോസിനെ കുറിച്ച് പ്രസ്താവിക്കുക ആയിരുന്നു ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങള്‍ക്ക് ഉള്ളതായ ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ഞാന്‍ ഏറ്റവും പ്രിയമായി സ്നേഹിക്കുന്ന” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം)

Philemon 1:13

so he could serve me for you

ആയതുകൊണ്ട്, നിനക്ക് ഇവിടെ ആയിരിക്കുവാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട്, അവന്‍ എന്നെ സഹായിക്കും, അല്ലെങ്കില്‍ “നിന്‍റെ സ്ഥാനത്ത് അവന്‍ എന്നെ സഹായിക്കുവാന്‍ ഇടയാകും”

while I am in chains

തടവുകാര്‍ സാധാരണയായി ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്നു. ഒനേസിമോസിനെ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴും ഈ ലേഖനം എഴുതുന്ന സന്ദര്‍ഭത്തിലും പൌലോസ് കാരാഗൃഹത്തില്‍ തന്നെ ആയിരുന്നു. മറു പരിഭാഷ: “ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍...

for the sake of the gospel

പൌലോസ് പരസ്യമായി സുവിശേഷം പ്രസംഗിച്ചതു നിമിത്തം കാരാഗൃഹത്തില്‍ ആകുവാന്‍ ഇടയായി. ഇത് സുവ്യക്തമായി പ്രസ്താവിക്കാം. മറു പരിഭാഷ: “ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നതു കൊണ്ട്” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Philemon 1:14

എതിരായുള്ള അര്‍ത്ഥം നല്‍കേണ്ടതിനു വേണ്ടി പൌലോസ് ഒരു ഇരട്ട നിഷേധാത്മക പ്രസ്താവന നല്‍കുന്നു. മറു പരിഭാഷ: “എന്നാല്‍ നീ അംഗീകരിക്കുന്നു എങ്കില്‍ അവനെ എന്നോട് കൂടെത്തന്നെ സൂക്ഷിച്ചു കൊള്ളുവാന്‍ ഞാന്‍ ആഗ്രഹിച്ചു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-doublenegatives)

I did not want your good deed to be from necessity but from good will

ഞാന്‍ ചെയ്യുവാന്‍ നിന്നോട് കല്പ്പിച്ചതു കൊണ്ട് ഈ നല്ല പ്രവര്‍ത്തി നീ ചെയ്യണം എന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്, പ്രത്യുത നീ തന്നെ അപ്രകാരം ചെയ്യുവാന്‍ ആഗ്രഹിക്കണം.

but from good will

എന്നാല്‍ നീ സ്വതന്ത്രമായി തന്നെ ശരിയായ പ്രവര്‍ത്തി ചെയ്യുന്നത് തിരഞ്ഞെടുക്കുന്നതാല്‍

Philemon 1:15

Perhaps for this he was separated from you for a time, so that

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ചിലപ്പോള്‍ ദൈവം ഒനേസിമോസിനെ നിന്‍റെ അടുക്കല്‍ നിന്ന് നിശ്ചിത സമയത്തേക്ക് അകറ്റി മാറ്റിയതിന്‍റെ കാരണം അതായിരിക്കാം” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-activepassive)

for a time

ഈ കാലഘട്ടത്തില്‍

Philemon 1:16

better than a slave

ഒരു അടിമയേക്കാള്‍ കൂടുതല്‍ വിലപിടിപ്പുള്ള

a beloved brother

ഒരു പ്രിയ സ്നേഹിതന്‍ അല്ലെങ്കില്‍ “ക്രിസ്തുവില്‍ വിലയേറിയ ഒരു സഹോദരന്‍”

much more so to you

അവന്‍ നിനക്ക് കൂടുതല്‍ കടംപെട്ടവന്‍ ആയിരിക്കുന്നു

in both the flesh

രണ്ടു വിധത്തിലും ഒരു മനുഷ്യനായി. പൌലോസ് ഒനേസിമോസിനെ സൂചിപ്പിക്കുന്നത് ഒരു വിശ്വാസ യോഗ്യനായ വേലക്കാരന്‍ ആയിട്ടാണ്. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphor)

in the Lord

കര്‍ത്താവില്‍ ഒരു സഹോദരന്‍ ആയിട്ട് അല്ലെങ്കില്‍ “എന്തുകൊണ്ടെന്നാല്‍ അവന്‍ കര്‍ത്താവിനു ഉള്‍പ്പെട്ടവന്‍ ആകയാല്‍”

Philemon 1:17

if you have me as a partner

നീ എന്നെക്കുറിച്ച് ഞാന്‍ ക്രിസ്തുവിനു വേണ്ടി ഒരു സഹപ്രവര്‍ത്തകന്‍ എന്ന് നീ കരുതുന്നു എങ്കില്‍

Philemon 1:18

charge that to me

ഞാന്‍ നിനക്കു വേണ്ടി കടംപെട്ടവന്‍ ആയ ഒരുവന്‍ ആണെന്ന് പറയുന്നു

Philemon 1:19

I, Paul, write this with my own hand

ഞാന്‍, പൌലോസ്, ഞാന്‍ തന്നെ ഇത് എഴുതുന്നു. പൌലോസ് ഈ ഭാഗം തന്‍റെ സ്വന്ത കൈപ്പടയില്‍ തന്നെ എഴുതുന്നു, ആയതു നിമിത്തം ഫിലേമോന്‍ ഇത് വാസ്തവം ആയും പൌലോസിന്‍റെ പക്കല്‍ നിന്നും ഉള്ള വാക്കുകള്‍ തന്നെ എന്ന് അറിയുവാന്‍ ഇട വരും. പൌലോസ് അവനു കൊടുത്തു തീര്‍ക്കുക തന്നെ ചെയ്യും.

not to mention

ഞാന്‍ നിന്നെ ഓര്‍മ്മപ്പെടുത്തേണ്ട ആവശ്യം ഇല്ല അല്ലെങ്കില്‍ “നീ മുന്‍പേ തന്നെ അറിഞ്ഞിരിക്കുന്നു.” പൌലോസ് പ്രസ്താവിക്കുന്നത് ഫിലെമോനോട് ഇത് പറയേണ്ട ആവശ്യം തന്നെ തനിക്കില്ല, എന്നാല്‍ ഏതു വിധേനയും താന്‍ ഇത് പറയുന്നതു തുടരുന്നു. ഇത് പൌലോസ് അവനോടു പറഞ്ഞുവരുന്ന സത്യത്തെ ഊന്നല്‍ നല്‍കി പറയുന്നത് ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-irony)

you owe me your own self

നിന്‍റെ സ്വന്ത ജീവിതം തന്നെ എനിക്ക് നല്‍കുവാന്‍ നീ കടംപെട്ടിരിക്കുന്നു. പൌലോസ് സ്ഥാപിക്കുന്നത് എന്തെന്നാല്‍ ഒനേസിമോസോ അല്ലെങ്കില്‍ പൌലോസോ ഫിലോമോനു എന്തെങ്കിലും തരുവാന്‍ കടംപെട്ടിരിക്കുന്നു എന്ന് പറയുവാന്‍ ഇടയാകരുത് എന്തുകൊണ്ടെന്നാല്‍ ഫിലേമോന്‍ പൌലോസിനു അതിനെക്കാളും നല്‍കുവാന്‍ കടംപെട്ടിരിക്കുന്നു. ഫിലേമോന്‍ പൌലോസിനു തന്‍റെ ജീവനെപ്പോലും നല്‍കുവാന്‍ കടംപെട്ടിരിക്കുന്നു എന്നതിന്‍റെ കാരണം എന്തെന്ന് വ്യക്തമാക്കുവാന്‍ കഴിയുന്നതു ആകുന്നു. മറു പരിഭാഷ: “നീ എനിക്ക് വളരെ കടംപെട്ടിരിക്കുന്നു എന്തു കൊണ്ടെന്നാല്‍ ഞാന്‍ നിന്‍റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു” അല്ലെങ്കില്‍ “നീ നിന്‍റെ ജീവനെ തന്നെ എനിക്കായി നല്‍കുവാന്‍ കടംപെട്ടിരിക്കുന്നു” അല്ലെങ്കില്‍ “നീ നിന്‍റെ ജീവിതത്തെ തന്നെ എനിക്ക് നല്‍കുവാന്‍ കടംപെട്ടിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഞാന്‍ നിന്നോട് പ്രസ്താവിച്ചത് നിന്‍റെ ജീവിതത്തെയോ രക്ഷിക്കുവാന്‍ മതിയായത് ആകുന്നു” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicit)

Philemon 1:20

refresh my heart in Christ

ഇവിടെ “നവോന്മേഷം” എന്നുള്ളത് ആശ്വാസം അല്ലെങ്കില്‍ പ്രോത്സാഹനം എന്നുള്ളതിനു ഉള്ള ഒരു ഉപമാനം ആകുന്നു. ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങള്‍, ചിന്തകള്‍, അല്ലെങ്കില്‍ ആന്തരിക ഭാവങ്ങള്‍ക്ക് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. ഫിലേമോന്‍ എപ്രകാരം പൌലോസിന്‍റെ ഹൃദയത്തിനു നവോന്മേഷം നല്‍കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എന്നുള്ളത് വ്യക്തമാക്കാം. മറു പരിഭാഷ: “ക്രിസ്തുവില്‍ എന്നെ പ്രോത്സാഹിപ്പിക്കുക” അല്ലെങ്കില്‍ “ക്രിസ്തുവില്‍ എന്നെ ആശ്വസിപ്പിക്കുക” അല്ലെങ്കില്‍ “ഒനേസിമോസിനെ ദയാപൂര്‍വ്വം സ്വീകരിക്കുക മൂലം ക്രിസ്തുവില്‍ എന്‍റെ ഹൃദയത്തിനു നവോന്മേഷം നല്‍കുക” (കാണുക:https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metaphorഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-metonymyഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-explicitഉം)

Philemon 1:21

General Information:

ഇവിടെ “നിങ്ങളുടെ” എന്നും “നിങ്ങള്‍” എന്നും ഉള്ള പദങ്ങള്‍ ബഹുവചനവും അത് ഫിലെമോനെയും അദ്ദേഹത്തിന്‍റെ ഭവനത്തില്‍ സമ്മേളിക്കുന്ന വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-you)

Connecting Statement:

പൌലോസ് തന്‍റെ കത്ത് അവസാനിപ്പിക്കുകയും ഫിലെമോനും ഫിലെമോന്‍റെ ഭവനത്തില്‍ സഭയായി കൂടിവരുന്ന വിശ്വാസികള്‍ക്ക് ഒരു അനുഗ്രഹം നല്‍കുകയും ചെയ്യുന്നു.

Confident about your obedience

ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നത് നീ ചെയ്യുമെന്ന് ഞാന്‍ ഉറപ്പുള്ളവന്‍ ആകുന്നതു കൊണ്ട്

Philemon 1:22

At the same time

കൂടെ

prepare a guest room for me

നിന്‍റെ ഭവനത്തില്‍ എനിക്കായി ഒരു മുറി ഒരുക്കിക്കൊള്ളുക. പൌലോസ് ഫിലോമോനോട് ഇത് തനിക്കു വേണ്ടി ചെയ്യുവാന്‍ ആവശ്യപ്പെട്ടു.

I will be given back to you

എന്നെ കാരാഗൃഹത്തില്‍ സൂക്ഷിച്ചു കൊണ്ടിരിക്കുന്നവര്‍ എന്നെ സ്വതന്ത്രന്‍ ആക്കും എന്നുള്ളതിനാല്‍ ഞാന്‍ നിന്‍റെ അടുക്കല്‍ വരുവാന്‍ ഇടയായി തീരും.

Philemon 1:23

Epaphras

ഇത് ഒരു സഹ വിശ്വാസിയും പൌലോസിനോടു കൂടെ തടവറയില്‍ കഴിഞ്ഞവനും ആയിരുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

my fellow prisoner in Christ Jesus

താന്‍ ക്രിസ്തു യേശുവിനെ സേവിക്കുക നിമിത്തം എന്നോടൊപ്പം തടവറയില്‍ കാണപ്പെടുന്നു.

Philemon 1:24

So do Mark, Aristarchus, Demas, and Luke, my fellow workers

മര്‍ക്കോസ്, അരിസ്തര്‍ക്കൊസ്, ദേമാസ്, മറ്റും ലൂക്കോസ് എന്നീ എന്‍റെ സഹ പ്രവര്‍ത്തകരും കൂടെ നിന്നെ വന്ദനം ചെയ്യുന്നു.

Mark ... Aristarchus ... Demas ... Luke

ഇവ പുരുഷന്മാരുടെ പേരുകള്‍ ആകുന്നു. (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#translate-names)

my fellow workers

എന്നോടു കൂടെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ അല്ലെങ്കില്‍ “എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവരും”

Philemon 1:25

May the grace of our Lord Jesus Christ be with your spirit

“നിങ്ങളുടെ” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് ഫിലെമോനെയും തന്‍റെ ഭവനത്തില്‍ കൂടിവരുന്ന എല്ലാവരെയും ആകുന്നു. “നിങ്ങളുടെ ആത്മാവ്” എന്നുള്ള പദങ്ങള്‍ ഒരു ഉപലക്ഷണാലങ്കാരവും അവിടത്തെ ജനത്തെ സൂചിപ്പിക്കുന്നതും ആകുന്നു. മറു പരിഭാഷ: “നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു നിങ്ങളോട് കരുണ ഉള്ളവന്‍ ആകുമാറാകട്ടെ” (കാണുക: https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-youഉം https://read.bibletranslationtools.org/u/WA-Catalog/*_tm/translate.html#figs-synecdocheഉം)